UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >11th Session>Unstarred Answers
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 11th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5611

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലബോറട്ടറി സൌകര്യം 

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

(എ)പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലബോറട്ടി സൌകര്യം ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതി നിലവില്‍ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിന്‍കീഴില്‍ ഏതെല്ലാം പി.എച്ച്.സി കളില്‍ ലാബ് സൌകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ; 

(സി)ഇതിന്‍റെ ദൈനംദിന ചെലവുകളും, സ്റ്റാഫിനെയും എങ്ങനെ കണ്ടെത്തുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

5612

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലാബുകള്‍ 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

(എ)സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലാബുകള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോയെന്ന് വ്യക്തമാക്കുമോ; 

(ബി)വയനാട് ജില്ലയിലെ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ലാബുകള്‍ ആരംഭിക്കുന്നതെന്നതിന്‍റെ നിയോജകമണ്ധലം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത പ്രവര്‍ത്തനം ഏതു ഘട്ടംവരെയെത്തിയെന്നു വിശദമാക്കുമോ?

5613

ഹെഡ് ക്വാര്‍ട്ടേഴ്സ് വേക്കന്‍സി 

ശ്രീമതി കെ.കെ. ലതിക

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിയമനത്തിനായി ഹെഡ് ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍ എത്ര പേരെ പി.എസ്.സി. അഡഡ്വൈസ് ചെയ്തുവെന്നും എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചുവെന്നും വ്യക്തമാക്കുമോ ; 

(ബി)ഏതെല്ലാം തസ്തികകളിലുള്ള നിയമനത്തിനാണ് ഹെഡ് ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍ പി.എസ്.സി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(സി)ഏതെല്ലാം ജില്ലകളിലുള്ളവരാണ് ഹെഡ് ക്വാര്‍ട്ടേഴ്സ് വേക്കന്‍സിയില്‍ ജോയിന്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ഡി)തിരുവനന്തപുരം ജില്ലാമെഡിക്കല്‍ ഓഫീസില്‍ നിന്നും എത്ര ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; 

(ഇ)ഏതൊക്കെ തസ്തികയിലേക്കാണ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയതെന്ന് വ്യക്തമാക്കുമോ ?

5614

സി.എച്ച്.സി കളിലെ ജീവനക്കാരുടെ എണ്ണം 

ശ്രീ. എ.എം. ആരിഫ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ സി.എച്ച്.സി കളില്‍ സ്റ്റാഫ് സ്റ്റ്രെങ്ത് വര്‍ദ്ധിപ്പിച്ചു നല്‍കി ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; അരൂര്‍ മണ്ധലത്തിലെ അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി എന്നീ സി.എച്ച്.സി കളില്‍ സ്റ്റാഫ് സ്റ്റ്രെങ്ത് വര്‍ദ്ധിപ്പിക്കണമെന്ന നിവേദനത്തിന്‍മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ വിഷയത്തിന്മേല്‍ ആരോഗ്യവകുപ്പിലുള്ള എം-17379/13, എം-17381/13 എന്നീ ഫയലുകള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; ഈ ഫയലുകള്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അംഗീകാരത്തിനായി അയച്ചിരുന്നോ; എന്തായിരുന്നു ഫിനാന്‍സിന്‍റെ അഭിപ്രായം ; ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്‍റിലേക്കയച്ചിട്ടില്ല എങ്കില്‍ എന്ത് കാരണത്താല്‍ അയച്ചില്ല എന്ന് വ്യക്തമാക്കാമോ; 

(സി)ഈ ഫയലുകളിന്‍മേല്‍ അനുകൂല തീരുമാനമുണ്ടാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ? 

5615

പ്രഥമികാരോഗ്യകേന്ദ്രങ്ങളുടെ സ്റ്റാഫ് പാറ്റേണ്‍ 

ശ്രീ. സി. ദിവാകരന്‍

(എ)പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സ്റ്റാഫ് പാറ്റേണും ലഭ്യമാകുന്ന സേവനസൌകര്യങ്ങളും പുതുക്കി നിശ്ചയിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ; 

(ബി)ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കാമോ;

(സി)പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍ എന്താണ് എന്നറിയിക്കുമോ;

(ഡി)ഇതിന് അനുസരണമായി പി.എച്ച്.സികളില്‍ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ടോ; ഇത്തരത്തില്‍ പുതിയതായി എത്ര തസ്തികകളാണ് സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുമോ; 

(ഇ)ഫീല്‍ഡുവിഭാഗം ജീവനക്കാരുടെ തസ്തികകള്‍ ജനസംഖ്യാനുപാതികമായിട്ടാണോ; ഇല്ലെങ്കില്‍ ഇത് പരിഹരിക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്താണ്? 

5616

തിരുവനന്തപുരം ജില്ലയിലെ പി. എച്ച്.സി, സി.എച്ച്.സി കളില്‍ നിന്നും ഷിഫ്റ്റ് ചെയ്ത തസ്തികകള്‍ 

ശ്രീ. വി. ശശി

(എ)തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം പി.എച്ച്.സി, സി.എച്ച്.സി കളില്‍ നിന്നും ഏതെല്ലാം വിഭാഗത്തില്‍ എത്ര തസ്തികകളാണ് മറ്റു സ്ഥാപനങ്ങളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിട്ടുള്ളത്; ഇതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്; 

(ബി)തീരപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പി.എച്ച്.സി/സി.എച്ച്.സി കളില്‍ നിന്ന് ഷിഫ്റ്റ് ചെയ്ത തസ്തികകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

5617

റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് അനുവദിച്ചിട്ടുളള തസ്തികകള്‍ 

ശ്രീ. രാജു എബ്രഹാം

(എ)റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് അനുവദിച്ചിട്ടുളള തസ്തികകള്‍ ഏതൊക്കെ; ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഏതൊക്കെ;

(ബി)ഇവിടേക്ക് പോസ്റ്റു ചെയ്തിട്ടുളള ഡോക്ടര്‍മാര്‍ അവധി എടുക്കുകയോ വര്‍ക്കിംഗ് അറേഞ്ചുമെന്‍റുവഴി മറ്റ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതുവഴി റാന്നി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)സര്‍ജറി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം ഓപ്പറേഷന്‍ തിയേറ്ററുകള്‍ കഴിഞ്ഞ 1 വര്‍ഷമായി പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഡി)ഡോക്ടര്‍മാര്‍ ഒഴികെയുളള ജീവനക്കാരുടെ അഭാവം മൂലം താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം തസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ഇ)പ്രവര്‍ത്തനം ഇതേവരെ ആരംഭിക്കാത്ത കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കം അനുവദിച്ചിട്ടുളള ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാമോ; 

(എഫ്)ശബരിമല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ താലൂക്കാശുപത്രിയായ റാന്നി താലൂക്കാശുപത്രിയില്‍ അനുവദിക്കപ്പെട്ടിട്ടുളള മുഴുവന്‍ തസ്തികകളിലും ഡോക്ടര്‍മാരടക്കമുളള ജീവനക്കാരെ നിയമിക്കുന്നതിനും താലൂക്കാശുപത്രി നിലവാരത്തില്‍ ജീവനക്കാരുടെ തസ്തിക റാന്നി താലൂക്കാശുപത്രിയില്‍ അനുവദിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?

5618

കേശവപുരം പള്ളിക്കല്‍ സി.എച്ച്.സി. കളിലെ തസ്തികകള്‍ 

ശ്രീ. ബി. സത്യന്‍

(എ)കേശവപുരം, പള്ളിക്കല്‍ സി.എച്ച്.സികളുടെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളേതെല്ലാമെന്ന് വ്യക്തമാക്കാമോ; 

(ബി)ഓരോ സി.എച്ച്.സി കളിലും എത്ര തസ്തികകള്‍ വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതില്‍ എത്ര വീതം ഒഴിഞ്ഞു കിടക്കുന്നെന്നും വ്യക്തമാക്കാമോ; 

(സി)ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാമോ?

5619

പെരിഞ്ഞനം സി.എച്ച്.സിയില്‍ അറ്റന്‍ന്‍റന്‍റ് ഗ്രേഡ്-2 തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് 

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

(എ)കയ്പമംഗലം നിയോജകമണ്ധലത്തിലെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ശുചീകരണ പ്രവൃത്തികള്‍ ചെയ്യൂന്നതിനായി അറ്റന്‍ന്‍റന്‍റ് ഗ്രേഡ്-2 തസ്തിക സൃഷ്ടിക്കണമെന്ന പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; 

(ബി)അറ്റന്‍ന്‍റന്‍റ് ഗ്രേഡ്-2 തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

5620

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ തസ്തികകള്‍ 

ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എതൊക്കെ വിഭാഗങ്ങളില്‍ എത്ര തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്, ഇതില്‍ ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്നവര്‍, വര്‍ക്കിംഗ് അറേഞ്ച്മെന്‍റില്‍ മറ്റ് ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍, അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എത്ര എന്നതു സംബന്ധിച്ച വിശദാംശം നല്‍കാമോ; 

(ബി)ഗൈനക്കോളജി, ശിശുരോഗം എന്നീ വിഭാഗങ്ങള്‍ ഇപ്പോള്‍ ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഈ വിഭാഗങ്ങളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കണം എന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ? 

(സി)എല്ലാ തസ്തികകളും നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

5621

രോഗികളുടെയും സ്റ്റാഫ് നഴ്സിന്‍റെയും അനുപാതം 

ശ്രീ. ഇ.കെ. വിജയന്‍

(എ)സംസ്ഥാനത്ത് രോഗികളുടെയും സ്റ്റാഫ് നഴ്സിന്‍റെയും അനുപാതം എത്രയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നറിയിക്കാമോ; 

(ബി)വയനാട് ജില്ലയിലെ ഗവ. ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റാഫ് നഴ്സിന്‍റെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ രോഗികളുടെ എണ്ണത്തിനനുസൃതമായി സ്റ്റാഫ് നഴ്സിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

5622

ഭക്ഷ്യസുരക്ഷാനിയമം 

ശ്രീ. പി.കെ. ബഷീര്‍

(എ)ഭക്ഷ്യസുരക്ഷാനിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേയ്ക്കായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; 

(ബി)പ്രസ്തുത നിയമം പൂര്‍ണ്ണമായ തോതില്‍ നടപ്പിലാക്കാന്‍ ഇപ്പോള്‍ എന്തെല്ലാം തടസ്സങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ?

5623

ഓണ്‍ലൈന്‍ സിസ്റ്റം മുഖേന ഫുഡ് ലൈസന്‍സിംഗ് രജിസ്ട്രേഷന്‍ 

ശ്രീ. കെ. മുരളീധരന്‍ 
,, വി.ഡി. സതീശന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, വി. റ്റി. ബല്‍റാം

(എ)സംസ്ഥാനത്തെ ഫുഡ് ലൈസന്‍സിംഗ് രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സിസ്റ്റം വഴി നടപ്പാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

5624

സുരക്ഷിത ഭക്ഷണ മേഖല ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ 

ശ്രീ. വി.റ്റി. ബല്‍റാം 
,, എ.പി. അബ്ദുള്ളക്കുട്ടി 
,, എം.എ. വാഹീദ് 
,, കെ. മുരളീധരന്‍ 

(എ)സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ മേഖലകള്‍ ഉറപ്പാക്കാന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആരെല്ലാമാണ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5625

ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യവസ്തുക്കളുടെ പരിശോധന 

ശ്രീ. എ. റ്റി. ജോര്‍ജ് 
,, സി. പി. മുഹമ്മദ് 
,, പി. സി. വിഷ്ണുനാഥ് 
,, ഷാഫി പറന്പില്‍ 

(എ)സംസ്ഥാനത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരെല്ലാമാണ് പദ്ധതിയുടെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5626

കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 
,, പി.ബി. അബ്ദുള്‍ റസാക് 
,, പി. കെ. ബഷീര്‍ 
,, കെ. എന്‍. എ. ഖാദര്‍ 

(എ)സംസ്ഥാനത്തുനിന്നും കയറ്റുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ പരിശുദ്ധിയും ഉപയോഗക്ഷമതയും പരിശോധിക്കാന്‍ സംസ്ഥാനത്തിന്‍റേതായ സംവിധാനങ്ങളെന്തെങ്കിലുമുണ്ടോ; വിശദമാ ക്കുമോ ; 

(ബി)പരിശുദ്ധിയുടെയും ഗുണത്തിന്‍റെയും നിലവാരം മോശമാകുന്നതിന്‍റെ പേരില്‍ നിരവധി വിഭവങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിരസിക്കുന്നതു മുഖേനയുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരിശോധിച്ചി ട്ടുണ്ടോ ; 

(സി)സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി വിഭവങ്ങളുടെ നിലവാരം അന്തര്‍ദേശീയ നിലവാരത്തിനൊപ്പം നിലനിര്‍ത്തി, കയറ്റുമതി വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5627

മത്സ്യം, മാംസം എന്നിവയുടെ ഉല്‍പാദനവിപണന കേന്ദ്രങ്ങളിലെ പരിശോധനകള്‍ 

ശ്രീ. സണ്ണി ജോസഫ് 
,, പി.സി. വിഷ്ണുനാഥ് 
,, വി.പി. സജീന്ദ്രന്‍ 
,, കെ. മുരളീധരന്‍ 

(എ)കേടാകാത്തതും മായം കലരാത്തതുമായ മത്സ്യം, മാംസം എന്നിവ ലഭ്യമാക്കുന്നതിന് ഉത്പാദനവിപണന കേന്ദ്രങ്ങളില്‍ സമയബന്ധിതമായ പരിശോധനകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത പരിശോധനകളുടെ കണ്ടെത്തലുകള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)ആരെല്ലാമാണ് പരിശോധനയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഉല്‍പാദനവിപണന കേന്ദ്രങ്ങളിലെ പരിശോധനയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

5628

മുതലമട പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ അമിതോപയോഗം 

ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ നിയോജകമണ്ധലത്തിലെ മുതലമട പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍റെ അമിത ഉപയോഗം സംബന്ധിച്ച് ആരോഗ്യവകുപ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)എന്‍ഡോസള്‍ഫാന്‍റെ ഉപയോഗം മൂലം രോഗം ബാധിച്ച ഏതെങ്കിലും കേസുകള്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(സി)എന്‍ഡോസള്‍ഫാന്‍ മൂലം മരണം സംഭവിച്ചത് സംബന്ധിച്ച വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(ഡി)മുതലമട പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍റെ അമിത ഉപയോഗം ഉണ്ടെങ്കില്‍ ആയത് തടയുന്നതിന് ആരോഗ്യ വകുപ്പ് എടുത്ത മുന്‍കരുതലുകള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ?

5629

പോഷക പുനരധിവാസ കേന്ദ്രം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, ജി.എസ്. ജയലാല്‍ 
,, ചിറ്റയം ഗോപകുമാര്‍ 
,, വി. ശശി 

(എ)സംസ്ഥാനത്ത് ഏതെല്ലാം കേന്ദ്രങ്ങളില്‍ പോഷക പുനരധിവാസ കേന്ദ്രങ്ങളുണ്ട്; 

(ബി)ഈ കേന്ദ്രങ്ങളിലെല്ലാം കൂടി മൊത്തം എത്ര കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(സി)പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് മൂലം ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

5630

പോഷകാഹാരക്കുറവുമൂലം മരണമടഞ്ഞ കുട്ടികള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)പോഷകാഹാരക്കുറവുമൂലം എത്ര കുട്ടികള്‍ കേരളത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മരണപ്പെട്ടിട്ടുണ്ട്; വിശദ വിവരങ്ങള്‍ നല്‍കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പോഷകാഹാരക്കുറവുമൂലം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്; വിശദവിവരങ്ങള്‍ നല്‍കുമോ? 

5631

ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ നടപടി 

ശ്രീ. രാജു എബ്രഹാം

(എ)ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കിയ ഹോട്ടലുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;

(ബി)എത്ര ഹോട്ടലുകള്‍ ലൈസന്‍സ് എടുത്തിട്ടുണ്ടെന്നു ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി)ഭക്ഷ്യസുരക്ഷ ലൈസന്‍സ് ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ധങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സ്ഥാപന നടത്തിപ്പിനു നേടിയ ലൈസന്‍സ് മാത്രം ഉപയോഗിച്ചാണ് ബഹുഭുരിപക്ഷം ഹോട്ടലുകളും ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ലൈസന്‍സി ല്ലാതെയും ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോട്ടലുകളും ഫുഡ് സേഫ്റ്റി ഉദേ്വാഗസ്ഥരെകൊണ്ട് പരിശോധിപ്പിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

5632

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി 

ശ്രീ. സാജു പോള്‍ 
ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. സി. കൃഷ്ണന്‍ 
,, എസ്. രാജേന്ദ്രന്‍ 

(എ) ഭക്ഷണശാലകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ; 

(ബി) സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ വിപണനം ചെയ്യുന്നതില്‍ എത്ര ശതമാനം പേര്‍ ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ലൈസന്‍സോ രജിസ്ട്രേഷനോ എടുത്തിട്ടുള്ളതായാണ് കണക്കാക്കുന്നത്?

5633

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ നടപടി 

ശ്രീ. പി. കെ. ബഷീര്‍

(എ) സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ പായ്ക്ക്ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ അടക്കം മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പേര്‍ക്കെതിരെ/കന്പനികള്‍ക്കെതിരെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്; വിശദാംശം നല്‍കാമോ; 

(സി) മായം ചേര്‍ക്കല്‍ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇത് മോണിറ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

5634

ഭക്ഷ്യസുരക്ഷാനിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ 

ശ്രീ. പി.കെ. ബഷീര്‍

(എ)ഭക്ഷ്യസുരക്ഷാനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ ഇടവേളകളില്‍ ഹോട്ടലുകളിലും മറ്റും പരിശോധന നടത്താറുണ്ടോ; എങ്കില്‍ പ്രസ്തുത നിയമം പാലിക്കാത്തതിന്‍റെ പേരില്‍ എത്ര സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഇതേവരെ നടപടി സ്വീകരിച്ചിട്ടുള്ളത്; ജില്ലതിരിച്ച് വിശദാംശം ലഭ്യമാക്കുമോ; 

(ബി)നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ധങ്ങള്‍ പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങളുടെ പേരുവിവരം വെളിപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വ്യക്തമാക്കുമോ; 

(സി)2014 ജനുവരി മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഭക്ഷ്യസുരക്ഷാമാനദണ്ധങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു; വിശദമാക്കുമോ?

5635

പുകയില ഉപയോഗത്തിന്‍റെ നിയന്ത്രണം 

ശ്രീ. പി. ഉബൈദുള്ള

(എ) പൊതുജനാരോഗ്യപ്രശ്നത്തിലുപരി പുകയില ഉപയോഗം സാമൂഹ്യഅനീതിയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പുകയില ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതും മരണകാരണമായ രോഗങ്ങളിലേക്ക് അവരെ നയിക്കുന്നതും സാമൂഹ്യഅനീതിയാണെന്ന കാരണത്താല്‍ അത് തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5636

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സോഡ, സിപ്അപ്പ് നിര്‍മ്മാണ യൂണിറ്റുകളും, ഐസ് ഫാക്ടറികളും 

ശ്രീ. പി. കെ. ബഷീര്‍

(എ)നിയമവിരുദ്ധമായും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന സോഡാനിര്‍മ്മാണ യൂണിറ്റുകളും ഐസ് ഫാക്്ടറികളും സിപ്അപ്പ് നിര്‍മ്മാണ യൂണിറ്റുകളും ഉണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ലൈസന്‍സോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ഇത്തരം യൂണിറ്റുകളില്‍ പരിശോധന നടത്താറുണ്ടോ; 

(സി)പ്രസ്തുത പരിശോധനകളുടെ അടിസ്ഥാനത്തില്‍ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഇത്തരം സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ? 

5637

പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനികളുടെ അളവ് പരിശോധിക്കുന്നതിനുള്ള സംവിധാനം 

ശ്രീ. എസ്. ശര്‍മ്മ

(എ)സംസ്ഥാനത്ത് എത്തുന്ന പച്ചക്കറികളില്‍ കീടനാശിനികളുടെ അളവ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പഴം, പച്ചക്കറി എന്നിവയിലെ കീടനാശിനികളുടെ അളവ് പരിശോധിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം എന്തെന്ന് വ്യക്തമാക്കുമോ; 

(സി)ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ എന്താണെന്ന് വ്യക്തമാക്കുമോ ?

5638

മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ അളവ് പരിശോധിക്കുന്നതിനുള്ള സംവിധാനം 

ശ്രീ. എസ്. ശര്‍മ്മ

(എ) മത്സ്യ ഇനങ്ങളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് പരിശോധിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്തെന്ന് വ്യക്തമാക്കുമോ; 

(ബി) 2014-ല്‍ ഇത്തരത്തിലുള്ള എത്ര പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും സ്വീകരിച്ച തുടര്‍നടപടി എന്തെന്നും വ്യക്തമാക്കാമോ?

5639

വിവിധ ഭക്ഷണ പാനീയങ്ങളില്‍ ഉപയോഗിക്കുന്ന പൌഡറുകള്‍ ഉല്പാദിപ്പിക്കുന്ന കന്പനികളുടെ പ്രവര്‍ത്തനം 

ശ്രീ. സി. മമ്മൂട്ടി

(എ)ഐസ്ക്രീം പൌഡര്‍, ബദാം പൌഡര്‍, പിസ്ത, കോണ്‍ഫ്ളേക്സ്, ജ്യൂസ് കടകളില്‍ വിവിധ ജ്യൂസുകള്‍ക്ക് ഉപയോഗിക്കുന്ന പൌഡര്‍ എന്നിവ ഉല്പാദിപ്പിക്കുന്ന അംഗീകൃതവും അനധികൃതവുമായി പ്രവര്‍ത്തിക്കുന്ന എത്ര കന്പനികളുണ്ട് ; 

(ബി)പ്രസ്തുത കന്പനികളില്‍ നിന്നും പുറത്തു വരുന്ന വിവിധ കെമിക്കലുകളുടെ ഗന്ധം ജനനിബിഡമായ സ്ഥലങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്നറിയാമോ ; 

(സി)എങ്കില്‍ അവ എന്തെല്ലാമെന്നും ഏതെല്ലാം വിധത്തിലാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും വെളിപ്പെടുത്തുമോ ; 

(ഡി)ഇത്തരം കന്പനികളില്‍ മിന്നല്‍ പരിശോധന നടത്താറുണ്ടോ ; എങ്കില്‍ 2014-ല്‍ എത്ര തവണ പരിശോധന നടത്തി എന്ന് വെളിപ്പെടുത്തുമോ ; 

(ഇ)ഇത്തരം കന്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 2014 വര്‍ഷത്തില്‍ പരാതി ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അത്തരം പരാതി പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ ?

5640

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ ലബോറട്ടറി പരിശോധനാ ഫലം 

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി പിടിച്ചെടുക്കുന്ന മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ ഏതെല്ലാം ലബോറട്ടറികളിലാണ് പരിശോധിക്കുന്നതെന്ന് അറിയിക്കാമോ; 

(ബി)ഇപ്രകാരം പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് ഫലം ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിനുള്ള കാരണമെന്താണ്; 

(സി)ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് ഫലം ലഭ്യമാക്കേണ്ടതായ എത്ര കേസുകള്‍ വിവിധ ലബോറട്ടറികളില്‍ കെട്ടിക്കിടപ്പുണ്ടെന്നും അവ ഏത് വര്‍ഷം മുതലുള്ളവയാണെന്നും അറിയിക്കാമോ; 

(ഡി)ഭക്ഷ്യവസ്തുക്കള്‍ പരിശോധിച്ച് കാലതാമസം കൂടാതെ ഫലം ലഭ്യമാക്കുന്നതിനാവശ്യമായ ലബോറട്ടറി സൌകര്യങ്ങള്‍ സജ്ജമാക്കുമോ?

5641

മൈക്രോബയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കാന്‍ നടപടി 

ശ്രീമതി കെ. കെ. ലതിക

(എ)സംസ്ഥാനത്തെ അനലിറ്റിക്കല്‍ ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളിലെ സൂഷ്മാണുബാധ സംബന്ധിച്ച പരിശോധനയ്ക്കാവശ്യമായ മൈക്രോ ബയോളജിസ്റ്റ് തസ്തികകള്‍ നിലവിലില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത തസ്തികകള്‍ ആവശ്യാനുസരണം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5642

സ്വാശ്രയ മെഡിക്കല്‍ കോഴ്സ് മേല്‍നോട്ട കമ്മിറ്റി 

ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ ആരൊക്കെയാണ് കമ്മിറ്റിയിലെ അംഗങ്ങളെന്ന് അറിയിക്കുമോ; 

(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് കമ്മിറ്റി ചെയ്തുവരുന്നത്; 

(ഡി)നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനം നടത്തുന്ന മാനേജ്മെന്‍റുകള്‍ക്കെതിരെ കമ്മിറ്റിക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5643

പുതിയ മെഡിക്കല്‍ കോളേജുകള്‍ 

ശ്രീ. മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 
,, റ്റി.യു. കുരുവിള 
,, സി.എഫ്. തോമസ് 

(എ)പുതുതായിആരംഭിക്കുന്ന മെഡിക്കല്‍ കോളേജില്‍ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള എല്ലാ സൌകര്യങ്ങളോടു കൂടിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; 

(ബി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. സീറ്റുകള്‍ 200 ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

5644

തിരുവനന്തപുരത്ത് പുതിയ മെഡിക്കല്‍ കോളേജ് 

ശ്രീ. സി. ദിവാകരന്‍

(എ)തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന് തറക്കല്ല് ഇട്ടത് എന്നാണെന്ന് അറിയിക്കുമോ ; 

(ബി)ഏത് അധ്യയനവര്‍ഷം മുതല്‍ മെഡിക്കല്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ ?

5645

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണോ നടപ്പില്‍ വരുത്തുന്നതെന്ന് അറിയിക്കാമോ; 

(സി)ഇതിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ടോ; എത്ര വര്‍ഷംകൊണ്ട് കോളേജ് യാഥാര്‍ഥ്യമാക്കും എന്നാണ് തറക്കല്ലിടല്‍ വേളയില്‍ സൂചിപ്പിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ഡി)നാളിതുവരെയായി ബഡ്ജറ്റുകളില്‍ ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും എന്തിനൊക്കെയാണ് തുക ചെലവഴിച്ചതെന്നും വേര്‍തിരിച്ച് വിശദമാക്കാമോ?

5646

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വികസനപ്രവര്‍ത്തനങ്ങള്‍ 

ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം; വിശദമാക്കുമോ;

(ബി)ഓരോ വികസനപ്രവര്‍ത്തനവും എന്നാണ് ആരംഭിച്ചത്; ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്ര; വ്യക്തമാക്കുമോ; 

(സി)2014-15 സാന്പത്തികവര്‍ഷം ഏതെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; വിശദമാക്കുമോ? 

5647

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്‍റല്‍ വിഭാഗം ആരംഭിക്കുന്നതിനുള്ള നടപടി 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്‍റല്‍ വിഭാഗം ആരംഭിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; 

(ബി)എങ്കില്‍, ഇതിന്‍റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ? 

5648

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പേവാര്‍ഡ് നിര്‍മ്മാണം 

പ്രൊഫ. സി. രവീന്ദ്രനാഥ്

(എ)തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിലവില്‍ പേവാര്‍ഡ് ഇല്ലെന്ന കാര്യം അറിയുമോ; 

(ബി)പേവാര്‍ഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍, എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

5649

മെഡിക്കല്‍ കോളേജുകള്‍ക്കുവേണ്ടി വാങ്ങിയ ഉപകരണങ്ങളെ സംബന്ധിച്ച വിവരം 

ശ്രീ. ഇ. പി. ജയരാജന്‍

(എ)2013-14 സാന്പത്തിക വര്‍ഷം ഓരോ മെഡിക്കല്‍ കോളേജിലും എന്തെല്ലാം ഉപകരണങ്ങള്‍ വാങ്ങുക യുണ്ടായി; 

(ബി)ഇതില്‍ ഏതെല്ലാം ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ നേരിട്ടുവാങ്ങിയെന്നു വ്യക്തമാക്കുമോ; 

(സി)ഏതെല്ലാം ഉപകരണങ്ങള്‍ കേരളാ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങി ലഭ്യമാക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ; 

(ഡി)ഓരോ മെഡിക്കല്‍ കോളേജിലും പ്രിന്‍സിപ്പല്‍മാര്‍ നേരിട്ട് വാങ്ങിയ ഉപകരണങ്ങള്‍ക്കായി ചെലവഴിച്ച തുക എത്ര; 

(ഇ)കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങിയ ഉപകരണങ്ങള്‍ക്കായി ചെലവഴിച്ച തുക എത്ര; 

(എഫ്)2013-14 വര്‍ഷത്തില്‍ ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ ഏതെല്ലാം കന്പനികള്‍ക്ക് ഇനി പണം നല്‍കാനുണ്ടെന്നും ഓരോ കന്പനിക്കും എത്ര തുക വീതമാണ് നല്‍കാനുള്ളതെന്നും വ്യക്തമാക്കുമോ ?

5650

മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള ആശുപത്രികളിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് നടപടി 

ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്പോള്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റ്റന്‍റുമാര്‍ തുടങ്ങി ഓരോ വിഭാഗത്തിനും എത്ര ഒഴിവുകള്‍ വീതമുണ്ടായിരുന്നുവെന്ന് തരംതിരിച്ച് വ്യക്തമാക്കുമോ; ആയതില്‍ എത്രയെണ്ണം ഓരോ വിഭാഗത്തിനും ഇപ്പോള്‍ നികത്തി; വ്യക്തമാക്കുമോ; 

(ബി)നിലവില്‍ സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റ്റന്‍റുമാര്‍ തുടങ്ങി ഓരോ വിഭാഗത്തിനും എത്ര ഒഴിവുകള്‍ വീതമുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി നോക്കി വന്നിരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് അസിസ്റ്റന്‍റുമാര്‍ തുടങ്ങി ഓരോ വിഭാഗത്തിലുമുള്ള എത്രപേരെ സര്‍വ്വീസില്‍നിന്നും പുറത്താക്കി; അവര്‍ ആരെല്ലാം; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)നിലവില്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം എത്ര; ഇതിന്‍റെ എത്ര ഇരട്ടിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കിടന്ന് ചികിത്സ തേടിവരുന്നത്; ഡോക്ടര്‍മാരുടെ അഭാവം ഇവരുടെ ചികിത്സയെ ബാധിക്കുന്നതായി കരുതുന്നുണ്ടോ; വ്യക്തമാക്കുമോ; 

(ഇ)കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനും എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.