|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
T.3816
|
റിസര്‍വോയറുകളിലും കനാലുകളിലും സൌരോര്‍ജ്ജ വൈദ്യുത പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, എം. പി. വിന്‍സെന്‍റ്
,, വി.ഡി. സതീശന്‍
(എ)റിസര്‍വോയറുകളുടെയും കനാലുകളുടെയും സ്ഥലം ഉപയോഗിച്ച് സൌരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3817 |
സൌരവൈദ്യുതിക്ക് ഗ്രിഡ്കണക്ഷന്‍
ശ്രീ. സണ്ണി ജോസഫ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്ന സൌര വൈദ്യുതി, ബോര്‍ഡിന്‍റെ ശൃംഖലയിലേയ്ക്ക് നല്‍കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)സൌരവൈദ്യുതിക്ക് ഗ്രിഡ്കണക്ഷന്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)വീടുകളിലും സ്ഥാപനങ്ങളിലും ഉല്‍പാദിപ്പിക്കപ്പെടുന്ന സൌര വൈദ്യുതി, ബാറ്ററികളില്‍ ശേഖരിക്കുന്നതിനു പകരം കേന്ദ്ര ഗ്രിഡിലേക്ക് നല്‍കുന്നത് മൂലം ഇവയുടെ ഉത്പാദന ചെലവില്‍ കുറവുണ്ടാകുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3818 |
ഗാര്‍ഹിക ഉപഭോക്താതാക്കള്‍ക്ക് സോളാര്‍ വൈദ്യുതപാനലുകള്‍ സ്ഥാപിക്കുന്നതിന് സൌജന്യം
ശ്രീമതി ഗീതാ ഗോപി
(എ)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സോളാര്‍ വൈദ്യുത പാനലുകള്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും സൌജന്യങ്ങള്‍ നല്കി വരുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)വലിയ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്പോള്‍ സോളാര്‍ വൈദ്യുതി ഉത്പാദനം നിര്‍ബന്ധമാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ;
(ഡി)ചെറുകിട വൈദ്യുതി ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വന്‍കിട ഉപഭോക്താക്കളില്‍ നിന്നും പ്രത്യേക "സെസ്സ്' ഈടാക്കുവാന്‍ എന്തെങ്കിലും നടപടികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ; ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കുമോ?
|
3819 |
സൌരോര്‍ജ കന്പനികള്
ശ്രീമതി കെ. എസ്. സലീഖ
(എ) സംസ്ഥാനത്ത് നിലവില്‍ എത്ര സൌരോര്‍ജ കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
(ബി) ഇവയില്‍ രജിസ്ട്രേഷന്‍ ഉള്ളവ ഏതെല്ലാമാണ്; രജിസ്ട്രേഷന്‍ ഇല്ലാത്തവ ഏതെല്ലാമാണ്;
(സി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കന്പനികള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനും അവയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കാനും അതുവഴി പ്രസ്തുത മേഖലയിലെ അഴിമതിയും തട്ടിപ്പും ഒഴിവാക്കാനും എന്തു നടപടി സ്വീകരിയ്ക്കും എന്നു വ്യക്തമാക്കുമോ;
(ഡി) സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ കന്പനി കളില്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചവ ഏതെല്ലാം;
(ഇ) സംസ്ഥാനത്തു നിലവില്‍ പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ്ജ കന്പനികളുടെ ഉല്പന്നങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍റോ മറ്റേതെങ്കിലും നിയോഗിക്കപ്പെട്ട ഏജന്‍സിയോ നിലവില്‍ പരിശോധന നടത്തു ന്നുണ്ടോ;
(എഫ്) ഇല്ല എങ്കില്‍ ഇതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
(ജി) ഇപ്പോള്‍ അനര്‍ട്ട് സംസ്ഥാനത്ത് പ്രസ്തുത മേഖലയില്‍ നടത്തിവരുന്ന പ്രവൃത്തികള്‍ എന്തെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
(എച്ച്) ഈ മേഖലയിലെ പ്രവൃത്തികള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന കേന്ദ്ര/സംസ്ഥാന സബ്സിഡികള്‍ ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ഏതെല്ലാം എന്നും വ്യക്തമാക്കുമോ;
(ഐ) പ്രസ്തുത സബ്സിഡിയില്‍ കൃത്രിമം കാണിച്ചതും, ഗുണനിലവാരം ഇല്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചതും സംബന്ധിച്ച പരാതികള്‍ സംബന്ധിച്ച് ശ്രദ്ധയില്‍പ്പെട്ട സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കന്പനികള്‍ ഏതെല്ലാം;
(ജെ) ഇവയെ കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തടയുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
3820 |
അനര്‍ട്ടിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കല്‍
ശ്രീ. കെ.വി. വിജയദാസ്
(എ)അനെര്‍ട്ടിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നുള്ള വിവരം നല്‍കുമോ;
(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം തരത്തിലുള്ള പദ്ധതികളും, സബ്സിഡികളുമാണ് നിലവില്‍ അനെര്‍ട്ട് നല്‍കിവരുന്നത്; വിശദാംശം നല്‍കുമോ;
(സി)2014-15 സാന്പത്തികവര്‍ഷത്തില്‍ എന്തെല്ലാം പദ്ധതികളാണ് അനെര്‍ട്ട് വഴി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്?
|
3821 |
സൌരോര്‍ജ്ജം വ്യാപകമാക്കുന്നതിനു നടപടി
ശ്രീ. കെ. വി. വിജയദാസ്
(എ)സോളാര്‍ എനര്‍ജി ഗാര്‍ഹിക ഉപയോഗത്തിനായി അനെര്‍ട്ട് മുഖാന്തിരം വ്യാപകമാക്കുന്നതിന് വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കമോ;
(ബി)അനെര്‍ട്ടിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഉദ്ദേശമുണ്ടോ; താലൂക്ക് അടിസ്ഥാനത്തില്‍ അനെര്‍ട്ടിന്‍റെ ഓഫീസുകള്‍ വ്യാപിപ്പിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)ഊജ്ജ പ്രതിസന്ധിയ്ക്ക് സൌരോര്‍ജ്ജം വ്യാപക മാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമോ; ഇത്തരത്തിലുള്ള പദ്ധതികള്‍ വിശദീകരിക്കുമോ?
|
3822 |
ജൈവവാതക പദ്ധതി
ശ്രീമതി ഗീതാ ഗോപി
(എ)ജൈവവാതക ഉല്‍പാദനപദ്ധതികള്‍ അജണ്ടയിലുണ്ടോ; വിശദമാക്കുമോ;
(ബി)ജൈവമാലിന്യങ്ങള്‍ കുന്നുകൂടുന്ന കേരളത്തില്‍, ജൈവവാതക ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുവാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പദ്ധതികള്‍ വൈദ്യുതി വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ?
|
3823 |
കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ പുതിയ സബ്സ്റ്റേഷന്‍
ശ്രീ. കെ. മുഹമ്മദുണ്ണിഹാജി
(എ)സംസ്ഥാനത്ത് പുതിയ സബ്സ്റ്റേഷനുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാം തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ സബ്സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള പ്രൊപ്പോസലുകള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ ഇക്കാര്യത്തിലുള്ള പുരോഗതി വിശദമാക്കുമോ?
|
3824 |
കിനാലൂര്‍ 110 കെ.വി. സബ് സ്റ്റേഷന്‍റെ നിര്‍മ്മാണപുരോഗതി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ധലം സന്പൂര്‍ണ്ണവൈദ്യുതീകരണ ഉദ്ഘാടനസമ്മേളനത്തില്‍ വാഗ്ദാനം ചെയ്തിരുന്ന കിനാലൂര്‍ 110 കെ.വി. സബ് സ്റ്റേഷന്‍റെ നിര്‍മ്മാണപുരോഗതി അറിയിക്കാമോ;
(ബി)ഇതുസംബന്ധിച്ച് ഡെപ്പോസിറ്റ് ചെയ്യാന്‍ കെ.എസ്.ഐ.ഡി.സി.യോട് ആവശ്യപ്പെട്ട കത്തിന്‍റെയും അനുബന്ധ എസ്റ്റിമേറ്റിന്‍റെയും പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)ഇതുസംബന്ധിച്ച തടസ്സങ്ങള്‍ നീക്കുന്നതിന് കെ.എസ്.ഇ.ബി.യുടെയും കെ.എസ്.ഐ.ഡി.സി.യുടെയും അധികൃതരുടെ സംയുക്തയോഗം വിളിക്കുന്നകാര്യം പരിഗണിക്കാമോ?
|
3825 |
വൈപ്പിന്‍ നിയോജക മണ്ധലത്തിലെ വൈദ്യുതി സബ്സ്റ്റേഷനുകള്‍
ശ്രീ. എസ്. ശര്‍മ്മ
(എ) വൈപ്പിന്‍ നിയോജക മണ്ധലത്തില്‍ എത്ര വൈദ്യുതി സബ്സ്റ്റേഷനുകള്‍ പുതുതായി ആരംഭിച്ചുവെന്നും, ഇപ്പോള്‍ പ്രവര്‍ത്തനപുരോഗതിയിലുള്ള സബ് സ്റ്റേഷനുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;
(ബി) വൈപ്പിന്‍ മണ്ധലത്തിലെ വിവിധ സെക്ഷന്‍ ഓഫീസ് പരിധിയില്‍ പുതുതായി എത്ര വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി) അവിടെ ഏതെല്ലാം സിംഗിള്‍ഫേയ്സ് ലൈനുകള്‍ ത്രീഫെയ്സ് ലൈനാക്കി മാറ്റിയെന്നും എത്ര പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചെന്നും, എവിടെയെല്ലാമാണെന്നും ഇപ്പോള്‍ അംഗീകാരം ലഭിച്ചതും ഉടന്‍ നടപ്പിലാക്കാന്‍ കഴിയുന്നതുമായ വോള്‍ട്ടേജ് ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
|
3826 |
പഴയ കുന്നുമ്മല്‍ അടയമണ്‍ കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ഓഫീസ്
ശ്രീ. ബി. സത്യന്‍
(എ)കെ.എസ്.ഇ.ബി.യുടെ കീഴില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ധങ്ങള്‍ വിശദമാക്കാമോ;
(ബി)തിരുവനന്തപുരം ജില്ലയില്‍ പുതിയതായി എവിടെയെല്ലാമാണ് സെക്ഷന്‍ ഓഫീസുകള്‍ സ്ഥാപിക്കുവാന്‍ തിരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അടയമണില്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ?
|
3827 |
മാവേലിക്കര മണ്ധലത്തിലെ വള്ളികുന്ന് കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷന്‍ ഓഫീസ്
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ധലത്തിലെ വള്ളികുന്ന് കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതിനായുള്ള നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടോ;
(ബി)മാവേലിക്കര മണ്ധലത്തിലെ മാവേലിക്കര ഈസ്റ്റ് വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടോ; സെക്ഷന്‍ ആഫീസ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുമോ;
(സി)ചാരുംമൂട് സെക്ഷന്‍ ആഫീസിനു സ്വന്തമായി കെട്ടിടം നിലവിലില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട ഫയല്‍ നന്പര്‍ ലഭ്യമാക്കുമോ; ഇതിന്‍റെ നിലവിലെ സ്ഥിതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3828 |
ചാലക്കുടി പോട്ടയിലും കാടുകുറ്റിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് വിഭജിച്ച് പോട്ടയിലും, കൊരട്ടി ഓഫീസ് വിഭജിച്ച് കാടുകുറ്റിയിലും പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍, ഇതിനായി നടപടി സ്വീകരിക്കുമോ?
|
3829 |
പുതിയതായി ഇലക്ട്രിക്കല്‍ സര്‍ക്കിളുകളും ഡിവിഷനുകളും
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സംസ്ഥാനത്ത് പുതിയതായി ഇലക്ട്രിക്കല്‍ സര്‍ക്കിളുകളും ഡിവിഷനുകളും അനുവദിച്ചു ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം എന്നത് ഉത്തരവിന്‍റെ പകര്‍പ്പ് സഹിതം വ്യക്തമാക്കുമോ;
(ബി)ഇവ എന്നത്തേക്ക് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വ്യക്തമാക്കുമോ?
|
3830 |
കെ.എസ്.ഇ.ബി. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) നിയമനങ്ങള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ) കെ.എസ്.ഇ.ബി. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക്ലിസ്റ്റ് നിലവില്‍ വന്നതെപ്പോഴാണെന്ന് അറിയുമോ; ഇതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
(ബി) നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും നിയമനം വൈകുന്നത് എന്തുകൊണ്ടാണ്; വിശദമാക്കുമോ?
|
3831 |
സബ് എഞ്ചിനീയര്‍ / അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പ്രമോഷന്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)വൈദ്യുതി വകുപ്പില്‍ പല സെക്ഷന്‍ ഓഫീസുകളിലും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതു മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിന് സബ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും അര്‍ഹരായവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3832 |
കാലപ്പഴക്കംചെന്ന ബോഗികള്‍ മാറ്റി പുതിയവ ലഭ്യമാക്കുന്നതിനും, പുതിയ ട്രെയിനുകള്‍ ലഭ്യമാക്കുന്നതിനും നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)കേരളത്തിലൂടെയോടുന്ന ട്രെയിനുകളിലെ ബോഗികളുടെ കാലപ്പഴക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലപ്പഴക്കമുളള ബോഗികളുമായി ഓടുന്ന തീരദേശ ട്രെയിനുകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാനും കാലപ്പഴക്കം ചെന്ന ബോഗികള്‍ മാറ്റി പുതിയവ ലഭ്യമാക്കുന്നതിനും പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;
(സി)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ എത്ര പുതിയ ട്രെയിനുകളും എത്ര പുതിയ ബോഗികളും ലഭിച്ചു എന്ന് വ്യക്തമാക്കുമോ;
|
3833 |
കായംകുളം റെയില്‍വേസ്റ്റേഷനില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സംവിധാനം
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം റയില്‍വേ സ്റ്റേഷനെ ജംഗ്ഷനായി ഉയര്‍ത്തിയിട്ടും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സ്ഥിരമായ സംവിധാനം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാവശ്യമായ പാര്‍ക്കിംഗ് ഷെഡ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
ഠ.3834 |
കൊരട്ടി റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ. ബി.ഡി. ദേവസ്സി
(എ)കൊരട്ടി റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതില്‍ അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാ മാണെന്നും ഇനിയും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും അറിയിക്കുമോ;
(ബി)ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യേന എത്തുന്ന കൊരട്ടി റെയില്‍വേ സ്റ്റേഷനില്‍ പുനലൂര്‍ - ഗുരുവായൂര്‍ ട്രെയിന്‍ നിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
3835 |
ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ്സ് ട്രെയിനില്‍ കുടുതല്‍ സ്ലീപ്പര്‍ ക്ലാസ്സ് കന്പാര്‍ട്ടുമെന്‍റുകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)16128-ാം നന്പര്‍ ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ്സ് ട്രെയിനില്‍ നിലവില്‍ എത്ര സെക്കന്‍റ് ക്ലാസ്സ് സ്ലീപ്പര്‍ കന്പാര്‍ട്ടുമെന്‍റുകളാണുള്ളത്;
(ബി)പ്രസ്തുത ട്രെയിനില്‍ കൂടുതല്‍ സ്വീപ്പര്‍ ക്ലാസ്സ് കന്പാര്‍ട്ടുമെന്‍റുകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും നടപടി റെയില്‍വേയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
ഠ.3836 |
ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
ശ്രീ. ബി.ഡി. ദേവസ്സി
(എ)ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തിയ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമിലേയ്ക്ക് ഹൈലെവല്‍ പ്ലാറ്റ് ഫോമുകളും, ടോയ്ലറ്റുകളും, സീറ്റിംഗ് സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്‍ പ്രകാരം എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)ചാലക്കുടി ഡിവൈന്‍ നഗര്‍ സ്റ്റേഷനില്‍ ആഴ്ചയില്‍ 3 ദിവസം സ്റ്റോപ്പുള്ള കുര്‍ല എക്സ്പ്രസ്സ് ട്രെയിനിന് മറ്റു നാലു ദിവസങ്ങളില്‍ ചാലക്കുടി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനും, കൊച്ചുവേളി - ബാംഗ്ലൂര്‍ പ്രതിദിന ട്രെയിന്‍, ആലപ്പുഴ - ധര്‍ബാദ് ട്രെയിന്‍ എന്നീ വണ്ടികള്‍ക്ക് ചാലക്കുടി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
3837 |
മലിനീകരണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, വര്‍ക്കല കഹാര്‍
,, റ്റി.എന്‍. പ്രതാപന്‍
(എ)മലിനീകരണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് ഭരണതലത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ശാസ്ത്ര ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
|
3838 |
മാവേലിക്കര കോട്ടത്തോടിന്‍റെ പുനരുദ്ധാരണം
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ധലത്തിലെ കോട്ടത്തോടിന്‍റെ പുനരുദ്ധാരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് വകയിരുത്തിയിട്ടുളളത്;
(ബി)തുക വിനിയോഗിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കുമോ?
|
<<back |
|