UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3774

 2003-ലെ വൈദ്യുതി നിയമം

ശ്രീ. എ. എം. ആരിഫ് 
,, എം. ചന്ദ്രന്‍ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
 ,, റ്റി. വി. രാജേഷ് 

(എ) വൈദ്യുതി നിയമം, 2003 ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പ്രസ്തുത ഭേദഗതി നിര്‍ദ്ദേശം സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ എന്തെങ്കിലും അഭിപ്രായം അറിയിച്ചിട്ടുണ്ടോ; 

(സി) വൈദ്യുതി വിതരണ മേഖലയെ വിതരണം, പ്രസരണം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്‍റെ വൈദ്യുതി വികസനത്തിന് ഗുണകരമാണോ?

3775

കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാനത്തിന് ലഭ്യമായ വൈദ്യുതി 


ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്ത് 2006 മുതല്‍ ഓരോ വര്‍ഷവും ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് എത്രയാണ്;

(ബി)2006 മുതല്‍ കേന്ദ്ര പൂളില്‍ നിന്നും സംസ്ഥാനത്തിന് എത്ര യൂണിറ്റ് വൈദ്യുതിയാണ് ഓരോ വര്‍ഷവും ലഭ്യമായത്;

(സി)സംസ്ഥാനത്തിന് ഇപ്പോള്‍ പ്രതിദിനം എത്ര യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമായിട്ടുളളത്;

(ഡി)സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി കേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

3776

പൂര്‍ത്തീകരിക്കാനുള്ള വൈദ്യുത പദ്ധതികള്‍ 


ശ്രീ. സി. ദിവാകരന്‍

(എ)എത്ര വൈദ്യുത ഉത്പാദനപദ്ധതികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളതെന്ന് അറിയിക്കാമോ;

(ബി)ഇവ ഓരോന്നും എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

3777

വൈദ്യുതി സപ്ലൈ കോഡ് പരിഷ്ക്കരണം 


 ശ്രീ. കെ. മുരളീധരന്‍ 
,, ബെന്നി ബെഹനാന്‍
 ,, ആര്‍. സെല്‍വരാജ് 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ) വൈദ്യുതി സപ്ലൈ കോഡ് പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം മാറ്റങ്ങളാണ് പരിഷ്ക്കരിച്ച സപ്ലൈ കോഡില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അനുകൂലമായതും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും എന്തെല്ലാം വ്യവസ്ഥകളാണ് സപ്ലൈ കോഡില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി) പുതിയ സപ്ലൈ കോഡ് എന്നത്തേയ്ക്ക് നിലവില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3778

ഊര്‍ജ്ജ മേഖലയില്‍ നടപ്പാക്കാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് 2011-2012, 2012-13, 2013-14 ബജറ്റുകളില്‍ ഊര്‍ജ്ജ മേഖലയില്‍ നടപ്പാക്കാന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഏതെല്ലാം; 

(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്; ഏതെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദമായി വ്യക്തമാക്കാമോ?

3779

സന്പൂര്‍ണ്ണ വൈദ്യൂതീകരണം 


ശ്രീ. കെ. രാധാകൃഷ്ണന്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സന്പൂര്‍ണ്ണ വൈദ്യൂതീകരണം നടപ്പിലാക്കിയ മണ്ധലങ്ങള്‍ ഏതെല്ലാമാണ് ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സന്പൂര്‍ണ്ണവൈദ്യൂതീകരണം നടപ്പിലാക്കിയ മണ്ധലങ്ങളില്‍ ആ നിലവാരം നിലനിര്‍ത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ; 

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് സന്പൂര്‍ണ്ണവൈദ്യൂതീകരണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

3780 

വൈദ്യുതി നിയന്ത്രണം


ശ്രീ. മുല്ലക്കര രത്നാകരന്‍

(എ) ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി) പവര്‍കട്ട് ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ബോര്‍ഡ് സ്വീകരിക്കുമോ?

3781

ഊര്‍ജ്ജ ഉല്പാദനം 


ശ്രീ. എം. ഹംസ

നിര്‍മ്മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ ഓരോന്നില്‍ നിന്നും എത്ര യൂണിറ്റ് വൈദ്യതി ഉല്പാദിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ?

3782

വൈദ്യുതി ഉപയോഗവും ഉത്പാദനവും 


ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്തെ പ്രതിദിന വൈദ്യുത ഉല്പാദനത്തില്‍ തെര്‍മല്‍, ഡീസല്‍ പ്ലാന്‍റുകളില്‍ നിന്നും എത്ര ദശലക്ഷം യൂണിറ്റ് ലഭിക്കുന്നു; വ്യക്തമാക്കുമോ; 

(ബി)നിലവില്‍ പുറമെ നിന്നും ശരാശരി പ്രതിദിനം എത്ര ദശലക്ഷം യൂണിറ്റ് വാങ്ങുന്നുണ്ട്; യൂണിറ്റിന് എത്ര രൂപാ നിരക്കിലാണ് വാങ്ങുന്നത്, വ്യക്തമാക്കുമോ; 

(സി)2013 ന് മെച്ചപ്പെട്ട കാലവര്‍ഷം കിട്ടിയിട്ടും ഈ വര്‍ഷവും പരീക്ഷ സമയത്ത് ലോഡ് ഷെഡിംഗിന് വൈദ്യുതി ബോര്‍ഡില്‍ നിന്നും നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

3783

വൈദ്യുത വിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് കര്‍മ്മ പദ്ധതി 


ശ്രീ. വര്‍ക്കല കഹാര്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, പി. എ. മാധവന്‍ 
,, ലൂഡി ലൂയിസ്

(എ)വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം തരം സബ്സ്റ്റേഷനുകളുടെയും അനുബന്ധ ലൈനുകളുടേയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്; വിശദമാക്കുമോ? 

3784

വൈദ്യുതി പ്രസരണ മേഖലയുടെ ശാക്തീകരണം 


ശ്രീ. കെ. അച്ചുതന്‍ 
'' ജോസഫ് വാഴക്കന്‍
'' കെ. ശിവദാസന്‍ നായര്‍ 
'' എം. എ. വാഹീദ് 

(എ)വൈദ്യുതി പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം തരം സബ്സ്റ്റേഷനുകളുടെയും അനുബന്ധ ലൈനുകളുടേയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്; വിശദമാക്കുമോ? 

3785

ആര്‍.എ.പി.ഡി.ആര്‍.പി പദ്ധതി 


ശ്രീ. എ. കെ. ബാലന്‍
 ,, രാജു എബ്രഹാം 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
 ,, എ. പ്രദീപ്കുമാര്‍ 

(എ)ആര്‍.എ.പി.ഡി.ആര്‍.പി പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്; 

(ബി)പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്; 

(സി)പദ്ധതി ഉദ്ദേശിച്ച സമയത്തു തന്നെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ; 

(ഡി)ഈ പദ്ധതിയില്‍ നിന്നും എന്തെല്ലാം നേട്ടങ്ങളാണ് വൈദ്യുതി മേഖല പ്രതീക്ഷിക്കുന്നത്? 

3786

വേനല്‍ക്കാലത്തെ വൈദ്യുതി നിയന്ത്രണം 


ശ്രീ. എ. കെ. ബാലന്‍ 

വരുന്ന വേനല്‍ക്കാലത്ത് ലോഡ്ഷെഡിംഗും, പവര്‍കട്ടും ഉള്‍പ്പെടെയുളള വൈദ്യുതി നിയന്ത്രണം വേണ്ടി വരുമോ?

3787

ലാഭപ്രഭ പദ്ധതി 


ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി പ്രഖ്യാപിച്ച ലാഭപ്രഭ പദ്ധതിമൂലം ഉപഭോഗം എത്ര ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്; 

(ബി)പ്രസ്തുത പദ്ധതിയിന്മേല്‍ നാളിതുവരെയായി എത്ര ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്? 

3788

കെ.എസ്.ഇ.ബി.യുടെ നഗരപുനരാവിഷ്കൃത ഊര്‍ജ്ജിത ഊര്‍ജ്ജ വികസന പദ്ധതി 


ശ്രീ. പാലോട് രവി
 ,, വി. ഡി. സതീശന്
‍ ,, കെ. അച്ചുതന്‍
 ,, ഡൊമിനിക് പ്രസന്‍റേഷന്‍
 
(എ)കെ.എസ്.ഇ.ബി.യുടെ നഗരപുനരാവിഷ്കൃത ഊര്‍ജ്ജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിവരിക്കുമോ ; 

(സി)സാര്‍വ്വത്രിക വൈദ്യുതീകരണത്തിന് പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാ ക്കുമോ ; 

(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

3789

വൈദ്യുതചാര്‍ജ്ജ് വര്‍ദ്ധന

 
ശ്രീ. ജി. സുധാകരന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവിധ ഇനങ്ങളിലായി കെ.എസ്.ഇ.ബി എത്ര തവണയാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധന വരുത്തിയത്; ഏതൊക്കെ വിഭാഗങ്ങളിലായി എത്ര വീതം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്; ബോര്‍ഡിന് ഇതുവഴി എത്ര രൂപയാണ് അധികമായി ലഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(ബി)2011 മാര്‍ച്ചില്‍ കെ.എസ്.ഇ.ബി. യുടെ പ്രതിമാസ ശരാശരി വരുമാനം എത്രയായിരുന്നു;

(സി)2013 ഡിസംബറില്‍ കെ.എസ്.ഇ.ബി. യുടെ പ്രതിമാസ ശരാശരി വരുമാനം എത്രയായിരുന്നു; 

(ഡി)വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിലൂടെ ലഭിക്കുന്ന പ്രതിമാസ അധിക വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ?

3790

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന 


ശ്രീ. ജെയിംസ് മാത്യു

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

3791

വാട്ടര്‍തീം പാര്‍ക്കുകള്‍ വൈദ്യുതിചാര്‍ജില്‍ വരുത്തിയ കുടിശ്ശിക 


ശ്രീ. ആര്‍. രാജേഷ്

(എ)എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍തീം പാര്‍ക്കുകളില്‍ ഓരോന്നും 2012-13, 2013-14 വര്‍ഷം കെ.എസ്.ഇ.ബി.യില്‍ അടച്ച തുക എത്രയാണ്; 

(ബി)വൈദ്യുതി ബില്‍ ഇനത്തില്‍ ഏതെങ്കിലും സ്ഥാപനം കുടിശ്ശിക വരുത്തിയിട്ടുണ്ടോ; ഏതൊക്കെ സ്ഥാപനങ്ങളാണ് കുടിശ്ശിക വരുത്തിയത്; കുടിശ്ശിക തുക എത്രയാണ്; 

(സി)പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തുകയില്‍ എന്തെങ്കിലും ഇളവ് നല്‍കിയിട്ടുണ്ടോ; എന്തു തുകയാണ് ഇളവ് ആയി നല്‍കിയത്; 

(ഡി)ഇത്തരം സ്ഥാപനങ്ങള്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള ഇളവ് നല്‍കിയിട്ടുണ്ടോ; ഏത് തരത്തിലുള്ള ഇളവാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3792

മന്ത്രി മന്ദിരങ്ങളിലെ വൈദ്യുതി ചാര്‍ജ് 


ശ്രീ. കെ. കെ. ജയചന്ദ്രന്‍

(എ)വൈദ്യുതി ചാര്‍ജ് പിരിച്ചെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുളളതായി വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും ഔദ്യോഗികവസതിയുടെ വൈദ്യുതിചാര്‍ജ് എത്ര തുക വീതമാണെന്ന് വ്യക്തമാക്കുമോ; 

(സി)ഇതില്‍ ഇതുവരെ അടച്ച തുക എത്രയെന്നും ഏതെല്ലാമെന്നും എത്ര വീതമെന്നും വെളിപ്പെടുത്തുമോ?

3793

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് വികലാംഗര്‍ക്കും അഗതികള്‍ക്കും മുന്‍ഗണന 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് വികലാംഗര്‍ക്കും അഗതികള്‍ക്കും എന്തെങ്കിലും തരത്തിലുള്ള സൌജന്യങ്ങളോ മുന്‍ഗണനകളോ നല്‍കുന്നുണ്ടോ; 

(ബി)ഇല്ലെങ്കില്‍ പ്രസ്തുത വിഭാഗത്തിനായി മുന്‍ഗണന നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

3794

കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് 


ശ്രീ. ജോസ് തെറ്റയില്‍

(എ)ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ വൈദ്യുതി ചാര്‍ജില്‍ ഇളവ് അനുവദിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് ഇത്തരം പദ്ധതികള്‍ക്ക് ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് കൃഷി വകുപ്പുമായും ജലവിഭവ വകുപ്പുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കുമോ? 

3795 ബിനാനി സിങ്ക് കന്പനിയ്ക്ക് ലോഡ് ഫാക്ടര്‍ ഇന്‍സെന്‍റീവ് അനുവദിക്കണമെന്ന ആവശ്യം 


ശ്രീ. ഇ. പി. ജയരാജന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ്
 ശ്രീ. ബാബു എം. പാലിശ്ശേരി
 ,, എസ്. ശര്‍മ്മ

(എ)ഏതെങ്കിലും വൈദ്യുതി ഉപഭോക്താവ് താരീഫ് കുറച്ചുതരണമെന്ന് ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയാല്‍ ആ അപേക്ഷ പരിഗണിച്ച് നടപടികള്‍ സ്വീകരിക്കാന്‍ റഗുലേറ്ററി കമ്മീഷന് അധികാരമുണ്ടോ; 

(ബി)ലോഡ് ഫാക്ടര്‍ പരിഗണിച്ച് ഇന്‍സെന്‍റീവ് നല്‍കി ചാര്‍ജ്ജില്‍ കുറവു വരുത്തണം എന്നാവശ്യപ്പെട്ട് ബിനാനി സിങ്ക് കന്പനി റഗുലേറ്ററി കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത അപേക്ഷയില്‍ റഗുലേറ്ററി കമ്മീഷന്‍ എന്തു നടപടിയാണ് സ്വീകരിച്ചത്;

(ഡി)ലോഡ് ഫാക്ടര്‍ സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട് ബിനാനി സിങ്ക് കന്പനിക്ക് പൊതുതെളിവെടുപ്പിന് മുന്പുതന്നെ ചോര്‍ത്തിക്കിട്ടി എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഇ)ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

3796

ബാരാപോള്‍ ജലവൈദ്യുത നിലയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 


ശ്രീ. എസ്. ശര്‍മ്മ 
,, കെ.വി.അബ്ദുള്‍ ഖാദര്
‍ ,, ജെയിംസ് മാത്യു 
ശ്രീമതി പി. അയിഷാ പോറ്റി

(എ)ബാരാപോള്‍ ജലവൈദ്യുത നിലയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തേക്ക് കര്‍ണ്ണാടക വനം വകുപ്പ് അതിക്രമിച്ചുകയറി ജണ്ട കെട്ടിയിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(ബി)ഇത് പദ്ധതിയുടെ നിര്‍മ്മാണത്തെ ബാധിക്കുമോ; പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുളള സ്ഥിതിയെന്താണ്;

(സി)പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്; ഇന്നത്തെ നിലയില്‍ എപ്പോള്‍ പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കുമോ?

3797

ജലആസൂത്രണം കാര്യക്ഷമമാക്കി വൈദ്യുതോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)ഇക്കൊല്ലത്തെ അതിവര്‍ഷംമൂലം വൈദ്യുതി വകുപ്പിന് എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുളള വെളളമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലഭിച്ചിട്ടുളളത്; 

(ബി)വകുപ്പിന്‍റെ ജല ആസൂത്രണ പിഴവുമൂലം എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുളള വെളളമാണ് ഈ വര്‍ഷം നഷ്ടപ്പെട്ടിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(സി)ഇതുമൂലം വകുപ്പിന് ഉണ്ടായിട്ടുളള നഷ്ടം എത്ര രൂപയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

3798

വൈദ്യുതിയുടെ പ്രതിവര്‍ഷ ആവശ്യകത


 ശ്രീ. സി. ദിവാകരന്‍ 
,, ചിറ്റയം ഗോപകുമാര്‍ 
,, പി. തിലോത്തമന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 

(എ) സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രതിവര്‍ഷ ആവശ്യകതയുടെ അളവ് എത്ര; ഇതില്‍ ജലവൈദ്യുത പദ്ധതികളുടെ ഉല്പാദന ശേഷി എത്രയാണ്; പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവെത്ര; 

(ബി) പ്രതിവര്‍ഷം കൂടുതലായി വേണ്ടി വരുന്ന വൈദ്യുതിയുടെ അളവ് എത്രയാണെന്ന് വ്യക്തമാക്കുമോ? 

3799

ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ 


ശ്രീ. ലൂഡി ലൂയിസ് 
'' എം.എ. വാഹീദ്
 '' തേറന്പില്‍ രാമകൃഷ്ണന്‍ 
'' ജോസഫ് വാഴക്കന്‍

(എ)സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നതിന് ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)ഏതെല്ലാം പദ്ധതികളാണ് ഇക്കാലത്ത് കമ്മീഷന്‍ ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതു വഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിക്കപ്പെട്ടത്; വിശദമാക്കുമോ; 

(ഡി)പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

3800

കോഴിക്കോട് ജില്ലയില്‍ ആരംഭിയ്ക്കാനുദ്ദേശിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കോഴിക്കോട് ജില്ലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതികളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത് നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; 

(സി)പ്രസ്തുത പദ്ധതികള്‍ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

3801

ട്രാന്‍സ്മിഷന്‍ സബ് സ്റ്റേഷന്‍ 


ശ്രീ. ഇ.പി. ജയരാജന്‍

(എ)2011 മെയ് മാസത്തിനു ശേഷം എത്ര ട്രാന്‍സ്മിഷന്‍ സബ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്; 

(ബി)എവിടെയെല്ലാമാണ് സബ് സ്റ്റേഷനുകള്‍ ആരംഭിച്ചത്; വ്യക്തമാക്കാമോ; 

(സി)എത്ര സബ്സ്റ്റേഷനുകള്‍ക്കുള്ള ശുപാര്‍ശകളാണ് വൈദ്യുത ബോര്‍ഡിന്‍റെ പരിഗണനയിലുള്ളത്; അവ ഏതെല്ലാം?

3802

അങ്കമാലി മഞ്ഞിക്കാട്-ദേവഗിരി കുടിവെള്ള പദ്ധതിക്ക് വൈദ്യുതി ചാര്‍ജ്ജില്‍ ഇളവ് 


ശ്രീ. ജോസ് തെറ്റയില്‍

(എ)ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നടക്കാത്ത പ്രദേശങ്ങളില്‍ എം. എല്‍. എ. ഫണ്ടും എം. പി. ഫണ്ടും വിനിയോഗിച്ച് പ്രവൃത്തിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതികള്‍ക്ക് വൈദ്യുത ചാര്‍ജ് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമോ; 

(ബി)അങ്കമാലി നിയോജകമണ്ധലത്തിലെ മൂക്കന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മൂന്നിലെ മഞ്ഞിക്കാട്- ദേവഗിരി കുടിവെള്ള പദ്ധതിയുടെ പേരില്‍ വന്നിരിക്കുന്ന ഭീമമായ വൈദ്യുതി ചാര്‍ജില്‍ ഇളവു നല്‍കുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?

3803

സൌജന്യ വൈദ്യുതി കണക്ഷനുകള്‍


ശ്രീ. എ. കെ. ബാലന്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കൃഷിക്കാര്‍, എസ്.സി/എസ്.ടി. വിഭാഗങ്ങള്‍, വികലാംഗര്‍ തുടങ്ങി ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് സൌജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കിയത്; ഓരോ വിഭാഗത്തിനും നല്‍കിയ വൈദ്യുതി കണക്ഷനുകളുടെ എണ്ണം വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നോര്‍മല്‍ സ്കീമില്‍ എത്ര വൈദ്യുതി കണക്ഷനുകളാണ് നല്‍കിയത്; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് സൌജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്നത്; ഓരോ വിഭാഗത്തിനും നല്‍കിയ വൈദ്യുതി കണക്ഷനുകളുടെ എണ്ണം വ്യക്തമാക്കുമോ; 

(ഡി)ഈ കാലയളവില്‍ നോര്‍മല്‍ സ്കീമില്‍ എത്ര വൈദ്യുതി കണക്ഷന്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3804

ചാലക്കുടി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളിലെ വൈദ്യുതീകരണം 


ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ധലത്തില്‍പ്പെട്ട അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളിലെ വൈദ്യുതീകരണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ ? 

3805

താമസരഹിത കണക്ഷന്‍


ശ്രീ. കെ. ശിവദാസന്‍ നായര്‍ 
,, വര്‍ക്കല കഹാര്‍ 
,, എ. പി. അബ്ദുളളക്കുട്ടി 
,, ബെന്നി ബെഹനാന്‍ 

(എ)വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഉടന്‍ തന്നെ വൈദ്യുതി നല്‍കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി) ഇതിനായി ഏതെല്ലാം പദ്ധതികള്‍ ആണ് പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് അപേക്ഷിക്കുന്നവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതില്‍ കൈവരിച്ച പുരോഗതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് ഭരണതലത്തില്‍ സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3806

വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച് ഉത്തരവുകള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ നടപടി 


ശ്രീമതി കെ. കെ. ലതിക

(എ)വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; 

(ബി)ഇത് സംബന്ധമായി സര്‍ക്കാരും വൈദ്യുതിബോര്‍ഡും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും സര്‍ക്കുലറുകളും പൊതുജനങ്ങള്‍ക്ക് മലയാളത്തില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3807

വയനാട് ജില്ലയില്‍ നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)വയനാട് ജില്ലയില്‍ നടപ്പാക്കുന്ന രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ; 

(ബി)നടപ്പു വര്‍ഷം പ്രസ്തുത പദ്ധതിയുടെ കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ ഭൌതിക ലക്ഷ്യം എത്രയായിരുന്നുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ; 

(സി)ആയതിനായി എത്ര തുക ചെലവഴിച്ചു എന്നതിന്‍റെ ഇനം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

3808

ഗാര്‍ഹിക-കാര്‍ഷിക ആവശ്യത്തിനായി വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നടപടി 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)കുന്നംകുളം കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിനുകീഴില്‍ ഗാര്‍ഹിക-കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഏത് തീയതി മുതല്‍ എത്രയെണ്ണം തീര്‍പ്പാക്കാനുണ്ട്; എത്രയെണ്ണം ബാക്കി നില്‍പുണ്ട്; 

(ബി)വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ പോസ്റ്റിന്‍റേതടക്കമുള്ള മുഴുവന്‍ ചെലവും കെട്ടിവച്ചിട്ടും കണക്ഷന്‍ നല്‍കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(സി)കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3809

ആര്‍.ജി.ജി.വൈ പദ്ധതിതിയ്ക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ഗൂണനിലവാരം 


ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)ആര്‍.ജി.ജി.വൈ പദ്ധതിയ്ക്കായി ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ ഗൂണനിലവാരവും പദ്ധതി നടപ്പിലാക്കുന്നതിലെ പാളിച്ചകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സാധനസാമഗ്രികള്‍ എവിടെ നിന്നാണ് വാങ്ങിക്കുന്നതെന്നും അവയുടെ ഗൂണനിലവാരം ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?

3810

ആര്‍.ജി.ജി.വി.വൈ. പ്രകാരം കണ്ണൂര്‍ ജില്ലയിലെ വീടുകളുടെ വൈദ്യുതീകരണം 


ശ്രീ. സി. കൃഷ്ണന്‍

(എ)ആര്‍.ജി.ജി.വി.വൈ. പ്രകാരം കണ്ണൂര്‍ ജില്ലയില്‍ എത്ര വീടുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുണ്ടെന്ന് നിയോജകമണ്ധലാടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(ബി)ആര്‍.ജി.ജി.വി.വൈ. പ്രകാരം പയ്യന്നൂര്‍ നിയോജകമണ്ധലത്തില്‍ എത്ര കരകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുണ്ടെന്നും എത്രപേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുണ്ടെന്നും പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ?

3811

ഊര്‍ജ്ജക്ഷമത കൂടിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പുതിയ പദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഊര്‍ജ്ജക്ഷമത കൂടിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; 

(ബി)ഈ ലക്ഷ്യം വെച്ച് കെല്‍ട്രോണില്‍ നിലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് അറിയുമോ; വിശദമാക്കാമോ;

(സി)ഇക്കാര്യത്തിനായുളള സര്‍ക്കാരിന്‍റെ സാന്പത്തിക സഹായങ്ങള്‍ എന്തെല്ലാം; ഏതെല്ലാം ഏജന്‍സികളില്‍ നിന്നുമുളള ധനസഹായം പ്രസ്തുത ആവശ്യത്തിന് ഉപയോഗിക്കാം എന്നത് വ്യക്തമാക്കാമോ? 

3812

പാരന്പരേ്യതര ഊര്‍ജ്ജസ്രോതസ്സുകളുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ 


ശ്രീ. വി. എസ്. സുനില്‍ കുമാര്‍
 '' ഇ. കെ. വിജയന്‍ 
'' വി. ശശി 
'' കെ. അജിത്

(എ)പാരന്പരേ്യതര ഊര്‍ജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട് എത്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതില്‍ പൊതുമേഖലയില്‍ എത്ര; സ്വകാര്യ മേഖലയില്‍ എത്ര; 

(ബി)പ്രസ്തുത ഏജന്‍സികളെ നിയന്ത്രിക്കുന്നതിനും, ഗുണനിലവാരം ഉറപ്പാക്കുന്നതിനും എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം സംവിധാനങ്ങളാണെന്ന് വിശദമാക്കുമോ; 

(സി)സൌരപാനലുകള്‍ വിറ്റഴിക്കുന്നതിന് എത്ര കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

3813

റിന്യൂവബിള്‍ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, വി. ചെന്താമരാക്ഷന്‍ 
,, ആര്‍. രാജേഷ് 
,, കെ. സുരേഷ് കുറുപ്പ് 

(എ)2013-14 വര്‍ഷത്തില്‍ റിന്യൂവബിള്‍ സ്രോതസ്സുകളില്‍ നിന്ന് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യമിട്ടിരുന്നത്; ഇതില്‍ എത്രത്തോളം കൈവരിക്കാന്‍ കഴിഞ്ഞു; 

(ബി)എന്‍.ടി.പി.സി.യുമായി ഉണ്ടാക്കിയ ധാരണാപത്രമനുസരിച്ചുള്ള കാറ്റാടി നിലയം സ്ഥാപിക്കുന്നതില്‍ ഉണ്ടായ വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ പ്രധാന കാരണമെന്താണ്; 

(സി)റിന്യൂവബിള്‍ ഊര്‍ജ്ജ ഉത്പാദനത്തിന് ലക്ഷ്യമിട്ടിരുന്ന അക്ഷയ ഊര്‍ജ്ജ കന്പനിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്; 

(ഡി)എന്തുകൊണ്ടാണ് ഇതിന്‍റെ പ്രവര്‍ത്തനം ഉപേക്ഷിക്കപ്പെട്ടത് എന്നറിയിക്കുമോ? 

3814

കാറ്റ്, തിരമാല ഇവയില്‍ നിന്നും വൈദ്യുതി


ശ്രീ. പി. കെ. ബഷീര്‍

(എ)കാറ്റ്, തിരമാല ഇവയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)ഇത്തരം പദ്ധതികള്‍ പരന്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെക്കാള്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കുവാനാകുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ?

3815

വിദ്യാലയങ്ങളില്‍ പാരന്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ 


ശ്രീ. എ. പ്രദീപ്കുമാര്‍

(എ)പാരന്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നതിന് വൈദ്യുതി വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.