|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3887
|
വീട്ടുവാടക ബത്ത നല്‍കുന്നതിനുള്ള ദൂരപരിധി നിര്‍ണ്ണയം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ നല്‍കി വരുന്ന വീട്ടുവാടക ബത്ത (എച്ച്.ആര്‍.എ) നിര്‍ണ്ണയം സംബന്ധിച്ച മാനദണ്ഡം എന്തെല്ലാമെന്നുള്ള വിവരം തസ്തിക തിരിച്ച് വിശദമാക്കുമോ;
(ബി)അനുബന്ധ ബത്ത നിര്‍ണ്ണയത്തിലേക്കായി താലൂക്ക് ആസ്ഥാനത്തു നിന്നും ദൂരപരിധി കണക്കാക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവുകളുടെ വിശദാംശം ലഭ്യമാക്കാമോ;
(സി)ദൂരപരിധി തിട്ടപ്പെടുത്തല്‍ സംബന്ധിച്ചുള്ള അധികാരം നിയമാനുസൃതമായി ആരിലാണ് നിക്ഷിപ്തമായിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ഡി)താലൂക്ക് ആസ്ഥാനത്ത് നിന്നുമുള്ള ദൂരപരിധിയുമായി ബന്ധപ്പെട്ട് നാളിതുവരെ ഇറങ്ങിയിട്ടുള്ള ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
T 3888 |
ശന്പള പരിഷ്ക്കരണ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ്
ശ്രീ. സി. ദിവാകരന്‍
സംസ്ഥാന ജീവനക്കാരുടെ ശന്പള പരിഷ്ക്കരണ കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സില്‍ കേന്ദ്ര ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ശന്പള പരിഷ്ക്കരണം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
|
3889 |
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന ജീവനക്കാര്‍
ശ്രീ. എ. കെ. ബാലന്‍
(എ)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ജി.പി.എഫ്.-ല്‍ ചേരാന്‍ അര്‍ഹതയുണ്ടോ ; ഇല്ലെങ്കില്‍ ആയതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; അക്കൌണ്ടന്‍റ് ജനറലിന് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കത്ത് നല്‍കുകയോ, ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ബി)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന ജീവനക്കാര്‍ക്ക് പെര്‍മനന്‍റ് റിട്ടയര്‍മെന്‍റ് അക്കൌണ്ട് നന്പര്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയിട്ടുണ്ട് ;
(സി)സംസ്ഥാന ട്രഷറിയെകൂടി ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടോ ?
|
T 3890 |
പങ്കാളിത്ത പെന്‍ഷന്‍ ഫണ്ട് മാനേജര്‍
ശ്രീ. എ. കെ. ബാലന്‍
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പുതിയ ഫണ്ട് മാനേജര്‍മാരായി സംസ്ഥാനത്ത് ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങളെയാണ് നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?;
|
3891 |
കുട്ടനാട് പാക്കേജിനായുള്ള ബഡ്ജറ്റ് വിഹിതം
ശ്രീ. ജി. സുധാകരന്‍
(എ) കുട്ടനാട് പാക്കേജിനുവേണ്ടി 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ സംസ്ഥാന വിഹിതമായി എന്തു തുക വീതം അനുവദിച്ചിരുന്നു; തുക ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര വീതം ചിലവഴിച്ചുവെന്ന് വിശദമായ റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കുമോ;
(ബി) ഇതില്‍ എന്തു തുക ബാക്കിയുണ്ടെന്ന് വിശദമാക്കാമോ?
|
3892 |
ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ തസ്തികകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)താലൂക്ക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജി, പീഡിയാട്രി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായി തസ്തികകള്‍ അനുവദിക്കുന്നതിന് ആരോഗ്യവകുപ്പ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?
|
3893 |
വിവിധ സാന്പത്തികവര്‍ഷങ്ങളിലെ റവന്യൂ/നികുതിവരുമാനം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തിന്‍റെ നിലവിലെ ധനസ്ഥിതി ധനകാര്യസൂചകങ്ങളെ ആധാരമാക്കി വിശദീകരിക്കാമോ;
(ബി)2012-13 വര്‍ഷത്തില്‍ സര്‍ക്കാരിന്‍റെ റവന്യൂവരുമാനം എത്രയായിരുന്നു; 2010-11, 2011-12 വര്‍ഷത്തിലെ വരുമാനവുമായി താരതമ്യം ചെയ്ത സ്റ്റേറ്റ്മെന്‍റ് പ്രസിദ്ധീകരിക്കാമോ;
(സി)2012-13 വര്‍ഷത്തെ റവന്യൂകമ്മിയും ധനകമ്മിയും എത്രയായിരുന്നു എന്ന് വെളിപ്പെടുത്താമോ;
(ഡി)2012-13 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്തിന്‍റെ പൊതുകടം എത്രയായിരുന്നു; വ്യക്തമാക്കാമോ;
(ഇ)2011 മാര്‍ച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്തിന്‍റെ പൊതുകടം എത്രയായിരുന്നു; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(എഫ്)2011 മാര്‍ച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്തിന്‍റെ കടം എത്രയായിരുന്നു; കാലികസ്ഥിതി വിശദമാക്കാമോ;
(ജി)2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്‍റെ തനത് നികുതിവരുമാനം എത്രയായിരുന്നു;
(എച്ച്)2010-11, 2011-12, 2012-13 വര്‍ഷങ്ങളിലെ തനത് വരുമാനത്തിന്‍റെ ശരാശരി വാര്‍ഷികവളര്‍ച്ച എത്രയായിരുന്നു; ഓരോ വര്‍ഷത്തെയും പ്രത്യേകം വ്യക്തമാക്കാമോ;
(ഐ)സംസ്ഥാനത്തിന്‍റെ ശന്പളം, പെന്‍ഷന്‍, കടത്തിന്‍മേലുള്ള പലിശ, വായ്പാ തിരിച്ചടവ് എന്നിവയുടെ ചെലവ് മൊത്തം ചെലവിന്‍റെ എത്ര ശതമാനം എന്ന് വ്യക്തമാക്കാമോ;
(ജെ)സംസ്ഥാനത്തിന്‍റെ ശന്പളം, പെന്‍ഷന്‍, കടത്തിന്‍മേലുള്ള പലിശ, വായ്പാതിരിച്ചടവ് എന്നിവയ്ക്കായി മൊത്തം വരുമാനത്തിന്‍റെ എത്ര ശതമാനം ചിലവഴിക്കുന്നു എന്നതിന്‍റെ 2010-11, 2011-12, 2012-13 വര്‍ഷത്തെ സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കുമോ?
|
3894 |
2012-13 സാന്പത്തിക വര്‍ഷത്തിലെ റവന്യൂ
വരുമാനം
ശ്രീ. മുല്ലക്കര രത്നാകരന്‍
2012-13 സാന്പത്തിക വര്‍ഷത്തിലെ റവന്യൂ വരവ് എപ്രകാരമായിരുന്നുവെന്ന് ശതമാനക്കണക്കില്‍ ലഭ്യമാക്കാമോ?
|
3895 |
പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലൂടെ ലഭിച്ച നികുതി വരുമാനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ഇന്ധനങ്ങളുടെ വില വര്‍ദ്ധനവിലൂടെ സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം സംബന്ധിച്ച കണക്കുകള്‍ വിശദമാക്കാമോ;
(ബി)2011-2012, 2012-2013, 2013-2014 സാന്പത്തികവര്‍ഷം 2013 ഡിസംബര്‍ 31 വരെ മേല്‍പ്പറഞ്ഞ ഇന്ധനങ്ങളുടെ വില വര്‍ദ്ധനവിലൂടെ സംസ്ഥാനത്തിനര്‍ഹമായ നികുതി ഇനങ്ങളില്‍ ലഭിച്ച മൊത്തം വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ?
|
3896 |
നികുതി വരുമാനത്തിലെ വളര്‍ച്ചാ നിരക്ക്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തിന്‍റെ വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; തന്നാണ്ടില്‍ സര്‍ക്കാരിന്‍റെ പ്രതീക്ഷ എത്രയായിരുന്നു; ഇതുവരെയുള്ള വളര്‍ച്ചാ നിരക്ക് അനുകൂലമാണോ;
(ബി)വിലവര്‍ദ്ധനവുമൂലവും അധിക നികുതി ഏര്‍പ്പെടുത്തിയതുമൂലവും നികുതി വരുമാനത്തില്‍ ഉണ്ടായ വര്‍ദ്ധനവല്ലാതെ നികുതി പിരിവിലെ കാര്യക്ഷമതയുടെ ഫലമായി നികുതി വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
(സി)നികുതി വരുമാനത്തിലെ വളര്‍ച്ചാ നിരക്കിലുണ്ടായ വ്യതിയാനവും സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതിയും സംബന്ധിച്ച് വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)അധിക നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഏതെല്ലാം ഇനത്തില്‍ എത്ര ശതമാനം വീതമെന്ന് വ്യക്തമാക്കാമോ?
|
3897 |
ആംനസ്റ്റി പദ്ധതി
ശ്രീ. സണ്ണി ജോസഫ്
,, എം. എ. വാഹീദ്
,, സി. പി. മുഹമ്മദ്
,, റ്റി. എന്‍. പ്രതാപന്‍
(എ)വാണിജ്യനികുതി വകുപ്പ് നടപ്പാക്കുന്ന ആംനസ്റ്റി പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)എന്തെല്ലാം ആനുകൂല്യങ്ങളും സൌകര്യങ്ങളുമാണ് പ്രസ്തുത പദ്ധതി മുഖേന വ്യാപാരികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
3898 |
വാറ്റ് രജിസ്ട്രേഷന്‍ ഒറ്റത്തവണ പദ്ധതി
ശ്രീ. പി. എ. മാധവന്
,, ജോസഫ് വാഴക്കന്
,, എ. റ്റി. ജോര്‍ജ്
,, കെ. ശിവദാസന്‍ നായര്‍
(എ)വാണിജ്യ നികുതി വകുപ്പ് നടപ്പാക്കുന്ന വാറ്റ് രജിസ്ട്രേഷന്‍ ഒറ്റത്തവണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)എന്തെല്ലാം ആനുകൂല്യങ്ങളും സൌകര്യങ്ങളുമാണ് പ്രസ്തുത പദ്ധതി മുഖേന വ്യാപാരികള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഭരണ തലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ?
|
3899 |
ട്രഷറി കന്പ്യൂട്ടര്‍ വല്‍ക്കരണം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
,, ആര്‍. സെല്‍വരാജ്
,, അന്‍വര്‍ സാദത്ത്
(എ)ട്രഷറികള്‍ കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ആരെല്ലാമാണ് പ്രസ്തുത നടപടിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ട്രഷറി കന്പ്യൂട്ടര്‍വല്‍ക്കരണം മൂലം ജനങ്ങള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഇ)ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
3900 |
ജുവലറികളില്‍നിന്നും വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബില്ലു നിര്‍ബന്ധമാക്കല്‍
ശ്രീ. സി. മമ്മൂട്ടി
ജൂവലറികളില്‍നിന്നും വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബില്‍ നിര്‍ബന്ധമാക്കുകയും പ്രസ്തുത ബില്ലില്‍ പണികൂലിയും പണിക്കുറവും പ്രതേ്യകം നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് നിഷ്ക്കര്‍ഷിക്കുകയും ആയത് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്യുമോ: വ്യക്തമാക്കുമോ ?
|
3901 |
സ്വര്‍ണ്ണവില നിയന്ത്രണം
ശ്രീമതി കെ.എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ വഴിയും അല്ലാതെയും എന്ത് തുകയുടെ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുള്ളതായി കണക്കാക്കുന്നു; വ്യക്തമാക്കുമോ;
(ബി)സംസ്ഥാനസര്‍ക്കാരിന്‍റെ നികുതിഘടനയിലെ അശാസ്ത്രീയമായ നടപടിക്രമങ്ങളാണ് ഇതിനുള്ള പ്രധാനകാരണമെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ച് വേണ്ട തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ മൊത്തം വാണിജ്യനികുതിയില്‍ നല്ലൊരു പങ്കും ആഭരണമേഖലയില്‍ നിന്നാണോ ലഭിക്കുന്നത്; വ്യക്തമാക്കാമോ;
(ഡി)എങ്കില്‍ 2012-13 സാന്പത്തികവര്‍ഷം പ്രസ്തുതമേഖലയില്‍ എന്തുതുക നികുതിയിനത്തില്‍ ലഭിച്ചു; ആയത് 2013-14 സാന്പത്തികവര്‍ഷം ഡിസംബര്‍ 31 വരെ എന്തുതുക സമാഹരിക്കുവാന്‍ സാധിച്ചു; വ്യക്തമാക്കുമോ;
(ഇ)നിലവില്‍ "സ്വര്‍ണ്ണവില' നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും എന്ത് മാനദണ്ധപ്രകാരമാണ് എന്ന് വ്യക്തമാക്കുമോ;
(എഫ്)ഇത് നിയന്ത്രിക്കാനായി ""സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ'' നിയോഗിച്ച് സ്വര്‍ണ്ണവില പ്രഖ്യാപനം നടത്താനും ആയതുവഴി ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും എന്തുനടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
|
3902 |
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്ത് നിരവധി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)ഇത്തരം പണമിടപാട് സ്ഥാപനങ്ങളെ ഏതെല്ലാം രീതിയിലാണ് നിയന്ത്രിച്ചു വരുന്നത്;
(സി)പ്രസ്തുത സ്ഥാപനങ്ങള്‍ സ്വര്‍ണ്ണപണയ വായ്പയ്ക്ക് അമിത പലിശ ഈടാക്കുന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടിയാണ് അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് എന്ന് വെളിപ്പെടുത്തുമോ;
(ഡി)പ്രസ്തുത സ്ഥാപനങ്ങളില്‍ വില്‍പ്പന നികുതി വിഭാഗം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കാമോ?
|
3903 |
ഓരോ ചെക്ക്പോസ്റ്റുകളിലും അനുവദനീയമായ ജീവനക്കാരുടെ എണ്ണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ) പാലക്കാട് ജില്ലയിലെ വാളയാര്‍ ഒഴികെയുള്ള ചെക്ക്പോസ്റ്റുകളില്‍ അനുവദനീയമായ ജീവനക്കാരുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
(ബി) നിലവില്‍ ഓരോ ചെക്ക്പോസ്റ്റുകളിലും അനുവദനീയമായ ജീവനക്കാരുടെ എണ്ണത്തിന് പുറമെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; ചെക്ക്പോസ്റ്റുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(സി) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുള്ള ജീവനക്കാര്‍ ഏതെല്ലാം ജില്ലയില്‍ നിന്നുള്ളവരാണ്; വിശദാംശം ലഭ്യമാക്കാമോ?
|
3904 |
ട്രഷറികളില്‍ എ.ടി.എം. സ്ഥാപിക്കുന്നതിനുള്ള നടപടി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)ട്രഷറികളില്‍ എ.ടി.എം. സ്ഥാപിക്കുന്നതിന് ഉത്തരവിറക്കിയിട്ടും പ്രാവര്‍ത്തികമാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ ;
(ബി)ശന്പളവും പെന്‍ഷനും കൈപ്പറ്റുന്നതിന് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളിലുണ്ടാവുന്ന തിരക്ക് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(സി)ട്രഷറികളില്‍ എ.ടി.എം. സ്ഥാപിക്കുന്നതുമുഖാന്തിരം സാന്പത്തിക സ്ഥിതിക്കുണ്ടാവുന്ന പുരോഗതി കണക്കിലെടുത്ത് ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?
|
3905 |
നെന്മാറയില്‍ പുതിയ ട്രഷറി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്ക് പരിധിയില്‍ സബ് ട്രഷറി ഇല്ലായെന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)നെന്മാറ ബ്ലോക്ക് പരിധിയിലെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും എണ്ണം സംബന്ധിച്ച് വിശദാംശം നല്‍കുമോ ;
(സി)നെന്മാറയില്‍ പുതിയ ട്രഷറി തുടങ്ങുന്നതിന് ആവശ്യമായ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ ;
(ഡി)നെന്മാറയില്‍ പുതിയ ട്രഷറി അനുവദിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ ; പുതിയ ട്രഷറി അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
|
3906 |
മേപ്പയൂരില്‍ പുതിയ ട്രഷറി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് പുതിയ ട്രഷറികള്‍ അനുവദിച്ചിട്ടുണ്ടോ ;
(ബി)പുതിയ ട്രഷറി അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(സി)കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ പുതിയ ട്രഷറി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
3907 |
കൊയിലാണ്ടി സബ്ബ് ട്രഷറി ഓഫീസിന് പുതിയ കെട്ടിടം
ശ്രീ. കെ. ദാസന്‍
(എ)കൊയിലാണ്ടി സബ്ബ് ട്രഷറി ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നിവേദനത്തിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ;
(ബി)പ്രസ്തുത വിഷയത്തില്‍ ധനകാര്യവകുപ്പില്‍ നിന്ന് ജലവിഭവവകുപ്പിലേയ്ക്ക് എന്തെങ്കിലും റഫറന്‍സ് നടന്നിട്ടുണ്ടോ; വിശദമാക്കാമോ?
|
<<back |
next page>>
|