UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3873

ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന റോഡുകളുടെ നിര്‍മ്മാണം


ശ്രീ. ആര്‍. രാജേഷ്


(എ) എം.എല്‍.എ.-എ.ഡി.എഫ് -ല്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന റോഡുകളുടെ നിര്‍മ്മാണം ഏത് എജന്‍സി മുഖാന്തിരമാണ് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കുമോ; 

(ബി) ഗ്രാമീണ റോഡുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ചെയ്യേണ്ടത് എന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി) ത്രിതല പഞ്ചായത്തുകളുടെ ചുമതലയില്‍ ഉള്ള സ്ഥാപനങ്ങളുടെ കെട്ടിട നിര്‍മ്മാണവും തദ്ദേശ സ്വയംഭരണ വകുപ്പ് മുഖാന്തിരമാണോ ചെയ്യേണ്ടത്; 

(ഡി) പി.ഡബ്ല്യു.ഡി. റോഡുകളുടെയും ആശുപത്രികളുടെയും നിര്‍മ്മാണം പി.ഡബ്ല്യു.ഡി. മുഖാന്തിരമാണോ ചെയ്യേണ്ടത്; ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഇ) എം.എല്‍.എ.-എ.ഡി.എഫ്. ഡല്‍ഹി ഷെഡ്യൂള്‍ റേറ്റില്‍ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നുള്ള ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3874

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എം.എല്‍.എ ഫണ്ട് വിനിയോഗം 


ശ്രീ. മോന്‍സ് ജോസഫ്


(എ)എം.എല്‍.എ ഫണ്ട് എയ്ഡഡ്/അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)എം.എല്‍.എ ഫണ്ട് സംസ്ഥാനത്തെ ലൈബ്രറികളുടെ കെട്ടിട നിര്‍മ്മാണത്തിന് വിനിയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിയന്ത്രണം പരിഹരിക്കുന്നതിന് ശ്രമിക്കുമോ? വിശദമാക്കാമോ?

3875

എം.എല്‍.എ.മാരുടെ പ്രതേ്യക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍


ശ്രീ. റ്റി. വി. രാജേഷ്


എം.എല്‍.എ.മാരുടെ പ്രതേ്യക വികസന നിധിയില്‍ ഉള്‍പ്പെടുത്തി എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?

3876

തലശ്ശേരി മണ്ഡലത്തില്‍ എം.എല്‍.എ. പ്രാദേശിക വികസന നിധി വിനിയോഗം


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)തലശ്ശേരി നിയോജക മണ്ഡലത്തില്‍ എം.എല്‍.എ. പ്രാദേശിക വികസന നിധിയില്‍ നിന്നും 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; 

(ബി)ഇതു പ്രകാരം ഓരോ വര്‍ഷത്തെയും പദ്ധതികളില്‍ ഇതിനകം എത്ര തുക ചിലവഴിച്ചെന്ന് വെളിപ്പെടുത്താമോ; എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; 

(സി)മറ്റു പദ്ധതികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ഡി)സമയബന്ധിതമായി എം.എല്‍.എ. മാര്‍ നിര്‍ദ്ദേശിക്കുന്ന എം.എല്‍.എ. ഫണ്ടിലെ പദ്ധതികള്‍ക്ക് തുക വിനിയോഗിക്കുന്നതിന് കാലതാമസം നേരിടുന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കും; വിശദമാക്കാമോ?

T 3877

ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചേര്‍ത്തലയിലെ സ്കൂളുകള്‍ക്ക് ബസ് 

ശ്രീ. പി. തിലോത്തമന്‍


(എ)മണ്ധലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2013 ല്‍ ചേര്‍ത്തല മണ്ധലത്തിലെ മൂന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് സ്കൂള്‍ ബസ്സുകള്‍ വാങ്ങി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ട് എത്ര നാളായി എന്ന് വ്യക്തമാക്കാമോ; ചേര്‍ത്തല ഡി.ഇ.ഒ. യ്ക്ക് നല്‍കിയ തുക അനുവദിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം ഏതെല്ലാം ഓഫീസുകളില്‍ എത്ര നാള്‍ വീതം നടപടിയില്ലാതെ കിടന്നു എന്ന് വിശദമാക്കുമോ; പ്രസ്തുത ഫയല്‍ ഓരോ ഓഫീസിലും ഓരോ സെക്ഷനിലും ഏതു തീയതി മുതല്‍ ഏതു തീയതി വരെ വച്ചിരുന്നു എന്നു വിശദമാക്കുമോ; പ്രസ്തുത ഫയലില്‍ നിലവിലുള്ള നടപടി എന്താണെന്ന് അറിയിക്കുമോ; 

(ബി)സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്കൂള്‍ ബസ്സുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ അട്ടിമറിക്കുവാന്‍ ശ്രമം നടക്കുന്നുണ്ടോ; വ്യക്തമാക്കാമോ; 

(സി)ചേര്‍ത്തല മണ്ധലത്തിലെ മൂന്ന് സ്കൂളുകള്‍ക്ക് ആസ്തി വികസന ഫണ്ടില്‍ നിന്നും സ്കൂള്‍ ബസ്സുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്‍മേല്‍ ഭരണാനുമതി ലഭിക്കാന്‍ ഇനിയും കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; എന്നത്തേയ്ക്ക് ഇതിനുള്ള ഭരണാനുമതി ലഭിക്കുമെന്ന് വിശദമാക്കാമോ; 

(ഡി)തുക അനുവദിച്ച് നിര്‍ദ്ദേശം നല്‍കുന്പോള്‍ ഉണ്ടായിരുന്ന എസ്റ്റിമേറ്റ് തുകയേക്കാള്‍ വാഹനത്തിന് വില വര്‍ദ്ധിച്ചാല്‍ ഉണ്ടാകുന്ന സാന്പത്തികനഷ്ടം ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3878

ആറ്റിങ്ങല്‍ മണ്ധലത്തിന് അനുമതി നല്‍കിയിട്ടുള്ള ആസ്തി വികസന ഫണ്ട് 

ശ്രീ. ബി.സത്യന്‍

(എ)നിയോജകമണ്ധലം ആസ്തിവികസന പദ്ധതിയില്‍ 2013-14 വര്‍ഷത്തില്‍ 2012-13 ലേതുപോലെ അധികതുക അനുവദിച്ച് ഭരണാനുമതി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)നിയോജകമണ്ധലം ആസ്തിവികസന പദ്ധതി പ്രകാരം 2013-14 ല്‍ ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിന് എന്തു തുകയ്ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; പ്രവൃത്തികള്‍ ഉള്‍പ്പെടെ വിശദവിവരം ലഭ്യമാക്കാമോ? 

3879

പി.ഡബ്ല്യൂ.ഡി. കരാറുകാരുടെ കുടിശ്ശിക


ശ്രീ. എളമരം കരീം


(എ)സംസ്ഥാനത്തെ പി.ഡബ്ല്യൂ.ഡി. കരാറുകാര്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ പണം 2013 ഡിസംബര്‍ 31 തീയതിയായി എന്തു തുക കുടിശ്ശികയായിട്ടുണ്ട്; വ്യക്തമാക്കാമോ; 

(ബി)കുടിശ്ശിക തുക ഉണ്ടെങ്കില്‍ എന്നത്തേയ്ക്ക് കൊടുത്ത് തീര്‍ക്കാനാവുമെന്ന് വ്യക്തമാക്കുമോ;

(സി)പണം ലഭിക്കാത്തതിനാല്‍ കരാറുകാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

3880

കരാറുകാര്‍ക്ക് കുടിശ്ശിക തുക നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍


ശ്രീ. കെ. കെ. നാരായണന്‍

(എ) പൊതുമരാമത്ത് പ്രവൃത്തികളുടെ ബില്‍ തുക എത്ര മാസമായി നല്‍കാന്‍ കഴിയാതെ തടസ്സപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാമോ; 

(ബി) കോണ്‍ട്രാക്ടര്‍മാര്‍ക്ക് എത്ര കോടി രൂപ കുടിശ്ശിക നല്‍കാനുണ്ട് എന്ന് വ്യക്തമാക്കാമോ; 

(സി) കരാറുകാര്‍ക്ക് കുടിശ്ശിക തുക നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ഡി) എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ?

3881

കരാറുകാര്‍ക്ക് നിരതദ്രവ്യം ഇനത്തില്‍ നല്‍കുവാനുള്ള തുക


 ശ്രീമതി പി. അയിഷാ പോറ്റി


(എ) ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ നിര്‍മ്മാണ മേഖലയിലെ അംഗീകൃത കരാറുകാര്‍ക്ക് നിരതദ്രവ്യം ഇനത്തില്‍ നല്‍കേണ്ട തുകയുടെ കണക്ക് വെളിപ്പെടുത്തുമോ; 

(ബി) പദ്ധതി അടങ്കലിന്‍റെ എത്ര ശതമാനം തുകയാണ് നിരതദ്രവ്യമായി നിശ്ചയിച്ചിട്ടുള്ളത്; ഇതിന്‍റെ പരമാവധി പരിധി എന്തു തുകയായാണ് നിശ്ചയിച്ചിട്ടുള്ളത്; 

(സി) നൂറ് ശതമാനം കേന്ദ്ര സര്‍ക്കാരിന്‍റെ ഫണ്ട് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡു വികസന പദ്ധതിയുടെ ബില്‍ തുക കുടിശ്ശിക ആയിട്ടുണ്ടെങ്കില്‍ ആയതിന്‍റെ കാരണങ്ങള്‍ വിശദമാക്കുമോ?

3882

സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍കം ടാക്സ് തുക 

ശ്രീ. ഇ. കെ. വിജയന്‍


(എ)സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഇന്‍കം ടാക്സ് ഇനത്തില്‍ ശന്പള ബില്ലില്‍ നിന്നും കുറവു ചെയ്യുന്ന തുക യഥാസമയം ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന് പ്രസ്തുത തുക കൈമാറുന്നതിന് എന്തെല്ലാം മാനദണ്ധമാണ് പാലിക്കേണ്ടത്; ഇതിന് ഏത് ഉദ്യോഗസ്ഥനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്; 

(സി)പ്രസ്തുത തുക കൈമാറുന്നതിന് ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ; 

(ഡി)ഇത്തരത്തില്‍ ജീവനക്കാരന്‍റേതല്ലാത്ത കാരണത്താല്‍ തുക പ്രസ്തുത വകുപ്പിന് കൈമാറുന്പോള്‍ ഈടാക്കുന്ന അധിക തുക ജീവനക്കാരില്‍ നിന്നുതന്നെ അടയ്ക്കണമെന്ന നിബന്ധന നിലവിലുണ്ടോ; വ്യക്തമാക്കാമോ; 

(ഇ)എങ്കില്‍ ഇത് ഒഴിവാക്കുന്നതിനും കുറവു ചെയ്യുന്ന തുക യഥാസമയം ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ? 

3883

ജീവനക്കാരുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്‍റ്


ശ്രീമതി പി. അയിഷാ പോറ്റി


(എ)ഇന്‍കം ടാക്സ് അടക്കുന്നതിനായി ജീവനക്കാരുടെ ശന്പള ബില്ലില്‍ നിന്നും കുറവുചെയ്ത് ട്രഷറിയില്‍ ഒടുക്കിയ തുക (2013 ഫെബ്രുവരി) ഇന്‍കംടാക്സ് ഡിപ്പാര്‍ട്ടുമെന്‍റിന് യഥാസമയം അയച്ചുകൊടുക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)ജീവനക്കാരുടെ ഇന്‍കംടാക്സ് സംബന്ധിച്ച ത്രിമാസ സ്റ്റേറ്റ്മെന്‍റ് സ്ഥാപന മേധാവി മുഖാന്തിരം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കുന്നതിനുള്ള ചുമതലയുടെ കരാര്‍ നല്‍കിയിരിക്കുന്നത് ആര്‍ക്കാണ്; ആയതിനുവേണ്ടി ഒരു സ്ഥാപനത്തില്‍ നിന്നും ഈടാക്കുന്ന തുക എത്രയാണ്; വ്യക്തമാക്കാമോ;

(സി)പ്രസ്തുത സ്റ്റേറ്റ്മെന്‍റ് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് നേരിട്ടു സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

3884

വിപണി ഇടപെടലിനായി ചിലവഴിച്ചിട്ടുള്ള തുക 


ശ്രീ. സി. ദിവാകരന്‍


(എ)വിപണി ഇടപെടലിനായി നടപ്പുസാന്പത്തിക വര്‍ഷം ഇതുവരെ എന്ത് തുകയാണ് ചിലവഴിച്ചിട്ടുള്ളത് ; ഇത് അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിലക്കയറ്റം തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ; 

(ബി)കന്പോള ഇടപെടലിന് മുന്‍സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ക്ക് സാന്പത്തിക സഹായം നല്കാന്‍ സന്നദ്ധമാണോ; വ്യക്തമാക്കാമോ ?

3885

റവന്യൂ കമ്മിയിലുണ്ടായ വര്‍ദ്ധനവിനെ സംബന്ധിച്ച് പഠനം


ശ്രീ. എം. ഉമ്മര്‍

(എ)സംസ്ഥാനത്തെ റവന്യൂ കമ്മിയിലുണ്ടായ വര്‍ദ്ധനവിനെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസനചെലവുകള്‍ക്കായി നല്‍കിയ തുക ആസ്തി സംഭരണത്തിനായി ഉപയോഗിച്ചതുകൊണ്ടാണ് ഇത്തരം അവസ്ഥ സംജാതമായതെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ; 

(സി)ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

3886

പലിശ, പിഴപ്പലിശ എന്നിവ കണക്കാക്കുന്ന നിരക്ക് നിശ്ചയിക്കുന്നതിന് മാനദണ്ധം 


ശ്രീ. എം. ഉമ്മര്‍


(എ)വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്കും കുടിശ്ശിക വരുത്തുന്നവര്‍ക്കും പലിശ, പിഴപ്പലിശ എന്നിവ കണക്കാക്കുന്ന നിരക്ക് നിശ്ചയിക്കുന്നതു ഏതു മാനദണ്ധ പ്രകാരമാണ്; വിശദമാക്കാമോ; 

(ബി)ആയതു സംബന്ധിച്ച് ഏതെങ്കിലും ഏകീകൃത നിയമം നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(സി)വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക്, ലഭിച്ച വായ്പയുടെ ഇരട്ടി തുക തിരികെ അടച്ചാല്‍ ബാധ്യതയില്‍ നിന്നൊഴിവാകുമെന്ന വ്യവസ്ഥ നിലവിലുണ്ടോ; 

(ഡി)എങ്കില്‍ അത് വിവിധ സ്ഥാപനങ്ങള്‍ ശരിയായി നടപ്പിലാക്കുന്നുണ്ടോ; ആയതിന് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.