UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3657

അരൂര്‍ പോലീസ് സ്റ്റേഷന്‍റെ കെട്ടിട നിര്‍മ്മാണം 


ശ്രീ. എ. എം. ആരിഫ്

(എ)അരൂര്‍ പോലീസ് സ്റ്റേഷന്‍ ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് എവിടെയാണെന്നും വ്യക്തമാക്കുമോ ; 

(ബി)അരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് എത്ര രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് കെട്ടിടവിഭാഗം സമര്‍പ്പിച്ചിട്ടുള്ളത് ; 

(സി)പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുവദിച്ച സ്ഥലത്തിന് നീര്‍ത്തടസംരക്ഷണ നിയമപ്രകാരം അനുവാദം ലഭിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ഡി)പി.ഡബ്ള്യൂ.ഡി കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള കെട്ടിടത്തിന് ഭരണാനുമതി നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമോ ?

3658

പുഴക്കാട്ടിരി പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍ 

(എ)മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധി വളരെ വിസ്തൃതവും, അശാസ്ത്രീയ രീതിയിലുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ കൊളത്തൂര്‍ സ്റ്റേഷന്‍ വിഭജിച്ച് പുഴക്കാട്ടിരി പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഇല്ലെങ്കില്‍ നാല് പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

3659

മലപ്പുറം കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധി നിര്‍ണ്ണയം 


ശ്രീ. പി. ഉബൈദുള്ള

(എ)മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ ഉമ്മത്തൂര്‍, പെരിങ്ങോട്ടുപുലം, പരുവമണ്ണ, മുണ്ടക്കോട് എന്നീ പ്രദേശങ്ങളെ കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മലപ്പുറം പോലീസ് സ്റ്റേഷന്‍ പരിധിയിലാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ആഭ്യന്തര വകുപ്പിന്‍റെ പരിഗണനയിലുള്ള ഇതു സംബന്ധിച്ച ഫയലില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ? 

3660

കാസറഗോഡ് ആയിറ്റി തീരദേശ പോലീസ് സ്റ്റേഷന്‍ 


ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍

(എ)കാസറഗോഡ് ജില്ലയിലെ ആയിറ്റി തീരദേശ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ഇനിയും ആരംഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പോലീസ് സ്റ്റേഷന്‍ എപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

3661

പോലീസ് വാഹനത്തിനു മുകളില്‍ കയറി ഇരുന്നുള്ള രാഷ്ട്രീയ ജാഥകള്‍ 


ശ്രീമതി കെ. എസ്. സലീഖ

(എ)സംസ്ഥാനത്ത് പോലീസ് അകന്പടിയോടുകൂടി പോലീസ് വാഹനത്തിനു മുകളില്‍ കയറി ഇരുന്നു രാഷ്ട്രീയ ജാഥകള്‍ നടത്താന്‍ സംസ്ഥാനത്തെ നിലവിലുള്ള നിയമങ്ങള്‍ ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയിട്ടുള്ളത് ; വിശദമാക്കുമോ ; 

(ബി)അനുമതി നിയമപ്രകാരമല്ലെങ്കില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നിവര്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് കായംകുളം-പുനലൂര്‍ പാതയില്‍ ചാരുംമൂട് മുതല്‍ അടൂര്‍ വരെ യാത്ര ചെയ്യുവാന്‍ അകന്പടി സേവിച്ച പോലീസ് ഉദേ്യാഗസ്ഥര്‍ ആരെല്ലാം എന്നും പോലീസ് വാഹനം ഏതാണെന്നും വ്യക്തമാക്കുമോ ; 

(സി)ഇവരുടെ പ്രസ്തുത സവാരി പോലീസ് ആക്ട് 120(ബി) പ്രകാരവും മോട്ടോര്‍ വാഹന നിയമം 123(2) പ്രകാരവും സംസ്ഥാന പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരവും നിയമലംഘനമാണ് എന്നത് സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാ ക്കുമോ ; 

(ഡി)ഇതേ രീതിയിലുള്ള പ്രചരണ ജാഥകള്‍ക്ക് മറ്റു യുവജന, രാഷ്ട്രീയ നേതാക്കള്‍ക്കും അനുമതി നല്‍കുമോ ; വിശദാംശം വ്യക്തമാക്കുമോ ; 

(ഇ)ഇത് സംബന്ധിച്ച് പോലസിന് ആരെല്ലാം പരാതികള്‍ നല്‍കി ; ഓരോ പരാതിയില്‍മേലും ഏതു വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തു എന്നും വ്യക്തമാക്കുമോ ; 

(എഫ്)ഇതു സംബന്ധിച്ച് കോടതികളില്‍ എത്ര കേസ്സുകള്‍ നിലവിലുണ്ട് ; കേസ്സ് നല്‍കിയവര്‍ ആരെല്ലാമെന്ന് അറിയാമോ ; കേസ്സിലെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ ;

(ജി)ആഭ്യന്തര മന്ത്രിയുടെ അനുമതിയോടെയാണോ പ്രസ്തുത നിയമലംഘനം നടന്നത് ; വിശദമാക്കുമോ ; 

(എച്ച്)പ്രസ്തുത ജാഥക്കെത്തിയ കേന്ദ്രമന്ത്രി ശ്രീ കൊടിക്കുന്നില്‍ സുരേഷിന് പരിപാടിയ്ക്കിടെ ജാഥാംഗങ്ങളുടെ ചവിട്ടേറ്റ് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടുവോ ; 

(ഐ)കേന്ദ്രമന്ത്രിയെ സ്വകാര്യ ചികിത്സാകേന്ദ്രത്തില്‍ എത്തിച്ച സര്‍ക്കാര്‍ പോലീസ് ഉദേ്യാഗസ്ഥര്‍ ആരെല്ലാം ; വിശദാംശം വ്യക്തമാക്കുമോ ?

3662

എ.ഐ.സി.സി ഉപാദ്ധ്യക്ഷന്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണം 


ശ്രീ. കെ. ദാസന്‍

(എ)എ.ഐ.സി.സി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ശ്രീ. രാഹുല്‍ ഗാന്ധിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏത് കാറ്റഗറിയിലുള്ള സുരക്ഷാ ക്രമീകരണമാണ് സംസ്ഥാനത്ത് വന്നപ്പോള്‍ നല്‍കിയത്; അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ എന്തെല്ലാമായിരുന്നു; സുരക്ഷിതമായ സുരക്ഷാ സംവിധാനമായിരുന്നുവോ ഏര്‍പ്പെടുത്തിയത്; വിശദാംശം നല്‍കുമോ; 

(ബി)ശ്രീ. രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന്‍റെ മുകളില്‍ കയറിയത് സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹത്തെ അനുഗമിക്കുന്ന കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തോടെയാണ് പോലീസ് ജീപ്പിന്‍റെ മുകളില്‍ കയറാന്‍ ഇടയായ സാഹചര്യം ഉണ്ടായത് എന്നുമുള്ള സര്‍ക്കാരിന്‍റെ നിലപാട് ഏത് ചട്ടപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കാമോ; 

(സി)ഇത്തരത്തിലുള്ള ഒരു സംഭവം സംസ്ഥാനത്തെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ മുന്പ് ഉണ്ടായിട്ടുണ്ടോ എന്നത് വ്യക്തമാക്കാമോ?

3663

ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)സംസ്ഥാനത്ത് ഏതെല്ലാം ജില്ലാ ആസ്ഥാനങ്ങളില്‍ ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍ ഇല്ലാത്ത ജില്ലകളില്‍ അവ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

3664

ആലത്തൂരില്‍ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷന്‍ 


ശ്രീ. എം. ചന്ദ്രന്‍ 

(എ)ആലത്തൂര്‍ ഡി.വൈ.എസ്.പി/സി.ഐ ഓഫീസ് എന്നിവയോടു ചേര്‍ന്ന് പ്രത്യേക ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; 

(ബി)ദേശീയ പാതയുടെയും, പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും ശോച്യാവസ്ഥ, വാഹനങ്ങളുടെ പെരുപ്പം തുടങ്ങി നിരവധി കാരണങ്ങളാല്‍ ഈ ഭാഗത്ത് ട്രാഫിക് കുറ്റകൃത്യങ്ങള്‍ കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)2013 വര്‍ഷത്തില്‍ ആലത്തൂര്‍ സര്‍ക്കിള്‍ പരിധിയില്‍ എത്ര ട്രാഫിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; എത്ര എണ്ണം കോടതി പരിഗണിച്ചു; എന്ത് തുക പിഴ ഇനത്തില്‍ ഈടാക്കി? 

(ഡി)ആലത്തൂര്‍ നഗരത്തില്‍ കൃത്യമായ ട്രാഫിക് സംവിധാനം ഇല്ലാത്തതുകൊണ്ട് സ്ഥിരമായി വാഹനക്കുരുക്ക് അനുഭവപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

 

3665

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പോലീസ് അക്രമങ്ങള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് പോലീസുദ്യോഗസ്ഥന്‍മാര്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും, അപമാനിക്കുകയും ചെയ്ത എത്ര സംഭവങ്ങള്‍ 2011 മുതല്‍ 2013 വരെ ഉണ്ടായിട്ടുണ്ടെന്ന് വിശദമാക്കുമോ; 

(ബി)ഈ സംഭവങ്ങളില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ; 

(സി)എത്ര പേര്‍ക്കെതിരെ വകുപ്പുതലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

3666

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പോലീസുദേ്യാഗസ്ഥര്‍ 


ശ്രീ. എം. ഹംസ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ കേസുകളില്‍പെട്ട് എത്ര പോലീസുദേ്യാഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടു;

(ബി)ശിക്ഷിക്കപ്പെട്ടവരുടെ വിശദാംശം നല്‍കാമോ;

(സി)എത്ര പോലീസുകാര്‍ക്കെതിരെ കേസെടുത്തു; വിശദാംശം നല്‍കാമോ?

3667

ലോക്കപ്പ് മര്‍ദ്ദനങ്ങളും മരണങ്ങളും 


ശ്രീ. ഇ.പി.ജയരാജന്‍ 

(എ)2011 മെയ്മാസം മുതല്‍ നാളിതുവരെയായി എത്ര ലോക്കപ്പ് മരണങ്ങള്‍ നടന്നിട്ടുണ്ട്; 
(ബി)2011 മെയ്മാസം മുതല്‍ നാളിതുവരെയായി നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(സി)2011 മെയ്മാസം മുതല്‍ നാളിതുവരെയായി നടന്ന ലോക്കപ്പ് മരണങ്ങളില്‍ എത്ര പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ മരണപ്പെട്ടിട്ടുണ്ട്; 

(ഡി)2011 മെയ് മാസം മുതല്‍ നാളിതുവരെയായി നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളില്‍ എത്ര കേസ്സുകള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുനേരെ നടന്ന മര്‍ദ്ദനങ്ങളുമായി ബന്ധപ്പെട്ടുളളതാണെന്നു വ്യക്തമാക്കാമോ?

3668

കോഴിക്കോട് നരിപ്പറ്റയില്‍ അനൂപിന്‍റെ മരണം 


ശ്രീമതി കെ. കെ. ലതിക

(എ)കോഴിക്കോട് റൂറല്‍ കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നരിപ്പറ്റയില്‍ അനൂപ് എന്നയാള്‍ മരണപ്പെട്ടത് സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ബി)പോലീസിന്‍റെ പ്രാഥമികാനേ്വഷണത്തിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തിയിട്ടുള്ള മരണകാരണം എന്തെന്ന് വ്യക്തമാക്കുമോ ?

3669

ചിതറ വണ്ടികിടക്കുംപൊയ്ക ശ്രീ. വിജയന്‍ നല്‍കിയ പരാതി 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ചിതറ പഞ്ചായത്തില്‍ മാങ്കോട് വില്ലേജില്‍ വണ്ടികിടക്കുംപൊയ്ക, പുതുവല്‍വിളവീട്ടില്‍ ശ്രീ. വിജയന്‍, അദ്ദേഹത്തിന്‍റെ ഭാര്യ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടോ; 

(ബി)പ്രസ്തുത പരാതിയില്‍ ആരുടെയൊക്കെ പേരുകളാണ് മരണത്തിനുത്തരവാദികളായി പരാമര്‍ശിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; 

(സി)മരണപ്പെട്ട ഷീജയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും, കവര്‍ന്നെടുക്കുകയും, വീട്ടില്‍ക്കയറി ഭര്‍ത്താവിന്‍റെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആരാണ് ഈ കൃത്യം ചെയ്തതെന്ന് പോലീസ് അന്വേഷിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ; 

(ഡി)ഈ കേസില്‍ ആരെയെങ്കിലും ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; പ്രസ്തുത പരാതിയില്‍ നാളിതുവരെ പോലീസ് സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(ഇ)ലോക്കല്‍ പോലീസ് കേസന്വേഷണത്തില്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായി സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; 

(എഫ്)മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

3670

ആംഡ് റിസര്‍വ്വിലെ കമാന്‍ഡന്‍റുമാരുടെ പ്രൊമോഷന്‍ 


ശ്രീമതി ജമീലാ പ്രകാശം

(എ)ജില്ലാ ആംഡ് റിസര്‍വ്വിലെ എത്ര അസിസ്റ്റന്‍റ് കമാന്‍ഡന്‍റുമാര്‍ക്ക് ഇപ്പോള്‍ പണിഷ്മെന്‍റ് റോള്‍ നിലവില്‍ ഉണ്ട്; ഇത് ആര്‍ക്കൊക്കെയാണെന്നും ഏത് രീതിയിലുള്ള പണിഷ്മെന്‍റ് റോള്‍ ആണെന്നും വിശദമായി വ്യക്തമാക്കാമോ; 

(ബി)ജില്ലാ ആംഡ് റിസര്‍വ്വിലെ ഒഴിഞ്ഞു കിടക്കുന്ന കമാന്‍ഡന്‍റ്, ഡെപ്യൂട്ടി കമാന്‍ഡന്‍റ് തസ്തികകളില്‍ നിയമനം നടത്താതെ പ്രമോഷന്‍ നടപടികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

3671

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കുളള ഓഫ് ഡേ അലവന്‍സ് 


ശ്രീ. കെ. അജിത് 

(എ)സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഓഫ് ഡേ അലവന്‍സ് അനുവദിച്ചിട്ടുണ്ടോ; 


(ബി)അനുവദിച്ചിട്ടുണ്ടെങ്കില്‍ ഓഫ് ഡേ അലവന്‍സ് മുടക്കം കൂടാതെ നല്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏത് മാസം വരെ ഓഫ് ഡേ അലവന്‍സ് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; 

(സി)ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എല്ലാം കൃത്യമായി നല്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3672

സബ് ഇന്‍സ്പെക്്ടര്‍ (എക്സിക്യൂട്ടീവ് ബ്രാഞ്ച്) ഒഴിവുകളിലെ നിയമനത്തിന് നടപടി

 
ശ്രീമതി കെ. കെ. ലതിക

(എ)പോലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ് ബ്രാഞ്ച്) മാരുടെ എത്ര തസ്തികകളാണുള്ളതെന്ന് വിശദമാക്കാമോ; ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത തസ്തികയിലെ ഒഴിവുകളില്‍ നിയമനം നടത്തേണ്ട രീതി സ്പെഷ്യല്‍ റൂളില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടോ; എങ്കില്‍ ഏതു വിധത്തിലാണെന്ന് വ്യക്തമാക്കുമോ; 

(സി)ഈ തസ്തികയിലെ ഒഴിവുകളില്‍ എത്രയെണ്ണം പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഡി)റിപ്പോര്‍ട്ട് ചെയ്തവയില്‍ എത്ര പേരുടെ നിയമന ശുപാര്‍ശ പി.എസ്.സി യില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചുവെന്ന് വ്യക്തമാക്കുമോ? 

3673 

ആംഡ് പോലീസ് ബറ്റാലിയനില്‍ ഓഫീസര്‍ നിയമനം 


ശ്രീ. ഇ. കെ. വിജയന്‍

(എ) കേരളാ പോലീസിനു കീഴിലുള്ള ആംഡ് പോലീസ് ബറ്റാലിയനില്‍ ഓഫീസര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കിയവരില്‍ പി.എസ്.സി. മുഖേന നിയമിക്കപ്പെട്ട പോലീസുകാരില്‍ എത്ര ശതമാനം പേര്‍ ഉണ്ട്; 

(ബി) സ്പോര്‍ട്സ് ക്വാട്ട മുഖേന നിയമനം ലഭിച്ചവര്‍ എത്ര പേര്‍ ഉണ്ട്; 

(സി) പ്രസ്തുത രണ്ട് വിഭാഗത്തില്‍ നിന്നും ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കിയപ്പോള്‍ അനുപാതം കൃത്യമായി പാലിച്ചിട്ടുണ്ടോ; 

(ഡി) എങ്കില്‍ അനുപാതം എത്ര; വിശദാംശം ലഭ്യമാക്കാമോ?

3674

റാന്നി പോലീസ് സ്റ്റേഷനില്‍ പ്രതേ്യക ട്രാഫിക് പോലീസ് വിംഗ് 


 ശ്രീ. രാജു എബ്രഹാം

(എ) റാന്നി പോലീസ് സ്റ്റേഷനില്‍ സ്റ്റേഷന്‍, ഹൌസ് ഓഫീസറടക്കം അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകള്‍ ഏതെല്ലാമെന്നും, അതില്‍ ഒഴിവുള്ളത് ഏതെല്ലാം തസ്തികകളില്‍ എന്നും വ്യക്തമാക്കാമോ; 

(ബി) റാന്നി ടൌണില്‍ അനുഭവപ്പെട്ടുവരുന്ന വര്‍ദ്ധിച്ച ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി താലൂക്ക് ട്രാഫിക് പരിഷ്ക്കരണ സമിതിയും, താലൂക്ക് വികസന സമിതിയും ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിന് മതിയായ തരത്തില്‍ പോലീസ് ഉദേ്യാഗസ്ഥരെ ലഭ്യമാക്കിയിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ശബരിമലയുടെ താലൂക്കാസ്ഥാനമായ റാന്നി ടൌണിലും മറ്റും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ആരംഭിച്ച വണ്‍വേ ട്രാഫിക് സംവിധാനം കുറ്റമറ്റരീതിയില്‍ നടത്തിക്കൊണ്ടുപോകുന്നതിന് റാന്നി പോലീസ് സ്റ്റേഷനില്‍ പ്രതേ്യകമായി ഒരു ട്രാഫിക് പോലീസ് വിംഗ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

3675

ആലപ്പുഴ ജില്ലാ പോലീസ് ചീഫ് ഫോണ്‍ എടുക്കുന്നില്ല എന്ന പരാതി 


ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ജില്ലാ പോലീസ് ചീഫ് ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നുള്ള മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)ഇത് സംബന്ധിച്ച് ഏതെങ്കിലും ജനപ്രതിനിധികളോ രാഷ്ട്രീയ പാര്‍ട്ടികളോ, വാക്കാലോ രേഖാമൂലമോ പരാതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

3676

വനിതാ കമ്മീഷനില്‍ ജോലി ചെയ്തിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെയുള്ള പരാതിയിന്മേലുള്ള അന്വേഷണം 


ശ്രീ. വി. ശിവന്‍കുട്ടി 

(എ)2012-ല്‍ വനിതാ കമ്മീഷനില്‍ ജോലി ചെയ്തിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഏതെങ്കിലും സ്ത്രീയുടെ പരാതിയിന്മേല്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ടോ ; 

(ബി)പ്രസ്തുത ഉദേ്യാഗസ്ഥനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ; എങ്കില്‍ ആയതിന്‍റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ ; 


(സി)സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഈ ഉദേ്യാഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി)എ.ഡി.ജി.പി.മാരുടെ കമ്മിറ്റി പ്രസ്തുത ഉദേ്യാഗസ്ഥനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ ;

(ഇ)പ്രസ്തുത ഉദേ്യാഗസ്ഥനെതിരെ വകുപ്പുതല അനേ്വഷണം നടക്കുന്നുണ്ടോ ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(എഫ്)ഈ ഉദേ്യാഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ടോ ; എങ്കില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ഓഫീസ് ഏതാണെന്ന് വ്യക്തമാക്കുമോ ; 

(ജി)സ്ത്രീകള്‍ക്കെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട ഈ ഉദേ്യാഗസ്ഥനെ തലസ്ഥാനനഗരിയില്‍തന്നെ ഇപ്പോള്‍ നിയമിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ ?

 

3677

വയനാട് ജില്ലയിലെ പോലീസ് ഓഫീസുകളിലെ ഡ്രൈവര്‍മാരുടെ നിയമനം 


ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

(എ)വയനാട് ജില്ലയിലെ പോലീസ് ഓഫീസുകളിലെ ഡ്രൈവര്‍മാരുടെ അംഗബലം എത്രയാണെന്ന് വെളിപ്പെടുത്താമോ; 


(ബി)പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3678

ഉദേ്യാഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ ഉണ്ടായ ഗുണ്ടാ-മാഫിയാ ആക്രമണങ്ങള്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഉദേ്യാഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ ഗുണ്ടാ-മാഫിയാ സംഘങ്ങളുടെ ആക്രമണം ഉണ്ടായെന്ന് വെളിപ്പെടുത്താമോ ; ഓരോ കേസിന്‍റെയും വിശദാംശം വെളിപ്പെടുത്താമോ ; 

(ബി)ആക്രമണങ്ങളില്‍ എത്ര ഉദേ്യാഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്താമോ ; 

(സി)ഇത്തരം കേസുകളില്‍ ഇനിയും എത്ര പ്രതികളെ പിടികൂടാനുണ്ടെന്ന് വിശദമാക്കാമോ ?

3679

മന്ത്രിമാരുടെ പൈലറ്റ് വാഹനങ്ങള്‍ 


ശ്രീമതി കെ.എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ കേരളാ പോലീസിനായി എത്ര വാഹനങ്ങള്‍ വാങ്ങുകയുണ്ടായി; ആയതിന് എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ; 

(ബി)ഈ കാലയളവിനുള്ളില്‍ എത്ര പോലീസ് വാഹനങ്ങള്‍ ലേലം നടത്തി; ആയതുവഴി എന്ത് തുക സര്‍ക്കാര്‍ ഖജനാവില്‍ അടച്ചു; 

(സി)നിലവില്‍ എത്ര പോലീസ് വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടപ്പുണ്ട്;

(ഡി)മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ പൈലറ്റായി പോലീസ് വകുപ്പ് എത്ര വാഹനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നു; അതില്‍ ഏറ്റവും കൂടുതല്‍ പൈലറ്റ് വാഹനം ഉപയോഗിക്കുന്ന മന്ത്രി ആരെന്ന് കൂടി വ്യക്തമാക്കുമോ; 

(ഇ)സംസ്ഥാന മന്ത്രിസഭയില്‍ പൈലറ്റായി പോലീസ് വാഹനം ഉപയോഗിക്കാത്ത മന്ത്രി ആരെങ്കിലും ഉണ്ടോ; വ്യക്തമാക്കുമോ; 

(എഫ്)ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖവ്യക്തികള്‍ ഇവര്‍ ആരെങ്കിലും പൈലറ്റായി പോലീസ് വാഹനം ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ അവര്‍ ആരെല്ലാം; വ്യക്തമാക്കുമോ?

3680

ഹോം ഗാര്‍ഡുകളുടെ സേവന കാലയളവ് ഉയര്‍ത്താന്‍ നടപടി 


ശ്രീ. മോന്‍സ് ജോസഫ്

(എ)കേരളത്തിലെ വിമുക്തഭടന്‍മാരായ ഹോംഗാര്‍ഡുകളുട സേവന കാലം 60 വയസ്സുവരെയാക്കുവാന്‍ അനുവാദം നല്‍കുമോ;

(ബി)ഹോം ഗാര്‍ഡുകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വേതനത്തോടുകൂടിയ അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഹോംഗാര്‍ഡുകളില്‍ വിദഗ്ദ്ധരും ലൈസന്‍സ് ഉള്ളവരുമായ വരുടെ സേവനം ഉപയോഗപ്പെടുത്തുവാനുള്ള ഉത്തരവ് പുറപ്പെടുവിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3681

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി 


ശ്രീ. പി.റ്റി.എ. റഹീം

(എ)സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിക്കുന്ന മുന്‍ഗണനാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ; 

(ബി)കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തിയ സ്കൂളുകളുടെ പേരുകള്‍ ലഭ്യമാക്കാമോ; 

(സി)പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്താന്‍ അപേക്ഷിക്കുന്ന സ്കൂളുകളില്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തയ്യാറാകുമോ?

3682

അഗ്നിശമന സേനയെ പരിഷ്ക്കരിക്കുന്നതിന് നടപടി 


ശ്രീ. കെ. ശിവദാസന്‍ നായര്
‍ ,, വി. റ്റി. ബല്‍റാം 
,, എ. റ്റി. ജോര്‍ജ് 
,, സണ്ണി ജോസഫ് 

(എ)അഗ്നിശമന സേനയുടെ ഘടനയും രൂപകല്‍പ്പനയും പരിഷ്ക്കരിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

3683

പൊതുവഴി തടയുന്ന ഫയര്‍ സ്റ്റേഷന്‍ ജീവനക്കാര്‍ 


ശ്രീ. ബി.സത്യന്‍

(എ)ആറ്റിങ്ങല്‍ പൂവന്പാറയില്‍ പഴയ എന്‍.എച്ചിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഫയര്‍സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം അതുവഴിയുള്ള പൊതുജനത്തിന്‍റെ സഞ്ചാരമാര്‍ഗ്ഗം ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തടയുന്നതും തുടര്‍ച്ചയായി സംഘര്‍ഷത്തിന് ഇടവരുത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എന്തടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പൊതുജനങ്ങളെ തടയുന്നതെന്ന് വ്യക്തമാക്കാമോ;

(സി)ഇപ്രകാരം ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; 

(ഡി)ഇതു സംബന്ധിച്ച് എം.എല്‍.എ.യും പൊതുജനങ്ങളും ഫയര്‍ & റെസ്ക്യൂ സര്‍വ്വീസസ് കമാണ്ടന്‍റ് ജനറലിന് നല്‍കിയ പരാതിയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ? 

3684

അങ്കമാലി ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍റെ പ്രവര്‍ത്തനം 


ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)അങ്കമാലി ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനിലെ പഴക്കം ചെന്ന വാഹനങ്ങളും ഉപകരണങ്ങളും മാറ്റി പുതിയത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; 

(സി)അങ്കമാലി ഫയര്‍ ആന്‍റ് റെസ്ക്യൂ സ്റ്റേഷനില്‍ ഫയര്‍ എഞ്ചിനുള്ളില്‍ വെള്ളം നിറയ്ക്കുന്നതിനാവശ്യമായ ഹൈഡ്രെന്‍റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3685

കാഞ്ഞങ്ങാട് പുതിയ ഫയര്‍ & റസ്ക്യൂ സ്റ്റേഷനുകള്‍ 


ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)കാഞ്ഞങ്ങാട് മണ്ധലത്തില്‍ വെള്ളരിക്കുണ്ട് ആസ്ഥാനമായി ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ:

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ഫയര്‍ & റെസ്ക്യൂ സ്റ്റേഷനുകളാണ് അനുവദിച്ചിട്ടുള്ളത് ;

(ഡി)പുതുതായി അനുവദിച്ച ഫയര്‍ & റെസ്ക്യൂ സ്റ്റേഷനു കളുടെ പട്ടികയും ആരംഭിച്ച തീയതിയും ലഭ്യമാക്കാമോ ?

3686

നാട്ടികയില്‍ പുതിയ ഫയര്‍ & റെസ്ക്യു സ്റ്റേഷന്‍ 


ശ്രീമതി ഗീതാ ഗോപി

(എ)നാട്ടികയില്‍ ഫയര്‍ & റസ്ക്യു സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുവേണ്ടി റവന്യു വകുപ്പ് സ്ഥലം അനുവദിച്ചത് അറിയാമോ; നാട്ടിക വില്ലേജില്‍ അനുവദിക്കപ്പെട്ട സ്ഥലം ഫയര്‍ & റസ്ക്യൂ വകുപ്പിന് കൈമാറി കിട്ടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കൈമാറ്റം ചെയ്തു ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(ബി)പ്രസ്തുത സ്ഥലത്ത് ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2 കോടി രൂപ അനുവദിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി നല്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

3687

കുന്നംകുളം ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍റെ പ്രവര്‍ത്തനം 


ശ്രീ. ബാബു എം. പാലിശ്ശേരി 

(എ)കുന്നംകുളം ഫയര്‍ & റസ്ക്യൂ സ്റ്റേഷനില്‍ സേവനം ലഭ്യമാക്കുന്നതിനായി 2013 വര്‍ഷത്തില്‍ എത്ര കോളുകള്‍ വന്നിട്ടുണ്ട് ; 

(ബി)ഇതില്‍ വാഹന അപകടങ്ങള്‍, പ്രകൃതിക്ഷോഭംമൂലമുള്ളവ എന്നിവയ്ക്കായി എത്ര കോളുകള്‍ ഉണ്ട് ; 

(സി)കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ടസേവനം ലഭ്യമാക്കാന്‍ സഹായകരമാകുന്ന എമര്‍ജന്‍സി റെസ്ക്യൂ വെഹിക്കിള്‍ കുന്നംകുളം ഫയര്‍ സ്റ്റേഷന് അനുവദിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ഡി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

3688

കൊണ്ടോട്ടിയില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ 


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)പുതിയ ഫയര്‍സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി)കൊണ്ടോട്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം എന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3689

ഫയര്‍ & റസ്ക്യൂ വകുപ്പിലെ ട്രെയിനീസിന്‍റെ ആനുകൂല്യങ്ങള്‍ 


ശ്രീ. പി.കെ. ബഷീര്‍

(എ)ഫയര്‍ & റസ്ക്യൂ വകുപ്പിന് കീഴില്‍ വിവിധ തസ്തികകളില്‍ ട്രെയിനിയായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)നിലവില്‍ ട്രെയിനിയായിട്ടുള്ളവര്‍ക്ക് പ്രസ്തുത ഉത്തരവിന് വിരുദ്ധമായി അടിസ്ഥാന ശന്പളം മാത്രമാണ് നല്‍കുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

3690

മന്ത്രിമാര്‍ക്കെതിരെയുളള വിജിലന്‍സ് കേസുകള്‍ 


ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ഏതൊക്കെ മന്ത്രിമാരുടെ പേരില്‍ എത്ര വീതം വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടായിരുന്നുവെന്ന് വിശദമാക്കാമോ ; 

(ബി)ഈ കേസുകളില്‍ ഏതൊക്കെ സര്‍ക്കാര്‍ നേരിട്ടും, കോടതികള്‍ മുഖേനയും അന്തിമതീര്‍പ്പുകല്‍പ്പിച്ചുവെന്നും, ഏതൊക്കെ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ നിലവിലുണ്ടെന്നും വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര വിജിലന്‍സ് കേസുകള്‍ സര്‍ക്കാര്‍ നേരിട്ട് തീര്‍പ്പുകല്‍പ്പിച്ചെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഏതൊക്കെ കേസുകളാണ് പിന്‍വലിച്ചതെന്നും തീര്‍പ്പുകല്‍പ്പിച്ചതെന്നുമുളള വിശദാംശം വെളിപ്പെടു ത്താമോ ?

3691

വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ 


ശ്രീമതി കെ. എസ്. സലീഖ 

(എ)വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ വകുപ്പ് എന്നു മുതലാണ് പ്രതേ്യക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയത് ; പ്രസ്തുത വകുപ്പ് ഇപ്പോള്‍ സുവര്‍ണ്ണജൂബിലി ഘട്ടത്തിലാണോ ; വിശദാംശം ലഭ്യമാക്കുമോ ; 

(ബി)നിലവില്‍ വിജിലന്‍സ് വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്സുകളുടെ എണ്ണം എത്ര ; ഇതില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു ; വിശദമാ ക്കുമോ ;

(സി)എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ വിജിലന്‍സ് കേസ്സുകളില്‍ പ്രതികളായിട്ടുണ്ട് ; അവര്‍ ആരെല്ലാമെന്ന് പദവി ഉള്‍പ്പെടെ വ്യക്തമാക്കുമോ ; 

(ഡി)പ്രതിവര്‍ഷം ശരാശരി എത്ര വിജിലന്‍സ് കേസ്സുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നു ; പ്രതിവര്‍ഷം ശരാശരി എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു ; വ്യത്യാസം വ്യക്തമാ ക്കുമോ ;

(ഇ)എത്ര സംസ്ഥാന മന്ത്രിമാര്‍ വിജിലന്‍സ് അനേ്വഷണം നേരിടുന്നു ; അവര്‍ ആരെല്ലാം ;

(എഫ്)വിജിലന്‍സ് വകുപ്പിന് നിയമപരമായ അടിത്തറയിയല്ലാത്തതിനാല്‍ വിജിലന്‍സ് ഉദേ്യാഗസ്ഥരുടെ അനേ്വഷണം ഫല പ്രദമാകാത്തത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ; 

(ജി)എങ്കില്‍ വിജിലന്‍സ് വകുപ്പിന്‍റെ പ്രവര്‍ത്തനം ഫലവത്താക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണത്തിനും എല്ലാ ജില്ലകളിലും വിജിലന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നതിനും എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3692

സര്‍ക്കാര്‍ ഉദേ്യാഗസ്ഥന്മാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്സുകള്‍ 


ശ്രീ. ഇ. പി. ജയരാജന്‍

(എ)2011 മെയ് മാസത്തിനുശേഷം നാളിതുവരെ എത്ര സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി)എത്രയെണ്ണത്തില്‍ ചാര്‍ജ്ജ്ഷീറ്റ് നല്‍കിയിട്ടുണ്ട്;

(സി)2011 മെയ് മാസത്തിനുശേഷം നാളിതുവരെ സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ക്കെതിരെ നിലവിലുണ്ടായിരുന്നതും നടന്നുവരുന്നതുമായ എത്ര വിജിലന്‍സ് കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ട്; ഏതെല്ലാം കേസ്സുകളാണു പിന്‍വലിച്ചിട്ടുള്ളത്?

3693

കണ്‍സ്യൂമര്‍ ഫെഡ്ഡിലെ വിജിലന്‍സ് റെയ്ഡ് 


ശ്രീമതി അയിഷാ പോറ്റി 

(എ)കണ്‍സ്യൂമര്‍ ഫെഡ്ഡില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടുപിടിച്ചിട്ടുണ്ടോ ; 

(ബി)പ്രസ്തുത വിജിലന്‍സ് റെയ്ഡിന്‍റെ തുടര്‍നീക്കങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കുമോ ;

(സി)പ്രസ്തുത സ്റ്റേ നടപടി നീക്കം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; ആയതില്‍ എന്ത് ഉത്തരവാണ് ഉണ്ടായിട്ടുള്ളത് ? 

3694

തടവുകാരുടെ വരുമാന മാര്‍ഗ്ഗം 


ശ്രീ. പാലോട് രവി 
'' അന്‍വര്‍ സാദത്ത് 
'' എം. പി. വിന്‍സെന്‍റ് 
'' വി. പി. സജീന്ദ്രന്‍

(എ)തടവുകാര്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യവും വരുമാനവും ഒരുക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(ബി)തടവുകാര്‍ക്ക് ജീവിത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(സി)തടവുകാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം തൊഴില്‍ സാദ്ധ്യതകള്‍ ജയിലുകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

3695

ജയിലുകളിലെ സൌരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം 


ശ്രീ. പി. സി. വിഷ്ണുനാഥ് 
,, എ. റ്റി. ജോര്‍ജ് 
,, ഹൈബി ഈഡന്‍ 
,, സി. പി. മുഹമ്മദ്

(എ)ജയിലുകളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് സൌരോര്‍ജ്ജ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ആരെല്ലാമാണ് പ്രസ്തുത പദ്ധതികള്‍ക്കായി സാങ്കേതിക സഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതൊക്കെ ജയിലുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?

3696

ജയിലുകളിലെ ഭക്ഷണനിര്‍മ്മാണ യൂണിറ്റുകള്‍ 


 ശ്രീ. വി. ഡി. സതീശന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, കെ. മുരളീധരന്‍
 ,, ലൂഡി ലൂയിസ് 

(എ) പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്നതിന് സംസ്ഥാനത്തെ ജയിലുകളില്‍ ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഏതൊക്കെ ജയിലുകളിലാണ് ഇത്തരം യൂണി റ്റുകള്‍ ആരംഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം: 

(സി) പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ എന്തെല്ലാം ഭക്ഷണസാധനങ്ങളാണ് വിതരണം ചെയ്തുവരുന്നത്; വിശദമാക്കുമോ; 

(ഡി) തടവുകാര്‍ക്കും സര്‍ക്കാരിനും ഇതുവഴി ലഭിക്കുന്ന വരുമാനം എത്രയാണ്; വിശദാംശങ്ങള്‍ നല്‍കാമോ?

ഠ.3697

സബ്ജയിലുകളിലെ ആദിവാസി വിചാരണതടവുകാരുടെ മോചനം 


ശ്രീ. ജെയിംസ് മാത്യു

(എ)സബ്ജയിലുകളില്‍ ജാമ്യമെടുക്കാന്‍ കഴിയാതെ വിചാരണത്തടവുകാരായി ആദിവാസികള്‍ കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടാല്‍ തന്നെ ലഭിക്കാവുന്ന പരമാവധിശിക്ഷാ കാലാവധി കഴിഞ്ഞവരാണ് മോചിപ്പിക്കപ്പെടാതെ കിടക്കുന്നതെന്നത് പരിശോധിച്ചിട്ടുണ്ടോ; 

(സി)വിവിധ സബ്ജയിലുകളിലായി ജാമ്യമെടുക്കാന്‍ ആരുമില്ലാതെ വിചാരണതടവുകാരായി കഴിയുന്ന എത്ര ആദിവാസികളുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)പെറ്റിക്കേസുകളില്‍ പെട്ടവരും, ജാമ്യമെടുക്കുന്നതിനെക്കുറിച്ച് അറിവില്ലാത്തവരുമായ ആദിവാസി വിഭാഗത്തിലുള്ളവരെ വിട്ടയക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ? 

3698

ജയിലിലെ എസ്.സി. എസ്.ടി വിഭാഗം തടവുകാര്‍ 


ശ്രീ. എ. കെ. ബാലന്‍

(എ)ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവരും വിചാണ നേരിടുന്നവരുമായ തടവുകാരില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ ഉണ്ടെന്ന് ജയില്‍ തിരിച്ച് വ്യക്തമാക്കുമോ; ഇതില്‍ വനിതകള്‍ ഉണ്ടോ; എങ്കില്‍ എത്രപേര്‍ ; 

(ബി)നിയമസഹായം ലഭിക്കാതെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നവര്‍ ഇവരിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 


(സി)ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കാനോ അപ്പീല്‍ പോകാനോ ഉള്ള നിയമസഹായം ലഭിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ നിലവില്‍ സംവിധാനം ഉണ്ടോ; ഇല്ലെങ്കില്‍ ആയത് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)വിചാരണതടവുകാരായ എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവരില്‍ നിയമസഹായം ലഭിക്കാതെ കഴിയുന്നവരുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് നിയമസഹായം നല്കാന്‍ നിലവില്‍ സംവിധാനം ഉണ്ടോ; ഇല്ലെങ്കില്‍ ആയത് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ? 

3699

ജയില്‍ തടവുകാരുടെ അപ്പീലുകളിന്മേല്‍ സത്വര നടപടി 


ശ്രീ. പി. തിലോത്തമന്‍

കേരളത്തിലെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്നവരില്‍ എത്രപേര്‍ മേല്‍കോടതികളില്‍ അപ്പീലിന് അപേക്ഷ നല്‍കിയിട്ടുണ്ട് എന്നു പറയാമോ ; ഇവരുടെ അപ്പീല്‍ അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നു പറയാമോ ; ഇപ്രകാരം അപ്പീല്‍ പരിഗണിക്കാന്‍ വൈകുന്നത് മനുഷ്യാവകാശലംഘനമായി ബോധ്യപ്പെട്ടിട്ടുണ്ടോ; അപ്പീല്‍ തടവുകാരുടെ കേസില്‍ വിചാരണ നേരത്തെയാക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കാമോ ?

3700

ചീമേനി തുറന്ന ജയില്

 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍കോഡ് ജില്ലയിലെ ചീമേനി തുറന്ന ജയിലില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണനിര്‍മ്മാണ യൂണിറ്റില്‍ നിന്ന് എത്ര കോടി രൂപയുടെ വരുമാനമുണ്ട്; ഇതില്‍ നിന്നും തടവുകാര്‍ക്ക് ആവശ്യമായ ലൈബ്രറി, ടി.വി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.