|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3612
|
ക്രമസമാധാന പരിപാലനത്തില്‍ സംസ്ഥാനത്തിന്‍റെ സ്ഥാനം
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, റ്റി. എന്‍. പ്രതാപന്‍
,, ബെന്നി ബെഹനാന്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് ക്രമസമാധാന പരിപാലനത്തിന് സംസ്ഥാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)ക്രമസമാധാനപാലനം സംബന്ധിച്ച വിലയിരുത്തല്‍ ആരാണ് നടത്തിയത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത നേട്ടം കൈവരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3613 |
പോലീസ് സ്റ്റേഷനുകളിലെ ഡിജിറ്റൈസേഷന്‍ സംവിധാനം
ശ്രീ. ആര്‍. സെല്‍വരാജ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, സി. പി. മുഹമ്മദ്
(എ)പോലീസ് സ്റ്റേഷനുകളില്‍ കന്പ്യൂട്ടര്‍ അധിഷ്ഠിത ഡിജിറ്റൈസ്ഡ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് എത്രമാത്രം പ്രയോജനകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)എത്ര പോലീസ് സ്റ്റേഷനുകളില്‍ പ്രസ്തുത സംവിധാനം പ്രവര്‍ത്തിച്ച് വരുന്നുണ്ട്;
(ഇ)എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രസ്തുത സംവിധാനം നടപ്പിലാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3614 |
ജനമൈത്രി പോലീസ്
ശ്രീ. മാത്യു റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി. കെ. നാണു
(എ) ജനമൈത്രി പോലീസ് വ്യാപകമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി) നിലവിലുള്ള ജനമൈത്രി പോലീസ് സ്റ്റേഷനു കളില്‍ മതിയായ ബീറ്റ് ഓഫീസര്‍മാര്‍ ഇല്ലാത്തതു മൂലം ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വരുന്നത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?
|
3615 |
ഇലക്ട്രോണിക് ബീറ്റ് സിസ്റ്റം
ശ്രീ. വി. പി. സജീന്ദ്രന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വര്‍ക്കല കഹാര്‍
,, കെ. മുരളീധരന്‍
(എ)ആഭ്യന്തര വകുപ്പിന് കീഴില്‍ ഇലക്ട്രോണിക് ബീറ്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് എത്ര മാത്രം പ്രയോജനകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം ജില്ലകളിലാണ് ഇത് പ്രവര്‍ത്തിച്ച് വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എ)എല്ലാ ജില്ലകളിലും സിസ്റ്റം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
3616 |
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)ഓരോ ജില്ലയിലും ഇതിനായി പ്രതേ്യകം പരിശീലനം ലഭിച്ച യൂണിറ്റുകള്‍ ലഭിക്കുന്നതിന് നടപടി സ്വികരിക്കുമോ ?
|
3617 |
ഐ. ടി. കേന്ദ്രങ്ങളിലെ യുവതികള്‍ക്കെതിരെയുള്ള സാമൂഹ്യവിരുദ്ധ അക്രമങ്ങള്‍
ശ്രീ. എളമരം കരീം
,, എ. പ്രദീപ്കുമാര്‍
,, ബാബു എം. പാലിശ്ശേരി
,, എസ്. ശര്‍മ്മ
(എ)സംസ്ഥാനത്തെ പ്രമുഖ ഐ. ടി. കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുവതികള്‍ സാമൂഹ്യവിരുദ്ധരാല്‍ ആക്രമിക്കപ്പെടുന്നതും ഭീതിയിലായിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഐ. ടി. പാര്‍ക്കുകളോടനുബന്ധമായ സ്ഥലങ്ങളില്‍ ഐ.ടി. പ്രൊഫഷണലുകള്‍ക്ക് ഭീഷണി ഉണ്ടാകാതിരിക്കാന്‍ പ്രതേ്യക നടപടി സ്വീകരിക്കുമോ ;
(സി)കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരി താമസസ്ഥലത്തേക്ക് വരുന്പോള്‍ ആക്രമണത്തിനിരയായ സംഭവത്തിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ?
|
3618 |
പോലീസ് വകുപ്പില്‍ സേവനാവകാശ നിയമം
ശ്രീ. സണ്ണി ജോസഫ്
'' ഐ.സി.ബാലകൃഷ്ണന്‍
'' സി.പി.മുഹമ്മദ്
'' ഷാഫി പറന്പില്‍
(എ)പോലീസ് വകുപ്പില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത നിയമം വഴി ലഭ്യമാകുക; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)ജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് വേണ്ടത്ര പ്രചാരണം നല്‍കുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3619 |
ആഭ്യന്തര വകുപ്പിന്‍റെ കീഴില്‍ ദുരന്തനിവാരണ സേന
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, പി. സി. വിഷ്ണുനാഥ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
(എ)സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്‍റെ കീഴില്‍ ദുരന്തനിവാരണ സേന രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സേനയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം ആധുനിക പരിശീലനങ്ങളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3620 |
പോലീസ് സേനയെ ശക്തിപ്പെടുത്തല്‍
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)പോലീസ് സേനയെ ശക്തിപ്പെടുത്താനും നവീകരിക്കാനും എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെ പോലീസിന്‍റെ സേവനം ശക്തമാക്കുന്നതിനും അവരുടെ ജോലിഭാരത്തിന് അനുസരിച്ച് അര്‍ഹമായ സൌകര്യങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കാമോ?
|
3621 |
തണ്ടര്‍ ബോള്‍ട്ട്സ് സുരക്ഷാ വിഭാഗം
ശ്രീ. ജോസഫ് വാഴക്കന്‍
'' എ. റ്റി. ജോര്‍ജ്
'' എം. പി. വിന്‍സെന്‍റ്
'' ഹൈബി ഈഡന്‍
(എ)സംസ്ഥാനത്ത് കമാന്‍റോകളെ ഉള്‍പ്പെടുത്തി തണ്ടര്‍ ബോള്‍ട്ട്സ് സുരക്ഷാ വിഭാഗം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഈ സുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എന്തെല്ലാം ആധുനിക രീതിയിലുള്ള പരിശീലനങ്ങളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
3622 |
എ.ടി.എം. കൌണ്ടറുകളുടെ സുരക്ഷയ്ക്ക് നടപടി
ശ്രീ. പി. കെ. ബഷീര്‍
(എ)എ.ടി.എം. കൌണ്ടറുകളുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എ.ടി.എം. കൌണ്ടറുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആഭ്യന്തരവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)സംസ്ഥാനത്ത് കാവല്‍ക്കാരില്ലാത്ത എ.ടി.എം കൌണ്ടറുകളുടെ സുരക്ഷയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ?
|
3623 |
ഐ.ആര്‍.ബി റഗുലര്‍, കമാന്‍ഡോ വിഭാഗങ്ങളുടെ വേതന വ്യത്യാസം പരിഹരിക്കാന്‍ നടപടി
ശ്രീ. എ. എ. അസീസ്
'' കോവൂര്‍ കുഞ്ഞുമോന്‍
(എ)പോലീസ് സേനയില്‍ പുതുതായി രൂപം കൊണ്ട ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ റഗുലര്‍ വിംഗിനും കമാന്‍ഡോ വിംഗിനും ട്രെയിനിംഗിലും സര്‍വ്വീസിലുമുള്ള പ്രധാന വ്യ ത്യാസം വിശദമാക്കുമോ;
(ബി)റഗുലര്‍, കമാന്‍ഡോ വിഭാഗങ്ങള്‍ ഒരേ നോട്ടിഫിക്കേഷന്‍ പ്രകാരം ജോലിയില്‍ പ്രവേശിച്ചവരും ഒരേ പോലെ 18 മാസത്തെ ട്രെയിനിംഗ് നേടിയവരുമായിട്ടും രണ്ട് തരം അലവന്‍സുകളും വേതന വ്യത്യാസവും നിലവിലിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ഭീകരാക്രമണം, തീവ്രവാദി ഭീഷണി, വര്‍ഗീയ സംഘര്‍ഷം, വി.ഐ.പി. സംരക്ഷണം എന്നിവയ്ക്ക് ഐ.ആര്‍.ബി. റഗുലര്‍ വിഭാഗക്കാരെ അന്യസംസ്ഥാനങ്ങളില്‍ വിന്യസിക്കുന്പോള്‍ കമാന്‍ഡോ വിഭാഗക്കാരെ ഒഴിവാക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
|
3624 |
ഐ.ആര്‍.ബി. സ്കോര്‍പ്പിയോണ്‍സ് സേന
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസഹായത്തോടെ രൂപീകരിച്ച ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍റെ (സ്കോര്‍പ്പിയോണ്‍സ്) അംഗബലം എത്രയാണ്; വിശദാംശം നല്‍കുമോ;
(ബി)പ്രസ്തുത സേനയ്ക്ക് നിഷ്ക്കര്‍ഷിച്ചിട്ടുള്ള സേവനങ്ങള്‍ എന്തെല്ലാം ; വിശദാംശം നല്‍കുമോ;
(സി)പ്രസ്തുത സേനയുടെയും കേരള പോലീസിന്‍റെയും ട്രെയിനിംഗ്, ഡ്യൂട്ടി, വേതനവ്യവസ്ഥകള്‍ എന്നിവയിലുള്ള വ്യത്യാസം എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(ഡി)ഐ.ആര്‍.ബി. സ്കോര്‍പിയോണ്‍സിന്‍റെ വേതനവ്യവസ്ഥകള്‍ സംബന്ധിച്ച എന്തെങ്കിലും ഉത്തരവ് നിലവിലുണ്ടോ; പകര്‍പ്പ് ലഭ്യമാക്കാമോ;
(ഇ)ജി.ഒ.(എം.എസ്) 637/ഫിന്‍. തീയതി 19.11.2012 പുറപ്പെടുവിച്ച ഉത്തരവിലെ ആനുകൂല്യങ്ങള്‍ ഐ.ആര്‍.ബി. (സ്കോര്‍പിയോണ്‍സിന്) ബാധകമാണോ; ഇല്ലെങ്കില്‍ ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(എഫ്)പ്രസ്തുത സേനയ്ക്ക് റിസ്ക് അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
3625 |
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത്
ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഈ വര്‍ഷത്തില്‍ ഇതുവരെ എത്ര കേസ്സുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)പിടിക്കപ്പെട്ട കേസ്സുകളില്‍ സുരക്ഷാ ചുമതലയുളള എത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ഡി)സര്‍വ്വീസ് കാലയളവില്‍ പല പ്രാവശ്യം നടപടിക്ക് വിധേയനായ എസ്.പി. റാങ്കിലുളള ഉദ്യോഗസ്ഥന്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
3626 |
സ്വര്‍ണ്ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍
ശ്രീ. എം. ഹംസ
(എ)സ്വര്‍ണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എത്ര പോലീസുദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കേസെടുത്തു;
(ബി)ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്; ഇനിയും എത്ര ഉദ്യോഗസ്ഥര്‍ സംശയത്തിന്‍റെ നിഴലിലുണ്ട്;
(സി)ഉള്‍പ്പെട്ട മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുന്നതിനായി വിശദമായ അന്വേഷണം നടത്തുമോ?
|
3627 |
കാസര്‍ഗോഡ് ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയിതിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര കേസ്സുകളില്‍ കുറ്റപത്രം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
3628 |
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ തീവ്രവാദബന്ധം
ശ്രീ. ഇ. പി. ജയരാജന്‍
,, എളമരം കരീം
ഡോ. കെ. ടി. ജലീല്‍
ശ്രീമതി. കെ. കെ. ലതിക
(എ)നാറാത്ത് ആയുധ പരിശീലനത്തിനിടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ടുകാരുടെ തീവ്രവാദബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത സംഘടന സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബോംബും വടിവാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായി അറിയാമോ ; എങ്കില്‍ ഇതിന്മേല്‍ പോലീസ് നടപടികള്‍ ഉണ്ടാകുന്നതിന് നടപടി സ്വീകരിക്കുമോ ;
(സി)പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുള്ള എത്ര കേസുകള്‍ ഇപ്പോഴും സംസ്ഥാനത്ത് അനേ്വഷണത്തിലിരിക്കുന്നു ; എത്ര പേര്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ അവശേഷിക്കുന്നു; രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ഇപ്പോഴും കുറ്റപത്രം നല്‍കിയിട്ടില്ലാത്തവ എത്ര; പ്രസ്തുത വിവരങ്ങള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കുമോ ?
|
3629 |
മോഷണവും കവര്‍ച്ചയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ സംസ്ഥാനത്ത് മോഷണം, പിടിച്ചുപറി എന്നിവ സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ അടച്ചിട്ട വീടുകളിലും, മറ്റുമായി നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആകെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
|
3630 |
സ്ത്രീകളുടെയും പെണ്‍ കുട്ടികളുടെയും നേര്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍
ശ്രീ. ജി. സുധാകരന്‍
ഡോ. കെ. ടി. ജലീല്‍
ശ്രീമതി. കെ. കെ. ലതിക
,, കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും നേര്‍ക്ക് പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇപ്രകാരം എത്ര പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്നും എത്ര കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവയില്‍ എത്ര കേസുകളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലതിരിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ;
(സി)സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുണ്ടാകുന്ന ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ തടയുന്നതിലും നിയന്ത്രിക്കുന്നതിലും പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടാകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ അത് പരിഹരിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ?
|
3631 |
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍
ശ്രീ. കെ. ദാസന്‍
(എ)സംസ്ഥാനത്ത് കൊച്ചുകുട്ടികളെ കാണാതാവുന്നതും കുട്ടികളെ പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് നാളിതുവരെ ഇത്തരം സംഭവങ്ങള്‍ എത്രയെണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നത് വിശദമായി വ്യക്തമാക്കാമോ;
(സി)കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ എന്തെല്ലാം;
(ഡി)പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ എത്രയെണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ കണ്ടെത്തി എന്നത് വ്യക്തമാക്കാമോ?
|
3632 |
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുട്ടികള്‍ക്കെതിരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)കുട്ടികള്‍ക്കെതിരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രസ്തുത കേസ്സുകളുടെ പ്രതിചേര്‍ക്കപ്പെട്ട എത്ര പേര്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്; എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പ്രത്യേകമായി വിശദമാക്കാമോ?
|
3633 |
സ്ത്രീകളും കുട്ടികളും പ്രതികളാകുന്ന കുറ്റകൃത്യങ്ങള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സ്ത്രീകളും കുട്ടികളും പ്രതികളാകുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ത്രീകളും കുട്ടികളും കുറ്റവാളികളായിട്ടുള്ള എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
|
3634 |
പ്രകടനവും പ്രതിഷേധവും നടത്തിയതിന് പ്രതിപക്ഷമുന്നണിപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രകടനം നടത്തിയതിനും, പ്രതിഷേധം രേഖപ്പെടുത്തിയതിനും നാളിതുവരെ സംസ്ഥാനത്താകെ എത്ര കേസുകള്‍ പ്രതിപക്ഷ മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിട്ടുണ്ടെന്ന് ജില്ലതിരിച്ച് കണക്ക് വിശദമാക്കുമോ;
(ബി)ഇതില്‍ ഏതെല്ലാം പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ക്കും, ഇടതുമുന്നണി സംസ്ഥാന നേതാക്കള്‍ക്കും എതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
3635 |
രാഷ്ട്രീയ കൊലപാതകങ്ങള്‍
ശ്രീ. കെ. കെ. നാരായണന്‍
(എ) ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(ബി) ഈ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത് ആരെല്ലാമാണെന്നും ഇവരുടെ രാഷ്ട്രീയ ബന്ധം എന്താണെന്നും ഇവരെ കൊല ചെയ്ത കേസ്സിലെ പ്രതികള്‍ ആരെല്ലാമാണെന്നും ഇവരുടെ രാഷ്ട്രീയബന്ധമെന്താണെന്നും വ്യക്തമാക്കാമോ?
|
3636 |
പൊതുസ്ഥലത്തെ പുകവലിയ്ക്കെതിരെയുള്ള നിയമ നടപടികള്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ) സംസ്ഥാനത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) ഇത്തരം നടപടികളുടെ ഭാഗമായി 2011, 2012, 2013 വര്‍ഷങ്ങളില്‍ എത്ര പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്;
(സി) ഈ നിയമനടപടികളുടെ ഭാഗമായി പുകവലിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനത്തിന്‍റെ കുറവ് ഈ മൂന്നു വര്‍ഷം കൊണ്ട് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
3637 |
പാമൊലിന്‍ അഴിമതി കേസ്
ശ്രീ. ബി. ഡി. ദേവസ്സി
,, എസ്. രാജേന്ദ്രന്‍
,, കെ. ദാസന്‍
,, പി. റ്റി. എ. റഹീം
(എ)പാമൊലിന്‍ അഴിമതി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായോ ;
(ബി)നിയമസഭാ കമ്മിറ്റി ചൂണ്ടിക്കാട്ടിയ, പാമൊലിന്‍ ഇറക്കുമതി ഇടപാടിലെ ക്രമക്കേടുകള്‍ എന്തെല്ലാമായിരുന്നു ;
(സി)പ്രസ്തുത ഇടപാട് നടക്കുന്ന അവസരത്തിലെ മുഖ്യമന്ത്രിയും ധനമന്ത്രിയും ആരൊക്കെയായിരുന്നു ;
(ഡി)കേസില്‍ തുടര്‍ അനേ്വഷണം നടത്താന്‍ ഉത്തരവിട്ട തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ജഡ്ജി പിന്നീട് സ്വയം ഒഴിവാകാനിടയായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ ; സുപ്രീംകോടതിയും, ഹൈക്കോടതിയും ഈ കേസിന്‍റെ വിചാരണ തുടരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഇ)അന്ന് ധനമന്ത്രിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഈ കേസില്‍ പങ്കില്ലെന്ന അനേ്വഷണ റിപ്പോര്‍ട്ട് കോടതിയ്ക്ക് നല്‍കിയ അനേ്വഷണ ഉദേ്യാഗസ്ഥര്‍ ആരെല്ലാമാണ്; അവര്‍ മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;
(എഫ്)കേസ് ആകെ തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യം വിശദമാക്കാമോ ?
|
3638 |
ഠ5/13238/12 തീയതി 07-09-2013 ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത ക്രൈം കേസുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)സംസ്ഥാന പോലീസ് മേധാവിയുടെ 07-09-2013-ലെ ഠ5/13238/12 ഉത്തരവില്‍ പറയുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ എത്ര ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയതു സംബന്ധിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ഉത്തരവില്‍ സൂചിപ്പിച്ചിട്ടുള്ള എ.ഡി.ജി.പി ഇന്‍റലിജന്‍സിന്‍റെ കത്തിലെ വിവരങ്ങള്‍ വ്യക്തമാക്കുമോ?
|
3639 |
സാന്പത്തിക കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവര്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ 07-09-2013-ലെ ഠ5/13238/12 നന്പര്‍ ഉത്തരവില്‍ സാന്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതായി പരാമര്‍ശിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതൊക്കെ മന്ത്രിമാരുടെ ഓഫീസുകളിലാണ് പ്രസ്തുത പ്രതികള്‍ കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായതെന്നും അവര്‍ ആരൊക്കെയാണെന്നും വിശദമാക്കുമോ?
|
3640 |
പൊന്നാനി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്തു കേസ് അന്വേഷണം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ശ്രീലങ്കയില്‍ നിന്നുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പൊന്നാനി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍/സബ് ഇന്‍സ്പെക്ടര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്‍റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ;
(സി)പ്രസ്തുത കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ പേരുവിവരം ലഭ്യമാക്കാമോ;
(ഡി)ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളോ ബോട്ടുകളോ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ; എങ്കില്‍ അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ?
|
3641 |
പന്തിരിക്കരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായ കേസ്
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പേരാന്പ്രയിലെ പന്തിരിക്കരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായ കേസിന്‍റെ അന്വേഷണ പുരോഗതി വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കേസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ആരാണെന്നും അന്വേഷണ സംഘത്തില്‍ എത്ര പേരുണ്ടന്നും അവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത സംഭവത്തെപ്പറ്റി ആരാണ് പരാതി നല്‍കിയതെന്നും ആര്‍ക്ക്, എപ്പോഴാണ് പരാതി നല്‍കിയതെന്നും വ്യക്തമാക്കുമോ;
(ഡി)പരാതിയില്‍ യഥാസമയം അന്വേഷണം നടത്താന്‍ പരാതി ലഭിച്ച ഉദ്യോഗസ്ഥന്‍ തയ്യാറായില്ല എന്ന് പരാതിയുണ്ടായിട്ടുണ്ടോ;
(ഇ)പ്രസ്തുത കേസില്‍ ആരെയൊക്കെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത് എന്ന് വ്യക്തമാക്കുമോ;
(എഫ്)പീഡനത്തിനിരയായ കുട്ടികള്‍ക്ക് എന്തെങ്കിലും ധനസഹായം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ധനസഹായം നല്‍കാന്‍ നടപടി സ്വീകരിക്കമോ?
|
3642 |
അന്പലപ്പുഴയിലെ ആരാധനാലയങ്ങളിലെ കവര്‍ച്ചാശ്രമം
ശ്രീ. ജി. സുധാകരന്‍
(എ)അന്പലപ്പുഴ നിയോജകമണ്ധലത്തിലെ പുന്നപ്ര സെന്‍റ് ഗ്രീഗോറിയോസ് പള്ളി, നീര്‍ക്കുന്നം തേവരുനട ശങ്കരനാരായണക്ഷേത്രം, പുന്നപ്ര സുബ്രഹ്മണ്യക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളില്‍ നടന്ന മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍, ഇതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?
|
3643 |
താമരക്കുളം വി. വി. എച്ച്. എസ്. എസ് - ലെ വിദ്യാര്‍ത്ഥി സംഘട്ടനം
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര താമരക്കുളം വി. വി. എച്ച്. എസ്. എസ് ല്‍ 2013 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്ന വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് എടുത്തിട്ടുളള കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്കൂളിലെ ലെവിന്‍ ദിവാകരന്‍, സച്ചു എന്നീ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തിയിട്ടുണ്ടോ; ഇവര്‍ക്കെതിരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഇവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഡി)കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കുമോ?
|
3644 |
പെരുന്പാവൂര്‍ നോര്‍ത്ത് പോഞ്ഞാശേരി എല്‍. പി. സ്കൂളില്‍ നടന്ന സ്ഫോടനം
ശ്രീ. സാജു പോള്‍
(എ)പെരുന്പാവൂര്‍ നോര്‍ത്ത് പോഞ്ഞാശേരി എല്‍. പി. സ്കൂളില്‍ നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്താത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്ഫോടനം നടത്തിയവരെ കണ്ടെത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
(സി)പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)സ്കൂള്‍ പരിസരത്ത് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നതിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ഇ)എങ്കില്‍ പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത നടപടികള്‍ വ്യക്തമാക്കുമോ?
|
3645 |
ആലപ്പുഴയില്‍ സ: പി. കൃഷ്ണപിളള സ്മാരകം ആക്രമിക്കപ്പെട്ട സംഭവം
ശ്രീ. ആര്‍ രാജേഷ്
(എ)ആലപ്പുഴയില്‍ സ: പി. കൃഷ്ണപിളള സ്മാരകം ആക്രമിക്കപ്പെട്ടത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇതിന്‍റെ അന്വേഷണ ചുമതല ആര്‍ക്കാണ്; അന്വേഷണത്തിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എത്രയുംപെട്ടന്ന് പ്രതികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;
(ഡി)പ്രതികളെ പിടികൂടുന്നതിനുളള കാലതാമസം വ്യക്തമാക്കുമോ;
|
3646 |
രാമനിലയം കൂത്തന്പലം തീപിടിച്ച് നശിച്ചത് സംബന്ധിച്ച കേസ്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
(എ)തൃശൂര്‍ രാമനിലയം കോന്പൌണ്ടില്‍ നിര്‍മ്മാണത്തിലിരുന്ന കൂത്തന്പലം തീപിടിച്ച് നശിച്ചത് സംബന്ധിച്ച കേസ് അന്വേഷണം എന്തായി എന്നറിയിക്കുമോ;
(ബി)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു; ഇനി എന്തെല്ലാം നടപടികള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
|
3647 |
താമരശ്ശേരി അക്രമ സംഭവം
ശ്രീ. വി. എം. ഉമ്മന്‍ മാസ്റ്റര്‍
(എ)ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരിയില്‍ നടന്ന അക്രമ സംഭവത്തില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)അക്രമവുമായി ബന്ധപ്പെട്ട് എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്;
(സി)അക്രമത്തിന്‍റെ മറവില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്‍റെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ വിശദവിവരം നല്‍കാമോ?
|
3648 |
ചങ്ങരകുളം, പെരുന്പടവ്, പൊന്നാനി പോലീസ് സ്റ്റേഷനുകളിലെ കൊലപാതക പീഡനകേസുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി മണ്ഡലത്തിലെ ചങ്ങരകുളം, പെരുന്പടവ്, പൊന്നാനി പോലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊലപാതകം,ദുരൂഹ മരണങ്ങള്‍, സ്ത്രീ പീഡനം, ബാലപീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ എത്രയെന്ന് പോലീസ് സ്റ്റേഷന്‍ തിരിച്ച് വിശദമാക്കാമോ;
(ബി)ഈ കേസുകളിലെ നിലവിലെ അന്വേഷണ പുരോഗതി അറിയിക്കാമോ;
(സി)ഓരോ കേസും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പോലീസ് ഓഫീസറുടെ പേരും, ഉദ്യോഗപ്പേരും വിശദമാക്കാമോ?
|
3649 |
കാസര്‍ഗോഡ് ജില്ലയില്‍ പിന്‍വലിക്കപ്പെട്ട പോലീസ് കേസ്സുകള്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ എത്ര പോലീസ് കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ട്;
(ബി)ഏറ്റവും കൂടുതല്‍ പോലീസ് കേസ്സുകള്‍ പിന്‍വലിച്ചത് ഏത് സ്റ്റേഷന്‍ പരിധിയിലാണെന്നും, കേസ്സുകളുടെ സ്വഭാവം എന്താണെന്നും വ്യക്തമാക്കാമോ?
|
3650 |
കാസറഗോഡ് ജില്ലയിലെ കള്ളനോട്ട് കേസുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)2012-13 വര്‍ഷത്തില്‍ കാസറഗോഡ് ജില്ലയില്‍ കളളനോട്ടുമായി ബന്ധപ്പെട്ട എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്;
(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും കേസിന്‍റെ നിലവിലുളള അവസ്ഥ എന്താണെന്നും, അന്വേഷണം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കുമോ?
|
3651 |
നഗരൂരില്‍ പുതിയ പോലീസ് സ്റ്റേഷന്‍
ശ്രീ. ബി. സത്യന്‍
(എ)സംസ്ഥാനത്ത് പുതിയതായി എവിടെയെല്ലാമാണ് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
(ബി)നഗരൂരില്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
3652 |
റാന്നി കേന്ദ്രമാക്കി ഒരു പുതിയ പോലീസ് സബ് ഡിവിഷന്‍ രൂപീകരിക്കാന്‍ നടപടി
ശ്രീ. രാജു എബ്രഹാം
(എ)പത്തനംതിട്ട ജില്ലയില്‍ എത്ര പോലീസ് സബ് ഡിവിഷനുകളാണുള്ളത്; ഓരോ സബ് ഡിവിഷനു കീഴിലും വരുന്ന പോലീസ് സ്റ്റേഷനുകള്‍ ഏതൊക്കെ;
(ബി)മലയോരമേഖലയില്‍പ്പെട്ട ഗവി, പന്പാവാലി, കാസുമം, അട്ടത്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ശബരിമലയുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് പലവിധ ആവശ്യങ്ങള്‍ക്ക് സബ് ഡിവിഷണല്‍ പോലീസ് ആസ്ഥാനത്ത് എത്തുന്നതിന് വളരെയധികം ദൂരം യാത്ര ചെയ്യേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി റാന്നി കേന്ദ്രമാക്കി ഒരു പുതിയ പോലീസ് സബ് ഡിവിഷന്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
|
3653 |
പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റ്റേഷന്‍
ശ്രീമതി ഗീതാ ഗോപി
(എ)പെരിങ്ങോട്ടുകരയില്‍ അഭ്യന്തരവകുപ്പിന്‍റെ കൈവശമുള്ള സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കുമോ;
(ബി)പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് എത്രയുംവേഗം തീരുമാനമെടുക്കുമോ?
|
3654 |
റാന്നി പോലീസ് സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം
ശ്രീ. രാജു എബ്രഹാം
(എ)റാന്നി പോലീസ് സ്റ്റേഷനുള്ള പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം എന്നാണാരംഭിച്ചത്;
(ബി)എത്രനാളുകള്‍ കൊണ്ട് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ ഉള്ളത്; ആരാണ് നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ളത്;
(സി)കെട്ടിടനിര്‍മ്മാണത്തിന്‍റെ എസ്റ്റിമേറ്റ് തുക എത്രയാണ്;
(ഡി)ഇനിയും എന്തൊക്കെ പ്രവൃത്തികളാണ് ഇതില്‍ പൂര്‍ത്തീകരിക്കാനുള്ളത്; ഇത് എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
3655 |
തെന്മല പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണം
ശ്രീ. കെ. രാജു
(എ) പുനലൂര്‍ നിയോജക മണ്ധലത്തില്‍ ഉള്‍പ്പെട്ട തെന്മല പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി) ഇതിനുള്ള ഭരണാനുമതി നല്‍കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് നിര്‍വ്വഹണ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെന്ന് വ്യക്തമാക്കുമോ;
(സി) പ്രസ്തുത പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിന് കണ്ടെത്തിയ സ്ഥലം ഏതെന്ന് വ്യക്തമാക്കുമോ?
|
3656 |
ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സിലെ കുളത്തിന്‍റെ പുനരുദ്ധാരണം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സ് വക സ്ഥലത്തുള്ള ജീര്‍ണ്ണാവസ്ഥയിലുള്ള കുളത്തിന്‍റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തില്‍ പോലീസ് വകുപ്പ് തടയുകയും നിര്‍മ്മാണം മുടങ്ങിക്കിടക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനെതിരെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
|
<<back |
next page>>
|