|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3241
|
ഐ.എ.വൈ. ഭവനപദ്ധതി
ശ്രീ. വി. ശശി
(എ)ഐ.എ.വൈ. ഭവനപദ്ധതിപ്രകാരം എത്ര ഭവനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു 2012-13-ലും 2013-14-ലും ലക്ഷ്യമിട്ടതെന്ന് വര്‍ഷംതിരിച്ച് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ഓരോ വര്‍ഷവും എത്ര വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്തുവെന്നും എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്ത സാഹചര്യമെന്തെന്ന് വ്യക്തമാക്കാമോ;
(ഡി)ഐ.എ.വൈ. പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാനഫണ്ടുകള്‍ യഥാസമയം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)പ്രസ്തുത പദ്ധതിപ്രകാരം വിവിധ വിഭാഗം ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ധം വിശദമാക്കാമോ; ഇതിന്‍മേല്‍ ഉയര്‍ന്നുവന്ന വിവാദം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്താണെന്നും വ്യക്തമാക്കാമോ?
|
3242 |
ബി.പി.എല്‍. ലിസ്റ്റിന്‍റെ പുതിയ മാനദണ്ധങ്ങള്‍
ശ്രീ. സണ്ണി ജോസഫ്
,, പി. സി. വിഷ്ണുനാഥ്
,, സി. പി. മുഹമ്മദ്
,, വി. പി. സജീന്ദ്രന്
(എ) സംസ്ഥാനത്ത് ബി.പി.എല്‍. ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ പുനര്‍നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) പുനര്‍നിശ്ചയിച്ച മാനദണ്ധങ്ങളുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി) മാനദണ്ധങ്ങള്‍ അനുസരിച്ച് ഏതെല്ലാം വിഭാഗങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി) ആരെയെല്ലാമാണ് പുതുക്കിയ മാനദണ്ധങ്ങള്‍ അനുസരിച്ച് ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
T 3243 |
മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)കേരളത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ മത്സ്യത്തൊഴിലാളികളെ മുഴുവനും ബി.പി.എല്‍. പട്ടികയിലുള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
|
3244 |
അനാഥശാലകളിലെ അന്തേവാസികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, ഐ. സി. ബാലകൃഷ്ണന്
,, ആര്‍. സെല്‍വരാജ്
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്തെ ബി.പി.എല്‍. പട്ടികയില്‍ അനാഥശാലകളിലെ അന്തേവാസികളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)അനാഥശാലകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3245 |
പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. എം. എ. വാഹീദ്
,, ബെന്നി ബെഹനാന്
,, വി. പി. സജീന്ദ്രന്
,, എ. പി. അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ധങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഭേദഗതികളാണ് മാനദണ്ധങ്ങളില്‍ വരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതുമൂലം പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളും സൌകര്യങ്ങളുമാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതു സംബന്ധിച്ച് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
T 3246 |
എ.പി.എല്‍.-ബി.പി.എല്‍ പട്ടികയിലെ ന്യൂനതകള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍
(എ)എ.പി.എല്‍.-ബി.പി.എല്‍ പട്ടിക തയ്യാറാക്കിയ ന്യൂനതകള്‍ കടന്നുകൂടിയിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ന്യൂനതകള്‍ പരിഹരിക്കുന്നതിന് എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന, പെണ്‍മക്കള്‍ മാത്രമുളള വിധവകള്‍ /ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍ എന്നിവര്‍ക്ക് ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റം നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ;
(ഡി)എങ്കില്‍ അവരുടെ വരുമാനപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ;
(ഇ)നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ വിധവകളായി പരിഗണിക്കുമോ; എങ്കില്‍ ബന്ധം വേര്‍പെടുത്തി എത്ര വര്‍ഷത്തിനുശേഷമാണ് ഈ പരിഗണന ലഭിക്കുന്നത്; ബന്ധപ്പെട്ട ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
3247 |
കൊല്ലം ജില്ലയിലെ ഇന്ദിര ആവാസ് യോജന പദ്ധതി
ശ്രീമതി പി. അയിഷാ പോറ്റി
(എ)ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഫണ്ട് ലഭിക്കാത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(ബി)കൊല്ലം ജില്ലയില്‍ ഐ.എ.വൈ പദ്ധതി പ്രകാരം ആദ്യ രണ്ട് ഗഡുക്കള്‍ വാങ്ങി ഭവന നിര്‍മ്മാണം ആരംഭിച്ച എത്ര ഗുണഭോക്താക്കള്‍ ഉണ്ട്;
(സി)പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് മൂന്നാം ഗഡു ലഭ്യമാക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്?
|
3248 |
തൃശ്ശൂര്‍ ജില്ലയിലെ ഐ.എ.വൈ ഗുണഭോക്താക്കള്‍ക്ക് തുക നല്‍കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)ഐ.എ.വൈ പദ്ധതി പ്രകാരം ചില ഗുണഭോക്താക്കള്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് തുക ലഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ;
(ബി)തൃശൂര്‍ ജില്ലയില്‍ എത്ര പേര്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരമുള്ള തുക ഇനിയും ലഭിക്കേണ്ടത്;
(സി)ഇപ്പോഴുള്ള തടസ്സം നീക്കി എന്ന് തുക വിതരണം ചെയ്യാനാകും; വിശദമാക്കാമോ?
|
3249 |
പാലിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നടപടി
ശ്രീ. എം. ഹംസ
(എ)അന്യസംസ്ഥാനങ്ങളില്‍ നിന്ന് ""മില്‍മ'' പാല്‍ സംഭരിക്കുന്നുണ്ടോ; എങ്കില്‍ പാലിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ""മില്‍മ'' എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കാമോ;
(ബി)2012-13 വര്‍ഷത്തില്‍ മില്‍മ എത്ര ലിറ്റര്‍ പാലും, മറ്റ് ഉല്പന്നങ്ങളും വിപണനം നടത്തി; അതുവഴി എത്ര രൂപയുടെ വിറ്റുവരവ് ലഭിച്ചു; വിശദാംശം ലഭ്യമാക്കാമോ;
(സി)2012-13 വര്‍ഷത്തില്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് എത്ര ലിറ്റര്‍ പാല്‍ ""മില്‍മ'' ശേഖരിച്ചു; കര്‍ഷകര്‍ക്ക് പാല്‍വിലയായി എത്ര രൂപ നല്‍കി;
(ഡി)സംസ്ഥാനത്തെ ഉപയോഗത്തിന് ആനുപാതികമായി പാല്‍ ഉല്‍പ്പാദനം ഉണ്ടോ; ഇല്ലെങ്കില്‍ കുറവ് എങ്ങനെയാണ് ""മില്‍മ'' നികത്തുന്നത്; വിശദാംശം ലഭ്യമാക്കാമോ;
|
3250 |
കുളന്പുരോഗബാധയെത്തുടര്‍ന്നുള്ള പാലിന്‍റെ കുറവ്
ശ്രീ. കെ. അജിത്
(എ)കുളന്പുരോഗബാധയെത്തുടര്‍ന്ന് വൈക്കം നിയോജകമണ്ധല പരിധിയിലുള്ള ക്ഷീരസംഘങ്ങളില്‍ ദിവസേന എത്ര ലിറ്റര്‍ പാലിന്‍റെ കുറവുണ്ടായെന്ന് വ്യക്തമാക്കുമോ;
(ബി)കുളന്പുരോഗബാധിത പ്രദേശങ്ങളില്‍ വകുപ്പുതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(സി)കുളന്പുരോഗം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ നേരിടാന്‍ ക്ഷീരസംഘങ്ങളെ ഏത് രീതിയിലാണ് സഹായിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
3251 |
ക്ഷീരകര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം
ശ്രീ. മോന്‍സ് ജോസഫ്
(എ)കുളന്പുരോഗംമൂലം പാലില്‍നിന്നുള്ള വരുമാനം നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമോ ; മൃഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ക്ഷീരസംഘങ്ങള്‍വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ;
(ബി)സഹകരണസംഘങ്ങള്‍ വഴി പാല്‍ നല്‍കിയാല്‍ മാത്രമെ നഷ്ടപരിഹാരം ലഭ്യമാക്കൂയെന്ന നിബന്ധന നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ?
|
3252 |
മില്‍മയുടെ കീഴിലുള്ള സൊസൈറ്റികളിലെ സേവന വേതന വ്യവസ്ഥകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)മില്‍മയുടെ കീഴിലുള്ള ഭൂരിഭാഗം സൊസൈറ്റികളും സഹകരണ നിയമത്തിന്‍റെ 80-ാം വകുപ്പ് പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മില്‍മയുടെ കീഴിലുള്ള സൊസൈറ്റികളില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്ന് വിശദമാക്കുമോ;
(സി)സഹകരണ നിയമത്തിന്‍റെ 80-ാം വകുപ്പ് പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ അടങ്ങുന്ന ശന്പളപരിഷ്കരണം മില്‍മയുടെ കീഴിലുള്ള സൊസൈറ്റികളിലും നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
3253 |
ക്ഷീരമേള നടത്തുന്നതിനായി പണപ്പിരിവ്
ശ്രീ. സി. ദിവാകരന്‍
(എ)ക്ഷീരമേള നടത്തുന്നതിനായി ക്ഷീരകര്‍ഷകരില്‍നിന്നും ക്ഷീരസഹകരണസംഘങ്ങള്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ ്രപകാരമാണോ ഇത്തരം പണപ്പിരിവ് നടത്തുന്നതെന്ന് അറിയിക്കുമോ ?
|
T 3254 |
ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി
ശ്രീ. എം.പി. വിന്‍സെന്‍റ്
(എ)ക്യാന്‍സര്‍ തുടങ്ങി മാരകരോഗമുള്ളവരെ വരുമാനപരിധി നോക്കാതെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ എത്ര അപേക്ഷകള്‍ ലഭിച്ചു;
(ബി)ഇപ്രകാരം എത്രപേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
|
3255 |
ഗ്രാമവികസന വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് കക ന്‍റെ സീനിയോറിറ്റി ലിസ്റ്റ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ഗ്രാമവികസന വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് കക തസ്തികയില്‍ ജോലി ചെയ്യുന്ന, 2013 മാര്‍ച്ച് 31 വരെ നിയമനം നേടിയവരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ലിസ്റ്റ് എന്നു പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)മറ്റു വകുപ്പുകളില്‍ നിന്ന് ഗ്രാമവികസന വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പില്‍ നിന്ന് എത്ര പേര്‍ വീതമെന്ന് വിശദമാക്കാമോ;
(ഡി)ഇങ്ങനെ പുനര്‍വിന്യസിക്കപ്പെട്ടവരുടെ സീനിയോറിറ്റി എന്നു മുതലാണ് കണക്കാക്കുന്നത്; അവര്‍ മാതൃവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച തീയതിയോ ഗ്രാമവികസന വകുപ്പില്‍ പുനര്‍വിന്യാസിക്കപ്പെട്ട തീയതിയോ എന്ന് വിശദമാക്കാമോ?
|
3256 |
മള്‍ബറി കൃഷി
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)മള്‍ബറി കൃഷി വികസന പ്രോജക്ടിനായി 2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നു;
(ബി)എന്തെല്ലാം പദ്ധതികളാണ് ഈ പ്രോജക്ടിന്‍ കീഴില്‍ ഈ വര്‍ഷങ്ങളില്‍ നടപ്പാക്കപ്പെട്ടതെന്നറിയിക്കാമോ;
(സി)പ്രസ്തുത വര്‍ഷങ്ങളില്‍ ഈ ഇനത്തില്‍ എന്ത് തുക ചെലവഴിക്കപ്പെട്ടുവെന്നറിയിക്കാമോ?
|
3257 |
വാഴക്കാട് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ. പണാപഹരണം നടത്തിയെന്ന പരാതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)വാഴക്കാട് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ.യും ഇംപ്ലിമെന്‍റ് ഓഫീസറും ആയിരുന്ന ഷിബുസ്ക്കോ ഗ്രാമ പഞ്ചായത്തിലെ 2012-2013 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമസഭ തെരഞ്ഞെടുത്ത ഇന്ദിര ആവാസ് യോജന ഭവന നിര്‍മ്മാണം, പഞ്ചായത്ത് ഭവന നിര്‍മ്മാണം എന്നിവയിലെ ഗുണഭോക്താക്കളെ കബളിപ്പിച്ച് 68ലക്ഷം രൂപ പണാപഹരണം നടത്തിയെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)ഇദ്ദേഹത്തിനെതിരെയുള്ള പ്രസ്തുത പരാതിയിന്മേലുള്ള അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;
(സി)പണാപഹരണം നടത്തിയ വി.ഇ.ഒ.യില്‍ നിന്നും പണം വീണ്ടെടുത്ത് നല്‍കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമോ ?
|
3258 |
പൈതൃക മ്യൂസിയങ്ങള്‍
ശ്രീ. കെ.മുരളീധരന്
'' വി.പി.സജീന്ദ്രന്‍
'' എം.പി.വിന്‍സെന്‍റ്
'' എ.പി.അബ്ദുളളക്കുട്ടി
(എ)എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ആരുടെയെല്ലാം സഹായത്തോടെയാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ;
(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
3259 |
ആറ്റിങ്ങല്‍ കൊട്ടാരവും കിളിമാനൂര്‍ കൊട്ടാരവും രാജാരവിവര്‍മ്മ സ്മാരകവും സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. ബി. സത്യന്‍
(എ)നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആറ്റിങ്ങല്‍ കൊട്ടാരവും കിളിമാനൂര്‍ കൊട്ടാരവും രാജാരവിവര്‍മ്മ സ്മാരകവും സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണത്തിനായി ലളിത കലാ അക്കാദമി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ള പദ്ധതിയിന്മേല്‍ എന്തെല്ലാം നടപടിയായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
3260 |
കാഞ്ഞങ്ങാട് മണ്ധലത്തിലെ പി. സ്മാരക
മന്ദിരം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തിലെ പി. സ്മാരക മന്ദിരത്തില്‍ പി. സ്മാരക മ്യൂസിയം, തെയ്യം ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിനും ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിനും സാസ്ക്കാരിക വകുപ്പ് പി. സ്മാരക സമിതിക്ക് സാന്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എന്തു തുകയാണ് അനുവദിച്ചിരുന്നത് ; വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;
(സി)പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുവരെ നടന്നതെന്ന് വിശദമാക്കാമോ ?
|
3261 |
ഉറൂബിന്‍റെ സ്മാരകം നിര്‍മ്മിക്കുന്നതിന്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)എഴുത്തുകാരനായ ഉറൂബിന്‍റെ നാമധേയത്തില്‍ ഒരു സ്മാരകം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത സ്മാരകം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ;
(സി)സ്മാരക നിര്‍മ്മാണം അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?
|
3262 |
കെ. രാഘവന്‍മാസ്റ്റര്‍ സ്മാരക നിര്‍മ്മാണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)മലയാള ചലച്ചിത്രഗാനശാഖക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ ഗായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ക്ക് തലശ്ശേരിയില്‍ അനുയോജ്യമായ സ്മാരകം പണിയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനം കൈപ്പറ്റിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
(സി)സ്മാരകനിര്‍മ്മാണത്തിനായി എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത സ്മാരക നിര്‍മ്മാണപ്രവര്‍ത്തനം എന്നാരംഭിക്കുമെന്നും എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
|
3263 |
പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുക
ശ്രീ. ജെയിംസ് മാത്യു
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ വര്‍ഷവും പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളുടെ എണ്ണം വിശദമാക്കാമോ;
(ബി)പരസ്യങ്ങള്‍ ഉള്‍പ്പെടെ പബ്ലിസിറ്റിക്കായി ഓരോ വര്‍ഷവും ചെലവായ തുക എത്രയാണ്; റിലീസ് ചെയ്ത പരസ്യങ്ങളുടെ ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ കൊടുത്ത് തീര്‍ക്കാന്‍ അവശേഷിക്കുന്ന മൊത്തം തുക എത്രയാണ്; വ്യക്തമാക്കാമോ;
(സി)മുഖ്യമന്ത്രിയുടെ ഒന്നാം ഘട്ട ജനസന്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പബ്ലിസിറ്റിക്കായി ചെലവായ തുക എത്രയായിരുന്നു; രണ്ടാം ഘട്ടത്തില്‍ ചെലവായ തുക എത്രയാണ്; വ്യക്തമാക്കാമോ?
|
T 3264 |
പരസ്യയിനത്തില്‍ ചെലവാക്കിയ തുക
ശ്രീ. മുല്ലക്കര രത്നാകരന്‍
2011 മേയ് മുതല്‍ 2013 ഡിസംബര്‍ വരെ വിവിധ മാധ്യമങ്ങള്‍ക്കായി എന്തു തുക പരസ്യയിനത്തില്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ?
|
3265 |
പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും
ശ്രീമതി കെ. കെ. ലതിക
(എ)പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് കൂടി ബാധകമായ എന്തെല്ലാം ആനുകൂല്യങ്ങളാണ് പത്ര, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് നിലവില്‍ പെന്‍ഷന്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കി വരുന്നുണ്ടോ;
(സി)ഇല്ലെങ്കില്‍ പ്രസ്തുത ആനുകൂല്യങ്ങള്‍ അവര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
T 3266 |
പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി
ശ്രീ. ബി. ഡി. ദേവസ്സി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?
|
3267 |
കാനഡയിലേയ്ക്ക് അനധികൃത റിക്രൂട്ട്മെന്‍റ് നടത്തല്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്
,, പി. സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
ഡോ. എന്‍. ജയരാജ്
(എ)കേരളത്തില്‍നിന്നും കാനഡയിലെ ക്യൂബക്ക് എന്ന പ്രദേശത്തേയ്ക്ക് പത്രപരസ്യങ്ങള്‍ നല്‍കി ഉദേ്യാഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഫ്രഞ്ചുഭാഷാ പ്രാവീണ്യം നിര്‍ബ്ബന്ധമുള്ള പ്രസ്തുത രാജ്യത്തേയ്ക്ക് യാതൊരു മാനദണ്ധവുമില്ലാതെ റിക്രൂട്ട് ചെയ്യുന്നതുമൂലം ഉദേ്യാഗാര്‍ത്ഥികള്‍ കന്പളിപ്പിക്കപ്പെടുന്നു എന്ന ആക്ഷേപം സംബന്ധിച്ച് അനേ്വഷണം നടത്തുമോ; വ്യക്തമാക്കുമോ;
(സി)ഇപ്രകാരം തെറ്റായ വിവരങ്ങള്‍ നല്‍കി ഉദേ്യാഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
(ഡി)ഇപ്രകാരം നഴ്സുമാര്‍, മറ്റ് വിദഗ്ദ്ധ തൊഴിലാളികള്‍ എന്നിവരെ വ്യക്തമായ മാനദണ്ധങ്ങളില്ലാതെ റിക്രൂട്ട് ചെയ്യുന്നതിന് ഇതിനോടകം കാനഡ-ഭാരത സര്‍ക്കാരുകള്‍ തമ്മില്‍ എന്തെങ്കിലും കരാര്‍ ഉണ്ടാക്കിയിട്ടുള്ളതായി അറിയാമോ ?
|
3268 |
ഗള്‍ഫ് തൊഴിലാളികള്‍ക്കുള്ള പരിശീലന പരിപാടി
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന മലയാളികളുടെ യഥാര്‍ത്ഥ കണക്ക് വ്യക്തമാക്കാമോ;
(ബി)ഗള്‍ഫ് മലയാളികളുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഉതകുന്ന തരത്തിലുള്ള കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ;
(സി)ഗള്‍ഫിലേയ്ക്കും മറ്റ് വിദേശ രാജ്യങ്ങളിലേയ്ക്കും ജോലി തേടിപ്പോകാന്‍ ആഗ്രഹിക്കുന്ന അവിദഗ്ധരും വിദ്യാഭ്യാസം കുറവുള്ളവരുമായ മലയാളി യുവാക്കള്‍ക്ക് പ്രയോജനപ്പെടുന്ന ഹ്രസ്വകാല സൌജന്യ പരിശീലനപരിപാടികള്‍ നടപ്പിലാക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
|
3269 |
പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രതേ്യക പാക്കേജ്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ) വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പ്രതേ്യക പാക്കേജ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ പ്രയോജനം എത്ര പേര്‍ക്ക് ലഭിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി) പ്രവാസി സംരക്ഷണത്തിന് പ്രതേ്യക നയരൂപീകരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
3270 |
പ്രവാസികളുടെ ക്ഷേമം
ശ്രീ. പി. ഉബൈദുള്ള
(എ)പ്രവാസികളുടെ ക്ഷേമത്തിനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വേണ്ടി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
(ബി)മലപ്പുറം ജില്ലയില്‍ പ്രഖ്യാപിച്ച നോര്‍ക്കയുടെ ജില്ലാ ഓഫീസ് ആരംഭിക്കുന്നതിനുളള കാലതാമസം വ്യക്തമാക്കാമോ ?
|
3271 |
പ്രവാസി ക്ഷേമപദ്ധതികള്‍
ശ്രീ. പി. തിലോത്തമന്‍
(എ)തൊഴില്‍ നഷ്ടപ്പെട്ട് വിദേശങ്ങളില്‍ നിന്നും തിരികെയെത്തുന്നവര്‍ക്ക് സ്വയം തൊഴിലിന് പലിശ രഹിത വായ്പ ലഭിക്കുവാന്‍ സംവിധാനം ഉണ്ടാക്കുമോ; വ്യക്തമാക്കാമോ;
(ബി)പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അര്‍ഹതയുളള പ്രവാസികള്‍ ആരെല്ലാമാണെന്നു വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയിലൂടെ എന്ത് തുകയാണ് പ്രവാസികള്‍ക്ക് നല്‍കിയതെന്ന് ജില്ല തിരിച്ചുളള കണക്ക് നല്‍കുമോ?
|
3272 |
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതി
ശ്രീ. വര്‍ക്കല കഹാര്‍
,, കെ. മുരളീധരന്
,, വി. പി. സജീന്ദ്രന്
,, അന്‍വര്‍ സാദത്ത്
(എ)നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)എന്തെല്ലാം സവിശേഷതകളാണ് പ്രസ്തുതപദ്ധതിക്കുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)പ്രസ്തുതപദ്ധതിക്ക് അര്‍ഹരായവര്‍ ആരൊക്കെയാണ്; വിശദമാക്കുമോ?
|
3273 |
ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങാനാകാത്തവരുടെ വിശദാംശം
ശ്രീ. സി. ദിവാകരന്
,, ചിറ്റയം ഗോപകുമാര്
ശ്രീമതി ഇ. എസ്. ബിജിമോള്
ശ്രീ. കെ. അജിത്
മതിയായ രേഖകളും ആവശ്യമായ സഹായങ്ങളും ലഭിക്കാത്തതുമൂലം കേരളത്തില്‍ എത്തിച്ചേരാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരെ സംബന്ധിച്ച് വിശദാംശം വ്യക്തമാക്കുമോ ?
|
3274 |
വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയവര്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)വിദേശത്ത് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നോ;
(ബി)ഇത് പ്രകാരം എത്ര പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദേശത്ത് ജോലി നഷ്ടപ്പെട്ട് എത്ര പേര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
|
3275 |
പ്രവാസികളെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
സാമൂഹ്യക്ഷേമപദ്ധതികളില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; തൊഴില്‍ നഷ്ടപ്പെട്ട് വിദേശരാജ്യങ്ങളില്‍നിന്നും മടങ്ങിവരുന്ന പ്രവാസികളെ സാമൂഹ്യക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
3276 |
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള തൊഴില്‍ ദാനപദ്ധതി
ശ്രീ. കെ. ദാസന്‍
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ എത്ര പേര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രകാരം തൊഴില്‍ നല്‍കി എന്നത് വ്യക്തമാക്കാമോ?
|
3277 |
ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം
ശ്രീ. ജോസഫ് വാഴക്കന്
,, അന്‍വര്‍ സാദത്ത്
,, സി.പി. മുഹമ്മദ്
,, വി.ഡി. സതീശന്‍
(എ)ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ആരെല്ലാമാണ് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?
|
3278 |
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ അകപ്പെട്ട മലയാളികള്‍
ശ്രീ. രാജു എബ്രഹാം
(എ)ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ തടവിലാക്കപ്പെട്ട മലയാളികളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള കണക്കുകള്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അത് വ്യക്തമാക്കാമോ;
(ബി)വിദേശ രാജ്യത്തെ ജയിലുകളില്‍ അകപ്പെട്ട മലയാളികളെ സുരക്ഷിതമായി സ്വന്തം നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച സ്വപ്ന സാഫല്യം പദ്ധതി പ്രകാരം ഏതൊക്കെ രാജ്യങ്ങളിലെ ജയിലുകളില്‍ നിന്ന് എത്ര മലയാളികളെ ഇതിനോടകം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)വിദേശ രാജ്യങ്ങളില്‍ നിലവില്‍ ജയിലില്‍ അകപ്പെട്ടിട്ടുള്ള നിരപരാധികളായ മലയാളികളെ തിരികെ എത്തിക്കുന്നതിന് നയതന്ത്രതലത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
|
3279 |
ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും വച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി
ശ്രീ. ബി. സത്യന്‍
(എ)ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും വച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നോര്‍ക്ക വകുപ്പ് എന്തെല്ലാം സഹായമാണ് ചെയ്യുന്നത്; വിശദമാക്കാമോ;
(ബി)പ്രസ്തുത സഹായം ലഭ്യമാക്കാന്‍ ആരെയാണ് സമീപിക്കേണ്ടത് എന്നു വ്യക്തമാക്കുമോ;
(സി)നോര്‍ക്കയ്ക്ക് താലൂക്കടിസ്ഥാനത്തില്‍ പോലും ഓഫീസുകള്‍ ഇല്ലാത്തതുകൊണ്ട് ഇത് പോലുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
|
T 3280 |
സൌദിഅറേബ്യയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം മണ്ധലത്തില്‍ കീരിക്കാട് വില്ലേജില്‍ കീരിക്കാട് തെക്കുമുറിയില്‍ കൊട്ടയ്ക്കാട്ട് വീട്ടില്‍ ശ്രീമതി ഷൈലജയുടെ ഭര്‍ത്താവ് സൌദിഅറേബ്യയിലെ ജയിലില്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട വിവരം ബന്ധുക്കള്‍ അറിഞ്ഞത് 7 മാസത്തിനുശേഷമാണ് എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ 7 മാസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതിന്‍റെ കാരണം എന്തെന്നും, മരണകാരണം എന്തെന്നും ഉള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ ?
|
<<back |
|