|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3196
|
വിഷന്‍ 2030
ശ്രീ. ജോസഫ് വാഴക്കന്
,, റ്റി. എന്‍. പ്രതാപന്
,, പാലോട് രവി
,, പി. സി. വിഷ്ണുനാഥ്
(എ)വിഷന്‍ 2030 പദ്ധതിയുടെ വികസനരേഖ ആരാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)വികസനരേഖ പ്രസിദ്ധീകരിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുവാനും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനുമുള്ള നടപടികള്‍ പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി സംബന്ധിച്ച അന്തിമരൂപം എന്നത്തേയ്ക്ക് തയ്യാറാക്കാനാകും എന്നാണ് കരുതുന്നത്; വിശദാംങ്ങള്‍ എന്തെല്ലാം?
|
3197 |
മലയോര വികസന അതോറിറ്റി
ശ്രീ. ഐ. സി. ബാലകൃഷ്ണന്
,, പാലോട് രവി
,, പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
(എ) മലയോര വികസന അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(സി) എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അതോറിറ്റിയില്‍ നിക്ഷിപ്തമായിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ഡി) എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ മലയോര അതോറിറ്റി അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
|
3198 |
ത്രിതല പഞ്ചായത്തും പഞ്ചവത്സര പദ്ധതിയും
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, വി. റ്റി. ബല്‍റാം
,, ലൂഡി ലൂയിസ്
,, ഷാഫി പറന്പില്‍
(എ)ത്രിതല പഞ്ചായത്ത് പഞ്ചവത്സര പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങളെന്തെല്ലാം;
(സി)പഞ്ചവത്സരപദ്ധതി നടത്തിപ്പിലെ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിച്ച് ജനപ്രതിനിധികള്‍ക്ക് അധികാരം ലഭ്യമാക്കാന്‍ എന്തെല്ലാം കാരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
|
3199 |
ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളിലേയ്ക്കുള്ള കുടിയേറ്റം
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്
,, കെ.എം. ഷാജി
,, എന്‍. ഷംസുദ്ദീന്‍
,, സി. മോയിന്‍കുട്ടി
(എ)അടിസ്ഥാനസൌകര്യങ്ങളുടെയും തൊഴില്‍ സൌകര്യങ്ങളുടെയും കാര്യത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളിലേയ്ക്കുള്ള കുടിയേറ്റം ആശങ്കയുണര്‍ത്തും വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്ന സെന്‍സസ് റിപ്പോര്‍ട്ടുകളും അതുമൂലം ഗ്രാമജീവിതത്തിന്‍റെ സാമൂഹ്യസാന്പത്തിക മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന താളപ്പിഴകളും ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ഇതുമൂലം ഗ്രാമീണ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ, സാന്പത്തിക, പാരിസ്ഥിതികപ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് പരിഹാരനടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ?
|
T 3200 |
2013-14 സാന്പത്തികവര്‍ഷത്തിലെ പദ്ധതിച്ചെലവ്
ശ്രീ. മുല്ലക്കര രത്നാകരന്‍
2013-14 സാന്പത്തികവര്‍ഷത്തില്‍ ഇതുവരെ പദ്ധതിയിനത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ വിവിധ വകുപ്പുകളിലായി ചെലവഴിച്ചതിന്‍റെ തുക, ശതമാനം എന്നിവ വെവ്വേറെ ലഭ്യമാക്കാമോ?
|
3201 |
12-ാം പഞ്ചവത്സര പദ്ധതി
ശ്രീ. വി. ഡി. സതീശന്
,, സി. പി. മുഹമ്മദ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, തേറന്പില്‍ രാമകൃഷ്ണന്
(എ)12-ാം പഞ്ചവത്സര പദ്ധതിക്ക് എത്ര കോടി രൂപയാണ് അടങ്കല്‍ തുകയായി അംഗീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;
(ബി)11-ാം പഞ്ചവത്സര പദ്ധതിയെക്കാള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് 12-ാം പഞ്ചവത്സര പദ്ധതിയില്‍ വരുത്തിയത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)12-ാം പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് ഈ സര്‍ക്കാര്‍ വരുത്തിയതെന്ന് വിശദമാക്കുമോ ;
(ഡി)പരിഷ്കാരങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി നടത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
3202 |
തൊഴിലുറപ്പ് പദ്ധതി - ജോലിസമയം
ശ്രീ. സണ്ണി ജോസഫ്
,, എം. പി. വിന്‍സെന്‍റ്
,, തേറന്പില്‍ രാമകൃഷ്ണന്
,, എ. റ്റി. ജോര്‍ജ്
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിസമയം പുനര്‍നിശ്ചയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പുനര്‍ നിശ്ചയിച്ചതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ജോലി സമയത്തില്‍ വരുന്ന കുറവ് എങ്ങനെയാണ് പരിഹരിക്കപ്പെടുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇത് സംബന്ധിച്ച് കൂലിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
|
3203 |
100 ദിവസത്തെ തൊഴില്‍ പ്രദാനം ചെയ്യുന്നതിന് പ്രോജക്ട്
ശ്രീ. പി. കെ. ഗുരുദാസന്
'' റ്റി. വി. രാജേഷ്
'' കെ. വി. വിജയദാസ്
'' കെ. കെ. ജയചന്ദ്രന്‍
(എ)ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനത്തെ നടത്തിപ്പിന്‍റെ ആസൂത്രണം ഭൌതീക-സാന്പത്തിക നിര്‍വ്വഹണം, സാന്പത്തിക പരിപാലനം, ജോലി തെരഞ്ഞെടുക്കല്‍, നിക്ഷേപ പ്രയോജനം തുടങ്ങിയ കാര്യങ്ങള്‍ വിശകലനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)പദ്ധതിയുടെ ആകെ ചെലവില്‍ സംസ്ഥാനത്തിന്‍റെ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ; പദ്ധതിയലൂടെ സ്ഥിരം ആസ്തികള്‍ സൃഷ്ടിക്കാന്‍ സാധ്യമായിട്ടുണ്ടോ;
(സി)മിനിമം 100 ദിവസത്തെ തൊഴില്‍ പ്രദാനം ചെയ്യാവുന്ന നിലയില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും പ്രോജക്ടുകള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നുണ്ടോ; ബന്ധപ്പെട്ട രേഖകള്‍ എല്ലാം ശരിയായ നിലയില്‍ പരിപാലിക്കുന്നുണ്ടോ; ഇത് നിര്‍വ്വഹിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)സങ്കട പരിഹാരത്തിനും സോഷ്യല്‍ ഓഡിറ്റിനും മുന്‍ഗണന നല്കുന്നുണ്ടോ?
|
3204 |
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഉത്സവബത്തയും പെന്‍ഷന്‍ ഫണ്ടും
ശ്രീ. എ. കെ. ബാലന്‍
,, പി. ശ്രീരാമകൃഷ്ണന്
,, എ. പ്രദീപ്കുമാര്
,, കെ. കെ. ജയചന്ദ്രന്‍
(എ)മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2012-13 വര്‍ഷത്തില്‍ 100 ദിവസം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവ ബത്ത നല്‍കിയോ എന്ന് വ്യക്തമാക്കാമോ;
(ബി)1000 രൂപ അലവന്‍സ് പുതുതായി രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഏത് അക്കൌണ്ടിലേക്കാണ് പ്രസ്തുത തുക നിക്ഷേപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)പെന്‍ഷന്‍ ഫണ്ടില്‍ കേന്ദ്രസര്‍ക്കാരിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ വിഹിതം നിക്ഷേപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
(ഡി)നിര്‍ദ്ദിഷ്ട പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് എന്ന് മുതല്‍ പെന്‍ഷന്‍ നല്‍കി തുടങ്ങുമെന്ന് വെളിപ്പെടുത്താമോ?
|
3205 |
തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമത
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)കാര്‍ഷിക വികസന മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിജയം പഠന വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുമോ;
(സി)കൂടുതല്‍ മേഖലകളിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3206 |
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്
'' റോഷി അഗസ്റ്റിന്
'' പി. സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
(എ)തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കമ്മിറ്റിയുടെ ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
3207 |
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രം അനുവദിച്ച തുക
ശ്രീ. എം. ഹംസ
(എ)2012-13 വര്‍ഷത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി കേന്ദ്രം എന്ത് തുക അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)കേന്ദ്രം അനുവദിച്ച തുകയില്‍ എന്ത് തുക ചെലവഴിച്ചു; ബാലന്‍സ് തുക ഉണ്ടോ; എങ്കില്‍ എത്ര; ചെലവഴിക്കാന്‍ കഴിയാതിരുന്നതിന്‍റെ കാരണം വിശദമാക്കാമോ;
(സി)മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 2012-13 വര്‍ഷത്തില്‍ ഓരോ ജില്ലയിലും എത്ര രൂപ ചെലവഴിച്ചു; എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു; വിശദാംശം ലഭ്യമാക്കാമോ;
(ഡി)പാലക്കാട്ടെ നെല്‍കൃഷി മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
(ഇ)തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുത്ത് നടത്തപ്പെടുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
|
3208 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴില്‍ദിനങ്ങള്‍
ശ്രീ. കെ. അജിത്
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2012-13 വര്‍ഷം വൈക്കം നിയോജകമണ്ധലത്തിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എത്രവീതം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)ഓരോ തൊഴിലാളിക്കും ശരാശരി എത്ര ദിവസംവീതം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും തൊഴില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)ഓരോ തദ്ദേശഭരണസ്ഥാപനത്തിലും 2012-13 വര്‍ഷം അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ ;
(ഡി)കഴിഞ്ഞ മൂന്ന് സാന്പത്തികവര്‍ഷങ്ങളില്‍ വൈക്കത്തെ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനം 100 തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?
|
3209 |
100 തൊഴില്‍ ദിനങ്ങള്‍ തികക്കുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍
ശ്രീ. കെ. രാജു
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 തൊഴില്‍ ദിനങ്ങള്‍ തികക്കുന്ന തൊഴിലാളികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ; ഇത് പുരുഷ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ബി)തരിശുകിടക്കുന്ന പാടങ്ങളില്‍ തൊഴിലുറപ്പു പദ്ധതി പ്രകാരം നെല്‍കൃഷി നടത്തുന്നതിനുള്ള സമഗ്രപദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ;
(സി)പ്രസ്തുത പദ്ധതി പ്രകാരം താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിക്കുന്ന വിവിധ ഉദ്യോഗസ്ഥരുടെ വേതനം കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
3210 |
മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എസ്റ്റാബ്ലിഷ്മെന്‍റ് ചെലവുകള്‍
ശ്രീ. വി. ശശി
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി ജീവനക്കാരുടെ ശന്പളച്ചെലവുള്‍പ്പെടെ എസ്റ്റാബ്ലിഷ്മെന്‍റ് ചെലവുകള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര ശതമാനം വീതമാണെന്ന് വ്യക്തമാക്കാമോ;
(ബി)2012-13 വര്‍ഷം ഭരണപരമായ ആവശ്യത്തിനായി നിശ്ചിത വിഹിതത്തിന്‍റെ എത്ര ശതമാനം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ ഗുണപരമായ നടത്തിപ്പിന് നിയമാനുസൃതം ആവശ്യമുള്ള ജീവനക്കാരില്ലായെന്ന് സി.എ.ജി.യുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ;
(ഡി)പ്രസ്തുത പോരായ്മ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
|
3211 |
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴില്‍ ദിനങ്ങളും വേതനവും
ശ്രീ.എ.കെ.ബാലന്‍
(എ)മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2012-13 വര്‍ഷത്തില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; ഇതില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു; ഓരോ ജില്ലയിലും നല്‍കിയ തൊഴില്‍ ദിനങ്ങള്‍ വ്യക്തമാക്കുമോ;
(ബി)2012-13-ല്‍ തൊഴില്‍ ലഭിച്ചവര്‍ക്ക് വേതനം ഇനത്തില്‍ എത്ര രൂപ കുടിശ്ശികയായി വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ ജില്ലയിലേയും കുടിശ്ശിക വ്യക്തമാക്കുമോ;
(സി)2013-14-ല്‍ എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; ഇതില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്; ഓരോ ജില്ലയിലും നല്‍കിയ തൊഴില്‍ ദിനങ്ങള്‍ വിശദമാക്കുമോ;
(ഡി)2013-14-ല്‍ തൊഴില്‍ ലഭിച്ചവര്‍ക്കുളള വേതനത്തില്‍ എത്ര രൂപ ഇനി വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ ജില്ലയിലേയും കുടിശ്ശിക വ്യക്തമാക്കുമോ;
(ഇ)ഉല്പാദനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന 2013-ലെ നയപ്രഖ്യാപന പ്രകാരം ഏതെല്ലാം പുതിയ പദ്ധതികളാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയതെന്ന് വിശദമാക്കുമോ?
|
3212 |
തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മേഖലകളിലേക്ക്
ശ്രീ. റ്റി. വി. രാജേഷ്
തൊഴിലുറപ്പുപദ്ധതി കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
|
3213 |
തൊഴിലുറപ്പ് പദ്ധതി - വേതന കുടിശ്ശിക
ശ്രീ. പുരുഷന്‍ കടലുണ്ടി
2013-14 സാന്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് വേതന ഇനത്തില്‍ ഓരോ പഞ്ചായത്തിലും എത്ര തുക വീതം നല്‍കാനുണ്ട്?
|
3214 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു
പദ്ധതി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)2012-13 വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിന്‍കീഴില്‍ എത്ര രൂപ ചെലവഴിച്ചു എന്ന് ബ്ലോക്ക് തിരിച്ച് വ്യക്തമാക്കുമോ;
(ബി)2013-14 വര്‍ഷത്തില്‍ ഇതുവരെ എത്രരൂപ ചെലവഴിച്ചു എന്നും എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു എന്നു ബ്ലോക്ക് തിരിച്ച് വ്യക്തമാക്കുമോ;
(സി)100 പ്രവര്‍ത്തി ദിവസങ്ങള്‍ പൂര്‍ത്തീകരിച്ച എത്ര കുടുംബങ്ങളുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)എതെല്ലാം തൊഴിലുകളെയാണ് ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതെന്നും എതെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
(ഇ)നല്‍കാന്‍ തൊഴിലില്ലാത്തതു കാരണം പല പഞ്ചായത്തുകളിലും പദ്ധതി നടത്തിപ്പ് മുടങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കുമോ?
|
3215 |
തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗം
ശ്രീ. കോടിയേരി ബാലകൃഷ്ണന്
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗം സംബന്ധിച്ച് സോഷ്യല്‍ ആഡിറ്റിംഗ് സെല്‍ എന്തു തുകയുടെ സാന്പത്തിക ദുര്‍വിനിയോഗം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;
(ബി) നിലവില്‍ സോഷ്യല്‍ ആഡിറ്റിംഗ് സെല്ലിന്‍റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ദുര്‍വിനിയോഗം വ്യാപകമായ വിവരം പരിശോധിച്ചിട്ടുണ്ടോ?
|
3216 |
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം
ശ്രീ. പി. ഉബൈദുള്ള
,, സി. മമ്മൂട്ടി
,, എന്‍. എ. നെല്ലിക്കുന്ന്
,, അബ്ദുറഹിമാന്‍ രണ്ടത്താണി
2013-14 ല്‍ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്താകെ എത്ര തൊഴിലാളികള്‍ ഏര്‍പ്പെട്ടിട്ടുണ്ട്?
|
3217 |
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപരിപാടി
ശ്രീ. ഇ. കെ. വിജയന്‍
(എ)പ്രാദേശികതലത്തിലുള്ള ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പഞ്ചായത്തുതലത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിനായി പ്രാദേശിക ഉത്പാദനവും, വരുമാനവും, തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്;
(സി)ഉത്പാദനമേഖലയുടെ പുരോഗതിക്കായി ആസൂത്രണത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത് ഏതെല്ലാം പദ്ധതികള്‍ക്കാണ്; വിശദമാക്കുമോ?
|
3218 |
കായംകുളം മണ്ധലത്തില്‍ പി.എം.ജി.എസ്.വൈ
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം മണ്ധലത്തില്‍ പി.എം.ജി.എസ്.വൈ പ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ നിരവധി തവണ ടെന്‍ഡര്‍ ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഭരണാനുമതി ലഭിച്ച പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
|
3219 |
കാസര്‍ഗോഡ് ജില്ലയിലെ പി.എം.ജി.എസ്.വൈ ഫെയ്സ്-ഢകകക പ്രവൃത്തികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)പി.എം.ജി.എസ്.വൈ ഫെയ്സ്-ഢകകക ല്‍ ഉള്‍പ്പെടുത്തി എത്ര കിലോമീറ്റര്‍ റോഡുകള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത് ;
(ബി)ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്, കാറഡുക്ക, കാസര്‍ഗോഡ് ബ്ലോക്കുകളിലെ ഏതൊക്കെ റോഡുകള്‍ക്ക് സാന്പത്തികാനുമതി ലഭിച്ചിട്ടുണ്ട്;
(സി)പ്രസ്തുത പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ ;
(ഡി)ടെണ്ടര്‍ കഴിഞ്ഞവയുടെ പ്രവൃത്തി ചെയ്യുന്നതിനായി കരാറുകാരന് അനുമതി നല്‍കിയിരുന്നോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ;
|
3220 |
ഏറനാട് മണ്ധലത്തിലെ പി.എം..ജി..എസ്..വൈ. പദ്ധതികള്‍
ശ്രീ. പി. കെ. ബഷീര്‍
2012-13, 2013-14 വര്‍ഷങ്ങളില്‍ ഏറനാട് മണ്ധലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം ഏതെല്ലാം റോഡുകളുടെ പുനരുദ്ധാരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, പ്രസ്തുത പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ ?
|
3221 |
കൊല്ലം ജില്ലയുടെ പി.എം.ജി.എസ്.വൈ. പ്രവൃത്തികള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ) പ്രധാന്‍മന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം കൊല്ലം ജില്ലയില്‍ ഏതൊക്കെ പദ്ധതികളാണ് 2013-2014 സാന്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ളത്; വിശദാംശം നല്‍കുമോ;
(ബി) പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം റോഡ് നിര്‍മ്മാണത്തിന്‍റെ മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
3222 |
കൊയിലാണ്ടി മണ്ധലത്തിലെ പി.എം.ജി.എസ്.വൈ പ്രകാരം നിര്‍മ്മിക്കുന്ന റോഡുകള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ ഏതെല്ലാം എന്നും ഓരോ റോഡിനും അനുവദിച്ചിട്ടുള്ള തുക എത്രയെന്നും വിശദമാക്കാമോ;
(ബി)പി.എം.ജി.എസ്.വൈ യില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിക്കുന്ന മാനദണ്ധങ്ങള്‍ എന്തെല്ലാം;
(സി)പി.എം.ജി.എസ്.വൈ യില്‍ പുതുതായി പരിഗണനയില്‍ ഉള്ള റോഡുകള്‍ ഏതെല്ലാം?
|
3223 |
കണ്ണൂര്‍ ജില്ലയിലെ പ്രധാന്‍മന്ത്രിഗ്രാമീണ സഡക് യോജന
ശ്രീ. ഇ. പി. ജയരാജന്‍
(എ)പ്രധാന്‍മന്ത്രി ഗ്രാമീണസഡക് യോജന പ്രകാരം 2013-14-ല്‍ കണ്ണൂര്‍ജില്ലയില്‍ എത്ര റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത് ; ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത് ; ഓരോ പ്രവൃത്തിക്കും അനുവദിക്കപ്പെട്ട തുക എത്രയാണ് ;
(ബി)2012-13-ല്‍ അംഗീകാരം ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും അവ ഓരോന്നും ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ ;
(സി)വിവിധ ഘട്ടങ്ങളിലായി അംഗീകാരം ലഭിച്ചതും ഭരണാനുമതി ലഭിച്ചതുമായ ഏതെങ്കിലും റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇനിയും ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ ; എങ്കില്‍ കാരണം വിശദീകരിക്കുമോ ?
|
3224 |
പാലക്കാട് ജില്ലയിലെ പി.എം.ജി.എസ്.വൈ റോഡുകള്‍
ശ്രീ. എം. ഹംസ
(എ)പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തുന്നതിനായി സംസ്ഥാനം 2012-13 വര്‍ഷത്തില്‍ എത്ര കിലോമീറ്റര്‍ ദൂരം വരുന്ന റോഡുകളുടെ പ്രൊപ്പോസല്‍ ആണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്;
(ബി)നാളിതുവരെ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം സംസ്ഥാനത്തിന് എത്ര കിലോമീറ്റര്‍ ദൂരം വരുന്ന റോഡുകള്‍ അനുവദിച്ചുകിട്ടിയിട്ടുണ്ട്;
(സി)2012-13 സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര കോടി രൂപ ചെലവഴിച്ചു;
(ഡി)2012-13-ലെ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ ഭൌതിക ലക്ഷ്യം കൈവരിച്ചുവോ; വിശദാംശം ലഭ്യമാക്കാമോ;
(ഇ)പാലക്കാട് ജില്ലയില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പണി തുടങ്ങാത്ത പി.എം.ജി.എസ്.വൈ റോഡുകള്‍ ഏതെല്ലാം;
(എഫ്)പി.എം.ജി.എസ്.വൈ പദ്ധതിയുടെ 8-ാം ഘട്ടത്തില്‍ അംഗീകരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട റോഡുകള്‍ക്ക് എംപവേഡ് കമ്മിറ്റി അംഗീകാരം നല്‍കിയോ; അതില്‍ പാലക്കാട് ജില്ലയിലെ ഏതെല്ലാം റോഡുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വിശദാംശം നല്‍കാമോ?
|
3225 |
പാലക്കാട് ജില്ലയിലെ പി.എം.ജി.എസ്.വൈ റോഡുകള്‍
ശ്രീ. എ.കെ. ബാലന്‍
(എ)പി.എം.ജി.എസ്.വൈ പ്രകാരം 2012-13-ല്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്; എത്ര റോഡുകള്‍ ഇതില്‍പ്പെടും; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇതിനായി എത്ര രൂപയുടെ ധനസഹായം ലഭിച്ചു; എത്ര രൂപ ചെലവഴിച്ചു; എത്ര കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു; എത്ര റോഡുകള്‍ ഇതില്‍ ഉള്‍പ്പെടും; ജില്ല തിരിച്ചു വ്യക്തമാക്കുമോ;
(സി)ഈ പദ്ധതിയില്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുളള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(ഡി)2013-14ല്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുളളത്; ഇതില്‍ എത്ര റോഡുകള്‍ ഉള്‍പ്പെടും; ജില്ല തിരിച്ചു വ്യക്തമാക്കുമോ;
(ഇ)ഇതിനായി എത്ര രൂപയുടെ ധനസഹായം ലഭിച്ചു; എത്ര രൂപ ഇതുവരെ ചെലവഴിച്ചു; എത്ര കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു; എത്ര റോഡുകള്‍ ഇതില്‍ ഉള്‍പ്പെടും; ജില്ലതിരിച്ച് വിശദമാക്കുമോ;
(എഫ്)2012-13 ലും 2013-14 ലും പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുത്ത റോഡുകള്‍ ഏതെല്ലാമാണെന്ന് നിയമസഭാമണ്ധലം അടിസ്ഥാനമാക്കി വ്യക്തമാക്കുമോ?
|
3226 |
വാമനപുരം, നെടുമങ്ങാട് ബ്ലോക്കുകളിലെ പി.എം.ജി.എസ്.വൈ റോഡുകള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)നടപ്പുവര്‍ഷം പി.എം.ജി.എസ്.വൈ.യില്‍പ്പെടുത്തി വാമനപുരം, നെടുമങ്ങാട് എന്നീ ബ്ലോക്കുകളില്‍പ്പെട്ട ഏതെല്ലാം റോഡുകള്‍ നവീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
(ബി)പി.എം.ജി.എസ്.വൈ. യില്‍പ്പെടുത്തി അനുമതി ലഭ്യമായെങ്കിലും പണിയാരംഭിക്കാത്തതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതുമായ എത്ര റോഡുകളാണ് പ്രസ്തുത ബ്ലോക്കുകളിലുള്ളതെന്നു വ്യക്തമാക്കുമോ;
(സി)ഇതുവരെ പണിയാരംഭിക്കാത്ത റോഡുകളുടെയും ഉപേക്ഷിക്കപ്പെട്ട റോഡുകളുടെയും പണി വീണ്ടും ഏറ്റെടുപ്പിക്കുന്നതിനും, അധികമായി വരുന്ന തുക നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;
(ഡി)അധികം തുക ആവശ്യമായിവരുന്നതും, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നതുമായ റോഡുപണികള്‍ ഉപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍, അവയുടെ പട്ടിക ലഭ്യമാക്കുമോ?
|
3227 |
കോഴിക്കോട് ജില്ലയില്‍ ഹില്‍ ഏരിയാ ഡവലപ്മെന്‍റ് ഏജന്‍സിയുടെ പ്രവൃത്തികള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) ഹില്‍ ഏരിയാ ഡവലപ്മെന്‍റ് ഏജന്‍സി കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പ്രവൃത്തികള്‍ നടപ്പാക്കുന്നുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
(ബി) ഓരോ പ്രവൃത്തിയും എപ്പോഴാണ് ആരംഭിച്ചതെന്നും ഇതുവരെ എത്ര രൂപ ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ?
|
3228 |
ഗ്രാമവികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍
ശ്രീ. സി. ദിവാകരന്‍
(എ)ഗ്രാമവികസന വകുപ്പിന്‍റെ കീഴില്‍ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൊല്ലം ജില്ലയിലും കരുനാഗപ്പള്ളി മണ്ധലത്തിലും ഗ്രാമവികസന വകുപ്പുകേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ ഏതെല്ലാം മരാമത്ത് പണികള്‍ക്ക് എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?
|
3229 |
ഗ്രാമവികസനവകുപ്പു പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. സി. ദിവാകരന്‍
(എ)ഗ്രാമവികസന വകുപ്പുവഴി പദ്ധതികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധം വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികള്‍ പ്രകാരം കരുനാഗപ്പള്ളി മണ്ധലത്തില്‍ ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
3230 |
ഗ്രാമവികസനവകുപ്പില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)2013-14 വര്‍ഷം ഗ്രാമവികസനവകുപ്പില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുകയുടെയും ഇതുവരെ അനുവദിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)പ്രസ്തുത വകുപ്പ് വഴി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുവേണ്ടി അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(സി)2013-ല്‍ സംസ്ഥാന-കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുവേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)പദ്ധതികളുടെ നടത്തിപ്പിലും തുക വിനിയോഗിക്കുന്നതിലും കുറവുവരുവാനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ?
|
3231 |
ഐ.ആര്‍.ഡി.പി. പദ്ധതി പ്രകാരം സ്വയംതൊഴില്‍ വായ്പ - കുടിശ്ശികക്കാര്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)ഐ.ആര്‍.ഡി.പി. പദ്ധതി പ്രകാരം സ്വയംതൊഴില്‍ വായ്പ എടുത്ത് വായ്പാതുക പൂര്‍ണ്ണമായി തിരിച്ചടയ്ക്കാത്തവരെ സംബന്ധിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
(ബി)പ്രസ്തുത വിഭാഗത്തില്‍ ഭിന്നശേഷിയുള്ള എത്ര വായ്പാ കുടിശ്ശികക്കാര്‍ ഉള്‍പ്പെടുന്നു; വിശദമാക്കാമോ;
(സി)പ്രസ്തുത വായ്പ എടുത്തവര്‍ക്ക് പലിശ കണക്കാക്കിയിരിക്കുന്നത് ഉയര്‍ന്ന നിരക്കിലാണെന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)കാലാവധി കഴിഞ്ഞ ഇത്തരം വായ്പകള്‍ എഴുതിതള്ളുന്നതിന് നടപടി സ്വീകരിക്കുമോ?
|
T 3232 |
വിദ്യാഭ്യാസ വായ്പ - വ്യത്യസ്ത പലിശ നിരക്കുകള്‍
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
(എ)വിദ്യാഭ്യാസ വായ്പക്ക് വിവിധ ബാങ്കുകള്‍ വ്യത്യസ്തമായ പലിശനിരക്കുകള്‍ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പലിശനിരക്കുകള്‍ ഏകീകരിക്കുവാനുള്ള നടപടി സ്വീകരിക്കാമോ;
(സി)വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടി അപകടത്തിലോ മറ്റോ മരിച്ചാല്‍ വായ്പ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കാമോ?
|
T 3233 |
വിദ്യാഭ്യാസ വായ്പ എഴുതിതള്ളാന്‍ നടപടി
ഡോ. കെ. ടി. ജലീല്‍
(എ)വിദ്യാഭ്യാസ വായ്പയുടെ പലിശ എഴുതിതള്ളാന്‍ തീരുമാനിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ ഏതു കാലയളവില്‍ വായ്പ എടുത്തവരുടെ പലിശയാണ് എഴുതിതള്ളാന്‍ ഉദ്ദേശിക്കുന്നത് ;
(സി)ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ ;
(ഡി)എങ്കില്‍ അതിന്മേലുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;
(ഇ)പ്രസ്തുത കാലയളവിനുള്ളില്‍ പലിശ തിരിച്ചടച്ചിട്ടുള്ളവരുടെ പലിശ തുക ലോണ്‍ സംഖ്യയിലേക്ക് മാറ്റുന്നകാര്യം പരിഗണിക്കുമോ ?
|
T 3234 |
വിദ്യാഭ്യാസ വായ്പാ പലിശ ഇളവ് ചെയ്യല്‍
ശ്രീ. പി. തിലോത്തമന്‍
(എ) സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയും വായ്പയുടെ പലിശയും ഇളവുചെയ്ത് ഉത്തരവിറക്കിയിട്ടുണ്ടോ; ഇതിന്‍റെ വിശദവിവരവും ഉത്തരവിന്‍റെ പകര്‍പ്പും നല്‍കാമോ; ഏതു കാലയളവില്‍ ഏതെല്ലാം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കാണ് മുതലിലോ പലിശയിലോ ഇളവ് അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
(ബി) സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ വിദ്യാഭ്യാസ വായ്പ എന്നു മുതല്‍ക്കാണ് സര്‍ക്കാര്‍ അറിവോടെ ബാങ്കുകളില്‍ നിന്നും അനുവദിച്ചു തുടങ്ങിയത് എന്നു പറയാമോ; വിദ്യാഭ്യാസ വായ്പാ പലിശ ഇളവില്‍ ഈ പറഞ്ഞ എല്ലാ കാലയളവിലും വായ്പ കരസ്ഥമാക്കിയവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നു പറയാമോ; ഇല്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി) 2004 ഏപ്രില്‍ മാസത്തിനു മുന്പ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ പലിശയും ഇളവുചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
T 3235 |
വിദ്യാഭ്യാസ വായ്പ-തിരിച്ചടയ്ക്കുന്നതിനുള്ള മാനദണ്ധങ്ങള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ)വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(ബി)ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത്തരം വായ്പകള്‍ എഴുതിത്തള്ളാറുള്ളത്; വിശദാംശം നല്‍കാമോ;
(സി)വിദ്യാഭ്യാസ വായ്പ എടുത്ത പഠിതാവ് അകാലത്തില്‍ മരണ പ്പെട്ടാല്‍ വായ്പ തിരിച്ചടയ്ക്കുന്നതിന് ഇളവു വരുത്തിയിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ഇത്തരം കേസുകളില്‍ ഇളവു വരുത്തി വായ്പ തിരിച്ചടവില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ? |
T 3236 |
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം
ശ്രീമതി ഗീതാ ഗോപി
(എ)2012-13 ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച വാര്‍ഷിക പദ്ധതി രേഖയില്‍ എത്ര കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചതെന്ന് അറിയുമോ;
(ബി)2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രസ്തുത ഇനത്തില്‍ എത്ര കോടി രൂപയാണ് വകയിരുത്തിയതെന്ന് അറിയുമോ;
(സി)ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച തുകയില്‍ വെട്ടിക്കുറവു വരുത്തി, സംസ്ഥാന ബഡ്ജറ്റ് അംഗീകരിച്ചതിന്‍റെ ഫലമായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട ജനസംഖ്യാനുപാതിക വിഹിതം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
3237 |
അപകടങ്ങള്‍ നേരിടേണ്ടി വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ധനസഹായം
ശ്രീ. കെ. രാജു
(എ)തൊഴില്‍ സ്ഥലത്ത് വച്ച് അപകടങ്ങള്‍ നേരിടേണ്ടി വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നുണ്ടോ; ഇത് എത്ര തുകയാണെന്ന് വ്യക്തമാക്കുമോ; ആയത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
(ബി)തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
|
3238 |
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയ അടങ്കല്‍ തുക
ശ്രീമതി കെ. എസ്. സലീഖ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷം അംഗീകരിച്ച പദ്ധതി അടങ്കല്‍ തുക എത്ര; ആയതില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയ അടങ്കല്‍ തുക ഓരോ സാന്പത്തിക വര്‍ഷവും എത്ര; വിശദാംശം വ്യക്തമാക്കുമോ;
(ബി)ആയതില്‍ ഓരോ വര്‍ഷവും ഓരോ വിഭാഗത്തിനും ഉള്‍പ്പെടുത്തിയ തുക എത്ര; ചെലവാക്കിയ തുക എത്ര; വകമാറ്റി ചെലവാക്കിയ തുക എത്ര; ലാപ്സായ തുക എത്ര; വിശദാംശം വ്യക്തമാക്കുമോ;
(സി)നടപ്പു സാന്പത്തിക വര്‍ഷം (2013-14) പദ്ധതി അടങ്കലില്‍ നിര്‍ദ്ദേശിക്കപ്പെട്ട തുകയില്‍ ഓരോ വിഭാഗത്തിലും 2013 ഡിസംബര്‍ 31 വരെ എത്ര തുക ചെലവാക്കി; ഇനി അവശേഷിക്കുന്ന മൂന്ന് മാസത്തേയ്ക്ക് എത്ര തുക ചെലവാക്കാനുണ്ട്; ഇവ സംബന്ധിച്ച് സ്റ്റേറ്റുമെന്‍റ് ലഭ്യമാക്കുമോ;
(ഡി)2014-15 സാന്പത്തിക വര്‍ഷം എത്ര തുകയുടെ പദ്ധതി അടങ്കല്‍ അംഗീകരിച്ചുവെന്നും ഏതെല്ലാം വിഭാഗങ്ങള്‍ക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയോയെന്നും വ്യക്തമാക്കുമോ;
(ഇ)2014-15 സാന്പത്തിക വര്‍ഷത്തെ പദ്ധതി അടങ്കലില്‍ മാലിന്യസംസ്കരണം, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടങ്ങിയവയ്ക്ക് എത്ര തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നുകൂടി വ്യക്തമാക്കുമോ;
(എഫ്)2013-14 വര്‍ഷത്തെ പദ്ധതി അടങ്കല്‍ വെട്ടിക്കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം വ്യക്തമാക്കുമോ ?
|
3239 |
ആലപ്പുഴ ജില്ലയിലെ നബാര്‍ഡ് സഹായ പദ്ധതികള്‍
ശ്രീ. ജി. സുധാകരന്‍
(എ)നബാര്‍ഡ് സഹായ പദ്ധതികള്‍ അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം വ്യക്തമാക്കാമോ;
(ബി)ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച നബാര്‍ഡ് സഹായ പദ്ധതികളുടെ വിശദാംശം നല്‍കുമോ;
(സി) നബാര്‍ഡ് സഹായ പദ്ധതികളില്‍ ആലപ്പുഴ ജില്ലയില്‍ പരിഗണനയിലുളള പദ്ധതികളുടെ വിശദാംശം വ്യക്തമാക്കാമോ;
(ഡി)സംസ്ഥാനത്ത് പ്രധാനമായും ഏതെല്ലാം മേഖലകളിലാണ് നബാര്‍ഡ് സഹായ പദ്ധതികള്‍ നിലവിലുളളത്; വിശദമാക്കുമോ?
|
3240 |
ഐ.എ.വൈ പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് തുക നല്‍കാന്‍ നടപടി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)2011-12,2012-13,2013-14 എന്നീ കാലയളവില്‍ ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) പദ്ധതി പ്രകാരം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത യഥാക്രമം രൂപ 75,000/-, 75,000/-, 50,000/- ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ബി)ഈ സാന്പത്തിക വര്‍ഷം തന്നെ തുക നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|