UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3123

പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെണ്ടറിംഗ് സംവിധാനം 


ശ്രീ. സണ്ണി ജോസഫ്
 ,, ലൂഡി ലൂയിസ് 
,, പി. സി. വിഷ്ണുനാഥ്
 ,, ഹൈബി ഈഡന്‍ 

(എ)പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെണ്ടറിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുതസംവിധാനം വഴി നേടാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ലഭ്യമാക്കുന്നത്; 

(ഡി)ആരെല്ലാമാണ് ഈ സംവിധാനത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

3124

പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവര്‍ത്തന മികവ്


ശ്രീ. സണ്ണി ജോസഫ്
 '' റ്റി.എന്‍.പ്രാതാപന്
‍ '' എം.പി.വിന്‍സെന്‍റ്
 '' ഷാഫി പറന്പില്‍

(എ)പദ്ധതി ചെലവില്‍ അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ ചെലവ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് നേട്ടം കൈവരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര ശതമാനം ചെലവ് ചെയ്താണ് ഈ നേട്ടം കൈവരിക്കാനായത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത നേട്ടം കൈവരിക്കുന്നതിന് ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിരുന്നു; വിശദമാക്കുമോ?

3125

പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ

 
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; 
(ബി)ഓരോ പ്രവൃത്തിക്കും പ്രതേ്യകം കാലയളവ് വയ്ക്കുകയും അതിനുള്ളില്‍ നിര്‍മ്മാണം തകരാറിലായാല്‍ കരാറുകാരുടെ ചെലവില്‍ നന്നാക്കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; 

(സി)ടെണ്ടര്‍ തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യുന്ന പ്രവൃത്തികളുടെ മോണിറ്ററിംഗ് പ്രതേ്യകം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3126

മരാമത്ത് പണികള്‍ക്ക് കേന്ദ്ര പൊതുമരാമത്ത് മാന്വല്‍ ബാധകമാക്കാന്‍ നടപടി 


ശ്രീ. പി. തിലോത്തമന്‍

(എ)സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികള്‍ കേന്ദ്ര പൊതുമരാമത്ത് മാന്വലിന്‍റെ അടിസ്ഥാനത്തില്‍ ചെയ്യുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഇപ്രകാരം ചെയ്യുന്പോഴുണ്ടാകുന്ന മെച്ചം എന്താണെന്ന് വ്യക്തമാക്കുമോ; 

(ബി)2013 ഒക്ടോബറിന് മുന്പ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ജോലിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്ന കേസുകളില്‍ കേന്ദ്രപൊതുമരാമത്ത് മാന്വലിന്‍റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റുകള്‍ രണ്ടാമതായി തയ്യാറാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇതിലൂടെ എന്തു തുക അധികമായി ചെലവാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കുമോ; 

(സി)ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മണ്ധലങ്ങളില്‍ ചെയ്യുന്ന പൊതുമരാമത്ത് ജോലികള്‍ക്ക് മുന്പ് നല്‍കിയിരുന്ന തുകയേക്കാള്‍ കൂടുതല്‍ എസ്റ്റിമേറ്റ് പുതുക്കുന്പോള്‍ ഉണ്ടാകുന്നതിനാല്‍ ഇപ്രകാരം അധികമായി വേണ്ടി വരുന്ന തുക പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുവദിക്കുമോ; ഇപ്രകാരം എസ്റ്റിമേറ്റ് അടക്കമുള്ള ജോലികള്‍ വീണ്ടും ചെയ്യേണ്ടി വരുന്നതിനാല്‍ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചുള്ള ജോലികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് എത്രയുംവേഗം പരിഹരിക്കുവാനും ആസ്തി വികസന ഫണ്ട് വിനിയോഗിച്ചുള്ള ജോലികള്‍ക്ക് അടിയന്തിരമായി ഭരണാനുമതി നല്‍കി ജോലി ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

3127

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണ പദ്ധതി

 
ശ്രീ. അന്‍വര്‍ സാദത്ത് 
,, ബെന്നി ബെഹനാന്
‍ ,, ഷാഫി പറന്പില്
‍ ,, എം. പി. വിന്‍സെന്‍റ്

(എ)സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണ്; വിവരിക്കുമോ;

(സി)ആരുടെയെല്ലാം സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി സംസ്ഥാനത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3128

റോഡ് നഗര വികസന പദ്ധതി 


ശ്രീ. വര്‍ക്കല കഹാര്‍ 
'' എ.റ്റി.ജോര്‍ജ്
 '' വി.റ്റി.ബല്‍റാം
 '' അന്‍വര്‍ സാദത്ത്

(എ)റോഡ് നഗര വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിന്‍റെ രൂപീകരണം വഴി നേടാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏത് വ്യവസ്ഥയിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നത്; വിശദമാക്കുമോ;

(ഡി)എല്ലാ നഗരങ്ങളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3129

കെ.എസ്.റ്റി.പി. രണ്ടാംഘട്ടപദ്ധതി 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, വി. ഡി. സതീശന്‍
 ,, പി. എ. മാധവന്‍ 
,, പാലോട് രവി 

(എ)കെ.എസ്.റ്റി.പി. രണ്ടാംഘട്ടപദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ അടങ്കല്‍ തുക എത്രയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മ്മാണവും പുനരുദ്ധാരണവുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതിനടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

ഠ.3130

റോഡ് വികസന പദ്ധതികള്‍


 ശ്രീ. കെ. രാജു

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റോഡ് വികസനത്തിനായി എം.എല്‍.എ.മാര്‍ മുഖേന പ്രൊപ്പോസല്‍ കൊടുക്കുവാന്‍ തീരുമാനിച്ച വിവിധ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതി പ്രകാരം റോഡുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3131

""സ്പീഡ്'' റോഡ് നിര്‍മ്മാണ പദ്ധതി 


ശ്രീ. പി. എ. മാധവന്‍

(എ)സംസ്ഥാനത്തെ പ്രധാന റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി ""സ്പീഡ്'' റോഡ് നിര്‍മ്മാണ പദ്ധതി അംഗീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം റോഡുകളാണ് പുനര്‍ നിര്‍മ്മിക്കുന്നതെന്ന് അറിയിക്കുമോ;

(സി)ഓരോ റോഡ് പുനര്‍നിര്‍മ്മാണത്തിനും വേണ്ടിവരുന്ന തുക എത്രയെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; 

(ഡി)പദ്ധതി എന്നത്തേയ്ക്ക് ആരംഭിക്കുമെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ? 

3132

സാന്പത്തിക പ്രതിസന്ധി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്നതായ പരാതി 


ശ്രീ. എ. കെ. ബാലന്‍
 ശ്രീമതി കെ. എസ്. സലീഖ 
ശ്രീ. കെ. സുരേഷ് കുറുപ്പ്
 '' കെ. കെ. ജയചന്ദ്രന്‍

(എ)സാന്പത്തിക പ്രതിസന്ധി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; ഇത് മൂലം നിര്‍മ്മാണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും നിര്‍ത്തിവെയ്ക്കേണ്ടി വന്നിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ധനവകുപ്പിന്‍റെ നിയന്ത്രണം മൂലം റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടോ; റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ധനവകുപ്പിന്‍റെ നിയന്ത്രണത്തിന്‍റെ ഭാഗമായി തടസ്സപ്പെട്ടിട്ടുള്ളതിന്‍റെ വിശദാംശം ലഭ്യമാക്കുമോ; 

(സി)നടപ്പ് സാന്പത്തികവര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച തുകയില്‍ റോഡ് നവീകരണത്തിനും അറ്റകുറ്റപണികള്‍ക്കുമായി എന്തു തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ; 

(ഡി)കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാനുള്ളത് കാരണം റോഡ് പ്രവൃത്തി സ്തംഭിക്കുന്ന സ്ഥിതി നിലനില്ക്കുന്നുണ്ടോ?

3133

കുട്ടനാട്ടില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച റോഡുകള്‍ 


ശ്രീ. തോമസ് ചാണ്ടി

(എ)2012-13, 2013-14 സാന്പത്തിക വര്‍ഷത്തില്‍ കുട്ടനാട്ടില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പദ്ധതി (ടുലരശമഹ ഠമസെ എീൃരല ജൃീഷലരേ) യില്‍ ഉള്‍പ്പെടുത്തി അനുവദിച്ച റോഡുകളുടെ ലിസ്റ്റ് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം ആരംഭിച്ചുവെന്നും എതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും ഇതുവരെ ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?

3134

തവനൂര്‍ മണ്ധലത്തിലെ ഒറ്റത്തവണ നന്നാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ 


ശ്രീ. കെ. ടി. ജലീല്‍

(എ)തവനൂര്‍ മണ്ധലത്തില്‍ 2013-14 സാന്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ റോഡുകള്‍ ഒറ്റത്തവണ നന്നാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഭരണാനുമതി നല്‍കിയിരുന്നോ; 

(ബി)എങ്കില്‍ ഏതെല്ലാം റോഡുകള്‍ക്ക് എത്ര രൂപയ്ക്കുള്ള ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ ?

3135

വല്ലാര്‍പാടം-പൊന്നാനി-കോഴിക്കോട് തീരദേശ പാതയുടെ നിര്‍മ്മാണം 


ശ്രീ. കെ.എന്‍.എ.ഖാദര്‍

(എ)വല്ലാര്‍പാടം-പൊന്നാനി-കോഴിക്കോട് തീരദേശപാതയുടെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകും;


(ബി)പ്രസ്തുത പണിയുടെ പൂര്‍ത്തീകരണ ചുമതല ആര്‍ക്കാണ് നല്കിയിട്ടുളളത്;


(സി)ഈ റോഡിനോട് അനുബന്ധമായി നിര്‍മ്മിക്കുന്ന അഴീക്കോട് മുനന്പം പാലത്തിന്‍റെ പണികള്‍ ആരംഭിച്ചിട്ടുണ്ടോ?

3136

കന്യാകുമാരി - ഗോകര്‍ണ്ണം മലയോര ടൂറിസ്റ്റ് ഹൈവേ


ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കേരളത്തിലെ നന്ദാരപദവ് - കടുക്കര മലയോര ഹൈവേയെ വടക്ക് ഗോകര്‍ണ്ണത്തേയ്ക്കും തെക്ക് കന്യാകുമാരിയിലേയ്ക്കും നീട്ടി കന്യാകുമാരി - ഗോകര്‍ണ്ണം മലയോര ടൂറിസ്റ്റ് ഹൈവേ ആക്കുന്നതിന് കാസര്‍ഗോഡ് മലയോര വികസന സമിതി നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത നിര്‍ദ്ദേശം പരിഗണിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(സി)കാഞ്ഞങ്ങാട് - ബാംഗ്ലൂര്‍ - ചെന്നൈ ദേശീയ പാതയ്ക്കുള്ള നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത ആവശ്യം പരിഗണിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3137

തിരു-കൊച്ചി രാജപാത ഗതാഗതയോഗ്യമാക്കുവാന്‍ നടപടി


ശ്രീ. ജോസ് തെറ്റയില്‍

(എ)ദേശീയ പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത്, തിരുവിതാംകൂര്‍ - കൊച്ചി രാജഭരണകാലത്തെ നെടുന്പാശ്ശേരി - അത്താണി - എളവൂര്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോയിരുന്ന പ്രധാനപ്പെട്ട ഗതാഗതമാര്‍ഗ്ഗമായിരുന്ന തിരുകൊച്ചി രാജപാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കി, തിരുകൊച്ചി രാജപാത ഗതാഗതയോഗ്യമാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ; 

(ബി)തിരു-കൊച്ചി രാജപാതയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇതിന്‍റെ വികസനത്തിനാവശ്യമായ തുക 2014-15 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തില്‍ നടപടി സ്വീകരിക്കുമോ?

3138

കൊല്ലം - തിരുമംഗലം ദേശീയപാതയ്ക്ക് സമാന്തരമായി ബൈപ്പാസ് 


ശ്രീ. കെ. രാജു

(എ)കൊല്ലം - തിരുമംഗലം ദേശീയ പാതയില്‍ പുനലൂര്‍ നഗരസഭയിലൂടെ കടന്നുപോകുന്ന ദേശീയപാതയ്ക്ക് സമാന്തരമായി ബൈപ്പാസ് നിര്‍മ്മാണം നടത്തേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആയതിന്‍റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; 

(സി)ഇതിനായി ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ഡി)പുനലൂര്‍ പട്ടണത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3139

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം 


ശ്രീ. ജി. സുധാകരന്‍

(എ)ആലപ്പുഴ ബൈപ്പാസിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ആകെ അടങ്കല്‍ തുക എത്രയാണ്; ഇതില്‍ കേന്ദ്ര-സംസ്ഥാന വിഹിതം എത്രയാണെന്ന് വിശദമാക്കുമോ; 

(ബി)പ്രസ്തുത നിര്‍മ്മാണം എന്ന് ആരംഭിച്ച് എന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

3140

ദേശീയപാത 47 ല്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. ബി.ഡി. ദേവസ്സി


(എ)ദേശീയപാത 47 ല്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കേണ്ട സര്‍വ്വീസ് റോഡുകള്‍, ബസ്ബേകള്‍, ബസ്സ് ഷെല്‍ട്ടറുകള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, സിഗ്നലുകള്‍ എന്നിവ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ദേശീയ പാതയിലെ ഇത്തരം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ? 

3141

മണ്ണുത്തി - വാളയാര്‍ ദേശീയപാതയുടെ നിര്‍മ്മാണ പുരോഗതി 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)മണ്ണുത്തി - വാളയാര്‍ ദേശീയപാതയുടെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; നിലവിലെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കുമോ; 

(ബി)ഈ പ്രവൃത്തികള്‍ക്കായി നാളിതുവരെ എന്തു തുകയാണ് ചെലവഴിച്ചത് എന്ന് വിശദമാക്കുമോ; 
(സി)മണ്ണുത്തി - വാളയാര്‍ ദേശീയപാതയുടെ പ്രവൃത്തിയില്‍ ഇനി എന്തെല്ലാമാണ് പൂര്‍ത്തീകരിക്കാനുള്ളത് എന്നും, ഈ പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വിശദമാക്കുമോ? 

3142

ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിനുളള മാനദണ്ഡം 


ശ്രീ. റോഷി അഗസ്റ്റിന്‍ 
'' എം.വി.ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍.ജയരാജ് 
ശ്രീ. പി.സി.ജോര്‍ജ്

(എ)ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കപ്പെടുന്നവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം കണക്കാക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ബി)പാതവികസനത്തിന് സ്ഥലം വിട്ടുനല്‍കുന്ന ആളുകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്കാനാണ് തീരുമാനിച്ചിട്ടു ളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3143

ഡോ. പൌലോസ് ജേക്കബ് നല്കിയ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി 


ശ്രീ. ജോസ് തെറ്റയില്‍

(എ)ദേശീയ പാതയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അങ്കമാലി ഫെഡറല്‍ ബാങ്ക് ജംഗ്ഷനിലെ കൂരന്‍ വീട്ടില്‍ ഡോ. പൌലോസ് ജേക്കബ് സൌജന്യമായി നല്കിയ ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ; 

(ബി)2011 ല്‍ അപേക്ഷ നല്കിയിട്ടും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസത്തിനു കാരണം വിശദമാക്കാമോ; 

(സി)ഈ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേസ്നിലവിലുണ്ടോ; എങ്കില്‍ കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കാമോ?

3144

പെരുന്പിലാവ് - ചങ്ങരംകുളം റോഡ് നാലുവരിപ്പാതയാക്കുന്നതിന് നടപടി 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)ചൂണ്ടല്‍ - കുറ്റിപ്പുറം കെ.എസ്.റ്റി.പി. റോഡിന് വാഹനങ്ങളുടെ വര്‍ദ്ധനയ്ക്കനുസരിച്ച് വീതിയില്ലാത്തതിനാല്‍ ഗതാഗത ക്കുരുക്കും, വാഹന അപകടങ്ങളും വര്‍ദ്ധിച്ചു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന പെരുന്പിലാവ് മുതല്‍ ചങ്ങരംകുളം വരെയുള്ള റോഡ് നാലു വരിപ്പാതയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?

3145

ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്രം നല്‍കിയ ബദല്‍ നിര്‍ദ്ദേശങ്ങള്‍ 


ശ്രീ. കെ. എന്‍. എ. ഖാദര്‍
 ,, കെ. എം. ഷാജി 
,, പി. ബി. അബ്ദുള്‍ റസാക് 
,, അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ദേശീയ പാത വികസനം സംബന്ധിച്ച് കേന്ദ്രം നല്‍കിയ ബദല്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ബി)സംസ്ഥാനത്തിന്‍റെ പ്രത്യേക പരിതസ്ഥിതിയില്‍ പ്രായോഗികവും സ്വീകാര്യവുമായ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; 

(സി)ആകാശ പാതയെന്ന നിര്‍ദ്ദേശം പട്ടണങ്ങളിലെ വീതി കൂട്ടാനാവാത്ത റോഡുകളുടെയും, ഹൈവേ ക്രോസിംഗുകളുടെയും കാര്യത്തില്‍ പ്രായോഗികമാണോ എന്ന കാര്യം കൂടി പരിശോധിക്കുകയും, അനുയോജ്യമെങ്കില്‍ നടപ്പാക്കുകയും ചെയ്യുമോ?

3146

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം


ശ്രീമതി കെ. കെ. ലതിക

(എ)ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ എത്ര റോഡുകള്‍ക്കാണ് കുറ്റ്യാടി മണ്ഡലത്തിന്‍റെ പരിധിയില്‍ മരാമത്ത് ഫണ്ട്അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ഏതൊക്കെ റോഡുകള്‍ക്കെന്നും എത്ര തുക വീതമാണെന്നും വ്യക്തമാക്കുമോ?

3147

റോഡുവക്കുകളില്‍ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി 


ശ്രീ. കെ. എം. ഷാജി

(എ)പൊതുമരാമത്ത് വകുപ്പ് റോഡുവക്കുകളില്‍ ജലവിതരണ പദ്ധതികള്‍ക്കുള്ള പൈപ്പുകള്‍, പദ്ധതി പൂര്‍ത്തീകരണശേഷവും കൂട്ടിയിടുന്നത് ഗതാഗതപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാലങ്ങളായി ഇത്തരത്തില്‍ പൈപ്പുകള്‍ കൂട്ടിയിട്ടിട്ടുള്ളതിന്‍റെ വിവരശേഖരണം നടത്തുകയും അവ നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുമോ ?

3148

കായംകുളം നിയോജകമണ്ധലത്തില്‍ എല്‍.എ.സി-എ.ഡി.എസ് പ്രകാരം നിര്‍ദ്ദേശിച്ച റോഡുകള്‍ 


ശ്രീ. സി. കെ. സദാശിവന്‍

കായംകുളം നിയോജകമണ്ധലത്തില്‍ എല്‍.എ.സി-എ.ഡി.എസ് പ്രകാരം നിര്‍ദ്ദേശിച്ച റോഡുകളുടെ (2013-2014) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

3149

ചാത്തന്നൂര്‍-പരവൂര്‍-മണിയംകുളം റോഡിന്‍റെ നിര്‍മ്മാണം 


ശ്രീ. ജി. എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചാത്തന്നൂര്‍-പരവൂര്‍-മണിയംകുളം റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിലേക്ക് 5.15 കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റും, അനുബന്ധ രേഖകളും ലഭിച്ചിരുന്നുവോ; വിശദാംശം അറിയിക്കുമോ; 

(ബി)പ്രസ്തുത റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3150

ശ്രീ ശങ്കര സമാന്തരപാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസം 


ശ്രീ. ജോസ് തെറ്റയില്‍ 

(എ)ശ്രീ ശങ്കര സമാന്തരപാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 42 കോടി രൂപ അനുവദിച്ചിട്ട് 21 മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ; 

(ബി)ഇത് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ? 

3151

തിരുവേഗപ്പുറ പാലം മുതല്‍ കുലുക്കല്ലൂര്‍ മുളയന്‍കാവ് ഇടുതറ വരെയുള്ള റോഡ് 


ശ്രീ. സി. പി. മുഹമ്മദ്

പട്ടാന്പി നിയോജക മണ്ധലത്തിലെ തിരുവേഗപ്പുറ പാലം മുതല്‍ കുലുക്കല്ലൂര്‍ മുളയന്‍കാവ് ഇടുതറ വരെയുള്ള റോഡ് റബ്ബറൈസ് ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഈ ആവശ്യാര്‍ത്ഥം 3 കോടി രൂപ അനുവദിക്കുമോ;

3152

കല്ല്യാശ്ശേരി മണ്ധലം എം.എല്‍.എ യുടെ ആസ്തിവികസനപദ്ധതി 


ശ്രീ. റ്റി. വി. രാജേഷ് 

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലം എം.എല്‍.എ.യുടെ ആസ്തിവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പു മുഖേന നിര്‍മ്മാണപ്രവൃത്തി നടത്തുന്ന കല്ല്യാശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പട്ടുവം ഐ.എച്ച്.ആര്‍.ഡി. കോളേജ് എന്നിവയുടെ കെട്ടിടങ്ങളുടെ നിര്‍മ്മാണപുരോഗതി അറിയിക്കുമോ? 

3153

നെന്മാറ മണ്ധലത്തിലെ ആസ്തി വികസന ഫണ്ടുപയോഗിച്ചുളള പദ്ധതികളുടെ നടത്തിപ്പ് 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ നിയോജക മണ്ധലത്തിലെ 2012-13, 2013-14 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പെടുത്ത് നടത്തുന്ന ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുളളത് എന്ന് വിശദമാക്കുമോ; 

(ബി)ഈ പ്രവൃത്തികളില്‍ എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(സി) ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ ഓരോന്നിന്‍റേയും നിലവിലെ സ്ഥിതിയും, ചില പദ്ധതികള്‍ വൈകാനിടയായത് സംബന്ധിച്ച കാരണവും വിശദമാക്കുമോ; 

(ഡി)ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

3154

പയ്യന്നൂര്‍ മണ്ഡലത്തില്‍ ആസ്തി വികസന പദ്ധതി 


ശ്രീ. സി. കൃഷ്ണന്‍

(എ)2012-'13 ല്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതും പൊതുമരാമത്ത് വകുപ്പ് നടത്തുന്നതുമായ ഏതൊക്കെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ? 

(ബി)അനുമതി ലഭിച്ച ഏതെല്ലാം പദ്ധതികളാണ് പ്രവര്‍ത്തനം ആരംഭിക്കാത്തതെന്ന് വിശദമാക്കുമോ; 

(സി)ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

3155

കൊയിലാണ്ടി നിയോജക മണ്ധലത്തിലെ ആസ്തി വികസന ഫണ്ട് പദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍

(എ) കൊയിലാണ്ടി നിയോജക മണ്ധലത്തിലെ 2012-2013 സാന്പത്തിക വര്‍ഷം ശുപാര്‍ശ ചെയ്തിട്ടുള്ള ആസ്തി വികസന ഫണ്ട് പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തുന്ന ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കാമോ; 

(ബി) 2013-14 സാന്പത്തിക വര്‍ഷം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിനായി ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശുപാര്‍ശകളാണ് പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ്സ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്/അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എന്നിവരുടെ ഓഫീസുകളില്‍ ലഭ്യമായിട്ടുള്ളതെന്ന വിശദവിവരം ലഭ്യമാക്കുമോ; 

(സി) പ്രസ്തുത പദ്ധതികളുടെ നടത്തിപ്പിനായി എം.എല്‍.എ. നല്‍കിയ ശുപാര്‍ശ കത്തുകള്‍ ഏത് തീയതിയിലാണ് പി.ഡബ്ല്യു.ഡി. ബില്‍ഡിംഗ്സ് എ.ഇഎക്സ്.ഇ/എ.ഇ. എന്നിവരുടെ ഓഫീസില്‍ ലഭിച്ചിട്ടുള്ളത് എന്നുള്ള വിവരം വ്യക്തമാക്കാമോ; പ്രസ്തുത ശുപാര്‍ശ കത്തുകള്‍ ലഭിച്ചിട്ട് ഇപ്പോള്‍ എത്ര കാലമായി എന്നും വ്യക്തമാക്കാമോ; 

(ഡി) ലഭ്യമായതില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചതെന്ന് വ്യക്തമാക്കാമോ; 

(ഇ) ആസ്തി വികസന ഫണ്ട് പ്രവര്‍ത്തന നടപടികള്‍ സമയബന്ധിതമായി മുന്നോട്ട് പോവാത്തതിനാല്‍ എത്ര തവണ ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ. മാര്‍ പ്രശ്നം ഉന്നയിച്ചുവെന്ന് വിശദമാക്കാമോ; 
(എഫ്) ആസ്തി വികസന ഫണ്ട് പദ്ധതികളുടെ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത് എന്തുകൊണ്ട് എന്നത് വിശദമാക്കാമോ; 

(ജി) കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പ്രസ്തുത പദ്ധതികളുടെ ഭരണാനുമതി എന്നത്തേക്ക് ലഭ്യമാക്കും എന്നുള്ള വിവരം അറിയിക്കുമോ; 


(എച്ച്) ഈ വിഷയം മന്ത്രിതലത്തില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു അവലോകനം നടത്തുന്നതിനും കാലതാമസം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

3156

ആറ്റിങ്ങല്‍ മണ്ധലത്തിലെ വികസന പ്രവൃത്തികള്‍


ശ്രീ. ബി. സത്യന്‍

(എ)പട്ടികജാതി - പിന്നോക്ക മേഖലയായ ആറ്റിങ്ങല്‍ നിയോജകമണ്ധലമുള്‍പ്പെടുന്ന പ്രദേശത്ത് ഏതെല്ലാം പൊതുമരാമത്ത് പ്രവൃത്തികളാണ് 2013-14 ബഡ്ജറ്റ് ശുപാര്‍ശകളിലുള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇവയിലേതൊക്കെ പ്രവൃത്തികള്‍ക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തിരിച്ച് വ്യക്തമാക്കാമോ; 

(ബി)പട്ടികജാതി പിന്നോക്കമേഖലയായ ആറ്റിങ്ങല്‍ നിയോജകമണ്ധലത്തിലുള്‍പ്പെടുന്ന പ്രദേശത്തിന്‍റെ വികസനത്തിന് പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3157

റ്റത്തവണ നന്നാക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി അനുമതി നല്‍കിയ മലപ്പുറം ജില്ലയിലെ പ്രവൃത്തികള്‍


 ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

2013-14 സാന്പത്തിക വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ ഫണ്ട്, ഒറ്റത്തവണ നന്നാക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി മലപ്പുറം ജില്ലയിലെ എത്ര പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയതെന്നും, അവ ഏതെല്ലാമെന്നും മണ്ധലം തിരിച്ച് വ്യക്തമാക്കാമോ?

3158

ഭരണാനുമതി നല്‍കിയ മലപ്പുറം ജില്ലയിലെ പ്രവൃത്തികള്‍ 


 ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

2013 - 14 സാന്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലയിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് മണ്ധലം തിരിച്ച് വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.