UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2704


ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ നടത്തിപ്പ്

ശ്രീ. സാജു പോള്‍ 

(എ)മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ കീഴിലുളള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ മേല്‍നോട്ടത്തിന് വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ നടത്തിപ്പിന് ഇപ്പോഴുളള ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരുടെയും അനുവദിച്ചിട്ടുളള തസ്തികകളുടേയും വിശദ വിവരം അറിയിക്കുമോ; 

(സി)ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2705


സെബാസ്റ്റ്യന്‍റെ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് ക്ലെയിം 

ശ്രീ. പി. തിലോത്തമന്‍

(എ)ആലപ്പുഴ ജില്ലയില്‍ ജലസേചന വകുപ്പിന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന സെബാസ്റ്റ്യന്‍ സര്‍വ്വീസിലിരിക്കെ അപകടത്തില്‍ മരണമടയുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാര തുക ലഭിക്കുന്നതിന് ചുമതലപ്പെട്ടവര്‍ക്ക് സെബാസ്റ്റ്യന്‍റെ ആശ്രിതയും അവകാശിയുമായ ഭാര്യ അപേക്ഷ നല്‍കുകയും ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എന്തുകാരണംകൊണ്ടാണ് ഇവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതെന്ന് അറിയിക്കുമോ;

(സി)സെബാസ്റ്റ്യനില്‍നിന്നും പ്രീമിയം തുക ശന്പളത്തില്‍നിന്നുതന്നെ കുറവ് ചെയ്ത് ട്രഷറിയില്‍ അടച്ചിരുന്നിട്ടും പ്രീമിയം തുക കിട്ടിയില്ലെന്ന ഇന്‍ഷുറന്‍സ് കന്പനിയുടെ വാദം പരിശോധിച്ച് സര്‍ക്കാരിന്‍റേയോ ജീവനക്കാരുടെയോ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വീഴ്ചയുടെ പേരില്‍ സെബാസ്റ്റ്യന്‍റെ കുടുംബത്തിന് നീതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; അദ്ദേഹത്തിന്‍റെ വിധവയ്ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)സമാന സ്വഭാവമുള്ള ഏതെങ്കിലും കേസുകളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

2706


മക്കരപ്പറന്പ് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)മലപ്പുറം ജില്ലയിലെ വടക്കാങ്ങര വില്ലേജില്‍ ജലവിഭവ വകുപ്പിന്‍റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും 25 സെന്‍റ് ഭൂമി മക്കരപറന്പ് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ വിട്ട് കൊടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തില്‍ ഇത് വരെയുള്ള പുരോഗതി വ്യക്തമാക്കാമോ?

2707


കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ പഞ്ചായത്തിലെ ആര്‍.ഐ.ഡി.എഫ് - തഢകകക ല്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ മുളിയാര്‍ പഞ്ചായത്തില്‍ ആര്‍.ഐ.ഡി.എഫ് - തഢകകക ല്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്‍റെ അനുമതി ലഭിച്ച പദ്ധതിക്കും പേരദ്ദില്ല കൊളത്തിങ്കല്‍ പദ്ധതിക്കും എന്തു തുക അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)പ്രസ്തുത തുക കൊണ്ട് എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്നും ആയവയുടെ നിര്‍മ്മാണ പുരോഗതിയുടെ സ്ഥിതി ഏതുവരെയായെന്നും വിശദമാക്കാമോ?

2708


കല്ല്യാശ്ശേരി മണ്ധലത്തില്‍ ആര്‍.ഐ.ഡി.എഫ് തഢകക സ്കീമില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ നബാര്‍ഡിന്‍റെ ആര്‍.ഐ.ഡി.എഫ് തഢകക സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പദ്ധതികളുടെ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയും; വിശദമാക്കുമോ? 

(ബി)നബാര്‍ഡിന്‍റെ ഫണ്ട് ലഭ്യമല്ലെങ്കില്‍ മറ്റേതെങ്കിലും സ്കീമില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2709


കുട്ടനാട് പാക്കേജിലെ കിണര്‍ നിര്‍മ്മാണ പദ്ധതി 

ശ്രീ. സി. എഫ്. തോമസ്

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുതുതായി കിണറുകള്‍ കുഴിക്കുവാനും നിലവിലുള്ള കിണറുകള്‍ പുനരുദ്ധരിക്കുവാനും അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ അപേക്ഷകര്‍ക്ക് സാന്പത്തിക സഹായം എപ്പോള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

2710


ജല അതോറിറ്റിയുടെ പദ്ധതി നിര്‍വ്വഹണം

ശ്രീ. സണ്ണി ജോസഫ് 
,, ലൂഡി ലൂയിസ് 
,, എം. എ. വാഹീദ് 
,, വി. റ്റി. ബല്‍റാം 

(എ) ജല അതോറിറ്റിയുടെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി) പദ്ധതികളുടെ വിതരണശേഷി വര്‍ദ്ധിപ്പിക്കുവാനും കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) പദ്ധതി കാര്യക്ഷമമായി മോണിറ്റര്‍ ചെയ്യാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നറിയിക്കുമോ?

2711


എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് 

ശ്രീ. ജെയിംസ് മാത്യു 

(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് നടപ്പാക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടോ ;

(ബി)ആര്‍.പി. നടപ്പാക്കുന്നതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്‍റെ ഉത്തരവ് നന്പരും, തുകയും എത്രയെന്ന് വ്യക്തമാക്കുമോ ; 

(സി)ടെണ്ടര്‍ നോട്ടീസില്‍ പ്രാഥമികമായി കണക്കാക്കിയിരിക്കുന്ന ചെലവ് വ്യക്തമാക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ; 

(ഡി)ടെണ്ടറില്‍ പങ്കെടുക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന്‍ വ്യവസ്ഥകള്‍ എന്തെല്ലാമാണ് ;

(ഇ)ഈ വ്യവസ്ഥകള്‍ സ്വീകരിച്ചത് ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണോ ; ആണെങ്കില്‍ ഏത് ഉത്തരവ് പ്രകാരമാണെന്ന് വ്യക്തമാക്കുമോ ; അല്ലെങ്കില്‍ ഈ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ധം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?

2712


കേരള വാട്ടര്‍ അതോറിറ്റി ഓഫീസുകളിലെ നെറ്റ്വര്‍ക്ക് സംവിധാനം 

ഡോ. കെ.ടി. ജലീല്‍

(എ)കേരള വാട്ടര്‍ അതോറിറ്റി ഓഫീസുകളിലും ഓഫീസുകള്‍ തമ്മിലും നെറ്റ്വര്‍ക്ക് നടപ്പാക്കിയ പ്രോജക്ടിന്‍റെ കരാര്‍ തുക എത്രയാണ്; പ്രസ്തുത കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇതിനായി എന്തു തുകയാണ് ചെലവഴിച്ചത്; വ്യക്തമാക്കുമോ; 

(ബി)നെറ്റ്വര്‍ക്കിലെ തകരാറുകാരണം പല ഓഫീസുകളിലും റവന്യൂ കളക്ഷന്‍ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നെറ്റ്വര്‍ക്ക് തകരാറുകള്‍ അതാത് ഓഫീസില്‍ തന്നെ കണ്ടുപിടിക്കാന്‍ സംവിധാനം ഉണ്ടോ; 

(സി)നാളിതുവരെ എത്ര നെറ്റ്വര്‍ക്ക് കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് നടപ്പാക്കിയ കന്പനിക്കോ ബി.എസ്.എന്‍.എല്‍.നോ എതിരെ കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

2713


കേരള വാട്ടര്‍ അതോറിറ്റിയിലെ ഇ-ഗവേണന്‍സ് സംവിധാനം 

ഡോ. കെ. ടി. ജലീല്‍

(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ ഇ-ഗവേണന്‍സിന്‍റെ ഭാഗമായി ഇതുവരെ ഏതെല്ലാം സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്; ഇവയില്‍ ഏതെല്ലാം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്; 

(ബി)ഫിനാന്‍ഷ്യന്‍ അക്കൌണ്ടിംഗ് സിസ്റ്റം, എംപ്ലോയീസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പ്രോജക്്ട് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാറുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; ഇവയോരോന്നും പൂര്‍ത്തിയാക്കാന്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; 

(സി)അബാക്കസ് എല്ലാ ഓഫീസിലേയ്ക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന് സമയപരിധി നിര്‍ണ്ണയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ? 

2714


കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം

ശ്രീ. എസ്. രാജേന്ദ്രന്‍

(എ)കേരള വാട്ടര്‍ അതോറിറ്റി പ്രതിദിനം എത്രലിറ്റര്‍ ജലം വിതരണം ചെയ്യുന്നുണ്ട്;

(ബി)ഇതുവഴി സംസ്ഥാനത്തെ എത്രശതമാനം ജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലം ലഭ്യമാകുന്നുണ്ട്;

(സി)വാട്ടര്‍ അതോറിറ്റിക്ക് ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നതിന് കിലോ ലിറ്ററിന് എന്തു തുക ചെലവാകുന്നുണ്ട്;

(ഡി)ഒരു കിലോലിറ്റര്‍ ജലത്തിന് ശരാശരി എത്ര രൂപയാണ് റവന്യൂ ആയി ലഭിക്കുന്നത്;

(ഇ)ആകെ റവന്യൂവരുമാനവും വിതരണം ചെയ്യുന്ന ജലത്തിന്‍റെ അളവും വ്യക്തമാക്കുമോ?

2715


വാട്ടര്‍ അതോറിറ്റിവഴി വിതരണം ചെയ്യുന്ന ജലത്തിന്‍റെ വില 

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വാട്ടര്‍ അതോറിറ്റിവഴി വിതരണം ചെയ്യുന്ന ജലത്തിന്‍റെ വില എത്ര തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ബി)വെള്ളത്തിന്‍റെ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചിട്ടുണ്ടോ; വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ പ്രപ്പോസല്‍ വിശദമാക്കുമോ ?

2716


കേരള വാട്ടര്‍ അതോറിറ്റിയില്‍ വെള്ളക്കരം ഈടാക്കുവാന്‍ സംവിധാനം 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരള വാട്ടര്‍ അതോറിറ്റിയില്‍ വെള്ളക്കരം ഈടാക്കുവാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ; 

(ബി)ഈ രംഗത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശമുണ്ടോ; 

(സി)ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2717  

വാട്ടര്‍ അതോറിറ്റിയിലെ നിയമനങ്ങള്‍ 

ശ്രീ. കെ. വി. വിജയദാസ്

(എ)വാട്ടര്‍ അതോറിറ്റിയില്‍ നിയമന നിരോധനം നിലവിലുണ്ടോ;

(ബി)എത്ര ഒഴിവുകള്‍ നിലവിലുണ്ട്; കാറ്റഗറി തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;

(സി)എല്ലാ ഒഴിവുകളും പി. എസ്. സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ഡി)ദിവസ വേതനാടിസ്ഥാനത്തിലും എംപ്ലായ്മെന്‍റ് എക്സ്ചെയ്ഞ്ചിലൂടെയും നിയമിതരായവര്‍ എത്രയാണ്; വ്യക്തമാക്കുമോ?

2718


സീസണല്‍ ലേബര്‍ റോളില്‍ (എസ്.എല്‍.ആര്‍.) പന്പ് ഓപ്പറേറ്റര്‍മാരുടെ നിയമനം 

ശ്രീ. എ. കെ. ശശീന്ദ്രന്‍ 
,, തോമസ് ചാണ്ടി

(എ)ജലവിഭവ വകുപ്പില്‍ സീസണല്‍ ലേബര്‍ റോളില്‍ (എസ്.എല്‍.ആര്‍.) പന്പ് ഓപ്പറേറ്റര്‍മാരായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഇവര്‍ എത്രകാലമായി ജോലിയില്‍ തുടരുന്നു; 

(സി)ഇവരില്‍ കുറെപ്പേരെ സ്ഥിരപ്പെടുത്തിയതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)പി.എസ്.സി. ലിസ്റ്റ് നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നിയമനം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത എന്നറിയിക്കുമോ?

2719


ഓപ്പറേറ്റര്‍, മീറ്റര്‍ റീഡര്‍മാര്‍ക്ക് പ്രൊമോഷന്‍ 

ശ്രീ. പി. റ്റി. എ. റഹീം 

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍, മീറ്റര്‍ റീഡര്‍ തസ്തികകളില്‍ തുടര്‍ച്ചയായി എട്ട് വര്‍ഷം ജോലി ചെയ്തവര്‍ക്ക് പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ ? 

2720


ബാവിക്കര റഗുലേറ്റര്‍-കം-ബ്രിഡ്ജിന്‍റെ നിര്‍മ്മാണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയിലെ ബാവിക്കര റഗുലേറ്റര്‍-കം- ബ്രിഡ്ജിന്‍റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം നല്‍കുന്നതിനായുള്ള പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയിലാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഇതിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷമതകള്‍ പരിഹരിക്കുന്നതിന് വകുപ്പ് തലത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നുവോ; യോഗതീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(ഡി)ഇതിന്‍റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിഷമതകള്‍ പരിഹരിച്ച് പ്രവൃത്തി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട കരാറുകാരന് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ഇ)മേല്‍ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാവും എന്ന് അറിയിക്കാമോ?

2721


മിനറല്‍ വാട്ടര്‍ വിതരണം

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, ചിറ്റയം ഗോപകുമാര്‍ 
,, പി. തിലോത്തമന്‍ 
,, ജി. എസ്. ജയലാല്‍ 

(എ) കേരളത്തില്‍ മിനറല്‍ വാട്ടര്‍ വിതരണം ചെയ്യുന്ന എത്ര അംഗീകൃത കന്പനികളാണുള്ളതെന്ന് അറിയിക്കാമോ; 

(ബി) പ്രസ്തുത കന്പനികള്‍ ഏതൊക്കെയാണെന്ന ജില്ല തിരിച്ച കണക്ക് ലഭ്യമാക്കാമോ; 

(സി) വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാറുണ്ടോ; 

(ഡി) ഉണ്ടെങ്കില്‍ ഗുണനിലവാരം കുറയുന്നതിന്‍റെ പേരില്‍ ഏതെങ്കിലും കന്പനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ അവ ഏതെല്ലാമെന്നും അറിയിക്കാമോ?

2722


അരുവിക്കരയിലെ കുപ്പിവെള്ള ബോട്ട്ലിംഗ് പ്ലാന്‍റ് 

ശ്രീ. വി. ശിവന്‍കുട്ടി

കഴിഞ്ഞ സര്‍ക്കാര്‍ അരുവിക്കരയില്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച കുപ്പിവെള്ള ബോട്ട്ലിംഗ് പ്ലാന്‍റിന്‍റെ നിലവിലെ അവസ്ഥയെന്തെന്ന് വ്യക്തമാക്കുമോ?

2723


അരുവിക്കരയിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള നിര്‍മ്മാണ കന്പനി 

ശ്രീ. ജി. എസ്. ജയലാല്‍

(എ)2011-ല്‍ അരുവിക്കരയില്‍ തറക്കല്ലിട്ട കെ.ഡബ്ല്യൂ.എ.യുടെ കുപ്പിവെള്ള നിര്‍മ്മാണ കന്പനിയുടെ നിലവിലുള്ള പുരോഗതി അറിയിക്കാമോ ; 

(ബി)കേരളാ വാട്ടര്‍ അതോറിറ്റിയെ കുപ്പിവെള്ള നിര്‍മ്മാണ വിതരണ രംഗത്ത് നിന്നും ഒഴിവാക്കി ഈ രംഗത്ത് ബഹുരാഷ്ട്ര കന്പനികള്‍ക്ക് സൌകര്യം ഒരുക്കുകയാണ് ഗവണ്‍മെന്‍റ് ചെയ്യുന്നതെന്ന വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(സി)അരുവിക്കരയിലും കോഴിക്കോട്ടും ആലുവയിലും കുപ്പിവെള്ള നിര്‍മ്മാണ കന്പനികള്‍ ആരംഭിക്കുവാനുള്ള മുന്‍സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കാനിടയാക്കിയ സാഹചര്യം വിശദമാക്കുമോ ?

2724


മലങ്കരയില്‍ കുപ്പിവെള്ള നിര്‍മ്മാണ ഫാക്ടറി 

ശ്രീ. ജി. എസ്. ജയലാല്‍

(എ)തൊടുപുഴയ്ക്കടുത്ത് മലങ്കരയില്‍ കുപ്പിവെള്ള നിര്‍മ്മാണ ഫാക്ടറി തുടങ്ങുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ; ഏത് ഏജന്‍സിയാണ് ഇതിനുള്ള സാധ്യതാപഠനം നടത്തിയത്; 

(ബി)പ്രസ്തുത കുപ്പിവെള്ള ഫാക്ടറിയുടെ ചുമതല ഏല്‍പ്പിച്ചിട്ടുള്ള കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ ഈ രംഗത്തുള്ള പരിചയസന്പത്ത് പഠന വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ പരിചയ സന്പത്ത് എന്താണെന്ന് അറിയിക്കുമോ; 

(സി)ഈ രംഗത്ത് മുന്‍പരിചയം ഇല്ലാത്ത ഒരു കന്പനിയെ കുപ്പിവെള്ള നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കാനുണ്ടായ കാരണം അറിയിക്കുമോ; 

(ഡി)കേരളാ വാട്ടര്‍ അതോറിറ്റിയെ പ്രസ്തുത ചുമതലയില്‍നിന്നും ഒഴിവാക്കാനുണ്ടായ സാഹചര്യം എന്താണ്; വിശദാംശം അറിയിക്കുമോ ?

2725


പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പെപ്സിക്കോള കന്പനിയുടെ അമിത ജല ഉപയോഗവും ജലമലിനീകരണവും 

ശ്രീ. എ. കെ. ബാലന്‍

(എ)പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ പെപ്സിക്കോള കന്പനിയുടെ അമിത ജല ഉപയോഗവും ജലമലിനീകരണവും സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എന്താണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍; ആയതിന്‍റെ കോപ്പി ലഭ്യമാക്കുമോ;

(സി)റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ഡി)ജലത്തിന്‍റെ രാസപരിശോധന റിപ്പോര്‍ട്ടുപ്രകാരം, ജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കാത്സ്യം, മഗ്നീഷ്യം, ക്ലോറൈഡ് എന്നിവ അമിത അളവില്‍ കലര്‍ന്നതിനാല്‍ മലിനപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ; കന്പനിയില്‍ നിന്നും പുറന്തള്ളുന്ന ഖരമാലിന്യങ്ങളും മലിന രാസജലവും ഇതിന് കാരണമാകുന്നു എന്ന് രാസപരിശോധന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ഇ)കന്പനിയുടെ അമിത ജല ചൂഷണവും മലിനീകരണവും തടയാന്‍ ജലവിഭവ വകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു; ഈ ശുപാര്‍ശകള്‍ കന്പനി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത പഞ്ചായത്ത് പ്രദേശത്തെ ശുദ്ധജലം കന്പനി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതിന് എന്തെങ്കിലും പ്രതിഫലം കന്പനി പഞ്ചായത്തിന് നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ കന്പനി സ്ഥാപിതമായശേഷം എത്ര തുക നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(ജി)ഇപ്പോള്‍ കന്പനി പ്രതിദിനം എത്ര ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്; ഈ വെള്ളം ഉപയോഗിച്ച് പ്രതിദിനം എത്ര ടണ്‍ ശീതള പാനീയം പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നു; വ്യക്തമാക്കുമോ; 

(എച്ച്)കന്പനി നികുതിയിനത്തില്‍ എത്ര രൂപ പ്രതിവര്‍ഷം സര്‍ക്കാരിനും പഞ്ചായത്തിനും നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ഐ)ഈ വിഷയത്തില്‍ 12-ാം നിയമസഭയുടെ മൂന്നാം സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2726


പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ 

ശ്രീ. എ. കെ. ബാലന്‍ 
,, കെ. വി. വിജയദാസ് 
,, എം. ഹംസ 
,, വി. ചെന്താമരാക്ഷന്‍ 

(എ)പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ; 

(ബി)ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങളും, അവയ്ക്കു നല്‍കിയ മറുപടിയും അറിയിക്കുമോ; അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)ബില്ലിന് അംഗീകാരം ലഭിക്കുന്നതിനു നിലനില്‍ക്കുന്ന തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ? 

2727


നീരേറ്റുപുറം ട്രീറ്റ്മെന്‍റ് പ്ലാന്‍റ് 

ശ്രീ. തോമസ് ചാണ്ടി

(എ)നീരേറ്റുപുറം 14 എം.എല്‍.ഡി. ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍നിന്നും ജി.ഐ. ക്ലിയര്‍ വാട്ടര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ; 

(ബി)21 എം.എല്‍.ഡി. പ്ലാന്‍റ് നിര്‍മ്മാണം വൈകുന്ന വേളയില്‍ എച്ച്.ഡി.പി.ഇ. പൈപ്പിനുപകരം എഗ്രിമെന്‍റില്‍ പറഞ്ഞിരുന്ന ജി.ഐ. ക്ലിയര്‍ വാട്ടര്‍ പൈപ്പ്ലൈന്‍ സ്ഥാപിച്ച് കുടിവെള്ളവിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(സി)നിരേറ്റുപുറം പ്ലാന്‍റില്‍നിന്നും എന്നത്തേയ്ക്ക് കുടിവെള്ള വിതരണം ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ; 

(ഡി)ട്രയല്‍ റണ്‍ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ള വിതരണം ആരംഭിക്കാത്ത സാഹചര്യത്തില്‍ ജി.ഐ. പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ ?

2728


അങ്കമാലി നിയോജക മണ്ഡലത്തിലെ പന്പുസെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി 

ശ്രീ. ജോസ് തെറ്റയില്‍

(എ)കാലപ്പഴക്കം ചെന്നതും കാര്യക്ഷമമല്ലാത്തതുമായ പന്പുസെറ്റുകള്‍ക്കുപകരം പുതിയ പന്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിന് നബാര്‍ഡിന്‍റെ ധനസഹായം ലഭിച്ചിട്ടുള്ളതും 08.04.2011-ല്‍ ജല അതോറിറ്റി ഭരണാനുമതി നല്‍കിയിട്ടുള്ളതുമായ അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ; 

(ബി)അവയില്‍ ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്;

(സി)ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളത്; 

(ഡി)പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ;

(ഇ)ഈ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2729


പൊതുമരാമത്തു വകുപ്പുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുവാന്‍ നടപടി 

ശ്രീ. എം. ഉമ്മര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് എത്ര തുക ചെലവായിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(ബി)ഇത്തരത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്പോള്‍ യഥാര്‍ത്ഥത്തിലുണ്ടായിരുന്ന ഗുണനിലവാരം ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പുമായി ഏകോപനമുണ്ടാക്കി റോഡുകളുടെ പുനര്‍നിര്‍മ്മാണം കുറ്റമറ്റവിധം നടത്തുന്ന കാര്യം പരിഗണിക്കുമോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ?

2730


ഒറ്റപ്പാലത്ത് ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി 

ശ്രീ. എം. ഹംസ

(എ)ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി പ്രകാരം 2012-13 വര്‍ഷത്തില്‍ സംസ്ഥാനത്തിന് കേന്ദ്രം എത്ര ധനസഹായം അനുവദിച്ചു; വ്യക്തമാക്കുമോ; 

(ബി) എ. ആര്‍. ഡബ്ല്യൂ എസ്. പി. യുടെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് തനത് വര്‍ഷം നടത്തിയത്; വിശദമാക്കുമോ;

(സി)ഒറ്റപ്പാലം അസംബ്ലി നിയോജകമണ്ധലത്തില്‍ എ. ആര്‍. ഡബ്ല്യൂ. എസ്. പി പ്രകാരം എതെല്ലാം പ്രവൃത്തികള്‍ ആരംഭിച്ചു; എത്ര രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്; വിശദാംശം ലഭ്യമാക്കാമോ?

2731


കുട്ടനാട് പാക്കേജിലെ കുടിവെള്ള വിതരണ പദ്ധതി 

ശ്രീ. തോമസ് ചാണ്ടി

(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് അനുവദിച്ചിരുന്ന 70 കോടി രൂപ വിനിയോഗിച്ച് എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാനുള്ളതെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യേണ്ട അടിയന്തിര പ്രവൃത്തികളുടെ അവലോകനം നടത്തുന്നതിനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുകൂട്ടുന്നതിനും നടപടി സ്വീകരിക്കുമോ?

2732


കണ്ണിമംഗലം - പാണ്ടുപാറ കുടിവെള്ള പദ്ധതി 

ശ്രീ. ജോസ് തെറ്റയില്‍

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ജില്ലാ പഞ്ചായത്ത് 30 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ 54 ലക്ഷവും അനുവദിച്ചിട്ടുള്ളതും മലയോരപഞ്ചായത്തുകളായ മലയാറ്റൂര്‍, അയ്യന്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ചതുമായ കണ്ണിമംഗലം - പാണ്ടുപാറ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം വിശദമാക്കാമോ; 

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2733


പുനലൂര്‍ നഗരസഭയിലെ പുതിയ കുടിവെള്ള പദ്ധതി

ശ്രീ. കെ. രാജു

(എ)പുനലൂര്‍ നഗരസഭയില്‍ നിലവിലുള്ള കുടിവെള്ള വിതരണ പദ്ധതികള്‍ പര്യാപ്തമല്ലെന്നും പുതിയ കുടിവെള്ള പദ്ധതി അത്യന്താപേക്ഷിതമാണെന്നുമുളള വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി)ഇത്തരം ഒരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ; ആയത് ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ; 

(സി)ഈ പദ്ധതിയുടെ പേര്, മൊത്തം അടങ്കല്‍ തുക ഇവ വിശദമാക്കുമോ ; 

(ഡി)ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

2734


കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ പുത്തൂര്‍ കുടിവെള്ളപദ്ധതി 

ശ്രീ. സി. കൃഷ്ണന്‍ 

(എ)2012-13 വര്‍ഷത്തില്‍ ആസ്തിവികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പയ്യന്നൂര്‍ നിയോജകമണ്ധലത്തിലെ കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ പുത്തൂര്‍ കുടിവെള്ളപദ്ധതിക്കു സാങ്കേതികാനുമതി നല്‍കിയിട്ടുണ്ടോ; നിലവിലുള്ള അവസ്ഥ വിശദമാക്കുമോ; 

(ബി)ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ? 

2735


ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനായി സമര്‍പ്പിച്ച പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത പ്രോജക്റ്റ് അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2736


മാവേലിക്കര കോട്ടത്തോടിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനം 

ശ്രീ. ആര്‍. രാജേഷ് 

(എ)മാവേലിക്കര കോട്ടത്തോടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(ബി)പാറ്റൂര്‍ കുടിവെള്ളപദ്ധതി ജനുവരി 30-നു മുന്പ് കമ്മീഷന്‍ ചെയ്യുമോ; കമ്മീഷന്‍ ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവേലിക്കര മണ്ധലത്തെ ജലവിഭവവകുപ്പ് അവഗണിക്കുന്നതായ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

2737


ചെങ്ങോട്ടുമല ആദിവാസി കോളനിയില്‍ ശുദ്ധജലം 
ലഭ്യമാക്കുവാന്‍ നടപടി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമല ആദിവാസി കോളനിയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേരള വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കാമോ;

(സി)ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കാമോ?

2738


ദേശീയ ജലപാതയുടെ നിര്‍മ്മാണം 

ശ്രീ. പി. കെ. ഗുരുദാസന്‍ 

(എ)കൊല്ലം-കോട്ടപ്പുറം ദേശീയജലപാതയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നു വിശദമാക്കുമോ; 

(ബി)പ്രസ്തുതപദ്ധതി എന്നു കമ്മീഷന്‍ ചെയ്യാനാകുമെന്ന് അറിയിക്കുമോ; 

(സി)കൊല്ലം-കോവളം ദേശീയജലപാതയുടെ നിര്‍മ്മാണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

2739


ഉള്‍നാടന്‍ ജലഗതാഗത വികസന പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന്‍റെ ഭാഗമായി കഠിനംകുളം അഞ്ചുതെങ്ങ് ഭാഗം ഉള്‍പ്പെടുന്ന ടി. എസ്. കനാല്‍, വര്‍ക്കല തുരപ്പ്, കൊല്ലം തോട് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ എന്തു തുകയാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)കഴിഞ്ഞ സാന്പത്തിക വര്‍ഷം ഈ ഇനത്തില്‍ ചെലവഴിച്ച തുക എത്രയെന്നും ഏതെല്ലാം പ്രവര്‍ത്തികള്‍ക്കെന്നും വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.