|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2668
|
പൂര്‍ത്തിയാക്കാനുളള വന്‍കിട ശുദ്ധജലപദ്ധതികള്‍
ശ്രീ.എ.എ.അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)പൂര്‍ത്തിയാക്കാനുളള വന്‍കിട ശുദ്ധജലപദ്ധതികള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നറിയിക്കുമോ;
|
2669 |
വിവിധ ജില്ലകളില്‍ ഇറിഗേഷന്‍ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ച തുക
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ വിവിധ ജില്ലകളില്‍ ഇറിഗേഷന്‍ പ്രവര്‍ത്തികള്‍ക്കായി എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
|
2670 |
ജലവിഭവ വകുപ്പില്‍ നിന്നും അനുവദിച്ച തുക
ശ്രീ. ആര്‍.രാജേഷ്
(എ)ജലവിഭവ വകുപ്പില്‍ നിന്നും ആലപ്പുഴ ജില്ലയ്ക്ക് 2012-13, 2013-14 സാന്പത്തിക വര്‍ഷം അനുവദിച്ച തുക എത്ര; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)മാവേലിക്കര മണ്ധലത്തില്‍ 2012-13, 2013-14 വര്‍ഷങ്ങളില്‍ ജലവിഭവ വകുപ്പിന്‍റെ പ്രവൃത്തികള്‍ക്ക് അനുവദിച്ച ഫണ്ട് എത്ര; വിശദാംശങ്ങള്‍ നല്കുമോ; ഫണ്ട് അനുവദിച്ചിട്ടില്ല എങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി)മാവേലിക്കര മണ്ധലത്തില്‍ മൈനര്‍, മേജര്‍ ഇറിഗേഷനില്‍ നിന്നും 2012-2013, 2013-14 വര്‍ഷങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായിട്ടുണ്ടോ; ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുവദിക്കുമോ ?
|
2671 |
നബാര്‍ഡിന്‍റെ ധനസഹായം ലഭിക്കുന്ന പ്രവൃത്തികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)2012-13 വര്‍ഷത്തില്‍ സംസ്ഥാനത്ത് ജലവിഭവവകുപ്പിനുകീഴിലെ എത്ര പ്രവൃത്തികള്‍ക്കു നബാര്‍ഡില്‍നിന്ന് ധനസഹായം ലഭിച്ചു; ഓരോ പ്രവൃത്തിയുടെയും പേരും, ലഭിച്ച നബാര്‍ഡ് ധനസഹായവും എത്ര;
(ബി)2013-14-ല്‍ ജലവിഭവവകുപ്പിനുകീഴിലെ എത്ര പ്രവൃത്തികള്‍ നബാര്‍ഡ് ധനസഹായത്തിനു ശുപാര്‍ശ ചെയ്തു; ഏതെല്ലാം ജില്ലകളിലെ, ഏതെല്ലാം പ്രവൃത്തികള്‍; വിശദമാക്കുമോ;
(സി)ധനസഹായത്തിനുള്ള പ്രൊപ്പോസലുകള്‍ എന്നാണ് നബാര്‍ഡിലേയ്ക്ക് അയച്ചത്;
(ഡി)നബാര്‍ഡിന്‍റെ അംഗീകാരം ലഭിച്ചതായി അറിയിപ്പു ലഭിച്ചുവോ;
(ഇ)എങ്കില്‍, ഏതെല്ലാം പദ്ധതികള്‍ക്കു ധനസഹായം ലഭിച്ചുവെന്നും, ഓരോ പദ്ധതിക്കും എത്ര ധനസഹായം ലഭിച്ചുവെന്നും വ്യക്തമാക്കുമോ;
(എഫ്)ധനസഹായത്തിനുള്ള പ്രൊപ്പോസലുകള്‍ നബാര്‍ഡിലേയ്ക്ക് അയച്ചിട്ടില്ലെങ്കില്‍, നബാര്‍ഡിന്‍റെ ധനസഹായത്തിന് അയയ്ക്കുവാന്‍ പരിഗണിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പദ്ധതികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ?
|
2672 |
കാസര്‍ഗോഡ് ജില്ലയിലെ നബാര്‍ഡിന്‍റെ പദ്ധതികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ നബാര്‍ഡിന്‍റെ ആര്‍.ഐ.ഡി.എഫ്-തഢകകക ല്‍ ഉള്‍പ്പെടുത്തി സാന്പത്തികാനുമതി ലഭിച്ച ചെങ്കള, മുളിയാര്‍, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഞഉണടട പദ്ധതിക്ക് എന്ത് തുക അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)പ്രസ്തുത പ്രവൃത്തിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
(സി)ഈ പ്രവൃത്തി നടപ്പിലാക്കുന്നത് ജില്ലയില്‍ ആരുടെ ചുമതലയിലാണെന്ന് വിശദമാക്കാമോ;
(ഡി)മേല്‍ പ്രവൃത്തി ജില്ലയിലെ വാട്ടര്‍ അതോറിറ്റിയുടെ ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുന്ന വിഷയം പരിഗണിക്കുമോ?
|
2673 |
ആറ്റിങ്ങല്‍ നിയോജകമണ്ധലത്തില്‍ ജലവിഭവ വകുപ്പ് നടപ്പാക്കിയ പ്രവൃത്തികള്‍
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ നിയോജകമണ്ധലമുള്‍പ്പെടുന്ന പ്രദേശത്ത് 2013 മാര്‍ച്ചിന് ശേഷം ഇതുവരെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ജലവിഭവ വകുപ്പ് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്;
(ബി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളിന്മേലുള്ള തുടര്‍നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(സി)പട്ടികജാതി - പിന്നോക്കവിഭാഗത്തില്‍പെട്ട കര്‍ഷകര്‍ കൂടുതലായി താമസിക്കുന്നതിനാല്‍ കൂടുതല്‍ പ്രവൃത്തികള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
|
2674 |
കുറ്റ്യാടി ജലസേചന പദ്ധതിയുടെ അറ്റകുറ്റപണി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ശൃംഖലയുടെ അവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)2013-ലെ വരള്‍ച്ചാദുരിതാശ്വാസ അവലോകനയോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കനാലുകളുടെ അറ്റകുറ്റപണികളുടെ ലിസ്റ്റ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ നല്‍കിയിരുന്നോയെന്നും ഇതിന് എത്ര കോടി രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ ;
(സി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;
(ഡി)കനാലിന്‍റെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്നും എപ്പോള്‍ പണി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ ?
|
2675 |
കാസര്‍ഗോഡ് ജില്ലയിലെ പടന്ന എടച്ചാക്കൈ അണക്കെട്ട് പുനരുദ്ധരിക്കുന്നതിനുള്ള തടസ്സം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ പടന്ന എടച്ചാക്കൈ അണക്കെട്ട് പുനരുദ്ധരിക്കുന്നതിന് നിരവധി തവണ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാന്‍ കഴിയാതെ തടസ്സപ്പെട്ടിരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ ?
|
2676 |
കാസര്‍ഗോഡ് ജില്ലയിലെ പാടിയപുഴക്ക് കുറുകെയുള്ള ക്രോസ്സ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തിനെ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയുമായി ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പാടിയപുഴക്ക് കുറുകെയുള്ള ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
|
2677 |
പെരുന്പുഴക്കടവ് പാലം
ശ്രീ. സി.എഫ്. തോമസ്
(എ)ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലുള്ള പെരുന്പുഴക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുന്പ് തകര്‍ന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
|
2678 |
ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തി ചെറുകിട കുടിവെള്ള പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, ജോസഫ് വാഴക്കന്‍
,, റ്റി. എന്‍. പ്രതാപന്‍
,, വി.ഡി. സതീശന്‍
(എ)ഭൂഗര്‍ഭജലം ഉപയോഗപ്പെടുത്തി ചെറുകിട കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2679 |
ജലനിധി രണ്ടാംഘട്ട പദ്ധതി
ശ്രീ. സി. പി. മുഹമ്മദ്
,, ഐ. സി. ബാലകൃഷ്ണന്‍
,, കെ. ശിവദാസന്‍ നായര്‍
,, എം. പി. വിന്‍സെന്‍റ്
(എ)ജലനിധി രണ്ടാംഘട്ട പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത് ; വിശദമാക്കുമോ ;
(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
2680 |
ജിക്കാ പദ്ധതികള്‍
ശ്രീ. പി.സി. വിഷ്ണുനാഥ്
,, എ.റ്റി. ജോര്‍ജ്
,, ഹൈബി ഈഡന്‍
,, വി.പി. സജീന്ദ്രന്‍
(എ)ജിക്കാ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇതനുസരിച്ച് ഈ സര്‍ക്കാരിന്‍റെ കാലത്ത് ഏതെല്ലാം പദ്ധതികളാണ് കമ്മീഷന്‍ ചെയ്തത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇനി ഏതെല്ലാം പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാനുണ്ട്; വിശദമാക്കുമോ;
(ഡി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2681 |
ലോട്ടസ് & ലില്ലി പദ്ധതി പ്രകാരം സംസ്ഥാനത്തെ ജലാശയങ്ങളുടെ സംരക്ഷണം
ശ്രീ. സാജു പോള്‍
(എ)കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ലോട്ടസ് & ലില്ലി പദ്ധതി പ്രകാരം സംസ്ഥാനത്തെ ജലാശയങ്ങള്‍ സംരക്ഷിക്കുവാന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിച്ച ചിറ, കുളം മുതലായവയുടെ ജില്ല തിരിച്ചുള്ള വിവരം ചെലവായ തുക സഹിതം അറിയിക്കുമോ;
(സി)ഏറ്റെടുത്ത ജലാശയങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്‍റെ മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്;
(ഡി)പുതിയ ഏതെല്ലാം ജലാശയങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു എന്നു വ്യക്തമാക്കുമോ?
|
2682 |
ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി
ശ്രീ. സാജു പോള്‍
(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച "ഒരു പഞ്ചായത്തില്‍ ഒരു കുളം' പദ്ധതി പ്രകാരം എത്ര കുളങ്ങളും ചിറകളും ഇതിനകം പുനരുദ്ധരിച്ചു എന്ന് വ്യക്തമാക്കുമോ;
(ബി)ഏറ്റെടുത്ത പ്രവൃത്തികളുടെ വിശദവിവരം അനുവദിച്ച തുക സഹിതം ജില്ല തിരിച്ച് അറിയിക്കുമോ;
(സി)മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ഡി)എല്ലാ പഞ്ചായത്തുകളിലും ചിറകള്‍ നവീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
2683 |
ഓരോ പഞ്ചായത്തിലും ഓരോ കുളം നവീകരിക്കുവാന്‍ നടപടി
ശ്രീ. കെ. കെ. നാരായണന്‍
(എ) ഓരോ പഞ്ചായത്തിലും ഓരോ കുളം നവീകരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയില്‍ ധര്‍മ്മടം നിയോജക മണ്ധലത്തിലെ ഏതെല്ലാം കുളങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി) ഇതിന്‍റെ നവീകരണത്തിനുള്ള പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
2684 |
പാലക്കാട് ജില്ലയിലെ കുളങ്ങളുടെ നവീകരണം
ശ്രീ. എം. ചന്ദ്രന്‍
(എ)2013-ലെ വരള്‍ച്ചാ പ്രതിരോധ നടപടിയുടെ ഭാഗമായി എത്ര കുളങ്ങള്‍ നവീകരിക്കുന്നതിനായി പാലക്കാട് ജില്ലയില്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ബി)ഇതില്‍ എത്ര എണ്ണം നവീകരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)ആലത്തൂര്‍ നിയോജകമണ്ധലത്തില്‍പ്പെട്ട എത്ര കുളങ്ങള്‍ നവീകരിക്കുവാനാണ് ഭരണാനുമതി ലഭിച്ചത്;
(ഡി)ഇതില്‍ എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്?
|
2685 |
ജല സംരക്ഷണത്തിന് നടപടികള്‍
ശ്രീ. മോന്‍സ് ജോസഫ്
,, റ്റി. യു കുരുവിള
,, സി. എഫ് തോമസ്
,, തോമസ് ഉണ്ണിയാടന്‍
(എ)ജല സംരക്ഷണത്തിനും ശുദ്ധജല വിതരണത്തിനും ഈ സര്‍ക്കാര്‍ സ്വീകരിച്ച് നടപ്പിലാക്കി വരുന്ന നടപടികള്‍ വിശദമാക്കാമോ ;
(ബി)ജലസംരക്ഷണത്തിന് പഞ്ചായത്തുകള്‍ തോറും കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും എന്തെല്ലാം പുതിയ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ?
|
2686 |
""ആലിന്‍ചുവട്'' കുളിക്കടവ് പുനര്‍നിര്‍മ്മാണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ - ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുതിപ്പാടിത്താഴെ ""ആലിന്‍ചുവട്'' കുളിക്കടവ് പുനര്‍നിര്‍മ്മാണത്തിന് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ പ്രസ്തുത കുളിക്കടവ് പുനര്‍നിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കാമോ?
|
2687 |
പൂവക്കാട്ടുചിറ കുളത്തിന്‍റെ പുനരുദ്ധാരണം
ശ്രീ. സി.എഫ്. തോമസ്
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പൂവക്കാട്ടുചിറ കുളത്തിന്‍റെ പുനരുദ്ധാരണത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഈ കാര്യത്തിലുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2688 |
വടക്കാംഞ്ചേരി പുഴയില്‍ പാറന്നൂര്‍ ചിറ നിര്‍മ്മാണത്തിന് നടപടി
ശ്രീ. പി. എ. മാധവന്‍
(എ)തൃശൂര്‍ ജില്ലയില്‍ വടക്കാംഞ്ചേരി പുഴയില്‍ "പാറന്നൂര്‍ ചിറ' നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണലൂര്‍ എം. എല്‍. എ 19/02/2013- ല്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നോ;
(ബി)നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
(സി)മണലൂര്‍ നിയോജകമണ്ധലത്തിലെ നാല് പഞ്ചായത്തുകളില്‍ മുഴുവനായി ശുദ്ധജലവിതരണം നടത്തുന്നതിനാവശ്യമായ കുടിവെളളം ലഭിക്കുന്ന പ്രസ്തുത പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
2689 |
കടലുണ്ടി പുഴയില്‍ ആനപ്പാറ പൊറ്റന്മല്‍ കടവില്‍ സ്ഥിരം തടയണ
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തില്‍ കടലുണ്ടി പുഴയില്‍ ആനപ്പാറ പൊറ്റന്മല്‍ കടവില്‍ സ്ഥിരം തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
|
2690 |
എടവണ്ണ പന്നിപ്പാറയില്‍ റെഗുലേറ്റര്‍ നിര്‍മ്മാണം
ശ്രീ. പി. കെ. ബഷീര്‍
(എ)ഏറനാട് മണ്ധലത്തിലെ എടവണ്ണയില്‍ ചാലിയാറിന് കുറുകെ പന്നിപ്പാറയില്‍ ഒരു റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;
(ബി)പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ ?
|
2691 |
ചങ്ങൂണാം കുന്നില്‍ റഗുലേറ്റര്‍ നിര്‍മ്മാണം
ശ്രീ. സി. പി. മുഹമ്മദ്
(എ)പാലക്കാട് ജില്ലയിലെ പട്ടാന്പി ഓങ്ങല്ലൂരില്‍ ഭാരതപ്പുഴക്ക് കുറുകെ ചങ്ങൂണാം കുന്നില്‍ റഗുലേറ്റര്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍, എസ്റ്റിമേറ്റ് തയ്യാറാക്കി, ടെണ്ടര്‍ നടപടികള്‍ എന്ന് തുടങ്ങാനാകുമെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിക്ക് നബാര്‍ഡ് ധനസഹായം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ?
|
2692 |
കടലാക്രമണ പ്രതിരോധ പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്‍
'' റ്റി. എന്‍. പ്രതാപന്‍
'' കെ. ശിവദാസന്‍ നായര്‍
'' പി. സി. വിഷ്ണുനാഥ്
(എ)കടലാക്രമണ പ്രതിരോധത്തിനായി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം എന്നറിയിക്കുമോ?
|
2693 |
വേങ്ങേരി മുതല്‍ മൊകവൂര്‍ വരെയുള്ള കനാല്‍ പുനര്‍നിര്‍മ്മാണം
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനില്‍ മാവിളിക്കടവിലൂടെ കടന്നുപോകുന്ന കനാലിന്‍റെ വേങ്ങേരി മുതല്‍ മൊകവൂര്‍ വരെ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ ഈ ഭാഗത്തെ കനാല്‍ പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
(സി)ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2694 |
പുതുക്കാട് മണ്ധലത്തിലെ പീള്ളത്തോട് ചെക്ക് ഡാം പണി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ പീള്ളത്തോട് ചെക്ക് ഡാം പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പ്രസ്തുത ചെക്ക് ഡാം പണിയുന്നതിന് നടപടി സ്വീകരിക്കുമോ?
|
2695 |
കുട്ടനാട് പാക്കേജില്‍ ജലസേചനവകുപ്പു മുഖേന നടപ്പിലാക്കേണ്ട പദ്ധതികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)കുട്ടനാട് പാക്കേജില്‍ ജലസേചനവകുപ്പു മുഖേന നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് എത്ര തുകയാണു നീക്കിവെച്ചത്;
(ബി)ഏതെല്ലാം പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചുവെന്നും, ഓരോ പദ്ധതിക്കും നീക്കിവെച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
(സി)ഇതില്‍ ഓരോ പദ്ധതിയും ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും, ഓരോ പദ്ധതിക്കും ഇതിനോടകം എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
(ഡി)കുട്ടനാട് പാക്കേജിന്‍റെ കാലാവധി അവസാനിക്കുന്നതെന്നാണ്;
(ഇ)പാക്കേജിന്‍റെ കാലാവധി അവസാനിച്ചാലും പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനത്തിനു ഫണ്ട് ലഭ്യമാക്കുന്നത് എങ്ങനെയെന്നുവിശദീകരിക്കുമോ?
|
2696 |
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി പുനരുജ്ജീവനത്തിനുള്ള മണ്ണു-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നോ;
(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് കുട്ടനാട്, അപ്പര്‍ കുട്ടനാട്, ഓണാട്ടുകര പ്രദേശങ്ങളിലെ കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ നവീകരണവും, മഴവെള്ള സംഭരണികളുടെ നിര്‍മ്മാണവും നടത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ ഏതെല്ലാം സ്ഥലത്ത് എത്രവീതം ഏതു പ്രവൃത്തിയെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി ഇതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ട്?
|
2697 |
വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊയിലാണ്ടി നിയോജക മണ്ധലത്തിലെ പ്രവൃത്തികള്‍
ശ്രീ. കെ. ദാസന്‍
(എ)വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ കേരള ജല അതോറിറ്റി ഏതൊക്കെ പ്രവൃത്തികളാണ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ:
(ബി)ഇവയില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാം; തുക എത്ര; ഏതൊക്കെ പഞ്ചായത്തുകളില്‍; വിശദമായി വ്യക്തമാക്കാമോ;
(സി)ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ക്ക് എപ്പോള്‍ ഭരണാനുമതി ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
T.2698 |
പാലക്കാട് ജില്ലയിലെ വരള്‍ച്ച നേരിടാനുള്ള പദ്ധതികള്‍
ശ്രീ. എം. ഹംസ
(എ)മുഖ്യമന്ത്രി 2013 മാര്‍ച്ച് മാസം വരള്‍ച്ച അവലോകനം ചെയ്യുന്നതിനായി പാലക്കാട് വിളിച്ചുചേര്‍ത്ത എം.എല്‍.എ മാരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു;
(ബി)മുഖ്യമന്ത്രി എന്തെല്ലാം സ്പെഷ്യല്‍ പാക്കേജുകളാണ് പ്രഖ്യാപിച്ചത്; വിശദാംശം ലഭ്യമാക്കാമോ;
(സി)പാലക്കാട് ജില്ലയിലെ കുളങ്ങള്‍ വൃത്തിയാക്കി നവീകരിക്കുന്നതിനായി തീരുമാനം എടുത്തിരുന്നോ; ഉണ്ടെങ്കില്‍ എത്ര കുളങ്ങള്‍ നവീകരിക്കുന്നതിനായി ഭരണാനുമതി നല്‍കി; വിശദമാക്കുമോ;
(ഡി)ഭരണാനുമതി നല്‍കിയ എത്ര കുളങ്ങള്‍ക്ക് ടെക്നിക്കല്‍ സാംഗ്ഷന്‍ നല്‍കിയിട്ടുണ്ട്;
(ഇ)പ്രസ്തുത സ്കീമിനായി എന്തു തുക അനുവദിച്ചു;
(എഫ്)അതില്‍ എത്ര ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ?
|
2699 |
2013-14 ലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് 2013-2014 സാന്പത്തിക വര്‍ഷത്തില്‍ പുതിയ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
(ബി)ഈ തുക ഉപയോഗിച്ച് സംസ്ഥാനത്ത് എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട് ; ഇതില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുന്നതെന്ന് വിശദമാക്കാമോ ?
|
2700 |
ചേലക്കര നിയോജക മണ്ഡലത്തില്‍ മലബാര്‍ ഇറിഗേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പദ്ധതികള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മലബാര്‍ ഇറിഗേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയത് എന്നാണെന്ന് ഉത്തരവിന്‍റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;
(സി)ഇവയില്‍ ഏതെല്ലാം പദ്ധതിളുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചുവെന്നും; ഏതെങ്കിലും പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങളും വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതികള്‍ എന്ന് നിര്‍മ്മാണം ആരംഭിക്കുമെന്നും എല്ലാ പദ്ധതികളും എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും അറിയിക്കുമോ?
|
2701 |
ഡാമുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
,, പി. ഉബൈദുള്ള
,, കെ.എം. ഷാജി
,, എന്‍.എ. നെല്ലിക്കുന്ന്
(എ)ഡാമുകളുടെയെല്ലാം സുരക്ഷ സംബന്ധിച്ച പരിശോധന കാലാകാലങ്ങളില്‍ നടത്താറുണ്ടോ; ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയുടെ വിശദാംശം ലഭ്യമാക്കാമോ;
(ബി)ഇതിനായി നിയോഗിക്കുന്ന വിദഗ്ദ്ധസമിതിയുടെ ഘടന എപ്രകാരമാണ്; വിശദമാക്കുമോ;
(സി)പരിശോധനയില്‍ നവീകരണമോ ഡീ കമ്മീഷനിംഗോ ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
|
T.2702 |
അണക്കെട്ട് പ്രദേശത്തുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഡാമിലെ മത്സ്യബന്ധനാവകാശം
ശ്രീ. ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എ. റ്റി. ജോര്‍ജ്
,, പി. എ. മാധവന്‍
(എ)അണക്കെട്ട് പ്രദേശത്തുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഉപജീവനത്തിനായി മത്സ്യബന്ധനാവകാശം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും വിശദമാക്കുമോ;
(സി)പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്, അണക്കെട്ടുകളില്‍ മത്സ്യം നിക്ഷേപിക്കുന്നതിനും മത്സ്യബന്ധനത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഏതൊക്കെ വകുപ്പുകളുമായിട്ടാണ് സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
2703 |
പഴശ്ശി ജലസേചന പദ്ധതി ഒഫീസുകള്‍ / ജീവനക്കാര്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)പഴശ്ശി ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏതെല്ലാം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)ഓരോ ഓഫീസിലും നിലവിലുള്ള തസ്തികകള്‍ ഏതെല്ലാമെന്നും ജീവനക്കാര്‍ എത്രയെന്നും വ്യക്തമാക്കുമോ;
(സി)കുട്ടനാട് പാക്കേജിന്‍റെ നടത്തിപ്പിലേയ്ക്ക് പഴശ്ശി ജലസേചന പദ്ധതിയുടെ ഏതെങ്കിലും തസ്തികയോ ജീവനക്കാരെയോ പുനര്‍വിന്യസിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇപ്രകാരം തസ്തികകള്‍ കുട്ടനാട് പാക്കേജിലേക്ക് വിന്യസിച്ചത് കണ്ണൂര്‍ ജില്ലയിലെ ജലസേചന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഇ)ഇപ്രകാരം കുട്ടനാട് പാക്കേജിലേയ്ക്ക് വിന്യസിച്ച തസ്തികകളും ജീവനക്കാരെയും അടിയന്തിരമായി കണ്ണൂര്‍ ജില്ലയിലേയ്ക്ക് തന്നെ പുന:സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|