|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2121
|
ആലപ്പുഴ അഭിഭാഷക ദന്പതികള്‍ക്കെതിരെയുണ്ടായ പോലീസ് അതിക്രമം
ശ്രീ. ജി. സുധാകരന്‍
(എ)2013 ഡിസംബര്‍ 29-ാം തീയതികളില്‍ ആലപ്പുഴ ബീച്ച് ഫെസ്റ്റിവല്‍ കാണുന്നതിനായി എത്തിയ ആലപ്പുഴബാറിലെ അഭിഭാഷക ദന്പതികളെ അവിടെയുണ്ടായിരുന്ന പോലീസ് ഉദേ്യാഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും കയ്യേറ്റം ചെയ്തതുമായും ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയില്‍ന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ വിശദമായ അനേ്വഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ ?
|
2122 |
കണ്ണുരിലെ മെട്രോ മനോരമയില്‍ വന്ന വാര്‍ത്ത
ശ്രീ. കെ. കെ. നാരായണന്‍
(എ)2013 ഒക്ടോബര്‍ 23 ബുധനാഴ്ച കണ്ണൂരിലെ മെട്രോ മനോരമയില്‍ "ഖദറിട്ട പ്രമുഖന്‍റെ ഗുണ്ടാരാജ്' എന്ന് വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍റെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് വ്യക്തമാക്കാമോ?
|
2123 |
ശ്രീ. സുലൈമാന്‍റെ പരാതി
ശ്രീ. സി. മമ്മൂട്ടി
(എ)ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ശ്രീ. സുലൈമാന്‍ എന്ന യാള്‍ 15/6/2013ന് 720/ഢകജ/2013 നന്പരില്‍ നല്കിയ പരാതിയിന്മേല്‍ ഇതേവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പരാതിയെക്കുറിച്ച് അന്വേഷിട്ടുണ്ടോ; പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ആരാണ്;
(സി)ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കാമോ?
|
2124 |
തിരുവല്ല നടപ്പാതയില്‍ സ്റ്റേജ് കെട്ടി പൊതുപരിപാടി
ശ്രീ. മാത്യു റ്റി. തോമസ്
(എ)തിരുവല്ല എസ്.സി.എസ്. കവലയില്‍ ജോയ് ആലുക്കാസ് എന്ന സ്ഥാപനത്തിന്‍റെ കെട്ടിടത്തിന്‍റെ മുന്പില്‍ നടപ്പാതയില്‍ സ്റ്റേജ് കെട്ടിയും, എം.സി. റോഡില്‍ കസേരകളിട്ടും 2013 ഡിസംബര്‍ 31-ാം തീയതി വൈകുന്നേരം പൊതുപരിപാടി നടത്തിയതിനു പോലീസ് അനുമതി നല്‍കിയിരുന്നോ;
(ബി)ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പരിപാടി അവിടെ നടത്തുന്നതിന് മൈക്ക് സാങ്ഷന്‍ നല്‍കിയിരുന്നോ;
(സി)അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് അംഗീകൃതമാനദണ്ധങ്ങള്‍ക്കു വിരുദ്ധമല്ലേ; അനുമതി നല്‍കിയിട്ടില്ലെങ്കില്‍ തിരുവല്ല ആര്‍.ഡി.ഒ.യും സി.ഐ.യും ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരിപാടിക്കെതിരെ എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഈ പരിപാടിയുടെ സംഘാടകര്‍ ആരെല്ലാമാണ്;
(ഇ)പി.ഡബ്ല്യൂ.ഡി. റോഡില്‍ സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള പരിപാടി നടന്ന സ്ഥലത്ത് വാഹനാപകടം ഉണ്ടായതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
2125 |
ഫയല്‍ സമര്‍പ്പണം ഓണ്‍ലൈന്‍വഴി നടപ്പാക്കല്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പോലീസ് ഭരണവിഭാഗത്തില്‍ ഫയല്‍ സമര്‍പ്പണം ഓണ്‍ലൈന്‍വഴി നടപ്പാക്കുന്നതിനായി ഇന്‍റേണല്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോസ്സസ്സിംഗ് സിസ്റ്റം (ഐ.എ.പി.എസ്.) സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)നാളിതുവരെ ആയതിനായി എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;
(സി)പ്രസ്തുത സംവിധാനം സന്പൂര്‍ണ്ണമായി നടപ്പിലാക്കുന്നതോടെ പോലീസ് വകുപ്പിലെ ഫയല്‍ നടപടിക്രമത്തിലുള്ള കാര്യക്ഷമത സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം അറിയിക്കുമോ ?
|
2126 |
മാടായി, മാട്ടൂല്‍ പ്രദേശങ്ങളിലെ അനധികൃത പൂഴി മണല്‍ ഖനനം
ശ്രീ. റ്റി. വി. രാജേഷ്
കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂല്‍ പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത പൂഴി മണല്‍ ഖനനം തടയുന്നതിന് ആഭ്യന്തര വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?
|
2127 |
വൈപ്പിന്‍ നിയോജകമണ്ധലത്തിലെ അനധികൃത മദ്യ-മയക്കുമരുന്ന് വില്പന സംബന്ധിച്ച കേസുകള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ നിയോജകമണ്ധലത്തില്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ അനധികൃത മദ്യ-മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഈ കേസുകളില്‍ സ്വീകരിച്ച നടപടികളെന്തൊക്കെയെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കേസുകള്‍ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് വിശദീകരിക്കുമോ;
(സി)പ്രസ്തുത കേസുകളില്‍ എക്സൈസ് വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിച്ച കേസുകളെത്രയെന്ന് വിശദമാക്കുമോ ?
|
2128 |
ഹെല്‍മെറ്റ് പരിശോധന
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് തീരുവണ്ണൂരില്‍ പൊലീസിന്‍റെ ഹെല്‍മറ്റ് പരിശോധനക്കിടെ രണ്ട് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ മരണമടഞ്ഞത് സംബന്ധിച്ച് അനേ്വഷണം നടത്തുന്നതിന് ഡോ. ഇളങ്കോവന്‍ ഐ.എ.എസ്സിനെ ചുമതലപ്പെടുത്തിയിരുന്നുവോ ;
(ബി)എങ്കില്‍ അദ്ദേഹം ഇത് സംബന്ധിച്ച് അനേ്വഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ ;
(സി)അനേ്വഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
2129 |
പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുങ്കം പിരിവില്‍ നടന്ന ക്രമക്കേടുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് മണ്ധലത്തിലെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന്‍റെ ചുങ്കം പിരിവില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച എത്ര കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
(ബി)ഇവയില്‍ ഏതെല്ലാം കേസുകളിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ;
(സി)കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്നും ഇവയുടെ അനേ്വഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?
|
2130 |
സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്
ശ്രീമതി പി. അയിഷാ പോറ്റി
(എ) കൊല്ലം ജില്ലയിലെ പുത്തൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ച് ഉത്തരവായത് എന്നാണ്;
(ബി) പ്രസ്തുത പദ്ധതി സ്കൂളില്‍ ആരംഭിക്കുന്നതിനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(സി) പ്രസ്തുത സ്കൂളിലെ കുട്ടികള്‍ക്ക് എസ്.പി.സി. പ്രകാരം പരിശീലനത്തിന് തീയതി നിശ്ചയിച്ചിട്ട് ആയത് മാറ്റി വയ്ക്കുന്നതിനുണ്ടായ സാഹചര്യം വെളിപ്പെടുത്തുമോ?
|
2131 |
പോലീസ് സ്റ്റേഷനുകളില്‍ വികലാംഗര്‍ക്കു പ്രത്യേകം കൌണ്ടര്‍
ശ്രീമതി ഗീതാ ഗോപി
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജനമൈത്രി പോലീസ് സ്റ്റേഷന്‍ മാതൃകയില്‍ ഭിന്നശേഷിയുള്ളവരുടെ ആവലാതികള്‍ കേള്‍ക്കാനും പരാതികള്‍ സ്വീകരിക്കുവാനും പ്രത്യേകം കൌണ്ടറുകള്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍, കാരണം വിശദീകരിക്കുമോ?
|
2132 |
മെട്രോപ്പൊലിറ്റന്‍ പോലീസ് കമ്മീഷണറേറ്റ്
ശ്രീ. സി. ദിവാകരന്‍
(എ)കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ മെട്രോപ്പൊലിറ്റന്‍ പോലീസ് കമ്മീഷണറേറ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, എന്തെല്ലാം അധികാരങ്ങളാണ് കമ്മീഷണര്‍ക്കു നല്‍കിയിട്ടുള്ളത്; ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് കമ്മീഷണര്‍ ആയി നിയമിച്ചിട്ടുള്ളത്?
|
2133 |
കാസര്‍കോഡ് ജില്ലയിലെ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍കോഡ് ജില്ലയിലെ ഏതൊക്കെ സ്റ്റേഷനുകളാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ജനമൈത്രി പോലീസിന്‍റെ പ്രവര്‍ത്തനത്തിന് ജില്ലയില്‍ എത്ര പോലീസ് ഉേദ്യാഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും സ്റ്റേഷനും തസ്തികയും തിരിച്ച് വ്യക്തമാക്കുമോ;
(സി)ജനമൈത്രി പോലീസ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെടുന്ന ഉദേ്യാഗസ്ഥരുടെ മാനദണ്ധം എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ?
|
2134 |
ഉപ്പളയില്‍ പുതിയ പോലീസ് സ്റ്റേഷന്‍
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനുളള മുന്‍ഗണനാ പട്ടികയില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്;
(സി)മഞ്ചേശ്വരം നിയോജകമണ്ധലത്തിലെ ഉപ്പളയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
|
2135 |
കൊടുവള്ളി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഭരണാനുമതി
ശ്രീ. പി. റ്റി. എ. റഹീം
(എ)കൊടുവള്ളി പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് തീരുമാനമെടുത്തത് ഏത് തീയതിയിലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കാലയളവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആരായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഭരണാനുമതി ലഭ്യമാക്കിയത് എന്നാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ?
|
2136 |
പൂക്കാട് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷന്‍
ശ്രീ. കെ. ദാസന്‍
(എ) മുന്‍സര്‍ക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച കൊയിലാണ്ടി മണ്ധലത്തില്‍ പൂക്കാട് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യത്തില്‍ പുരോഗമിച്ച് വരുന്ന നടപടി വിശദമാക്കുമോ;
(ബി) ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പില്‍ എന്തെങ്കിലും നടപടികള്‍ പുരോഗമിക്കുന്നുണ്ടോ; വിശദമാക്കാമോ?
|
2137 |
പെരിന്പിലാവ് ആസ്ഥാനമായി പോലീസ് സ്റ്റേഷന്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ) പ്രവര്‍ത്തനമേഖലകൊണ്ടും, കേസ്സുകളുടെ ബാഹു ല്യംകൊണ്ടും സംസ്ഥാനത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന കുന്നംകുളം പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പെരിന്പിലാവ് ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;
(ബി) നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത സ്റ്റേഷന്‍റെ പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയും എന്നാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
2138 |
ചെറുപുഴയില്‍ പുതിയ പോലീസ് സ്റ്റേഷന്‍
ശ്രീ. സി. കൃഷ്ണന്‍
കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം പോലീസ് സ്റ്റേഷന്‍ വിഭജിച്ച് ചെറുപുഴ കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
|
2139 |
പെരുന്പാവൂരില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കല്‍
ശ്രീ. സാജു പോള്‍
(എ)പെരുന്പാവൂരിലെ വാഹനബാഹുല്യവും ഗതാഗതക്കുരുക്കും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വളരെയധികം യാത്രാവാഹനങ്ങളും ഭാരവണ്ടികളും കടന്നുപോകുന്ന പെരുന്പാവൂരില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
2140 |
ഫയര്‍ഫോഴ്സ് ജീവനക്കാരുടെ ഗ്രേഡ് പ്രൊമോഷന്‍
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)ഫയര്‍മാന്‍ തസ്തികയിലും ഫയര്‍മാന്‍ ഡ്രൈവര്‍-കം-പന്പ് ഓപ്പറേറ്റര്‍ തസ്തികയിലുമുള്ള ജീവനക്കാര്‍ക്ക് ഗ്രേഡ് പ്രൊമോഷന്‍ നല്‍കുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുമോ;
(ബി)ഒന്നാമത്തെ സമയബന്ധിത ഗ്രേഡ് വാങ്ങുന്ന ഫയര്‍മാന്‍, ഫയര്‍മാന്‍ ഡ്രൈവര്‍-കം-പന്പ് ഓപ്പറേറ്റര്‍ എന്നീ തസ്തികകള്‍ക്ക് പുതിയ പേര് നല്‍കുന്നതിനും രണ്ടാമത്തെ ഗ്രേഡ് നേടുന്നവരെ പുതിയ തസ്തികയായി അംഗീകരിച്ച് പുതിയ പേര് നല്‍കുന്നതും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമോ;
(സി)മറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളെ അപേക്ഷിച്ച് പ്രൊമോഷന്‍ സാധ്യത വളരെ കുറവായതിനാല്‍ അത്തരം കാര്യങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിനും ജീവനക്കാര്‍ക്ക് അംഗീകാരം നല്‍കുന്നതിനുമുള്ള തീരുമാനം കൈക്കൊള്ളുമോ?
|
2141 |
ഫയര്‍ സ്റ്റേഷനുകളുടെ നവീകരണം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)സംസ്ഥാനത്തെ ഫയര്‍ സ്റ്റേഷനുകളുടെ എണ്ണം എത്രയാണ്; സ്വന്തമായി കെട്ടിടം ഉള്ളവ, ഇല്ലാത്തവ, ഏതൊക്കെയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)സ്വന്തമായി ഭൂമിയില്ലാത്ത ഫയര്‍ നിലയങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും പുതിയ കെട്ടിടം പണിയുന്നതിനും ഒരു പ്രത്യേക സമിതിക്ക് സംസ്ഥാനതലത്തില്‍ രൂപം നല്‍കുന്നതിന് തീരുമാനം കൈക്കൊള്ളുമോ;
(സി)ഫയര്‍ നിലയങ്ങളില്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
|
2142 |
ഫയര്‍സര്‍വ്വീസ് അക്കാഡമിയിലും സ്റ്റേഷനുകളിലും പുതിയ തസ്തിക
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)ഫയര്‍ സ്റ്റേഷനുകളിലെ അസിസ്റ്റന്‍ന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ തസ്തിക 2 ആയും ലീഡിംഗ് ഫയര്‍മാന്‍ തസ്തിക 8 ആയും ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ ;
(ബി)തൃശ്ശൂര്‍ ഫയര്‍ സര്‍വ്വീസ് അക്കാഡമിയില്‍ എ.എസ്.റ്റി.ഒ., എസ്.റ്റി.ഒ., എ.ഡി.ഒ. തസ്തികകളുടെ എണ്ണം കൂട്ടുന്നതിനും ഡി.ഒ. തസ്തിക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ ;
(സി)ഫയര്‍ സര്‍വ്വീസ് അക്കാഡമിയിലേക്ക് ലക്ച്ചര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമോ ;
(ഡി)ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫയര്‍ സര്‍വ്വീസ് അക്കാഡമിയില്‍ പ്രതേ്യക സൌകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2143 |
ശാസ്താംകോട്ട-കുണ്ടറ ഫയര്‍ നിലയങ്ങള്‍ക്ക് ആംബുലന്‍സും ഹൈഡ്രോളിക് ഉപകരണങ്ങളും
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)ശാസ്താംകോട്ട-കുണ്ടറ ഫയര്‍ നിലയങ്ങളില്‍
അംബുലന്‍സ്, ജീപ്പ്, ഹൈഡ്രോളിക് ഉപകരണങ്ങള്‍ എന്നിവ ഇല്ലായെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ബി)ദുരന്തസ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന "ആസ്ക്കാ ലൈറ്റ്' പ്രസ്തുത സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വികരിക്കുമോ ;
(സി)കൊല്ലം ജില്ലാ കളക്ട്രേറ്റില്‍ സൂക്ഷിച്ചിട്ടുള്ള ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമോ; ഇതില്‍ എന്തൊക്കെ ഉപകരണങ്ങള്‍ ഏതെല്ലാം ഫയര്‍ നിലയങ്ങള്‍ക്ക് നല്‍കി; വിശദമാക്കുമോ ?
|
2144 |
പരവൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം
ശ്രീ. ജി. എസ്. ജയലാല്‍
(എ) കൊല്ലം പരവൂര്‍ ഫയര്‍ സ്റ്റേഷന് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍, കെട്ടിടം നിര്‍മ്മിക്കുവാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത ആവശ്യത്തിലേക്കായി പരവൂര്‍ പോലീസ് സ്റ്റേഷന്‍ കോന്പൌണ്ടില്‍ ശേഷിക്കുന്ന സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കുകയും അതിന്മേല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തുവെങ്കിലും മേല്‍നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്;
(സി) പ്രസ്തുത അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കുകയോ, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാത്ത കാര്യം ഗൌരവമായി കാണുന്നുവോ;
(ഡി) എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ?
|
2145 |
പേരാവൂര്‍ ഫയര്‍ സ്റ്റേഷനു സ്വന്തം കെട്ടിടം
ശ്രീ. സണ്ണി ജോസഫ്
(എ)പേരാവൂര്‍ ഫയര്‍ സ്റ്റേഷനു സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍, എന്തു നടപടിയാണ് അതിനായി സ്വീകരിച്ചിട്ടുള്ളത്;
(സി)ഇല്ലെങ്കില്‍, പേരാവൂര്‍ ഫയര്‍ സ്റ്റേഷനു കെട്ടിടം നിര്‍മ്മിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ?
|
2146 |
ഇരിട്ടി ഫയര്‍ സ്റ്റേഷന്‍ നവീകരണം
ശ്രീ. സണ്ണി ജോസഫ്
ഇരിട്ടിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന്‍റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
2147 |
ഉപ്പള ഫയര്‍സ്റ്റേഷന്‍ നവീകരണം
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)
മഞ്ചേശ്വരം
നിയോജകമണ്ധലത്തിലെ
ഉപ്പള ഫയര്‍സ്റ്റേഷന് കെട്ടിടമില്ലാത്തതുള്‍പ്പെടെ നിരവധി അസൌകര്യങ്ങള്‍ നിലവിലുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഫയര്‍ സ്റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)ഉപ്പള ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
|
2148 |
വൈപ്പിന്‍ മണ്ധലത്തില്‍ ഫയര്‍ സ്റ്റേഷന്‍
ശ്രീ. എസ്. ശര്‍മ്മ
പെട്രോനെറ്റ് എല്‍.എന്‍.ജി., വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികള്‍ സ്ഥിതിചെയ്യുന്നതും ജനസാന്ദ്രതയേറിയതുമായ വൈപ്പിന്‍ മണ്ധലത്തില്‍ ഫയര്‍ സ്റ്റേഷന്‍ നിലവിലില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപകടങ്ങളില്‍ നിന്ന് ജനജീവിതം സുരക്ഷിതമാക്കുന്നതിന് സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് വ്യക്തമാക്കാമോ?
|
2149 |
കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത് എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി)ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് പരിഗണിച്ച മുന്‍ഗണനയും മാനദണ്ധങ്ങളും എന്തെല്ലാമാണ് എന്നത് വ്യക്തമാക്കാമോ;
(സി)കൊയിലാണ്ടിയില്‍ ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം എന്നത് വിശദമാക്കാമോ?
|
2150 |
വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയുടെ നവീകരണം
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
'' എ. റ്റി. ജോര്‍ജ്
'' വി. പി. സജീന്ദ്രന്‍
'' ലൂഡി ലൂയിസ്
(എ)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ പുതിയ രൂപത്തില്‍ മുന്നോട്ടുകൊണ്ടു പോകാനും കേസുകളില്‍ അേന്വഷണം പൂര്‍ത്തിയാക്കാനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)വിജിലന്‍സ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2151 |
വിജിലന്‍സ് കേസുകളുടെ വിശദാംശങ്ങള്‍
ശ്രീ. രാജു എബ്രഹാം
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് കോടതികളിലുണ്ടായിരുന്ന ഏതെങ്കിലും കേസുകള്‍ പിന്‍വലിക്കുകയുണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ കേസുകള്‍ എന്ന് കേസിന്‍റെ നന്പരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ;
(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് അനേ്വഷണം നടത്തിയ കേസുകള്‍ എത്ര; അതില്‍ കോടതിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടവ എത്ര; അനേ്വഷണം നടത്തിയതിനു ശേഷം തുടര്‍നടപടി അവസാനിപ്പിച്ച കേസുകള്‍ എത്ര; ഓരോന്നിന്‍റെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഐ.എ.എസ്./ഐ.പി.എസ്. ഉദേ്യാഗസ്ഥര്‍ക്കെതിരെ എത്ര വിജിലന്‍സ് കേസെടുത്തിട്ടുണ്ട;് ഓരോ കേസിന്‍റെയും വിശദാംശം സഹിതം വ്യക്തമാക്കാമോ?
|
2152 |
പിന്‍വലിച്ച വിജിലന്‍സ് കേസുകള്‍
ശ്രീ. എ. കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം വിജിലന്‍സ് കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; ഓരോ കേസിലും പ്രധാന പ്രതികള്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിജിലന്‍സ് കോടതികള്‍ തള്ളിയിട്ടുണ്ട്;
(സി)ഏതെല്ലാം കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിജിലന്‍സ് കോടതികള്‍ അനുവദിച്ചിട്ടുണ്ട്;
(ഡി)ഏതെല്ലാം വിജിലന്‍സ് കേസുകളാണ് നിലവില്‍ പിന്‍വലിക്കുന്നതിന് കോടതിയുടെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ?
|
2153 |
വനം വകുപ്പില്‍ നിന്നും തുടര്‍ച്ചയായി ഗവേഷണാനുമതി നല്‍കിയതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, സി. പി. മുഹമ്മദ്
(എ)വനം വകുപ്പില്‍ നിന്ന് തുടര്‍ച്ചയായി ഗവേഷണാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ആരാണ് പരാതി നല്‍കിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്; വിശദമാക്കുമോ;
(ഡി)എന്തെല്ലാം കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2154 |
ചക്കിട്ടപാറ ഇരുന്പയിര് ഖനനം വിജിലന്‍സ് അനേ്വഷണം
ശ്രീ. എളമരം കരീം
(എ) ചക്കിട്ടപാറ ഇരുന്പയിര്‍ ഖനനാനുമതി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അനേ്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ;
(ബി) ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
2155 |
വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പോലീസ് ഉദേ്യാഗസ്ഥര്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി) കൈക്കൂലി വാങ്ങുന്നതിനിടെ എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ പിടിയിലായിട്ടുണ്ട് എന്നും അവര്‍ ആരൊക്കെയാണെന്നും ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്തവരാണെന്നും ജില്ല തിരിച്ച് അറിയിക്കുമോ;
(സി) പ്രസ്തുത ഉദേ്യാഗസ്ഥരുടെ പേരില്‍ വകുപ്പ് തലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
|
2156 |
ജയില്‍ പരിശോധനയും ജീവനക്കാരുടെ അഴിമതി തടയലും
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ജയിലുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും വിപുലീകരിക്കുന്നതിനും എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
(ബി)ജയിലുകളില്‍ അഴിമതിയും കൈക്കൂലിയും സ്വജന പക്ഷപാതവും രാഷ്ട്രീയ പ്രവര്‍ത്തനവും വര്‍ദ്ധിച്ചുവരുന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജയില്‍ ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തുന്നതിനും തടയുന്നതിനും എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
(ഡി)സര്‍ക്കാര്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ജയിലുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ നല്‍കുമോ?
|
2157 |
ജയില്‍ചട്ടലംഘനങ്ങള്‍
ശ്രീ. കെ.എന്‍.എ. ഖാദര്‍
ജയില്‍ചട്ടങ്ങള്‍ ലംഘിച്ചതിന് തടവുകാരുടെ പേരില്‍ പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
2158 |
തടവുകാരുടെ ആശയവിനിമയ സൌകര്യം
ശ്രീ. പി. റ്റി. എ. റഹീം
ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന തടവുകാര്‍ക്ക് പുറത്തേയ്ക്ക് കത്ത് എഴുതുവാനും ഫോണ്‍ ചെയ്യുവാനും അനുവാദമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2159 |
ശ്രീ. ആര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം
ശ്രീ. എം.എ. ബേബി
(എ)തടവുശിക്ഷ അനുഭവിക്കവേ മുന്‍മന്ത്രി ശ്രീ. ആര്‍. ബാലകൃഷ്ണപിള്ള എത്രദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയുകയുണ്ടായി; പ്രസ്തുത വേളയില്‍ എത്ര തവണ അദ്ദേഹം ഫോണ്‍ വിളിച്ചതായി രേഖകള്‍ പുറത്തുവന്നു; മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍ തുടങ്ങിയവരെ ഫോണില്‍ വിളിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ; ഇത് നിയമാനുസൃമായിരുന്നുവോ; പോലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ; ഇത് ഏതെല്ലാം നിയമവ്യവസ്ഥകളുടെ ലംഘനമായിരുന്നു;
(ബി)പോലീസ് കസ്റ്റഡിയില്‍ കഴിയുകയായിരുന്ന തടവുകാരനായ ബാലകൃഷ്ണപിള്ളയെ നേരില്‍വന്നുകണ്ട മന്ത്രിമാരും നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥരും ആരൊക്കെയായിരുന്നു; ഭാര്യയും മക്കളും എത്ര തവണ നേരിട്ടുവന്ന് കാണുകയുണ്ടായി; ഇതിന്‍റെ പേരില്‍ എത്ര ജയില്‍ ജീവനക്കാരെയും പോലീസുകാരെയും സസ്പെന്‍ഡ് ചെയ്യുകയുണ്ടായി?
|
2160 |
ടി.പി. വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, മദ്യം എന്നിവ ഉപയോഗിച്ച സംഭവം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ) ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, മദ്യം എന്നിവ ഉപയോഗിച്ചത് കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്;
(ബി) ഉദേ്യാഗസ്ഥര്‍ക്ക് പുറമെ, ജയിലിന് പുറത്തുനിന്നുള്ള ആരെയെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ;
(സി) പ്രസ്തുത കേസുമായി ബന്ധപ്പെട്ട അനേ്വഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കുമോ?
|
2161 |
ജയില്‍ ജീവനക്കാരുടെ സ്ഥിതിവിവരകണക്കുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ജയിലുകളില്‍ എത്ര ഒഴിവുകളുണ്ടെന്നും അവ ഏതെല്ലാം വിഭാഗത്തിലാണെന്നും ഏതെല്ലാം ജയിലുകളിലാണെന്നും വ്യക്തമാക്കുമോ;
(ബി)ഈ ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
(സി)നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ഓരോ ജയിലിലും എത്ര തടവുകാര്‍ക്ക് എത്ര വാര്‍ഡന്‍മാര്‍ എന്ന തോതിലാണ് നിയമനം നടത്തുന്നതെന്ന് അറിയിക്കുമോ;
(ഡി)ജയില്‍ പുള്ളികളുടെ ബാഹുല്യം കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
|
2162 |
ജയിലുകളിലെ തസ്തികകള്‍
ശ്രീ. സണ്ണി ജോസഫ്
(എ)ജയിലുകളിലെ നിലവിലുള്ള തസ്തികള്‍ എത്ര;
(ബി)ഇതില്‍ എത്ര തസ്തികകളിലാണ് സ്ഥിരനിയമനം നടത്തിയിട്ടുള്ളത്;
(സി)താത്കാലിക നിയമനം എത്രയാണ്;
(ഡി)സെന്‍ട്രല്‍ ജയില്‍ പോലുള്ള സ്ഥലങ്ങളില്‍ പരിശീലനം ഇല്ലാത്തവരെ നിയമിക്കുന്നത് സുരക്ഷിതമാണോ?
|
2163 |
ജയില്‍ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)ജയിലുകളില്‍ നടപ്പാക്കിയ ഭക്ഷണ ഉല്പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജയിലുകളിലെ ഭക്ഷണ ഉല്പ്പാദന യൂണിറ്റുകളുടെ സ്തുത്യര്‍ഹമായ നടപ്പിലാക്കല്‍ വഴി സര്‍ക്കാരിന് സാന്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്കുന്നതിന് തയ്യാറാകുമോ?
|
<<back |
|