UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2081

പട്ടികജാതി - പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുളള ആക്രമണക്കേസുകള്‍ 


ശ്രീ. കെ.രാധാകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായി നടന്ന എത്ര ആക്രമണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് പറയാമോ; 

(ബി)ഇവയില്‍ എത്ര കേസുകള്‍ 'പട്ടികജാതി - പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) ആക്റ്റ്' അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറയാമോ; 

(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുളള ആക്രമണക്കേസുകളില്‍ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, എത്ര കേസുകളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അറിയിക്കാമോ; 

(ഡി) പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ പലപ്പോഴും പ്രതികളെ പിടികൂടാന്‍ കാലതാമസം വരുത്തുകയും, ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് നിശ്ചിത സമയത്തിനുളളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് പ്രസ്തുത വിഭാഗം ജനങ്ങളോടുളള അനീതിയല്ലെ; വ്യക്തമാക്കാമോ; 

(ഇ)എങ്കില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമോ?

2082

ആരാധനാലയങ്ങളിലെ കവര്‍ച്ചക്കേസുകള്‍


 ശ്രീ. ബാബു എം. പാലിശ്ശേരി

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പള്ളികളിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; 

(ബി) ഇതില്‍ എത്ര കേസ്സുകളില്‍ കളവുമുതല്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്; 

(സി) ഇനിയും തെളിയിക്കപ്പെടാനുള്ള കേസ്സുകള്‍ എത്രയെണ്ണമുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

2083

സോളാര്‍ തട്ടിപ്പ് കേസ് 


ശ്രീ. കെ. വി. വിജയദാസ്

(എ)സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശ്രീമതി സരിതാ നായര്‍ക്കെതിരെയുള്ള കേസുകളില്‍ ഏതെല്ലാം വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)ടിയാളിനെതിരെ എത്ര കോടതികളിലായാണ് കേസുകള്‍ നിലനില്‍ക്കുന്നതെന്ന് വിശദമാക്കുമോ ?

2084

സോളാര്‍ തട്ടിപ്പുകേസില്‍ ഒത്തുതീര്‍പ്പ് 


ശ്രീ. ആര്‍. രാജേഷ് 

(എ)സോളാര്‍ തട്ടിപ്പുകേസില്‍ പ്രതി ശ്രീമതി സരിതാ നായര്‍ 2014 ജനുവരി 9 വരെ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനായി ചിലവഴിച്ച തുകയെത്ര ; 

(ബി)ഈ തുക ലഭ്യമായതിനെ സംബന്ധിച്ച് പോലീസ് അനേ്വഷിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ പോലീസ് അനേ്വഷണം നടത്തുമോ ?




2085

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കേസുകളും


ശ്രീ. ആര്‍. രാജേഷ്



(എ)പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) ആക്ട് 1989 പ്രകാരം 2001 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്ര; 

(ബി)കുറ്റപത്രം കോടതിയില്‍ നല്കാത്ത കേസുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(സി)അനേ്വഷണം പൂര്‍ത്തിയായ കേസുകള്‍ എത്ര; ഇനിയും അറസ്റ്റു ചെയ്യാനുള്ളവര്‍ എത്ര; 

(ഡി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ എത്ര; സ്ത്രീപീഡനകേസുകള്‍ എത്ര; കൊലപാതക കേസുകള്‍ എത്ര?


2086

തീവ്രവാദ ബന്ധമുള്ളവരുടെ അക്കൌണ്ട് മുഖേന കാസര്‍ഗോഡ് എത്തിയ തുകയുടെ വിതരണം


 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ) തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ ബീഹാര്‍ പോലീസ് അറസ്റ്റ് ചെയ്ത മംഗളൂരു ദന്പതികളായ അയിഷാ ബാനു, ഭര്‍ത്താവ് സുബൈര്‍ എന്നിവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പാക്കിസ്ഥാന്‍, സൌദിഅറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വന്ന തുക കാസര്‍ഗോഡ്, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയായി വന്നിട്ടുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) എങ്കില്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും അനേ്വഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2087

കണ്ണൂര്‍ ജില്ലയിലെ വെണ്ടുട്ടായിലെ ക്വട്ടേഷന്‍ സംഘത്തിന്‍റെ നേതൃത്വം 


ശ്രീ. കെ. കെ. നാരായണന്‍

(എ) കണ്ണൂര്‍ ജില്ലയിലെ വെണ്ടുട്ടായിയില്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്ന ക്വട്ടേഷന്‍ സംഘം ആരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(ബി) ഈ സംഘത്തില്‍ എത്ര പേരുണ്ട് എന്നും ഇവര്‍ ആരൊക്കെയെന്നും വ്യക്തമാക്കാമോ?

2088

കണ്ണൂര്‍ ടൌണിലെ പോലീസിന് ബ്ലേഡ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധ


ശ്രീ. കെ. കെ. നാരായണന്‍

(എ)കണ്ണൂര്‍ ടൌണിലെ പോലീസിന് ബ്ലേഡ് ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധത്തെ സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇതില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?


2089

വീട് കയറി ആക്രമണം 


ശ്രീ. ബി. സത്യന്‍

(എ)നഗരൂര്‍ നെടുന്പറന്പ് രേഖാഭവനില്‍ ദേവദാസന്‍റെ കുടുംബത്തിനുനേരെയുള്ള വീട് കയറി ആക്രമണം നടത്തിയ സംഭവുമായി ബന്ധപ്പെട്ട കേസനേ്വഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഈ കേസില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പീഡിപ്പിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

2090

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍


 ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന്‍റെ പേരില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ; 

(ബി) ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

2091

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതി


ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?

2092

കൂരാച്ചുണ്ട് വിദ്യാര്‍ത്ഥിനിയെ കാണാതായ കേസ് 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ബാലുശ്ശേരി മണ്ധലത്തിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പൂവ്വത്തുംചോല, കുന്നുംപുറത്ത് ശ്രീമതി സിന്ധുബാബുവിന്‍റെ മകള്‍ കുമാരി ജ്യോതി ബാബു എന്ന വിദ്യാര്‍ത്ഥിനിയെ കാണാതായത് സംബന്ധിച്ച് കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് നടത്തിയ അനേ്വഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അറിയിക്കാമോ;

(സി)കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റുചെയ്യുന്നതിന് പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ?

2093

സ്ത്രീ സംരക്ഷണ നിയമം 


ശ്രീമതി കെ. കെ. ലതിക
 ,, പി. അയിഷാ പോറ്റി
 ഡോ. കെ. ടി. ജലീല്‍ 
ശ്രീ. ജെയിംസ് മാത്യു 

(എ)ബലാത്സംഗത്തിന് വിധേയയായ സ്ത്രീ വാക്കാല്‍ പരാതിപ്പെട്ടാല്‍ കേസെടുത്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടോ; പാര്‍ലമെന്‍റ് പാസാക്കിയ സ്ത്രീ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത നിയമം നിലവില്‍ വന്നത് എന്ന് മുതലാണ്; അതിനുശേഷം എത്ര കേസ്സുകളില്‍ പ്രസ്തുത നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കുകയുണ്ടായി; 

(സി)സോളാര്‍ കേസിലെ പ്രതി ശ്രീമതി സരിതാനായര്‍ താന്‍ ബലാത്സംഗത്തിന് വിധേയയായതായി മൊഴി നല്‍കിയിരുന്നുവെന്ന് എറണാകുളത്തെ എ.സി.ജെ.എം. ശ്രീ. എന്‍. വി.രാജു കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ബോധിപ്പിച്ചിട്ടുള്ളതായി സര്‍ക്കാരിനറിയാമോ; 

(ഡി)ഇതേ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയുണ്ടായോ; ആര്‍ക്കെല്ലാം എതിരായിട്ടായിരുന്നു മൊഴി; ഇതു സംബന്ധിച്ച് ശ്രീമതി സരിത എസ്. നായരുടെ ഭര്‍ത്താവ് എന്തെങ്കിലും മൊഴി നല്‍കിയിട്ടുണ്ടായിരുന്നുവോ; മൊഴികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2094

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 


ശ്രീമതി കെ. എസ്. സലീഖ

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം നാളിതുവരെ സ്ത്രീപീഡനം, സ്ത്രീകളുടെ കൊലപാതകം, സ്ത്രീധനപീഡനം, ബലാത്സംഗം, പെണ്‍കുട്ടികളുടെ തിരോധാനം, വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യകള്‍, മോഷണത്തിനിടെ സ്ത്രീകളുടെ കൊലപാതകം/ബലാത്സംഗം തുടങ്ങിയ എത്ര കേസുകള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തരം തിരിച്ച് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കേസുകളില്‍ എത്ര കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു; എത്ര കേസുകളില്‍ പ്രതികളെ പിടികൂടാനുണ്ടെന്നത് ഓരോന്നും തരം തിരിച്ച് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത കാലയളവിനുള്ളില്‍ സംസ്ഥാനത്ത് സ്കൂളുകള്‍/കോളേജുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ റാക്കറ്റ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ആയതില്‍ എത്ര കേസ്സുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു; ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)കൊല്ലം അഷ്ടമുടിക്കായലില്‍ നടന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സ്ത്രീപീഡന പരാതി ആഭ്യന്തര വകുപ്പിന് ലഭിച്ചുവോ; എങ്കില്‍ ഏത് പോലീസ് സ്റ്റേഷനിലാണ് പ്രസ്തുത പരാതി ലഭിച്ചത്; ആരാണ് പരാതിക്കാരി; ആര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്; ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ; 

(ഇ)ഇക്കാലയളവിനുള്ളില്‍ ഇത്തരം സ്ത്രീപീഡന കേസുകളില്‍ പ്രതികളായ എത്ര പോലീസ് ഉദേ്യാഗസ്ഥര്‍ സംസ്ഥാനത്തുണ്ട്; ഇതില്‍ വകുപ്പുതല അനേ്വഷണം നേരിടുന്നവര്‍ എത്ര; സസ്പെന്‍ഷന്‍നില്‍ കഴിയുന്നവര്‍ എത്ര; വിശദാംശം വ്യക്തമാക്കുമോ ?

2095

രജിസ്റ്റര്‍ ചെയ്ത സ്ത്രീപീഡനകേസുകള്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെയായി സംസ്ഥാനത്ത് എത്ര സ്ത്രീപീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ബി)പ്രസ്തുത കാലയളവില്‍ എത്ര ബലാല്‍സംഗകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)ടി കാലയളവില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ഡി)പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ഇ)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായി നടന്ന അതിക്രമം സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

2096

പന്തിരിക്കര പെണ്‍വാണിഭക്കേസ്


 ശ്രീമതി കെ. കെ. ലതിക

(എ) പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പന്തിരിക്കര പെണ്‍വാണിഭക്കേസ് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാ ക്കുമോ; 

(ബി) പ്രസ്തുത കേസ് അനേ്വഷണത്തിന് പ്രതേ്യക അനേ്വഷണ സംഘം രൂപീകരിച്ചിട്ടുണ്ടോ എന്നും സംഘത്തിലെ അംഗങ്ങള്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ; 

(സി) പ്രതേ്യക അനേ്വഷണസംഘം ആരെയെങ്കിലും ചോദ്യം ചെയ്യുകയോ അറസ്റ്റുചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ഡി) പ്രതികള്‍ക്കെതിരെ സമയബന്ധിതമായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് അനേ്വഷണ സംഘം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2097

ജാനകിക്കാട് പെണ്‍വാണിഭക്കേസിന്‍റെ അന്വേഷണം


ശ്രീ. ഇ. കെ. വിജയന്‍

(എ)കോഴിക്കോട് ജില്ലയിലെ ഇക്കോടൂറിസം മേഖലയായ ജാനകിക്കാട് കേന്ദ്രീകരിച്ച് നടന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പെണ്‍വാണിഭക്കേസിന്‍റെ അന്വേഷണം ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ; 

(ബി)നാളിതുവരെ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം എന്നത്തേക്ക് സമര്‍പ്പിക്കാന്‍ കഴിയും എന്നറിയിക്കുമോ?

2098

പന്തിരിക്കര സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് നടത്തിയ പെണ്‍വാണിഭം 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)പന്തിരിക്കര സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് നടത്തിയ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നു വെളിപ്പെടുത്തുമോ; 

(ബി)കേസുകളില്‍ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നോ; എങ്കില്‍ പരാതി എപ്പോഴാണ് നല്‍കിയതെന്നും എപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചതെന്നും വെളിപ്പെടുത്തുമോ; 

(ഡി)ഇക്കാര്യത്തില്‍ പോലീസ് ഉദേ്യാഗസ്ഥര്‍ വീഴ്ച വരുത്തിയതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ; എങ്കില്‍ വീഴ്ച വരുത്തിയ ഉദേ്യാഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

2099

ചാലക്കുടി പോലീസ് സ്റ്റേഷനിലെ 800/ഛഉഠച/ഘ1/13 നന്പര്‍ കേസ്സിന്‍റെ അന്വേഷണം 


ശ്രീ. റോഷി അഗസ്റ്റിന്‍ 

(എ)ചാലക്കുടി പോലീസ് സ്റ്റേഷനില്‍ 2013-ല്‍ രജിസ്റ്റര്‍ ചെയ്ത 800/ഛഉഠച/ഘ1/13-ാം നന്പര്‍ കേസ്സിന്‍റെ അന്വേഷണപുരോഗതി വിശദമാക്കുമോ; ഇതില്‍ ആരെല്ലാമാണു പ്രതികളെന്നു വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത കേസ് നല്‍കിയതാരാണെന്നും, കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണെന്നും വ്യക്തമാക്കുമോ; 

(സി)ഈ കേസ് നല്‍കിയ വ്യക്തിക്കെതിരെ വധശ്രമത്തിനു പ്രത്യേകം കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണെന്നും, രജിസ്റ്റര്‍ ചെയ്ത സമയം എപ്പോഴാണെന്നും വ്യക്തമാക്കുമോ; 

(ഡി)ഇപ്രകാരം കേസ്സെടുക്കാനുണ്ടായ സാഹചര്യം വിശദമാക്കുമോ?

2100

കാണാതായവരെക്കുറിച്ചുള്ള അനേ്വഷണം 


ശ്രീ. പി. തിലോത്തമന്‍

(എ)കാണാതായവരെക്കുറിച്ചുള്ള കേസുകളില്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചാല്‍ ഗൌരവപൂര്‍വ്വമായി അനേ്വഷണം നടക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കാണാതായവരെക്കുറിച്ച് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ള പരാതികളില്‍ ഇനിയും ആളെ കണ്ടെത്താത്ത എത്ര കേസുകള്‍ അവശേഷിക്കുന്നുയെന്ന് പറയുമോ; അവയുടെ അനേ്വഷണ പുരോഗതി വിശദമാക്കുമോ; 

(സി)ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാണാതായവരെക്കുറിച്ചുള്ള കേസുകള്‍ അനേ്വഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?

2101

ഭൂമി ഇടപാട് കേസ്സിന്‍റെ അന്വേഷണം


ശ്രീ.തോമസ്ചാണ്ടി 
''എ.കെ.ശശിന്ദ്രന്‍ 

(എ)മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ശ്രീ.സലീംരാജ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസിന്‍റെ അന്വേഷണം സി.ബി.ഐ-യെ ഏല്പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)ശ്രീ. സലീംരാജ് ഉള്‍പ്പെട്ട പ്രസ്തുത ഭൂമി തട്ടിപ്പ് കേസില്‍ ഇതുവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2102

ജവാന്‍ അബീഷ് ശിവന്‍റെ കൊലപാതകം സംബന്ധിച്ച അനേ്വഷണം 


ശ്രീ. സാജു പോള്‍

(എ)വിശാഖപട്ടണത്തുവച്ച് 6-10-2013-ന് അബീഷ് ശിവന്‍ എന്ന മലയാളി ജവാന്‍ കൊല ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കൊലപാതകം സംബന്ധിച്ച് ഊര്‍ജ്ജിതമായി അനേ്വഷിക്കുവാന്‍ ആന്ധ്ര സര്‍ക്കാരിനോടും കേന്ദ്ര ഏജന്‍സികളോടും ആവശ്യപ്പെടുമോ; 

(സി)മലയാളി ജവാന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

2103

രഘു കൊലപാതക കേസിന്‍റെ അന്വേഷണ പുരോഗതി 


ശ്രീ. സാജു പോള്‍

(എ)പെരുന്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്‍റില്‍വച്ച് രഘു എന്നയാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്‍റെ അനേ്വഷണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; 

(ബി)കേസില്‍ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ; മൂന്നാം പ്രതിക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

2104

താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എരഞ്ഞോണ അബ്ദുള്‍ കരീമിന്‍റെ തിരോധാനം 


ശ്രീ. പി. റ്റി. എ. റഹീം 
 
(എ)താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എരഞ്ഞോണ അബ്ദുള്‍ കരീം എന്നയാളുടെ തിരോധാനം സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഇത് സംബന്ധിച്ച അനേ്വഷണത്തിന്‍റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി)കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുമോ ? 

2105

മുതുവിള ശ്രീ. ബൈജുവിന്‍റെ ദുരൂഹമരണത്തിലുള്ള കേസ് അന്വേഷണം 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)നെടുമങ്ങാട് താലൂക്കില്‍ കല്ലറ, മുതുവിള കല്ലുവരന്പില്‍ വീട്ടില്‍ ശ്രീമതി ജഗദാംബികയുടെ മകനും ശ്രീമതി രമ്യയുടെ ഭര്‍ത്താവുമായ ബൈജുവിനെ 11.11.2012 പകല്‍ 11 മണിക്ക് വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോവുകയും പിറ്റേന്ന് രാവിലെ ദുരൂഹസാചര്യത്തില്‍ രക്തംവാര്‍ന്ന് മരണപ്പെട്ടുകിടന്നതുമായി ബന്ധപ്പെട്ട് പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടോ; 

(ബി)ആരാണ് പ്രസ്തുത പരാതി നല്‍കിയിട്ടുള്ളത്;

(സി)ബൈജുവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയത് ആരാണ് എന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടോ; 

(ഡി)ഈ കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റാരുടെയെങ്കിലും പേരുകള്‍ പ്രസ്തുത പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടോ; 

(ഇ)ഇവര്‍ക്കെതിരെ എന്തെങ്കിലും അന്വേഷണം നടത്തുകയോ പ്രതികളെ തിരിച്ചറിയുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; 

(എഫ്)മരണപ്പെട്ട ബൈജുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും മരണകാരണം എന്താണെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(ജി)ഈ കേസ് തേച്ചുമാച്ചുകളയുന്നതിന് ശ്രമം നടക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(എച്ച്)ഇത് സംബന്ധമായ പരാതി ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി., തിരുവനന്തപുരം റൂറല്‍ എസ്.പി., ആഭ്യന്തര വകുപ്പുമന്ത്രി എന്നിവര്‍ക്ക് ലഭിച്ചിട്ടുണ്ടോ; 

(ഐ)ഇതിന്മേല്‍ എന്തുനടപടികളാണ് സ്വീകരിച്ചതെന്നും ഈ കേസ് അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ; 

(ജെ)ലോക്കല്‍പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍, മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയെ ഈ കേസന്വേഷണത്തിന്‍റെ ചുമതല ഏല്‍പ്പിക്കുമോ?

2106

പോലീസ് സേനയില്‍ നടന്ന നിയമനം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പോലീസ് സേനയില്‍ പുതുതായി എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?

2107

പോലീസ് ക്വാര്‍ട്ടേഴ്സുകളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ നടപടി


ശ്രീ. കെ. എം. ഷാജി 

(എ)തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിലുളള ക്വാര്‍ട്ടേഴ്സുകളില്‍ സ്വന്തം പേരില്‍ അനുവദിച്ച ക്വാര്‍ട്ടേഴ്സുകള്‍ മറ്റുളളവര്‍ക്ക് നിയമാനുസൃതമല്ലാതെ താമസത്തിന് നല്‍കിയിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇത്തരത്തിലുളള അനധികൃത താമസക്കാരെ ഒഴിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)അനധികൃത താമസം നിരുത്സാഹപ്പെടുത്തുന്നതിന് മതിയായ പരിശോധന നടത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കാമോ?

2108

പോലീസ് ക്യാന്‍റീനിന്‍റെ പ്രവര്‍ത്തനം


ശ്രീ. എ. എ. അസീസ്
 ,, കോവൂര്‍ കുഞ്ഞുമോന്‍

(എ)സംസ്ഥാനത്ത് പോലീസ് ക്യാന്‍റീനില്‍ അംഗത്വം എടുത്തിട്ടുള്ളവരുടെ എണ്ണം എത്രയാണ്; അംഗത്വം എടുക്കുന്നതിന് എത്ര തുകയാണ് ഓരോരുത്തരില്‍ നിന്നും ഈടാക്കുന്നത്; ഈ തുകയുടെ വിനിയോഗം സംബന്ധിച്ച വിവരം നല്‍കുമോ; 

(ബി)ക്യാന്‍റീനിലുള്ള സ്റ്റോക്ക് ഐറ്റം ഡിസ്പ്ലേ ശരിയായ രീതിയിലല്ല പ്രദര്‍ശിപ്പിക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)പത്തനംതിട്ട ജില്ലയിലെ പോലീസ് ക്യാന്‍റീന്‍ അടൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലത്തില്‍ പൊതുവാഹന സൌകര്യമില്ലാത്ത സ്ഥലത്താകയാല്‍ പൊതുവാഹന സൌകര്യമുള്ള അടൂര്‍ ടൌണിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2109

പോലീസുകാരുടെ സീനിയോറിറ്റി ക്രമപ്പെടുത്താന്‍ നടപടി


 ശ്രീമതി പി. അയിഷാ പോറ്റി

(എ) ഒരേ പി.എസ്.സി. ലിസ്റ്റില്‍ നിന്നും കെ.എ.പി.3-ാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തീകരിച്ച് ഓപ്ഷന്‍ പ്രകാരം പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിയ ശേഷം റേഞ്ച് പ്രൊമോഷന്‍ പ്രകാരം പോലീസുകാര്‍ കൊല്ലം ജില്ലയില്‍ സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍മാരായി നിയമിക്കപ്പെടുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) അപ്രകാരം നിയമിക്കപ്പെടുന്പോള്‍ അതേ പി.എസ്.സി. ലിസ്റ്റില്‍ പെട്ട് പരിശീലനം പൂര്‍ത്തീകരിച്ച പോലീസുകാര്‍ കൊല്ലം ജില്ലയില്‍ എച്ച്.സി. ആയി മാത്രം ജോലിയില്‍ തുടരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ഒരേ ബാച്ചുകാരായി ഒരേ ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തീകരിക്കുകയും ഓപ്ഷന്‍ നല്‍കി ജില്ല മാറിയശേഷം റേഞ്ച് പ്രൊമോഷന്‍ വഴി ഉണ്ടാകുന്ന ഈ സീനിയോറിറ്റി പ്രശ്നം ക്രമപ്പെടുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ?

2110

കമാന്‍ഡന്‍റ്, ഡെപ്യൂട്ടി കമാന്‍ഡന്‍റ് എന്നീ തസ്തികകളിലെ ഒഴിവുകള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)സംസ്ഥാന പോലീസ് സേനയിലെ ജില്ലാ ആംഡ് റിസര്‍വ് വിഭാഗത്തില്‍ കമാന്‍ഡന്‍റ്, ഡെപ്യൂട്ടി കമാന്‍ഡന്‍റ് എന്നീ തസ്തികകളില്‍ ഇപ്പോള്‍ എത്ര ഒഴിവുകളാണുള്ളതെന്ന് അറിയിക്കുമോ; 

(ബി)ഈ ഒഴിവുകള്‍ എവിടെയൊക്കെയാണെന്നും എന്നുമുതലാണ് ഒഴിവുകളുണ്ടായതെന്നും വ്യക്തമാക്കുമോ;
(സി)പ്രസ്തുത ഒഴിവുകള്‍ എന്നത്തേയ്ക്ക് നികത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്?

2111

ഹോം ഗാര്‍ഡുകളുടെ സേവനവേതനവ്യവസ്ഥകള്‍ 


ശ്രീ. മോന്‍സ് ജോസഫ് 

(എ)കേരളത്തിലെ ഹോം ഗാര്‍ഡുകളുടെ സേവനവേതനവ്യവസ്ഥകള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(ബി)ഹോം ഗാര്‍ഡുകള്‍ക്ക് ഡ്യൂട്ടിക്കിടയില്‍ അപകടം സംഭവിച്ചാല്‍ ചികിത്സാസഹായം നല്‍കുന്നതിനു നടപടി സ്വീകരിക്കുമോ; 

(സി)ഹോം ഗാര്‍ഡുകളുടെ നിലവിലുള്ള വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ?

2112

തിരുവനന്തപുരം റേഞ്ചില്‍ ആംഡ് റിസര്‍വ്വിലെ ഗ്രേഡ് എസ്. ഐ. മാരുടെ അപ്ഗ്രേഡേഷന്‍ 


ശ്രീ. അന്‍വര്‍ സാദത്ത് 

(എ)തിരുവനന്തപുരം റേഞ്ചില്‍ ആംഡ് റിസര്‍വ്വിലെ ഗ്രേഡ് എസ്. ഐ. മാരെ അപ്ഗ്രേഡ് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നടപ്പിലാക്കിയിട്ടുണ്ടോ; 

(ബി)സര്‍ക്കാര്‍ ഉത്തരവിന്‍റെ ആനുകൂല്യം നാല് പേര്‍ക്ക് നല്‍കാന്‍ ഇരുപത് മാസം കഴിഞ്ഞിട്ടും കഴിയാത്തതിന്‍റെ കാരണമെന്ത്; 

(സി)സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

2113 

കൊല്ലം റൂറല്‍ ജില്ലയില്‍ പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നടപടി


ശ്രീമതി പി. അയിഷാ പോറ്റി

(എ) കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ പോലീസ് കണ്‍ട്രോള്‍ റൂം നാളിതുവരെയായി അനുവദിക്കപ്പെടാത്തതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ബി) റൂറല്‍ ജില്ലയില്‍ പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2114

മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ സബ്-ഇന്‍സ്പെക്ടര്‍ തസ്തികയിലെ ഒഴിവുകള്‍


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)മലപ്പുറം ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ സബ് ഇന്‍സ്പെക്ടറുടെ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിലാണ് സബ്ഇന്‍സ്പെക്ടര്‍ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളില്‍ നിയമനം നടത്തുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

2115

കെ.എ.പി. ബറ്റാലിയനിലെ പോലീസുകാരുടെ സ്ഥലംമാറ്റം


 ശ്രീമതി പി. അയിഷാ പോറ്റി

(എ) എസ്.ഒ.നന്പര്‍.239/12 തീയതി 29.12.12 പ്രകാരം കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നിന്നും എത്ര പോലീസുകാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്; 

(ബി) 2013 വര്‍ഷത്തില്‍ കൊല്ലം ജില്ലയില്‍ നിന്നും എത്ര പോലീസുകാര്‍ വിരമിച്ചിട്ടുണ്ട്; 

(സി) പ്രസ്തുത സ്ഥലംമാറ്റത്തിനും വിരമിക്കലിനും ആനുപാതികമായി കെ.എ.പി. മൂന്നാം ബറ്റാലിയനില്‍ നിന്നും പോലീസുകാര്‍ക്ക് കൊല്ലം എ.ആര്‍.ലേക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടോ; ഇല്ലാത്തപക്ഷം ആയതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?

2116

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാര്‍


 ശ്രീ. ബാബു എം. പാലിശ്ശേരി

(എ) സംസ്ഥാനത്ത് പോലീസ് സേനയിലെ എത്ര പേര്‍ ക്രിമിനല്‍ കേസ്സില്‍ പ്രതിയായിട്ടുണ്ട്; ഇവരുടെ എണ്ണം കാറ്റഗറി തിരിച്ച് വ്യക്തമാക്കാമോ; 

(ബി) ഇതുപ്രകാരം എത്രപേര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് ശിക്ഷാനടപടി എടുത്തിട്ടുണ്ട്; വിശദാംശം നല്‍കുമോ?

2117

കാസര്‍ഗോഡ് ജില്ലയിലെ ക്രിമിനല്‍ സ്വഭാവമുളള പോലീസ് ഉദ്യോഗസ്ഥര്‍


ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ക്രമിനല്‍ സ്വഭാവമുളള എത്ര പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ടെന്നും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടോ എന്നും വ്യക്തമാക്കുമോ? 

2118

നായരന്പലം ശ്രീ. സാബുവിനെ പോലീസ് മര്‍ദ്ദിച്ച സംഭവം 


ശ്രീ. എസ്. ശര്‍മ്മ 

(എ)പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട നായരന്പലം നെടുങ്ങാട് മൂലേത്തറ വീട്ടില്‍ ശ്രീ. സാബു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്താണെന്ന് വ്യക്തമാക്കാമോ ; 

(ബി)പോലീസ് കസ്റ്റഡിയിലെടുത്തത് ഏത് ദിവസം എത്ര മണിക്കാണെന്നും, എവിടെനിന്നെന്നും കസ്റ്റഡിയിലെടുക്കുന്നതിനുള്ള കാരണമെന്താണെന്നും, ടിയാന്‍റെ പേരില്‍ പരാതി ലഭിച്ചിരുന്നുവോയെന്നും വ്യക്തമാക്കാമോ : 

(സി)ടിയാന്‍റെ പേരില്‍ മുന്‍കാലത്ത് ഏതെങ്കിലും ക്രിമിനല്‍ കേസ് നിലവിലുണ്ടായിരുന്നുവെങ്കില്‍ വിശദീകരിക്കാമോ ; 

(ഡി)ഈ യുവാവ് ഉള്‍പ്പെട്ട കേസ്സിലെ എതിര്‍ കക്ഷികള്‍ ആരൊക്കെയാണെന്നും, ഇവരുടെ പേരില്‍ മുന്‍കാല കേസ്സുകളുണ്ടെങ്കില്‍ ആയതിന്‍റെയും വിശദാംശം വ്യക്തമാക്കാമോ ; 

(ഇ)പോലീസ് മര്‍ദ്ദനത്തിനെതിരെ പരാതി നല്‍കിയതെന്നാണെന്നും ഏതെല്ലാം ഉദേ്യാഗസ്ഥര്‍ക്കെതിരെയാണ് പരാതിപ്പെട്ടതെന്നും വ്യക്തമാക്കാമോ ?

2119

വഞ്ചിയൂര്‍ ശ്രീ. ഷൈനിനെ പോലീസ് മര്‍ദ്ദിച്ച സംഭവം 


ശ്രീ. ബി.സത്യന്‍

(എ)കരവാരം ഗ്രാമപഞ്ചായത്തിലെ വഞ്ചിയൂര്‍ പട്ട്ള, ഗോകുലത്തില്‍ ശ്രീ. ഷൈനിനെ ആറ്റിങ്ങള്‍ സ്റ്റേഷനിലെ പോലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും സ്ഥലം എം. എല്‍. എ. ആഭ്യന്തരമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ; 

(ബി)ടിയാന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(സി)പോലീസ് കംപ്ലൈന്‍റ് അതോറിറ്റിക്കും മനുഷ്യവകാശ കമ്മീഷനും ഇത് സംബന്ധിച്ചുള്ള പരാതി നല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ശ്രീ. ഷൈനിനെ മര്‍ദ്ദിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവരുടെ പേരുവിവരവും ഉദ്യോഗപ്പേരും അവര്‍ക്കെതിരെ സ്വീകരിച്ച നടപടിയും വിശദമാക്കാമോ?

2120

അഡ്വ. ബിജിലി ജോസഫിന്‍റെ പോലീസ് കസ്റ്റഡി 


ശ്രീ. മാത്യു റ്റി. തോമസ് 

(എ)ആലപ്പുഴ ബീച്ചില്‍ പോയ അഡ്വ. ബിജിലി ജോസഫിനെയും കുടുംബത്തെയും അന്യായമായി കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ നഗരം ചുറ്റിച്ചതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പുമന്ത്രിക്ക് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; 

(സി)ഇതുപ്രകാരം കുറ്റക്കാര്‍ക്കെതിരെ എന്തു നടപടികളാണു സ്വീകരിച്ചിട്ടുള്ളത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.