UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2194

 

കെ.എസ്.ആര്‍.ടി.സി ലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതി 

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)പുതിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി യെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ പുതിയ പദ്ധതി കള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ബി)എങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യ മാക്കുമോ?

2195


കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളുടെ സ്വകാര്യ വര്‍ക്കുഷോപ്പുകളിലെ അറ്റകുറ്റപണി

ശ്രീ. കെ. എം. ഷാജി

(എ)കെ. എസ്. ആര്‍. ടി. സി യുടെ വാഹനങ്ങള്‍ എല്ലാം അറ്റകുറ്റപ്പണി നടത്തുന്നത് അവരുടേതായ വര്‍ക്ക്ഷോപ്പുകളില്‍ തന്നെയാണോയെന്നും, അതല്ലെങ്കില്‍ മറ്റ് എവിടെയൊക്കെയാണെന്നും, അതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ; 

(ബി)ഓരോ വര്‍ഷവും ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്ത് പണി നടത്തുന്നതിന് എന്തു തുകയാണ് ചെലവാകുന്നത്; 

(സി)കെ. എസ്. ആര്‍. ടി. സി യുടെ വാഹനങ്ങള്‍ പുറത്ത് വര്‍ക്ക്ഷോപ്പുകളില്‍ പണി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കാമോ; 

(ഡി)സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ളീറ്റുള്ള കെ. എസ. ആര്‍. ടി. സി., വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പുറം വര്‍ക്കുഷോപ്പുകളെ ആശ്രയിക്കുന്ന സംവിധാനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ? 

2196


കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുള്ള വാഹന സൌകര്യം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ) കെ.എസ്.ആര്‍.ടി.സി.യില്‍ ഏതെല്ലാം വിഭാഗം ജീവനക്കാര്‍ക്കാണ് യാത്രാപാസ്സിന് പുറമേ മറ്റ് വാഹന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്; 

(ബി) സാന്പത്തിക ഞെരുക്കത്തിലും ഇത്തരത്തില്‍ വാഹനങ്ങള്‍ അനുവദിച്ച് നല്‍കുന്നത് നീതിയുക്തമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; 

(സി) എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ?

2197


കെ.എസ്.ആര്‍.ടി.സി. പാസ് വിതരണം

ശ്രീ. സി. മോയിന്‍കുട്ടി

(എ)കെ.എസ്.ആര്‍.ടി.സി. യില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരില്‍ എത്ര പേര്‍ക്ക് ഫീസ് ഈടാക്കി യാത്രാ പാസ് നല്‍കിയിട്ടുണ്ട്; 

(ബി)എങ്കില്‍ ആ വകയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ലഭിച്ച തുക ഓരോ ഇനവും പട്ടിക തിരിച്ച് കാലയളവ് കാണിച്ച് വെളിപ്പെടുത്താമോ? 

(സി)പാസ് നല്‍കിയിട്ടുള്ളവരില്‍ നിന്നും പ്രതിവര്‍ഷ ഫീസായി എന്ത് തുക ഈടാക്കി;

(ഡി)ഈ ഇനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ലഭിച്ച തുക പ്രതിവര്‍ഷക്കണക്കില്‍ പേരുവിവരം സഹിതം വെളിപ്പെടുത്തുമോ?

2198


കെ. എസ്. ആര്‍. ടി. സി. യിലെ യാത്രാ പാസ്സ്

ശ്രീ. എം. ഉമ്മര്‍

(എ)കെ. എസ്. ആര്‍. ടി. സി യില്‍ നിന്നും പെന്‍ഷനായവര്‍ക്കെല്ലാം ഒരേ രീതിയിലുള്ള യാത്രാപാസ്സാണോ നല്‍കിവരുന്നത്; എങ്കില്‍ അതിന്‍റെ വിശദാംശം നല്‍കുമോ; 

(ബി)എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത തസ്തികകളില്‍ നിന്നും പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് നല്‍കുന്ന സൌജന്യ യാത്രാ പാസിന് അധിക ആനുകൂല്യം നല്‍കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2199


കെ.എസ്.ആര്‍.ടി.സി.യില്‍ പഞ്ചിംഗ് സംവിധാനം

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

(എ)കെ.എസ്.ആര്‍.ടി.സി.യില്‍ പഞ്ചിംഗ് സംവിധാനം എപ്പോഴെങ്കിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)അത് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണോയെന്നും അല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്നും വ്യക്തമാക്കുമോ;

(സി)നഷ്ടം കുറയ്ക്കുന്നതിന്‍റെയും പ്രവര്‍ത്തനം സുഗമമാക്കുന്നതിന്‍റെയും ഭാഗമായി പഞ്ചിംഗ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

2200


കെ.എസ്.ആര്‍.ടി.സി.യില്‍നിന്നും ഡെപ്യൂട്ടേഷന്‍ 

ശ്രീ. സി. മമ്മൂട്ടി

(എ)കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് ജീവനക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കെ.ടി.ഡി.എഫ്.സി. തുടങ്ങിയ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഡെപ്യൂട്ടേഷന് അപേക്ഷിക്കാറുണ്ടോ; 

(ബി)പ്രസ്തുത അപേക്ഷകള്‍ കെ.എസ്.ആര്‍.ടി.സി. അംഗീകരിക്കാറുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ എത്ര ജീവനക്കാര്‍ക്ക് പുറം സ്ഥാപനങ്ങളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകുന്നതിന് അനുമതി നല്‍കിയെന്ന് അറിയിക്കുമോ; 

(സി)ഡെപ്യൂട്ടേഷന്‍ അനുമതി ലഭിച്ചവരുടെ സൌജന്യയാത്രാപാസ് കെ.എസ്.ആര്‍.ടി.സി. റദ്ദ് ചെയ്തിട്ടുണ്ടോ; 

(ഡി)എങ്കില്‍ ഓരോ കേസിലും എന്നുമുതലാണ് റദ്ദ് ചെയ്തതെന്നും ഇവര്‍ക്ക് ആര്‍ക്കെങ്കിലും പ്രസ്തുത പാസ് പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കുമോ; 

(ഇ)പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള മാനദണ്ധം വ്യക്തമാക്കുമോ?

2201


കെ.എസ്.ആര്‍.ടി.സി.യില്‍നിന്നും പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെട്ടവര്‍ 

ശ്രീ. എം. ഉമ്മര്‍ 

(എ)കെ.എസ്.ആര്‍.ടി.സി.യില്‍നിന്നും എത്ര ജീവനക്കാരെയും, ഉദേ്യാഗസ്ഥരെയും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചിട്ടുണ്ട് ; അത് സംബന്ധിച്ച വിശദവിവരം നല്കാമോ ; 


(ബി)ഇവരുടെ നിയമനം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണോ; അലേലെങ്കില്‍ ഏതു വ്യവസ്ഥ പ്രകാരമാണെന്ന് വ്യക്തമാക്കുമോ; 

(സി)പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ ജോലി ചെയ്യുന്പോള്‍ അര്‍ഹമായിരുന്ന എല്ലാ അലവന്‍സുകളും, ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് വ്യക്തമാക്കുമോ ; 

(ഡി)ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കുമോ ?

2202


ബസ്സുകളുടെ റണ്ണിംഗ് ടൈം 

ശ്രീ. എന്‍.എ. നെല്ലിക്കുന്ന്

(എ)യാത്രാബസ്സുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗപരിധി സിറ്റി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, എയര്‍ബസ്സ് എന്നിവയ്ക്ക് എത്രയാണെന്ന് വ്യക്തമാക്കുമോ; 

(ബി)കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ക്ക് റണ്ണിംഗ് ടൈം നിശ്ചയിച്ചിരിക്കുന്നത് ഈ വേഗപരിധി കണക്കാക്കിയാണോ എന്ന് വ്യക്തമാക്കുമോ; 

(സി)റണ്ണിംഗ് ടൈം കുറച്ച് നല്‍കിയിട്ടുള്ളതുകൊണ്ടാണ് അമിതവേഗതയില്‍ ഓടിക്കേണ്ടിവരുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി റണ്ണിംഗ് ടൈം വേഗപരിധിയുമായി ബന്ധപ്പെടുത്തി വര്‍ദ്ധിപ്പിച്ച് നല്‍കുമോ?

2203


ബോഡി നിര്‍മ്മാണത്തിനായുള്ള ലോക്കല്‍ പര്‍ച്ചേസ് 

ശ്രീ. മാത്യു റ്റി. തോമസ് 
ശ്രീമതി ജമീലാ പ്രകാശം 
ശ്രീ. സി.കെ. നാണു 
,, ജോസ് തെറ്റയില്‍ 

(എ)ബോഡി നിര്‍മ്മാണത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ലോക്കല്‍ പര്‍ച്ചേസ് വഴി കെ.എസ്.ആര്‍.ടി.സി. വാങ്ങലുകള്‍ നടത്തിയതിനെപ്പറ്റി ഓഡിറ്റ് വിഭാഗമോ വിജിലന്‍സ് വിഭാഗമോ ഏതെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ സാരാംശം എന്താണ്; 

(ബി)മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ബോഡി നിര്‍മ്മാണം നടത്തിയ ഷാസികളുടെ എണ്ണവും, ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കാലത്ത് ബോഡി നിര്‍മ്മാണം നടത്തിയ ഷാസികളുടെ എണ്ണവും വ്യക്തമാക്കാമോ; 

(സി)മുന്‍സര്‍ക്കാരിന്‍റെ കാലത്ത് എത്ര രൂപയുടെ ലോക്കല്‍ പര്‍ച്ചേസ് നടത്തിയിട്ടുണ്ട്; 

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ എത്ര രൂപയുടെ ലോക്കല്‍ പര്‍ച്ചേസ് നടത്തിയിട്ടുണ്ട്; 

(ഇ)ഇതിന്‍റെ താരതമ്യത്തില്‍ ലോക്കല്‍ പര്‍ച്ചേസിന്‍റെ വ്യത്യാസം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തിയ വസ്തുതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

2204


അടൂര്‍, പന്തളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലെ ഷെഡ്യൂളുകളും അനുവദിച്ച പുതിയ ബസ്സുകളും 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ) അടൂര്‍, പന്തളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിലവില്‍ ഉള്ള അനുവദനീയ ഷെഡ്യൂളുകളുടെ ലിസ്റ്റ് ലഭ്യമാക്കുമോ; 

(ബി) അനുവദനീയ ഷെഡ്യൂളുകളുടെ ഓപ്പറേഷന് വേണ്ട ബസുകളുടെ എണ്ണം സംബന്ധിച്ച വിവരം അറിയി ക്കുമോ; 

(സി) നിലവില്‍ ഈ രണ്ടു ഡിപ്പോകളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ബസുകളുടെ എണ്ണം അറിയിക്കുമോ; 

(ഡി) ഈ സര്‍ക്കാര്‍ നാളിതുവരെ പ്രസ്തുത ഡിപ്പോകള്‍ക്കായി എത്ര പുതിയ ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നറിയിക്കുമോ; 

(ഇ) പുതിയതായി ബസുകള്‍ ഈ ഡിപ്പോകള്‍ക്ക് അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം അറിയിക്കുമോ?

2205


അങ്കമാലി ബസ് ടെര്‍മിനലിലെ ഷോപ്പിംഗ് കോംപ്ലക്സ് വാടകയുമായി ബന്ധപ്പെട്ട പരാതി 

ശ്രീ. ജോസ് തെറ്റയില്‍

(എ)കെ. റ്റി. ഡി. എഫ്. സി. അങ്കമാലിയില്‍ ബി. ഒ. ടി. അടിസ്ഥാനത്തില്‍ പൈലറ്റ് പ്രോജക്ട് ആയി നിര്‍മ്മിച്ചിട്ടുള്ള കെ. എസ്. ആര്‍ ടി. സി. ബസ് ടെര്‍മിനല്‍-കം-ഷോപ്പിംഗ് കോംപ്ലക്സില്‍ സ്ഥലങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതു മൂലം ബിസിനസുകാര്‍ക്ക് ഉണ്ടാകുന്ന അസൌകര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിവുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ബി)ഇത് സംബന്ധിച്ച് ബിസിനസ്സുകാര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

2206


എലത്തൂര്‍ മണ്ധലത്തില്‍ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിന് നടപടി

ശ്രീ. എ. കെ. ശശീന്ദ്രന്‍

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജക മണ്ധലത്തില്‍ പുതുതായി ഏതെല്ലാം റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ബി) എലത്തൂര്‍ - പാവങ്ങാട് - അണ്ടിക്കോട് - അന്നശ്ശേരി - പാവണ്ടൂര്‍ - കാക്കൂര്‍, പിസിപാലം - നരിക്കുനി എന്നീ റൂട്ടുകളില്‍ പുതുതായി കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിച്ചു കിട്ടാനുള്ള അപേക്ഷ കിട്ടിയിട്ടുണ്ടോ; 

(സി) ഉണ്ടെങ്കില്‍ പ്രസ്തുത റൂട്ടുകളില്‍ എപ്പോള്‍ മുതല്‍ ബസ് അനുവദിക്കുമെന്ന് വെളിപ്പെടുത്താമോ?

2207


കാസര്‍ഗോഡ്-മംഗലാപുരം പാതയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌജന്യം

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ)കാസര്‍ഗോഡ്-മംഗലാപുരം പാതയില്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന കര്‍ണ്ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൌജന്യം അനുവദിക്കുന്നുണ്ട് എന്നീ കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇതേ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ യാത്രാസൌജന്യം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; 

(സി)ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൌജന്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

2208


വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചവര്‍ക്കെതിരെ നടപടി 
ശ്രീ. വി. എം. ഉമ്മര്‍മാസ്റ്റര്‍ 

(എ)വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനായി ഘടിപ്പിക്കുന്ന വേഗപ്പൂട്ടില്‍ കൃത്രിമം കാണിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ഏതെങ്കിലും വാഹനത്തില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടോ ; 

(സി)എങ്കില്‍ ഇത്തരം വാഹനഉടമകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ?

2209


സ്വകാര്യബസ്സുകളില്‍ കണ്‍സഷന്‍ അനുവദിക്കാന്‍ നടപടി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി 
,, സി. മമ്മൂട്ടി

(എ)തലസ്ഥാനത്ത് സ്വകാര്യബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ കണ്‍സെഷന്‍ നല്‍കാന്‍ ജീവനക്കാര്‍ വിമുഖത കാണിക്കുന്നത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ പരസ്യമായി അനാവശ്യചോദ്യങ്ങള്‍ ചോദിച്ച് അപമാനിച്ച് ബസില്‍ കയറാന്‍ ഭയക്കുന്ന അവസ്ഥയിലെത്തിക്കുന്നത് പരിഗണിച്ചും, ഇത് കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം കണക്കിലെടുത്തും കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കുമോ?

2210


കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി വായ്പ 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി ഏത് ഏജന്‍സിയുടെ വായ്പ വാങ്ങണം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ടോ; എങ്കില്‍ വായ്പ തുക എത്ര, പലിശ എത്ര; എത്ര കാലയളവിലേയ്ക്കാണ് വായ്പ വാങ്ങുന്നത്; ഇന്ത്യന്‍ രൂപയില്‍ ഇന്നത്തെ നിലയില്‍ പലിശ എത്ര ശതമാനമായിരിക്കും; 

(ബി)വായ്പ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന മറ്റ് ഏജന്‍സികള്‍ ഏതെല്ലാമായിരുന്നു; ഏതെല്ലാം ഏജന്‍സികളുമായി ചര്‍ച്ച നടത്തുകയുണ്ടായി; 

(സി)പലിശനിരക്ക് കുറവായ ദീര്‍ഘകാല വായ്പകളെ ആശ്രയിക്കുകയോ പൊതുവിപണിയില്‍നിന്ന് ബോണ്ടുകളോ ഷെയറുകളോ മുഖേന ധനം സമാഹരിക്കാനോ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടായിരുന്നോ; 

(ഡി)ജപ്പാന്‍ നാഷണല്‍ ബാങ്കായ ജൈക്കയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നുവോ; വിശദാംശം നല്കുമോ?

2211


സൌത്ത് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് കൌണ്‍സിലിന്‍റെ യോഗം

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ലൂഡി ലൂയിസ് 
,, കെ. മുരളീധരന്‍ 
,, ഹൈബി ഈഡന്‍

(എ)2013 ഡിസംബറില്‍ സൌത്ത് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് കൌണ്‍സിലിന്‍റെ യോഗം നടത്തുകയുണ്ടായോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)സംസ്ഥാനത്തിന് ഗുണകരമാകുന്ന ഏതെല്ലാം ആവശ്യങ്ങളാണ് യോഗത്തില്‍ ഉന്നയിച്ചത്; വിശദമാക്കുമോ;

(ഡി)യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ തുടര്‍ നടപടികള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ? 

2212


മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി

ശ്രീ. എന്‍. ഷംസുദ്ദീന്‍

(എ)പോലീസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും സംയുക്ത ശ്രമത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന ടെന്പോ, ഓട്ടോ, കാര്‍, ബസ്സ് ഡ്രൈവര്‍മാരെ പിടികൂടുന്നതിന് എന്തെങ്കിലും ഓപ്പറേഷന്‍ നടത്തിയിട്ടുണ്ടോ; 

(ബി)എങ്കില്‍ എത്ര തവണയെന്നും ഇതില്‍ എത്ര പേര്‍ മദ്യപിച്ചതായി കണ്ടെത്താനായിട്ടുണ്ടെന്നും അറിയിക്കുമോ;

(സി)ഇതു പ്രകാരം എത്ര പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ടെന്നും ഇവരില്‍ നിന്ന് പിഴ ഇനത്തില്‍ എന്ത് തുക ഈടാക്കിയെന്നും വിശദമാക്കുമോ; 

(ഡി)ഇത്തരം നടപടികളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി. വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ; 

(ഇ)ഇല്ലെങ്കില്‍ ഇത്തരക്കാരില്‍ നിന്ന് എന്ത് തുക പിഴ ഇനത്തില്‍ ഈടാക്കി; വിശദാംശം നല്‍കാമോ?

2213


വാഹനങ്ങളിലെ ഗ്ലാസ്സിന്‍റെ സുതാര്യത

ശ്രീ. എം. ഉമ്മര്‍

(എ)മോട്ടോര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സിന്‍റെ സുതാര്യത സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പാക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ; 

(ബി)വി.വി.ഐ.പി. കളുടേതല്ലാത്ത സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഈ നിയമത്തില്‍ ഇളവനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വാഹനങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)നിയമം നടപ്പാക്കാന്‍ നടപടി സ്വീകരിച്ച ശേഷം ചില സര്‍ക്കാരിതര വാഹനങ്ങളില്‍ കര്‍ട്ടനുകളും അതുപോലുള്ള മറ്റു വസ്തുക്കളുമുപയോഗിച്ച് മറച്ച് നിയമലംഘനം നടത്തുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 


(ഡി)ഇതിനായി പല ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത കാര്യം ഗൌരവപൂര്‍വ്വം പരിശോധിക്കുമോ; 

(ഇ)നിയമത്തിന്‍റെ നടത്തിപ്പ് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തി നിയമ പാലനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

2214


ഹെല്‍മറ്റില്ലാത്തവര്‍ക്കെതിരെ കേസ് 

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

(എ)ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചവര്‍ക്കെതിരെ ഈ വര്‍ഷം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി)ഹെല്‍മറ്റില്ലാതെ അമിത വേഗതയില്‍ സഞ്ചരിച്ച എത്ര പേരുടെ ലൈസന്‍സുകളാണ് റദ്ദ് ചെയ്തിട്ടുള്ളത്; ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഇനത്തില്‍ എത്ര രൂപ കിട്ടിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?

2215


സി. എ. ജി. പരിശോധനയ്ക്കുള്ള തടസ്സങ്ങള്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

ഗതാഗതവകുപ്പിന്‍റെ വരവു ചെലവുകണക്കുകള്‍ കംപ്ട്രോളര്‍ ആന്‍റ് ആഡിറ്റര്‍ ജനറലിന്‍റെ പരിശോധനയ്ക്കു വിധേയമാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

T.2216


ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ വേഗത നിരീക്ഷണ ക്യാമറകള്‍ 

ശ്രീ. സി. എഫ്. തോമസ് 

(എ)ചങ്ങനാശ്ശേരി ആലപ്പുഴ റോഡില്‍ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇവ പ്രവര്‍ത്തനക്ഷമമാണോ ; 

(ബി)പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ പ്രസ്തുത ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ? 

2217


വൈക്കം - ബ്രഹ്മമംഗലം ബോട്ട് സര്‍വ്വീസ് സാദ്ധ്യതാപഠനം

ശ്രീ. കെ. അജിത്

(എ) വൈക്കം - ബ്രഹ്മമംഗലം ബോട്ട് സര്‍വ്വീസുമായി ബന്ധപ്പെട്ട് സാദ്ധ്യതാപഠനം നടത്തിയിട്ടുണ്ടോ; 

(ബി) ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായോ; 

(സി) ഈ റൂട്ടില്‍ എവിടെയെല്ലാം സ്റ്റേഷനുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാ ക്കുമോ; 

(ഡി) സര്‍വ്വീസ് എന്നു തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2218


അവധി അനുവദിക്കാന്‍ നടപടി 

ശ്രീ. ഹൈബി ഈഡന്‍

(എ)ജലഗതാഗത വകുപ്പിനുകീഴിലുള്ള ജീവനക്കാര്‍ക്ക് "രണ്ടാം ശനി അവധി' അനുവദിക്കാത്തതിന് എന്താണ് കാരണമെന്ന് അറിയിക്കുമോ; 

(ബി)പ്രസ്തുത ജീവനക്കാര്‍ക്ക് രണ്ടാം ശനിയാഴ്ച അവധി അനുവദിക്കുന്നത് പരിഗണിക്കുമോ;

(സി)ജീവനക്കാര്‍ക്ക് അവധിദിനത്തിലെ ജോലിക്കുപകരം കോന്പന്‍സേറ്ററി അവധി അനുവദിക്കുന്നത് പരിഗണിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.