|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1521
|
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട്
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കേന്ദ്ര സര്‍ക്കാര്‍, വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ 2012-13 സാന്പത്തികവര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പ്ലാനിംഗ് ആന്‍റ് ഇക്കണോമിക് അഫേയേഴ്സ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ;
(ബി)പ്രവര്‍ത്തന മികവ് പരിശോധനാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം വകുപ്പുകള്‍ ഓരോന്നിനും ലഭിച്ച റാങ്കിംഗ് ശതമാനം വിശദമാക്കാമോ?
|
1522 |
വകുപ്പുകളുടെ പ്രവര്‍ത്തന മികവ്
ശ്രീ. ഇ. പി. ജയരാജന്‍
,, കെ. ദാസന്‍
,, കെ. രാധാകൃഷ്ണന്‍
,, ആര്‍. രാജേഷ്
(എ) കേന്ദ്ര സര്‍ക്കാരിന്‍റെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ 2012-13 സാന്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ;
(ബി) പ്രവര്‍ത്തന മികവ് പരിശോധനാ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ വിശദമാക്കാമോ;
(സി) വകുപ്പുകളുടെ പ്രവര്‍ത്തന മികവിന്‍റെ റാങ്കിംഗ് ശതമാനക്കണക്കില്‍ വിശദമാക്കാമോ;
(ഡി) പരിശോധനാ ഫലങ്ങളുടെയടിസ്ഥാനത്തില്‍ വകുപ്പുകള്‍ വഴി ചെലവ് ചെയ്ത തുകയ്ക്ക് അനുസൃതമായി 50% എങ്കിലും ഫലം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തപ്പെട്ട വകുപ്പുകള്‍ ഏതൊക്കെയാണ്; ഇവയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ഇ) പ്രവര്‍ത്തന മികവ് പരിശോധന നടത്തിയ ഏജന്‍സി ഏതാണ്?
|
1523 |
റിസല്‍ട്സ് ഫ്രയിം വര്‍ക്ക് ഡോക്യുമെന്‍റ് ഗൈഡ് ലൈന്‍സ്
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)പ്ലാനിംങ് ഡിപ്പാര്‍ട്ട്മെന്‍റ് 2013-14 സാന്പത്തിക വര്‍ഷത്തെ പ്ലാന്‍ പെര്‍ഫോമന്‍സ് മോണിറ്ററിംങ്ങും ഇവാലുവേഷനും നടത്തുന്നതിനായി റിസല്‍ട്സ് ഫ്രെയിം വര്‍ക്ക് ഡോക്യുമെന്‍റ് (ആര്‍. എഫ്. ഡി) ഗൈഡ് ലൈന്‍സ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നുവോ;
(ബി)എങ്കില്‍ ഗൈഡ് ലൈന്‍സ് അനുസരിച്ചുള്ള പെര്‍ഫോമന്‍സ് സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)ഗൈഡ്ലൈന്‍സിലെ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് വിശദമാക്കാമോ?
|
1524 |
കേന്ദ്രധനകാര്യകമ്മീഷന്‍റെ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ നടപടി
ശ്രീമതി കെ.എസ്. സലീഖ
(എ)കേന്ദ്രധനകാര്യകമ്മീഷനില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കുന്ന നിലവിലെ മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട പണം കുറഞ്ഞു വരുന്നതിനാല്‍ 14-ാം ധനകാര്യകമ്മീഷന്‍ മുന്പാകെ നിലവിലെ മാനദണ്ഡങ്ങള്‍ മാറ്റുവാന്‍ ആവശ്യപ്പെട്ടുവോ;
(ബി)എങ്കില്‍ ഏതെല്ലാം വിഷയങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്;
(സി)11,12,13 എന്നീ ധനകാര്യകമ്മീഷനിലൂടെ സംസ്ഥാനത്തിന് ലഭിച്ച വിഹിതം എത്ര ശതമാനം വീത മാണെന്നും ഇതില്‍ കുറവ് വരുത്തുന്നത് എന്തു കൊണ്ടാണന്നും വ്യക്തമാക്കുമോ;
(ഡി)വിഹിതം നിശ്ചയിക്കുന്നതില്‍ ജനസംഖ്യയുടെ അനുപാതം കൂട്ടുകയും ആകെ ആഭ്യന്തര ഉല്പാദനത്തിന്‍റെ അനുപാതം കുറയുകയുമാണ് സംസ്ഥാനത്തിന് അനുയോജ്യമായ വഴി എന്നത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ 14-ാം ധനകാര്യകമ്മീഷനില്‍ ഇക്കാര്യം അവതരിപ്പിച്ച് അനുമതി നേടുവാന്‍ എന്തു നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഇ)14-ാം ധനകാര്യകമ്മീഷന്‍ കേരള സന്ദര്‍ശനത്തിനായി എത്ര തവണ അനുമതി ചോദിച്ചു; പ്രസ്തുത കമ്മീഷന്‍ ചോദിച്ച അനുമതി സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കാന്‍ കാരണം എന്തെന്ന് വ്യക്തമാക്കുമോ;
(എഫ്)വര്‍ദ്ധിച്ചുവരുന്ന റവന്യൂകമ്മി നികത്താന്‍ 14-ാം ധനകാര്യകമ്മീഷനോട് എന്തൊക്കെ സഹായങ്ങള്‍ ആവശ്യപ്പെട്ടു; വിശദമാക്കുമോ;
(ജി)14-ാം ധനകാര്യകമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ മദ്യ സല്‍ക്കാരം നടത്തിയതായി വിവിധ പത്ര-ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇപ്രകാരം എത്തുന്ന കമ്മീഷനുകള്‍ക്ക് മദ്യ സല്‍ക്കാരം നടത്തുന്നത് ഈ സര്‍ക്കാരിന്‍റെ നയമാണോ; വ്യക്തമാക്കുമോ;
|
1525 |
വിദ്യാഭ്യാസവായ്പയുടെ പലിശയിളവ്
ശ്രീ. കെ. മുരളീധരന്
,, റ്റി.എന്‍. പ്രതാപന്‍
,, പാലോട് രവി
,, സണ്ണി ജോസഫ്
(എ)വിദ്യാഭ്യാസവായ്പയുടെ പലിശയിളവ് നല്‍കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആര്‍ക്കെല്ലാമാണ് പദ്ധതിയനുസരിച്ച് പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1526 |
ബാങ്കുകള്‍ വഴി നല്‍കിയിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ) വിവിധ ബാങ്കുകള്‍ വഴി നല്‍കിയിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവില്‍ എന്തെങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി) എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി) ഇപ്രകാരം ഇളവുകള്‍ ലഭ്യമാക്കുന്നതിനുവേണ്ടി വായ്പയെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി) ഇപ്രകാരം ഇതുവരെ എത്ര അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
|
1527 |
വിദ്യാഭ്യാസ വായ്പ
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)2004-2009 കാലയളവിലുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്സിഡി അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ എന്നാണ് തീരുമാനമെടുത്തത് ;
(സി)ഇതു സംബന്ധിച്ച് എത്ര അപേക്ഷകളാണ് ഇതുവരെ ലഭിച്ചതെന്നും ആര്‍ക്കെങ്കിലും സബ്സിഡി അനുവദിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ ;
(ഡി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാത്തതെന്നും എന്ന് നടപ്പിലാക്കുമെന്നും അറിയിക്കാമോ ?
|
1528 |
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ
ശ്രീ. പി. തിലോത്തമന്‍
(എ)സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിതള്ളുന്നതിനോ, വായ്പയുടെ പലിശ ഒഴിവാക്കുന്നതിനോ ബാങ്കുകള്‍ക്ക് സാന്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച വിശദവിവരം നല്‍കുമോ;
(ബി)സഹകരണ ബാങ്കുകള്‍ പ്രസ്തുത ആവശ്യങ്ങള്‍ക്കു നല്‍കിയ വായ്പകള്‍ക്കും ഇത്തരത്തില്‍ സാന്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ബാങ്ക് വായ്പ എടുത്തിട്ടും തിരിച്ചടവ് പൂര്‍ത്തിയാക്കാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ ഏതു കാലം മുതലുള്ളവരുടെ വായ്പകള്‍ക്കാണ് പലിശയിളവുകള്‍ അനുവദിച്ചിട്ടുള്ളതെന്നു പറയാമോ; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
1529 |
"തൃപ്തി' ന്യായവില ഭക്ഷണ ശാലകള്‍
ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍
(എ)"തൃപ്തി' ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍ എവിടൊക്കെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്;
(സി)ഈ ഭക്ഷണശാലകളുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്;
(ഡി)ഇവയുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
1530 |
തൃപ്തി ന്യായവില ഭക്ഷണശാല
ശ്രീ. വി. ശശി
(എ)തൃപ്തി ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിനായി 2013-14-ലെ ബജറ്റില്‍ എത്ര തുക വകകൊള്ളിച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ; ഇതില്‍ എന്ത് രൂപ നാളിതുവരെ ചെലവഴിച്ചു;
(ബി)20 രൂപ നിരക്കില്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും തൃപ്തി ന്യായവില ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത് ഏതെല്ലാം താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വെളിപ്പെടുത്താമോ?
|
1531 |
പട്ടാന്പി താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ്
ഇന്‍സ്പെക്ടറുടെ ഓഫീസ്
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പട്ടാന്പിയില്‍ ഒരു താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്പെക്ടറുടെ ഓഫീസ് അനുവദിക്കുമോ ?
|
1532 |
ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്ക്സ് വകുപ്പിന് താലൂക്ക്തല ഓഫീസുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്ക്സ് വകുപ്പിന് എല്ലാ താലൂക്കുകളിലും ഓഫീസുകള്‍ നിലവിലുണ്ടോ;
(ബി)ഇല്ലെങ്കില്‍ പുതുതായി രൂപീകരിച്ചിട്ടുള്ള താലൂക്കുകളില്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
1533 |
ക്ഷീരകര്‍ഷക പെന്‍ഷന്
ശ്രീ. സി. കെ. സദാശിവന്‍
(എ)കായംകുളം അസംബ്ലി മണ്ധലത്തില്‍പ്പെട്ട മാവേലിക്കര, ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളില്‍ നിന്നും ക്ഷീരകര്‍ഷക പെന്‍ഷനുവേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
(ബി)നിലവില്‍ എത്രപേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)ക്ഷീര വികസനത്തിന്‍റെ ഭാഗമായി കായംകുളത്ത് ഒരു ഹൈടെക് ഡയറി ഫാം സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
1534 |
ക്ഷീരകര്‍ഷക ക്ഷേമനിധി
ശ്രീ. എം. ചന്ദ്രന്‍
(എ)ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ നിന്ന് എന്തെല്ലാം സഹായങ്ങളാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് നല്‍കിവരുന്നത്;
(ബി)വിവാഹധനസഹായം, മരണാനന്തര ധനസഹായം എന്നീ ഇനത്തില്‍ എത്ര രൂപ വീതമാണ് അനുവദിക്കുന്നത്;
(സി)ഇവ കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)ആലത്തൂര്‍ നിയോജക മണ്ധലത്തില്‍ നിന്ന് ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ?
|
1535 |
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് സാന്പത്തിക സഹായം
ശ്രീ. സി. കെ. നാണു
(എ)ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് എന്തെല്ലാം സാന്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്;
(ബി)വടകര അസംബ്ലി മണ്ധലത്തിലെ വടകര മുനിസിപ്പാലിറ്റി, ചോറേട്, എറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ മേഖലകളില്‍ എത്ര ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം സഹായങ്ങള്‍ ക്ഷീര വകുപ്പ് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
|
1536 |
പാല്‍ ഉല്പാദനം
ശ്രീ. പി. കെ. ഗുരുദാസന്‍
,, സി. കൃഷ്ണന്‍
,, കെ. കുഞ്ഞിരാമന്‍ ( ഉദുമ)
,, ബി. ഡി. ദേവസ്സി
(എ)പാല്‍ ഉല്പാദനം അനുദിനം കുറഞ്ഞുവരുന്നതായി അറിയാമോ;
(ബി)ഇതുമൂലം പാലിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും ഇത്തരം പാലിന്‍റെ ഗുണമേന്മയെക്കുറിച്ച് പരാതികള്‍ നിലനില്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)നിലവില്‍ എത്ര ലക്ഷം ക്ഷീരോല്പാദകരുണ്ടെന്നും ഒടുവിലത്തെ വാര്‍ഷിക ഉല്പാദനം എത്രയാണെന്നും വിശദമാക്കുമോ; ഇവ മുന്‍പത്തെ അഞ്ചുവര്‍ഷത്തെ സ്ഥിതിവിവര കണക്കുകളുമായി താരതമ്യം ചെയ്തു വിശദമാക്കുമോ;
(ഡി)ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിന് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമോ?
|
1537 |
പാല്‍ക്ഷാമം
ശ്രീ. കെ. കെ. നാരായണന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, സി. കെ. സദാശിവന്‍
(എ)ഇപ്പോള്‍ പാല്‍ക്ഷാമം അനുഭവപ്പെടുന്നുണ്ടോ ; എങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ് ;
(ബി)പാല്‍ക്ഷാമം പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കാമോ ;
(സി)ഈ രംഗത്ത് ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന നയ സമീപനങ്ങളിലെ പാളിച്ചകള്‍ വിശകലനം ചെയ്തിട്ടുണ്ടോ; അവ തിരുത്താന്‍ തയ്യാറാകുമോ ?
|
1538 |
കുളന്പുരോഗവും പാല്‍ ഉല്‍പാദനവും
ശ്രീ. എ. കെ. ബാലന്‍
(എ)കുളന്പു രോഗം പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് കടുത്ത പാല്‍ ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പാല്‍ ഉല്‍പാദനം കുറഞ്ഞത് സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)പാല്‍ ക്ഷാമം പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
(സി)ഈ അവസരം മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മായം കലര്‍ന്ന പാല്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ഡി)കുളന്പു രോഗം പടര്‍ന്നു പിടിക്കുകയും മൃഗങ്ങള്‍ മരണമടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കുമോ?
|
1539 |
കോഴിക്കോട് ജില്ലയില്‍ കുളന്പുരോഗം മൂലം ക്ഷീരമേഖലയ്ക്കുണ്ടായ നഷ്ടം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കുളന്പുരോഗം മൂലം ക്ഷീരമേഖലയ്ക്ക് ഇതുവരെ എത്ര കോടി രൂപ നഷ്ടമുണ്ടായെന്നു വ്യക്തമാക്കുമോ;
(ബി)കുളന്പുരോഗം മൂലം പശുക്കള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരവികസനവകുപ്പ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)എങ്കില്‍, അനുവദിച്ച തുകയും കോഴിക്കോട് ജില്ലയില്‍ ഇതുവരെ തുക ലഭിച്ച ക്ഷീരകര്‍ഷകരുടെ പേരും മേല്‍വിലാസവും വ്യക്തമാക്കുമോ?
|
1540 |
ക്ഷീരസംഘം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)ക്ഷീരസംഘം ജീവനക്കാര്‍ക്ക് 2009-ല്‍ 80-ാം വകുപ്പ് പ്രകാരം സേവന വേതന വ്യവസ്ഥകള്‍ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും മിക്ക സംഘങ്ങളിലും നടപ്പിലാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പാലക്കാട് ജില്ലയില്‍ എത്ര ക്ഷീര സംഘങ്ങളിലാണ് 80-ാം വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്;
(സി)ഇനിയും എത്ര സംഘങ്ങളില്‍ നടപ്പിലാക്കുവാനുണ്ട്;
(ഡി)ഇതിന്‍റെ ഭാഗമായി മില്‍മ എത്ര വിഹിതമാണ് അടക്കേണ്ടത്;
(ഇ)മില്‍മ 10% മാര്‍ജിന്‍ നല്‍കുന്നില്ല എന്ന പരാതി ലഭ്യമായിട്ടുണ്ടോ;
(എഫ്)എങ്കില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
|
1541 |
ഗാന്ധി പൈതൃക പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കേന്ദ്ര സര്‍ക്കാരിന്‍റെ ഗാന്ധി ഹെറിറ്റേജ് സൈറ്റ്സ് മിഷന്‍റെ ഗാന്ധി പൈതൃക പദ്ധതിയില്‍ കോഴിക്കോട്ടുള്ള ഗാന്ധി ആശ്രമം ഉള്‍പ്പെടുത്തുവാനുള്ള നടപടികളുടെ പുരോഗതി വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരം എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉേദ്ദശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
1542 |
കലാമണ്ധലം കല്പിത സര്‍വ്വകലാശാലയിലെ ജീവനക്കാരുടെ സമരം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)കലാമണ്ധലം കല്പിത സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുവാന്‍ തീരുമാനിക്കുകയും സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന് സന്നദ്ധത അറിയിച്ചതിന്‍റെയടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയും ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ വിഷയത്തില്‍ സമരസംഘടനാ നേതാക്കളുമായി എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത ചര്‍ച്ചകളെ തുടര്‍ന്ന് കൈക്കൊണ്ട തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നറിയിക്കുമോ;
(ഇ)സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
1543 |
"സി-ഡിറ്റ്' ന്‍റെ പ്രവര്‍ത്തനം
ശ്രീ. കെ. ശിവദാസന്‍ നായര്‍
'' ഡൊമിനിക് പ്രസന്‍റേഷന്
'' ഹൈബി ഈഡന്‍
'' വി.പി. സജീന്ദ്രന്‍
(എ)"സി-ഡിറ്റ്' ന്‍റെ രജത ജൂബിലി ആഘോഷങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് ആയതിന്‍ പ്രകാരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)"സി-ഡിറ്റ്' ന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ഡി)"സി-ഡിറ്റ്' ന് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിലവിലുള്ള എല്ലാ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
|
1544 |
പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനും സംവിധാനം
ശ്രീ. പി. തിലോത്തമന്‍
(എ)മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളും പരിപാടികളും ജനങ്ങളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ തെറ്റായ ആശയങ്ങളും അശാസ്ത്രീയ ചിന്തകളും ഉണ്ടാക്കുന്നവയാണെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; ഇതു പരിശോധിക്കുവാന്‍ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(ബി)പല ഉപകരണങ്ങളും, സൌന്ദര്യവര്‍ദ്ധക വസ്തുക്കളും, ഭക്ഷ്യസാധനങ്ങളും വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയായിരുന്നിട്ടും ഇവയുടെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനോ പരിശോധിക്കുന്നതിനോ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാമോ?
|
1545 |
പരസ്യപ്രചരണങ്ങള്‍ക്കുവേണ്ടി ചെലവാക്കിയ തുക
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍
(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ പി.ആര്‍.ഡി. വഴിയും വിവിധ വകുപ്പുകള്‍ വഴിയും പരസ്യപ്രചരണങ്ങള്‍ക്കുവേണ്ടി ചെലവാക്കിയ ആകെ തുക എത്രയാണെന്ന് വിശദമാക്കാമോ;
(ബി) പ്രസ്തുത ഇനത്തില്‍ മാധ്യമങ്ങള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള ആകെ കുടിശ്ശിക തുക എത്രയാണ്?
|
1546 |
ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. എന്‍. ഷംസുദ്ദീന്‍
(എ)പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തെന്മല താഴ്വരയിലെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രാചീന ശിലായുഗം തൊട്ടുള്ള ചരിത്രാവശിഷ്ടങ്ങള്‍ ധാരാളമുള്ള പ്രസ്തുത പ്രദേശത്തിന്‍റെ ഉദ്ഘനനത്തിനും ചരിത്രപഠനത്തിനും പ്രചരണത്തിനും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ ?
|
1547 |
കലാകാരപെന്‍ഷന്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ഏതൊക്കെ സ്ഥാപനങ്ങള്‍ വഴി എത്ര വീതം അപേക്ഷകള്‍ കലാകാരപെന്‍ഷനുവേണ്ടി സമര്‍പ്പിച്ചവയില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാത്തതായി സാംസ്ക്കാരികവകുപ്പില്‍ കെട്ടിക്കിടപ്പുണ്ട്; ഇതു സംബന്ധിച്ച കണക്ക് ലഭ്യമാക്കുമോ;
(ബി)കലാകാരന്മാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
|
1548 |
മണ്ണടി വേലുത്തന്പിദളവാ സ്മാരക സമുച്ചയം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)അടൂര്‍ മണ്ഡലത്തിലെ മണ്ണടിയിലുള്ള വേലുത്തന്പിദളവാ സ്മാരക സമുച്ചയത്തിന്‍റെ നിലവിലുള്ള ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ആയത് സംബന്ധിച്ച് നിലനില്‍ക്കുന്ന വിഷയങ്ങള്‍ ബോധ്യപ്പെടുന്നതിന് ശ്രമമുണ്ടാകുമോ;
(സി)ധീരദേശാഭിമാനിയുടെ മണ്ണടി സ്മാരക
സമുച്ചയത്തില്‍ ശ്രദ്ധേയമായ ചരിത്ര മ്യൂസിയവും, ചരിത്ര ഗവേഷകര്‍ക്കും മറ്റും വേണ്ടുന്ന സൌകര്യങ്ങള്‍ ലഭ്യമാകുന്ന തരത്തില്‍ വിപുലമായ പഠന ഗവേഷണകേന്ദ്രവും നിര്‍മ്മിക്കുന്നതിന് നടപടി കൈക്കൊള്ളുമോ?
|
1549 |
തലസ്ഥാനത്ത് തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപനം
ശ്രീമതി ഗീതാ ഗോപി
(എ)ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍റെ പ്രതിമ തലസ്ഥാനത്ത് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
1550 |
രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണത്തിന്‍റെ രണ്ടാം ഘട്ടം
ശ്രീ. ബി. സത്യന്‍
(എ)രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണത്തിന്‍റെ രണ്ടാം ഘട്ടം എന്നുമുതല്‍ തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുളളത്; വ്യക്തമാക്കാമോ; ആയതിനായി എന്ത് തുകയാണ് അനുവദിച്ചിട്ടുളളത്; എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
(ബി)പ്രസ്തുത സ്മാരക നിര്‍മ്മാണത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാരിന് ലളിതകലാ അക്കാദമി സമര്‍പ്പിച്ച പ്രോജക്ടിന് മേല്‍ എന്ത് നടപടിയുണ്ടായിട്ടുണ്ടെന്ന് വിശദമാക്കാമോ;
(സി)ഒന്നാംഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായ സ്മാരകം ഇപ്പോള്‍ നാശത്തിന്‍റെ വക്കിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
|
1551 |
മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാരുടെ പേരില്‍ സ്മാരക കൂത്തന്പലം നിര്‍മ്മിക്കുന്നതിന് നടപടി
ശ്രീ. ജോസ് തെറ്റയില്‍
മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാരുടെ പേരില്‍ സ്മാരക കൂത്തന്പലം നിര്‍മ്മിക്കുന്നതിനായി പാറക്കടവ് ഗ്രാമപഞ്ചായത്തിലെ റവന്യൂ പുറന്പോക്ക് ഭൂമി സാംസ്ക്കാരിക വകുപ്പിന്‍റെ പേരിലാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ?
|
1552 |
പഞ്ചവാദ്യകുലപതി
ശ്രീ. ബി. ഡി. ദേവസ്സി
പഞ്ചവാദ്യകുലപതി പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാരുടെ സ്മാരകമായി ഒരു വാദ്യകലാകേന്ദ്രം ആരംഭിക്കുന്നതിനും, അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി പഞ്ചവാദ്യകലാകാരന്മാര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, ആയതിനായി നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
1553 |
വര്‍ക്കലയില്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോര്‍മിങ്ങ് ആര്‍ട്സ് രൂപീകരണം
ശ്രീ. ബി. സത്യന്‍
(എ)വര്‍ക്കലയില്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്സ് സ്ഥാപിക്കാന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ആയതിനായി എന്ത് തുകയാണ് അനുവദിച്ചത്; എന്തെല്ലാം കാര്യങ്ങള്‍ക്ക് എന്ത് തുക വീതം ഇതിനകം ചിലവഴിക്കുകയുണ്ടായി;
(സി)രൂപീകരിക്കപ്പെട്ട കന്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ഘടനയും വിശദമാക്കാമോ;
(ഡി)നിലവില്‍ കന്പനിയുടെ ഡയറക്ടര്‍മാര്‍ ആരൊക്കെയാണ്; സര്‍ക്കാര്‍ ഷെയര്‍ എത്ര; ആതറൈസ്ഡ് ഷെയര്‍ ക്യാപിറ്റല്‍ എത്ര;
(ഇ)കന്പനിക്ക് വേണ്ടി നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടന്നു; കരസ്ഥമാക്കിയ ഭൂമി എത്ര;
(എഫ്)സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്‍റെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത് ആരെയാണ്; എത്ര മാസത്തേയ്ക്ക്; നിലവില്‍ പ്രസ്തുത ഓഫീസര്‍ തുടരുന്നുണ്ടോ;
(ജി)കന്പനി നാളിതുവരെ എന്തെല്ലാം തസ്തികയില്‍ ആരെയെല്ലാം നിയമിക്കുകയുണ്ടായി; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1554 |
വര്‍ക്കല സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ്ആര്‍ട്സിന് കേന്ദ്രസഹായം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)വര്‍ക്കല സെന്‍റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുകയുണ്ടോയോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)ആയതിനായി രൂപീകരിക്കപ്പെട്ട സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സ്പെഷ്യല്‍ ആഫീസര്‍, ബ്രോഷര്‍ പ്രിന്‍റ് ചെയ്തിട്ടുണ്ടോ; ബ്രോഷറിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഇതിനായി മൊത്തം എന്ത് തുക ചെലവ് വരികയുണ്ടായി; പ്രിന്‍റ് ചെയ്ത കോപ്പികള്‍ എത്ര; വ്യക്തമാക്കാമോ;
(സി)കേന്ദ്ര സഹായത്തിനായി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ടോ;
(ഡി) എസ്.പി.വി.യ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എന്ത് തുക ഇതിനകം നല്കുകയുണ്ടായി; ഏതെല്ലാം ആവശ്യങ്ങള്‍ക്ക്; എന്തു തുക വിനിയോഗിക്കപ്പെട്ടു; വ്യക്തമാക്കാമോ?
|
1555 |
ജനസന്പര്‍ക്ക പരിപാടിയും ദേശീയ ദിനപ്പത്രങ്ങളിലെ പരസ്യവും
ശ്രീ. എ. എം. ആരീഫ്
(എ)ജനസന്പര്‍ക്ക പരിപാടിയെ സംബന്ധിച്ച് ദേശീയ ദിനപ്പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നുവോ ; വ്യക്തമാക്കാമോ ;
(ബി)ഏതെല്ലാം ദിനപ്പത്രങ്ങളിലാണ് പരസ്യം നല്‍കിയത് ; വിശമാക്കാമോ ;
(സി)പ്രസ്തുത ദിനപ്പത്രങ്ങളുടെ ഏതെല്ലാം എഡിഷനുകളിലാണ് പരസ്യം നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?
|
1556 |
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച തുക
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ പരസ്യങ്ങള്‍ക്കുവേണ്ടി ചിലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)മുഖ്യമന്ത്രിയുടെ രണ്ട് ജനസന്പര്‍ക്ക പരിപാടികള്‍ക്കുവേണ്ടി പരസ്യത്തിനായി ആകെ എന്തു തുക ചിലവഴിച്ചിട്ടുണ്ടന്ന് വ്യക്തമാക്കാമോ;
(സി)2011-12, 2012-13, 2013-14, വര്‍ഷങ്ങളില്‍ ബഡ്ജറ്റില്‍ ഇപ്രകാരം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുവേണ്ടി വകയിരുത്തിയ തുകയുടെയും ചിലവഴിച്ച തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1557 |
വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന മലയാളി യുവതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വിവിധ വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന മലയാളി യുവതികള്‍ പെണ്‍വാണിഭ റാക്കറ്റുകളുടെ വലയിലകപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇത്തരം റാക്കറ്റുകളില്‍പെട്ടുപോകുന്ന യുവതികളുടെ മോചനത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(സി)എത്ര യുവതികളെ ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ ഇത്തരത്തില്‍ മോചിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?
|
1558 |
"നിതാഖത് നിയമം'
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്
(എ)"സൌദി സ്വദേശിവത്കരണ (നിതാഖത്)' ത്തിന്‍റെ ഭാഗമായി എത്ര മലയാളികള്‍ സ്വദേശത്തേക്ക് തിരിച്ചു വന്നിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ വിമാന ടിക്കറ്റ് സേവനം ലഭ്യമാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
(ബി)നിതാഖത് മൂലം തിരിച്ചു വന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
1559 |
"നിതാഖത് നിയമം' നടപ്പാക്കിയതിനെ തുടര്‍ന്ന് നാട്ടില്‍ എത്തിയവര്‍
ശ്രീ. സി.ദിവാകരന്‍
'' ഇ.കെ. വിജയന്‍
'' ചിറ്റയം ഗോപകുമാര്‍
'' വി.ശശി
(എ)"നിതാഖത് നിയമം' നടപ്പാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ട് എത്ര പേരെ നാട്ടില്‍ എത്തിച്ചിട്ടുണ്ട്; ഓരോ ജില്ലയിലും എത്ര വീതം; വിശദമാക്കാമോ;
(ബി)പ്രസ്തുത നിയമത്തിന്‍റെ പരിധിയില്‍പ്പെട്ട എത്ര പേരെ ഇനി നാട്ടില്‍ എത്തിക്കാനുണ്ട്; ഇവര്‍ക്കുവേണ്ടി എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
(സി)നാട്ടില്‍എത്തിയവരെ പുനരധിവസിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ എന്തെല്ലാം; ഇതിനകം എത്രപേരെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞി ട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
1560 |
"നിതാഖത്ത്' പ്രശ്നവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയവര്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)"നിതാഖത്ത്' പ്രശ്നവുമായി ബന്ധപ്പെട്ട് പ്രവാസി ജീവിതം ഉപേക്ഷിച്ച് വരുന്ന പ്രവാസികള്‍ക്ക് ഉപജീവനത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
(ബി)"നിതാഖത്ത്' പ്രശ്നവുമായി കേരളത്തില്‍ ഇതുവരെ തിരികെയെത്തിയിട്ടുളളവരുടെ കണക്ക് ലഭ്യമാണോ; എങ്കില്‍ ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?
|
1561 |
നിതാഖത്ത് നിയമം
ശ്രീ. കെ. അജിത്
(എ)ഗള്‍ഫ് രാജ്യങ്ങളില്‍ നിതാഖത്ത് നിയമം നടപ്പില്‍ വന്നതിനു ശേഷം എത്ര കേരളീയര്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയതായാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)ഏതെല്ലാം ഗള്‍ഫ് രാജ്യങ്ങളിലാണ് നിയമം നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
(സി)പ്രസ്തുത നിയമത്തില്‍ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നോര്‍ക്ക വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
(ഡി)നിതാഖത്ത് നിയമത്തെ തുടര്‍ന്ന് തിരിച്ചെത്തിയ കേരളീയരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഇ)തിരികെ എത്തുന്ന പ്രവാസി ഇന്ത്യാക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
1562 |
നിതാഖത്ത് നിയമപ്രകാരം തിരിച്ചെത്തിയവരുടെ പുനരധിവാസം
ശ്രീ. കെ. വി. വിജയദാസ്
(എ)നിതാഖത്ത് നിയമപ്രകാരം ഗള്‍ഫ് നാടുകളില്‍ നിന്ന് എത്രപേര്‍ തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ എത്തിച്ചേര്‍ന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)ഇവര്‍ക്കായി എന്തെല്ലാം പുനരധിവാസ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നുള്ള വിവരം ലഭ്യമാക്കുമോ;
(സി)ആയതിലേയ്ക്കായി എന്തു തുക ചിലവഴിച്ചുവെന്നും എന്തു തുകയാണ് നടപ്പു സാന്പത്തികവര്‍ഷം തന്നെ നീക്കിവച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
|
1563 |
നിതാഖത്ത് നിയമം മൂലം തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം
ശ്രീ. ഇ.കെ. വിജയന്‍
(എ)നിതാഖത്ത് നിയമം മൂലം വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളെ സംബന്ധിക്കുന്ന വിവരം ശേഖരിച്ചിട്ടുണ്ടോ;
(ബി)ഇവരുടെ പുനരധിവാസത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും പ്രസ്തുത നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നുമുളള വിശദാംശം ലഭ്യമാക്കാമോ?;
|
1564 |
നിതാഖത്ത് നിയമം മൂലം വിദേശത്ത് നിന്ന് മടങ്ങിവന്ന മലയാളികളുടെ കണക്ക്
ശ്രീ. എം. ഹംസ
(എ)നിതാഖത്ത് നിയമം മൂലം വിദേശത്ത് നിന്ന് മടങ്ങിവന്ന മലയാളികളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
(ബി)പ്രസ്തുത പ്രവാസികള്‍ക്ക് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, മറ്റ് സമാന ഏജന്‍സികള്‍ എന്നിവയില്‍ നിന്നും എന്തെല്ലാം സഹായങ്ങള്‍ ആണ് ലഭ്യമാക്കി വരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
(സി)നിതാഖത്ത് നിയമം കാരണം നാട്ടില്‍ തിരികെ എത്തിയ പ്രവാസികളുടെ കണക്ക് ശേഖരിക്കുകയും, അത് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കണക്കിന്‍റെ അടിസ്ഥാനത്തില്‍ പുനരധിവാസ പാക്കേജുകള്‍ തയ്യാറാക്കുവാന്‍ പ്രവാസികാര്യ വകുപ്പ് എന്തെല്ലാം നടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ?
|
1565 |
നിതാഖത്ത് നിയമത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മലയാളികള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)നിതാഖത്ത് നിയമത്തെത്തുടര്‍ന്ന് സൌദിഅറേബ്യയയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ നിന്ന് ഇതിനകം എത്ര പേര്‍ക്ക് സംരംഭക സബ്സിഡി നല്‍കുകയുണ്ടായി;
(ബി)ഇത് സംബന്ധമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭരണാനുമതിയുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;
(സി)നിതാഖത്തിനെത്തുടര്‍ന്ന് മടങ്ങി എത്തിയ ഗള്‍ഫ് മലയാളികളുടെ എണ്ണം എത്രയാണ്; അങ്ങനെയുള്ളവരുടെ എത്ര സംരംഭങ്ങള്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്; സംരംഭക സബ്സിഡി നല്‍കാനായി തുക അനുവദിച്ചു നല്‍കിയത് ഏത് സ്ഥാപനത്തിനാണ്; എത്ര പേര്‍ക്ക് സബ്സിഡി ലഭ്യമാക്കി; വിശദമാക്കാമോ?
|
1566 |
നിതാഖത്ത് നിയമപ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്കു വായ്പ ലഭ്യമാക്കുന്നത്
ശ്രീ. ആര്‍. രാജേഷ്
നിതാഖത്ത് നിയമപ്രകാരം തിരികെയെത്തിയിട്ടുള്ള പ്രവാസികളുടെ കണക്കെടുത്തിട്ടുണ്ടോ; ഇവരുടെ പുനരധിവാസത്തിനായി എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്; തിരികെയെത്തിയവര്‍ക്കു സ്വയംതൊഴിലിനായി വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വായ്പകളില്‍ എന്തെങ്കിലും ഇളവുകള്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ?
|
1567 |
നിതാഖത്ത് നിയമപ്രകാരം തിരിച്ചുവന്നവര്‍ക്കുളള ആനുകൂല്യങ്ങള്‍
ഡോ. കെ. ടി. ജലീല്‍
(എ)നിതാഖത്ത് നിയമപ്രകാരം സൌദി അറേബ്യയില്‍ നിന്നും തിരിച്ച് വന്നിട്ടുളള ആളുകളുടെ കണക്ക് എടുത്തിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത്തരം ആളുകളുടെ കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കാമോ;
(സി)നിതാഖത്ത് പ്രകാരം മടങ്ങി വന്ന ആളുകള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി) എങ്കില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ഇ)പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ക്കാണ് ആനുകൂല്യം ലഭിച്ചത് എന്ന് വിശദമാക്കാമോ?
|
1568 |
സൌദിഅറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സൌദിയില്‍ തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെയുളള പരിശോധനകളുടെ ഭാഗമായി എത്ര മലയാളികള്‍ക്ക് പ്രസ്തുത രാജ്യം വിടേണ്ടി വന്നിട്ടുണ്ട്; ജില്ലതിരിച്ചുളള കണക്ക് വ്യക്തമാക്കാമോ;
(ബി)ഇത്തരത്തില്‍ മടങ്ങിയെത്തിയവര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1569 |
ഗള്‍ഫ് നാടുകളില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവര്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഗള്‍ഫ് നാടുകളില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ;
(ബി)ഏതെല്ലാം ഗള്‍ഫ് നാടുകളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരുടെയും, എന്നു മുതല്‍ തിരിച്ചെത്തിയവരുടെയും കണക്കുകളാണ് നോര്‍ക്ക ശേഖരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
(സി)ഗള്‍ഫ് മേഖലയിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും കണക്കുകള്‍ ശേഖരിക്കാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്; ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം ഉണ്ടോ; വ്യക്തമാക്കാമോ?
|
1570 |
പ്രവാസികള്‍ക്കായുള്ള ബിസിനസ്സ് സെന്‍റര്‍
ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍
(എ) പ്രവാസികളുടെ നിക്ഷേപ/വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ബിസിനസ്സ് സെന്‍റര്‍ ആരംഭിക്കുമെന്ന 2012-13 ലെ ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി) എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത സെന്‍ററില്‍ നിന്നും പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നത്; ബിസിനസ്സ് സെന്‍റര്‍ സ്ഥാപിക്കുന്നതിന് എന്തു തുകയാണ് വകയിരുത്തിയിരുന്നത്; അതില്‍ എന്തു തുക നാളിതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
|
1571 |
പ്രവാസികളുടെ ക്ഷേമം
ശ്രീ. രാജു എബ്രഹാം
(എ)വിദേശത്തു നിന്നും തിരികെ നാട്ടിലെത്തുന്ന പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുന്നത്; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ; ഓരോ പദ്ധതിക്കും അപേക്ഷ നല്‍കേണ്ടതിനുള്ള നടപടികളും അപേക്ഷാ ഫാറവും ലഭ്യമാക്കാമോ;
(ബി)പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമനിധി വഴി ലഭിക്കുന്ന സൌകര്യങ്ങള്‍ എന്തൊക്കെയാണ്; ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ;
(സി)പ്രവാസികള്‍ക്കായി ഏതെങ്കിലും തരത്തിലുള്ള പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1572 |
പ്രവാസി ക്ഷേമനിധി ബോര്‍ഡ് അനുവദിച്ച ധനസഹായം
ശ്രീമതി കെ. കെ. ലതിക
(എ)പ്രവാസിക്ഷേമനിധിബോര്‍ഡില്‍ എത്ര പ്രവാസികള്‍ ഇതുവരെ ക്ഷേമനിധി വിഹിതം അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)ക്ഷേമനിധി ബോര്‍ഡില്‍നിന്നും 2012-13 സാന്പത്തിക വര്‍ഷത്തില്‍ എത്ര അംഗങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(സി)ഏതെല്ലാം ഇനങ്ങളിലാണ് ധനസഹായം ലഭ്യമാക്കിയിട്ടുള്ളത് എന്നും ഓരോ ഇനത്തിലും എന്ത് തുക വീതം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ ;
(ഡി)മുഴുവന്‍ പ്രവാസികളെയും അംഗങ്ങളാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
1573 |
നോര്‍ക്ക റൂട്ട്സിന്‍റെ ഓഫീസ് മലപ്പുറത്ത് സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയായ മലപ്പുറത്ത് പ്രവാസികാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നോര്‍ക്ക റൂട്ട്സിന്‍റെ ഓഫീസ് ഇല്ലായെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)പ്രവാസികള്‍ കൂടുതലുള്ള മലബാറില്‍ കോഴിക്കോട് കേന്ദ്രമായിട്ടുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ഓഫീസില്‍ അപേക്ഷകളുടെ വര്‍ദ്ധനവ് കാരണം നടപടി വൈകുന്നുവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി) നോര്‍ക്കറൂട്ട്സിന്‍റെ ഓഫീസ് അടിയന്തിരമായി മലപ്പുറത്ത് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
|
1574 |
ജിദ്ദ ഇന്ത്യന്‍ എംബസി ഉദേ്യാഗസ്ഥരുടെ പെരുമാറ്റം
ശ്രീ. പി. കെ. ബഷീര്‍
(എ)സൌദിയിലെ ജിദ്ദ ഇന്ത്യന്‍ എംബസ്സിയുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം അവിടുത്തെ മലയാളികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ജിദ്ദയില്‍ വിവിധ അപകടങ്ങളിലും മറ്റുമായി മരണപ്പെട്ട മലയാളികളുടെ മൃതശരീരങ്ങള്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവരെയോ ബന്ധുക്കളെയോ അറിയിക്കാതെ അഴുകിയ അവസ്ഥയില്‍ ഉണ്ടെന്നതും ആയതിന് കാരണം ജിദ്ദ ഇന്ത്യന്‍ എംബസി തക്ക സമയത്ത് നടപടി എടുക്കാത്തതാണെന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)മലപ്പുറം ചീക്കോട്, വിളയില്‍, എളയങ്കാവ് ശ്രീ. അബ്ദുള്‍ ഗഫൂര്‍ ഗള്‍ഫില്‍ 05.08.2013 ന് മരണപ്പെട്ടിട്ട് ജിദ്ദ ഇന്ത്യന്‍ എംബസിയിലെ ഉദേ്യഗസ്ഥരുടെ അനാസ്ഥ മുലം മാസങ്ങളോളം കഴിഞ്ഞാണ് മറവു ചെയ്യാന്‍ കഴിഞ്ഞത് എന്നത് നോര്‍ക്ക വകുപ്പിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ വീഴ്ച വരുത്തിയ എംബസി ഉദേ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്കായി കേന്ദ്ര സര്‍ക്കരിനെ സമീപിക്കുമോ ?
|
1575 |
മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍മുന്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന എയര്‍ ഇന്ത്യയുടെ തീരുമാനം
ശ്രീ. എം. എ. ബേബി
,, കെ. വി. അബ്ദുള്‍ ഖാദര്‍
ഡോ. കെ. ടി. ജലീല്‍
ശ്രീ. ജെയിംസ് മാത്യു
(എ)മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുന്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന എയര്‍ ഇന്ത്യയുടെ തീരുമാനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇന്ത്യാ ഗവണ്‍മെന്‍റും എയര്‍ ഇന്ത്യയും തുടര്‍ന്നുവരുന്ന ഇത്തരം നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; വ്യക്തമാക്കുമോ?
|
<<back |
|