|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1703
|
ആഞ്ഞിലിമരങ്ങള്‍ക്ക് ബാധിച്ച രോഗം
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് ആഞ്ഞിലിമരങ്ങള്‍ക്ക് വ്യാപകമായി രോഗം ബാധിച്ചതിനെ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ;
(ബി)എങ്കില്‍ പ്രസ്തുത പഠനത്തിന്‍റെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ ;
(സി)പ്രസ്തുത രോഗം മറ്റേതെങ്കിലും സസ്യങ്ങളെ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ;
(ഡി)ഇതിനെതിരെ എന്തെല്ലാം പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ ?
|
1704 |
സ്കൂളുകളില്‍ ബയോഗ്യാസ് പ്ലാന്‍റ്
ശ്രീ. പി. കെ. ബഷീര്‍
സംസ്ഥാനത്തെ സ്കൂളുകളില്‍ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്ന പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1705 |
സഹസ്ര സരോവര്‍ പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ)കുളങ്ങളുടെ പുനരുദ്ധാരണം വഴി ഭൂഗര്‍ഭജല സംരക്ഷണം, ഉള്‍നാടന്‍ മത്സ്യകൃഷി, ജൈവപച്ചക്കറി കൃഷി, തരിശുനില രഹിതകേരളം എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള സഹസ്രസരോവര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)അങ്കമാലി നിയോജകമണ്ധലത്തില്‍ നിന്നും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി എം.എല്‍.എ. വഴി നിര്‍ദ്ദേശിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
|
1706 |
അഞ്ചല്‍ കൃഷിഭവന്‍റെ പരിധിയിലുള്ള വാട്ടര്‍ഷെഡ് പദ്ധതികള്‍
ശ്രീ. കെ. രാജു
(എ)പുനലൂര്‍ നിയോജകമണ്ധലത്തില്‍ ഉള്‍പ്പെട്ട അഞ്ചല്‍ കൃഷിഭവന്‍റെ പരിധിയില്‍ ഏതൊക്കെ വാട്ടര്‍ഷെഡ് പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്നും ഇതിലേയ്ക്ക് എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഏതൊക്കെ വര്‍ഷങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്നും വ്യക്തമാക്കുമോ;
(ബി)നാളിതുവരെ ഈ പദ്ധതികളില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ഈ ആവശ്യത്തിലേയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നും സാന്പത്തികവര്‍ഷാടിസ്ഥാനത്തിലുള്ള വിശദമായ കണക്കുകള്‍ ലഭ്യമാക്കുമോ;
(സി)അഞ്ചല്‍ കൃഷിഭവന്‍റെ പരിധിയിലുള്ള വിവിധ വാട്ടര്‍ഷെഡ് പദ്ധതികളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടത് എന്നാണെന്ന് അറിയിക്കുമോ; സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1707 |
അഞ്ചല്‍ കൃഷി ഭവന്‍റെ പരിധിയിലുള്ള നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍
ശ്രീ. കെ. രാജു
(എ)പുനലൂര്‍ നിയോജകമണ്ധലത്തില്‍ ഉള്‍പ്പെട്ട അഞ്ചല്‍ കൃഷി ഭവന്‍റെ പരിധിയില്‍ നിലവില്‍ എത്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; ഇവ ഓരോന്നിനും എത്ര തുകയാണ് അനുവദിച്ചിരുന്നതെന്നും നാളിതുവരെ എത്ര തുക ചിലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
(ബി)2013-14 സാന്പത്തിക വര്‍ഷത്തില്‍ അഞ്ചല്‍ കൃഷി ഭവനില്‍നിന്നും വിവിധ നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ പ്രകാരം എന്തൊക്കെ ആനുകൂല്യങ്ങള്‍ ആണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ആനുകൂല്യങ്ങള്‍ ലഭ്യമായ ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
1708 |
കുട്ടനാട് പാക്കേജിലെ കായംകുളം മണ്ധലത്തിലെ കുളങ്ങളുടെ പുനരുദ്ധാരണം
ശ്രീ. സി. കെ. സദാശിവന്‍
(എ)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ധലത്തില്‍ ഏതൊക്കെ കുളങ്ങളുടെ പുനരുദ്ധാരണത്തിനാണ് അനുമതി ലഭിച്ചത്;
(ബി)ഇതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഏതൊക്കെയെന്ന് വിശദമാക്കാമോ;
(സി)പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്നതിലുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
1709 |
സോയില്‍ മ്യൂസിയം
ശ്രീ. അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
,, ഷാഫി പറന്പില്‍
(എ)സംസ്ഥാനത്ത് സോയില്‍ മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)മണ്ണ് പര്യവേഷണത്തെ സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളും, ആകര്‍ഷണങ്ങളുമാണ് മ്യൂസിയത്തില്‍ ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1710 |
പശ്ചിമഘട്ടമേഖലയിലെ ജൈവ കൃഷി
ശ്രീ. എം. ചന്ദ്രന്‍
,, സാജു പോള്‍
,, എ.കെ.ബാലന്‍
,, എസ്. ശര്‍മ്മ
(എ)പശ്ചിമഘട്ടമേഖല ജൈവകൃഷിയിലേക്ക് മാറണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സംസ്ഥാനത്തെ മലയോര കാര്‍ഷിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)നാണ്യവിളകൃഷിയിലധിഷ്ഠിതമായ മലയോര കാര്‍ഷികരംഗം ജൈവവളപ്രയോഗത്തിലൂടെ മാത്രം മുന്നേറാന്‍ സാധിക്കുമോ;
(സി)ഇക്കാര്യങ്ങളിലെല്ലാമുളള മലയോര കര്‍ഷകരുടെ ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കുമോ ?
|
1711 |
മണ്ണു പരിശോധനാ ലബോറട്ടറി
ശ്രീ. സി. പി. മുഹമ്മദ്
(എ)പട്ടാന്പി-ഷൊര്‍ണൂര്‍ റോഡില്‍ മണ്ണു പരിശോധനാ ലബോറട്ടറിക്കു സമീപം കൃഷി വകുപ്പിന്‍റെ അധീനതയിലുള്ള പന്ത്രണ്ടോളം ഏക്കര്‍ സ്ഥലത്തു നിന്ന് പട്ടാന്പി ഫയര്‍ സ്റ്റേഷന് വേണ്ടി 50 സെന്‍റ് സ്ഥലവും, കെ.എസ്.ആര്‍.ടി.സി യുടെ ഡിപ്പോ, വര്‍ക്ക്ഷോപ്പ്, ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള ബസ് സ്റ്റേഷന് രണ്ട് ഏക്കര്‍ സ്ഥലവും കൃഷി വകുപ്പില്‍ നിന്നും അനുവദിക്കുമോ;
(ബി)ഇതു സംബന്ധിച്ച് മുന്‍പ് നിവേദനം ലഭിച്ചിട്ടുണ്ടോ;
(സി)ബാക്കിയുള്ള സ്ഥലം ഹോര്‍ട്ടികോര്‍പ്പിന്‍റെ ജില്ലാ തലത്തിലുള്ള സംഭരണ കേന്ദ്രമാക്കി മാറ്റുമോ?
|
1712 |
നെല്ല് സംഭരണം
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് നടപ്പുവര്‍ഷം നാളിതുവരെ എത്ര ടണ്‍ നെല്ല് സംഭരിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇതിനായി കര്‍ഷകര്‍ക്ക് എത്ര തുക നല്‍കേണ്ടതുണ്ട്; എത്ര തുക നാളിതുവരെ നല്‍കി; വ്യക്തമാക്കുമോ;
(സി)സംഭരണത്തിനായി നെല്ല് നല്‍കിയശേഷം നാളിതുവരെ പണം ലഭിക്കാത്ത എത്ര നെല്‍ കര്‍ഷകര്‍ ഉണ്ടെന്നും ഏതെല്ലാം സംഭരണ കേന്ദ്രങ്ങളില്‍ നെല്ല് നല്‍കി എന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി) ഇവര്‍ക്ക് നിലവിലെ നിയമപ്രകാരം എത്ര ദിവസത്തിനകം പണം നല്‍കേണ്ടതുണ്ട് എന്നും ഇത് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും എപ്പോള്‍ ഇവര്‍ക്ക് പണം നല്‍കുമെന്നും വ്യക്തമാക്കുമോ;
(ഇ)നെല്‍കൃഷിക്ക് വേണ്ട സഹായം ലഭ്യമാക്കുവാനും ഉല്പാദിപ്പിക്കുന്ന നെല്ല് യഥാസമയം സംഭരിക്കുന്നതിനും, ആയതിന് യഥാസമയം പണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി ഒരു നെല്‍കര്‍ഷക കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
|
1713 |
തിരുവനന്തപുരം പൂവച്ചലിലെ വേള്‍ഡ് മാര്‍ക്കറ്റ്
ശ്രീ. എളമരം കരീം
(എ)ഈ സര്‍ക്കാരിന്‍റെ ആദ്യത്തെ പുതുക്കിയ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം പൂവച്ചലില്‍ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള മാര്‍ക്കറ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്തിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിക്ക് എന്ത് തുക ചിലവഴിക്കുകയുണ്ടായി;
(സി)ലോകത്തിന്‍റെ ഏതെല്ലാം ഭാഗങ്ങളിലേക്ക് ഇവിടെനിന്നും ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്; എത്ര ജിവനക്കാര്‍ ഇവിടെയുണ്ട്; വിശദമാക്കാമോ?
|
1714 |
കൊട്ടിയത്തെ എല്‍. എം. റ്റി. സി. യില്‍ ട്രെയിനിംഗ് ആരംഭിക്കാന്‍ നടപടി
ശ്രീ. ജി. എസ്. ജയലാല്‍
(എ)കൃഷിക്കാരുടെ പരിശീലനത്തിനും, അനുബന്ധ താമസത്തിലേക്കുമായി കൊട്ടിയത്തു നിര്‍മ്മിച്ച എല്‍. എം. റ്റി. സി കെട്ടിടത്തിന് എത്ര തുക വിനിയോഗിച്ചുവെന്നും, ഈ കെട്ടിടത്തില്‍ ട്രെയിനിംഗ് പ്രവര്‍ത്തനം എന്ന് ആരംഭിച്ചുവെന്നും അറിയിക്കുമോ;
(ബി)എല്‍. എം. റ്റി. സി. യില്‍ ട്രെയിനിംഗ് നടത്തുന്നതിലേക്ക് ആവശ്യമായ ജീവനക്കാര്‍ നാളിതുവരെയില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ഉണ്ടായിട്ടും ജീവനക്കാരുടെ കുറവ് നിമിത്തം പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1715 |
നീലേശ്വരം മുനിസിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം
ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിക്ക് ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് കാര്‍ഷിക യൂണിവേഴ്സിറ്റിയുടെ രണ്ട് ഏക്കര്‍ ഭൂമി മന്ത്രിസഭായോഗത്തിലൂടെ അനുവദിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്‍കാന്‍ സാധിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ; ?
|
1716 |
പട്ടാന്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് ഹോസ്റ്റലും ക്ലാസ് റൂമുകളും നിര്‍മ്മിക്കാന്‍ നടപടി
ശ്രീ. സി. പി. മുഹമ്മദ്
(എ) പട്ടാന്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൃഷി ശാസ്ത്ര ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യങ്ങളോ ആവശ്യത്തിന് ക്ലാസ് റൂമുകളോ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇവര്‍ക്കാവശ്യമായ ഹോസ്റ്റലും ക്ലാസ് റൂമുകളും നിര്‍മ്മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുമോ?
|
1717 |
പടന്നക്കാട് കാര്‍ഷിക കോളേജിലെ അദ്ധ്യാപകനിയമനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
പടന്നക്കാട് കാര്‍ഷിക കോളേജിലെ അദ്ധ്യാപകരുടെ കുറവ് നിരന്തരം വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, ആയതു പരിഹരിക്കാനുള്ള നടപടി വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
1718 |
പട്ടാന്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കൃഷിശാസ്ത്ര പോളിടെക്നിക് ആരംഭിക്കാന്‍ നടപടി
ശ്രീ. സി. പി.മുഹമ്മദ്
(എ)പട്ടാന്പി പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന കൃഷിശാസ്ത്ര ഡിപ്ലോമ കോഴ്സ് വളരെ വിജയകരമായി നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കോഴ്സിനുള്ള ഡിമാന്‍റും പരിഗണിച്ച് പ്രസ്തുത ഗവേഷണ കേന്ദ്രത്തില്‍ ഒരു കൃഷിശാസ്ത്ര പോളിടെക്നിക് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
|
1719 |
"ആശ്രയ' പദ്ധതി
ശ്രീ. വര്‍ക്കല കഹാര്‍
,, പി. എ. മാധവന്‍
,, പാലോട് രവി
,, സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് കെപ്കോ, "ആശ്രയ' പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)സമൂഹത്തിലെ അശരണരായ വിധവകള്‍ക്കും, മാരകരോഗങ്ങള്‍ ബാധിച്ചു ജോലിയെടുക്കാന്‍ സാധിക്കാത്തവര്‍ക്കും എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1720 |
ചാലക്കുടി മണ്ധലത്തില്‍ ആധുനിക മാംസ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ധലത്തില്‍പെട്ട പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയില്‍ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കര്‍ സ്ഥലത്ത് ആധുനിക മാംസ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത 15 ഏക്കറില്‍നിന്നും കോടശ്ശേരി-പരിയാരം കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിക്ക് ആവശ്യമായ സ്ഥലം നല്‍കുന്നതിനുള്ള അപേക്ഷയില്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?
|
1721 |
ഇറച്ചിക്കോഴി വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കാന്‍ നടപടി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടോ ;
(ബി)ഇതിന് എന്തെല്ലാം തടസ്സങ്ങളാണുള്ളതെന്ന് വ്യക്തമാക്കാമോ ;
(സി)കേരളത്തില്‍ ഇതു കൃഷിയായി അംഗീകരിക്കാത്തതിനാല്‍ ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രതിസന്ധിയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതുമൂലം ഇവിടത്തെ കര്‍ഷകര്‍ക്ക് പ്രയാസവും അന്യസംസ്ഥാന കര്‍ഷകര്‍ക്ക് ഗുണവും ഉണ്ടാകുന്നുണ്ടോ ; വിശദമാക്കുമോ ;
(ഡി)ഇറച്ചിക്കോഴി വളര്‍ത്തലിനെ കൃഷിയായി അംഗീകരിച്ച് ഉത്തരവിറക്കുമോ ?
|
1722 |
കോഴിക്കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന്‍റെ മാനദണ്ധങ്ങള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കാലവര്‍ഷകെടുതി മൂലം കോഴിക്കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(ബി)മാനദണ്ധങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)കൃഷി വകുപ്പിന്‍റെ 10983/എഎച്ച്ജി2/13/അഗ്രി. ഫയല്‍ നന്പര്‍ പ്രകാരം ശ്രീമതി ജമീലയ്ക്ക് അനുവദിച്ച തുക നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)നഷ്ടപരിഹാരത്തുക നല്‍കുന്നതിനുണ്ടായ കാലതാമസം വ്യക്തമാക്കുമോ?
|
1723 |
സംസ്ഥാനത്തിനാവശ്യമായ കോഴി ഇറച്ചിയുടെയും മുട്ടയുടെയും കണക്ക്
ശ്രീ. എളമരം കരീം
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, എം. ഹംസ
,, ജി. സുധാകരന്‍
(എ)സംസ്ഥാനത്തിന് ആവശ്യമായ അത്രയും കോഴി ഇറച്ചിയും മുട്ടയും സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യവും അതിനനുസൃതമായ പരിപാടിയും സര്‍ക്കാരിനുണ്ടോ; എങ്കില്‍ വിശദമാക്കാമോ; ഇതിന്‍റെ നിക്ഷേപ-പ്രയോജന വിശകലനം നടത്തിയിട്ടുണ്ടോ;
(ബി)പ്രതിവര്‍ഷം സംസ്ഥാനത്തിനാവശ്യമായ കോഴി ഇറച്ചിയുടെയും മുട്ടയുടെയും ലഭ്യത നിറവേറ്റപ്പെടുന്നത് ഏതെല്ലാം നിലയിലാണ്; അന്യ സംസ്ഥാനത്തെ ഉല്പാദകരെ ഇതിനായി ആശ്രയിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
(സി)സംസ്ഥാനത്ത് ഇവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; പ്രസ്തുത നടപടി കൊണ്ട് ഡിമാന്‍റിന്‍റെ എത്ര ശതമാനം ഉല്പാദിപ്പിക്കാന്‍ കഴിയും; ഇതിനായി ഏതെല്ലാം ഇളവുകളും ആനുകൂല്യങ്ങളും നല്കി വരുന്നുണ്ട്;
(ഡി)ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാത്തതിന്‍റെ മുഖ്യ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
1724 |
കോഴിയിറച്ചിയുടേയും മുട്ടയുടേയും ഉത്പാദനത്തിന്‍റെ കണക്കുകള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)കോഴിയിറച്ചിയുടേയും മുട്ടയുടേയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവില്‍ ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)2011-2012, 2012-2013 സാന്പത്തിക വര്‍ഷങ്ങളിലുള്ള കോഴിമുട്ട ഉത്പാദനത്തിന്‍റെ കണക്കുകള്‍ വിശദമാക്കാമോ;
(സി)നിരണം താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രോയിലര്‍ താറാവുകളുടെ ഉത്പാദനവും വിപണനവും നടക്കുന്നുണ്ടോ;
(ഡി)എങ്കില്‍ 2011-2012, 2012-2013 വര്‍ഷങ്ങളിലുള്ള വിറ്റുവരവുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1725 |
പുതുക്കാട് മണ്ധലത്തിലെ ജൈവവൈവിധ്യ ഉദ്യാനം
പ്രൊഫ. സി. രവീന്ദ്രനാഥ്
പുതുക്കാട് മണ്ധലത്തിലെ ജൈവവൈവിധ്യ ഉദ്യാനപാര്‍ക്കില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണവും വൈവിധ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള വകുപ്പിന്‍റെ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
1726 |
മൃഗ
സംരക്ഷണ
ചെക്ക്
പോസ്റ്റുകള്‍
ശ്രീ. എ. കെ. ബാലന്‍
(എ)സംസ്ഥാനത്തെ അതിര്‍ത്തികളില്‍ എത്ര മൃഗ സംരക്ഷണ ചെക്ക് പോസ്റ്റുകളാണുള്ളത്; ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
}
(ബി)പ്രസ്തുത ചെക്കുപോസ്റ്റുകളില്‍ നിശ്ചയിച്ചിട്ടുള്ള മൃഗ ഡോക്ടര്‍ ഉള്‍പ്പെെടയുള്ള ജീവനക്കാരുടെ തസ്തികകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത ചെക്ക് പോസ്റ്റുകളില്‍ നിലവില്‍ ഡോക്ടര്‍മാരുണ്ടോ; എങ്കില്‍ ഏതെല്ലാം ചെക്കുപോസ്റ്റുകളിലാണ് ഡോക്ടര്‍മാര്‍ ഇല്ലാത്തത്;
(ഡി)ഡോക്ടര്‍മാര്‍ ഇല്ലാത്ത ചെക്ക് പോസ്റ്റുകള്‍വഴി രോഗബാധിതരായ മൃഗങ്ങളെ കൊണ്ടുവരുന്നത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഇ)പടര്‍ന്ന് പിടിക്കുന്ന കുളന്പുരോഗം തടയാന്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(എഫ്)മൃഗസംരക്ഷണ വകുപ്പിന്‍റെ ചെക്ക് പോസ്റ്റുകള്‍വഴി അന്യ സംസ്ഥാനത്തുനിന്നും ശരാശരി എത്ര മൃഗങ്ങളെയാണ് ഒരു മാസം കേരളത്തില്‍ കൊണ്ടുവരുന്നതെന്ന് വിശദമാക്കുമോ ?
|
1727 |
കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ് കവറേജ്
ശ്രീ. കെ. വി. വിജയദാസ്
(എ)കുളന്പുരോഗം വന്നു ചത്ത കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ് കവറേജ് പ്രകാരം ലഭിച്ചുവരുന്ന തുക ബന്ധപ്പെട്ട കര്‍ഷകന് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
(ബി)കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ് ഇനത്തില്‍ വലിയൊരു തുക പ്രീമിയമായി ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും കുളന്പുരോഗം പോലുള്ള രോഗങ്ങള്‍ ബാധിച്ച് കന്നുകാലികള്‍ ചത്തൊടുങ്ങുന്പോള്‍ ആയതിന്‍റെ നഷ്ടപരിഹാരം നല്‍കുന്നതില്‍ കന്പനികള്‍ ഗുരുതരമായ വീഴ്ച വരുത്തുന്നുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
1728
|
മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍
ശ്രീ. രാജു എബ്രഹാം
,, കെ. കെ. ജയചന്ദ്രന്‍
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, എം. ചന്ദ്രന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൃഗസംരക്ഷണ മേഖലയില്‍ എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)മൃഗസംരക്ഷണ മേഖലയ്ക്കായി പദ്ധതിയിനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ വകയിരുത്തിയിരുന്ന തുക എത്രയാണ്; എത്ര ശതമാനം ചെലവഴിച്ചു; വര്‍ഷാടിസ്ഥാനത്തിലുള്ള കണക്കുസഹിതം വിശദമാക്കുമോ;
(സി)മൃഗസംരക്ഷണ മേഖലയില്‍ നിലവിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതികള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അനുവദിച്ച തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കാമോ;
(ഡി)മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയിനത്തില്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തിന്‍റെ എത്ര ശതമാനമാണ് ചെലവഴിച്ചത്;
(ഇ)കന്നുകാലികളില്‍ പടര്‍ന്നു പിടിക്കുന്ന കുളന്പുരോഗം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് വിശദമാക്കാമോ?
|
1729 |
പാരന്പര്യ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പാരന്പര്യ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന കന്നുകാലികളില്‍ നിന്ന് കേരളത്തിലെ കന്നുകാലികള്‍ക്ക് മാരകമായ രോഗങ്ങള്‍ പകരുന്നത് തടയുന്നതിന് എടുത്ത നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)കേരളത്തില്‍ വ്യാപകമായ കുളന്പുരോഗം മൂലം എത്ര കന്നുകാലികള്‍ക്ക് നാശം സംഭവിച്ചുവെന്നും കന്നുകാലി കര്‍ഷകര്‍ക്ക് എന്തെല്ലാം നഷ്ടപരിഹാരം നല്‍കിയെന്നും വിശദമാക്കാമോ?
|
1730 |
കന്നുകാലികളിലെ രോഗങ്ങള്‍
ശ്രീ. പി. തിലോത്തമന്‍
(എ)മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ വിവിധ പദ്ധതികളിലൂടെ കന്നുകാലികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് വിവിധ പരിപാടികളും ഓരോ കാലയളവിലും വാക്സിനേഷന്‍ പരിപാടികളും നടപ്പിലാക്കുന്പോഴും കന്നുകാലികളിലെ രോഗങ്ങളും അവയുടെ മരണവും നിയന്ത്രണമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)കുളന്പുരോഗനിര്‍മ്മാര്‍ജ്ജനത്തിന് വാക്സിനേഷന്‍ നടത്തിയപ്പോള്‍ വാക്സിന്‍റെ തകരാറ് മൂലം ഒട്ടേറെ കന്നുകാലികള്‍ മരണമടയുകയുണ്ടായത് ശ്രദ്ധയില്‍പെട്ടിരുന്നുവോ; പ്രസ്തുത സംഭവത്തിന് കാരണമായത് എന്താണെന്ന് വ്യക്തമാക്കാമോ?
|
1731 |
വിദ്യര്‍ത്ഥികള്‍ക്കിടയില്‍ കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വിദ്യര്‍ത്ഥികള്‍ക്കിടയില്‍ കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
(ബി)ഏതെല്ലാം വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കിയ തെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(സി)പ്രസ്തുത പദ്ധതിക്ക് ഇതുവരെ എത്ര തുക വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ?
|
1732 |
അന്യസംസ്ഥാനത്തുനിന്നും കന്നുകാലികളുടെ അനധികൃതമായ കടത്ത്
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)കുളന്പുരോഗം വ്യാപകമായിട്ടും നിരോധനം മറി കടന്ന് അന്യസംസ്ഥാനത്തുനിന്നും കന്നുകാലികള്‍ എത്തുന്നതായ വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)കടത്തികൊണ്ടുവരുന്ന അറവുമാടുകള്‍ വിവിധ രോഗ ബാധയുള്ളതാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം മുന്‍കരുതല്‍ എടുത്തിട്ടുണ്ട് ; വിശദമാക്കാമോ ;
(സി)രോഗമുള്ള അറവുമാടുകള്‍ എത്തുന്നത് തടയുന്നതിന് രോഗബാധയുള്ള കന്നുകാലികളുടെ ഇറച്ചി വില്‍പ്പന നടത്തുന്നില്ലായെന്നു ഉറപ്പുവരുത്തുവാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ ?
|
1733 |
കന്നുകാലികളിലെ കുളന്പുരോഗം
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. പി. തിലോത്തമന്‍
,, കെ. രാജു
(എ)സംസ്ഥാനത്ത് കുളന്പുരോഗം പടര്‍ന്നു പിടിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)രോഗബാധ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കന്നുകാലി സന്പത്തിനെ എത്രമാത്രം ബാധിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;
(സി)പ്രസ്തുത രോഗം പൂര്‍ണ്ണമായി തടയുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചു വന്ന പ്രതിരോധ നടപടികള്‍ കാലാനുസൃതമായി പരാജയപ്പെട്ടതു കൊണ്ടാണ് ഇപ്പോള്‍ പ്രസ്തുത രോഗം പടര്‍ന്നു പിടിക്കാന്‍ ഇടയായിട്ടുള്ളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആക്ഷേപം പരിഹരിക്കുന്നതിന് നിലവില്‍ എന്തെങ്കിലും നടപടികളെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
1734 |
കന്നുകാലികളില്‍ കുളന്പുരോഗം തടയുന്നതിന് നടപടി
ശ്രീ. എ.കെ. ബാലന്‍
,, എസ്. രാജേന്ദ്രന്‍
,, എം. ചന്ദ്രന്‍
ശ്രീമതി കെ.കെ. ലതിക
(എ)കന്നുകാലികളില്‍ കുളന്പുരോഗം പിടിപെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രദേശത്താണ് ഇത് രൂക്ഷമായിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)കുളന്പുരോഗം പടരുന്നത് തടയാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;
(സി)കുളന്പുരോഗം വരുന്നതിനുള്ള കാരണത്തെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)കുളന്പുരോഗവ്യാപനത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ ദുരിതത്തിലാണെന്നും സംസ്ഥാനത്തെ ക്ഷീരോല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഇ)കുളന്പുരോഗം ബാധിച്ച കന്നുകാലികളുടെ പാല്‍ ഉപയോഗയോഗ്യമാണോ; ഇല്ലെങ്കില്‍ ഇത്തരം പാല്‍ ഉപഭോക്താക്കളില്‍ എത്താതിരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചു; വിശദമാക്കുമോ?
|
1735 |
കുളന്പുരോഗവ്യാപനം തടയുന്നതിന് നടപടി
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)സംസ്ഥാനത്ത് കന്നുകാലികളില്‍ കുളന്പുരോഗവ്യാപനം തടയുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നത് പൂര്‍ണ്ണമായി തടഞ്ഞത് മൂലം ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ നേരിടുന്ന പ്രയാസം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളെ പരിശോധനയ്ക്ക് വിധേയമാക്കി രോഗമില്ലാത്തവയെ ഇറക്കുമതി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
|
1736 |
കന്നുകാലികളിലെ കുളന്പുരോഗം
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)കന്നുകാലികളിലെ കുളന്പുരോഗം പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
(ബി)കേരളത്തില്‍ കുളന്പുരോഗം പടര്‍ന്നുപിടിക്കുവാനുണ്ടായ സാഹചര്യം എന്തെന്നു വെളിപ്പെടുത്തുമോ;
(സി)ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളില്‍ പടരുന്നതു തടയുവാന്‍ എന്തെല്ലാം നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?
|
1737 |
കന്നുകാലികളിലെ കുളന്പുരോഗം
ശ്രീ. റ്റി.വി. രാജേഷ്
(എ)വ്യാപകമായി പശുക്കള്‍ക്ക് പിടിപെട്ടിട്ടുളള കുളന്പുരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും തടയുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
(ബി)കുളന്പുരോഗം ബാധിച്ച് കണ്ണൂര്‍ ജില്ലയിലെ കല്ലിശ്ശേരി മണ്ഡലത്തില്‍ എത്ര കന്നുകാലികള്‍ ചത്തുപോയിട്ടുണ്ട്;
(സി)ചത്തുപോയ പശുക്കളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
1738 |
കുളന്പുരോഗം തടയുന്നതിന് നടപടി
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)കുളന്പു രോഗം തടയുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)കുളന്പുരോഗം തടയുന്നതിനുള്ള വാക്സിന്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ആയതിന് സ്വീകരിച്ച നടപടി എന്താണ്; വിശദമാക്കുമോ ?
|
1739 |
മൃഗങ്ങളില്‍ കുളന്പുരോഗം പടരുന്നത് സംബന്ധിച്ച്
ശ്രീ. എ. കെ. ബാലന്‍
(എ)കുളന്പുരോഗം പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് മൂലം കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ള നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)രോഗപ്രതിരോധത്തിനും രോഗനിയന്ത്രണത്തിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത രോഗം പിടിപെട്ട് മരണമടയുന്ന മൃഗങ്ങളുടെ ഉടമകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഡി)മൃഗങ്ങളെ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1740 |
കുളന്പുരോഗം ബാധിച്ചു ചത്തുപോയ മൃഗങ്ങള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)തൃശ്ശൂര്‍ ജില്ലയില്‍ കുളന്പുരോഗം ബാധിച്ചു ചത്തുപോയ വിവിധ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വ്യക്തമാക്കുമോ;
(ബി)കുളന്പുരോഗം വ്യാപകമായി പടര്‍ന്നുപിടിക്കുന്നതു തടയുന്നതിനായി എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്;
(സി)വളര്‍ത്തുമൃഗങ്ങള്‍ ചത്തു സാന്പത്തികനഷ്ടം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
1741 |
ഗോരക്ഷ പദ്ധതിയിലൂടെ കുളന്പുരോഗ പ്രതിരോധം
ശ്രീ. ഇ. പി. ജയരാജന്‍
,, എസ്. രാജേന്ദ്രന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, എ. എം. ആരിഫ്
(എ)ഗോരക്ഷാ പരിപാടിയുടെ നടത്തിപ്പിനെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതിയുടെ കീഴില്‍ കുളന്പുരോഗത്തിനെതിരെ തീവ്ര പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി നടത്തിയിരുന്നുവോ;
(സി)പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിട്ടും കുളന്പ് രോഗം വരുവാനിടയായ സാഹചര്യം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)കുളന്പുരോഗം പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടി സ്വീകരിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
1742 |
കുളന്പുരോഗ പ്രതിരോധ വാക്സിന്‍ ക്ഷാമം
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് കന്നുകാലികളില്‍ കുളന്പുരോഗം വ്യാപകമാകുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)കുളന്പുരോഗബാധിത കന്നുകാലികള്‍ക്കുള്ള പ്രതിരോധ വാക്സിനായ ഓക്സിടെട്രാസൈക്ലിന്‍റെ ക്ഷാമം നേരിടുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)ക്ഷാമമില്ലാതാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
|
<<back |
next page>>
|