|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1663
|
കുട്ടനാട് പാക്കേജ്
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് പാക്കേജിന് വേണ്ടി 2012-2013 ലെ ബഡ്ജറ്റില്‍ അനുവദിച്ചിരുന്ന തുക ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചുവെന്നതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(ബി)ആയതില്‍ ബാക്കിയുള്ളതും ചിലവഴിച്ചതുമായ തുകയുടെ കണക്ക് വ്യക്തമാക്കുമോ;
(സി)2012-13 ബഡ്ജറ്റില്‍ അനുവദിച്ചിരുന്ന 50,000 ലക്ഷം രൂപയില്‍ എന്തു തുക ചിലവഴിച്ചുവെന്നതിന്‍റെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ?
|
1664 |
കുട്ടനാട് പാക്കേജ്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;
(സി)കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് എത്ര രൂപ ചിലവഴിച്ചിട്ടുണ്ട് ;
(ഡി)2011-12, 2012-13, 2013-14 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ ചിലവഴിച്ച തുകകള്‍ വര്‍ഷംതിരിച്ച് ലഭ്യമാക്കാമോ ?
|
1665 |
ഇടുക്കി പാക്കേജ് പദ്ധതി
ശ്രീ. എം. എ. ബേബി
(എ)കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട ഇടുക്കി പാക്കേജ് പദ്ധതിയുടെ കാലാവധി എത്ര വര്‍ഷമായിരുന്നു ; അത് അവസാനിച്ച തീയതി എന്നായിരുന്നു ;
(ബി)2013 നവംബര്‍ 20വരെ പദ്ധതിക്കുവേണ്ടി ചെലവായ തുക എത്ര ; പദ്ധതിയ്ക്ക് മൊത്തം എന്ത് തുക ചെലവ് പ്രതീക്ഷിച്ചിരുന്നു;
(സി)ഇടുക്കി പാക്കേജ് പദ്ധതിയുടെ പ്രതീക്ഷിച്ച ചെലവിന്‍റെ എത്ര ശതമാനം തുക 2013 നവംബര്‍ 20വരെ ചിലവഴിക്കുകയുണ്ടായി ;
(ഡി)പ്രസ്തുത പദ്ധതിയുടെ ലക്ഷ്യവും നേട്ടവും സംബന്ധിച്ച് വിലയിരുത്തപ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ?
|
1666 |
ഇടുക്കി പാക്കേജ്
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ഇടുക്കി പാക്കേജ് നടപ്പാക്കുന്നതില്‍ വന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)പ്രസ്തുത പാക്കേജിന്‍റെ ഭാഗമായി 2011-12, 2012-13, 2013-14 എന്നീ സാന്പത്തികവര്‍ഷങ്ങളില്‍ ചിലവഴിച്ച തുകയുടെ വിവരം വര്‍ഷംതിരിച്ചു ലഭ്യമാക്കുമോ?
|
1667 |
വിപണി ഇടപെടലിനുവേണ്ടി സബ്സിഡി
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍, വി. എഫ്. പി. സി. കെ. എന്നീ സ്ഥാപനങ്ങള്‍ മുഖേന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളില്‍ വിപണി ഇടപെടലിനുവേണ്ടി എത്ര രൂപ സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കാലയളവുകളില്‍ കര്‍ഷകരില്‍നിന്നും നേരിട്ട് എത്ര ടണ്‍ പച്ചക്കറി സംഭരിച്ചു എന്നതിന്‍റെ കണക്ക്, വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ ?
|
1668 |
കാര്‍ഷികവിപണിയില്‍ ഇടപെട്ട് സഹായം നല്‍കല്‍ പദ്ധതി
ശ്രീ. കെ.കെ.ജയചന്ദ്രന്‍
(എ)കാര്‍ഷികവിപണിയില്‍ ഇടപെട്ട് സഹായം നല്‍കല്‍ പദ്ധതി പ്രകാരം 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നു;
(ബി)പ്രസ്തുത തുക ഏതെല്ലാം സംഭരണ ഏജന്‍സികള്‍ക്കാണ് നല്‍കിയതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(സി)അനുവദിച്ച തുകയില്‍ ഓരോ ഏജന്‍സിയും എത്ര രൂപ വീതം ചിലവഴിച്ചു; വിശദമാക്കുമോ?
|
1669 |
കൃഷിഫാമുകളുടെ ശാക്തീകരണം
ശ്രീ. എ. റ്റി. ജോര്‍ജ്
,, റ്റി. എന്‍. പ്രതാപന്‍
,, സണ്ണി ജോസഫ്
,, പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത് കൃഷി വകുപ്പിന്‍റെ കീഴിലുളള ഫാമുകള്‍ ശാക്തീകരിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കാമോ;
(ബി)ഇതിനായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഫാമുകളില്‍ ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ശാക്തീകരണത്തിന്‍റെ ഭാഗമായി സൌന്ദര്യവല്‍ക്കരണത്തിലും പ്രവര്‍ത്തനത്തിലും ഫാമുകള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടാവാന്‍ സമ്മാനപദ്ധതി ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1670 |
പൈനാപ്പിള്‍ മിഷന്‍
ശ്രീ. ജോസഫ് വാഴക്കന്‍
'' ബെന്നി ബഹനാന്‍
'' ഹൈബി ഈഡന്‍
'' വി.പി. സജീന്ദ്രന്‍
(എ)സംസ്ഥാനത്ത് പൈനാപ്പിള്‍ മിഷന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)മിഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പൈനാപ്പിള്‍ കൃഷി തദ്ദേശീയ സവിശേഷതകളോടെ വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് മിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)മിഷന്‍റെ പ്രവര്‍ത്തനത്തിന് എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?
|
1671 |
സമഗ്ര പച്ചക്കറി വികസന പദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, കെ. അച്ചുതന്‍
,, റ്റി. എന്‍. പ്രതാപന്‍
,, കെ. ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി)എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് പ്രസ്തുത പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്; വിശദമാക്കുമോ?
|
1672 |
ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും കൃഷി വ്യാപകമാക്കുവാന്‍ നടപടി
ശ്രീ. പി. തിലോത്തമന്‍
(എ)ഭക്ഷ്യവസ്തുക്കള്‍ക്ക് അതിരൂക്ഷമായ വിലക്കയറ്റമുണ്ടാകുകയും മാരകമായ കീടനാശിനികള്‍ നിയന്ത്രണമില്ലാതെ ഉപയോഗിച്ച് കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന് കേരളത്തില്‍ കൂടിയ വിലയ്ക്ക് പച്ചക്കറി വില്‍ക്കുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ച് കേരളത്തില്‍ ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും കൃഷി വ്യാപകമാക്കുവാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്ന് വിവരിക്കാമോ;
(ബി)ഈ നടപടികള്‍ കൊണ്ട് കാര്‍ഷികോത്പന്നങ്ങള്‍ എത്ര മാത്രം കൂടുതലായി ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കാമോ?
|
1673 |
"നിറവ്' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
:
(എ)കൃഷി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന "നിറവ്' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
(ബി)2013-2014 വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ നിയോജക മണ്ഡലങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
1674 |
പൊന്നാനി മണ്ധലത്തിലെ "നിറവ്' പദ്ധതി
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി മണ്ധലത്തിലെ "നിറവ്' പദ്ധതിയുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് കൃഷി വകുപ്പ് അംഗീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് നടപ്പാക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
(സി)2013-14 വര്‍ഷത്തെ പ്രോജക്ടുകള്‍ മുഴുവന്‍ ഈ സാന്പത്തികവര്‍ഷം തന്നെ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1675 |
കുന്ദമംഗലം മണ്ധലത്തില്‍ "നിറവ്' പദ്ധതി
ശ്രീ. പി.റ്റി. എ. റഹീം
(എ)കോഴിക്കോട് ജില്ലയില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന "നിറവ്' പദ്ധതി ഏതെല്ലാം നിയോജകമണ്ധലങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ കീഴില്‍ നടപ്പില്‍ വരുത്തുന്ന പ്രവൃത്തികള്‍ വിശദമാക്കാമോ;
(സി)കുന്ദമംഗലം നിയോജകമണ്ധലത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
1676 |
കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ ഫാമുകളിലെ ജൈവകൃഷി
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍ '' ഹൈബി ഈഡന്‍ '' വി. പി. സജീന്ദ്രന്‍ '' ലൂഡി ലൂയിസ്
(എ)കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ ഫാമുകളില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി ഫാമുകളില്‍ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഫാമുകളില്‍ ജൈവവളങ്ങളും, ജൈവ കീടനാശിനികളും മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
|
1677 |
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നറിയിക്കുമോ;
(ബി)പ്രസ്തുത തുകയില്‍ എത്ര തുക ഇതിനകം അനുവദിച്ചുവെന്നും ഏതെല്ലാം പദ്ധതികള്‍ക്കുവേണ്ടി ഉപയോഗ യോഗ്യമാക്കിയിട്ടുണ്ടെന്നും പദ്ധതികളുടെ ജില്ലതിരിച്ചുള്ള വിവരം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(സി)പുതിയതായി ഈ മേഖലയില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ. എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
(ഡി)നിലവിലുള്ള പദ്ധതികളിലൂടെ ജൈവകൃഷി വ്യാപനത്തിന്‍റെ സ്ഥിതി ഈ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വിലയിരുത്തലിനുവേണ്ട നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
|
1678 |
ഗ്രീന്‍ഹൌസ് പദ്ധതി
ശ്രീ. സാജു പോള്‍
(എ)സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ മൂന്നു വീതം ആകെ മൂവായിരം ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുവാന്‍ ആവിഷ്കരിച്ച പദ്ധതി വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഇതിനകം പൂര്‍ത്തിയായ ഗ്രീന്‍ഹൌസുകളുടെ ജില്ല തിരിച്ചുള്ള വിവരം വ്യക്തമാക്കുമോ;
(സി)വിതരണം ചെയ്ത സബ്സിഡി തുക എത്രയാണ്;
(ഡി)പ്രഖ്യാപിച്ച രീതിയില്‍ പദ്ധതി നടപ്പായിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഇ)ഗ്രീന്‍ഹൌസിനായി ലഭിച്ച അപേക്ഷകള്‍ എത്രയാണ്?
|
1679 |
ഗ്രീന്‍ഹൌസ് പദ്ധതി
ശ്രീ. രാജു എബ്രഹാം
(എ)ഗ്രീന്‍ ഹൌസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്;
(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് നാളിതുവരെ ചിലവഴിക്കപ്പെട്ട തുക എത്ര; വിശദമാക്കാമോ ?
|
1680 |
സമഗ്ര നാളീകേര വികസന പദ്ധതി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സമഗ്ര നാളീകേര വികസനപദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഇളനീര്‍ കേരളത്തിന്‍റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)ഔദ്യോഗിക പാനീയമായി പ്രഖ്യാപിക്കുന്നതിലൂടെ എന്താണ് സര്‍ക്കാര്‍ വിവക്ഷിക്കുന്നത്;
(സി)ഈ പ്രഖ്യാപനത്തിനുശേഷം ഇളനീരിന്‍റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് പ്രത്യേകമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്നറിയിക്കുമോ;
(ഡി)ഇതര പാനീയങ്ങള്‍ പരമാവധി ഒഴിവാക്കി സര്‍ക്കാര്‍ ചടങ്ങുകളിലെല്ലാം ഇളനീര്‍ നല്‍കുന്നതിലൂടെ ഔദ്യോഗിക പാനീയം എന്ന നിലയില്‍ പ്രത്യേക പ്രചരണ പരിപാടിക്ക് രൂപം കൊടുക്കാമോ;
(ഇ) സര്‍ക്കാര്‍ പ്രഖ്യാപനത്തിനുശേഷം ഇളനീരിന്‍റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിനുവേണ്ടി നാളിതുവരെ എത്രരൂപ ചെലവിട്ടുവെന്നറിയിക്കുമോ; ആയത് ഏതെല്ലാം ഇനത്തിലാണെന്നും വിശദമാക്കാമോ?
|
1681 |
വിത്തുതേങ്ങ സംഭരണം
ശ്രീ. ഇ. കെ. വിജയന്‍
(എ)കേരളത്തിലെ ഏതെല്ലാം പ്രദേശങ്ങളില്‍നിന്നാണ് വിത്തുതേങ്ങ സംഭരിക്കുന്നത്; വിശദമാക്കുമോ;
(ബി)വിത്തുതേങ്ങ സംഭരിക്കുന്ന പ്രദേശങ്ങളില്‍തന്നെ തെങ്ങിന്‍തൈ ഉല്പാദിപ്പിക്കാനുള്ള ഫാം സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)എങ്കില്‍ ആയതിന്‍റെ വിശദാംശം ലഭ്യമാക്കുമോ ?
|
1682 |
]
തെങ്ങിന്‍തടിയുടെ വൈവിദ്ധ്യ ഉപയോഗം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)തെങ്ങിന്‍തടി ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിനുമായി പ്രൈമറി പ്രോസസിങ്ങിനുവേണ്ടിയുള്ള കേരഫെഡ് എഫ്.ഐ.ടി സംരഭത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;
(ബി)ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന് തെങ്ങിന്‍തടി യുടെ ഉപയോഗം വ്യാപകമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത പദ്ധതി നടത്തിപ്പിലേയ്ക്കായി എത്ര തുക കേരഫെഡിനു നല്‍കി; അതില്‍ എത്ര തുക ചെല വഴിച്ചു; വിശദമാക്കാമോ?
|
1683 |
കൂന്പുചീയല്‍ രോഗം മൂലം തെങ്ങ് കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
ശ്രീ. സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ കൂന്പുചീയല്‍ രോഗം മൂലം തെങ്ങ് കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടി പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
1684 |
തെങ്ങുകളുടെ കൂന്പ് ചീയല്‍ രോഗം തടയുന്നതിന് നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് തെങ്ങുകള്‍ക്ക് കൂന്പ് ചീയല്‍ രോഗം വ്യാപകമാവുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(സി)കൂന്പ് ചീയല്‍ മൂലം മുറിച്ചുമാറ്റേണ്ടിവന്ന തെങ്ങുകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്ന വിഷയം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
1685 |
ചേലക്കര നാളീകേര ബയോപാര്‍ക്ക്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര നിയോജകമണ്ധലത്തില്‍ നാളീകേര ബയോപാര്‍ക്ക് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത നാളീകേര ബയോപാര്‍ക്ക് നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ;
(ഡി) ഈ സ്ഥാപനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് തുടങ്ങുമെന്ന് പറയാമോ?
|
1686 |
മാമം നാളീകേര കോംപ്ലക്സ്
ശ്രീ. ബി. സത്യന്‍
(എ)മാമം നാളീകേര കോംപ്ലക്സ് പ്രവര്‍ത്തന സജ്ജ മാക്കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഇവിടെ കൃഷി വകുപ്പിന്‍റെ കീഴില്‍ മറ്റെന്തെങ്കിലും പദ്ധതി തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ?
|
1687 |
കേരഫെഡില്‍ ജീവനക്കാരുടെ നിയമനം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)കേരഫെഡില്‍ ജീവനക്കാരുടെ നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
(ബി)കേരഫെഡില്‍ അടുത്ത കാലത്ത് അക്കൌണ്ടന്‍റുമാരുടെ നിയമനം നടത്തിയിരുന്നുവോ; എങ്കില്‍ പ്രസ്തുത നിയമനത്തിനുള്ള മാന ദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
(സി)കേരഫെഡില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയാണോ ; അല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ?
|
1688 |
കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാ കര്‍ഷകര്‍ക്ക് പാക്കേജ്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയിലെ അടയ്ക്കാ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രതേ്യക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ തുടങ്ങിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;
(സി)പ്രസ്തുത പദ്ധതി പ്രവര്‍ത്തനം എന്നത്തേയ്ക്ക് തുടങ്ങുമെന്ന് അറിയിക്കാമോ ?
|
1689 |
കവുങ്ങ് കര്‍ഷകര്‍ക്കായി പ്രതേ്യക ധനസഹായ പാക്കേജ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കവുങ്ങ് കര്‍ഷകര്‍ ഉള്ളത് ഏത് ജില്ലയിലാണെന്ന് വ്യക്തമാക്കാമോ;
(ബി)ഈ വര്‍ഷത്തെ അതിവര്‍ഷം മൂലം മഹാളിരോഗം പിടിപെട്ട് എത്ര രൂപയുടെ നഷ്ടം കാസര്‍ഗോഡ് ജില്ലയിലെ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നകാര്യം പരിശോധിച്ചിട്ടുണ്ടോ ;
(സി)എങ്കില്‍ എത്ര രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(ഡി)നഷ്ടം സംഭവിച്ച് കടക്കെണിയിലായ കവുങ്ങ് കര്‍ഷകരെ സഹായിക്കുന്നതിന് പ്രതേ്യക ധനസഹായ പാക്കേജ് അനുവദിക്കുന്നകാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
1690 |
അങ്കമാലി നിയോജകമണ്ഡലത്തില്‍ കാര്‍ഷികാഭിവൃദ്ധിയ്ക്കായി പദ്ധതികള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)കാര്‍ഷിക മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അങ്കമാലി നിയോജകമണ്ഡലത്തില്‍ കാര്‍ഷികാഭിവൃദ്ധിയ്ക്കായി എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ പദ്ധതികള്‍ ഏതെല്ലാമെന്നും ഇതിനായി അനുവദിച്ചിട്ടുളള തുക എത്രയെന്നും വിശദമാക്കാമോ;
(സി)ഇല്ലെങ്കില്‍ ഇതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
|
1691 |
പെരുന്പാവൂര്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ സീഡ് ഫാമിന്‍റെ പ്രവര്‍ത്തനം
ശ്രീ. സാജു പോള്‍
(എ)പെരുന്പാവൂര്‍ മണ്ധലത്തിലെ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ സീഡ് ഫാമിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത ഫാമിന്‍റെ വിപുലീകരണത്തിന് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;
(സി)ഫാമിന്‍റെ വിപൂലീകരണത്തിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ ?
|
1692 |
പുതുക്കാട് മണ്ധലത്തില്‍ ജൈവവൈവിധ്യ ഉദ്യാന പാര്‍ക്ക്
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തില്‍ ജൈവവൈവിധ്യ ഉദ്യാന പാര്‍ക്ക് ആരംഭിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത പാര്‍ക്കിനെ സ്ഥിരമായി നിലനിര്‍ത്തുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കാമോ?
|
1693 |
പോളച്ചിറ ഏലായിലെ അടിസ്ഥാനസൌകര്യവികസന പദ്ധതികള്‍
ശ്രീ. ജി. എസ്. ജയലാല്‍
(എ)നബാര്‍ഡ് പദ്ധതി പ്രകാരം പോളച്ചിറ ഏലായില്‍ അടിസ്ഥാനസൌകര്യ വികസനത്തിനായി എത്ര കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്; പ്രസ്തുത പദ്ധതിക്ക് എന്നാണ് ഭരണാനുമതി ലഭിച്ചത്;
(ബി)പ്രസ്തുത പദ്ധതികള്‍ ആരംഭിച്ചത് എന്നാണ്; ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടുന്ന സമയപരിധി എന്നാണ് അവസാനിക്കുന്നത്;
(സി)നിലവില്‍ എത്രത്തോളം നിര്‍മ്മാണജോലികള്‍ ചെയ്തിട്ടുണ്ട്; ഇത് ആകെ പ്രവൃത്തികളുടെ എത്ര ശതമാനം വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രത്തോളം;
(ഡി)പ്രസ്തുത ജോലികളുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ ഭാഗിക ബില്‍ കണ്‍വീനര്‍ക്ക് നല്‍കിയിട്ടുണ്ട്;
(ഇ)ശേഷിക്കുന്ന ജോലികള്‍ എന്തൊക്കെയാണ്; ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ;
(എഫ്)നിര്‍മ്മാണ പ്രവര്‍ത്തനം തുടരുന്നതിന് തടസ്സങ്ങള്‍ എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ ആയത് എന്താണെന്നും, തടസ്സം നീക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും അറിയിക്കുമോ?
|
1694 |
പരക്കാട് കൃഷിഫാമില്‍ സെപ്റ്റേജ് മാലിന്യസംസ്കരണ പ്ലാന്‍റ്
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ചേലക്കര മണ്ധലത്തിലെ പരക്കാട് കൃഷിഫാമില്‍ സെപ്റ്റേജ് മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായി അറിയുമോ;
(ബി)എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)കൃഷിവകുപ്പിന്‍റെ അനുമതിയോടെയാണോ ഇതിനുള്ള നടപടികള്‍ തുടങ്ങിയതെന്നും വകുപ്പ് ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ഉത്തരവിന്‍റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;
(ഡി)ഈ മാലിന്യ സംസ്കരണ പ്ലാന്‍റിനെതിരെ മണ്ധലത്തിലെ എം. എല്‍. എ. യും ഗ്രാമപഞ്ചായത്തും മറ്റെല്ലാ രാഷ്ട്രീയ സാസ്കാരിക സംഘടനകളും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുകയും അതിന്‍റെ നിവേദനം സര്‍ക്കാരിന് നല്‍കുകയും ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ഇ)ടി നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(എഫ്)പരക്കാട് കൃഷിഫാമിലെ ഭൂമി കാര്‍ഷികാവശ്യത്തിനുവേണ്ടിയല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കുകയില്ലെന്ന സര്‍ക്കാര്‍ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത മാലിന്യസംസ്കരണ പ്ലാന്‍റ് സംബന്ധിച്ച നടപടികള്‍ പൂര്‍ണ്ണമായും നിറുത്തി വച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
1695 |
റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, എ.കെ. ബാലന്‍
,, കെ. സുരേഷ് കുറുപ്പ്
,, സാജു പോള്‍
(എ)കുറഞ്ഞ തീരുവയില്‍ വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതുമൂലം റബ്ബര്‍ കൊണ്ടുമാത്രം ഉപജീവനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ചെറുകിട റബ്ബര്‍ കൃഷിക്കാര്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)റബ്ബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങളുടെ വില ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്പോഴും അസംസ്കൃത റബ്ബറിന്‍റെ വില കുറയുന്നതിന്‍റെ കാരണം പരിഗണിച്ചിട്ടുണ്ടോ;
(സി)2011 മാര്‍ച്ചില്‍ ഉണ്ടായിരുന്ന റബ്ബര്‍ വിലയും 2013 മാര്‍ച്ചിലെ വിലയും താരതമ്യം ചെയ്ത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)ഇതേ കാലയളവിലെ കൃഷിക്കാരന്‍റെ റബ്ബര്‍ ഉല്‍പാദനച്ചെലവും ഇപ്പോഴത്തെ ചെലവും തമ്മിലുള്ള വ്യത്യാസം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
(ഇ)ഇത് സംബന്ധിച്ച കേന്ദ്ര ഗവണ്‍മെന്‍റ് നയത്തില്‍ മാറ്റം വരുത്താതിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന്വ്യക്തമാക്കാമോ; ഈ സാന്പത്തികവര്‍ഷം കന്പനികള്‍ക്കാവശ്യമായ റബ്ബര്‍ ഇറക്കുമതി ചെയ്തതിനുശേഷം മാത്രമാണ് തീരുവ അല്‍പം വര്‍ദ്ധിപ്പിച്ചതെന്ന കാര്യം സര്‍ക്കാരിനറിയാമോ?
|
1696 |
റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി
ശ്രീ. ആര്‍. രാജേഷ്
(എ)റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയ റബ്ബറിന്‍റെ വിലയിടിവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റബ്ബര്‍ വിലയിടിവ് മൂലമുണ്ടായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ;
(ബി)റബ്ബര്‍ വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ;
(സി)കേന്ദ്ര ഗവണ്‍മെന്‍റിനു സര്‍ക്കാര്‍ നിവേദനം നല്‍കിയിട്ടുണ്ടോ; നിവേദനത്തിനു മറുപടി ലഭ്യമായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1697 |
റബ്ബര്‍ ഉത്പാദനവും കന്പോളവിലയും
ശ്രീ. എം. എ. ബേബി
(എ)സംസ്ഥാനത്ത് ശരാശരി എത്ര ടണ്‍ റബ്ബര്‍ പ്രതിവര്‍ഷം ഉല്പാദിപ്പിക്കുന്നതായി കണക്കാക്കുന്നു; കഴിഞ്ഞ മൂന്ന് സാന്പത്തിക വര്‍ഷവും ഈ വര്‍ഷം നാളിതുവരെയും സംസ്ഥാനത്ത് ഉല്പാദിക്കപ്പെട്ട റബ്ബര്‍ എത്ര ടണ്‍ ആണെന്ന് വിശദമാക്കാമോ;
(ബി)2011 ഏപ്രില്‍ 1ന് ശേഷം നാളിതുവരെ റബ്ബറിന് ഏറ്റവും കൂടിയ വില കന്പോളത്തിലുണ്ടായിരുന്നത് എപ്പോഴായിരുന്നു; വില എത്രയായിരുന്നു; ഇതേ കാലയളവിനുള്ളില്‍ റബ്ബര്‍ വില ഏറ്റവും കുറഞ്ഞ കാലയളവ് ഏതായിരുന്നു; കുറഞ്ഞ വില എത്രയായിരുന്നു;
(സി)റബ്ബര്‍ വിലയിടിവ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷം സംസ്ഥാനത്തിനും കൃഷിക്കാര്‍ക്കും ഉണ്ടായ നഷ്ടം ശരാശരി എത്ര കോടി രൂപയാണെന്ന് വെളിപ്പെടുത്താമോ?
|
1698 |
റബ്ബര്‍ വിലയിടിവും കാര്‍ഷിക ഉല്പാദന പ്രതിസന്ധിയും
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)റബ്ബര്‍ വിലയിടിവുമൂലം സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് എത്ര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കണക്കാക്കിയിട്ടുണ്ടോ;
(ബി)കാര്‍ഷിക ഉല്പാദന പ്രതിസന്ധിമൂലം കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള നഷ്ടം കണക്കാക്കി കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1699 |
റബ്ബര്‍ വിലയിടിവ്
ശ്രീ. സി. ദിവാകരന്‍
കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സാരമായി ബാധിക്കുന്ന റബ്ബര്‍ വിലയിടിവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദീകരിക്കുമോ?
|
1700 |
റബ്ബര്‍ വിലസ്ഥിരത
ശ്രീ. ഇ. പി. ജയരാജന്‍
(എ)സംസ്ഥാനത്ത് ആകെ എത്ര ഹെക്ടറില്‍ റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്;
(ബി)പ്രതിവര്‍ഷ റബ്ബര്‍ ഉത്പാദനം എത്രയാണ്;
(സി)റബ്ബര്‍ കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് മുഖേന എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ;
(ഡി)പ്രതിവര്‍ഷം ഇതിനായി എത്ര തുക ചെലവഴിക്കുന്നുണ്ട്;
(ഇ)റബ്ബര്‍ ബോര്‍ഡ് റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി എന്തെല്ലാം പദ്ധതികളാണു നടപ്പിലാക്കുന്നത്;
(എഫ്)2011 മെയ് മാസത്തില്‍ സ്വാഭാവിക റബ്ബറിന്‍റെ വില എത്രയായിരുന്നു;
(ജി)2012 ജനുവരി, ജൂണ്‍ മാസങ്ങളിലെ സ്വാഭാവിക റബ്ബറിന്‍റെ വിലയും 2013 ജനുവരി, ജൂണ്‍ മാസങ്ങളിലെ വിലയും 2014 ജനുവരിയിലെ വിലയും എത്രയെന്നു വ്യക്തമാക്കുമോ;
(എച്ച്)സ്വാഭാവിക റബ്ബറിന് ഏറ്റവുമധികം വില ലഭിച്ചതെപ്പോഴാണ്; എത്രയായിരുന്നു;
(ഐ)സ്വാഭാവിക റബ്ബറിന്‍റെ വിലസ്ഥിരത ഉറപ്പുവരുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടികളാണു സ്വീകരിച്ചിട്ടുള്ളത്?
|
1701 |
റബ്ബറിന്‍റെയും റബ്ബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടേയും വിലനിലവാരം
ശ്രീ. എളമരം കരീം
(എ)സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന വിവിധ ഇനം റബ്ബറുകള്‍ക്ക് 2011 മാര്‍ച്ച് 11 ന് ഉണ്ടായിരുന്ന വിലനിലവാരവും പിന്നീടുള്ള വര്‍ഷങ്ങളില്‍ മാര്‍ച്ച് 11 -ലെ വിലനിലവാരവും വിശദമാക്കാമോ;
(ബി)റബ്ബര്‍ അസംസ്കൃത വസ്തുവായിട്ടുള്ള ടയറുകളുടെ 2011 മാര്‍ച്ച് 11 നുണ്ടായിരുന്ന വില നിലവാരവും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മാര്‍ച്ച് 11 -ലെ നിലവാരവും വിശദമാക്കാമോ;
(സി)സ്വാഭാവിക റബ്ബറിന്‍റെ വില നിലവാരത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളും, ടയര്‍ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളും തമ്മില്‍ താരതമ്യപഠനം നടത്തിയിട്ടുണ്ടോ; ആധികാരിക വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശകലനം നടത്തി വിശദമാക്കാമോ?
|
1702 |
റബ്ബര്‍ കൃഷിയും ടയര്‍ വില നിലവാരവും
ശ്രീ. എളമരം കരീം
(എ)ഇന്ത്യയിലെ റബ്ബര്‍ ഉല്പാദനത്തിന്‍റെ എത്ര ശതമാനം സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുെണ്ടന്ന് വെളിപ്പെടുത്താമോ; റബ്ബര്‍ ഉല്്പാദന മേഖലയില്‍ എത്ര കൃഷിക്കാര്‍ ഉള്ളതായി കണക്കാക്കുന്നു; ഇവരില്‍ വന്‍കിട ഉല്പാദകര്‍ എത്ര; ചെറുകിട ഉല്പാദകര്‍ എത്ര;
(ബി)റബ്ബര്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വന്‍കിട ടയര്‍ നിര്‍മ്മാണ കന്പനികള്‍ എത്രയുണ്ടെന്ന് വിവരം ലഭ്യമാക്കാമോ; വന്‍കിട ടയര്‍ നിര്‍മ്മാണ കന്പനികളില്‍ സംസ്ഥാനത്ത് റജിസ്ട്രേഡ് ഓഫീസുള്ളവ എത്ര; സംസ്ഥാനത്തിന് പുറത്ത് റജിസ്ട്രേഡ് ഓഫീസുള്ളവ എത്ര;
(സി)സ്വാഭാവിക റബ്ബറിന്‍റെ വില കുറയുന്പോഴും ടയര്‍വില വര്‍ഷം തോറും വര്‍ദ്ധിക്കുകയാണന്നറിയാമോ; കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രധാന സീസണുകളിലെ സ്വാഭാവിക റബ്ബറിന്‍റെ വിലയും, അതേ സമയത്തെ ടയറിന്‍റെ വിലയും താരതമ്യം ചെയ്ത് വിശദമാക്കാമോ;
(ഡി)ടയര്‍ ഉല്പാദിപ്പിച്ച് വില്പന നടത്തുന്ന കന്പനികള്‍ നല്കുന്ന നികുതിയുടെ എത്ര ശതമാനം കേരളത്തിന് ലഭിക്കുന്നുണ്ട് എന്നു വ്യക്തമാക്കാമോ?
|
<<back |
next page>>
|