UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1031


പിന്നോക്കവിഭാഗ കോര്‍പ്പറേഷന്‍ മുഖേനയുള്ള വായ്പ 


ശ്രീ. ചിറ്റയം ഗോപകുമാര്‍


(എ)കേരള സംസ്ഥാന പിന്നോക്കവിഭാഗ കോര്‍പ്പറേഷന്‍ മുഖേന തൊഴില്‍വായ്പ/വിദ്യാഭ്യാസ വായ്പ/ മൈക്രോ ക്രെഡിറ്റ് വായ്പ/വിവാഹ വായ്പ എന്നിവ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ; 

(ബി)അത് സംബന്ധിച്ച് നാളിതുവരെയുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)വായ്പ അനുവദിക്കുന്നതിനായി കോര്‍പ്പറേഷന് മൂലധന ഗ്രാന്‍റായി 2013-14 ബജറ്റില്‍ 10 കോടി രൂപ വക കൊള്ളിച്ചതില്‍, 30-11-2013 വരെ എത്ര ശതമാനം തുക ഏതെല്ലാം ഇനത്തില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ; 

1032

പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം 


ശ്രീ. സാജു പോള്‍


(എ)പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി അനുവദിച്ച ഫണ്ട് ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയില്‍ പാഴാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ പണിയുന്നതിന് കേന്ദ്രം എത്ര തുക അനുവദിച്ചു; എത്ര തുക വിനിയോഗിച്ചു; വിശദമാക്കുമോ; 

(സി)മത്സരപ്പരീക്ഷകളില്‍ വിജയം ലക്ഷ്യമിട്ട് ഒ. ബി. സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത് എതെല്ലാം പത്രപ്പരസ്യങ്ങളിലൂടെയായിരുന്നു; 

(ഡി)പരസ്യം ക്ഷണിച്ച തീയതിയും അപേക്ഷ നല്‍കേണ്ടിയിരുന്ന തീയതിയും എതെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ?

1033

പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ - കേന്ദ്ര സഹായം


ശ്രീ. ചിറ്റയം ഗോപകുമാര്‍


(എ)2012-2013, 2013-2014 വര്‍ഷങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിന് ലഭിച്ച കേന്ദ്ര സഹായം എത്രയെന്ന് വ്യക്തമാക്കാമോ ; 

(ബി)ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ ; 

(സി)കേന്ദ്രവിഹിതം ചെലവഴിക്കാത്ത കാരണത്താല്‍ അനുബന്ധ ഫണ്ട് ലാപ്സായിട്ടുണ്ടോ ; 

(ഡി)എങ്കില്‍ ആയതിന്‍റെ കാരണം വിശദമാക്കുമോ; . 

(ഇ)2013-2014-ലെ സംസ്ഥാന ബഡ്ജറ്റില്‍ വകകൊള്ളിച്ച എട്ട് കോടി രൂപയില്‍ എത്ര തുക ചെലവഴിച്ചുവെന്നും ആയത് എതെല്ലാം ഇനത്തിലാണെന്നും വെളിപ്പെടുത്തുമോ ; 

(എഫ്)നിലവില്‍ എവിടെയെല്ലാം എത്ര പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ഉണ്ടെന്നുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ ; 

(ജി)അടൂര്‍ മണ്ധലത്തില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1034

പിന്നോക്ക വികസന വകുപ്പ് വിതരണം ചെയ്യേണ്ടിയിരുന്ന തുക പാഴായ സാഹചര്യം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍


(എ)പ്രവര്‍ത്തന സൌകര്യങ്ങള്‍ നിഷേധിച്ച നടപടിമൂലം പിന്നോക്ക വികസന വകുപ്പ് വഴി വിതരണം ചെയ്യേണ്ടിയിരുന്ന തുക പാഴാകാന്‍ ഇടയായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
 
(ബി)വേണ്ടത്ര ജീവനക്കാരും, അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുന്നതിന് ഗൌരവമായ വീഴ്ച സംഭവിച്ചത് എന്തുകൊണ്ടാണ്; 

(സി)2013-14 സാന്പത്തിക വര്‍ഷം വിതരണം ചെയ്യുന്നതിനായി വകുപ്പിന് എത്ര തുകയാണ് ലഭിച്ചതെന്നും അതില്‍ എത്ര തുക വിതരണം ചെയ്തുവെന്നും വ്യക്തമാക്കുമോ?

1035

അഡ്വഞ്ചര്‍ ടൂറിസം


ശ്രീ. എം. ഉമ്മര്

‍ ,, എന്‍. ഷംസുദ്ദീന്

‍ ,, കെ. എന്‍. എ. ഖാദര്‍


(എ)അഡ്വഞ്ചര്‍ ടൂറിസത്തിന്‍റെ പുരോഗതി ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങള്‍ നിലവില്‍ പ്രവര്‍ത്തനയോഗ്യമാണോ; അല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
 
(സി)അഡ്വഞ്ചര്‍ ടൂറിസം വികസിപ്പിക്കുന്നതിനായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടോ; പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; 

(ഡി)എങ്കില്‍ അതിന്‍റെ ഘടനയും അതിനുവേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശവും നല്‍കുമോ?

1036

സ്പൈസസ് റൂട്ട് പദ്ധതി


ശ്രീ. വി. ഡി. സതീശന്

‍ ,, റ്റി. എന്‍. പ്രതാപന്‍

 ,, തേറന്പില്‍ രാമകൃഷ്ണന്‍

 ,, ജോസഫ് വാഴക്കന്‍


(എ)ടൂറിസം വകുപ്പ് സ്പൈസസ് റൂട്ട് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)വിനോദ സഞ്ചാര വികസനത്തിന് പ്രസ്തുത പദ്ധതി എത്രമാത്രം പ്രയോജനകരമാകുമെന്നാണ് കരുതുന്നത് വിശദമാക്കുമോ; 

(ഡി)പ്രസ്തുത പദ്ധതിക്ക് ആരെല്ലാമാണ് പിന്തുണ നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?

1037

സോഷ്യല്‍ ടൂറിസം പദ്ധതി 


ശ്രീ. റ്റി. എന്‍. പ്രതാപന്

‍ ,, എ. റ്റി. ജോര്‍ജ്

 ,, ഹൈബി ഈഡന്‍ 

,, പി. എ. മാധവന്‍ 


(എ)സോഷ്യല്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ; 

(സി)അന്യംനിന്നുപോകുന്നതും അവഗണിക്കപ്പെടുന്നതുമായ കലാ രൂപങ്ങള്‍ സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; 

(ഡി)പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നവര്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ ?

1038

ടൂറിസം മേഖലയ്ക്കുള്ള അധിക കേന്ദ്ര സഹായം

 
ശ്രീ. പാലോട് രവി 

,, അന്‍വര്‍ സാദത്ത്

 ,, വി. റ്റി. ബല്‍റാം

 ,, ആര്‍. സെല്‍വരാജ് 


(എ)ടൂറിസം പദ്ധതി നടത്തിപ്പിലെ മികവ് കണക്കിലെടുത്ത് അധിക കേന്ദ്ര സഹായം അനുവദിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)കേന്ദ്രസര്‍ക്കാരിന്‍റെ ഏതൊക്കെ പദ്ധതി നടത്തിപ്പിനാണ് മികവ് കാട്ടിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പദ്ധതി നടത്തിപ്പുവഴി ഏതെല്ലാം വിനോദസഞ്ചാരമേഖലകള്‍ക്കാണ് ഗുണം ലഭിച്ചിട്ടുള്ളത് ; വിശദാംശം അറിയിക്കുമോ ?

1039

ടൂറിസത്തില്‍നിന്നുളള വരുമാനം


ശ്രീ. എ.പി.അബ്ദുളളക്കുട്ടി

 ,, ഹൈബി ഈഡന്‍

 ,, പി.എ.മാധവന്

‍ ,, കെ.മുരളീധരന്‍ 


(എ)ടൂറിസംവഴിയുളള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുളളത്; വിശദമാക്കുമോ; 

(ബി)നടപ്പ് സാന്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വരുമാന വര്‍ദ്ധനവിനായി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്തെല്ലാം സഹായങ്ങളും പ്രോത്സാഹനങ്ങളുമാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1040

ടൂറിസത്തില്‍ നിന്നുള്ള വരുമാനം


ശ്രീ. എളമരം കരീം 

ഡോ. കെ. ടി. ജലീല്


(എ)2012-13 വര്‍ഷത്തെ കേരള ടൂറിസത്തിന്‍റെ പെര്‍ഫോമന്‍സ് വിലയിരുത്തിയിട്ടുണ്ടോ; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനം വ്യത്യാസം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ടൂറിസ്റ്റുകളുടെ വരവില്‍ സ്വാഭാവിക വര്‍ധന ഉണ്ടാകാതിരുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)2012-13 ല്‍ സംസ്ഥാന ജി. ഡി. പി. യില്‍ ടൂറിസത്തിന്‍റെ സംഭാവന എത്ര ശതമാനമാണ്;

(ഡി)2012-13 ലെ വിദേശ ടൂറിസ്റ്റുകളുടെ ആവറേജ് എക്സ്പെന്‍റിച്ചര്‍ എത്രയാണെന്നു കണക്കാക്കിയിട്ടുണ്ടോ; ഇത് 2010-11 ല്‍ എത്രയായിരുന്നു?

1041

ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ 


ശ്രീ. വി. ചെന്താമരാക്ഷന്‍


(എ)2011-'12ലും 2012-'13ലും 2013-'14 ഇതുവരെയും സംസ്ഥാനം സന്ദര്‍ശിച്ച ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സ് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ബി)ടൂറിസ്റ്റുകളുടെ വരവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ കൂടുതലാണോ കുറവാണോ; 

(സി)തന്നാണ്ടില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനം കൂടുതല്‍ ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചിരുന്നു; 

(ഡി)മുന്‍ വര്‍ഷം ടൂറിസം മാര്‍ക്കറ്റിംഗിനായി ചെലവഴിച്ച തുക എത്ര; ഈ വര്‍ഷം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്ര?

1042

വിസ ഓണ്‍ അറൈവല്‍ 


ശ്രീ. കെ. ശിവദാസന്‍ നായര്

‍ ,, ലൂഡി ലൂയിസ്

 ,, പി. എ. മാധവന്‍ 

,, കെ. അച്ചുതന്‍ 


(എ)വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയുമോ ;
 
(ബി)എങ്കില്‍ പ്രസ്തുത സംവിധാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ; 

(സി)ടൂറിസം പ്രചാരണത്തിന് പ്രസ്തുത സംവിധാനം എത്രമാത്രം പ്രയോജനകരമാകുമെന്നാണ് കരുതുന്നതെന്ന് വിശദമാക്കാമോ ; 

(ഡി)പ്രസ്തുത സംവിധാനത്തിനായി എന്തെല്ലാം പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ ?

1043

ടൂറിസ്റ്റ് വിസ-ഓണ്‍-അറൈവല്‍ സംവിധാനം


 ശ്രീ. എ. പ്രദീപ്കുമാര്‍


(എ)സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലവില്‍ വന്നത് ഏത് തീയതി മുതലാണ്; 

(ബി)പ്രസ്തുത സംവിധാനം നിലവില്‍ വന്നതിനുശേഷം അത് പ്രയോജനപ്പെടുത്തി മാത്രം എത്തിയ ടൂറിസ്റ്റുകള്‍ എത്രയാണ്; ഏതെല്ലാം രാജ്യങ്ങളില്‍ നിന്ന് എത്ര പേര്‍ വീതം; വ്യക്തമാക്കാമോ?

1044

ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ 


ശ്രീ. അന്‍വര്‍ സാദത്ത്

 ,, എ. റ്റി. ജോര്‍ജ്

 ,, ഷാഫി പറന്പില്

‍ ,, പി. സി. വിഷ്ണുനാഥ് 


(എ)ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)മുന്‍വര്‍ഷങ്ങളേക്കാള്‍ എന്തെല്ലാം പ്രത്യേകതകളാണ് ഇക്കൊല്ലത്തെ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ആരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവല്‍ നടത്തുന്നത്; വിശദമാക്കുമോ; 

(ഡി)ടൂറിസം മേഖലയുടെ ഉണര്‍വിനും, വാണിജ്യ-വ്യാപാരമേ ഖലയുടെ വളര്‍ച്ചയ്ക്കും ഫെസ്റ്റിവല്‍ എത്രമാത്രം സഹായകരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ? 

1045

ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 


ശ്രീ. ഇ. പി. ജയരാജന്‍


(എ)ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ - 7 ഉത്ഘാടനം 2013 ഡിസംബര്‍ 1 ന് തീരുമാനിച്ചിരുന്നത് മാറ്റി വയ്ക്കാനിടയായ സാഹചര്യം വ്യക്തമാക്കുമോ; 

(ബി)2013 ഡിസംബര്‍ 1 ന് ആരംഭിക്കുന്നതിനായി പരസ്യഇനത്തിലും മറ്റു സംവിധാനങ്ങള്‍ ഒരുക്കുന്നതിനും എത്ര തുക ചെലവായി; 

(സി)പ്രസ്തുത ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്ന ബിസിനസ്സ് പ്രമോഷന്‍ നടപടികള്‍ എന്തെല്ലാമാണ്; 

(ഡി)ഇതിനായി ഒരു വിഭാഗത്തെ മാത്രമായി രജിസ്ട്രേഷന്‍ ചുമതല ഏല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?

1046

ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍-ഉദ്ദേശ്യലക്ഷ്യങ്ങള്‍ 


ഡോ. കെ. ടി. ജലീല്‍


(എ)ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എല്ലാ വര്‍ഷവും ആ സീസണില്‍ ഫെസ്റ്റിവല്‍ എന്ന കാഴ്ചപ്പാട് തുടക്കംമുതലേ ഉണ്ടായിരുന്നുവോ; ഈ വര്‍ഷം അത് മാറിയത് എന്തുകൊണ്ടാണ്; 

(ബി)വാറ്റ് രജിസ്ട്രേഷനുള്ള എത്ര കച്ചവടക്കാരുണ്ട്; അവരില്‍ എത്ര ശതമാനം പേര്‍ ജി.കെ.എസ്.എഫില്‍ പങ്കെടുക്കുന്നുണ്ട്; ബില്ല് നല്കാതെ വിപണനം നടത്തുന്നവര്‍ക്ക് ജി.കെ.എസ്.എഫില്‍ അംഗത്വം നല്കിയിട്ടുണ്ടോ; ഇത് ജി.കെ.എസ്.എഫിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധവും കൂപ്പണ്‍ വില്പന ഏറ്റെടുത്ത ഏജന്‍സിക്ക് സഹായകരവുമാണോ; 

(സി)സംസ്ഥാനത്തിന്‍റെ പ്രതേ്യക ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തുടക്കംമുതലേ നടത്തിവന്നിരുന്ന ജില്ലാടിസ്ഥാനത്തിലുള്ള വിപണന മേളകള്‍ ഈ വര്‍ഷം നടത്തുകയുണ്ടായോ; പ്രസ്തുത നടപടികള്‍ ജി.കെ.എസ്.എഫിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണന്നറിയാമോ?

1047

ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂപ്പണുകള്

‍ 
ശ്രീ. എളമരം കരീം


(എ)ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ കുപ്പണുകള്‍ അച്ചടിച്ച് വിതരണം ചെയ്യാനുള്ള കരാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്ക് നല്കിയിരുന്നോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)കരാര്‍ നല്കുന്നതിനുമുന്പായി ടെണ്ടര്‍ ക്ഷണിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)മുന്‍കാലങ്ങളില്‍ കൂപ്പണ്‍ വിതരണം ചെയ്ത മാര്‍ഗ്ഗം ഈ വര്‍ഷം തുടരുന്നില്ലെന്ന് തീരുമാനിച്ചത് ആരാണ്; അതിനുള്ള കാരണം എന്തായിരുന്നു; 

(ഡി)മുന്‍വര്‍ഷങ്ങളില്‍ ഓരോ ഫെസ്റ്റിവല്‍ സീസണിലും വിതരണം ചെയ്യപ്പെട്ട കൂപ്പണുകള്‍ എത്രയായിരുന്നു; അത് വഴി ലഭിച്ച കൂപ്പണ്‍ തുക എത്ര വീതമായിരുന്നു?

1048

ഗ്രാന്‍റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 


ശ്രീ. ഇ.പി. ജയരാജന്‍ 


(എ)ഗ്രാന്‍റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചത്എന്നാണ്; 

(ബി)നാളിതുവരെ ഓരോ സാന്പത്തിക വര്‍ഷവും പ്രസ്തുത ഫെസ്റ്റിവലിനായി എത്ര തുക ബഡ്ജറ്റില്‍ വകയിരുത്തുകയുണ്ടായിട്ടുണ്ട്; 

(സി)ഗ്രാന്‍റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ കഴിഞ്ഞ ഓരോ സീസണുകളില്‍ കച്ചവടസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് എപ്രകാരമായിരുന്നെന്നു വ്യക്തമാക്കുമോ; 

(ഡി)ഒരു വിഭാഗം കച്ചവടക്കാരെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും സംഘടനകളെ രജിസ്ട്രേഷന്‍ ചുമതല ഏല്‍പിക്കുന്നത് ഗ്രാന്‍റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏന്ന ആശയത്തിനു എതിരാണെന്നു കരുതുന്നുണ്ടോ; 

(ഇ)1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉപഭോക്താവിന് ഏതു വ്യാപാരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനുള്ള സ്വാതന്ത്ര്യം നിക്ഷേധിക്കുന്ന തരത്തി ലുള്ള തീരുമാനങ്ങള്‍ കൈകൊള്ളുവാന്‍ അധികാരം നിക്ഷിപ്തമായിട്ടുള്ള ഏതെങ്കിലും ബോഡി, ഗവണ്‍മെന്‍റ് തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; 

(എഫ്)ഒരു ഉപഭോക്താവ് എത്ര രൂപയുടെ സാധനങ്ങള്‍ വാങ്ങുന്പോഴാണ് കൂപ്പണ്‍ നല്‍കേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ തല്‍പര്യത്തിനനുസരിച്ച് നിശ്ചയിക്കുവാന്‍ അനുവാദം നല്‍കിയത് ഏതു നിയമപ്രകാരമാണ്; 

(ജി)ഗ്രാന്‍റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വെബ്സൈറ്റിലും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരസ്യങ്ങളിലും ഒരു വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ മുദ്രയും പരസ്യവും ഉള്‍പ്പെടുത്തിയത് ഗവണ്‍ന്മെന്‍റ് മുദ്രകളും ലോഗോകളും ദുരുപയോഗം ചെയ്യുവാന്‍ ഗവണ്‍ന്മെന്‍റ് കൂട്ടുനില്ക്കുന്നതിനു തുല്യമാണ് എന്നു മനസ്സിലാക്കി പ്രസ്തുത നടപടികള്‍ ഒഴിവാക്കുവാന്‍ തയ്യാറാവുമോ?

1049

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിപ്പിലെ പോരായ്മകള്‍ 


ശ്രീ. ഇ. പി. ജയരാജന്‍


(എ)ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിപ്പിന്‍റെ പോരായ്മകള്‍ വൈകല്ല്യങ്ങള്‍ ചൂണ്ടിക്കാട്ടി ഏതെങ്കിലും വ്യാപാരി സംഘടനകള്‍ ബഹു. ഹൈക്കോടതിയില്‍ പരാതി നല്‍കുകയുണ്ടായോ; 

(ബി)എങ്കില്‍ ഏതെല്ലാം സംഘടനകളാണ് പരാതി നല്‍കിയത്;

(സി)ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ബഹു. ഹൈക്കോടതി ഇക്കാര്യത്തില്‍ എന്ത് നിര്‍ദ്ദേശമാണ് നല്‍കിയത്; 

(ഇ)നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്;
 
(എഫ്)ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ട യോഗത്തിന്‍റെ മിനിട്സ് ലഭ്യമാക്കുമോ ?

1050

ഉള്‍നാടന്‍ ജലഗതാഗത ടൂറിസം 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 

,, റ്റി. എ. അഹമ്മദ് കബീര്

‍ ,, വി. എം. ഉമ്മര്‍ മാസ്റ്റര്‍

 ,, പി. ഉബൈദുള്ള 


(എ)കായലുകളെയും അനുബന്ധ കനാലുകളെയും നദികളെയും ഉള്‍പ്പെടുത്തി വിനോദസഞ്ചാര പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ; 

(ബി)തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഉള്‍നാടന്‍ ജലഗതാഗത സൌകര്യം വികസിപ്പിച്ചും സൌന്ദര്യവത്ക്കരിച്ചും വിനോദസഞ്ചാര മേഖലയ്ക്ക് ഉപയോഗപ്പെടുത്താനുള്ള സമഗ്ര പദ്ധതിയെക്കുറിച്ച് ആലോചിക്കുമോ; 

(സി)സംസ്ഥാനത്തെത്തുന്ന വിദേശവിനോദ സഞ്ചാരികളില്‍ എത്ര ശതമാനം ഉള്‍നാടന്‍ ജലഗതാഗതവുമായി ബന്ധപ്പെട്ട മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നതിന്‍റെ കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വ്യക്തമാക്കുമോ?

1051

സരയൂ ടൂറിസം പദ്ധതി


ശ്രീമതി ഗീതാഗോപി


(എ)നാട്ടിക നിയോജകമണ്ഡലത്തിലെ സരയൂ ടൂറിസം പദ്ധതിഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)പദ്ധതി പ്രവര്‍ത്തനം മുന്നോട്ട് നീങ്ങുന്നതിന് എന്തെങ്കിലും പ്രതിബന്ധങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ആര്‍ക്കിയോളജി അനുമതിക്കുവേണ്ടി, ആവശ്യമായ മുഴുവന്‍ രേഖകളും ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)ആര്‍ക്കിയോളജി അനുമതി എത്രയും വേഗം ലഭ്യമാക്കി പദ്ധതിപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

1052

പെരുന്തേനരുവി/മണിയാര്‍ ടൂറിസം പദ്ധതികള്‍


ശ്രീ. രാജു എബ്രഹാം


(എ)പെരുന്തേനരുവി ടൂറിസ്റ്റ് പദ്ധതിക്കായി എത്ര രൂപയാണ്അനുവദിച്ചിട്ടുള്ളത്; ഈ തുക ഉപയോഗിച്ച് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ; എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; മൂന്നാംഘട്ടത്തില്‍ എന്തൊക്കെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്; പ്രോജക്ട് ആയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)മണിയാര്‍ ഡാം ടൂറിസം പദ്ധതിയ്ക്കായി എത്ര രൂപ അനുവദിച്ചിട്ടുണ്ട്; ഇതില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരുന്നത്; നിര്‍മ്മാണച്ചുമതല ആര്‍ക്കായിരുന്നു; എന്തൊക്കെ പ്രവൃത്തികളാണ് നടപ്പാക്കിയിട്ടുള്ളത്; ഇതിനായി എത്ര തുക ചെലവാക്കി; ബാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പാക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ; ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ; 

(ഡി)ഈ ടൂറിസം പദ്ധതി പൂര്‍ണ്ണമായ തോതില്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1053

ചിറക്കുളം ടൂറിസം പദ്ധതി 


ശ്രീ. മോന്‍സ് ജോസഫ് 


(എ)കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജക മണ്ധലത്തിലെ കാണക്കാരി പഞ്ചായത്തിലെ ചിറക്കുളം ടൂറിസം പദ്ധതിക്കായി സമര്‍പ്പിച്ച പ്രൊപ്പോസലില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; 

(ബി)ചിറക്കുളം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടറേറ്റില്‍ നിലവിലുളള പി2/15373/12 എന്ന ഫയലിന്‍റെ തുടര്‍ നടപടി വ്യക്തമാക്കാമോ; ഈ ഫയലില്‍ ഉണ്ടായ കാലതാമസത്തിന്‍റെ കാരണം വിശദീകരിക്കാമോ?

1054

ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതി


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍, അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)2-ാം ഘട്ടം പദ്ധതിയുടെ പണി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

1055

പുളിമാത്ത് കടലുകാണി ടൂറിസം പദ്ധതി 


ശ്രീ. ബി. സത്യന്‍


(എ)പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കടലുകാണി ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിയ്ക്കായി എന്തു തുകയാണ് അനുവദിച്ചിട്ടുള്ളത്; ഇതില്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഏജന്‍സി ഏതാണ്; വ്യക്തമാക്കാമോ; 

(സി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയിന്‍മേല്‍ സീകരിച്ച നടപടികള്‍ വിശദമാക്കാമോ? 

1056

മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി 


ശ്രീമതി പി. അയിഷാ പോറ്റി


(എ)കൊല്ലം ജില്ലയിലെ മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയുടെ നിലവിലുള്ള സ്ഥിതി വിശദമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുമോ?

1057

കോവളം ബീച്ച് ലൈറ്റിംഗ് പദ്ധതി 


ശ്രീ. ബി. സത്യന്


(എ)കോവളം ബീച്ച് ലൈറ്റിംഗ് പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)സമഗ്ര കോവളം വികസന പദ്ധതിയില്‍ സൌരോര്‍ജ്ജ ബീച്ച് ലൈറ്റിംഗ് പദ്ധതി ഉള്‍പ്പെടുത്തിയിരുന്നുവോ; ഇതിനായി ട്രിവാന്‍ഡ്രം സിറ്റി ഗ്ളോബല്‍ ഇനിഷേ്യറ്റീവിനെ നിയോഗിക്കുകയുണ്ടായോ; 

(സി)സമഗ്ര കോവളം വികസന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ സോളാര്‍ പാനലുകള്‍ പ്രദര്‍ശിപ്പിച്ച സ്ഥാപനം ഏതായിരുന്നു; 

(ഡി)കോവളത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീമതി സരിത എസ്. നായര്‍ ടൂറിസം വകുപ്പ് മന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസ്സല്‍ എന്തായിരുന്നു; ആയതിന്മേല്‍ മന്ത്രി സ്വീകരിച്ച നടപടി വിശദമാക്കാമോ; 

(ഇ)ഏത് സ്ഥാപനം വഴി സോളാര്‍ പദ്ധതി നടപ്പില്‍ വരുത്താനായിരുന്നു ശ്രീമതി സരിത എസ്. നായര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നത്? 

1058

ആക്കുളത്തെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്


(എ)തിരുവനന്തപുരത്തെ ആക്കുളത്ത് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; 

(ബി)എന്തെല്ലാം സൌകര്യങ്ങളോടുകൂടിയതായിരുന്നു നിര്‍ദ്ദിഷ്ട കണ്‍വെന്‍ഷന്‍ സെന്‍റര്‍; അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ നടത്താനുള്ള സൌകര്യം ലക്ഷ്യമിട്ടിട്ടുണ്ടോ; 

(സി)നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാന്‍ സാധ്യമാകുമെന്ന് വ്യക്തമാക്കുമോ?

1059

ഒറ്റപ്പാലത്ത് കുട്ടികളുടെ പാര്‍ക്ക് 


ശ്രീ. എം. ഹംസ
(എ)ഒറ്റപ്പാലം അസംബ്ലി മണ്ധലത്തിലെ ശ്രീകൃഷ്ണപുരത്ത് രാഷ്ട്ര പിതാവിന്‍റെ പേരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുവാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്; 

(ബി)പ്രസ്തുത പാര്‍ക്ക് നിര്‍മ്മാണത്തിന് പാലക്കാട് ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
 
(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ; 

(ഡി)പ്രസ്തുത പാര്‍ക്കിന്‍റെ വിശദാശം ലഭ്യമാക്കുമോ ?

1060

ആലപ്പുഴ ജില്ലയിലെ ടൂറിസം സ്ഥാപനങ്ങള്‍ 


ശ്രീ. ആര്‍. രാജേഷ്


(എ)ആലപ്പുഴ ജില്ലയില്‍ ടൂറിസം വികസനത്തിന്‍റെ ഭാഗമായി ഏതെല്ലാം സ്ഥാപനങ്ങള്‍ എവിടെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രവര്‍ത്തനം നിലച്ചതോ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതോ ആയ എത്ര സ്ഥാപനങ്ങള്‍ എവിടെല്ലാമുണ്ടെന്ന് അറിയിക്കുമോ; 

(സി)ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കും, സ്വകാര്യ സംരംഭകര്‍ക്കും ടൂറിസം വകുപ്പ് എന്തെല്ലാം പ്രോത്സാഹനവും, സഹായവും ലഭ്യമാക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

1061

"സര്‍ഗ്ഗാലയ' ക്രാഫ്റ്റ് വില്ലേജ് 


ശ്രീ. കെ. ദാസന്‍


(എ)കൊയിലാണ്ടി മണ്ധലത്തിലെ ഇരിങ്ങല്‍ 'സര്‍ഗ്ഗാലയ' ക്രാഫ്റ്റ് വില്ലേജിന്‍റെ വികസനത്തിനായി സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ടുകള്‍ ഏതെല്ലാം; വിശദമാക്കാമോ; 

(ബി)ക്രാഫ്റ്റ് വില്ലേജിനെ നോര്‍ത്ത് കേരളാ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; 

(സി)ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മ്യൂസിക്കല്‍ ഫൌണ്ടന്‍ സ്ഥാപിക്കുന്നതിന് നല്‍കിയ ശുപാര്‍ശയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ഡി)ഇരിങ്ങല്‍ സര്‍ഗ്ഗാലയയുടെ വികസനത്തിനായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ? 

1062

ബേക്കല്‍ കള്‍ച്ചര്‍ സെന്‍റര്‍ നിര്‍മ്മാണം 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)ബി. ആര്‍. ഡി. സി. യുടെ ഭാഗമായ ബേക്കല്‍ കള്‍ച്ചര്‍ സെന്‍റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഇതിന്‍റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; 

(ബി)പ്രസ്തുത പ്രവൃത്തി ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ബി. ആര്‍. ഡി. സി. യുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ബി. ആര്‍. ഡി. സി. തന്നെ ഏറ്റെടുത്ത് നടപ്പിലാക്കിയ സാഹചര്യത്തില്‍ മേല്‍ പ്രവൃത്തി മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ?

1063

കോഴിക്കോട്, മുഴപ്പിലങ്ങാട് ബീച്ചുകളില്‍ കെ. ടി. ഡി. സി ഹോട്ടലുകള്‍


ശ്രീ. എ. പ്രദീപ്കുമാര്‍


(എ)കോഴിക്കോട്, മുഴപ്പിലങ്ങാട് ബീച്ചുകളില്‍ ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് കെ. ടി. ഡി. സി എടുത്ത നടപടികള്‍ ഇപ്പോള്‍ എത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ബി)മുഴപ്പിലങ്ങാട് ഇതിനായി എത്ര ഏക്കര്‍ സ്ഥലം ഏറ്റെടുത്തു;

(സി)കോഴിക്കോട് ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് എത്ര ഏക്കര്‍ സ്ഥലം ടൂറിസം വകുപ്പ് കെ.ടി.ഡി.സി യ്ക്ക് നല്‍കുകയുണ്ടായി; 

(ഡി)നിര്‍ദ്ദിഷ്ട സ്ഥലത്തില്‍ എത്ര മുറികളോട് കൂടിയ ഹോട്ടലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്?

1064

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം 


ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍


(എ)പാലൂര്‍കോട്ട വെള്ളച്ചാട്ടം ടൂറിസം ഏരിയയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത വെള്ളച്ചാട്ടം ടൂറിസം ഏരിയയായി പ്രഖ്യാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

1065

വൈപ്പിന്‍ മണ്ധലത്തിലെ ടൂറിസം വികസനം


 ശ്രീ. എസ്. ശര്‍മ്മ


(എ)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റ ശേഷം വൈപ്പിന്‍ മണ്ധലത്തിലെ ടൂറിസം മേഖലയില്‍ എന്തെല്ലം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; 

(ബി)അതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(സി)എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1066

കെ.ടി.ഡി.സി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍


(എ)കേരള ടൂറിസം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഓഡിറ്റഡ് റിപ്പോര്‍ട്ട് പ്രകാരമുള്ള ലാഭനഷ്ട കണക്കുകള്‍ വിശദമാക്കാമോ; 

(ബി)പ്രസ്തുത കാലയളവില്‍ ഓരോ വര്‍ഷവും കെ.ടി.ഡി.സി നടത്തിയ അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കുള്ള ചെലവ് വിശദമാക്കാമോ; 

(സി)കഴിഞ്ഞ അഞ്ച് വര്‍ഷകാലത്ത് ഓരോ വര്‍ഷവും കെ.ടി.ഡി.സി വായ്പ വാങ്ങിയ തുക എത്ര; സര്‍ക്കാരില്‍ നിന്ന് ലഭിച്ച ധനസഹായം എത്ര; 

(ഡി)കെ.ടി.ഡി.സി.യുടെ ഇപ്പോഴത്തെ ബാധ്യതകള്‍ എന്തെല്ലാമാണ്; 

(ഇ)കെ.ടി.ഡി.സി വരുന്ന വര്‍ഷം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പ്രവൃത്തികള്‍ എന്തൊക്കെ; അവ ഓരോന്നും ഏത് ഘട്ടത്തിലാണ്?

1067

ലൈഫ് ഗാര്‍ഡുകളുടെ സേവന-വേതന വ്യവസ്ഥകള്

‍ 
ശ്രീ. സി. കൃഷ്ണന്‍


ടൂറിസം വകുപ്പില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനു വേണ്ടി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

1068

ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെ നിയമനം


ശ്രീ. എളമരം കരീം


(എ)ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകളുടെ സെക്രട്ടറിമാരെ നിയമിക്കുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ എന്താണ്; വ്യവസ്ഥകള്‍ പാലിക്കാതെ നിയമിക്കപ്പെട്ട ഡി.ടി.പി.സി. സെക്രട്ടറിമാര്‍ ആരൊക്കെയാണ്; 

(ബി)സര്‍വ്വീസില്‍ സ്ഥിരത നേടിയിട്ടില്ലാത്ത എത്ര പേരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ വര്‍ക്കിംഗ് അറേഞ്ച്മെന്‍റിലോ ഡി.ടി.പി.സി. സെക്രട്ടറിയായി നിയോഗിച്ചിട്ടുണ്ട്; താല്‍ക്കാലിക ജീവനക്കാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമ വ്യവസ്ഥപ്രകാരമാണെന്ന് വെളിപ്പെടുത്താമോ?

1069

ബി. ആര്‍. ഡി. സി. ഓഫീസിലെ വിജിലന്‍സ് റെയ്ഡ്

 
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)കാസര്‍ഗോഡ് ജില്ലയില്‍ ബി. ആര്‍. ഡി. സി. ഓഫീസ്, വിജിലന്‍സ് റെയ്ഡ് ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)റെയ്ഡില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ഇതു സംബന്ധിച്ച് എന്ത് തുടര്‍നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

1070

അടൂര്‍ നിയോജക മണ്ധലത്തിലെ വിനോദ സഞ്ചാര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍

 
ശ്രീ. ചിറ്റയം ഗോപകുമാര്‍


ഈ സര്‍ക്കാരിന്‍റെ കാലത്ത് അടൂര്‍ നിയോജകമണ്ധലത്തില്‍ വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കിയിട്ടുള്ളതും നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ എന്തെല്ലാമെന്നും അവയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങളും സാന്പത്തിക വര്‍ഷ ക്രമത്തില്‍ ലഭ്യമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.