UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >9th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

992

പട്ടികജാതി വികസന നയം 


ശ്രീ. ഐ. സി. ബാലകൃഷ്ണന്

‍ ,, വി. പി. സജീന്ദ്രന്‍

 ,, കെ. അച്ചുതന്‍

 ,, ജോസഫ് വാഴക്കന്‍ 


(എ)പട്ടികജാതി വികസന നയത്തിന് കരട് രൂപീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത നയത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ; 

(സി)പട്ടിക വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമവികസന പദ്ധതികള്‍ കാര്യക്ഷമവും ഫലപ്രദവുമായി നടപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് വികസന നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ; 

(ഡി)പ്രസ്തുത നയത്തിന്‍റെ അന്തിമ രൂപം എന്ന് പുറപ്പെടുവിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത് ; വിശദാംശങ്ങള്‍ നല്‍കാമോ ?

 

993

ഗാന്ധിഗ്രാമം പദ്ധതി 


ശ്രീ. വി. പി. സജീന്ദ്രന്

‍ ,, ഐ.സി. ബാലകൃഷ്ണന്

‍ ,, ഡൊമിനിക് പ്രസന്‍റേഷന്

‍ ,, കെ. ശിവദാസന്‍ നായര്‍ 


(എ)ഗാന്ധി ഗ്രാമം പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)പദ്ധതി എവിടെയൊക്കെയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?

 
994

പട്ടികജാതി വിഭാഗത്തില്‍പെട്ട ഭൂരഹിതര്‍


ശ്രീ. കെ. രാധാകൃഷ്ണന്


(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ എത്രപേര്‍ ഉണ്ടെന്ന് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി)ഇതില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്രപേര്‍ക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അതിന്‍റെ മറ്റ് വിശദാംശങ്ങളും ജില്ല തിരിച്ച് നല്‍കാമോ; 

(സി)ഭൂരഹിതരായ എല്ലാ പട്ടികജാതി വിഭാഗക്കാര്‍ക്കും ഭൂമി വിതരണം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ; 

(ഇ)പട്ടികയില്‍ അവശേഷിക്കുന്നവര്‍ക്കുള്ള ഭൂമിവിതരണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കുമോ?

 
995

പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക ഫണ്ട് 


ശ്രീ. എ. കെ. ബാലന്‍


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക ഘടകപദ്ധതിക്കായുള്ള പ്രത്യേക കേന്ദ്ര സഹായത്തില്‍, പട്ടികജാതി ജില്ലാ ഓഫീസര്‍മാര്‍ക്ക് അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും സറണ്ടര്‍ ചെയ്ത തുകയുടെയും വിശദാംശങ്ങളും ശതമാനവും ജില്ല തിരിച്ചു ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കേന്ദ്ര സഹായത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും സറണ്ടര്‍ ചെയ്ത തുകയുടെയും വിശദാംശങ്ങളും ശതമാനവും ജില്ല തിരിച്ചു ലഭ്യമാക്കുമോ; 

(സി)മിശ്രവിവാഹിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് അനുവദിച്ച തുകയും. ചെലവഴിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും ജില്ല തിരിച്ച് ലഭ്യമാക്കാമോ; 

(ഡി)പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നിയമപ്രകാരം അനുവദിച്ച സാന്പത്തിക സഹായത്തിന്‍റെ വിശദാംശങ്ങളും ഗുണഭോക്താക്കളുടെ എണ്ണവും ജില്ല തിരിച്ചു നല്‍കുമോ?

 
996

പട്ടികജാതിക്കാര്‍ക്കായുള്ള പ്രത്യേക ഫണ്ട് 


ശ്രീ. എ. കെ. ബാലന്‍


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക ഘടകപദ്ധതിക്കായുള്ള പ്രത്യേക കേന്ദ്ര സഹായത്തില്‍, പട്ടികജാതി ജില്ലാ ഓഫീസര്‍മാര്‍ക്ക് അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും സറണ്ടര്‍ ചെയ്ത തുകയുടെയും വിശദാംശങ്ങളും ശതമാനവും ജില്ല തിരിച്ചു ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കേന്ദ്ര സഹായത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവദിച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും സറണ്ടര്‍ ചെയ്ത തുകയുടെയും വിശദാംശങ്ങളും ശതമാനവും ജില്ല തിരിച്ചു ലഭ്യമാക്കുമോ; 

(സി)മിശ്രവിവാഹിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് അനുവദിച്ച തുകയും. ചെലവഴിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും ജില്ല തിരിച്ച് ലഭ്യമാക്കാമോ; 

(ഡി)പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ നിയമപ്രകാരം അനുവദിച്ച സാന്പത്തിക സഹായത്തിന്‍റെ വിശദാംശങ്ങളും ഗുണഭോക്താക്കളുടെ എണ്ണവും ജില്ല തിരിച്ചു നല്‍കുമോ?

 
997

പട്ടിക ജാതി സര്‍വ്വെ 


ശ്രീ. എ. കെ. ബാലന്‍


(എ)പട്ടികജാതി സങ്കേതങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് പട്ടിക ജാതി വികസന വകുപ്പ്, കില, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സമഗ്ര സര്‍വ്വേ നടത്തിയിട്ടുണ്ടോ; 

(ബി)എന്നാണ് സര്‍വ്വേ ആരംഭിച്ചത്; എന്നാണ് സര്‍വ്വേ പൂര്‍ത്തിയായത്;

(സി)എത്ര പട്ടികജാതി സങ്കേതങ്ങളിലാണ് സര്‍വ്വേ നടത്തിയത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)സര്‍വ്വേയുടെ കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നു; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)ഈ സര്‍വ്വേക്കായി പട്ടികജാതി വികസന വകുപ്പ് എത്ര രൂപ ചെലവഴിച്ചു?

 
998

പട്ടികജാതിക്കാര്‍ക്കുള്ള ക്ഷേമ പദ്ധതി


ശ്രീ. മോന്‍സ് ജോസഫ്

 ,, സി. എഫ്. തോമസ്

 ,, തോമസ് ഉണ്ണിയാടന്

‍ ,, റ്റി. യു. കുരുവിള 


(എ)പട്ടിക ജാതിക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ ഫണ്ട് ലാപ്സാകാതിരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ; 

(ബി)പട്ടികജാതി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

 
999

2013-14 ല്‍ പട്ടികജാതി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വകയിരുത്തിയ തുക


ശ്രീ. കെ. രാധാകൃഷ്ണന്‍


(എ)2013-14 വര്‍ഷം പട്ടികജാതി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഈ വര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുവേണ്ടിയും മറ്റ് കേന്ദ്ര ധനസഹായ വിഹിതങ്ങളിലുമായി ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(സി)രണ്ടിനങ്ങളില്‍ നിന്നും ഇതുവരെ ചെലവഴിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)പട്ടികജാതി വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ പദ്ധതി തുക വിനിയോഗത്തില്‍ വീഴ്ച സംഭവിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമാക്കാമോ?

 
1000

പട്ടികജാതിക്കാരുടെ ബാങ്ക് വായ്പാ കുടിശ്ശികകള്‍


ശ്രീ. എം. ഹംസ


(എ)പട്ടികജാതിക്കാരുടെ ബാങ്കു വായ്പാ കുടിശ്ശികകള്‍ എഴുതിത്തള്ളുന്നതിന്‍റ പരിധി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; 

(ബി)നിലവില്‍ എത്ര രൂപ വരെയുള്ള വായ്പയാണ് എഴുതി തള്ളുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(സി)പട്ടിക ജാതിക്കാര്‍ നാഷണലൈസ്ഡ് ബാങ്കുകള്‍,ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവയില്‍ നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുന്നതിന് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം നല്‍കാമോ?

 
1001

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭവനപദ്ധതി


ശ്രീ. എ. എം. ആരിഫ്


(എ)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി നല്‍കുന്ന തുക എത്രയാണ്; മുന്പുള്ള വിവിധ പദ്ധതികള്‍ പ്രകാരം തുക അനുവദിക്കപ്പെട്ടതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതാലും പുതുക്കിയ നിരക്ക് പ്രകാരമുള്ള തുക അനുവദിക്കാനാവില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)മുന്‍പ് എതെങ്കിലും പദ്ധതിയില്‍ തുക അനുവദിച്ചിട്ടുള്ളതിന്‍റെ പ്രിന്‍സിപ്പല്‍ തുക മാത്രം, ഇപ്പോള്‍ അനുവദിക്കുന്ന പദ്ധതിയില്‍ നിന്ന് തിരിച്ചുപിടിച്ച്, പഴയ ബാദ്ധ്യതകള്‍ എഴുതിതള്ളിയോ പുതുക്കിയ പദ്ധതി പ്രകാരമുള്ളതുക നല്‍കുന്നതിന് നടപടി സ്വീകരിച്ചാല്‍ അനേകം പേര്‍ക്ക് മുടങ്ങികിടക്കുന്ന വീട് പണി പൂര്‍ത്തികരിക്കാന്‍ കഴിയും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതു പ്രകാരം നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

 
1002

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്‍റ്

 
ശ്രീമതി ഗീതാഗോപി


(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വന്ന വിദ്യാഭ്യാസ ഗ്രാന്‍റ് നിര്‍ത്തലാക്കിയിട്ടുണ്ടോ; 

(ബി)ഗ്രാന്‍റ് ലഭിക്കുന്നില്ലന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)ഗ്രാന്‍റ് നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)2012, 2013 വര്‍ഷങ്ങളില്‍ ഗ്രാന്‍റ് ലഭിക്കാത്ത പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആയത് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഇ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിപ്പോയ ഗ്രാന്‍റ് ലഭിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ?

 
1003

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്‍റ്/സ്റ്റൈപ്പന്‍ഡ് വിതരണം 


ശ്രീ. കെ. വി. വിജയദാസ് 


(എ)എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും ലംപ്സം ഗ്രാന്‍റ്/സ്റ്റൈപ്പന്‍ഡ് മുടങ്ങാതെ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍, എന്തുകൊണ്ട്; 

(ബി)പാരലല്‍ കോളേജുകളിലും പ്രൊഫഷണല്‍ കോളേജുകളിലുമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി ലംപ്സം ഗ്രാന്‍റ്, സ്റ്റൈപ്പന്‍ഡ്, റ്റ്യൂഷന്‍ ഫീസ് എന്നിവ ലഭിക്കുന്നില്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, വിശദാംശം നല്‍കുമോ; 

(സി)ഇക്കാര്യം പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമോ; 

(ഡി)ഭാവിയില്‍ ഇപ്രകാരം സംഭവിക്കാതിരിക്കുന്നതിന് എന്തെല്ലാം നടപടികളാണു സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ? 

 
1004

പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ട യുവതികള്‍ക്കുള്ള വിവാഹ ധനസഹായം


ശ്രീ. വി. ചെന്താമരാക്ഷന്‍


(എ)പട്ടികജാതി വിഭാഗത്തിലെ പാവപ്പെട്ട യുവതികള്‍ക്കുള്ള വിവാഹ ധനസഹായം കഴിഞ്ഞ രണ്ടു വര്‍ഷമായി വിതരണം ചെയ്യപ്പെട്ടിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)രണ്ടുവര്‍ഷത്തെ എത്ര അപേക്ഷകളാണ് വിവിധ ആഫീസുകളില്‍ കെട്ടിക്കിടക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)പിന്നോക്ക വിഭാഗങ്ങളിലെ നിര്‍ധനരായ യുവതികള്‍ക്കുള്ള ധനസഹായം അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

 
1005

പട്ടികജാതി യുവതികള്‍ക്കുള്ള വിവാഹ ധനസഹായം

 
ശ്രീ. എ. കെ. ബാലന്‍


(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കുള്ള വിവാഹ ധനസഹായം ഈ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എത്ര രൂപയാണ് ഇപ്പോള്‍ നല്‍കുന്ന ധനസഹായം; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്; അപേക്ഷകരുടെ എണ്ണവും ധനസഹായം ലഭിച്ചവരുടെ എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(സി)കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചു; അപേക്ഷകരുടെ എണ്ണവും ധനസഹായം ലഭിച്ചവരുടെ എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)ധനസഹായത്തിനുള്ള എത്ര അപേക്ഷകളാണ് ഓരോ ജില്ലയിലും ഇപ്പോള്‍ നിലവിലുള്ളത്; എന്ന് മുതലുള്ള അപേക്ഷകളാണ് കുടിശ്ശികയുള്ളത്; ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ?

 
1006

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ വിവാഹ ധനസഹായം 


ശ്രീ. ആര്‍. രാജേഷ്

(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളുടെ വിവാഹ ധനസഹായം എത്ര രൂപ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കുമോ; ഏത് മാസം മുതലാണ് കുടിശ്ശികയുള്ളത്; ആലപ്പുഴ ജില്ലയില്‍ എത്ര അപേക്ഷകര്‍ക്ക് വിവാഹ ധനസഹായം നല്കുവാനുണ്ട്; നിയോജക മണ്ധലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)എസ്. സി. - എസ്. ടി. വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്‍റ്, ലംപ്സം ഗ്രാന്‍റ് എന്നിവ എത്ര നാളുകളായി കുടിശ്ശികയുണ്ട്; എത്ര തുകയാണ് വിതരണം ചെയ്യാനുള്ളത്; ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

 
1007

പ്രീമെട്രിക് ഹോസ്റ്റലുകളുടെ നിലവാരം


ശ്രീ. റ്റി. എ. അഹമ്മദ് കബീര്

‍ ,, പി. ഉബൈദുള്ള 

,, എന്‍. എ. നെല്ലിക്കുന്ന്

 ,, വി. എം. ഉമ്മര്‍ മാസ്റ്റര്‍


(എ)പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രീമെട്രിക് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഹോസറ്റലുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംഘടനയുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, അടിയന്തിര പുനരുദ്ധാരണ നടപടികള്‍ ആവശ്യമായ ഹോസ്റ്റലുകളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ ഹോസ്റ്റലുകളുടെ നിലവാരം വിലയിരുത്താന്‍ നടപടി സ്വീകരിക്കുമോ?

 
1008

പ്രീമെട്രിക് ഹോസ്റ്റല്‍ സൌകര്യം


ശ്രീ. എം. ഹംസ


(എ)പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള എത്ര പ്രീമെട്രിക് ഹോസ്റ്റല്‍ നിലവിലുണ്ട്; ജില്ല തിരിച്ച് കണക്ക് നല്‍കാമോ; 

(ബി)പ്രസ്തുത ഹോസ്റ്റലുകളുടെ അവസ്ഥ ദയനീയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് നല്ല ഭക്ഷണം, സ്റ്റഡിടേബിളുകള്‍, ചെയറുകള്‍, ബെഡ്ഡ്, ശരിയായ വെളിച്ചം, ഫാന്‍ മുതലായ സൌകര്യങ്ങള്‍ ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ അന്തേവാസികളായി ഉണ്ട്; വിശദാംശം ലഭ്യമാക്കാമോ?

 
1009

പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ സൌകര്യങ്ങള്‍ 


ശ്രീ. ഇ. ചന്ദ്രശേഖരന്

‍ ,, കെ. അജിത്

 ,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍ 


(എ)നിലവിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ എത്ര കുട്ടികള്‍ക്ക് താമസ സൌകര്യം ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇപ്പോള്‍ എത്ര കുട്ടികളാണ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അനുവദനീയമായതില്‍ കൂടുതലുള്ളത് എന്ന് ഹോസ്റ്റല്‍ തിരിച്ച് കണക്ക് വ്യക്തമാക്കാമോ; 

(സി)അധികമുള്ള കുട്ടികള്‍ക്കാവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ? 

 
1010

സ്വയം പര്യാപ്ത ഗ്രാമ പദ്ധതി


ശ്രീ. വി. പി. സജീന്ദ്രന്

‍ ,, ഐ. സി. ബാലകൃഷ്ണന്‍ 

,, കെ. മുരളീധരന്‍ 

,, സണ്ണി ജോസഫ് 

(എ)പട്ടികജാതിക്കാര്‍ക്കായി സ്വയം പര്യാപ്ത ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എത്ര പട്ടികജാതി കോളനികള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്;

(ഡി)പദ്ധതിയനുസരിച്ച് ഓരോ കോളനിക്കും എത്ര രൂപയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത;് വിശദാംശങ്ങള്‍ നല്‍കാമോ?

 
1011

'സ്വയംപര്യാപ്ത ഗ്രാമം' എന്ന പദ്ധതി 


ശ്രീ. ബി. സത്യന്‍


(എ)'സ്വയംപര്യാപ്ത ഗ്രാമം' എന്ന പദ്ധതിയിലേക്ക് എം.എല്‍.എ മാര്‍ പട്ടികജാതി കോളനികള്‍ നിര്‍ദ്ദേശിച്ചാലും ഉത്തരവിറങ്ങാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; 

(ബി)പദ്ധതി പൂര്‍ത്തീകരണത്തെ ഈ കാലതാമസം ബാധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം 2012-13, 2013-14 വര്‍ഷങ്ങളില്‍ അനുവദിക്കപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ? 

 
1012

കുന്ദമംഗലം മണ്ഡലത്തിലെ സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍ 


ശ്രീ. പി. റ്റി. എ. റഹീം


(എ)കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ "സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍' പദ്ധതിയില്‍ ഏതെല്ലാം കോളനികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുള്ള എത്ര കോളനികള്‍ കൂടി മണ്ഡലത്തിലുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത കോളനികളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ? 

 
1013

സ്വയം പര്യാപ്ത പട്ടിക ജാതി സങ്കേതങ്ങള്‍


ശ്രീ. എ. പ്രദീപ്കുമാര്‍


(എ)സ്വയം പര്യാപ്ത പട്ടിക ജാതി സങ്കേതങ്ങള്‍ പദ്ധതി പ്രകാരം കോഴിക്കോട് കാട്ടുവയല്‍ കോളനിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(ബി)ഏന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതിയുടെ ഭാഗമായി കോളനിയില്‍ നടത്തുന്നതെന്ന് വ്യക്തമാക്കാമോ?

 
1014

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം 


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നിലവിലുള്ള തസ്തികകളുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് വെളിപ്പെടുത്താമോ;

(സി)ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും പ്രസ്തുത ഒഴിവുകള്‍ എന്നേക്ക് നികത്തുമെന്നും അറിയിക്കാമോ?

 
1015

പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ 


ശ്രീ. സി. കൃഷ്ണന്‍


(എ)കണ്ണൂര്‍ ജില്ലയില്‍ പെരിങ്ങോം-വയക്കര പഞ്ചായത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ലാന്‍റ് ബോര്‍ഡ് ഉത്തരവ് പ്രകാരം നീക്കിവെച്ച, പെരിങ്ങോം വില്ലേജിലെ ഭൂമി കൈമാറി കിട്ടുന്നതിനുവേണ്ടി ബന്ധപ്പെട്ട അധികാരികള്‍ റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഭൂമി കൈമാറ്റം സംബന്ധിച്ച അപേക്ഷയില്‍ എന്തെങ്കിലും തീരുമാനമുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ? 

 
1016

കോഴിക്കോട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)കോഴിക്കോട് ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എവിടെയാണ് പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്കൂള്‍ വാടകകെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്നും എങ്കില്‍ വാടക തുക എത്രയാണ് എന്നും വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സ്കൂളിനുവേണ്ടി പേരാന്പ്ര മണ്ധലത്തില്‍ ഭൂമി വാങ്ങിയിരുന്നോ; എങ്കില്‍ എത്ര ഭൂമി വാങ്ങിയിട്ടുണ്ടെന്നും എപ്പോഴാണ് വാങ്ങിയത് എന്നും വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത ഭൂമിയില്‍ സ്കൂളിന് കെട്ടിടം പണിയാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ; 

(ഇ)സ്കൂളിന് കെട്ടിടം പണിയാന്‍ സ്വന്തം ഭൂമിയുള്ളപ്പോള്‍ ഇതേ ആവശ്യത്തിന് കോഴിക്കോട് ജില്ലയിലെ മറ്റേതെങ്കിലും ഭാഗത്ത് ഭൂമി വാങ്ങിയിട്ടുണ്ടോ; എങ്കില്‍ എവിടെയാണെന്നും അത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ? 

 
1017

ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം


ശ്രീ. കെ. രാധാകൃഷ്ണന്‍


(എ)ചേലക്കര മണ്ഡലത്തില്‍ ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; 

(ബി)കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച തുക എത്രയാണെന്നും പ്രസ്തുത സൌകര്യങ്ങള്‍ ലഭ്യമാക്കുവാനുള്ള കാലതാമസത്തിനുള്ള കാരണങ്ങളും വെളിപ്പെടുത്താമോ; 

(സി)പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനും അതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ഡി)ഈ വര്‍ഷം തന്നെ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കൈവശമുള്ള ഭൂമി ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

 
1018

പ്രീപ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക 


ശ്രീ. വി.ശശി


(എ)പട്ടികജാതി വകുപ്പിന്‍റെ കീഴില്‍ എത്ര പ്രീപ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവയില്‍ 2011-12, 2012-13, വര്‍ഷങ്ങളില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നുവെന്നും വ്യക്തമാക്കുമോ; 

(ബി)പ്രീ പ്രൈമറി എഡ്യുക്കേഷനുവേണ്ടി 2010-11 മുതല്‍ 2013-14 വരെ എത്ര ലക്ഷം രൂപ 2225-01-192-50, 2225-01-196-50, 2225-01-198-50, 2225-01192-50, 2225-01-191-50 എന്നീ ശീര്‍ഷകങ്ങളില്‍ വകകൊളളിച്ചിരുന്നുവെന്നും അതില്‍ എത്ര ലക്ഷം രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ; 

(സി)തുക ലാപ്സായെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കുമോ?

 
1019

പട്ടികജാതി വികസന വകുപ്പിലെ സ്റ്റാഫ് പാറ്റേണ്‍


ശ്രീ. പി. ഉബൈദുള്ള

 ,, കെ. എം. ഷാജി

 ,, കെ. മുഹമ്മദുണ്ണി ഹാജി


(എ)പട്ടികജാതി വികസന വകുപ്പിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ എന്നാണ് നിശ്ചയിച്ചത്;

(ബി)സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നതിനുശേഷം ജോലിഭാരം എത്ര ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
 
(സി)ജോലിഭാരം വര്‍ധിച്ചത് കണക്കിലെടുത്ത് സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; 

(ഡി)പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളും ആനുകൂല്യങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിനും ആനുകൂല്യങ്ങള്‍ യഥാസമയം അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതിനുമുള്ള കാലതാമസം ഒഴിവാക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

 
1020

പട്ടാന്പി താലൂക്ക് വെല്‍ഫയര്‍ ഓഫീസ്


ശ്രീ. സി.പി. മുഹമ്മദ്


പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തിന്‍, പട്ടാന്പിയില്‍ ഒരു താലൂക്ക് വെല്‍ഫയര്‍ ഓഫീസ് (എസ്.സി) രൂപീകരിക്കുന്ന കാര്യം ഉടന്‍ പരിഗണിക്കുമോ;

 
1021

വിജ്ഞാനവാടി 


ശ്രീ. എ. കെ. ശശീന്ദ്രന്‍ 


(എ)കോഴിക്കോട് ജില്ലയിലെ എലത്തുര്‍ നിയോജകമണ്ധലത്തില്‍ എത്ര പട്ടികജാതി കോളനികളിലെ കമ്മ്യൂണിറ്റി ഹാളുകള്‍ വിജ്ഞാനവാടി യായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ; 

(ബി)വിജ്ഞാനവാടിയായി പ്രഖ്യാപിക്കപ്പെട്ട കമ്മ്യൂണിറ്റി ഹാളുകളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വെളിപ്പെടുത്താമോ ; 

(സി)കക്കോടി പഞ്ചായത്തിലെ 3-ാം വാര്‍ഡിലെ പട്ടികജാതി കോളനിയിലെ കമ്മ്യൂണിറ്റി ഹാള്‍ വിജ്ഞാനവാടി യായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ? 

 
1022

വയനാട് ജില്ലയിലെ മാതൃകാ പട്ടികജാതി സങ്കേതങ്ങള്‍


ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍


(എ)വയനാട് ജില്ലയിലെ ഏതെല്ലാം പട്ടികജാതി കോളനികളാണ് മാതൃകാ സങ്കേതങ്ങളാക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; താലൂക്ക്തല വിശദാംശം നല്‍കുമോ; 

(ബി)നടപ്പു സാന്പത്തിക വര്‍ഷം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി കോളനികളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(സി)ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? 

 
1023 പട്ടികജാതി-പിന്നോക്ക വകുപ്പിന്‍റെ അടൂര്‍ മണ്ധലത്തിലെ പ്രവര്‍ത്തനങ്ങള്‍

 
ശ്രീ. ചിറ്റയം ഗോപകുമാര്‍


ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ പട്ടികജാതി-പിന്നോക്ക സമുദായ വകുപ്പ് അടൂര്‍ നിയോജക മണ്ധലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നുള്ള വിവരങ്ങള്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് സാന്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?

 
1024

അടൂരില്‍ പട്ടികജാതിക്കാര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങിയതിലെ അപാകത 


ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍

 ,, സി. മോയിന്‍കുട്ടി


(എ)അടൂര്‍ നഗരസഭയില്‍ പട്ടികജാതിക്കാര്‍ക്ക് വാസഗൃഹം നിര്‍മ്മിക്കാന്‍ നഗരസഭ വാങ്ങിനല്‍കിയ ഭൂമി ചതുപ്പുനിലമായിരുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതുസംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ; 

(ബി)അതിനായി എന്തുതുക ചെലവഴിച്ചു; ആരൊക്കെയാണ് ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ക്രമക്കേടും തട്ടിപ്പും നടത്തിയവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു?

 
1025

നടുക്കോളനി എസ്.സി. ശ്മശാനത്തിന്‍റെ നവീകരണം


ശ്രീ. ജോസ് തെറ്റയില്‍


(എ)അങ്കമാലി നിയോജകമണ്ഡലത്തിലെ മലയാറ്റൂര്‍ നിലീശ്വരം ഗ്രാമപഞ്ചായത്തിലെ നടുക്കോളനി ശ്മശാനത്തിന്‍റെ നവീകരണത്തിന് കോര്‍പ്പസ് ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുളള പ്രൊപ്പോസലില്‍ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ; 

(ബി)ഈ പദ്ധതിയ്ക്കായി തുക അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?

 
1026

പാലക്കാട് മെഡിക്കല്‍ കോളേജ്


ശ്രീ.കെ.വി.വിജയദാസ്


(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)മെഡിക്കല്‍ കോളേജിന്‍റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കുമോ; 

(സി)പ്രസ്തുത മെഡിക്കല്‍ കോളേജിലെ പ്രവേശന മാതൃക സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമോ?

 
1027

പിന്നോക്കവിഭാഗ ക്ഷേമത്തിനായി പ്രതേ്യക വകുപ്പ് 


ശ്രീ. ഷാഫി പറന്പില്‍ 

,, എം. എ. വാഹീദ്

 ,, വര്‍ക്കല കഹാര്

,, എ. പി. അബ്ദുള്ളക്കുട്ടി.

 
(എ)പിന്നോക്ക വിഭാഗ ക്ഷേമത്തിനായി പ്രതേ്യക വകുപ്പ് രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി)പിന്നോക്ക വിഭാഗ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തുവാനുദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; 

(സി)പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന്‍റെ കീഴില്‍ ഏതെല്ലാം തലത്തിലാണ് ഓഫീസുകള്‍ തുടങ്ങുവാനുദ്ദേശിക്കുന്നതെന്നും ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ ?

 
1028

പിന്നോക്ക സമുദായക്ഷേമ വകുപ്പിന്‍റെ പ്രവര്‍ത്തനം


ശ്രീ. കെ. രാധാകൃഷ്ണന്

‍ ശ്രീമതി കെ. എസ്. സലീഖ 

ശ്രീ. കെ. ദാസന്‍ 

,, പുരുഷന്‍ കടലുണ്ടി


(എ)ഈ സാന്പത്തിക വര്‍ഷം പിന്നോക്ക സമുദായക്ഷേമ വകുപ്പ് വഴി വിതരണം ചെയ്യേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂന്നിലൊന്നു മാത്രമേ വിതരണം ചെയ്യുവാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഇതിന്‍റെ കാരണം വിശദമാക്കാമോ; ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; 

(ബി)വകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഉദ്യോഗസ്ഥര്‍ നിലവിലുണ്ടോ; മാനദണ്ധപ്രകാരം എത്ര പേര്‍ വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്; എത്ര പേരാണ് നിലവിലുള്ളത്; 

(സി)ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?

 
1029

പിന്നോക്കസമുദായ യുവജനക്ഷേമം 


ശ്രീ. വര്‍ക്കല കഹാര്‍

 ,, അന്‍വര്‍ സാദത്ത്

 ,, എം. എ. വാഹീദ് 

,, എ. റ്റി. ജോര്‍ജ് 


(എ)പിന്നോക്ക വിഭാഗക്കാരായ യുവതിയുവാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലും സ്വകാര്യമേഖലയിലും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?

 

1030

പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വ്യക്തിഗത വായ്പകള്‍


ശ്രീ. ഇ.കെ. വിജയന്‍


(എ)പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പകളുടെ വിശദവിവരം നല്‍കുമോ; 

(ബി)പരമാവധി എത്ര രൂപയാണ് വായ്പ നല്‍കുന്നത്; അതിനായി എന്തെല്ലാം ഈടാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;

(സി)വായ്പ നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ കാരണം വ്യക്തമാക്കാമോ; 

(ഇ)വായ്പയിന്‍മേലുള്ള ഈടിന്‍റെ വ്യവസ്ഥകള്‍ ലഘൂകരിച്ച് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വായ്പ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.