|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
831
|
ആലപ്പുഴ ദന്തല്‍കോളേജ്
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദന്തല്‍കോളേജ് തുടങ്ങുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ ;
(ബി)ദേശീയ ദന്തല്‍കൌണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചോ ;
(സി)ഇല്ലെങ്കില്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കാമോ ;
(ഡി)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ദന്തല്‍കോളേജ് തുടങ്ങുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ ?
|
832 |
കൊല്ലം മെഡിക്കല്‍ കോളേജ്
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണ്;
(ബി)മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ജില്ലാ പഞ്ചായത്ത്, സര്‍ക്കാരിന് കൈമാറിയ തീരുമാനം അറിയിച്ചിട്ടുള്ളത് എന്നാണെന്ന് അറിയിക്കുമോ;
(സി)ജില്ലയില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി ഇനി എന്തെല്ലാം മാനദണ്ധങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നവിവരം വെളിപ്പെടുത്തുമോ?
|
833 |
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)2013 നവംബര്‍ 30-ന് തറക്കല്ലിട്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് ;
(ബി)നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏല്പിച്ചിട്ടുള്ളത് ആരെയാണെന്ന് വ്യക്തമാക്കാമോ ;
(സി)ആയതിനുവേണ്ടി എന്തുതുക നീക്കിവച്ചിട്ടുണ്ട് ; നബാര്‍ഡിന്‍റെ സഹായം ലഭ്യമാക്കുമോ ; എങ്കില്‍ എന്ത് തുകയാണ് പ്രതീക്ഷിക്കുന്നത് ;
(ഡി)എന്നത്തേക്ക് അഡ്മിഷന്‍ തുടങ്ങാനാവുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ; വിശദമാക്കുമോ ?
|
834 |
പരിയാരം സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജിലെ അധ്യാപക നിയമനം
ശ്രീ. റ്റി. വി. രാജേഷ്
(എ)പരിയാരം സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജില്‍ എത്ര അധ്യാപക-അനധ്യാപക തസ്തികകളാണ് നിലവിലുള്ളത്; വിശദാംശം നല്‍കുമോ;
(ബി)ഇവയില്‍ എത്ര തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്; ഏതൊക്കെ വിഭാഗങ്ങളിലാണ് ഒരു ഡോക്ടര്‍ പോലും ഇല്ലാത്തതെന്ന് അറിയിക്കാമോ;
(സി)സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍റെ നിര്‍ദ്ദേശ പ്രകാരം നിലവില്‍ പരിയാരം ഗവണ്‍മെന്‍റ് ആയൂര്‍വ്വേദ കോളേജില്‍ എത്ര അധ്യാപകരുടെ കുറവുണ്ട്; വിശദാംശം നല്‍കുമോ;
(ഡി)ഏതെല്ലാം അധ്യാപകരെയാണ് വര്‍ക്കിംഗ് അറേഞ്ച്മെന്‍റിന്‍റെ പേരില്‍ സ്ഥലം മാറ്റിയിട്ടുള്ളതെന്ന് അറിയിക്കാമോ;
(ഇ)വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(എഫ്)പരിയാരം ഗവണ്‍മെന്‍റ് ആയുര്‍വ്വേദ കോളേജിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
|
835 |
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നു വ്യക്തമാക്കാമോ ;
(ബി)ഓരോ പ്രവൃത്തിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര രൂപ വീതമാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ ?
|
836 |
മെഡിക്കല്‍ കോളേജുകളിലെ കരാര്‍ നിയമനം
ശ്രീ.സി.ദിവാകരന്‍
'' കെ.രാജു
ശ്രീമതി. ഇ.എസ്. ബിജിമോള്
ശ്രീ. ഇ.കെ.വിജയന്‍
(എ)മെഡിക്കല്‍ കോളേജുകളില്‍ ഒഴിവുളള തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം തീരുമാനിക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(ബി)മെഡിക്കല്‍ കോളേജുകളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ വീതമുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് കൂടുതല്‍ ബാദ്ധ്യതയാകുമെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ കരാര്‍ നിയമനം നിര്‍ത്തിവച്ച് നിലവിലുളള സ്ഥിരനിയമന നടപടി തുടരുന്നതിനുളള നടപടി സ്വീകരിക്കുമോ?
|
837 |
ജീവന്‍ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ)ജീവന്‍ രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ ഔഷധ വിപണിയില്‍ ആള്‍ കേരള കെമിസ്റ്റ് ആന്‍റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതും അതുമൂലം ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടുവോ ;
(ബി)എങ്കില്‍ ഇത് തടയുന്നതിനായും ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ;
(സി)അസോസിയേഷന്‍റെ എന്‍.ഒ.സി. ഇല്ലാതെ മരുന്ന് സ്റ്റോക്കിസ്റ്റുകള്‍ക്ക് മരുന്ന് നല്‍കരുതെന്ന എ.കെ.സി.ഡി.എ. യുടെ നിര്‍ദ്ദേശം നടപ്പിലാക്കാതിരിക്കുവാനും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗീകാരം റദ്ദ് ചെയ്യുവാനും ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും സര്‍ക്കാര്‍ തലത്തില്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാനും ഈ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(ഡി)എ.കെ.സി.ഡി.എ.യുടെ എന്‍.ഒ.സി. ഇല്ലാതെ സ്റ്റോക്കിസ്റ്റുകള്‍ക്ക് മരുന്ന് നല്‍കില്ലയെന്ന് മൊത്ത വിതരണക്കാര്‍ക്ക് ഏതെല്ലാം മരുന്നു കന്പനികള്‍ നിര്‍ദ്ദേശങ്ങളും കത്തിടപാടുകളും നല്‍കിയിട്ടുണ്ട് എന്ന് അറിയുമോ;
(ഇ)മരുന്നു കന്പനികളുടെ മരുന്നു വിതരണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുവാനും പരിശോധിച്ച് കുറ്റമറ്റ പ്രവര്‍ത്തനം ഉറപ്പാക്കാനും എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;
(എഫ്)വില നിയന്ത്രണ നിയമവും സുപ്രീം കോടതി നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ എന്ത് നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ ?
|
838 |
ജീവന്‍ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം
ശ്രീ. സി. ദിവാകരന്‍
(എ)ജീവന്‍ രക്ഷാ മരുന്നുകളുടെ വില കന്പോളത്തില്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)വര്‍ദ്ധന തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ ?
|
839 |
മരുന്നുവില നിയന്ത്രണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)മരുന്നുകള്‍ക്ക് അന്യായമായ വില ഈടാക്കുന്നു എന്ന പരാതി പരിശോധിക്കാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)ഈ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ;
(സി)ഒരേ ചേരുവയുള്ള മരുന്നുകള്‍ വ്യത്യസ്ത കന്പനികള്‍ വലിയ വില വ്യത്യാസത്തില്‍ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കാമോ?
|
840 |
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം
ശ്രീ. പി. സി. വിഷ്ണുനാഥ്
'' സണ്ണി ജോസഫ്
'' എ. റ്റി. ജോര്‍ജ്
'' ഹൈബി ഈഡന്‍
(എ)ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വികസിപ്പിക്കാനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് പുതിയ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികള്‍ തുടങ്ങാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)അന്താരാഷ്ട്ര നിലവാരത്തിലുള്ള എന്തെല്ലാം അത്യാധുനിക സൌകര്യങ്ങളാണ് ലബോറട്ടറികളില്‍ സജ്ജീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)എവിടെയെല്ലാമാണ് പുതിയ ലബോറട്ടറികള്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
841 |
നിരോധിച്ച മരുന്നുകളുടെ വില്‍പ്പന
ശ്രീ. വി. എസ്. സുനില്‍ കുമാര്‍
,, പി. തിലോത്തമന്
ശ്രീമതി ഇ. എസ്. ബിജിമോള്‍
,, ഗീതാ ഗോപി
(എ)കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച മരുന്നുകള്‍ സംസ്ഥാനത്ത് യഥേഷ്്ടം വിറ്റഴിക്കപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്‍ഡ്യ നിരോധിച്ച എത്രയിനം മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)മരുന്നുകളുടെ ഗുണനിലവാര പരിശോധനക്കും പാര്‍ശ്വ ഫലങ്ങളെക്കുറിച്ചുള്ള പഠനത്തിനുമായി നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
842 |
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നടപടി
ശ്രീ. പി.കെ. ബഷീര്‍
(എ)മെഡിക്കല്‍ ഷോപ്പുകളിലൂടെയും മറ്റും വില്‍ക്കപ്പെടുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)നിലവിലെ പരിശോധനാസംവിധാനത്തിന്‍റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന കാലതാമസം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
843 |
ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിന് നടപടി
ശ്രീ. എം. ഉമ്മര്
,, പി. കെ. ബഷീര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
(എ)ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ ;
(ബി)ആയുര്‍വേദ ഔഷധസസ്യങ്ങള്‍ വീടുകളില്‍ വച്ച് പിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ച് ഔഷധ സസ്യകൃഷി ജനകീയമാക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;
(സി)എങ്കില്‍ ഔഷധസസ്യങ്ങളുടെ വിതരണം സംബന്ധിച്ച് ഏതെങ്കിലും വകുപ്പുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?
|
844 |
മരുന്ന് വിതരണം
ശ്രീ. ഇ. കെ. വിജയന്‍
(എ)1948 ലെ ഇന്ത്യന്‍ ഫാര്‍മസി ആക്ടിലെ സെക്ഷന്‍ 42 പ്രകാരം സംസ്ഥാനത്ത് മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്;
(ബി)പ്രസ്തുത ആക്ടിന്‍റെ 42-ാം സെക്ഷന്‍ പ്രകാരം മരുന്നു വിതരണം നടത്തുന്നതിന് ആരോഗ്യ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍ നിലവിലുള്ള ഏത് ചട്ടപ്രകാരമാണ് മേല്‍ സൂചിപ്പിച്ച ജീവനക്കാര്‍ മരുന്ന് വിതരണം നടത്തുന്നത്;
(ഡി)ഇത്തരം പ്രവണതകള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?
|
845 |
കാക്കനാട് മരുന്ന് പരിശോധന ലാബിന്‍റെ പ്രവര്‍ത്തനം
ശ്രീ. ബെന്നി ബെഹനാന്‍
(എ)കാക്കനാട് മരുന്ന് പരിശോധന ലാബിന്‍റെ ഉദ്ഘാടനത്തിനുശേഷം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
(ബി)എത്ര തസ്തികകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്; തസ്തികകള്‍ എതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)എല്ലാ തസ്തികകളിലും ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;
(ഡി)ലബോറട്ടറിയുടെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനത്തിന് യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഇ)പ്രസ്തുത പ്രവര്‍ത്തനം തുടങ്ങുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?
|
846 |
പാലക്കാട് ജില്ലയിലെ ആയുര്‍വ്വേദ/ഹോമിയോ/അലോപ്പതി ഡോക്ടര്‍മാരുടെ തസ്തികകള്
ശ്രീ. എം. ഹംസ
(എ)ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദ വിഭാഗങ്ങളിലായി പാലക്കാട് ജില്ലയില്‍ എത്ര ഡോക്ടര്‍മാരുടെ തസ്തികകള്‍ ആണ് അനുവദിച്ചിട്ടുള്ളത്;
(ബി)അനുവദിക്കപ്പെട്ട തസ്തികകളില്‍ നിലവില്‍ എത്ര ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്;
(സി)നിലവില്‍ വിവിധ വിഭാഗങ്ങളിലായി എത്ര ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു;
(ഡി)പിന്നോക്ക ജില്ലയായ പാലക്കാടിനെ ആരോഗ്യ വകുപ്പ് അവഗണിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)അടിയന്തിരമായി ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്തുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(എഫ്)ഒറ്റപ്പാലത്ത് ഹോളിസ്റ്റിക് ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനുള്ള പ്രപ്പോസലിന്‍റെ കാലിക സ്ഥിതി വ്യക്തമാക്കുമോ ?
|
847 |
തരൂര്‍ ആയൂര്‍വ്വേദ ഡിസ്പെന്‍സറി വികസനത്തിന് നടപടി
ശ്രീ. എ.കെ. ബാലന്
(എ)തരൂര്‍ ആയൂര്‍വേദ ഡിസ്പെന്‍സറി 20 കിടക്കകളുള്ള ആശു പത്രിയായി വികസിപ്പിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത പ്രൊപ്പോസല്‍ നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;
(ബി)ഡിസ്പെന്‍സറി, ആശുപത്രിയായി ഉയര്‍ത്തുന്നതിന് കെട്ടിടം ഉള്‍പ്പെടെയുള്ള ഭൌതിക സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)20 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് വകുപ്പ് നിശ്ചയിച്ചിട്ടുള്ള, ജീവനക്കാര്‍ അടക്കമുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
848 |
ആയൂര്‍ ആയുര്‍വേദ ആശുപത്രി
ശ്രീ. കെ. രാജു
(എ)പുനലൂര്‍ നിയോജകമണ്ധലത്തിലെ ഇടമുളക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ആയൂര്‍ ആയുര്‍വേദ ആശുപത്രിയുടെ കിടക്കകളുടെ എണ്ണം 50 ആയി ഉയര്‍ത്തുന്നതിനുള്ള സത്വരനടപടി സ്വീകരിക്കുമോ;
(ബി)ആയൂര്‍ ആയുര്‍വ്വേദ ആശുപത്രി വികസനത്തിനായി എന്തൊക്കെ കര്‍മ്മപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ?
|
849 |
ആരാധനാലയങ്ങളുടെ പക്കലുളള സ്വര്‍ണ്ണശേഖരം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)വിവിധ ആരാധാനാലയങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ കത്തയച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ദേവസ്വം ബോര്‍ഡുകളോടും പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ടുള്ളതായി അറിയാമോ ; ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് വിശദമാക്കാമോ ?
|
850 |
ശബരിമല വികസന മാസ്റ്റര്‍ പ്ലാന്
ശ്രീ. രാജു എബ്രഹാം
(എ)ശബരിമലയുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
(ബി)ഇവയില്‍ നടപ്പാക്കിയിട്ടുള്ള ഓരോ പദ്ധതിയുടെ പേരും അതിനായി ചെലവഴിച്ച തുകയും എത്ര വീതമെന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കാമോ; ഇപ്പോഴും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നവ ഏതെല്ലാമാണ്; ഇവയ്ക്ക് അനുവദിച്ച തുക എത്രയെന്നും, പദ്ധതിയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
(സി)പുതുതായി അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; അടുത്ത ശബരിമല മണ്ധലകാലത്തിനു മുന്‍പായി ഈ പദ്ധതികള്‍ നടപ്പാക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
|
851 |
പന്പ, ശബരിമല എന്നിവിടങ്ങളില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍
ശ്രീ. വി. ശിവന്‍കുട്ടി
2013-2014 ലെ മണ്ധല പൂജാകാലത്ത് പന്പ, ശബരിമല എന്നിവിടങ്ങളില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയ വികസന പദ്ധതികളെ സംബന്ധിച്ച് തുക, പദ്ധതി ഇനം, തീയതി എന്നിങ്ങനെയുള്ള വിശദാംശം ലഭ്യമക്കാമോ ?
|
852 |
ശബരിമല ക്ഷേത്രത്തില്‍ നേര്‍ച്ചയായി ലഭിക്കുന്ന തെങ്ങിന്‍ തൈകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)ശബരിമല ക്ഷേത്രത്തില്‍ നേര്‍ച്ചയായി ലഭിക്കുന്ന തെങ്ങിന്‍ തൈകള്‍ ഉപയോഗശൂന്യമായി നശിച്ചു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവ ഉപയോഗപ്പെടുത്തുന്നതിനോ ലേലം ചെയ്ത് ദേവസ്വം ബോര്‍ഡിലേയ്ക്ക് മുതല്‍കൂട്ടുന്നതിനോ നടപടി സ്വീകരിക്കുമോ?
|
853 |
മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശന്പളവിതരണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ അധീനതയില്‍ എത്ര ക്ഷേത്രങ്ങള്‍ നിലവിലുണ്ടെന്നും, ഇതില്‍ എത്ര ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശന്പളം ഇപ്പോള്‍ മുടങ്ങിയിട്ടുണ്ടെന്നും, ഇതിന് കാരണമെന്തെന്നും വ്യക്തമാക്കാമോ?
|
854 |
ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തനം
ശ്രീ. റ്റി. വി. രാജേഷ്
(എ)മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയിലെ മാടായി തിരുവര്‍ക്കാട്ട്കാവില്‍ ക്ഷേത്രകലാ അക്കാദമി സ്ഥാപിക്കുന്നതിന് 06.04.2013ന് ഭരണാനുമതി ലഭിച്ചെങ്കിലും തുടര്‍നടപടികള്‍ നീണ്ടുപോകുന്നതെന്തുകൊണ്ടാണ് ;
(ബി)പൂരക്കളി, ചെണ്ട എന്നീ കോഴ്സുകള്‍ നാളിതുവരെ തുടങ്ങിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തനവും കോഴ്സുകളും എന്നത്തേക്ക് തുടങ്ങുവാന്‍ കഴിയുമെന്ന് അറിയിക്കാമോ ?
|
855 |
പൂരക്കളി/തെയ്യം കലാകാരന്മാര്‍ക്കുമുള്ള വേതനം, കുടിശ്ശിക
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
മലബാറിലെ ആചാരസ്ഥാനീയര്‍ക്കും പൂരക്കളി/തെയ്യം കലാകാരന്മാര്‍ക്കും പ്രതിമാസം നല്‍കുന്ന വേതനം ഇനത്തില്‍, നിലവില്‍ എത്ര രൂപയുടെ കുടിശ്ശിക ഉണ്ടെന്നും, എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
|
856 |
കോഴിക്കോട്, ശ്രീ വള്ളിക്കാട്ട്കാവ് ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം
ശ്രീ. എ. കെ. ശശീന്ദ്രന്‍
കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്രീ വള്ളിക്കാട്ട്കാവ് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി മലബാര്‍ ദേവസ്വം ബോര്‍ഡ് 20.09.2012 ലെ 88-ാം നന്പര്‍ തീരുമാനപ്രകാരം ക്ഷേത്രത്തിന് അനുവദിച്ച 20 ലക്ഷം രൂപയുടെ അനുമതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിരമായി അംഗീകാരം നല്‍കാനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
|
857 |
കണ്ണമംഗലം മഹാദേവക്ഷേത്രക്കുളം നവീകരണം
ശ്രീ. സി. കെ. സദാശിവന്
(എ)കായംകുളം മണ്ധലത്തിലെ കണ്ണമംഗലം മഹാദേവക്ഷേത്രത്തിലെ ക്ഷേത്രക്കുളം നവീകരിക്കുന്നത് പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
|
<<back |
|