UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

791

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആനുകൂല്യം 


ശ്രീ. എന്‍.എ. നെല്ലിക്കുന്ന്


(എ)എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആനുകൂല്യം അനുവദിച്ചവരുടെ ലിസ്റ്റില്‍ നിലവില്‍ എത്രപേരാണുള്ളത്;

(ബി)ഇരകളാണെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ നിരവധിയുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(സി)അവരെക്കൂടി ഉള്‍പ്പെടുത്തുന്നകാര്യം പരിശോധിക്കാന്‍ മെഡിക്കല്‍ ക്യാന്പ് നടത്തിയിരുന്നോ; എങ്കില്‍ എന്ന്; എത്രപേര്‍ ക്യാന്പില്‍ പങ്കെടുത്തു; 

(ഡി)ക്യാന്പില്‍ പങ്കെടുത്തവരില്‍ നിന്നും എത്രപേരെ കൂടുതലായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; 

(ഇ)ഇല്ലെങ്കില്‍ എത്രയുംവേഗം ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

792

മൊബൈല്‍ ഫോണ്‍ ഉപയോഗം 


ശ്രീ. എം. പി. വിന്‍സെന്‍റ്


മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഓര്‍മ്മക്കുറവ് സൃഷ്ടിക്കുന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

793

പെന്‍റാവാലന്‍റ് കുത്തിവെയ്പ് 


പ്രൊഫ. സി. രവീന്ദ്രനാഥ്

 ശ്രീ. ജി. സുധാകരന്‍ 

,, ആര്‍. രാജേഷ്

 ഡോ. കെ. ടി. ജലീല്‍ 


(എ)പ്രാരംഭ പദ്ധതിയായി സംസ്ഥാനത്ത് ആരംഭിച്ച പെന്‍റാവാലന്‍റ് കുത്തിവെയ്പിനെക്കുറിച്ച് നടത്തിയ അവലോകന റിപ്പോര്‍ട്ട് പഠിച്ചിരുന്നോ; വിശദമാക്കുമോ; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)പ്രസ്തുത കുത്തിവെയ്പ്പുകാരണം 18 കുട്ടികള്‍ മരിക്കാനിടയായതിനെക്കുറിച്ച് പഠനം നടത്തിയിരുന്നോ; അതിന്‍റെ വിശദാംശം ലഭ്യമാക്കുമോ;
 
(സി)പ്രസ്തുത കുത്തിവെയ്പ്പിനെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ആശങ്ക ദൂരീകരിക്കുന്നതുവരെ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമോ ?

794

പെന്‍റാവാലന്‍റ് വാക്സിനേഷന്‍

 
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)സംസ്ഥാനത്ത് പെന്‍റാവാലന്‍റ് വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് എപ്പോഴാണ് തുടക്കം കുറിച്ചതെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത വാക്സിന്‍ കുട്ടികള്‍ക്ക് എന്തിനുവേണ്ടിയാണ് നല്‍കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത മരുന്ന് എവിടെനിന്നാണ് ലഭ്യമാക്കുന്നത്; 

(സി)പ്രസ്തുത മരുന്ന് ഉപയോഗിച്ചതുമൂലം കുട്ടികള്‍ക്ക് മരണം സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ആയത് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ ഉന്നതതല സംഘത്തെ നിയോഗിച്ചിട്ടുണ്ടോ; 

(ഡി)പ്രസ്തുത സംഘം ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; 
(ഇ)എങ്കില്‍ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്താണെന്ന് വിശദമാക്കാമോ?

795

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


(എ)തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് ജീവനക്കാര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

796

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് അംഗീകാരമുള്ള ആശുപത്രികള്‍ 


ശ്രീ. എം. ഹംസ 


(എ)നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്‍റെ അംഗീകാരമുള്ള എത്ര ആശുപത്രികള്‍ സംസ്ഥാനത്തുണ്ട് ; 

(ബി)സ്വകാര്യ ആശുപത്രികളുടേയും, സര്‍ക്കാര്‍ ആശുപത്രികളുടേയും വിശദാംശം വെവ്വേറെ നല്കുമോ ; 

(സി)പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു ; പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഗൌരവമായി കാണുന്നുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ?

797

ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള പരിശോധനകള്‍ 


ശ്രീ. പി. കെ. ബഷീര്‍ 


(എ)ഭക്ഷ്യസുരക്ഷാനിയമപ്രകാരം നടത്തിവന്നിരുന്ന പരിശോധനകള്‍ ഇപ്പോള്‍ കാര്യക്ഷമമല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍, കണ്ടെത്തലുകള്‍, സ്വീകരിച്ച നടപടി എന്നിവ ജില്ലതിരിച്ചു വിശദമാക്കുമോ? 

798

പുവര്‍ പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി

 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 


(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുവര്‍ പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി മുഖേന എന്തു തുകയുടെ ചികിത്സാസഹായം വിതരണം ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ; 

(ബി)ഓരോ ജില്ലയിലും എത്രപേര്‍ക്ക് പ്രസ്തുതസഹായം നല്‍കിയിട്ടുണ്ടെന്നും, എന്തു തുക ഇതിനായി ചെലവഴിച്ചിട്ടു ണ്ടെന്നും വ്യക്തമാക്കുമോ? 

799

പനിബാധിതര്‍ക്കുള്ള ചികിത്സാ ധനസഹായം 


ശ്രീ. എ. എം. ആരിഫ്


(എ)2006-2011 വര്‍ഷങ്ങളില്‍ ചിക്കന്‍ഗുനിയ ബാധിച്ച് മരണമടഞ്ഞ എത്രപേര്‍ക്ക് എന്ത് തുക വീതം ധനസഹായം നല്‍കി; എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയവ ബാധിച്ച് മരണമടഞ്ഞ എത്രപേര്‍ക്ക,് എന്ത് തുക വീതം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നല്ലാതെ ചികില്‍സാ ധനസഹായം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(സി)കഴിഞ്ഞ സര്‍ക്കാര്‍ എന്ത് സഹായമാണ് പനി ബാധിച്ച് മരിച്ചവര്‍ക്ക് കൊടുത്തത്; അത് കൊടുക്കാന്‍ സന്നദ്ധമാണെന്ന് ബഹു. മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതുപ്രകാരം പനിമൂലം മരിച്ചവരുടെ വിവരം ശേഖരിച്ചോ; എത്രപേര്‍ക്ക് കൊടുക്കാന്‍ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

800

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം

 
ശ്രീ. ഇ. ചന്ദ്രശേഖരന്


(എ)ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)അംഗണ്‍വാടിയിലെ ന്യൂട്രീഷ്യന്‍ ക്ലാസ്സുകള്‍ക്ക് എത്ര രൂപയായിരുന്നു അലവന്‍സ് നല്‍കിയിരുന്നതെന്നും ഇപ്പോള്‍ എത്രയാണ് നല്‍കുന്നതെന്നും അറിയിക്കുമോ?

801

തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സംഭവം


ശ്രീ. ബാബു എം. പാലിശ്ശേരി

 ,, പി. ശ്രീരാമകൃഷ്ണന്‍

 ,, എസ്. ശര്‍മ്മ 

,, കെ. വി. അബ്ദുള്‍ ഖാദര്‍


(എ)കുന്നംകുളം താലൂക്കാശുപത്രിയില്‍ തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് ഒന്പത് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടാനിടയായതിനെ ക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവോ; അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
 
(ബി)ചികിത്സാപിഴവ് വരുത്തിയവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
 
(സി)കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് നല്കിയ സഹായവും നഷ്ടപരിഹാരവും എന്തൊക്കെയായിരുന്നുവെന്ന് വിശദമാക്കാമോ; 

(ഡി)പ്രസ്തുത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മറ്റ് ആശുപത്രികളില്‍ എന്തെങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ഇ)സൌജന്യക്യാന്പുകളുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ തിമിര ശസ്ത്രക്രിയയ്ക്കായി ആളുകളെ കാന്‍വാസ് ചെയ്യുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തൊക്കെയാണ്; വിശദമാക്കാമോ?

802

108 ആംബുലന്‍സുകള്‍


ശ്രീമതി പി. അയിഷാ പോറ്റി


(എ)സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന 108 ആംബുലന്‍സുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(ബി)പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായ എത്ര 108 ആംബുലന്‍സുകള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തിവരുന്നു;

(സി)108 ആംബുലന്‍സുകളുടെ അറ്റകുറ്റപണിയുടെ ചുമതല ആരിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)108 ആംബുലന്‍സുകളുടെ നിലവിലെ നടത്തിപ്പു ചുമതല നിക്ഷിപ്തമാക്കിയിട്ടുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഇ)108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദമാക്കാമോ?

803

108 ആംബുലന്‍സിന്‍റെ ക്രമക്കേട്


ശ്രീ. കെ. സുരേഷ് കുറുപ്പ്


(എ)108 ആംബുലന്‍സുകള്‍ അധിക ദൂരം ഓടിച്ചതായി വ്യാജരേഖയുണ്ടാക്കി, അഴിമതി നടന്നു എന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; 

(ബി)ഏത് ഏജന്‍സിയാണ് അന്വേഷണം നടത്തിയത്; അന്വേഷണത്തില്‍ വെളിവാക്കപ്പെട്ട വസ്തുതകള്‍ വ്യക്തമാക്കാമോ; 

(ബി)അന്വേഷണം നേരിടുന്ന സ്ഥാപനവുമായുള്ള കരാര്‍ കാലാവധി അവസാനിച്ചത് എന്നാണ്; അതേ സ്ഥാപനത്തിന് വീണ്ടും കരാര്‍ നല്കിയിട്ടുണ്ടോ; 

(സി) നിലവിലുണ്ടായിരുന്ന കരാറിന്‍റെ കാലാവധി നീളുന്നതിനു മുന്‍പായി പുതിയ ടെണ്ടര്‍ വിളിയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടായിരുന്നോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കാമോ?

804

പുകയില ഉല്‍പന്നങ്ങളുടെ വിപണനം 


ശ്രീ. സി. മമ്മൂട്ടി 

,, കെ.എം. ഷാജി

 ,, പി.കെ. ബഷീര്

‍ ,, എം. ഉമ്മര്‍ 


(എ)പുകയില ഉല്‍പന്നങ്ങളുടെ വിപണനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പൊതുസ്ഥലത്ത് പുകവലി നിരോധനം കര്‍ശനമാക്കിയ നടപടികളെത്തുടര്‍ന്ന് പുകവലിക്കാരുടെ എണ്ണം താല്‍ക്കാലികമായി കുറഞ്ഞെങ്കിലും വീണ്ടും ആയതില്‍ വര്‍ദ്ധനവുണ്ടാകുന്ന കാര്യം ഗൌരവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ടോ; 

(സി)പുകയില ഉല്‍പന്നങ്ങള്‍ സ്കൂള്‍ പരിസരങ്ങളില്‍നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും, പാന്‍പരാഗ് പോലുള്ള ഹാനികരമായ പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തുന്നത് കര്‍ശനമായി തടയുവാനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുമോ?

805

നിരോധിത ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പന 


ശ്രീ. പി.കെ. ബഷീര്‍


(എ)സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പാന്‍പരാഗ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നിര്‍ബാധം കേരളത്തിലേയ്ക്ക് വരുന്നുണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ആയതിന്‍റെ ലഭ്യതയും വില്‍പനയും പൂര്‍ണ്ണമായും തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

806

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം


ശ്രീമതി കെ. എസ്. സലീഖ



(എ)സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്ന് വാങ്ങി സൂക്ഷിക്കുന്ന കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍റെ എത്ര സംഭരണ ശാലകളാണ് നിലവിലുള്ളത്; 

(ബി)സംഭരണ ശാലകള്‍ ഏതെങ്കിലും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം;

(സി)മരുന്ന് സംഭരണവും വിതരണവും സ്വകാര്യ മരുന്ന് കന്പനികളെ നേരിട്ട് ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ; 

(ഡി)ഇത്തരത്തില്‍ സംഭരണ ശാലകള്‍ പൂട്ടിയാല്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വ്യക്തമാക്കുമോ;

(ഇ)2013-14 നടപ്പു വര്‍ഷം കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് അനുവദിച്ച ബജറ്റ് വിഹിതം എത്രയാണെന്നും എന്തു തുക ഇതുവരെ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

807

ഭക്ഷ്യവസ്തുക്കളുടെ വിപണനം 


ശ്രീ. എ. കെ. ബാലന്

‍ ,, ജി. സുധാകരന്‍

 ,, എ. പ്രദീപ് കുമാര്

‍ ,, കെ. കെ. നാരായണന്‍ 


(എ)ഭക്ഷ്യവസ്തുക്കള്‍ വിപണനം ചെയ്യുന്നവരെല്ലാം ഫുഡ് സേഫ്റ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയോ ലൈസന്‍സ് എടുക്കുകയോ ചെയ്തിരിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ബി)ലൈസന്‍സ് നല്‍കുകയോ രജിസ്ട്രേഷന്‍ അനുവദിക്കുകയോ ചെയ്യുന്നതിനുമുന്പ് എന്തൊക്കെ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അറിയിക്കുമോ; വ്യാപാരികള്‍ പാലിക്കേണ്ട നിബന്ധനകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
 
(സി)ബേക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണശാലകളില്‍ ചീഞ്ഞതും പഴകിയതുമായ മാംസാഹാരവും മറ്റും വില്‍ക്കുന്നതും നിതേ്യാപയോഗ സാധനങ്ങളില്‍ പെട്രോളിയം ഉല്പന്നങ്ങള്‍, ഫോര്‍മാലിന്‍ തുടങ്ങിയ കാന്‍സറിനുവരെ കാരണമാകാവുന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും വര്‍ദ്ധിച്ചുവരുന്നത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വീഴ്ച കൊണ്ടാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ; 

(ഡി)നിയമലംഘനത്തിന്‍റെ പേരില്‍ ലൈസന്‍സ് റദ്ദാക്കുകയും നിയമ നടപടിക്ക് വിധേയമാക്കുകയും ചെയ്ത കേസ്സുകളുടെ എണ്ണം വ്യക്തമാക്കുമോ ?

808 മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ആശുപത്രി ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതില്‍ വ്യാപകമായ ക്രമക്കേട് നടന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഏതൊക്കെ ആശുപത്രികള്‍ക്കായി എന്തൊക്കെ ഉപകരണങ്ങള്‍ വാങ്ങിയെന്നും ഈ ഇനത്തില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ; 

(സി)ഈ കാലയളവില്‍ എത്ര രൂപയുടെ മരുന്നുകള്‍ വാങ്ങി എന്ന് വ്യക്തമാക്കുമോ ; 

(ഡി)ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പിന്‍റെ പരിശോധനാ വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ എന്തൊക്കെ കണ്ടെത്തലുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ; 

(ഇ)ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവാദികളായ ഉദേ്യാഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

809

മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങിയ മരുന്നുകളും ഉപകരണങ്ങളും

 
ശ്രീമതി കെ. എസ്. സലീഖ


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഓരോ വര്‍ഷവും എന്തു തുകയുടെ മരുന്നുകള്‍, ഡയാലിസിസ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ മറ്റു ചികിത്സാ യന്ത്രങ്ങള്‍ എന്നിവ വാങ്ങിയിട്ടുണ്ടെന്ന് അറിയിക്കാമോ ; 

(ബി)ഏതെല്ലാം മരുന്നു കന്പനികളില്‍ നിന്ന് മരുന്നുകളും ഏതെല്ലാം കന്പനികളില്‍ നിന്ന് ചികിത്സാ സംബന്ധമായ യന്ത്രസാമഗ്രികളും, കന്പ്യൂട്ടറുകളും വാങ്ങിയെന്ന് വ്യക്തമാക്കുമോ ; 

(സി)പ്രസ്തുത മരുന്നുകള്‍, യന്ത്ര സാമഗ്രികള്‍ എന്നിവ വാങ്ങാനായി എന്തെല്ലാം മാനദണ്ധങ്ങള്‍ പാലിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ; 

(ഡി)നിലവിലുള്ള മാനദണ്ധങ്ങള്‍ പാലിക്കാതെ കോര്‍പ്പറേഷന്‍ വാങ്ങിയ മരുന്നുകള്‍/ഉപകരണങ്ങള്‍ ഏതെല്ലാമെന്നും ഇതിന് അംഗീകാരം ലഭിച്ചുവോ എന്നും വ്യക്തമാക്കുമോ ; 

(ഇ)ഇതുവഴി കോര്‍പ്പറേഷന് എത്ര തുക നഷ്ടമായി ; വിശദമാക്കുമോ ; 

(എഫ്)കോര്‍പ്പറേഷന്‍ ഉദേ്യാഗസ്ഥരുടെയും കോര്‍പ്പറേഷന്‍ നയിക്കുന്നവരുടെയും അനാസ്ഥ കാരണം കരാര്‍ പ്രകാരം മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വാങ്ങിയതിലും കരാര്‍ പാലിക്കുന്നതിലും വീഴ്ച വരുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടുവോ ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചു ; വ്യക്തമാക്കുമോ ?

810

ജീവന്‍ രക്ഷാമരുന്നുകളുടെ ലഭ്യത


ശ്രീ. പി. സി. ജോര്‍ജ് 

,, എം. വി. ശ്രേയാംസ് കുമാര്‍ 

ഡോ. എന്‍. ജയരാജ്

 ശ്രീ. റോഷി അഗസ്റ്റിന്‍


(എ)ജീവന്‍രക്ഷാമരുന്നുകളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 

(ബി)ജീവന്‍ രക്ഷാമരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും കൃത്രിമ ക്ഷാമം സൃഷ്ടിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ? 

(സി)അവശ്യമരുന്നുകളുടെയും വാക്സിനുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും, കൃത്രിമ മരുന്നു ക്ഷാമം സൃഷ്ടിച്ച് രോഗികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഉതകുന്ന നിയമനിര്‍മ്മാണം നടത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

811

മരുന്നുകളുടെ സൌജന്യ വിതരണം


ശ്രീ. റ്റി.എന്‍. പ്രതാപന്‍

 '' എം.പി. വിന്‍സെന്‍റ്

 '' ലൂഡിലൂയിസ്

 '' ആര്‍. സെല്‍വരാജ്


(എ)സംസ്ഥാനത്ത് എല്ലാ മരുന്നുകളും സൌജന്യമായി രോഗികള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)എതെല്ലാം വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്; വ്യക്തമാക്കാമോ; 

(ഡി)എന്തെല്ലാം കേന്ദ്രസഹായമാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നതെന്നു വിശദമാക്കുമോ;

(ഇ)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

812

കാരുണ്യ ഫാര്‍മസി


ശ്രീ. എ. എ. അസീസ് 

,, കോവൂര്‍ കുഞ്ഞുമോന്


(എ)സംസ്ഥാനത്ത് എത്ര കാരുണ്യ ഫാര്‍മസികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ; 

(ബി)എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

813

ജനറിക് മരുന്നുകളുടെ സൌജന്യവിതരണം


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്

‍ '' ജോസഫ് വാഴക്കന്‍

 '' കെ. മുരളീധരന്

‍ '' വി.ഡി. സതീശന്‍ 


(എ)സംസ്ഥാനത്ത് ജനറിക് മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ആര്‍ക്കെല്ലാമാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്; വ്യക്തമാക്കാമോ; 

(സി)ഏതെല്ലാം ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)പദ്ധതി നടത്തിപ്പിനുള്ള തുക എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ?

814

ജീവന്‍ രക്ഷാമരുന്നുകളുടെ വില


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)ജീവന്‍ രക്ഷാമരുന്നുകളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; 

(ബി)ജീവന്‍ രക്ഷാ മരുന്നുകള്‍ രോഗികള്‍ക്ക് വിലകുറച്ച് നല്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ ; 

(സി)സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖാന്തിരം വില്ക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പൊതുവിപണിയില്‍ എന്ത് വിലയാണ് നല്കേണ്ടിവരുന്നത് എന്നുള്ള താരതമ്യപഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ഓരോ മരുന്നുകളുടെയും ഇനം തിരിച്ചുള്ള വിലനിലവാരം ലഭ്യമാക്കുമോ ?

815

അര്‍ബുദരോഗത്തിനു മരുന്നു ക്ഷാമം


ശ്രീ. സാജു പോള്‍


(എ)സംസ്ഥാനത്ത് അര്‍ബുദരോഗത്തിനു മരുന്നു ക്ഷാമം മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗികളുടെ ചികിത്സ മുടങ്ങിയതായ വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; 

(ബി)തിരുവനന്തപുരം ആര്‍.സി. സി യില്‍ കീമോതെറാപ്പിക്കായി പ്രവേശിപ്പിച്ച നിരവധി രോഗികളെ മരുന്നു ലഭിക്കാത്തതിനാല്‍ തിരിച്ചയക്കാനിടയായ സംഭവം ഗൌരവമായി കാണുന്നുണ്ടോ; 

(സി)കൃത്യമായ ഇടവേളകളില്‍ രക്തത്തിന്‍റെ അളവ് വേണ്ട രീതിയില്‍ ഉണ്ടാകുന്പോഴേ ചികിത്സ നടത്താനാകൂ എന്നതിനാല്‍ ഇതുമൂലം രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളും ചികിത്സാ സൌകര്യങ്ങളും ഏര്‍പ്പെടുത്തി ആര്‍. സി. സി യിലെ തിരക്ക് കുറയ്ക്കാനും കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനു സൌകര്യമൊരുക്കാനും നടപടി സ്വീകരിക്കുമോ?

816

ജനറിക് മരുന്നു വില നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം


ശ്രീ. എം. പി. വിന്‍സെന്‍റ്


ജനറിക് മരുന്നുകള്‍ക്ക് പകരം വിലകൂടിയ കോംബിനേഷന്‍ മരുന്നുകള്‍ വിപണനം ചെയ്ത് ലാഭം കൊയ്യാനുള്ള മരുന്നു കന്പനികളുടെ ശ്രമം തടയുവാന്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് നിയമ നിര്‍മ്മാണം നടത്തുമോ; വിശദമാക്കുമോ?

817

നീതി മെഡിക്കല്‍സ്റ്റോറുകളില്‍ മരുന്നുകളുടെ ദൌര്‍ലഭ്യം പരിഹരിക്കാന്‍ നടപടി 


ശ്രീ. കെ. എന്‍. എ. ഖാദര്

‍ 
(എ)നീതി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ആവശ്യമായ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)ആയതിനുകാരണം മരുന്നു ലോബികളുടെ ഇടപെടലാണെന്ന വാദം ശരിയാണോ ; 

(സി)ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാതരം മരുന്നുകളും നീതിസ്റ്റോറില്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ? 

818

കേരളീയരുടെ ആരോഗ്യ വിവരശേഖരണം 


ശ്രീ. എം. എ. ബേബി


(എ)കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിവരശേഖരണത്തിന്‍റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഏതെങ്കിലും വിദേശ ഏജന്‍സിയുമായി ഇതിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;

(ഡി)ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന ആരോഗ്യ വിവരങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുമോ;

(ഇ)ഇതിനകം ശേഖരിക്കപ്പെട്ട വിവരങ്ങള്‍ പ്രസ്തുത കന്പനി എവിടെയാണ് സൂക്ഷിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; 

(എഫ്)പ്രസ്തുത കാര്യത്തിനായി സര്‍ക്കാര്‍ ഉത്തരവ് നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

819

കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ്ലൈന്‍ സ്റ്റഡി സര്‍വ്വേയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 

,, എ. എം. ആരിഫ് 

,, എസ്. ശര്‍മ്മ 

,, കെ. വി. അബ്ദുള്‍ ഖാദര്‍ 


(എ)കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ബേസ്ലൈന്‍ സ്റ്റഡി സര്‍വ്വേയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;
 
(ബി)പ്രസ്തുത സര്‍വ്വേയുമായി ബന്ധപ്പെട്ടു ലഭിച്ച വിദേശസഹായത്തിന്‍റെ വിവരവും, സര്‍വ്വേയ്ക്കായി ചെലവഴിച്ച തുക സംബന്ധിച്ച വിശദാംശങ്ങളും, ആയതിനായി ജീവനക്കാരെ നിയോഗിക്കാന്‍ 2013 മേയ് 18-ന് ഇറക്കിയ ഉത്തരവിന്‍റെ പകര്‍പ്പും ലഭ്യമാക്കുമോ; 

(സി)സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് പോളിപില്‍ എന്ന ഗുളിക വിതരണം ചെയ്തിരുന്നോ; വിശദമാക്കുമോ; 

(ഡി)പ്രസ്തുത സര്‍വ്വേ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിരുന്നോ; അതിന്‍റെ കാരണമെന്തായിരുന്നു; അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചിരുന്നോ; റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?

820

പാന്പുകടിയേറ്റവര്‍ക്ക് കുത്തിവെക്കാനുള്ള മരുന്നിന്‍റെ ദൌര്‍ലഭ്യം 


ശ്രീ. ഇ. ചന്ദ്രശേഖരന്

‍ 
(എ)പാന്പുകടിയേറ്റവര്‍ക്ക് കുത്തിവെക്കാനുള്ള മരുന്നിന്‍റെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ മരുന്ന് ലഭ്യമാക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ ? 

821

വിഷ ചികിത്സാ മരുന്നിന്‍റെ അപര്യാപ്തത 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)


(എ)സംസ്ഥാനത്ത് വിഷ ചികിത്സാമരുന്ന് ആന്‍റിവെനം കിട്ടാനില്ലാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത മരുന്ന് ലഭ്യമാക്കാന്‍ ആവശ്യമായ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

822

അന്യസംസ്ഥാന തൊഴിലാളികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ 


ശ്രീ. കെ. ദാസന്‍


(എ)സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം അന്യസംസ്ഥാന തൊഴിലാളികള്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ തൊഴിലിടങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നത് വഴി ഉണ്ടായിട്ടുള്ള സാമൂഹികാരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത സ്ഥിതിവിശേഷം പരിഹരിക്കുന്നതിന് തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

823

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം


ശ്രീ. സാജു പോള്‍



(എ)ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്‍ കീഴിലുള്ള ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം നിലവില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)വിരമിക്കല്‍ പ്രായപരിധി വീണ്ടും ഉയര്‍ത്താന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ലക്ചറര്‍, സീനിയര്‍ ലക്ചറര്‍ എന്നീ തസ്തികകളില്‍ നിയമനം നടന്ന അവസാന വര്‍ഷം ഏതാണ്; 

(ഡി)കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഓരോ മെഡിക്കല്‍ കോളേജിലും പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍, ലക്ചറര്‍ എന്നീ തസ്തികകളില്‍ എത്ര പേര്‍ ആവശ്യമാണ്; നിലവില്‍ എത്ര പേര്‍ വിവിധ തസ്തികളില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ;

824

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം 


ശ്രീ. എളമരം കരീം 


(എ)2013-ല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുകള്‍ എം.ബി.ബി.എസ്. കോഴ്സിനുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്കു പ്രവേശനം നടത്തിയത് ഏത് മാനദണ്ധപ്രകാരമാണെന്ന് വെളിപ്പെടുത്താമോ; 

(ബി)സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുകള്‍ക്ക് അര്‍ഹമായ മൊത്തം സീറ്റുകള്‍ എത്രയായിരുന്നു എന്നു വെളിപ്പെടുത്താമോ; 

(സി)എന്‍.ആര്‍.ഐ. സീറ്റുകള്‍ക്ക് മാനേജ്മെന്‍റുകള്‍ ഈടാക്കിയ ഒറ്റത്തവണ തലവരിപ്പണം എത്രയായിരുന്നു; വിശദമാക്കാമോ; 

(ഡി)എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുകളും കൂടി എം.ബി.ബി.എസ്., എന്‍.ആര്‍.ഐ. സീറ്റിലേക്ക് പ്രവേശനം നടത്തിയ ഇനത്തില്‍ 2013-ല്‍ എത്ര കോടി രൂപ ഈടാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ? 

825

പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍


ശ്രീ. സി. എഫ്. തോമസ്

 ,, റ്റി. യു. കുരുവിള

 ,, തോമസ് ഉണ്ണിയാടന്

‍ ,, മോന്‍സ് ജോസഫ്


(എ)പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇവ സമയബന്ധിതമായി ആരംഭിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(സി)ഓരോ മെഡിക്കല്‍ കോളേജിലും കുറഞ്ഞത് രണ്ടു സ്പെഷ്യാലിറ്റി ആശുപത്രികളും, റിസര്‍ച്ച് സെന്‍ററും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

826

പുതിയ മെഡിക്കല്‍ കോളേജുകള്‍


ശ്രീ. പാലോട് രവി

 ,, തേറന്പില്‍ രാമകൃഷ്ണന്‍ 

,, ഷാഫി പറന്പില്

‍ ,, ലൂഡി ലൂയിസ്


(എ)പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ; 

(ബി)എവിടെയെല്ലാമാണ് പ്രസ്തുത മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; 

(സി)ഇതിനായുള്ള ധനസമാഹരണം എങ്ങനെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ; 


(ഡി)മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

827

പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍


ശ്രീ. എ. എ. അസീസ്

 ,, കോവൂര്‍ കുഞ്ഞുമോന്‍


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്; അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
 
(ബി)ഓരോന്നിന്‍റെയും പ്രവര്‍ത്തന പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ; 

(സി)പ്രസ്തുത മെഡിക്കല്‍ കോളേജുകള്‍ ഓരോന്നിലും അനുവദിച്ചിട്ടുള്ള മെഡിക്കല്‍ സീറ്റുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ?

828

ആലപ്പുഴ മെഡിക്കല്‍ കോളേജ് നവീകരണം


ശ്രീ. എ.എം.ആരിഫ്


(എ)ഏതെല്ലാം മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കാണ് നവീകരണത്തിനായി പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍ നിന്നും ധനസഹായം അനുവദിച്ചതെന്നും എത്രകോടി രൂപ വീതമാണെന്നും അറിയിക്കുമോ; രാജ്യത്ത് എത്ര ആശുപത്രികള്‍ക്കാണ് ഈ പദ്ധതി പ്രകാരം സഹായം അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; 

(ബി)ആലപ്പുഴ ജില്ല, പകര്‍ച്ചവ്യാധികളുടെ ജില്ലയാണെന്നും ആകയാല്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിന്‍റെയും മറ്റ് ആശുപത്രികളുടെയും നവീകരണത്തിന് പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് സര്‍ക്കാര്‍ 2006 മുതല്‍ ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; 

(സി)ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസനത്തിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ മുന്പാകെ സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ ?

829

മെഡിക്കല്‍കോളേജുകളുടെയും ആശുപത്രികളുടെയും ശുചിത്വ പരിപാലനം

 
ശ്രീ. റ്റി. യു. കുരുവിള

 ,, സി. എഫ്. തോമസ്

 
(എ)പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എത്ര പുതിയ തസ്തികകളാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കാമോ ; 

(ബി)ഇവയുടെ കെട്ടിടനിര്‍മ്മാണം കാലോചിതമായി പരിഷ്കരിച്ച രീതിയിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ; 

(സി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പരിപാലനം ശാസ്ത്രീയമായി പരിഷ്കരിച്ച് വൃത്തിയും ഗുണനിലവാരവും സംരക്ഷിക്കുന്നതിന് പ്രതേ്യക നടപടികള്‍ സ്വീകരിക്കുമോ ; 

(ഡി)വൃത്തിയും ഗുണനിലവാരവും സൂക്ഷിക്കുന്ന പി.എച്ച്.സി., സി.എച്ച്.സി. താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് താലൂക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ അവാര്‍ഡും പ്രതേ്യക സഹായവും നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

830

കൊച്ചിയില്‍ സ്വകാര്യ ഡെന്‍റല്‍ കോളേജിന് എന്‍. ഒ. സി.


ശ്രീ. എം. എ. ബേബി


(എ)കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന് സമീപം സ്വകാര്യ ഡെന്‍റല്‍ കോളേജിന് എന്‍. ഒ. സി. നല്‍കാന്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ ; 

(ബി)സഹകരണ മെഡിക്കല്‍ കോളേജിന്‍റെ ചികിത്സാ സംവിധാനങ്ങള്‍ പങ്ക്വെക്കാമെന്ന ലക്ഷ്യം ഡെന്‍റല്‍ കോളേജ് പദ്ധതിക്കാര്‍ക്കുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാമോ ;
 
(സി)സഹകരണ മെഡിക്കല്‍ കോളേജിന്‍റെ സൌകര്യങ്ങള്‍ സ്വകാര്യ ഡെന്‍റല്‍ കോളേജിന് നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; 

(ഡി)ഡെന്‍റല്‍ കോളേജ് നടത്താനുള്ള ചെന്നൈയിലെ സണ്‍ഷൈന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.