|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
559
|
സംസ്ഥാനത്തിന്‍റെ സാന്പത്തിക സ്ഥിതി
ശ്രീ. പി. കെ. ബഷീര്‍
,, കെ. എന്‍. എ. ഖാദര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, എന്‍. ഷംസുദ്ദീന്‍
(എ)സാന്പത്തിക സ്ഥിതി സുസ്ഥിരവും, വികസനോന്മുഖവുമാക്കുന്നതിനു വേണ്ടി എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
(ബി)സാധാരണ ജനങ്ങളില്‍ അധികഭാരം വരാത്ത രീതിയില്‍ സംസ്ഥാനത്തിന്‍റെ വരുമാന വര്‍ദ്ധനയ്ക്കുതകുന്ന നടപടികള്‍ക്ക് രൂപം നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)വിവിധ ഭരണച്ചെലവും അപ്രായോഗികവും, പ്രയോജനരഹിതവുമായ പദ്ധതികള്‍ക്കുവേണ്ടിയുള്ള വകയിരുത്തലും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
|
560 |
നിലവിലുളള സാന്പത്തികസ്ഥിതി
ശ്രീ.എ.കെ.ശശീന്ദ്രന്‍
(എ)നിലവിലുളള സാന്പത്തികസ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ; ധവളപത്രം ഇറക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
(ബി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് പിരിച്ചെടുത്ത വിവിധ ഇനം നികുതിയില്‍ നിലവില്‍ കുറവ് സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുളള അടിയന്തിര നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
|
561 |
സര്‍ക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധി
ശ്രീ. ഇ. കെ. വിജയന്‍
(എ)നടപ്പു സാന്പത്തിക വര്‍ഷം വെയിസ് ആന്‍റ് മീന്‍സ്/ഓവര്‍ ഡ്രാഫ്റ്റ് എത്ര തവണ എടുത്തിട്ടുണ്ട് ;
(ബി)എങ്കില്‍ സര്‍ക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധിക്കുള്ള കാരണം വിശദമാക്കുമോ ;
(സി)വെയിസ് ആന്‍റ് മീന്‍സ് ഒഴിവാക്കുന്നതിന് അടുത്ത സാന്പത്തിക വര്‍ഷം എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ ?
|
562 |
സാന്പത്തികപ്രതിസന്ധി
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)സാന്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമനനിരോധനമോ സാന്പത്തികനിരോധനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതൊക്കെ മേഖലകളിലാണ് പ്രസ്തുത നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
|
563 |
സംസ്ഥാനത്തിന്‍റെ ധനകാര്യ സ്ഥിതി സംബന്ധിച്ച്
ശ്രീ. എം.ഹംസ
(എ)സംസ്ഥാനത്തിന്‍റെ ധനകാര്യ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ധനകാര്യവകുപ്പിന്‍റെ 2013 ആഗസ്റ്റ് മാസം 8-ാം തീയതിയിലെ ഉത്തരവില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുള്ളത്;
(സി)അഡീഷണല്‍ റവന്യൂമൊബിലൈസേഷന് നല്‍കപ്പെട്ട നിര്‍ദ്ദേശ പ്രകാരം ഏതെല്ലാം വകുപ്പുകള്‍ നടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കാമോ;
(ഡി)നിലവില്‍ നിയമന നിരോധനത്തിന് ധനകാര്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
|
564 |
പൊതുകടം
ശ്രീ. ജെയിംസ് മാത്യു
(എ)കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുന്പോള്‍ പൊതുകടം എത്രയായിരുന്നുവെന്ന് വിശദമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷത്തെയും പൊതുകടം എത്രയായിരുന്നു എന്ന് വിശദമാക്കുമോ;
(സി)ഇപ്രകാരം കടം വാങ്ങിയ തുക എപ്രകാരമാണ് ചിലവഴിച്ചത് എന്ന് വ്യക്തമാക്കാമോ;
(ഡി)റവന്യൂ ചെലവിനത്തിലും മൂലധനചെലവിനത്തിലും ഉള്ള കണക്കുകള്‍ പ്രത്യേകം വിശദമാക്കാമോ;
|
565 |
സര്‍ക്കാരിന്‍റെ ബാദ്ധ്യതകള്‍
ശ്രീ. കെ. ദാസന്‍
(എ)സര്‍ക്കാര്‍ ഉടന്‍ കൊടുത്ത് തീര്‍ക്കേണ്ടതായി ബാക്കി നില്പുള്ള ബാദ്ധ്യതകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി)കരാറുകാര്‍ക്കും, കെ.എസ്.ആര്‍.ടി.സി, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നല്കുവാനുള്ള തുക എത്രയാണെന്ന് വിശദമാക്കാമോ;
(സി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനും, മെഡിക്കല്‍ കോര്‍പ്പറേഷനും, കണ്‍സ്യൂമര്‍ ഫെഡറേഷനും നല്കുവാന്‍ നില്പുള്ള തുക എത്ര;
(ഡി)ക്ഷേമ പദ്ധതികള്‍ ഓരോന്നും ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക എത്ര;
(ഇ)കര്‍ഷകര്‍ക്കും, സഹകരണ സംഘത്തില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ സബ്സിഡി ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ള തുകകള്‍ എത്ര; ലാന്‍റ് അക്വസിഷന്‍ നടത്തിയ ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ള ബാധ്യതകള്‍ എത്ര;
(എഫ്)എം.എല്‍.എ മാരുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതി പ്രകാരം കൊടുത്തു തീര്‍ക്കാന്‍ ബാക്കി നില്പ്പുള്ള തുക എത്ര;
(ജി)സാമൂഹ്യ സുരക്ഷ പെന്‍ഷന്‍കാരുടെ കുടിശ്ശിക എത്ര;
(എച്ച്)മേല്‍ പറഞ്ഞ വകയില്‍ ഒന്നും പെടാത്ത കൊടുത്തു തീര്‍ക്കാനുള്ള മറ്റ് ഇനങ്ങള്‍ ഏതൊക്കെ; കുടിശ്ശിക എത്രയാണെന്ന് വിശദമാക്കാമോ?
|
566 |
സംസ്ഥാനത്തിന്‍റെ മൊത്തം കടബാധ്യത
ഡോ. ടി. എം. തോമസ് ഐസക്
(എ)സര്‍ക്കാര്‍ അധികാരത്തില്‍ വരുംന്പോള്‍ സംസ്ഥാനത്തിന്‍റെ മൊത്തം കട ബാധ്യത എന്തു തുകയായിരുന്നു;
(ബി)ഏറ്റവും ഒടുവിലത്തെ കണക്കനുരിച്ച് സംസ്ഥാനത്തിന്‍റെ കട ബാധ്യത എന്ത് തുകയാണ്; സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്‍റെ കടബാധ്യതയില്‍ എന്ത് തുകയുടെ വര്‍ദ്ധനവുണ്ടായി; ഈ സര്‍ക്കാര്‍ അധികാരത്തില്‍വരുന്പോള്‍ ഉണ്ടായിരുന്ന കടത്തിന്‍റെ എത്ര ശതമാനമാണ് വര്‍ദ്ധന;
(സി)ഈ സര്‍ക്കാരിന്‍റെ കാലത്ത് എടുത്ത കടങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ഡി)സാന്പത്തിക ആസ്തിയുടെ എത്ര ശതമാനമാണ് ഇപ്പോഴത്തെ സാന്പത്തിക ബാധ്യത എന്ന് വ്യക്തമാക്കുമോ; ഇത് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ എത്ര ശതമാനമായിരുന്നു ?
|
567 |
സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ സാന്പത്തികസ്ഥിതി
ശ്രീ. സി. കെ. സദാശിവന്‍
(എ)സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ സാന്പത്തികസ്ഥിതി വിശദമാക്കുമോ; 2013 ഡിസംബര്‍ 31 വരെയുള്ള പ്രാഥമികകണക്കുകളനുസരിച്ച് നടപ്പുസാന്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനം എത്ര തുകയാണ്; കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് എത്ര തുകയായിരുന്നു; ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഇതേ കാലയളവിലെ റവന്യൂ ചെലവ് എത്രയായിരുന്നു;
(ബി)നടപ്പുസാന്പത്തികവര്‍ഷം ഇതുവരെ ഓവര്‍ഡ്രാഫ്റ്റ്, സ്പെഷ്യല്‍ വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്, വേയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് എന്നിവ എത്ര തവണ എടുക്കേണ്ടിവന്നു; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)2013 ഡിസംബര്‍ 31 വരെ ബഡ്ജറ്റ് വിഹിതത്തിന്‍റെ എത്ര ശതമാനം ചിലവഴിക്കുകയുണ്ടായി?
|
568 |
എം.എല്‍.എ മാരുടെ സ്പെഷ്യല്‍ ഡവലപ്പ്മെന്‍റ് ഫണ്ട്
ശ്രീ. സാജു പോള്‍
(എ)എം.എല്‍.എ മാരുടെ സ്പെഷ്യല്‍ ഡവലപ്പ്മെന്‍റ് ഫണ്ട്, ഒരു മണ്ഡലത്തില്‍ ഒരു വര്‍ഷം പരമാവധി നല്കുന്നത് എത്രയാണ്;
(ബി)പ്രസ്തുത സ്കീം ആരംഭിച്ചതിന് ശേഷം ഈ വര്‍ഷം വരെയുള്ള കാലയളവില്‍ ഒരു അസംബ്ലി മണ്ഡലത്തിനര്‍ഹമായ തുക എത്രയെന്ന് വിശദമാക്കാമോ ;
(സി)പ്രസ്തുത സ്കീം പ്രകാരം മൊത്തം എത്ര കോടി രൂപ ചെലവ് വരുന്ന നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എ മാര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി; എന്തു തുകയുടെ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ഇതിനകം ഭരണാനുമതി നല്കുകയുണ്ടായി; അവശേഷിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എത്ര; അവയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് എത്ര; ഇവ വിശദമാക്കാമോ;
(ഡി)സ്പെഷ്യല്‍ ഡവലപ്പ്മെന്‍റ് ഫണ്ട് അര്‍ഹമായത് പൂര്‍ണ്ണമായും ചിലവഴിക്കപ്പെട്ട എത്ര മണ്ഡലങ്ങളുണ്ട്; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(ഇ)നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഏതെങ്കിലും മണ്ഡലത്തിനര്‍ഹമായ തുക വിനിയോഗിക്കാന്‍ കഴിയാതെ പോയിട്ടുണ്ടോ?
|
569 |
ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള പൊതുമരാമത്ത്
പ്രവൃത്തികള്‍
ശ്രീ. തോമസ് ചാണ്ടി
(എ)എം.എല്‍.എ.മാരുടെ നിയോജകമണ്ധലം ആസ്തിവികസന ഫണ്ട് വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2013-14 സാന്പത്തിക വര്‍ഷത്തില്‍ നിയോജകമണ്ധലം ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ലഭ്യമായ ഭരണാനുമതികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(സി)നിലവില്‍ പഞ്ചായത്ത് കമ്മിറ്റി/നഗരസഭാ കൌണ്‍സില്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം ഭരണാനുമതി ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ വീണ്ടും തദ്ദേശസ്വയംഭരണവകുപ്പിന്‍റെ ഭരണാനുമതി വാങ്ങണം എന്ന് പറയുന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആറ് മാസത്തോളം കാലതാമസത്തിന് ഇടയാക്കും എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ആസ്തിവികസന ഫണ്ട്ഉപയോഗിച്ച് പൊതുമരാമത്ത്വകുപ്പ് മുഖേന പഞ്ചായത്തിന്‍റെ അംഗീകാരത്തോടെ പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് അനുമതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
570 |
നിയോജക മണ്ധല ആസ്തി വികസന ഫണ്ട് പ്രകാരം ഏറ്റെടുത്ത പ്രവൃത്തികള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിയോജക മണ്ധല ആസ്തി വികസന ഫണ്ട് പ്രകാരം സംസ്ഥാനത്ത് ഓരോ മണ്ധലത്തിലും ഏതൊക്കെ പ്രവൃത്തികളാണ് ഏറ്റെടുത്തതെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും ഇതിനകം എത്ര തുക നീക്കിവച്ചെന്നും ഇതില്‍ എന്തു തുക വീതം ചെലവഴിച്ചെന്നും വിശദമാക്കാമോ;
(സി)ഇതു പ്രകാരമുള്ള എത്ര പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു എന്നും വെളിപ്പെടുത്താമോ?
|
571 |
ആസ്തി വികസന ഫണ്ട്
ശ്രീ.പി.കെ.ബഷീര്‍
(എ)ജനപ്രതിനിധികളുടെ മണ്ധലആസ്തി വികസന ഫണ്ടുപയോഗിച്ചുളള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി ഏറനാട് മണ്ധലത്തിലെ ഏതെല്ലാം പദ്ധതികള്‍ക്കാണ് 2012-13, 2013-14 ധനകാര്യവര്‍ഷത്തില്‍ ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കുമോ;
(ബി)2013-14 ധനകാര്യ വര്‍ഷത്തില്‍ ഭരണാനുമതിക്കായി പെന്‍ഡിംഗിലുളള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തിരമായി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
|
572 |
ആസ്തി വികസന ഫണ്ട് പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
പുതുക്കാട് മണ്ഡലത്തിലെ കൊടകര-വെള്ളിക്കുളങ്ങര റോഡിലെ കുഴിക്കാണിപ്പാലം പുതുക്കി പണിയുന്നതിന് ആസ്തി വികസന ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയുന്നതിന് റിവൈസ്ഡ് എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ഭരണാനുമതി ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
573 |
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് സ്കീമില്‍ വകയിരുത്തിയ തുക
ശ്രീ. കെ. കെ. നാരായണന്‍
(എ)2011-12, 2012-13, 2013-14 എന്നീ മൂന്ന് സാന്പത്തിക വര്‍ഷങ്ങളില്‍ നബാര്‍ഡ് ആര്‍.ഐ.ഡി. എഫ് സ്കീമില്‍ സംസ്ഥാനത്തില്‍ വകയിരുത്തിയ തുക എത്ര വീതം ആയിരുന്നു; ഇതില്‍ സംസ്ഥാനം യഥാര്‍ത്ഥത്തില്‍ വിനിയോഗിച്ചത് എന്ത് തുകയാണ്;
(ബി)ആര്‍. ഐ.ഡി. എഫ് പദ്ധതി വിഹിതം തന്നാണ്ടില്‍ ഇതുവരെ ഒന്നും ചെലവഴിച്ചിട്ടില്ലാത്ത വകുപ്പുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
574 |
രൂപയുടെ വിലയിടിവ്
ഡോ. ടി. എം. തോമസ് ഐസക്
(എ)രൂപയുടെ വിലയിടിവ് തുടരുന്നതിനിടെ കേരളത്തിലേക്ക് വിദേശ പണമെത്തുന്നത് വര്‍ദ്ധിച്ചിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;
(ബി)വിദേശ മലയാളികളുടെ കേരളത്തിലേക്കുളള നിക്ഷേപം വര്‍ദ്ധിച്ചത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(സി)രൂപയുടെ വിലയിടിവ് ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുമെന്ന് വിശദമാക്കുമോ?
|
575 |
2013-14 ലെ പ്രതീക്ഷിച്ച ചെലവ്
ഡോ. കെ. ടി. ജലീല്‍
(എ)നടപ്പു സാന്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പ്രതീക്ഷിച്ച മൊത്തം എക്സ്പെന്‍റിച്ചര്‍ എന്തു തുകയായിരുന്നു; അതില്‍ എന്ത് തുക ഇതിനകം ചെലവായിട്ടുണ്ട്; പ്രതീക്ഷിച്ച ചെലവിന്‍റെ എത്ര ശതമാനം ഇതിനകം യഥാര്‍ത്ഥത്തില്‍ ചെലവായിട്ടുണ്ട്;
(ബി)ബഡ്ജറ്റില്‍ പ്രതീക്ഷിച്ച ഏതെങ്കിലും ചെലവില്‍ ഇതിനകം കുറവ് വരുത്താന്‍ സാധ്യമായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം കുറവുണ്ടായി; പ്രതീക്ഷിച്ചതിലും കൂടുതല്‍ ചെലവ് ഏതെങ്കിലും ഇനത്തില്‍ ഇതിനകം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം എന്ന് വിശദമാക്കുമോ?
|
576 |
ഭക്ഷ്യ സുരക്ഷാ പദ്ധതി
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം എന്ത് തുകയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് വെളിപ്പെടുത്താമോ;
(ബി)ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഏതെല്ലാം പദ്ധതികളുടെ ചെലവ് സംസ്ഥാനം വഹിക്കേണ്ടതായിട്ടുണ്ട്; നിയമ വ്യവസ്ഥകളുടെയടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(സി)മുലയൂട്ടുന്ന അമ്മമാര്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, എന്നിവരുടെ പോഷകാഹാര വിതരണത്തിനും സമഗ്ര ശിശു വികസന പരിപാടിക്കും എന്തു തുക വീതം പ്രതിവര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നു;
(ഡി)ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രസവാനുകൂല്യം നല്‍കുവാനുള്ള ചെലവ് എത്ര;
(ഇ)തന്നാണ്ടില്‍ പ്രസ്തുത ഇനങ്ങളില്‍ മൊത്തം എന്തു തുക സംസ്ഥാനം വകയിരുത്തേണ്ടതായിട്ടുണ്ട്; ആയതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
577 |
സംസ്ഥാനത്തെ ഓരോ വകുപ്പിനും നടപ്പ് സാന്പത്തിക വര്‍ഷത്തില്‍ നീക്കി വച്ച തുക
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ഓരോ വകുപ്പിനും നടപ്പു സാന്പത്തിക വര്‍ഷത്തില്‍ എന്തു തുകയാണ് നീക്കിവച്ചിരുന്നത്;
(ബി)2013 ഡിസംബര്‍ 31 വരെ ഓരോ വകുപ്പും എത്ര തുക ചിലവഴിച്ചു; ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച വകുപ്പ് ഏത്; ഏറ്റവും കുറച്ച് തുക ചിലവഴിച്ചത് ഏത് വകുപ്പാണ്; വ്യക്തമാക്കാമോ;
(സി)നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് അലോട്ട്മെന്‍റില്‍ ഏറ്റവും കുറച്ച് തുക ചിലവഴിച്ച വകുപ്പുകള്‍ ഏതെല്ലാം; എന്ത് തുക ചിലവഴിച്ചു; എത്ര ശതമാനം ചിലവഴിച്ചു; ചിലവഴിക്കാന്‍ എത്ര ബാക്കിയുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
|
578 |
കഴിഞ്ഞ ബഡ്ജറ്റില്‍ (2013-14) പ്രഖ്യാപിയ്ക്കാത്ത പദ്ധതികള്‍/പ്രവൃത്തികള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)കഴിഞ്ഞ ബജറ്റില്‍ (2013-14) പ്രഖ്യാപിക്കാത്ത എത്ര പദ്ധതികള്‍ക്ക്/പ്രവൃത്തികള്‍ക്ക് പിന്നീട് അനുമതി നല്‍കിയെന്നുള്ള വിവരം നല്‍കാമോ;
(ബി)ഇക്കാര്യത്തില്‍ മണ്ധലം തിരിച്ചുള്ള വിവരവും പദ്ധതികളുടേയും അനുമതി നല്‍കിയ തുകകളുടേയും വിവരങ്ങളും നല്‍കാമോ?
|
579 |
പദ്ധതി, പദ്ധതിയേതര ഫണ്ടില്‍ വകയിരുത്തിയ തുക
ശ്രീ. കെ.വി. വിജയദാസ്
(എ)നടപ്പുവര്‍ഷത്തില്‍ പദ്ധതി, പദ്ധതിയേതര ഫണ്ടില്‍ വകയിരുത്തിയ തുകയെത്രയാണ്; ഇനം തിരിച്ചും വകുപ്പ് തിരിച്ചുമുള്ള വിവരം നല്‍കാമോ;
(ബി)2013 ഡിസംബര്‍ 31 വരെയുള്ള എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്‍റ് വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ?
|
580 |
നോണ്‍ പ്ലാന്‍ ഗ്രാന്‍റ് സംബന്ധിച്ച്
ശ്രീമതി ഗീതാ ഗോപി
(എ)കേരള വാട്ടര്‍ അതോറിറ്റിക്ക് 2013-2014 സാന്പത്തിക വര്‍ഷത്തില്‍ നല്കിയിട്ടുള്ള നോണ്‍ പ്ലാന്‍ ഗ്രാന്‍റ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;
(ബി)നോണ്‍ പ്ലാന്‍ ഗ്രാന്‍റ് വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
581 |
കേരള സംസ്ഥാന സ്വയംസംരംഭക വികസന മിഷന്‍ പദ്ധതി
ശ്രീ. കെ. കെ. നാരായണന്‍
(എ)രണ്ടായിരം കോടി അടങ്കലോടെയും 500 കോടി മുതല്‍ മുടക്കിയും ഒരു വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന കേരള സംസ്ഥാന സ്വയംസംരംഭക വികസനമിഷന്‍ പദ്ധതി 2011-12 വര്‍ഷത്തെ ആദ്യത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ;
(ബി)എത്രപേര്‍ക്ക് തൊഴില്‍ പരിശീലനം നല്കുമെന്നായിരുന്നു പ്രഖ്യാപനം; നല്കിയത് എത്ര;
(സി)പ്രസ്തുത പദ്ധതിയുടെ പലിശ സബ്സിഡിയിലേയ്ക്ക് വകയിരുത്തുമെന്ന് പ്രഖ്യാപിച്ച തുക എത്രയായിരുന്നു; ഒരു വര്‍ഷം എത്ര തുക എത്രപേര്‍ക്ക് പലിശ സബ്സിഡിയായി നല്കുകയുണ്ടായി;
(ഡി)എത്ര ചെറുകിട മൈക്രോ യൂണിറ്റുകള്‍ പ്രസ്തുത പദ്ധതിയിലൂടെ പ്രതീക്ഷിച്ചു; എത്ര എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ഇ)എന്തു തുക ഇതിനകം മുതല്‍ മുടക്കി; അടങ്കലിന്‍റെ എത്ര ശതമാനം ചെലവായി;
(എഫ്)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ പരസ്യങ്ങള്‍ക്ക് വേണ്ടി എന്ത് തുക ചിലവഴിച്ചു; വ്യക്തമാക്കാമോ?
|
582 |
കേരള സംസ്ഥാന സംരംഭക വികസന മിഷന്‍
ശ്രീ. ടി.വി. രാജേഷ്
കേരള സംസ്ഥാന സംരംഭക വികസന മിഷന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; എത്ര സംരംഭകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു; എന്തു തുകയുടെ സഹായം അനുവദിച്ചു എന്നു ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
583 |
കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്ത വായ്പകള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഓരോ സാന്പത്തിക വര്‍ഷവും നാളിതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എടുത്ത വായ്പകള്‍ എത്ര; കന്പോള വായ്പകള്‍ എത്ര; എല്‍. ഐ. സി., നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ എത്രയാണ്; വിശദമാക്കാമോ;
(ബി)ദേശീയ സന്പാദ്യ പദ്ധതി വഴിയുള്ള വായ്പകള്‍ എന്തു തുകയാണ്; ലോക ബാങ്ക്, എ. ഡി. ബി., തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദേശ വായ്പകള്‍ എത്ര; കേന്ദ്ര പദ്ധതി സഹായം എത്ര; സെന്‍ട്രല്‍ എയ്ഡ് എത്ര; കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നുള്ള സഹായം എത്ര; ഇവ വിശദമാക്കാമോ?
|
584 |
മരാമത്ത് പണികള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുക
ശ്രീമതി പി. അയിഷാ പോറ്റി
(എ)മരാമത്ത് പണികള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുകയും ഭരണാനുമതി നല്കിയ തുകയും തമ്മിലുള്ള അനുപാത ക്രമം പാലിക്കാത്തതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി 2011-2012 വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നോ;
(ബി)2012-13, 2013-14 സാന്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ മരാമത്ത് പണികള്‍ക്ക് വകയിരുത്തിയത് എന്തു തുകയായിരുന്നു; പ്രസ്തുത വര്‍ഷങ്ങളില്‍ ഭരണാനുമതി നല്കിയത് എന്തു തുക വീതമായിരുന്നു;
(സി)മരാമത്ത് പണികള്‍ നിര്‍വഹിച്ച കരാറുകാര്‍ക്ക് എന്തു തുക ഇനിയും കൊടുത്ത് തീര്‍ക്കുവാനുണ്ട്; നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപ്പ് വര്‍ഷം എത്ര കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?
|
585 |
പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കാനുള്ള തുക
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)പൊതുമരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് എത്ര തുക നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ഇനത്തില്‍ കുടിശ്ശികയായി നല്‍കാനുള്ള തുക പ്രത്യേകമായി വിശദമാക്കാമോ?
|
586 |
വിവിധ വകുപ്പുകളിലെ കരാറുകാര്‍ക്ക് നല്കുവാനുളള കുടിശ്ശിക
ശ്രീ. ആര്‍. രാജേഷ്
(എ)വിവിധ വകുപ്പുകളിലെ കരാറുകാര്‍ക്ക് 2013 ഡിസംബര്‍ 31-ലെ കണക്കുകള്‍ അനുസരിച്ച് നല്കുവാനുളള കുടിശ്ശിക എന്ത് തുകയാണെന്ന് വ്യക്തമാക്കുമോ;
(ബി)നടപ്പ് സാന്പത്തിക വര്‍ഷം അവസാനിക്കുന്പോള്‍ കരാറുകാരുടെ കുടിശ്ശിക എത്രയായി വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുളളതായി കണക്കാക്കുന്നു; കരാറുകാര്‍ ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലു കളില്‍ എന്നുവരെയുളള ബില്ലുകളാണ് ഇതിനകം പാസ്സാക്കിക്കൊടുത്തിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;ഇതിനായി എന്തെങ്കിലും മാനദണ്ഡം പാലിക്കുന്നുണ്ടോ; എങ്കില്‍ എന്താണെന്ന് വിശദമാക്കുമോ?
|
587 |
അനാവശ്യ തസ്തികകള്‍
ഡോ. കെ. ടി. ജലീല്‍
(എ)പേഴ്സണല്‍ ആന്‍റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മിറ്റി (പി.എ.ആര്‍.സി) ശുപാര്‍ശ ചെയ്തതും അനാവശ്യ തസ്തികകള്‍ എന്ന് കരുതപ്പെടുന്നതുമായ മൊത്തം തസ്തികകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
(ബി) അനാവശ്യ തസ്തിക കളായി കരുതപ്പെടുന്നവയുടെ എണ്ണം വകുപ്പ് തിരിച്ച് വിശദമാക്കാമോ;
(സി)സാന്പത്തിക പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായി, പ്രസ്തുത തസ്തികകളുടെ കാര്യത്തില്‍ ധനകാര്യ വകുപ്പ് സ്വീകരിച്ച നിലപാട് എന്താണെന്ന് വിശദമാക്കാമോ?
|
588 |
ധനകാര്യവകുപ്പിന്‍റെ അനുമതി നല്‍കാതെ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന ഉത്തരവ്
ശ്രീ. കെ. ദാസന്‍
(എ)ധനകാര്യവകുപ്പിന്‍റെ അനുമതി ഇല്ലാതെ സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന ഉത്തരവ് ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ചിരുന്നത് ഏത് തീയതിയിലാണ്; പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)പ്രസ്തുത ഉത്തരവിനുശേഷം വിദ്യാഭ്യാസ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി അറിയാമോ; എങ്കില്‍, ഏതെല്ലാം തസ്തികകള്‍ എത്രയെണ്ണം വീതം സൃഷ്ടിക്കുകയുണ്ടായി;
(സി)മറ്റേതെങ്കിലും വകുപ്പില്‍ ഇപ്രകാരം പുതിയ തസ്തിക സൃഷ്ടിച്ചതായി അറിയാമോ; എങ്കില്‍ ഏത് വകുപ്പില്‍ എത്ര തസ്തിക വീതം സൃഷ്ടിക്കുകയുണ്ടായി?
|
589 |
ജീവനക്കാരുടെ ഉത്സവകാല മുന്‍കൂര്‍ ശന്പളം
ശ്രീ. വി. ശിവന്‍കുട്ടി
ഓണത്തിനും, ക്രിസ്തുമസിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയതുപോലെ മുന്‍കൂറായി ശന്പളം നല്‍കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ;
|
590 |
ശന്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകത
ശ്രീ. എം. പി. വിന്‍സെന്‍റ്
2009-ലെ ശന്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലഭിച്ച അപേക്ഷകളിലെ തുടര്‍നടപടികള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?
|
591 |
ശന്പള ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി
ശ്രീമതി ഗീതാ ഗോപി
(എ)കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശന്പളം സംബന്ധിച്ചുള്ള ജി.ഒ.(പി) നം. 58/2012/ഫിന്‍. തീയതി 19.01.2013, ജി.ഒ.(പി) നം.72/2012/ഫിന്‍. തീയതി 25.01.2013 എന്നീ ഉത്തരവുകളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇതു സംബന്ധിച്ച പരാതികള്‍ ധനകാര്യവകുപ്പിന് ലഭിച്ചിട്ടുണ്ടോ ;
(സി)എങ്കില്‍ അപാകതകള്‍ പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?
|
592 |
മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ ചെലവ്
ശ്രീ. ആര്‍. രാജേഷ്
(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിയുടെ നിയമപരമായ സാധുത വിശദീകരിക്കാമോ; പ്രസ്തുത പരിപാടിക്ക് സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)പ്രസ്തുത പരിപാടി 14 ജില്ലയിലും സംഘടിപ്പിക്കുന്നതില്‍ എന്ത് തുക ചെലവ് പ്രതീക്ഷിക്കുകയുണ്ടായെന്നും പ്രസ്തുത തുക ഏത് ഹെഡിലാണ് വകയിരുത്തിയിട്ടുള്ളതെന്നും വെളിപ്പെടുത്താമോ;
(സി)തന്നാണ്ടിലെ ബഡ്ജറ്റില്‍ ഇതിനായി പ്രത്യേക ഫണ്ട് വകയിരുത്തപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര; ജനസന്പര്‍ക്ക പരിപാടിക്കുവേണ്ടി ഖജനാവില്‍നിന്നും ഏതെല്ലാം ഹെഡിലുള്ള എന്ത് തുകവീതം ചെലവഴിക്കുകയുണ്ടായി; ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം നല്‍കുന്നതിന് പ്രസ്തുത ഹെഡില്‍ വകയിരുത്തപ്പെട്ട മൊത്തം തുകയുടെ എത്ര ശതമാനം ജനസന്പര്‍ക്ക പരിപാടി വേളയില്‍ ചിലവഴിക്കുകയുണ്ടായി; വിശദമാക്കാമോ?
|
593 |
ധനകാര്യ വകുപ്പുമായി കണ്‍സള്‍ട്ടു ചെയ്യാതെ അനുവദിക്കുവാന്‍ സാധിക്കുന്ന തുക
എം. പി. വിന്‍സെന്‍റ്
ധനകാര്യ വകുപ്പുമായി കണ്‍സള്‍ട്ടു ചെയ്യാതെ എന്തു തുക വരെ അനുവദിക്കുവാന്‍ ഭരണ വകുപ്പിന് സാധിക്കും; വിശദമാക്കുമോ?
|
594 |
കുട്ടനാട്ടിലെ തൈച്ചേരി പാലം
ശ്രീ. തോമസ് ചാണ്ടി
(എ)2013-2014 ബഡ്ജറ്റില്‍ ഉള്‍പ്പെട്ട കുട്ടനാട്ടിലെ തൈച്ചേരി പാലം, ജീമംഗലം മുട്ടാര്‍ റോഡിലെ പാലം എന്നിവ നിര്‍മ്മിച്ച് റോഡിന്‍റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ;
(ബി)കുട്ടനാട് സിവില്‍ സ്റ്റേഷന്‍ അനക്സ് കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിനും ഭരണാനുമതി ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
595 |
മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ അലവന്‍സുകള്
ശ്രീ. മോന്‍സ് ജോസഫ്
(എ)പോസ്റ്റല്‍ വകുപ്പിലെ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അലവന്‍സുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ബി)മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ 2011 ഡിസംബര്‍ മുതല്‍ 2012 മെയ് വരെയുളള അലവന്‍സ് കുടിശ്ശിക നിലവിലുണ്ടോ; എങ്കില്‍ ആയത് കൊടുത്തുതീര്‍ക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(സി)മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ ശന്പളവും അലവന്‍സും വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
596 |
സ്വര്‍ണ്ണവ്യാപാരം വഴിയുള്ള നികുതി
ശ്രീ. സാജു പോള്‍
(എ)സംസ്ഥാനത്തെ സ്വര്‍ണ്ണവിപണിയിലെ വിലനിലവാരം "കേരള ഗോള്‍ഡ് ബോര്‍ഡ്' നിര്‍ണ്ണയിക്കുമെന്ന ജ്വല്ലേഴ്സ് ഫെഡറേഷന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്വര്‍ണ്ണത്തിന്‍റെ വില, നികുതിചോര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ വാണിജ്യനികുതി വകുപ്പ് ഗഹനമായ പഠനങ്ങള്‍ വല്ലതും നടത്തിയിട്ടുണ്ടോ;
(സി)സ്വര്‍ണ്ണവ്യാപാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്പോഴും സ്വര്‍ണ്ണനികുതിവരുമാനത്തില്‍ അതു പ്രതിഫലിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നു പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
597
|
സ്വര്‍ണ്ണത്തിന്‍റെ വാറ്റ് നികുതി ഇനത്തില്‍ ലഭിച്ച
വരുമാനം
ശ്രീ. കെ. ദാസന്‍
(എ)സ്വര്‍ണ്ണത്തിന്‍റെ വാറ്റ് നികുതി ഇനത്തില്‍ 2010-11, 2012-13 സാന്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനം സംബന്ധിച്ച് വിശദമാക്കാമോ;
(ബി)സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണ്ണക്കടകള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കാമോ;
(സി)കോന്പൌണ്ടിംഗ് നിയമപ്രകാരം നികുതി അടച്ചു വരുന്ന സ്വര്‍ണ്ണ വ്യാപാരികള്‍ എത്ര; അല്ലാത്തവര്‍ എത്ര;
(ഡി)സ്വര്‍ണ്ണത്തിന്‍റെ വിലയിലുണ്ടായ വര്‍ധനയ്ക്കനുസൃതമായി നികുതി വരുമാനം വര്‍ധിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ;
(ഇ)സ്വര്‍ണ്ണത്തിന്‍റെ കരിഞ്ചന്തയും കള്ളക്കടത്തും വ്യാപകമായിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് തടയാന്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
598
|
വാറ്റ് രജിസ്ട്രേഷനോടുകൂടിയുള്ള സ്വര്‍ണ്ണക്കടകള്‍
ഡോ. കെ.ടി. ജലീല്‍
(എ)നിലവില്‍ വാറ്റ് രജിസ്ട്രേഷനോടുകൂടി വിപണനത്തിലേര്‍പ്പെടുന്ന എത്ര സ്വര്‍ണ്ണക്കടകള്‍ ഉണ്ട്; പ്രസ്തുത കടകളുടെ ബ്രാഞ്ചുകള്‍കൂടി പരിഗണിച്ചാല്‍ മൊത്തം എത്ര;
(ബി)സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ ഇവയുടെ എണ്ണം എത്രയായിരുന്നു; വ്യാപാരസ്ഥാപനങ്ങളുടെ വര്‍ദ്ധനയുടെ ശതമാനം എത്ര;
(സി)സ്വര്‍ണ്ണവിപണനത്തില്‍ എത്ര ശതമാനം വര്‍ദ്ധന പ്രസ്തുത കാലയളവില്‍ ഉണ്ടായതായി കണക്കാക്കുന്നു;
(ഡി)2011-12-ലും 2012-13-ലും 2013-14-ലും നാളിതുവരെയും സ്വര്‍ണ്ണാഭരണങ്ങളുടെ നികുതിവരുമാനം എന്തുതുക വീതമാണ്; സ്വര്‍ണ്ണത്തിലെ വിലയിലെ വ്യത്യാസം, ഉപഭോഗത്തിലും വ്യാപാരസ്ഥാപനങ്ങളിലുമുള്ള വര്‍ദ്ധന ഇവയെല്ലാം പരിഗണിച്ചാല്‍ പ്രതീക്ഷിക്കാവുന്ന നികുതിവരുമാനത്തിനനുസരിച്ച് ഓരോ വര്‍ഷവും നികുതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
<<back |
next page>>
|