UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

519

അധിക വിഭവ സമാഹരണ ലക്ഷ്യം

 ശ്രീ. എ.കെ. ബാലന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ് 
'' രാജു എബ്രഹാം 
'' ബി. സത്യന്‍

(എ)നടപ്പു വര്‍ഷം ബജറ്റില്‍ പ്രതീക്ഷിച്ച അധിക വിഭവ സമാഹരണ ലക്ഷ്യം കൈവരിക്കുകയുണ്ടായോ; അധിക വിഭവ സമാഹരണം ഉള്‍പ്പെടെ മൊത്തം റവന്യൂ വരുമാനം പ്രതീക്ഷിച്ചത് എത്രയായിരുന്നു; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു വര്‍ഷം റവന്യൂ വരുമാനത്തില്‍ എത്ര ശതമാനത്തിന്‍റെ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നു; പ്രതീക്ഷിച്ചതിന്‍റെ എത്ര ശതമാനം വര്‍ദ്ധന ഉണ്ടായി; പ്രതീക്ഷിച്ച സ്റ്റേറ്റ് ടാക്സ് & ഡ്യൂട്ടീസ് എന്തു തുക വീതമായിരുന്നു; ആയതിന്‍റെ എത്ര ശതമാനം നേട്ടം ഇതിനകം ഉണ്ടായി; മുന്‍ വര്‍ഷം എത്രയായിരുന്നു; 

(ബി)സംസ്ഥാനത്തിന്‍റെ പ്രമുഖമായിട്ടുള്ള വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയാണ്; ഓരോ സ്രോതസ്സിലൂടെയും തന്നാണ്ടില്‍ പ്രതീക്ഷിച്ച വരുമാനവും ഇതിനകം ലഭിച്ച വരുമാനവും വിശദമാക്കാമോ; 

(സി)ചെക്ക് പോസ്റ്റുകളില്‍ നികുതി ചോര്‍ച്ച ഉണ്ടാകുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നികുതി പിരിവിലെ കാര്യക്ഷമത പുന:സ്ഥാപിക്കാന്‍ മുന്‍ സര്‍ക്കാരിന്‍റെ നടപടിക്ക് തുടര്‍ച്ച ഉറപ്പാക്കുമോ; 

(ഡി)വിദേശമദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ ആനുപാതികമായി ഇതിന്മേലുള്ള നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയുണ്ടായോ; ഇല്ലങ്കില്‍ ഈ രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

520

അധിക വിഭവ സമാഹരണം 

ശ്രീ.എം. ചന്ദ്രന്‍
 
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നികുതികള്‍ പുതുതായി ഏര്‍പ്പെടുത്തിയും നിലവിലുളള നിരക്കില്‍ മാറ്റം വരുത്തിയും ഓരോ വര്‍ഷവും ബഡ്ജറ്റില്‍ അധികവിഭവ സമാഹരണത്തിലൂടെ എന്തു തുക വീതം സമാഹരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്; വര്‍ഷവും അധിക വിഭവ സമാഹരണലക്ഷ്യവും വിശദമാക്കുമോ; 

(ബി)പ്രസ്തുത കാലയളവില്‍ ഓരോ ഇനത്തിലും യഥാര്‍ത്ഥത്തില്‍ എത്ര തുക സമാഹരിക്കപ്പെട്ടു എന്ന് വിശദമാക്കാമോ?

521

2013-14 സാന്പത്തിക വര്‍ഷത്തെ അധിക വിഭവ സമാഹരണം

 ശ്രീ.റ്റി.വി.രാജേഷ്


(എ)2013-14 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഏതെല്ലാം ഇനത്തില്‍ എന്ത് തുക വീതം അധിക വിഭവ സമാഹരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു;

(ബി)പ്രഖ്യാപനമനുസരിച്ച് ഏതെല്ലാം ഇനങ്ങളില്‍ എന്ത് തുക വീതം ഇതിനകം അധികമായി സമാഹരിക്കുകയുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; നടപ്പ് നാന്പത്തിക വര്‍ഷം പിന്നിടുന്പോള്‍ ഓരോ ഇനത്തിലും പ്രതീക്ഷിക്കുന്ന തുക എത്ര വീതമാണ് വിശദമാക്കുമോ?


522


2013-14 ബഡ്ജറ്റ് പ്രഖ്യാപനം 

ശ്രീ. വി. ശിവന്‍കുട്ടി 

(എ)2013-14 ല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ മൊത്തം തുകയെത്രയെന്ന് വ്യക്തമാക്കാമോ;

(ബി)യഥാര്‍ത്ഥത്തില്‍ തുക ബഡ്ജറ്റില്‍ വകയിരുത്താത്തതും എന്നാല്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ തുക തമ്മിലുള്ള വ്യത്യാസം എത്രയായിരുന്നുവെന്ന് വിശദമാക്കാമോ; 

(സി)പ്രസ്തുത വ്യത്യാസം പരിഹരിക്കാനാവശ്യമായ വിഭവസമാഹരണം കണ്ടെത്താന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ടോ?

523


നടപ്പ് ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടില്ലാത്ത പദ്ധതികള്‍

 ശ്രീ.വി.ചെന്താമരാക്ഷന്‍

(എ)നടപ്പു ബഡ്ജറ്റില്‍ യഥാര്‍ത്ഥത്തില്‍ തുകവകയിരുത്തിയിട്ടില്ലാത്ത ഏതെല്ലാം പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുളളതെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതികളുടെ മൊത്തം സാന്പത്തിക ബാദ്ധ്യത എത്രയാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പ്രഖ്യാപനങ്ങളില്‍ ഏതെല്ലാം നടപ്പാക്കിയിട്ടുണ്ട്, നടപ്പിലാകാത്ത പദ്ധതികള്‍ ഏതൊക്കെയാണ്; ഇനം തിരിച്ചുളള വിശദാംശം ലഭ്യമാക്കുമോ?


524

വിവിധ പദ്ധതികള്‍ക്ക് കണക്കാക്കപ്പെട്ട മൊത്തം പദ്ധതി ചെലവ് 

ശ്രീ. ബാബു എം. പാലിശ്ശേരി


കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍, കൊച്ചി മെട്രോ, ഇടുക്കി പാക്കേജ്, ഉള്‍നാടന്‍ ജലഗതാഗതം, വയനാട് പാക്കേജ്, മുല്ലപ്പെരിയാര്‍ ഡാം, ഹൈസ്പീഡ് റെയില്‍വെ കോറിഡോര്‍, തിരുവനന്തപുരം-കോഴിക്കോട് മോണോ റെയില്‍ പ്രോജക്ട്, മൊബിലിറ്റി ഹബ്ബ്, നീരവികസനപദ്ധതി എന്നീ പദ്ധതികള്‍ക്ക് കണക്കാക്കപ്പെട്ട മൊത്തം പദ്ധതി ചെലവ്, 2011-12, 2012-13, 2013-14 സാന്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക, ഇതേ കാലയളവില്‍ യഥാര്‍ത്ഥത്തില്‍ ഖജനാവില്‍നിന്നും ചെലവഴിച്ച തുക, പദ്ധതി നിര്‍വ്വഹണം എത്ര ശതമാനം പുര്‍ത്തീകരിച്ചു എന്ന് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

525

വന്‍കിട സ്വപ്ന പദ്ധതികള്‍ക്കായുള്ള ഉന്നതതല സമിതി

 ശ്രീ. വര്‍ക്കല കഹാര്‍
 '' ഐ. സി. ബാലകൃഷ്ണന്‍ 
'' ഡൊമിനിക് പ്രസന്‍റേഷന്‍ 
'' ഷാഫി പറന്പില്‍

(എ)സംസ്ഥാനത്തെ വന്‍കിട സ്വപ്ന പദ്ധതികള്‍ക്ക് പണം വിനിയോഗിക്കുന്നതിനായി ഉന്നത സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത സമിതിയുടെ ഘടന സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി)കമ്മിറ്റിയുടെ ദൌത്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത വന്‍കിട പദ്ധതികള്‍ക്ക് യഥാസമയം പണം ലഭ്യമാക്കുന്നതിനും അവക്ക് നീക്കിവച്ച തുക ലാപ്സാകാതെ യഥാസമയം വിനിയോഗിക്കുന്നതിനുമായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ദൌത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ? 

526


14-ാം ധനകാര്യ കമ്മീഷന്‍ 

ശ്രീ. ബെന്നി ബെഹനാന്
‍ ,, അന്‍വര്‍ സാദത്ത്
 ,, റ്റി. എന്‍. പ്രതാപന്‍ 
,, കെ. ശിവദാസന്‍ നായര്‍ 

(എ)സാന്പത്തിക സാഹചര്യങ്ങള്‍ പഠിക്കുവാന്‍ 14-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായോ; വിശദമാക്കുമോ; 

(ബി)ആരൊക്കെയായിട്ടാണ് കമ്മീഷന്‍ ചര്‍ച്ച നടത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)പ്രസ്തുത കമ്മീഷനോട് എന്തെല്ലാം കാര്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)സംസ്ഥാനത്തിന് കേന്ദ്ര നികുതി വരുമാന വിഹിതം വര്‍ദ്ധിപ്പിക്കുന്നതും പ്രത്യേക ഗ്രാന്‍റുകള്‍ അനുവദിക്കുന്നതും സംബന്ധിച്ച ആവശ്യങ്ങള്‍ ധനകാര്യ കമ്മീഷന് നല്‍കിയ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഇ)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

527

പതിനാലാം ധനകാര്യകമ്മീഷന് സമര്‍പ്പിച്ചിട്ടുളള മെമ്മോറാണ്ടം 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)പതിനാലാം ധനകാര്യകമ്മീഷന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ടോ; മെമ്മോറാണ്ടം തയ്യാറാക്കുന്നതിന്‍റെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി; ഇതു സംബന്ധിച്ച് ആരെല്ലാമായി ചര്‍ച്ച നടത്തി; 

(ബി)പതിനാലാം ധനകാര്യകമ്മീഷന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

528

പതിമൂന്നാം ധനകാര്യ കമ്മീഷന്‍

 ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)


(എ)പതിമൂന്നാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സാന്പത്തിക ക്രമീകരണ മാര്‍ഗ്ഗരേഖ പ്രകാരം 2013-14 ആകുന്പോഴേക്കും ധനകമ്മി ആഭ്യന്തര വരുമാനത്തിന്‍റെ എത്ര ശതമാനമായി കുറയ്ക്കേണ്ടതായിരുന്നു; എത്ര ശതമാനമായി കുറക്കാന്‍ കഴിഞ്ഞു; 

(ബി)2014-15 ഓടെ റവന്യൂ കമ്മി പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്ന മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നുവോ; ഉണ്ടെങ്കില്‍ ഇപ്പോള്‍ റവന്യൂ കമ്മി എത്രയാണെന്ന് വിശദമാക്കുമോ; 

(സി)ധനകമ്മിയും റവന്യൂകമ്മിയും തുടക്കത്തിലുളളപോലെയും പതിമൂന്നാം ധനകമ്മീഷന്‍ നിഷ്കര്‍ഷിച്ചതു പോലെയും ക്രമീകരിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്തായിരുന്നു എന്ന് വിശദമാക്കുമോ?

529

രഘുറാം രാജന്‍ സമിതി

 ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ 
പ്രൊഫ. സി. രവീന്ദ്രനാഥ്
 ശ്രീ. റ്റി. വി. രാജേഷ്

(എ)രഘുറാം രാജന്‍ സമിതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശകള്‍, സംസ്ഥാനത്തെ സംബന്ധിച്ച് ഏതെല്ലാം നിലയില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ; 

(ബി)പതിറ്റാണ്ടുകളിലൂടെ സാമൂഹ്യ ക്ഷേമ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ പേരില്‍ കേന്ദ്രഫണ്ട് കുറയാനിടയാകുന്ന സാഹചര്യം ഗൌരവപൂര്‍വ്വം പരിഗണിക്കുമോ; 

(സി)കേന്ദ്ര ധനകമ്മീഷന്‍ റിപ്പോര്‍ട്ടിനെ നയിക്കുന്ന രഘുറാംരാജന്‍ സമിതി ഫോര്‍മുല തള്ളിക്കളയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; 

(ഡി)മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ത സാഹചര്യമുള്ള കേരളത്തെ പരിഗണിക്കതായി പുതിയ മാനദണ്ധങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ?


530

റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍ 

ശ്രീ. എ.കെ. ശശീന്ദ്രന്‍

(എ)കേരളം ധനിക സംസ്ഥാനമാണെന്ന റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍ മൂലം കേന്ദ്രവിഹിതത്തില്‍ കുറവ് വരുത്തരുതെന്ന ആവശ്യം പതിനാലാം ധനകാര്യ കമ്മീഷനെ ബോദ്ധ്യപ്പെടുത്താന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ; 

(ബി)സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പതിനാലാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; 

(സി)പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ""കസ്തൂരിരംഗന്‍'' റിപ്പോര്‍ട്ട് നടപ്പാക്കുന്പോള്‍ ഉണ്ടാകുന്ന സാന്പത്തിക ബാദ്ധ്യത ധനകാര്യ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ?


531

2013 ഏപ്രില്‍ 1-ന് ശേഷം സര്‍ക്കാര്‍ സര്‍വ്വിസില്‍ പ്രവേശിച്ചവരുടെ പെന്‍ഷന്‍ 

ശ്രീ.കെ.രാധാകൃഷ്ണന്‍

(എ)സംസ്ഥാനത്ത് 2013 ഏപ്രില്‍ ഒന്നിന് ശേഷം എത്രപേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ പെന്‍ഷന്‍ സ്കീം പ്രകാരം പ്രസ്തുത ജീവനക്കാരുടെ ശന്പളത്തില്‍ നിന്ന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് വിഹിതം പിടിച്ചിട്ടുണ്ടോ; 

(സി)ജീവനക്കാരുടെ വിഹിതത്തോടൊപ്പം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് എവിടെയാണ് തുക നിക്ഷേപിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ; 

(ഡി)ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചുകൊണ്ടുളള ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം സംസ്ഥാന ട്രഷറിയില്‍ പ്രസ്തുത തുക നിക്ഷേപിച്ചിട്ടുണ്ടോ; 

(ഇ)ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ;

(എഫ്)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് ജീവനക്കാരുടെ വിഹിതവും സര്‍ക്കാര്‍ വിഹിതവും നിക്ഷേപിച്ചിട്ടില്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കുമോ?

532

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 

ശ്രീ. കെ. രാജു 

(എ)സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നു വ്യക്തമാക്കുമോ; ഇത് ഏത് കാലയളവിന് ശേഷം ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ക്കാണ് ബാധകമാകുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പെന്‍ഷന്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതിനു ശേഷം നാളിതുവരെ പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ വിഹിതമായി എന്തു തുക അടച്ചിട്ടുണ്ടെന്നും ജീവനക്കാരില്‍ നിന്ന് ഇതിലേക്കുള്ള വിഹിതമായി എന്ത് തുക ഈടാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; 
(സി)ഇതുവരെ പ്രസ്തുത തുക അടയ്ക്കുകയോ ഈടാക്കുകയോ ചെയ്തിട്ടില്ലായെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കുമോ; 
(ഡി)പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?

533

സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത  പെന്‍ഷന്‍ 

ശ്രീമതി. കെ. എസ്. സലീഖ
 
(എ)സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി പങ്കാളിത്ത പെന്‍ഷന്‍ എന്നു മുതലാണ് നടപ്പിലാക്കിയതെന്നും അതിനുശേഷം നാളിതുവരെ എത്രപേര്‍ സര്‍വ്വീസില്‍ പ്രവേശിച്ചുവെന്നും വ്യക്തമാക്കുമോ; 

(ബി)ഇവരില്‍നിന്നും നാളിതുവരെ എന്ത് തുക പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് പിരിച്ചെടുത്തു; എത്ര തുക സര്‍ക്കാര്‍ വിഹിതമായി അടച്ചു; വിശദമാക്കുമോ; 

(സി)പങ്കാളിത്ത പെന്‍ഷന്‍ തുക എവിടെയാണ് നിക്ഷേപിക്കുന്നതെന്നും പെന്‍ഷന്‍ പറ്റുന്ന പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് എത്ര തുക മിനിമം പെന്‍ഷനായി ലഭിക്കുമെന്നും വ്യക്തമാക്കുമോ; 

(ഡി)ഓള്‍ ഇന്ത്യാ സര്‍വ്വീസ് ഉദേ്യാഗസ്ഥരായി എത്തുന്നവര്‍ക്ക് 2004 ജനുവരി ഒന്നു മുതല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് എന്ത് തുക നാളിതുവരെ അടച്ചു; പ്രസ്തുത ജീവനക്കാരില്‍നിന്നും നാളിതുവരെ എന്ത് തുക പിരിച്ചെടുത്തു; വിശദമാക്കുമോ ?


534

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പങ്കാളിത്ത പെന്‍ഷന്‍ 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
 
(എ)സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പങ്കാളിത്ത പെന്‍ഷന്‍ ഏതു തീയതി മുതലാണ് ബാധകമാക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(ബി)ഇതു പ്രകാരം എത്ര ജീവനക്കാര്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി)2013 ഏപ്രില്‍ 1 നു ശേഷം സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്ര ജീവനക്കാര്‍ പ്രവേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത ജീവനക്കാരില്‍ നിന്നും പ്രതിമാസം എത്ര തുകയാണ് പ്രസ്തുത പദ്ധതി പ്രകാരം ഈടാക്കുന്നത് എന്ന് വിശദമാക്കാമോ; 

(ഇ)ഇതുപ്രകാരം ഇതിനകം എത്ര തുക ഈടാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;

(എഫ്)ഇതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി എത്ര തുക പ്രസ്തുത പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; 

(ജി)ഇതുപ്രകാരം ശേഖരിക്കുന്ന തുക ഏതു ധനകാര്യസ്ഥാപനത്തിലാണ് നിക്ഷേപിച്ചതെന്ന് വിശദമാക്കാമോ; 

(എച്ച്)ഇതുപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ട്രഷറിയില്‍ തുക നിക്ഷേപിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക ഇതിനകം നിക്ഷേപിച്ചുവെന്ന് ലഭ്യമാക്കുമോ?

535

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ 

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

(എ)01.04.2013 മുതല്‍ സര്‍വ്വീസില്‍ കയറിയ ജീവനക്കാര്‍ക്ക് ഏതു പെന്‍ഷന്‍ പദ്ധതിയാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത തീയതി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്ര ജീവനക്കാര്‍ പുതുതായി നിയമനം നേടിയിട്ടുണ്ട്; 

(സി)പ്രസ്തുത ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ബാധകമാണോ; ഇവരില്‍ നിന്ന് പെന്‍ഷന്‍ ഫണ്ടിലേക്ക് തുക പിരിച്ചെടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം; പ്രസ്തുത തുക എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്; സംസ്ഥാന ട്രഷറിയെ ഫണ്ട്മാനേജരായി നിശ്ചയിച്ചിട്ടുണ്ടോ; 

(ഡി)നാളിതുവരെയും തുക പിടിച്ചിട്ടില്ലെങ്കില്‍ ഇവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; ജീവനക്കാര്‍ പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് തുകയെല്ലാം ഒന്നിച്ച് അടയ്ക്കേണ്ടി വരുമോ; 

(ഇ)കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെല്ലാം അത് വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാകാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(എഫ്)പൂര്‍ണ്ണമായി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടോ; എങ്കില്‍ ഏതൊക്കെയാണ് എന്ന് വിശദമാക്കാമോ;

(ജി) കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനില്‍ മിനിമം പെന്‍ഷന്‍ എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതിന്‍റെ മാനദണ്ധം വിശദമാക്കാമോ?

536

നാഷണല്‍ പെന്‍ഷന്‍ പദ്ധതി 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)01-04-2013 ന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ഇതുവരെ എത്ര ജീവനക്കാരെ നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; 

(ബി)ഇതു സംബന്ധിച്ച 7-1-2013 ലെ ധനകാര്യവകുപ്പ് 20-ാം നന്പര്‍ ഉത്തരവ് പ്രകാരം ജീവനക്കാരുടെ വിഹിതമായി എത്ര തുക നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്; 

(സി)പ്രസ്തുത തുകയുടെ വിനിയോഗം സംബന്ധിച്ച് എന്തെങ്കിലും നയപരമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?

537

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

 ശ്രീ. ജി. സുധാകരന്‍
 ,, രാജു എബ്രഹാം 
,, കെ. ദാസന്‍ 
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

(എ)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്ന് മുതലാണ് നടപ്പിലാക്കിയതെന്നും ഇതിന്‍റെ വിശദാംശം എന്താണെന്നും വ്യക്തമാക്കാമോ; 

(ബി)ജീവനക്കാരുടെ വിഹിതവും സര്‍ക്കാര്‍ വിഹിതവും പിരിച്ച് ട്രഷറിയില്‍ നിക്ഷേപിക്കാനാണോ തീരുമാനിച്ചിരുന്നത്; വിശദമാക്കാമോ; 

(സി)പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടില്ലായെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ;

(ഡി)കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതുപോലെ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ ഫണ്ടു വിഹിതം നിക്ഷേപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; 

(ഇ)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(എഫ്)പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ പി.എഫ്. വിഹിതം പിടിക്കുന്നതില്‍ നിലവില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

538

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ 

ശ്രീ. എ. എ. അസീസ് 
,, കോവൂര്‍ കുഞ്ഞുമോന്‍

(എ)സര്‍ക്കാര്‍ ജീവനക്കാരില്‍ എന്നു മുതല്‍ സര്‍വ്വീസ്സില്‍ പ്രവേശിച്ചവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പില്‍ വരുത്തിയത്;

(ബി)പ്രസ്തുത പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നാളിതുവരെ ജോലിയില്‍ പ്രവേശിച്ച എത്ര സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്‍പ്പെടുന്നത്; 

(സി)ഇവരില്‍ നിന്നും ജീവനക്കാരുടെ വിഹിതമായി എന്തു തുക സര്‍ക്കാര്‍ പിരിച്ചെടുത്തു; എന്തു തുക സര്‍ക്കാര്‍ വിഹിതമായി സ്വരൂപിച്ചു; 

(ഡി)പ്രസ്തുത തുക എവിടെയാണ് നിക്ഷേപിച്ചിട്ടുള്ളത്;
(ഇ)തുക പിരിച്ചെടുത്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

539

പങ്കാളിത്ത പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ 

ശ്രീ. സി. കൃഷ്ണന്‍ 

(എ)2013 ഏപ്രില്‍ മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍നിന്നും അദ്ധ്യാപകരില്‍നിന്നും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയതിന്‍റെ ഭാഗമായി എന്തു തുക വിഹിതമായി പിടിച്ചിട്ടുണ്ട്; സര്‍ക്കാര്‍ വിഹിതമായി എത്ര തുക ഫണ്ട് മാനേജര്‍മാര്‍ക്ക് അടച്ചിട്ടുണ്ട്; 

(ബി)പ്രസ്തുത കോണ്‍ട്രിബ്യൂഷന്‍ പിടിച്ചിട്ടില്ലെങ്കില്‍ കാരണം വിശദമാക്കുമോ? 

540

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 

ശ്രീ. പി. തിലോത്തമന്‍
 
2013 ഏപ്രില്‍ മാസം മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച എത്ര പേര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കാമോ ; ഇവരുടെ പ്രതിമാസ ശന്പളത്തില്‍നിന്നും പെന്‍ഷന്‍ വിഹിതായി എന്ത് തുക വീതം പിടിക്കുന്നുവെന്നും, എന്ത് തുക ആകെ ലഭിച്ചിരിക്കുന്നുവെന്നും വ്യക്തമാക്കാമോ ; പ്രസ്തുത ജീവനക്കാരുടെ പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ നിക്ഷേപിക്കേണ്ട തുക പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ; ഇതിനുവേണ്ടി അധികമായി ചിലവഴിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ? 


541

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ ഫണ്ട് മാനേജര്‍

 ശ്രീ.സി.കൃഷ്ണന്‍

(എ)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ഫണ്ട് മാനേജരായി ട്രഷറിയെ തീരുമാനിക്കുന്നകാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ; 

(ബി)പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കാന്‍ തയ്യാറാകുമോ?

542

പങ്കാളിത്ത പെന്‍ഷന്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

പങ്കാളിത്ത പെന്‍ഷനു കീഴില്‍ വരുന്ന ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം അടച്ചിട്ടുണ്ടോ ; പ്രസ്തുത ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് അടയ്ക്കുന്നകാര്യത്തില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ ? 

543

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)സംസ്ഥാനത്ത് ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏത് തീയതി മുതലാണ് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയതെന്ന് വെളിപ്പെടുത്താമോ; 

(ബി)സംസ്ഥാനത്ത് ജോലി ചെയ്യുന്ന എത്ര കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ബാധകമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(സി)ഇതുപ്രകാരം പ്രസ്തുത പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ എന്തുതുക ഇതിനകം നിക്ഷേപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 

(ഡി)കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപ്രകാരം ജീവനക്കാര്‍ നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായിസംസ്ഥാന സര്‍ക്കാര്‍ തുക നിക്ഷേപിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണെന്ന് വെളിപ്പെടുത്താമോ; 

(ഇ)പ്രസ്തുത പദ്ധതിപ്രകാരമുള്ള തുക ഏത് ധനകാര്യസ്ഥാപനത്തിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(എഫ്)പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കുടുംബപെന്‍ഷന്‍ ലഭ്യമാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

544

കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിക്കുമായിരുന്ന ഫണ്ടുകളുടെ വിനിയോഗം 

ഡോ. ടി. എം. തോമസ് ഐസക് 

(എ)കഴിഞ്ഞ മൂന്നു സാന്പത്തികവര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിക്കുമായിരുന്ന ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ മാനദണ്ധം പാലിക്കാത്തതിനാലും, സമയത്തു ചെലവഴിക്കാത്തതിനാലും നഷ്ടമായ തുക എത്രയാണ്; ഏതെല്ലാം ഇനത്തില്‍ എന്തു തുക വീതം നഷ്ടമായി; 

(ബി)പ്രസ്തുത കാലയളവില്‍ കേന്ദ്രം അനുവദിക്കുമായിരുന്ന മുഴുവന്‍ തുകയും നേടിയെടുക്കാന്‍ കഴിയാത്ത ഫണ്ട് ഏതൊക്കെ; ഏതെല്ലാം വകുപ്പുകള്‍ക്കാണ് നൂറുശതമാനവും ചെലവഴിക്കാനും നേടിയെടുക്കാനും സാദ്ധ്യമാകാഞ്ഞത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ? 


545

സംസ്ഥാനത്തിന്‍റെ വരുമാനം 

ഡോ. ടി. എം. തോമസ് ഐസക് 
ശ്രീ. റ്റി. വി. രാജേഷ്
 ,, എ. പ്രദീപ്കുമാര്‍ 
,, കെ. സുരേഷ് കുറുപ്പ്
 
(എ)നടപ്പുവര്‍ഷം ബഡ്ജറ്റില്‍ പ്രതീക്ഷിച്ചതു പോലെ സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ടോ ; 

(ബി)വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നു ; വിജയം കണ്ടെത്താനായോ ; ഇല്ലെങ്കില്‍ കാരണങ്ങള്‍ എന്തെല്ലാമായിരുന്നു ; വരുമാനത്തില്‍ കുറവ് ഉണ്ടായ മേഖലകള്‍ ഏതെല്ലാമായിരുന്നു ; വരവ് വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനങ്ങളില്‍ ഉണ്ടായിരിക്കുന്ന വീഴ്ച അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയോ ; 

(സി)ആയതുമൂലം കടം എടുക്കേണ്ടി വന്നിട്ടുണ്ടോ ; തന്നാണ്ടില്‍ ഇതിനകം വാങ്ങിയ കടം എത്രയായിരുന്നു ; ദൈനംദിന ചെലവുകള്‍ നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥ വന്നിട്ടുണ്ടോ ; കേന്ദ്രം നടപ്പു വര്‍ഷം അനുവദിച്ച വായ്പാപരിധി എന്തു തുകയായിരുന്നു ; വാര്‍ഷിക പദ്ധതിയുടെ എത്ര ശതമാനം ചെലവ് അവശേഷിക്കുന്നുണ്ട് ; 

(ഡി)ചെലവിനനുസരിച്ച് വരവ് ഉയര്‍ത്താന്‍ നടപടികളില്ലാത്തതിനാല്‍ ചെലവ് ചുരുക്കാനുദ്ദേശമുണ്ടോ ; എങ്കില്‍ ഏതെല്ലാം മേഖലയില്‍ എങ്ങനെയാണെന്ന് വിശദമാക്കാമോ ?


546

സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി 

ശ്രീ. സാജുപോള്‍

(എ)സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 2013 ഒക്ടോബറില്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലെ തീരുമാനങ്ങള്‍ വിശദമാക്കാമോ; 

(ബി)യോഗം ചര്‍ച്ച ചെയ്ത എന്തെല്ലാം തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയ്ക്കായി ചീഫ് സെക്രട്ടറി സമര്‍പ്പിക്കുകയുണ്ടായി; ഇതേ തുടര്‍ന്ന് മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങളും അതേ തുടര്‍ന്ന് സ്വീകരിച്ച നടപടികളും വിശദമാക്കാമോ?


547

2013-14 സാന്പത്തിക വര്‍ഷം ബഡ്ജറ്റില്‍ പ്രതീക്ഷിച്ച സ്റ്റേറ്റ് ടാക്സസ് ആന്‍റ് ഡ്യൂട്ടീസ് 

ശ്രീ. എളമരം കരീം

2013-14 സാന്പത്തിക വര്‍ഷം ബഡ്ജറ്റില്‍ താഴെപ്പറയുന്ന ഓരോ ഇനത്തിലും പ്രതീക്ഷിച്ച സ്റ്റേറ്റ് ടാക്സസ് ആന്‍റ് ഡ്യൂട്ടീസ് എത്ര തുകയായിരുന്നു; നാളിതുവരെ നടപ്പുവര്‍ഷം എന്ത് തുക വരവുണ്ടായി; (1) ടാക്സസ് ഓണ്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍കം. (2) ലാന്‍റ് റവന്യൂ. (3) സ്റ്റാംപ്സ് ആന്‍റ് രജിസ്ട്രേഷന്‍. (4) സ്റ്റേറ്റ് എക്സൈസ്. (5) സെയില്‍സ് ടാക്സ് ആന്‍റ് വാറ്റ്. (6) ടാക്സസ് ഓണ്‍ വെഹിക്കിള്‍സ്. (7) ടാക്സസ് ഓണ്‍ ഗുഡ്സ് ആന്‍റ് പാസ്സഞ്ചേഴ്സ്. (8) ടാക്സസ് ഓണ്‍ ഡ്യൂട്ടീസ് ഓണ്‍ ഇലക്ട്രിസിറ്റി. (9) അദര്‍ ടാക്സ് ഓണ്‍ ഡ്യൂട്ടീസ്. 

548

നടപ്പുസാന്പത്തിക വര്‍ഷത്തിലെ വരവുചെലവുകള്‍

 ശ്രീമതി കെ. എസ്. സലീഖ

(എ)നടപ്പുസാന്പത്തിക വര്‍ഷം എന്തു തുകയുടെ വരുമാനവും ചെലവുകളുമാണ് ലക്ഷ്യമിട്ടിരുന്നത്;

(ബി)ഇതില്‍ നാളിതുവരെ എന്തു തുക ചിലവാക്കി; എന്തു തുകയുടെ വരുമാനം ലഭിച്ചു; വ്യക്തമാക്കുമോ;

(സി)വരുമാനം ഏതെല്ലാം വകുപ്പുകളില്‍ നിന്നാണ്; ഓരോ വകുപ്പിലും ലക്ഷ്യമിട്ട തുക എത്ര; നാളിതുവരെ എത്ര തുക പിരിഞ്ഞുകിട്ടി, വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)വരുമാനം കുറഞ്ഞത് കാരണം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പുവര്‍ഷം ഏതെല്ലാം സ്ഥാപനങ്ങള്‍, ബാങ്കുകള്‍, രാജ്യാന്തര സ്ഥാപനങ്ങള്‍ തുടങ്ങിയവകളില്‍ നിന്നും എന്തു തുക കടം വാങ്ങിയിട്ടുണ്ട്; വിശദമാക്കുമോ; 

(ഇ)സര്‍ക്കാര്‍ കഴിഞ്ഞ ഓണം/ക്രിസ്തുമസ് കാലത്ത് ചെലവുകള്‍ക്കായി എന്തു തുക എവിടെ നിന്നെല്ലാം കടമെടുത്തു; വിശദാംശം വ്യക്തമാക്കുമോ; 

(എഫ്)ഇത്തരത്തില്‍ കടമെടുക്കേണ്ട സാഹചര്യത്തിന് കാരണമായ സാന്പത്തിക പ്രതിസന്ധി ഉണ്ടാകാന്‍ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ജി)നടപ്പുവര്‍ഷം ഓരോ മാസവും ഉണ്ടായിരുന്ന നീക്കിയിരിപ്പ് തുക എത്ര; ആവശ്യം വേണ്ടുന്ന തുക എത്ര; വ്യക്തമാക്കുമോ?

549

2013-14 വര്‍ഷം വകുപ്പുകള്‍ക്ക് വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

2013-14 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഓരോ വകുപ്പിനും വകയിരുത്തിയിട്ടുള്ള തുകയും നാളിതുവരെ ചെലവഴിച്ച തുകയും എത്രയാണെന്ന് വിശദമാക്കുമോ?

550

വായ്പ വാങ്ങിയുള്ള ചെലവാക്കല്‍ 

ശ്രീ. ബി. ഡി. ദേവസ്സി

ഈ സര്‍ക്കാര്‍ ഇതിനകം മൊത്തം എത്ര കോടി രൂപയുടെ വായ്പ വാങ്ങുകയുണ്ടായി; ഏതെല്ലാം നിലയില്‍ എന്ത് തുക വീതം; പ്രസ്തുത തുകയില്‍ എത്ര ശതമാനം തുക മൂലധനനിക്ഷേപത്തിനായി മാത്രം ഉപയോഗിക്കുകയുണ്ടായി; പ്രത്യുത്പാദനപരമല്ലാത്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ? 

551

2012-13 സാന്പത്തിക വര്‍ഷത്തിലെ കേന്ദ്ര നികുതി വരുമാനം 

ശ്രീ. കെ. സുരേഷ് കുറുപ്പ്

(എ)2012-13 സാന്പത്തിക വര്‍ഷത്തില്‍ കേന്ദ്ര നികുതി വരുമാനത്തിന്‍റെ എത്ര ശതമാനം തുക സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി; എന്ത് തുക ലഭിച്ചു; 

(ബി)നികുതി വരുമാനത്തിന്‍റെ 50 ശതമാനം തുക സംസ്ഥാനത്തിന് ലഭിക്കുമായിരുന്നെങ്കില്‍ അത് എത്രയായിരിക്കുമായിരുന്നു; ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്തു തുക വരുമെന്ന് കണക്കാക്കി വിശദമാക്കാമോ; 

(സി)കേന്ദ്ര നികുതി ഇനത്തില്‍ തന്നാണ്ടില്‍ കണക്കാക്കപ്പെട്ട വരുമാനം എത്രയാണ്; അതിന്‍റെ എത്ര ശതമാനം തുക സംസ്ഥാനം പ്രതീക്ഷിക്കുന്നു; പ്രസ്തുത തുക എത്രയാണ്; അന്‍പത് ശതമാനമായി വര്‍ദ്ധിപ്പിച്ചു തരണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ; അത് ലഭിക്കുമെങ്കില്‍ എത്ര തുക വരുമെന്ന് കണക്കാക്കുമോ?

552

നടപ്പുവര്‍ഷത്തെ റവന്യൂ വരുമാനം

 ശ്രീ. ബി. ഡി. ദേവസ്സി

(എ)നടപ്പുവര്‍ഷത്തെ റവന്യൂ വരുമാനം എത്രയായിരുന്നു പ്രതീക്ഷിച്ചിരുന്നത്;

(ബി)ആയതിന്‍റെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ആയതില്‍ എന്തു തുകയാണ് ഇതുവരെ ഓരോ ഇനത്തിലും ലഭ്യമായിട്ടുള്ളത്; 

(ഡി)പ്രതീക്ഷിച്ചതിലും കുറവ് വന്നുവെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ?

553

നടപ്പു സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ പ്രതീക്ഷിച്ച വരുമാനം 

ശ്രീ. എ. എം. ആരിഫ്

(എ)നടപ്പു സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ പ്രതീക്ഷിച്ച വരുമാനം ഏതെല്ലാം സ്രോതസ്സുകളിലൂടെ ആയിരുന്നുവെന്നും 2013 ഡിസംബര്‍ 31 വരെ ഓരോ സ്രോതസ്സില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന വരുമാനം എത്രയായിരുന്നുവെന്നും പ്രസ്തുത കാലയളവില്‍ ലഭിച്ച വരുമാനം എത്രയാണെന്നും വിശദമാക്കാമോ; 

(ബി)2013 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം വരുമാനത്തില്‍ പ്രതീക്ഷിച്ചതില്‍ ഏറ്റവും കുറവുണ്ടായത് ഏതെല്ലാം സ്രോതസ്സില്‍ നിന്നാണെന്ന് വ്യക്തമാക്കുമോ; 

(സി)കേന്ദ്ര നികുതി വിഹിതത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍റ് ഇന്‍ എയ്ഡ് വിഹിതത്തില്‍ നിന്നും പ്രസ്തുത കാലയളവില്‍ പ്രതീക്ഷിച്ച തുക അത്രയും ലഭിച്ചുവോ; ഇല്ലെങ്കില്‍ പ്രതീക്ഷിച്ചതിന്‍റെ എത്ര ശതമാനം കുറവുണ്ടായി; 

(ഡി)സംസ്ഥാനത്ത് നിന്നുള്ള ടാക്സസ് ഓണ്‍ കമ്മോഡിറ്റീസ് ആന്‍റ് സര്‍വ്വീസസ് ഇനത്തില്‍ പ്രസ്തുത കാലയളവില്‍ കണക്കാക്കപ്പെട്ട തുകയുടെ എത്ര ശതമാനം കുറവുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?


554

റവന്യൂ വരുമാന ഇനങ്ങളില്‍ പ്രതീക്ഷിച്ച വരുമാനം

 ശ്രീ. ആര്‍. രാജേഷ്
 
(എ)നടപ്പു സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഷെയര്‍ ഓഫ് സെന്‍ട്രല്‍ ടാക്സ്, സ്റ്റേറ്റ് ടാക്സസ് ആന്‍റ് ഡ്യൂട്ടീസ്, ഇന്‍ററ്റസ്റ്റ് റെസിപ്റ്റ്സ്, അദര്‍ നോണ്‍ ടാക്സ് എന്നീ റവന്യൂ വരുമാനം ഇനങ്ങളില്‍ എന്തു തുക വീതം പ്രതീക്ഷിച്ചു; തന്നാണ്ടില്‍ ഇതിനകം ലഭിച്ച തുക എത്ര; മൊത്തം പ്രതീക്ഷിച്ച വരവ് എത്ര; ഇതിനകം ലഭിച്ച വരവ് എത്ര; 

(ബി)മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു വര്‍ഷം ഇതുവരെ ഏതെങ്കിലും ഇനത്തില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ വരുമാനം ലഭിക്കുകയുണ്ടായോ; ഏതെങ്കിലും ഇനത്തില്‍ വരുമാനത്തിനു കുറവുണ്ടാവുണ്ടായോ? 


555

ധനസ്ഥിതിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വിശദാംശങ്ങള്‍

 ശ്രീ. ബി. ഡി. ദേവസ്സി



(എ)ധനസ്ഥിതിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)ഇത് മുന്‍വര്‍ഷത്തേക്കാള്‍ മോശമായ അവസ്ഥയിലാണോ; എങ്കില്‍ കാരണങ്ങള്‍ വിശദമാക്കാമോ;

(സി)തന്നാണ്ടില്‍ കേന്ദ്രം അനുവദിച്ച കടം എടുക്കാനുള്ള പരിധി എത്രയാണ്; ഇതിനകം എടുത്ത കടം എന്തു തുകയാണ്; 

(ഡി)കെ.എസ്.ആര്‍.ടി.സി യ്ക്കും, കെ.എസ്.ഇ.ബി യ്ക്കും, വാട്ടര്‍ അതോറിറ്റിയ്ക്കും തന്നാണ്ടില്‍ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുക എത്ര; ഇതിനകം നല്‍കിയ തുക എത്ര വീതം; 

(ഇ)മേല്പറഞ്ഞ മൂന്ന് സ്ഥാപനവും തന്നാണ്ടില്‍ ആവശ്യപ്പെട്ട അധിക സഹായം എത്ര കോടി വീതമായിരുന്നു; നല്‍കിയത് എന്ത് തുക വീതമാണെന്ന് വിശദമാക്കാമോ?

556

കടപ്പത്രം

 ശ്രീ. എസ്. ശര്‍മ്മ

(എ)തന്നാണ്ടില്‍ ഏതെല്ലാം തീയതികളിലായി എന്തു തുകയ്ക്കുള്ള കടപ്പത്രം പുറപ്പെടുവിക്കുകയുണ്ടായെന്ന് വെളിപ്പെടുത്താമോ; 

(ബി)ഏതെല്ലാം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കടപ്പത്രം പുറപ്പെടുവിച്ചിരുന്നത്; കടപ്പത്രത്തിലൂടെ സമാഹരിച്ച തുക, അതേ ആവശ്യത്തിനുതന്നെ ഉപയോഗിക്കുകയുണ്ടോയോ; 

(സി)മറ്റെന്തല്ലാം നിലയില്‍ എന്ത് തുക തന്നാണ്ടില്‍ കടം എടുത്തിട്ടുണ്ട്; ഏതെല്ലാം തീയതികളില്‍ ഏതെല്ലാം സ്ഥാപനത്തില്‍ നിന്ന് എന്ത് തുക വീതം എന്ന് വിശദമാക്കാമോ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ സംസ്ഥാനത്തിനുണ്ടായിരുന്ന പൊതുകടം എത്ര കോടിയുടേതായിരുന്നു; അതിപ്പോള്‍ എത്ര കോടിയായി വര്‍ധിച്ചിട്ടുണ്ട്; തന്നാണ്ടില്‍ എന്തു തുക ഇനിയും കടമെടുക്കാന്‍ ഉദ്ദേശിക്കുന്നു; 

557

നടപ്പ് സാന്പത്തിക വര്‍ഷത്തെ പദ്ധതിചെലവ് 

ശ്രീ. ജി. സുധാകരന്‍

(എ)നടപ്പു സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വിവിധ വകുപ്പുകള്‍ക്കായി അനുവദിച്ച തുക എത്ര ; വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ; 

(ബി)നടപ്പു സാന്പത്തിക വര്‍ഷത്തെ നാളിതുവരെയുള്ള പദ്ധതി ചെലവ് സംബന്ധിച്ച് വകുപ്പ് അടിസ്ഥാനത്തില്‍ വിശദമാക്കുമോ ; 

(സി)ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുകയുടെ എത്ര ശതമാനം ഇതിനകം ചിലവഴിച്ചു ; 

(ഡി)നടപ്പു സാന്പത്തിക വര്‍ഷം കേന്ദ്ര സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഓരോ വകുപ്പിലും വകയിരുത്തപ്പെട്ട തുക എത്രയായിരുന്നു ; അതില്‍ ഇതുവരെ എന്തു തുക ചിലവായിയെന്ന് വകുപ്പു അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ?

558

പദ്ധതിവിഹിതം

 ശ്രീ. സി. ദിവാകരന്‍

2013-14 സാന്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതത്തില്‍ എന്തു തുക ചിലവഴിച്ചു; വിശദമാക്കാമോ; കേന്ദ്രവിഹിതമായി ലഭിച്ചത് എന്തു തുകയാണ്; അതില്‍ എത്ര തുക ചിലവഴിച്ചു; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.