|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5251
|
കെ.എസ്.ആര്‍.ടി.സി യുടെ ചെലവ് നിയന്ത്രിക്കാന്‍ നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)കെ.എസ്.ആര്‍.ടി.സി യുടെ ചെലവുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി നഷ്ടം കുറച്ചു കൊണ്ട് വരുന്നകാര്യം പരിഗണനയിലുണ്ടോ;
(ബി)പെന്‍ഷന്‍കാരും ജീവനക്കാരും ഉള്‍പ്പെടെ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗമായിട്ടുള്ള പ്രസ്തുത സ്ഥാപനത്തെ രക്ഷിക്കാനും സ്ഥാപനത്തെ നിലനിര്‍ത്താനും അടിയന്തരമായി ഇടപെടുമോ?
|
5252 |
കെ.എസ്.ആര്‍.ടി.സി യുടെ ബാധ്യത ഏറ്റെടുക്കല്‍
ശ്രീ. എളമരം കരീം
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, സാജു പോള്‍
,, എം. ചന്ദ്രന്‍
(എ)പുതിയ ബസ് വാങ്ങി നല്‍കല്‍, കടഭാരം ലഘൂകരിക്കല്‍, പലിശ, പെന്‍ഷന്‍ ഏറ്റെടുക്കല്‍, സൌജന്യയാത്രാ ചെലവ് ഏറ്റെടുക്കല്‍ തുടങ്ങിയ പ്രശ്നങ്ങളില്‍, മറ്റ് സംസ്ഥാനങ്ങളുടെ നല്ല മാതൃകകള്‍ സ്വീകരിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി യെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാകുമോ; കെ.എസ്.ആര്‍.ടി.സി യുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന മേല്‍പ്പറഞ്ഞ ഓരോ പ്രശ്നത്തിലും സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് വിശദമാക്കുമോ;
(ബി)ഗ്രാമീണ ജനങ്ങളുടെ യാത്ര ചെയ്യാനുള്ള അവകാശം മറന്നുകൊണ്ട്, നഷ്ടത്തിലോടുന്ന സര്‍വ്വീസുകളെല്ലാം നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന നിലപാട് തിരുത്തുമോ; വിശദമാക്കുമോ?
|
5253 |
കെ.എസ്.ആര്‍.ടി.സി.-യുടെ നഷ്ടം
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ)കെ.എസ്.ആര്‍.ടി.സി.-യുടെ നഷ്ടം പരിഹരിക്കുവാന്‍ ഓരോ സര്‍വ്വീസിന്‍റെയും നഷ്ടം അതുകടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങള്‍കൂടി വഹിക്കത്തക്കവിധം നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ ;
(ബി)തദ്ദേശസ്ഥാപനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ അവസരം നല്‍കുമോ ;
(സി)കെ.എസ്.ആര്‍.ടി.സി.-യുടെ നഷ്ടം ഉണ്ടാകുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹാരം തേടുവാന്‍ പൊതുജനങ്ങളില്‍നിന്നും, മാനേജ്മെന്‍റ് വിദഗ്ദ്ധരില്‍നിന്നും അഭിപ്രായം ശേഖരിക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കുമോ ?
|
5254 |
കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണം
ശ്രീ. എളമരം കരീം
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2013 ഡിസംബര്‍ 31 വരെ കെ.എസ്.ആര്‍.ടി.സി. ക്ക് വേണ്ടി എത്ര പുതിയ ബസ്സുകള്‍ വാങ്ങിയെന്ന് അറിയിക്കുമോ; എത്ര പുതിയ വണ്ടികള്‍ നിരത്തിലിറക്കിയെന്നും ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകള്‍ എത്രയാണെന്നും വിശദമാക്കുമോ;
(ബി)2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ഓരോ മാസവും കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ നഷ്ടം എത്രയാണെന്ന് വ്യക്തമാക്കാമോ;
(സി)കെ.എസ്.ആര്‍.ടി.സി. യെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍ വ്യക്തമാക്കുമോ?
|
5255 |
കെ.എസ്.ആര്‍.ടി.സി - യ്ക്കു വേണ്ടി വാങ്ങിയ ബസ്സുകള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ഓരോ വര്‍ഷവും കെ.എസ്.ആര്‍.ടി.സി. ക്കുവേണ്ടി എത്ര ബസ്സുകള്‍ വീതം പുതുതായി വാങ്ങിയെന്ന് വ്യക്തമാക്കാമോ ; ഇവയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ;
(ബി)ഇനി പുതിയ ബസ്സുകള്‍ വാങ്ങുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ; എങ്കില്‍ എത്ര ബസ്സുകള്‍ ; ഏതെല്ലാം ഇനത്തിലുള്ളവ ; ഇതിനുള്ള പണം ഏത് രീതിയില്‍ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;
(സി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് കെ.എസ്.ആര്‍.ടി.സി. ക്കുവേണ്ടി പ്രതിവര്‍ഷം എത്ര ബസ്സുകള്‍ വാങ്ങിയിരുന്നെന്ന് വ്യക്തമാക്കാമോ ?
|
5256 |
കെ.എസ്.ആര്‍.ടി.സി വാങ്ങിയ ബസ്സുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)2009-2010, 2010-2011 വര്‍ഷങ്ങളില്‍ കെ.എസ്.ആര്‍.ടി.സി എത്ര പുതിയ ബസ്സുകള്‍ വാങ്ങിയെന്ന് വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ കെ.എസ്.ആര്‍.ടി.സി എത്ര പുതിയ ബസ്സുകള്‍ വാങ്ങിയെന്ന വിവരം അറിയിക്കുമോ?
|
5257 |
കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍
ശ്രീ. സി. ദിവാകരന്‍
,, ജി. എസ്. ജയലാല്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. കെ. അജിത്
(എ)കെ.എസ്.ആര്‍.ടി.സി. ദൈനംദിനം എത്ര കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ; ഇത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണോ കുറവാണോ എന്ന് വ്യക്തമാക്കുമോ ;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റ ശേഷം ഓരോ വര്‍ഷവും എത്ര പുതിയ ബസ്സുകള്‍ നിരത്തില്‍ ഇറക്കി, പ്രതിവര്‍ഷം ആയിരം ബസ്സുകള്‍ നിരത്തില്‍ ഇറക്കുമെന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;
(സി)ദീര്‍ഘദൂര എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇപ്രകാരം കുറയ്ക്കാനുണ്ടായ കാരണം എന്താണെന്ന് വെളിപ്പെടുത്തുമോ ?
|
5258 |
പയ്യന്നൂര്‍ ഡിപ്പോയിലെ ഷെഡ്യൂളുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ)കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകള്‍ എത്രയാണെന്നും ഇതിന് എത്ര ബസ്സുകള്‍ ആവശ്യമുണ്ടെന്നും വിശദമാക്കാമോ;
(ബി)കെ.എസ്.ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിലവില്‍ എത്ര ബസുകളാണ് ഗതാഗതയോഗ്യമായിട്ടുള്ളത്;
(സി)നിലവിലുള്ള ബസുകളില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഉള്ളവ എത്രയാണ്;
(ഡി)ബസുകളുടെ കുറവുമൂലം ഷെഡ്യൂളുകള്‍ റദ്ദ് ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ ബസുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
5259 |
കെ.എസ്.ആര്‍.ടി.സി. ഡീസല്‍ പ്രതിസന്ധി
ശ്രീ. എം. ചന്ദ്രന്‍
(എ)കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ എത്ര ഷെഡ്യൂളുകളാണ് ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്തുവരുന്നത്;
(ബി)ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന രീതിയിലുണ്ടായ ഡീസല്‍ പ്രതിസന്ധി കെ.എസ്.ആര്‍.ടി.സി യില്‍ പൂര്‍ണ്ണമായും പരിഹരിച്ചുവോ;
(സി)കെ.എസ്.ആര്‍.ടി.സി. ക്ക് ആവശ്യമായ ഡീസല്‍ മുഴുവനും ഇപ്പോള്‍ സ്വകാര്യ പന്പില്‍ നിന്നുമാണോ നിറയ്ക്കുന്നത് എന്നറിയിക്കുമോ;
(ഡി)ഡീസല്‍ പ്രതിസന്ധി മൂലം എത്ര ഷെഡ്യൂളുകളാണ് വെട്ടിക്കുറച്ചിരുന്നതെന്നും ഇവയെല്ലാം പുന:സ്ഥാപിച്ചു കഴിഞ്ഞോയെന്നും വ്യക്തമാക്കാമോ;
(ഇ)ഇല്ലെങ്കില്‍ എന്നേക്കു പുന:സ്ഥാപിക്കുമെന്നു വ്യക്തമാക്കാമോ;
(എഫ്)കോര്‍പ്പറേഷനില്‍ ഇപ്പോള്‍ എത്ര ബസുകളാണ് ഗതാഗതയോഗ്യമായിട്ടുള്ളത്?
|
5260 |
ആറ്റിങ്ങല്‍/കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിറുത്തലാക്കിയ ഷെഡ്യൂളുകള്‍
ശ്രീ. ബി. സത്യന്‍
(എ)2013 ജനുവരി ഒന്ന് മുതല്‍ ഇതുവരെ ആറ്റിങ്ങല്‍/കിളിമാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്നും ഏതെല്ലാം ഷെഡ്യൂളുകള്‍ നിറുത്തലാക്കിയിട്ടുണ്ടെന്നും, എത്ര ഷെഡ്യൂളുകള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ടെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
(ബി)ഷെഡ്യൂളുകള്‍ കുട്ടത്തോടെ നിര്‍ത്തലാക്കുന്നത് പിന്നോക്കമേഖലയായ ആറ്റിങ്ങലിലേയും കിളിമാനൂരിലേയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)നിറുത്തലാക്കിയ ഷെഡ്യൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമോ?
|
5261 |
കാസര്‍ഗോഡ് നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍
ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ആണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിര്‍ത്തലാക്കിയതെന്നും, ഈ ബസ്സുകളുടെ പ്രതിദിന കളക്ഷന്‍ വിവരം എത്രയാണെന്നും വ്യക്തമാക്കാമോ?
|
5262 |
മാടായിക്കാവിലേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കര്‍ണ്ണാടകയില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന തിരുവര്‍ക്കാട്ടുകാവില്‍ (മടായിക്കാവ്) കേരളാതിര്‍ത്തിയായ തലേപ്പാടിയില്‍ നിന്നും കൂട്ടുപുഴ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)ഇത് സംബന്ധിച്ച് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് അറിയിക്കുമോ?
|
5263 |
കെ. എസ്. ആര്‍. ടി. സി. ചെയിന്‍ സര്‍വ്വീസുകള്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്
ശ്രീമതി ഗീതാ ഗോപി
ശ്രീ. വി. ശശി
,, ഇ. ചന്ദ്രശേഖരന്‍
(എ)കെ. എസ്. ആര്‍. ടി. സി. യില്‍ എത്ര ചെയിന്‍ സര്‍വ്വീസുകള്‍ ഓടിച്ചിരുന്നുവെന്നും അവയില്‍ എത്രയെണ്ണം നിറുത്തലാക്കിയെന്നും ഇവ നിറുത്തലാക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കുമോ;
(ബി)പോയിന്‍റ് ടു പോയിന്‍റ്, എന്‍റ് ടു എന്‍റ്, രാജധാനി റിംഗ് സര്‍വ്വീസ് എന്നീ വിഭാഗങ്ങളില്‍ എത്ര സര്‍വ്വീസുകള്‍ വീതം നടത്തുന്നുണ്ട്; ഇവ ലാഭകരമായി നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇവ പുനഃക്രമീകരിച്ച് ലാഭകരമാക്കുന്നതിനുള്ള എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വെളിപ്പെടുത്തുമോ;
(സി)കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കെ. എസ്. ആര്‍. ടി. സി. നിറുത്തലാക്കിയ സര്‍വ്വീസുകള്‍ എത്രയെന്നും ഇവ നിറുത്തലാക്കാനുള്ള കാരണങ്ങള്‍ എന്തെന്നും വിശദമാക്കുമോ?
|
5264 |
മഞ്ചേരി - പെരിന്തല്‍മണ്ണ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വ്വീസുകള്‍
ശ്രീമതി കെ. കെ. ലതിക
(എ)മലപ്പുറം ജില്ലയിലെ മഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. എത്ര സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത റൂട്ടില്‍ നിലവില്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടോ എന്നും, ഇല്ലെങ്കില്‍ ആയതിന്‍റെ കാരണവും വ്യക്തമാക്കുമോ;
(സി)പ്രസ്തുത റൂട്ടില്‍ മുന്‍കാലങ്ങളില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസ്സുകള്‍ നിര്‍ത്തലാക്കിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ റൂട്ടില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ആവറേജ് പ്രതിദിന കളക്ഷന്‍ എത്രയെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ റൂട്ടില്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
5265 |
കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തു നിന്ന് പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്സ് റൂട്ട്
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര പരിസരത്തു നിന്ന് പെരിന്പിലാവ്,തിപ്പലിശ്ശേരി, കടങ്ങോട്, എരുമപ്പെട്ടി, മങ്ങാട് ആര്യംപാടം വഴി തശ്ശൂര്‍ - മുളങ്ങുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് ഓര്‍ഡിനറി കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന്‍മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കുമോ;
(ബി)മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തികളില്‍പെട്ടവര്‍ക്കും, മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍പെട്ടവര്‍ക്കും കുറഞ്ഞ ദൂരത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം എന്ന നിലയ്ക്കും, ലാഭകരമായി നടത്താന്‍ കഴിയുന്ന സര്‍വീസ് എന്ന നിലയ്ക്കും ബസ്സ് റൂട്ട് അനുവദിക്കുന്നതിന് ഉയര്‍ന്ന പരിഗണന നല്‍കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
5266 |
വെള്ളം കൊണ്ടു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ടാങ്കര്‍ വാഹനങ്ങള്‍
ശ്രീ. എം. ഉമ്മര്‍
(എ)കെ.എസ്.ആര്‍.ടി.സി - യില്‍ വെള്ളം കൊണ്ടു പോകുന്ന ടാങ്കര്‍ വാഹനങ്ങള്‍ എത്ര എണ്ണമുണ്ട്; ഇവയുടെ പ്രവര്‍ത്തനം എവിടെയെല്ലാമാണ്; ഇതില്‍ കൊണ്ടു വരുന്ന വെള്ളത്തിന്‍റെ ഉപയോഗം എവിടെയെല്ലാമാണ്;
(ബി)ഇതിന്‍റെ പ്രവര്‍ത്തനം രാത്രിയും പകലും ഉണ്ടോ; ഇതിലേക്ക് എത്ര ജീവനക്കാരെ നിയമിക്കാറുണ്ട്; ഇതിന്‍റെ പ്രവര്‍ത്തനം കൊണ്ട് കെ.എസ്.ആര്‍.ടി.സി ക്ക് പ്രതിമാസം ആകെ എന്തു ചെലവ് ഉണ്ടാകാറുണ്ട്; വിശദമാക്കുമോ?
|
5267 |
വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനതല സമിതി
ശ്രീ. ബെന്നി ബെഹനാന്
,, അന്‍വര്‍ സാദത്ത്
,, ലൂഡി ലൂയിസ്
,, വി. ഡി. സതീശന്‍
(എ)വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സമിതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം യാത്രാ പ്രശ്നങ്ങള്‍ക്കാണ് സമിതി പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നത്?
|
5268 |
ട്രാന്‍സ്പോര്‍ട്ട് ഭവനിലെ വൈദ്യുതി ഉപഭോഗം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഓഫീസുകള്‍ക്കാകെ വൈദ്യുതി ചാര്‍ജിനത്തില്‍ എന്ത് തുക കഴിഞ്ഞ ഒരു വര്‍ഷം കെ.എസ്.ഇ.ബി.യ്ക്ക് നല്‍കിയിട്ടുണ്ട്;
(ബി)ഇവിടെ വൈദ്യുതി ഉപയോഗം കൂടുതലുളള എയര്‍കണ്ടീഷണര്‍ പോലുളള ഉപകരണങ്ങള്‍ എത്രയെണ്ണമുണ്ട്; വിശദമാക്കുമോ;
(സി)നിലവിലുളള വൈദ്യുതി ചാര്‍ജിനത്തില്‍ ഗണ്യമായ കുറവ് വരുത്തുന്നതിന് ഇവിടെ സ്ഥാപിച്ചിട്ടുളള എയര്‍കണ്ടീഷണര്‍ പോലുളള ഉപകരണങ്ങളുടെ എണ്ണത്തിലും, ഉപയോഗത്തിലും കുറവ് വരുത്തുന്നതിനെക്കുറിച്ച് ഗൌരവപൂര്‍വ്വം ആലോചിക്കുമോ?
|
5269 |
ചാലക്കുടി കെ.എസ്.ആര്‍..ടി.സി. ബസ്സ് സ്റ്റേഷന്‍ നവീകരണം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റേഷന് ചുറ്റുമതിലും കോന്പൌണ്ടില്‍ പേ ആന്‍റ് പാര്‍ക്കിംഗ് സൌകര്യവും ബസ്സ് സ്റ്റേഷന്‍ കോന്പൌണ്ടില്‍ വ്യാപാര-വാണിജ്യ സമുച്ചയവും നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;
(ബി)ചാലക്കുടിയില്‍ നിന്നും മൂന്നാര്‍, കുമളി എന്നീ സ്ഥലങ്ങളിലേയ്ക്കും കൊടുങ്ങല്ലൂരില്‍ നിന്ന് അതിരപ്പിള്ളിയിലേക്കും സര്‍വ്വീസ് നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?
|
5270 |
അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേയ്ക്കുളള പ്രവേശനകവാടത്തിന്‍റെ സ്ഥലമെടുപ്പ്
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേയ്ക്കുളള പ്രവേശന കവാടത്തിന്‍റെ സ്ഥലമെടുപ്പ് നടപടികളില്‍ നിന്നും വിട്ടുപോയ സ്ഥലം ഏറ്റെടുക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
(ബി)പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിനായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
5271 |
കെ.എസ്.ആര്‍.ടി,സി. ബസുകളില്‍ വീണുകിട്ടിയ വസ്തുക്കളുടെ ലേലം
ശ്രീമതി കെ. എസ്. സലീഖ
(എ)സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍നിന്നും വിവിധ ഡിപ്പോകളില്‍നിന്നും കളഞ്ഞുകിട്ടുന്ന സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെയുള്ള വിലകൂടിയ വസ്തുവകകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ ലേലം ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി. നിലവില്‍ പാലിക്കുന്ന നിയമ വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)ഇത്തരത്തില്‍ അവസാനമായി ലേലം നടന്നത് എപ്പോഴാണെന്നും, എത്ര തുക ലേലയിനത്തില്‍ കിട്ടിയെന്നും വിശദമാക്കുമോ ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. എത്ര തുകയുടെ ലേലം നടത്തുകയുണ്ടായി ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(ഡി)നിലവില്‍ കെ.എസ്.ആര്‍.ടി.സി.-യുടെ പക്കല്‍ ലേലം ചെയ്യുവാനുള്ള വിലകൂടിയ വസ്തുക്കള്‍ എത്രമാത്രമുണ്ടെന്നതിന്‍റെ വിശദാംശം നല്കുമോ ;
(ഇ)ഇവ ലേലം ചെയ്യുവാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചിട്ടുണ്ടോ ; ഏതെല്ലാം വസ്തുക്കള്‍ ലേലം ചെയ്യുവാന്‍ പരസ്യം ഉള്‍പ്പെടെയുള്ള, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;
(എഫ്)കെ.എസ്.ആര്‍.ടി.സി. തീരുമാനപ്രകാം 2014 ജനുവരി മാസത്തില്‍ വിലകൂടിയ വസ്തുക്കളുടെ ലേലം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;
(ജി)നഷ്ടത്തില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.യ്ക്ക് മുതല്‍ കൂട്ടുന്നതിനായി വേണ്ടുന്ന നിയമ വ്യവസ്ഥകള്‍ പാലിച്ച് പ്രസ്തുത വിലകൂടിയ വസ്തുക്കള്‍ ലേലം ചെയ്ത് വില്‍ക്കുവാന്‍ ഗതാഗതവകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
5272 |
കെ.എസ്.ആര്‍.ടി.സി - ഉടമസ്ഥരില്ലാത്ത ആഭരണങ്ങളുടെ ലേലം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും കളഞ്ഞുകിട്ടിയതും ഉടമസ്ഥരില്ലാത്തതുമായ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലേലം ചെയ്യുന്നതിന് കെ.എസ്.ആര്‍.ടി.സി. നടപടി സ്വീകരിച്ചിരുന്നോ;
(ബി)പ്രസ്തുത ലേലനടപടികള്‍ തടയപ്പെട്ടതിനുണ്ടായ സാഹചര്യം വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത ലേലത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി കെ.എസ്.ആര്‍.ടി.സി ക്ക് ചെലവായ തുകയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് ലഭ്യമാക്കുമോ?
|
5273 |
കെ.എസ്.ആര്‍.ടി.സി.യിലെ നിയമനങ്ങള്‍
ശ്രീ. പി.തിലോത്തമന്‍
(എ)കെ.എസ്.ആര്‍.ടി.സി.യിലെ വിവിധ തസ്തികകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് തയ്യാറാക്കപ്പെട്ട പി.എസ്.സി. യുടെ ലിസ്റ്റുകളില്‍ നിന്നും എത്രപേരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിച്ചു എന്നും, കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികകളിലടക്കം എത്ര ഒഴിവുകളാണ് കെ.എസ്.ആര്‍.ടി.സി.യിലുളളതെന്നും അറിയിക്കുമോ;
(ബി)കെ.എസ്.ആര്‍.ടി.സി. യില്‍ ഒഴിവുകള്‍ ഏറെയുണ്ടായിട്ടും നിയമനങ്ങള്‍ നടത്താത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാമോ;
(സി)കെ.എസ്.ആര്‍.ടി.സി.യില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)കെ.എസ്.ആര്‍.ടി.സി.യിലെ ഒഴിവുകള്‍ നികത്തുന്നതിന് നിലവിലുളള ലിസ്റ്റില്‍ നിന്നും അടിയന്തിരമായി നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
5274 |
കെ. എസ്. ആര്‍. ടി. സി യിലെ സ്ഥിര/താല്‍ക്കാലികനിയമനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ കെ.എസ്.ആര്‍.ടി.സി യില്‍ എത്ര സ്ഥിര ജീവനക്കാരെ നിയമിച്ചുവെന്നും എത്ര താല്ക്കാലിക ജീവനക്കാരെ നിയമിച്ചുവെന്നും തസ്തിക അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ പി. എസ്. സി യുടെ നിയമന ശുപാര്‍ശ നിലനില്‍ക്കുന്ന തസ്തികകളില്‍ എത്ര എം. പാനല്‍ ജീവനക്കാരെ നിയമിച്ചുവെന്ന് വ്യക്തമാക്കാമോ?
|
5275 |
കണ്ടക്ടര്‍മാരുടെ നിയമനം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)കെ.എസ്.ആര്‍.ടി.സി. യില്‍ ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാതെ സര്‍വ്വീസുകള്‍ റദ്ദാക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കണ്ടക്ടര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും എന്നെല്ലാമാണ് അഡൈ്വസ് ചെയ്ത കത്ത് കെ.എസ്.ആര്‍.ടി.സി.ക്കു പി. എസ്. സി. യില്‍ നിന്ന് ലഭിച്ചതെന്ന് അറിയിക്കുമോ;
(സി)നിയമന ഉത്തരവ് ഇവര്‍ക്ക് അയച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നിയമന ഉത്തരവ് അയക്കാതിരിക്കുന്നത് എന്നറിയിക്കാമോ?
|
5276 |
ശ്രീ ചിത്തിരതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ടീച്ചിംഗ് സ്റ്റാഫ് ഒഴിവുകള്‍
ശ്രീ. ബെന്നി ബെഹനാന്‍
(എ)ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ടീച്ചിംഗ് സ്റ്റാഫിന്‍റെ എത്ര തസ്തികകളാണ് നിലവില്‍ ഉള്ളത്;
(ബി)നിലവിലുള്ള ഒഴിവിന്‍റെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ;
(സി)ഒഴിവുള്ള ഓരോ തസ്തികയിലും നിയമിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത എന്താണ്;
(ഡി)നിലവിലുള്ള ഒഴിവുകള്‍ എത്ര കാലം കൊണ്ട് ഒഴിഞ്ഞ് കിടക്കുന്നു; ഈ ഒഴിവുകള്‍ നികത്തുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?
|
5277 |
റിസര്‍വ്വ് കണ്ടക്ടര്‍ ഒഴിവുകള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ കെ. എസ്. ആര്‍. ടി. സി.യില്‍ റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ബി)ഈ ഒഴിവുകളിലേയ്ക്ക് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി. എസ്. സി. നിയമനശൂപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
(സി)ഇതില്‍ എത്ര പേര്‍ക്ക് ഇതുവരെ നിയമനം നല്‍കിയെന്ന് വ്യക്തമാക്കാമോ?
|
5278 |
കെ.എസ്.ആര്‍.ടി.സി. - ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീ. പി.റ്റി.എ. റഹീം
(എ)കെ.എസ്.ആര്‍.ടി.സി.യിലെ ഡ്രൈവര്‍ തസ്തികയിലേയ്ക്ക് പി.എസ്.സി.റാങ്ക് ലിസ്റ്റ് നിലവിലുള്ളതായി അറിയാമോ;
(ബി)ഈ തസ്തികയിലേയ്ക്ക് ഏത് തീയതിവരെയുള്ള ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തശേഷം ഉണ്ടായ ഒഴിവുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ;
(ഡി)ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
5279 |
അമിതഭാരം കയറ്റിയ ടോറസ്സ് വാഹനങ്ങള്‍
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളില്‍ അമിതഭാരം കയറ്റിയ ടോറസ്സ് വാഹനങ്ങള്‍ ഓടുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)അമിതഭാരം കയറ്റിയ വാഹനങ്ങള്‍ സ്ഥിരമായി ഓടുന്നതുമൂലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പല റോഡുകളും വളരെ വേഗത്തില്‍ കേടു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഗ്രാമീണ റോഡുകളില്‍ അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാന്‍ എന്തെങ്കിലും സംവിധാനമുണ്ടോ; വിശദീകരിക്കുമോ?
|
5280 |
ഗ്യാസ് ടാങ്കറുകള്‍ക്കുള്ള സുരക്ഷിതത്വ നടപടികള്‍
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)മുന്‍കരുതലുകള്‍ എടുക്കാതെ പാചകവാതകമുള്‍പ്പെടെയുള്ള അപകടകരമായ വസ്തുക്കളും മറ്റും കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതുവരെ എത്ര വാഹനങ്ങള്‍ക്കെതിരെ അപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
|
5281 |
ഗ്യാസ് ടാങ്കര്‍ അപകടങ്ങള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങളില്‍പ്പെട്ട് എത്ര പേര്‍ ഇതു വരെ മരണപ്പെട്ടു;
(ബി)അപകടസാദ്ധ്യത കുടുതലുള്ളതുകൊണ്ട് വളരെ സുരക്ഷിതമായും മാനദണ്ധങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടും സര്‍വ്വീസ് നടത്തേണ്ട ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടങ്ങളില്‍പ്പെടുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് ഗതാഗതവകുപ്പ് എന്തെങ്കിലും വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ;
(സി)എങ്കില്‍ അതിന്‍റെയടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
5282 |
ട്രാഫിക്ക് നിയമ ക്ലാസ്സ്
ശ്രീ. ജോസഫ് വാഴക്കന്
,, ഐ. സി. ബാലകൃഷ്ണന്
,, പി. സി. വിഷ്ണുനാഥ്
,, ഷാഫി പറന്പില്‍
(എ)ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് ട്രാഫിക്ക് നിയമ ക്ലാസ്സ് നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(സി)ഇതിനായി സ്ഥിരം സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5283 |
കോഴിക്കോട് ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)കോഴിക്കോട് ജില്ലയില്‍ എത്ര ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)ഡ്രൈവിംഗ് സ്കൂളുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)മാനദണ്ധങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഡ്രൈവിംഗ് സ്കൂള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
|
5284 |
വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
ശ്രീ. സി. കൃഷ്ണന്‍
(എ)മോട്ടോര്‍ വാഹന വകുപ്പില്‍ വാഹനങ്ങള്‍ക്ക് ആനുപാതികമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ (എം. വി. ഐ/എ. എം. വി. ഐ.) തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര തസ്തികകള്‍ കുറവുണ്ടെന്ന് വിശദമാക്കാമോ;
(ബി)വാഹനങ്ങള്‍ക്ക് ആനുപാതികമായി തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമോ?
|
5285 |
ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്ക് രണ്ടാം ശനിയാഴ്ച അവധി നല്‍കുന്നതിനുള്ള തടസ്സം
ശ്രീ. പി. തിലോത്തമന്‍
ജലഗതാഗത വകുപ്പിലെ ജീവനക്കാര്‍ക്ക് രണ്ടാം ശനിയാഴ്ച അവധി നല്‍കുന്നതിനുള്ള തടസ്സമായി 2005-ല്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കോടതിയില്‍ നല്‍കിയ കാര്യങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ടോ?
|
<<back |
|