UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5213

ദേശീയ വനാവകാശ നിയമം


ശ്രീ. എം. ഹംസ 

(എ)ദേശീയ വനാവകാശ നിയമം അട്ടിമറിക്കുവാന്‍ കേരളം ശ്രമിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)വര്‍ഷങ്ങളായി കൈവശം വച്ചു വരുന്ന ഒരേക്കറില്‍ താഴെയുളള വനഭൂമിയ്ക്കായി എത്ര അപേക്ഷകള്‍ ലഭിച്ചു; 

(സി)ഇവയിന്മേല്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കുന്നതിന് എന്താണ് തടസ്സം എന്ന് വ്യക്തമാക്കാമോ? 

5214

ഹാരിസണ്‍ മലയാളം കന്പനി കൈമാറുന്ന പാട്ടഭൂമി


ശ്രീ. എ. കെ. ശശീന്ദ്രന്‍ ,, തോമസ് ചാണ്ടി

(എ)പുതുതായി രൂപീകരിച്ച എന്‍ചാന്‍റിങ് പ്ലാന്‍റേഷന്‍സ്, ഹാര്‍മണി പ്ലാന്‍റേഷന്‍സ്, മലയാളം പ്ലാന്‍റേഷന്‍സ് കന്പനികള്‍ക്ക് ഹാരിസണ്‍ മലയാളം കന്പനി കൈമാറുന്ന പാട്ടഭൂമിയില്‍ എത്ര ഏക്കര്‍ വനഭൂമി ഉണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇക്കാര്യത്തെക്കുറിച്ച് വനം വകുപ്പ് അന്യേഷണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അന്വേഷണം നടത്തി വിശദാംശങ്ങള്‍ അറിയിക്കുമോ; 

(സി)പുതിയ കന്പനികള്‍ക്ക് ഭൂമി കൈമാറുന്നതിനുള്ള അംഗീകാരത്തിനായി ഹാരിസണ്‍ മലയാളം കന്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരള കന്പനി കാര്യ ലോക്കല്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)എങ്കില്‍ കേരള കന്പനി കാര്യ ലോക്കല്‍ രജിസ്ട്രാറുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമോ; മേല്‍ സൂചിപ്പിച്ച പ്രകാരം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കന്പനി കാര്യ ലോക്കല്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തു തുടര്‍ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

5215

നെല്ലിയാന്പതിയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളുടെ ചുമതല 


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെല്ലിയാന്പതിയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത തോട്ടങ്ങളുടെ ചുമതല വനം വകുപ്പിന് തന്നെയാണോ; അതോ മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; 

(ബി)ഇത്തരത്തില്‍ ഏറ്റെടുത്ത തോട്ടങ്ങളിലെ തൊഴിലാളികളുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ; 

(സി)നെല്ലിയാന്പതിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഏതെല്ലാം തോട്ടങ്ങളാണ് ഇനി ഏറ്റെടുക്കാനുള്ളത് എന്ന് വിശദമാക്കുമോ; 

5216

പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ 


ശ്രീ. കെ. മുരളീധരന്‍
 ,, പാലോട് രവി
,, പി. സി. വിഷ്ണുനാഥ് 
,, ഷാഫി പറന്പില്‍

(എ)പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിശദീകരിക്കുമോ;

(സി)വന സംരക്ഷണ പ്രവൃത്തികള്‍ക്ക് ഇവ എത്രമാത്രം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5217

മലയാറ്റൂര്‍ പഞ്ചായത്തിലെ വനം വകുപ്പിന്‍റെ അധീനതയിലുള്ള റോഡ് പുനര്‍നിര്‍മ്മാണം 


ശ്രീ. ജോസ് തെറ്റയില്‍

(എ)അങ്കമാലി നിയോജകമണ്ധലത്തിലെ മലയാറ്റൂര്‍ പഞ്ചായത്തിലെ വനം വകുപ്പിന്‍റെ അധീനതയിലുള്ള ഷണ്‍മുഖം റോഡും പ്രസ്തുത റോഡില്‍ സ്ഥിതി ചെയ്യുന്ന കൊന്തേന്പിള്ളി പാലവും ഇടിഞ്ഞുവീണ് ശോചനീയാവസ്ഥയില്‍ ആയിട്ടും പ്രസ്തുത റോഡും പാലവും ഗതാഗതയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കാത്തതിനു കാരണം വിശദമാക്കാമോ; 

(ബി)ഈ റോഡും പാലവും എന്ന് ഗതാഗത യോഗ്യമാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ? 

5218

കുളത്തൂപ്പുഴയില്‍ ആരംഭിച്ച മണല്‍ കലവറ 


ശ്രീ. കെ. രാജു

(എ)വനം വകുപ്പിന്‍റെയും നിര്‍മ്മിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മുന്‍സര്‍ക്കാരിന്‍റെ കാലത്ത് കുളത്തൂപ്പുഴയില്‍ ആരംഭിച്ച മണല്‍ കലവറ അടച്ചിട്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ "കലവറ' തുറന്ന് പ്രവര്‍ത്തിക്കുവാനും സാധാരണക്കാര്‍ക്ക് നിശ്ചിത വിലയ്ക്ക് മണല്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുമോ? 

5219

പദ്ധതികള്‍ക്ക് വനം വകുപ്പിന്‍റെ ഭരണാനുമതിയ്ക്ക് കാലതാമസം 


ശ്രീ. രാജു എബ്രഹാം

(എ)നിയോജക മണ്ധല ആസ്തി വികസന ഫണ്ട് (എല്‍.എ.സി.എ.ഡി.എഫ്) പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുന്നതിന് റാന്നി എം.എല്‍.എ. നിര്‍ദ്ദേശിച്ചിട്ടുള്ള എത്ര പ്രോജക്ടുകള്‍ റാന്നി ഡി.എഫ്.ഒ., പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ചിട്ടുള്ളതെന്ന് പദ്ധതിയുടെ പേരും, അനുവദിച്ച തുകയും സഹിതം വ്യക്തമാക്കാമോ; ഈ പദ്ധതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് എം.എല്‍.എ എന്നാണ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളത്; 

(ബി)ഈ പദ്ധതികള്‍ക്ക് ഇതേ വരെ ഭരണാനുമതി ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഭരണാനുമതി ലഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കാമോ; 

(സി)ഓരോ പദ്ധതിയുടെയും എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഈ പ്രോജക്ടുകളുടെ ഓരോന്നിന്‍റെയും ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളത്; 

(ഡി)ഈ ഫയലുകളില്‍ തുടര്‍നടപടി ഉണ്ടാകാത്തതിന് എന്താണ് കാരണം; ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഈ പ്രോജക്ടുകള്‍ സര്‍ക്കാര്‍ അനുമതിയ്ക്കായി നല്‍കാതെ കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥരുടെ മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ; 

(ഇ)അടിയന്തരമായി ഈ പ്രോജക്ടുകള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

5220

ദേവികുളം മണ്ധലത്തിലെ വന്യജീവി ആക്രമണങ്ങള്‍ 


ശ്രീ. എസ്. രാജേന്ദ്രന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദേവികുളം നിയോജകമണ്ധലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ എത്ര പേര്‍ക്ക് മരണം സംഭവിച്ചിട്ടുണ്ട്; എത്ര പേര്‍ക്ക് വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ; 

(ബി)വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കാര്‍ഷികവിളകള്‍ക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടം കണക്കാക്കിയിട്ടുണ്ടോ; പഞ്ചായത്ത് തിരിച്ച് വിശദാംശം നല്‍കാമോ; 

(സി)വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും എന്തൊക്കെ സഹായങ്ങളാണ് അനുവദിച്ച് നല്‍കിയിട്ടുള്ളത് എന്നറിയുമോ; വിശദാംശം നല്‍കാമോ; 

(ഡി)കൃഷിഭൂമിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ; 

(ഇ)കൃഷിയിടങ്ങളെയും ജനങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ; 

(എഫ്)ഇനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

5221

അതിരപ്പിളളി പഞ്ചായത്തിലെ കാട്ടുമൃഗങ്ങളുടെ ആക്രമണം 


ശ്രീ.ബി.ഡി.ദേവസ്സി

(എ)ചാലക്കുടി മണ്ധലത്തില്‍പ്പെട്ട അതിരപ്പിളളി പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളില്‍ കാട്ടുമൃഗങ്ങളുടെ നിരന്തരമായ ആക്രമണം മൂലം തദ്ദേശവാസികളുടെ ജീവനും സ്വത്തിനും കാര്‍ഷികവിളകള്‍ക്കും വലിയ തോതില്‍ ഭീഷണിയുണ്ടായിട്ടുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ; 

(ബി)കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ മേഖലയില്‍ സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

5222

തേക്കടി ബോട്ട് സവാരിക്കുള്ള ടിക്കറ്റ് വില്പന 


ശ്രീ. ആര്‍. സെല്‍വരാജ് 

(എ)തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ വനംവകുപ്പ് നടത്തുന്ന ബോട്ട് സവാരിക്കുള്ള ടിക്കറ്റ് കൌണ്ടറിലെ ക്യൂ ലംഘിച്ച് അനധികൃതമായി ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടിക്കറ്റ് സംഘടിപ്പിച്ച് യാത്ര നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് വകുപ്പ് സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; 

(ബി)ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ് വിനോദസഞ്ചാരികളോ, ഉദേ്യാഗസ്ഥരോ അല്ലാത്തവര്‍ ക്രമവിരുദ്ധമായി കരസ്ഥമാക്കി മറിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(സി)തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ ബോട്ട് യാത്രക്കാര്‍ക്കും, വിദേശ ടൂറിസ്റ്റുകള്‍ക്കും സൌകര്യപ്രദമാകത്തക്കവണ്ണം ഓണ്‍ലൈനായി ടിക്കറ്റ് ബുക്കിംഗ് ഏര്‍പ്പെടുത്തുന്നതിന് തയ്യാറാകുമോ ; വിശദാംശം ലഭ്യമാക്കുമോ ; 

(ഡി)തേക്കടി സന്ദര്‍ശകരുടെ വാഹനപാര്‍ക്കിംഗ്മൂലം ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ ; വിശദാംശം ലഭ്യമാക്കാമോ ?

5223

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് - മലയോര കര്‍ഷകരെ എപ്രകാരം ബാധിക്കുമെന്ന പഠനം 


ശ്രീ. കെ. വി. വിജയദാസ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിലെ മലയോരകര്‍ഷകരെ ഏതെല്ലാം തരത്തിലാണ് ബാധിയ്ക്കുന്നതെന്ന് പഠനം വനംവകുപ്പ് നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ?

5224

ആഗോളതാപനം ചെറുക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ 

ശ്രീ.എം.ഹംസ

(എ)ആഗോളതാപനം ചെറുക്കുന്നതിനായി വനം വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;

(ബി)അതിനായി എത്ര രൂപ വകയിരുത്തിയിരുന്നു; അതില്‍ എന്ത് തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ;

(സി)സ്വകാര്യഭൂമിയില്‍ മരംവച്ച് പിടിപ്പിക്കുന്നതിനായി എന്തു തുകയാണ് വകയിരുത്തിയിരിക്കുന്നത്; അതില്‍ എന്തു തുക ചെലവഴിച്ചു; എത്ര പേര്‍ക്കാണ് വിതരണം ചെയ്തത്; ജില്ലാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ?

5225

ഇന്‍റഗ്രേറ്റഡ് റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് പദ്ധതി 


ശ്രീ. കെ. അച്ചുതന്‍
 '' വി. റ്റി. ബല്‍റാം 
'' ലൂഡി ലൂയിസ് 
'' കെ. ശിവദാസന്‍ നായര്‍

(എ)പരിസ്ഥിതി വകുപ്പ് ഇന്‍റഗ്രേറ്റഡ് റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; 

(സി)നദികളെ പുനരുദ്ധരിക്കുന്നതിനും, അവയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 


(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5226

ഔഷധസസ്യങ്ങളുടെയും മരങ്ങളുടെയും സംരക്ഷണം 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അമൂല്യമായ ഔഷധസസ്യങ്ങളുടെയും മരങ്ങളുടെയും സംരക്ഷണത്തിന് വനം വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; 

(ബി)ഇത്തരം സസ്യങ്ങളുടെ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഏതെല്ലാം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; 

(സി)കോഴിക്കോട് ജില്ലയിലെ ജാനകിക്കാട് ഔഷധസസ്യത്തോട്ടവും നഴ്സറിയും അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)പ്രസ്തുത തോട്ടം സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?

5227

പ്ലാസ്റ്റിക് നിരോധനം 


ശ്രീ. കെ. രാജു

(എ)എത്ര മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ ആണ് നിരോധിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)നിരോധിത അളവിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിര്‍ബാധം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇവയുടെ ഉത്പാദനവും വിതരണവും അവസാനിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

5228

പ്ലാസ്റ്റിക് കവറുകളുടെയും ഫ്ളക്സ് ബോര്‍ഡുകളുടെയും നിയന്ത്രണം 


 ശ്രീ. സി. എഫ്. തോമസ് 
,, മോന്‍സ് ജോസഫ് 
,, തോമസ് ഉണ്ണിയാടന്‍ 
,, റ്റി. യു. കുരുവിള 

(എ) പ്ലാസ്റ്റിക് കവറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗവും, ഉല്പാദനവും നിയന്ത്രിച്ചുള്ള പരിസ്ഥിതി സംരക്ഷണ നടപടികള്‍ക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; 

(ബി) ഇത്തരം വസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം റോഡുകളും ജലാശയങ്ങളും മലിനപ്പെടുത്തുന്നത് തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

5229

വയനാട് ജില്ലയിലെ സ്മൈല്‍ പദ്ധതി 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍


(എ)കായിക വകുപ്പിന്‍റെ കീഴില്‍ നടപ്പാക്കുന്ന സ്മൈല്‍ പദ്ധതിയിലേക്ക് നോമിനേഷന്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)വയനാട് ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(സി)ഇതിനായി ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക എത്രയെന്നു വ്യക്തമാക്കുമോ ?

5230

ഏറനാട് മണ്ധലത്തിലെ പൈക പദ്ധതി 


ശ്രീ. പി.കെ. ബഷീര്‍

(എ)സംസ്ഥാന സ്പോര്‍ട്സ് വകുപ്പിന് കീഴില്‍ പൈക പദ്ധതി പ്രകാരം ഏതെല്ലാം കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അറിയിക്കുമോ; 

(ബി)പൈക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ സമര്‍പ്പിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(സി)ഏറനാട് മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് പൈക പ്രകാരമുള്ള പദ്ധതികള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)ഇതുമായി ബന്ധപ്പെട്ട് വകുപ്പുകളെ ഏകോപിപ്പിച്ച് ഏറനാട് മണ്ധലത്തിലെ പഞ്ചായത്തുകള്‍, സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടുത്തി പൈക പദ്ധതി പ്രകാരമുള്ള ഒരു പ്രോജക്ട് തയ്യാറാക്കുന്നതിന് ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുമോ?

5231

ദേശീയ ഗെയിംസ് വേദികള്‍ 


ശ്രീ. കെ.കെ. ജയചന്ദ്രന്‍ 

(എ)കേരളത്തില്‍വച്ച് നടക്കുന്ന ദേശീയ ഗെയിംസിനായി ഓരോ ജില്ലയിലും നിശ്ചയിച്ചിട്ടുള്ള വേദികള്‍ ഏതെല്ലാമെന്നും അവിടെവച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന മത്സരങ്ങളേതെല്ലാമെന്നും വ്യക്തമാക്കാമോ; 

(ബി)ഓരോ വേദിയുടെയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;

(സി)ഈ വേദികള്‍ ദേശീയ ഗെയിംസ് ലക്ഷ്യം വച്ച് മാത്രമുള്ളതാണോ എന്നും അതോ ദീര്‍ഘകാല ഉപയോഗം ലക്ഷ്യമിട്ടാണോ നിര്‍മ്മിക്കുന്നതെന്നും വ്യക്തമാക്കാമോ; 

(ഡി)ദേശീയ ഗെയിംസിന്‍റെ തീയതി സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ?

.5232

ദേശീയ സ്കൂള്‍ കായികതാരങ്ങള്‍ക്ക് യാത്രാസൌകര്യം ഒരുക്കുന്നതിലെ വീഴ്ച 


ശ്രീ. കെ.കെ. ജയചന്ദ്രന്‍

(എ)ദേശീയ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലേയ്ക്ക് പുറപ്പെട്ട കായികതാരങ്ങള്‍ക്ക് ട്രെയിനില്‍ റിസര്‍വേഷന്‍ സൌകര്യം ചെയ്ത് നല്‍കിയിരുന്നുവോ; 

(ബി)ഇല്ലെങ്കില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ശരിയാക്കാനാകാതെ വന്ന സാഹചര്യം വിശദീകരിക്കാമോ;

(സി)ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?

5233

വിദ്യാര്‍ത്ഥികളുടെ കായിക നിലവാരം ഉയര്‍ത്താന്‍ നടപടി 

ശ്രീ. രാജു എബ്രഹാം

(എ)ഗ്രാമങ്ങളിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കായിക നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ; 

(ബി)ഗ്രാമങ്ങളിലെ പൊതുകളിസ്ഥലങ്ങളുടെ വികസനത്തിനും പുതുതായി കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(സി)ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിന് സഹായകരമാകും വിധം സ്കൂള്‍-കോളേജ് തലങ്ങളില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഏതെല്ലാം പദ്ധതികള്‍ ആവഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

5234

കല്‍പ്പറ്റ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം 


 ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ) കല്‍പ്പറ്റ നഗരസഭ നിര്‍മ്മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സര്‍ക്കാരിന്‍റെ സാന്പത്തിക സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) പ്രസ്തുത നിവേദനത്തിന്മേല്‍ ഏതെല്ലാം വകുപ്പുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാ ക്കുമോ; 

(സി) കല്‍പ്പറ്റ നഗരസഭ നിര്‍മ്മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു ആവശ്യമായ സാന്പത്തിക സഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

.5235

ആറ്റിങ്ങല്‍ മണ്ധലത്തില്‍ മള്‍ട്ടി സ്പോര്‍ട്സ് പ്ലേ സ്പേയ്സ് 


ശ്രീ. ബി. സത്യന്‍

(എ)ആറ്റിങ്ങല്‍ നിയോജക മണ്ധലത്തിലെ ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ നീറുവിളയില്‍ മള്‍ട്ടി സ്പോര്‍ട്സ് പ്ലേ സ്പേയ്സ് നിര്‍മ്മിക്കുവാനുള്ള ശുപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ; 

(ബി)സംസ്ഥാനത്ത് എവിടെയെല്ലാമാണ് മള്‍ട്ടി സ്പോര്‍ട്സ് പ്ലേ സ്പേയ്സ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

5236

കുളത്തൂപ്പുഴയില്‍ ടെക്നിക്കല്‍ സ്കൂളിന് കളിസ്ഥലം 


ശ്രീ. കെ. രാജു

(എ)കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കോ പഞ്ചായത്തിനോ സ്വന്തമായി കളിസ്ഥലം ഇല്ലെന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)കുളത്തുപ്പുഴ ടെക്നിക്കല്‍ സ്കൂളിന് സ്വന്തമായുള്ള ആറര ഏക്കര്‍ സ്ഥലത്ത് കളിസ്ഥലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ കായികവകുപ്പ് സ്വീകരിക്കുമോ; 

5237

വടംവലി കായിക ഇനമാക്കാന്‍ നടപടി 


ശ്രീമതി ഇ. എസ്. ബിജിമോള്‍

(എ)ഗ്രാമപ്രദേശങ്ങളിലെ പ്രധാന കായിക ഇനങ്ങളിലൊന്നാണ് വടംവലി (കന്പവലി) എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)സ്കൂള്‍-കോളേജ് തലത്തില്‍ നടക്കുന്ന കായികമേളയില്‍ വടംവലി ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; 

(സി)സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ അംഗീകാരവും പ്രോത്സാഹനവും ഈ കായിക വിനോദത്തിന് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ? 

5238

മഞ്ചേശ്വരം കബഡി അക്കാഡമിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് 


ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസറഗോഡ് ജില്ലയില്‍ രഹസ്യമായി രൂപീകരിച്ച മഞ്ചേശ്വരം കബഡി അക്കാദമിയുടെ പേരില്‍ സംസ്ഥാന കായിക യുവജനകാര്യാലയത്തില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്ത വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇതുസംബന്ധിച്ച് അനേ്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)പ്രാഥമിക അനേ്വഷണത്തില്‍ ഇതില്‍ ഉള്‍പ്പെട്ടയാളുകളുടെ പേര് വിവരങ്ങള്‍ വ്യക്തമാക്കാമോ; 

(ഡി)ഇത് അനേ്വഷിക്കണമെന്ന കാസറഗോഡ് ജില്ലാ വികസന സമിതിയോഗ തീരുമാനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

5239

പയ്യാന്പലത്ത് ഹോക്കിതാരത്തിന് ഭൂമി നല്കാന്‍ നടപടി 


ശ്രീ. ജെയിംസ് മാത്യു

(എ)1972 ല്‍ നടന്ന മ്യൂണിക്ക് ഒളിംപിക്സില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ മാന്വല്‍ ഫെഡറിക് എന്ന കായികതാരത്തിന് കണ്ണൂര്‍ പയ്യാന്പലത്ത് 3 സെന്‍റ് ഭൂമി നല്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ പട്ടയം ലഭ്യമാക്കിയിട്ടുണ്ടോ എന്നറിയുമോ; 

(ബി)പതിച്ചു നല്കിയ ഭൂമിക്ക് അടുത്തായി സര്‍ക്കാര്‍ വക ഭൂമി ഉണ്ടോയെന്നും എങ്കില്‍ എത്രയാണെന്നും അറിയിക്കുമോ;

(സി)പ്രസ്തുത കായിക താരത്തിന് കുറച്ചുകൂടി ഭൂമി പതിച്ചുനല്കാന്‍ സന്നദ്ധമാകുമോയെന്നും വീടുവെക്കാന്‍ സാന്പത്തിക സഹായം നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അറിയിക്കുമോ; 

(ഡി)ഇപ്പോള്‍ ബാംഗ്ലൂരില്‍ ഹോക്കി പരിശീലകനായി പ്രവര്‍ത്തിക്കുന്ന കായികതാരത്തിന് കണ്ണൂരില്‍ പരിശീലന പരിപാടി ആരംഭിക്കാന്‍ സഹായം നല്കാന്‍ കായിക വകുപ്പ് തയ്യാറാകുമോ?

5240


ആധുനിക തീയേറ്റര്‍ സമുച്ചയങ്ങള്‍ 


ശ്രീ. വര്‍ക്കല കഹാര്‍
 '' കെ. ശിവദാസന്‍ നായര്‍ 
'' എം. പി. വിന്‍സെന്‍റ് 
'' വി. റ്റി. ബല്‍റാം

(എ)ചെറുതും വലുതുമായി ആധുനിക തിയേറ്റര്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് കെ.എസ്.എഫ്.ഡി.സി. പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദമാക്കുമോ; 

(സി)ആരുടെയെല്ലാം പങ്കാളിത്തത്തിലാണ് ഇതിന്‍റെ പ്രവൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

5241 ചലച്ചിത്ര അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം 


 ശ്രീ. കെ. വി. വിജയദാസ്

(എ) പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാതൃകയില്‍ കേരള ചലച്ചിത്ര അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി) ചലച്ചിത്ര അക്കാഡമി നിലവില്‍ എന്തെങ്കിലും കോഴ്സുകള്‍ നടത്തിവരുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ വൈവിദ്ധ്യമാര്‍ന്ന കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി) ദേശീയ-സാര്‍വ്വദേശീയ സിനിമാരംഗത്ത് പ്രതിഭ തെളിയിച്ച നിരവധി പ്രശസ്ത വ്യക്തികളെ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തില്‍ ചലച്ചിത്ര അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

5242

ബസ് ചാര്‍ജ് വര്‍ദ്ധന 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര തവണ ബസ് ചാര്‍ജ് വര്‍ദ്ധന വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ നിലവിലുള്ളതുമായ ബസ് ചാര്‍ജ് നിരക്കുകള്‍ എത്രയെല്ലാമെന്ന് വ്യക്തമാക്കാമോ? 

5243

സ്റ്റേജ് കാര്യേജ് ബസുകള്‍ 


ശ്രീ. എളമരം കരീം

(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര സ്റ്റേജ് കാര്യേജ് ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കാമോ; 

(ബി)സ്റ്റേജ് കാര്യേജ് ബസുകളുടെ എണ്ണം കുറഞ്ഞ് വരികയാണോ എന്നറിയിക്കുമോ; 

(സി)എങ്കില്‍ അതിന്‍റെ കാരണം എന്താണെന്ന് പഠനം നടത്തിയിട്ടുണ്ടോ?

5244

സ്വകാര്യ ബസ്സ് സര്‍വ്വീസ് 


ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാനത്ത് എത്ര സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തി വരുന്നുണ്ട്;

(ബി)ഇതില്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നീ വിഭാഗങ്ങളില്‍ ആയി എത്ര ബസ്സുകള്‍ ഉണ്ട്;

(സി)സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡ് വെച്ച് യാത്രക്കാരില്‍ നിന്നും അന്യായമായി അധികചാര്‍ജ് ഈടാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ? 

5245

സ്വകാര്യ ബസ് ഉടമകളുടെ ഇന്‍ഷ്വറന്‍സ് തട്ടിപ്പ് 


ശ്രീമതി. പി. അയിഷാ പോറ്റി 
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ) 
,, കെ. കെ നാരായണന്‍ 
, കെ. ദാസന്‍ 

(എ)സ്വകാര്യ ബസ് ഉടമകള്‍ ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇതുസംബന്ധമായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; 

(ബി)സ്വകാര്യ ബസ് ഉടമകള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങളുടെ ഉടമകള്‍ നിശ്ചിത സമയം വാഹനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നു എന്നുറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(സി)മന:പൂര്‍വ്വം കന്പനികളുടെ പേരില്‍ വണ്ടിചെക്ക് നല്‍കി ഇന്‍ഷ്വറന്‍സ് നേടിയെടുക്കുകയും പിന്നീട് ചെക്ക് ബാങ്കിലെത്തി പണമില്ലാതെ മടങ്ങുന്പോള്‍ കന്പനി ഇന്‍ഷ്വറന്‍സ് റദ്ദാക്കുന്നതും അതുവഴി തട്ടിപ്പ് നടത്തിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ?

5246

വര്‍ദ്ധിച്ച് വരുന്ന വാഹന അപകടങ്ങള്‍ 


ശ്രീ. പി. കെ. ബഷീര്‍

(എ)സംസ്ഥാനത്ത് ഓരോ വര്‍ഷവും വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാഹന അപകടങ്ങളും വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)എങ്കില്‍ ആയതിന്‍റെ അടിസ്ഥാനത്തില്‍ എന്തെല്ലാം സുരക്ഷാ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ; 

(ഡി)സംസ്ഥാനത്ത് സ്ഥിരമായി വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ടോ; അവ എവിടെയെല്ലാമാണ്; പ്രസ്തുത സ്ഥലങ്ങളില്‍ എന്തെല്ലാം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

5247

ഷെയര്‍ ഓട്ടോ സംവിധാനം 


ശ്രീ. സി. പി. മുഹമ്മദ് 
,, എ. റ്റി. ജോര്‍ജ് 
,, വി. റ്റി. ബല്‍റാം
 ,, സണ്ണി ജോസഫ്

(എ)സംസ്ഥാനത്ത് ഷെയര്‍ ഓട്ടോ സംവിധാനം നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം? 

5248

ഷെയര്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് 


ശ്രീ. ഹൈബി ഈഡന്‍
,, ബെന്നി ബെഹനാന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, അന്‍വര്‍ സാദത്ത് 

(എ)ഷെയര്‍ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കൊച്ചി നഗരത്തില്‍ ഷെയര്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

5249

പിഴ ഇനത്തിലുള്ള വരുമാനം 


ശ്രീ. എ. എ. അസീസ്

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ ഗതാഗത വകുപ്പ് പിഴ ഇനത്തില്‍ എത്ര രൂപയാണ് പിരിച്ചെടുത്തതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഈയിനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എത്ര ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

5250

വാഴക്കോട് ജംഗ്ഷന്‍ വിപുലീകരിക്കുന്നതിന് വനം വകുപ്പില്‍ നിന്ന് ഭൂമി വിട്ട് കിട്ടാന്‍ നടപടി 


ശ്രീ. കെ. രാധാകൃഷ്ണന്‍ 

(എ)ചേലക്കര മണ്ധലത്തിലെ വാഴക്കോട് ജംഗ്ഷനിലെ കൊടുംവളവ് കാരണം നിരന്തരം വാഹനാപകടങ്ങള്‍ സംഭവിക്കുന്നതും വളരെയധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുളളതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഴക്കോട് ജംഗ്ഷന്‍ റോഡ് വിപുലീകരണത്തിനാവശ്യമായ ഭൂമി വനംവകുപ്പ് വിട്ടുകൊടുക്കാത്തതാണ് റോഡ് വികസനത്തിനുള്ള തടസ്സമെന്ന് അറിയുമോ; 

(സി)ഇതിനായി പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും വനം വകുപ്പിന് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; 

(ഡി)വാഴക്കോട് ജംഗ്ഷന്‍ വിപുലീകരണത്തിനാവശ്യമായ ഭൂമി വിട്ടുനല്‍കുന്നതിലൂടെ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.