|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
5176
|
കൊട്ടാരക്കര റൂറല്‍ പോലീസ് ആസ്ഥാനത്തിന് കെട്ടിടം നിര്‍മ്മാണം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര റൂറല്‍ പോലീസ് ആസ്ഥാനത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചത് എന്നാണ്; എത്ര തുകയാണ് അനുവദിച്ചത്;
(ബി)പ്രസ്തുത കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനായുള്ള ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
|
5177 |
വനിതാ പോലീസുകാരുടേയും ട്രാഫിക് പോലീസുകാരുടേയും അംഗസംഖ്യ
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)പോലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(ബി)പോലീസ് സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)വനിതാ പോലീസുകാരുടേയും ട്രാഫിക് പോലീസുകാരുടേയും അംഗസംഖ്യ വളരെ പരിമിതമാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ആയതു വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
|
5178 |
പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. സി. പി. മുഹമ്മദ്
,, ബെന്നി ബെഹനാന്‍
,, ലൂഡി ലൂയിസ്
,, കെ. ശിവദാസന്‍ നായര്‍
(എ) സംസ്ഥാനത്തെ പോലീസ് ഉദേ്യാഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ഇതിനുള്ള ധനം എങ്ങനെയാണ് കണ്ടെത്തുന്നത്; വിശദമാക്കുമോ;
(ഡി) പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
5179 |
സബ്ഇന്‍സ്പെക്ടര്‍ നിയമനത്തില്‍ വനിതകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം
ശ്രീ. രാജു എബ്രഹാം
(എ)സംസ്ഥാന പോലീസ് സേനയില്‍ ഐ.പി.എസ് ഒഴികെ ആകെയുള്ള പോലീസുകാരുടെ (ഓഫീസര്‍മാരടക്കം) എണ്ണം എത്രയാണ്; ഇതില്‍ എത്ര പേര്‍ വനിതകളാണ്; സംസ്ഥാന പോലീസ് സേനയുടെ എത്ര ശതമാനമാണ് ഇത്; റാങ്ക് തിരിച്ച് ഇവരുടെ എണ്ണവും അതത് കാറ്റഗറികളിലെ ശതമാനവും ലഭ്യമാക്കാമോ;
(ബി)സംസ്ഥാന പോലീസ് സേനയിലേക്ക് സബ്ഇന്‍സ്പെക്ടര്‍മാരെ നേരിട്ട് തെരഞ്ഞെടുക്കുന്പോള്‍ അതില്‍ എത്ര ശതമാനമാണ് വനിതകള്‍ക്കായി നീക്കിവെക്കാറുള്ളത്; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് വനിതാ എസ്.ഐ മാരെ നേരിട്ട് റിക്രൂട്ട് ചെയ്യാത്തത് എന്ന് വ്യക്തമാക്കാമോ;
(സി)ജനസംഖ്യാ കണക്കു പ്രകാരം പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള കേരളത്തില്‍, പോലീസ് സേനയിലേക്ക് എസ്.ഐ. മാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്പോള്‍ അതില്‍ നിശ്ചിത ശതമാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യാനും അടുത്ത റിക്രൂട്ട്മെന്‍റ് മുതല്‍ ഇത് നടപ്പാക്കാനും എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
5180 |
കണ്ണൂര്‍ ജില്ലാ ആംഡ് റിസര്‍വ്വിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ഒഴിവുകള്‍
ശ്രീ. എം. എ. ബേബി
(എ)പോലീസ് സേനയിലെ കണ്ണൂര്‍ ജില്ലാ ആംഡ് റിസര്‍വ്വില്‍ എത്ര അസിസ്റ്റന്‍റ് കമാന്‍ഡന്‍റ്മാരുണ്ട്; ആരൊക്കെ; അവരുടെ സീനിയോരിറ്റി സഹിതം വ്യക്തമാക്കുമോ;
(ബി)കണ്ണൂര്‍ ജില്ലാ ആംഡ് റിസര്‍വ്വിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് തസ്തിക എത്ര നാളായി ഒഴിഞ്ഞു കിടക്കുന്നു;
(സി)കണ്ണൂര്‍ എ.ആറിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് തസ്തികയുടെ ചുമതല ജൂനിയര്‍ ഓഫീസര്‍ക്ക് നല്‍കിയ കണ്ണൂര്‍ എസ്.പി.യുടെ 7.08.13 ലെ ഉത്തരവിനെതിരെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ശ്രീ. ജെ. സെബാസ്റ്റ്യന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നോ?
|
5181 |
കണ്ണൂര്‍ ജില്ലാ ആംഡ് റിസര്‍വ്വില്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ് തസ്തികയുടെ അധിക ചുമതല
ശ്രീ. എം. എ. ബേബി
(എ) 7.08.2013-ല്‍ കണ്ണൂര്‍ ജില്ലാ ആംഡ് റിസര്‍വ്വില്‍ സീനിയോറിറ്റി മറികടന്ന് ഡെപ്യൂട്ടി കമാന്‍റഡന്‍റ് തസ്തികയുടെ അധിക ചുമതല ജൂനിയര്‍ ഓഫീസര്‍ക്ക് നല്‍കിയ നടപടി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) അച്ചടക്കസേനയായ പോലീസിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ജൂനിയര്‍ ഓഫീസര്‍ സീനിയര്‍ ഓഫീസറെ ഭരിക്കുന്ന രീതിയിലുള്ള കീഴ്വഴക്കം സൃഷ്ടിക്കുന്ന ഉത്തരവുകള്‍ പിന്‍വലിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ;
(സി) ഇത്തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്ന കാര്യം പരിഗണിക്കുമോ;
(ഡി) എങ്കില്‍ നാളിതുവരെ ഈ പരാതിയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
|
5182 |
കൊല്ലം എ.ആര്‍.ക്യാന്പിലെ സ്ഥലംമാറ്റം
ശ്രീമതി പി. അയിഷാ പോറ്റി
(എ) 2000 മുതല്‍ 2013 വരെയുള്ള കാലയളവില്‍ എത്ര പോലീസുകാര്‍ കൊല്ലം എ.ആര്‍.ക്യാന്പില്‍ നിന്നും മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്;
(ബി) അതിന് ആനുപാതികമായി മറ്റ് ജില്ലകളില്‍ നിന്നും എത്ര പോലീസുകാര്‍ അന്തര്‍ജില്ലാ സ്ഥലംമാറ്റം വഴി കൊല്ലം ജില്ലയില്‍ എത്തിയിട്ടുണ്ട്;
(സി) പ്രസ്തുത പോലീസുകാരുടെ പേരും നന്പരും അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമോ?
|
5183 |
കേരള ആംഡ് പോലീസില്‍ പുതിയ തസ്തിക
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)കേരള ആംഡ് പോലീസ് ബറ്റാലിയന്‍ പുന:സംഘടിപ്പിച്ച് നിലവിലുള്ള സ്റ്റാഫ് ഘടന മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)സര്‍ക്കാരിന് സാന്പത്തിക ബാധ്യതയില്ലാതെ തന്നെ ബറ്റാലിയന്‍ പുന:സംഘടനയില്‍ ഇരുപത് വര്‍ഷമായ എ.പി.എസ്.ഐ. മാരെ റെഗുലറൈസ് ചെയ്ത് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമോ;
(സി)ലോക്കല്‍ പോലീസില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതുപോലെ ആംഡ് പോലീസിലും പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5184 |
ആംഡ് പോലീസ് ബെറ്റാലിയനില്‍ എസ്.ഐ മാരുടെ റെഗുലറൈസേഷന്‍
ശ്രീ. വി. ശശി
(എ)കേരളാ ആംഡ് പോലീസ് ബെറ്റാലിയനില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയ പോലീസുകാരും എസ്.ഐ മാരും പോലീസില്‍ അനുവദിച്ച നാലാം ഗ്രേഡിന് അര്‍ഹരാണോ;
(ബി)ആംഡ് പോലീസ് ബെറ്റാലിയനില്‍ എസ്.ഐ മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ റെഗുലറൈസ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
5185 |
ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്തുള്ള ജീര്‍ണ്ണാവസ്ഥയിലുള്ള കുളം
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടി പോലീസ് ക്വാര്‍ട്ടേഴ്സ് വക സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജീര്‍ണ്ണാവസ്ഥയിലുള്ള കുളം പോലീസ് ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ക്ക് പ്രധാനമായും ഏറെ ഉപകാരപ്രദമാകുമെന്നതു കൂടി പരിഗണിച്ച് കുളത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?
|
5186 |
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ട്രാഫിക് വിംഗിന്‍റെ രൂപീകരണം
ശ്രീ.കെ.മുളീധരന്‍
''ബെന്നി ബെഹനാന്‍
''കെ.ശിവദാസന്‍ നായര്‍
''എ.പി.അബ്ദുളളകുട്ടി
(എ)സംസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്രത്യേകം സജ്ജീകരിച്ച ട്രാഫിക് വിംഗിന്‍റെ രൂപീകരണത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം കേന്ദ്ര സഹായമാണ് ഇതിന് ലഭിക്കുന്നത്; വിശദമാക്കാമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
5187 |
പോലീസ് വാഹനത്തിനു മുകളിലിരുന്ന് യാത്ര ചെയ്തവര്‍ക്കെതിരെ കേസ്
ശ്രീ.ആര്‍.രാജേഷ്
(എ)എ.ഐ.സി.സി. ഉപാദ്ധ്യക്ഷന്‍ ശ്രീ. രാഹുല്‍ ഗാന്ധി, കേരള സന്ദര്‍ശനത്തിന്‍റെ ഭാഗമായി മാവേലിക്കര ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ പോലീസ് ജീപ്പിനുമുകളില്‍ ഇരുന്ന് യാത്ര ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)അദ്ദേഹത്തോടൊപ്പം വാഹനത്തിനു മുകളില്‍ എത്രയാളുകളാണ് ഉണ്ടായിരുന്നത് ; വ്യക്തമാക്കാമോ; ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ; ചുമത്തിയ വകുപ്പുകള്‍ ഏതെല്ലാം; വ്യക്തമാക്കാമോ;
(സി)കേസെടുത്തിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇവര്‍ക്കെതിരെ കേസെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
|
5188 |
ശ്രീമതി ദിവ്യയ്ക്ക് റോഡില്‍ നേരിട്ട അപമാനവും മര്‍ദ്ദനവും സംബന്ധിച്ച കേസ്
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാന ക്യാബിനറ്റിലെ അംഗത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ മകന്‍റെ ആഡംബര കാറിന് വഴിമാറിയില്ല എന്ന കാരണത്താല്‍ ഭര്‍ത്താവിനും മകനും ഒപ്പം യാത്ര ചെയ്ത ശ്രീമതി ദിവ്യ എന്ന വീട്ടമ്മയ്ക്ക് നടുറോഡില്‍ യാത്രയില്‍ നേരിട്ട അപമാനവും കുടുംബാംഗങ്ങള്‍ക്കേറ്റ മര്‍ദ്ദനവും ശ്രദ്ധയില്‍പെട്ടുവോ;
(ബി)എങ്കില്‍ ഇതില്‍ പ്രതിയായിട്ടുള്ള വ്യക്തിയുടെ പേരില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തു; വനിതാ പീഡന കേസ്സിലെ പ്രസ്തുത വ്യക്തിക്ക് ജാമ്യം നല്‍കിയതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത ആഡംബര കാറോടിച്ചിരുന്ന പ്രതിയായ വ്യക്തി മദ്യപിച്ചിരുന്നതും കാറിന്‍റെ ഗ്ലാസ്സില്‍ നിരോധിത പേപ്പര്‍ ഒട്ടിച്ചിരുന്നതും, കാറില്‍ മദ്യക്കുപ്പികളുണ്ടായിരുന്നതും പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത കേസ്സില്‍ ശ്രീമതി ദിവ്യ, ഭര്‍ത്താവ് എന്നിവരുടെ മൊഴി ശരിയായി പോലീസ് രേഖപ്പെടുത്തിയോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത കേസ്സില്‍ ഏതെല്ലാം പോലീസ് ഉദേ്യാഗസ്ഥര്‍ പരാതിക്കാരോട് അപമര്യാദയായി പെരുമാറി; ഇവര്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;
(എഫ്)മ്യൂസിയം പോലീസിന്‍റെ അനേ്വഷണം ഫലപ്രദമല്ലാത്തതിനാല്‍ പ്രസ്തുത പത്രപ്രവര്‍ത്തകന്‍റെ കുടുംബത്തിനെതിരെയുണ്ടായ അതിക്രമം സംബന്ധിച്ച് ഉന്നതതല അനേ്വഷണം നടത്താന്‍ സര്‍ക്കാര്‍ എന്തു നടപടികള്‍ സ്വീകരിക്കും; വിശദാംശം വ്യക്തമാക്കുമോ?
|
5189 |
ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍
ശ്രീ. സി. കെ. സദാശിവന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ ട്രാഫിക് നിയമലംഘനത്തെത്തുടര്‍ന്ന് എത്ര പേരുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്ന് അറിയാമോ; എത്ര പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്; എത്ര പേര്‍ക്കെതിരെ മറ്റ് വിവിധ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
(സി)ട്രാഫിക് നിയമം പാലിക്കുന്നതില്‍ നിന്നും മന്ത്രിമാര്‍ക്കോ, കാബിനറ്റ് പദവിയിലിരിക്കുന്നവര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
5190 |
റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടേയും പരിക്കുപറ്റിയവരുടേയും കണക്ക്
ശ്രീ. സി. കെ. സദാശിവന്‍
(എ)2010-11, 2011-12, 2012-13, 2013-14-ല്‍ നാളിതുവരെയും സംസ്ഥാനത്ത് എത്ര റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഈ കാലയളവില്‍ റോഡപകടങ്ങളെ തുടര്‍ന്ന് മരണപ്പെട്ടവരുടേയും പരിക്ക് പറ്റിയവരുടേയും കണക്കുകള്‍ ലഭ്യമാക്കുമോ?
|
5191 |
വൈപ്പിന്‍ മണ്ധലത്തില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍
ശ്രീ. എസ്. ശര്‍മ്മ
(എ)ജനസാന്ദ്രതയാലും നഗരാതിര്‍ത്തി പങ്കിടുന്നതിനാലും രൂക്ഷമായ വാഹനബാഹുല്യം മൂലം ഗതാഗത ബുദ്ധിമുട്ട് അനുഭവിക്കുന്ന വൈപ്പിന്‍ മണ്ധലത്തില്‍ ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ബി)ട്രാഫിക് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വൈപ്പിന്‍ മണ്ധലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിക്കാമോ ;
(സി)പ്രധാന ജംഗ്ഷനുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?
|
5192 |
ഡി.വൈ.എസ്.പി. ശ്രീ. കെ. എസ്. ശ്രീകുമാറിന് രാഷ്ട്രപതിയുടെ അവാര്‍ഡ് നല്‍കാനുള്ള ശുപാര്‍ശ
ശ്രീ. വി. ശിവന്‍കുട്ടി
ഇഇ561/10, ൌ െ451,323,324,326,342, 120 (ആ) മിറ 34 കജഇ പ്രകാരമുളള കേസില്‍ പ്രതിയായ ശ്രീ. കെ. എസ്.ശ്രീകുമാരന്‍, (ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍, തിരുവനന്തപുരം)പ്രോസിക്യൂഷന്‍ നടപടി നേരിട്ടുകൊണ്ടിരിക്കെ പ്രസ്തുത വിഷയം മറച്ചു വച്ച് ടിയാന് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിക്കുന്നതിനായി ശുപാര്‍ശ ചെയ്യാനിടയായ സാഹചര്യമെന്താണെന്ന് വിശദമാക്കുമോ?
|
5193 |
പോലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്്ടര്‍മാരുടെ തസ്തിക
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പോലീസ് വകുപ്പില്‍ നിലവില്‍ സബ് ഇന്‍സ്പെക്്ടര്‍മാരുടെ എത്ര തസ്തികയുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത തസ്തികയിലെ നിയമനരീതി എപ്രകാരമാണെന്ന് വ്യക്തമാക്കുമോ;
(സി)ഇതില്‍ നേരിട്ട് നിയമനം ലഭിച്ച എസ്.ഐ മാരുടെ എണ്ണം എത്രയുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)നേരിട്ടുള്ള നിയമനം നല്‍കേണ്ട വിഭാഗത്തില്‍ എത്ര ഒഴിവുകള്‍ ഇപ്പോഴുണ്ടെന്നും ആയതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
|
5194 |
അച്ചടക്ക നടപടിക്ക് വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഓരോ കലണ്ടര്‍ വര്‍ഷത്തിലും എത്ര പോലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കനടപടിക്ക് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഇതില്‍ എത്രപേരെ സസ്പെന്‍ഡ് ചെയ്തു; എത്രപേരെ പിരിച്ചുവിട്ടു; എത്രപേര്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ;
(സി)പിരിച്ചുവിടാനുണ്ടായ കാരണം എന്തായിരുന്നു; ഓരോരുത്തരുടെ പിരിച്ചുവിടലിനുമുള്ള കാരണങ്ങള്‍ പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;
(ഡി)ഈ കാലയളവില്‍ സസ്പെന്‍ഡ് ചെയ്ത എത്രപേരെ തിരിച്ചെടുത്തെന്ന് വെളിപ്പെടുത്താമോ;
(ഇ)ഇപ്പോള്‍ എത്രപേര്‍ സസ്പെന്‍ഷനിലാണെന്ന് വെളിപ്പെടുത്താമോ?
|
5195 |
പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണഫയലുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവനന്തപുരം ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസില്‍ വകുപ്പുതല അന്വേഷണത്തിനായി എത്ര ഫയലുകള്‍ നിലവിലുണ്ട്;
(ബി)അവയില്‍ എത്ര ഫയലുകളില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു;
(സി)അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചവയില്‍ എത്രയെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയുണ്ടായി;
(ഡി)എത്ര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്; അവ തീര്‍പ്പുകല്‍പ്പിക്കാത്തതിനുള്ള കാരണങ്ങള്‍ വിശദമാക്കുമോ?
|
5196 |
അന്തര്‍ ജില്ലാ സ്ഥലമാറ്റം അനുവദിക്കപ്പെട്ട പോലീസുകാര്‍ക്ക് ക്ലോസ്ഡ് എ.ആര്‍.-ല്‍ തുടരുന്നതിന് വ്യവസ്ഥ
ശ്രീ. എം. ഉമ്മര്‍
(എ)കേരള പോലീസ് മേധാവിയുടെ 10.03.2011 ലെ ഘ5/111309/2010 നന്പര്‍ ഉത്തരവ് പ്രകാരം അന്തര്‍ ജില്ലാ സ്ഥലമാറ്റം അനുവദിക്കപ്പെട്ട പോലീസുകാര്‍ക്ക് ക്ലോസ്ഡ് എ.ആര്‍-ല്‍ തുടരുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
(ബി)ക്ലോസ്ഡ് ഏ.ആര്‍-ല്‍ തുടരുന്നതിന് തിരുവനന്തപുരം (സിറ്റി & റൂറല്‍) ക്യാന്പുകളില്‍ എത്ര പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്; അവരുടെ സി.പി.ഒ നന്പര്‍ വ്യക്തമാക്കാമോ;
(സി)അപേക്ഷകര്‍ക്ക് ഏ.ആര്‍.-ല്‍ തുടരാന്‍ വില്ലിംഗ് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന്മേലുള്ള നടപടി ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ?
|
5197 |
മാതൃപോലീസ് സ്റ്റേഷനുകളില്‍ പോലീസുകാരുടെ നിയമന ം
ശ്രീ. ജോസ് തെറ്റയില്‍
(എ)മാതൃപോലീസ് സ്റ്റേഷനുകളില്‍ പോലീസുകാര്‍ക്ക് നിയമനം നല്‍കുന്നത് മൂലം കേസുകള്‍ സ്വാധീനിക്കപ്പെടുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)മാതൃപോലീസ് സ്റ്റേഷനുകളില്‍ പോലീസുകാര്‍ക്ക് നിയമനം നല്‍കരുതെന്ന ഉത്തരവ് നിലവിലുണ്ടോ;
(സി)എങ്കില്‍ പ്രസ്തുത ഉത്തരവ് നടപ്പിലാക്കുവാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
|
5198 |
പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരുടെ സ്ഥലംമാറ്റ മാനദണ്ധങ്ങള്‍
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
(എ)പോലീസ് വകുപ്പിലെ വിവിധ തസ്തികകളിലുള്ള ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റത്തിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)ഈ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുള്ള ചുരുങ്ങിയ കാലപരിധി എത്രയാണ്; ഇത് ലംഘിച്ച് ഈ വകുപ്പില്‍ എത്രപേര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്; എങ്കില്‍ അത്തരത്തില്‍ അടിയന്തര സാഹചര്യത്തില്‍ സ്ഥലംമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ എത്ര:
(സി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രീയ വിദ്യാലയങ്ങളില്‍ പോലീസ് ജീവനക്കാരുടെ മക്കള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തുന്നതിനുവേണ്ടി സ്ഥലമാറ്റം നല്‍കുന്നതിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുമോ; വ്യക്തമാക്കുമോ?
|
5199 |
പോലീസ് ഓഫീസര്‍മാര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)പോലീസ് സേനയിലെ ആഫീസര്‍ തസ്തികയിലുള്ള എത്ര പോലീസുകാര്‍ക്കെതിരേയാണ് വിജിലന്‍സ് കേസുകള്‍ ഉള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ ഐ.പി.എസ്. റാങ്കിലുള്ളവരുടെ കണക്കുകള്‍ പ്രതേ്യകം വ്യക്തമാക്കാമോ?
|
5200 |
സ്ഥലം മാറ്റത്തിന് അഡ്മിനിസ്ട്രേറ്റീവ് ഗ്രൌണ്ട്
ശ്രീ. വി. ശിവന്‍കുട്ടി
സംസ്ഥാന പോലീസിലെ സ്ഥലം മാറ്റ ഉത്തരവുകളില്‍ "അഡ്മിനിസ്ട്രേറ്റീവ് ഗ്രൌണ്ട്' എന്നു സൂചിപ്പിക്കുന്നതിന്‍റെ മാനദണ്ധങ്ങള്‍ എന്താണെന്നു വിശദമാക്കുമോ?
|
5201 |
കണ്ണൂര്‍ ജില്ലയില്‍ ഫയര്‍ഫോഴ്സിന് കൂടുതല്‍ ഉപകരണങ്ങള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)1800 ലിറ്റര്‍ വരെ ടാങ്ക് കപ്പാസിറ്റിയുള്ള വാട്ടര്‍ ബൌസര്‍ കണ്ണൂര്‍ ജില്ലയിലെ ഫയര്‍ഫോഴ്സിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ബി)അത്യാധുനിക ഉപകരണങ്ങളുടെ അഭാവം അനുഭവിക്കുന്ന ഫയര്‍ഫോഴ്സിന് പോര്‍ട്ടബിള്‍ ഗ്രൌണ്ട് മോണിട്ടര്‍, മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍, എക്സ്പ്ലോസി മീറ്റര്‍, ലീക്ക് അറസ്റ്റിംഗ് കിറ്റ്, സ്പാര്‍ക്ക് പ്രൂഫ് ടോര്‍ച്ച്, സ്പാര്‍ക്ക് ഫ്രീടൂള്‍കിറ്റ് എന്നീ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ;
(സി)സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയര്‍ഫോഴ്സ് ഉദേ്യാഗസ്ഥര്‍ക്ക് പ്രശസ്തിപത്രവും പാരിതോഷികവും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
5202 |
ഫയര്‍മെന്‍ തസ്തിതയിലെ നിയമനം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)വടക്കന്‍ ജില്ലകളിലെ ഫയര്‍സ്റ്റേഷനുകളില്‍ ഫയര്‍മെന്‍ തസ്തികയില്‍ ജീവനക്കാര്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത തസ്തികയിലേയ്ക്കുള്ള നിയമനം ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
5203 |
കണ്ണൂര്‍ ജില്ലയിലെ ഫയര്‍ സ്റ്റേഷനുകള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയില്‍ അഗ്നിശമനസേനയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)കണ്ണൂര്‍ ജില്ലയില്‍ ആകെ എത്ര ഫയര്‍ സ്റ്റേഷനുകളാണുള്ളത്; സ്വന്തമായി കെട്ടിടമില്ലാത്ത എത്ര ഫയര്‍ സ്റ്റേഷനുകളാണുള്ളത്; വിശദാംശം നല്‍കുമോ;
(ഡി)സ്വന്തമായി കെട്ടിടമില്ലാത്ത ഫയര്‍ സ്റ്റേഷനുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
5204 |
വിജിലന്‍സ് അറസ്റ്റ് ചെയ്ത പോലീസ് ഉദേ്യാഗസ്ഥര്‍
ശ്രീമതി കെ. കെ. ലതിക
(എ)കോഴിക്കോട് റൂറല്‍ ജില്ലയില്‍ എത്ര പോലീസ് ഉദേ്യഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)പ്രസ്തുത ഉദേ്യാഗസ്ഥര്‍ ആരെല്ലാമാണെന്നും അവരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ ;
(സി)പ്രസ്തുത ഉദേ്യാഗസ്ഥര്‍ക്കെതിരായ കേസുകള്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടോയെന്നും ഓരോ കേസിന്‍റെയും ഇപ്പോഴത്തെ സ്ഥിതി എന്തെന്നും വ്യക്തമാക്കുമോ ?
|
5205 |
തടവുകാരെ നിരീക്ഷിക്കുന്നതിന് നടപടി
ശ്രീ. വര്‍ക്കല കഹാര്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, ആര്‍. സെല്‍വരാജ്
,, ഹൈബി ഈഡന്‍
(എ)തടവുകാരെ നിരീക്ഷിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപടികളാണ് തയ്യാറാക്കിയിരിക്കുന്നത് ; വിശദമാക്കുമോ .
(ബി)ഇതിനായി സെല്ലുകളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നകാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;
(സി)സന്ദര്‍ശകരേയും തടവുകാരേയും നിരീക്ഷിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
|
5206 |
ജയിലുകളിലെ തടവുകാരുടെ എണ്ണം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, എസ്. രാജേന്ദ്രന്‍
,, പുരുഷന്‍ കടലുണ്ടി
,, ബി. ഡി. ദേവസ്സി
(എ) ജയിലുകളില്‍ ആകെ എത്ര തടവുകാരുണ്ട്; ശിക്ഷിക്കപ്പെട്ടവരെത്ര; വിചാരണത്തടവുകാരെത്ര; ജയില്‍ അടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കുമോ;
(ബി) ശിക്ഷിക്കപ്പെട്ട തടവുകാരെയും വിചാരണത്തട വുകാരെയും ഒരേ സെല്ലില്‍ പാര്‍പ്പിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ജയിലുകളില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്; വിശദമാക്കുമോ;
(സി) ജയിലുകളില്‍ എത്ര തടവുകാരെ പാര്‍പ്പിക്കാനുള്ള സൌകര്യമാണ് ലഭ്യമായിട്ടുള്ളത്; നിലവിലുള്ള ആകെ തടവുകാരെത്ര;
(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജയില്‍ വകുപ്പിലെ ഉദേ്യാഗസ്ഥരുടെ എണ്ണമെത്രയായി രുന്നു; ഇപ്പോഴെത്ര;
(ഇ) ഒഴിവുകള്‍ പി.എസ്.സി.ക്ക് യഥാസമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
(എഫ്) തടവുകാരുടെ വര്‍ദ്ധനയ്ക്കനുസൃതമായി പുതുതായി അനുവദിക്കേണ്ട തസ്തികകള്‍ സംബന്ധിച്ച് ജയിലധികൃതര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
5207 |
അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശനം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)2013 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ശ്രീമതി സരിത എസ്. നായരെ അട്ടക്കുളങ്ങര സബ് ജയിലില്‍ ഏതെല്ലാം ദിവസങ്ങളില്‍ താമസിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഈ ദിവസങ്ങളിലെ അട്ടക്കുളങ്ങര ജയില്‍ സന്ദര്‍ശക രജിസ്റ്ററിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)ഏതെല്ലാം ജയില്‍ ഉദ്യോഗസ്ഥര്‍ ഈ ദിവസങ്ങളില്‍ അട്ടക്കുളങ്ങര വനിതാ ജയില്‍ സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കാമോ?
|
5208 |
ജയിലുകളില്‍ നിര്‍മ്മിക്കുന്ന ഭക്ഷണസാധനങ്ങളുടെ ലാഭവിഹിതം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ജയിലുകളില്‍ നിര്‍മ്മിക്കുന്ന ഭക്ഷണസാധനങ്ങളുടെ വിറ്റുവരവിനത്തില്‍ 2011 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ എത്ര ലാഭമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)ഈ ലാഭത്തിന്‍റെ എത്ര ശതമാനമാണ് തടവുകാര്‍ക്ക് നല്‍കുന്നതെന്ന് വിശദമാക്കുമോ;
(സി)തടവുകാര്‍ക്ക് കൂലിയിനത്തില്‍ എത്ര രൂപയാണ് ഓരോ കാറ്റഗറിക്കാര്‍ക്കും അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)ലാഭത്തില്‍ ബാക്കിവരുന്ന തുക എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് അറിയിക്കുമോ?
|
5209 |
തിരുവനന്തപുരത്തെ ജയില്‍ ഭക്ഷേ്യാത്പന്നങ്ങളുടെ വില്‍പന
ശ്രീ. സി. ദിവാകരന്‍
(എ)തിരുവനന്തപുരം ജയിലിലെ ഭക്ഷേ്യാത്പന്ന യൂണിറ്റിന്‍റെ 2012 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ചപ്പാത്തി, കറികള്‍, ഇഡ്ഡലി എന്നിവയുടെ ദിവസ ശരാശരി വില്‍പന എത്ര എന്ന് വ്യക്തമാക്കാമോ; ഈയിനത്തില്‍ ഖജനാവിന് എത്ര രൂപ ലഭിച്ചിട്ടുണ്ട്;
(ബി)2013 ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പ്രസ്തുത ഇനങ്ങളുടെ ശരാശരി വില്പനയില്‍ എത്ര പായ്ക്കറ്റിന്‍റെ കുറവ് ഉണ്ടായിട്ടുണ്ട് എന്ന് അറിയിക്കുമോ;
(സി)ഈ കുറവിന് കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
5210 |
പത്തനം തിട്ട ജയിലില്‍ നിന്നുള്ള ഭക്ഷ്യഉല്പന്നങ്ങള്‍
ശ്രീ. സി. ദിവാകരന്‍
(എ)കഴിഞ്ഞ മണ്ധലകാലത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് ഓരോ ദിവസവും എത്രരൂപയുടെ വീതം ഭക്ഷ്യോല്പന്നങ്ങള്‍ ഉത്പ്പാദിപ്പിച്ചിരുന്നുവെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതി തുടരുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
(ബി)ജയിലില്‍ നിന്ന് ഏതെങ്കിലും പുതിയ ഭക്ഷ്യവിഭവങ്ങള്‍ ഉത്പ്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം?
|
5211 |
ജയില്‍ ഡി.ജി.പി. സ്ഥാനത്ത് നിന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബിനെ മാറ്റിയ നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ജയില്‍ ഡി.ജി.പി. സ്ഥാനത്ത്നിന്ന് ഡോ. അലക്സാണ്ടര്‍ ജേക്കബിനെ മാറ്റാനുള്ള കാരണം വെളിപ്പെടുത്തുമോ;
(ബി)ഡോ. അലക്സാണ്ടര്‍ ജേക്കബ് നടത്തിയ പരസ്യ പ്രതികരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(സി)എങ്കില്‍ ഡോ. അലക്സാണ്ടര്‍ ജേക്കബിന്‍റെ പ്രതികരണങ്ങളില്‍ എതെല്ലാം അഭിപ്രായങ്ങളോടാണ് സര്‍ക്കാരിന് യോജിപ്പുള്ളതെന്ന് വിശദമാക്കാമോ; ഏതെല്ലാം അഭിപ്രായങ്ങളോടാണ് വിയോജിക്കുന്നതെന്നും വിശദമാക്കാമോ;
(ഡി)ഡോ. അലക്സാണ്ടര്‍ ജേക്കബ് ഇപ്പോള്‍ ഏത് തസ്തികയില്‍ എവിടെയാണ് സേവനമനുഷ്ടിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
5212 |
എറണാകുളം ജില്ലാ ജയിലിന് പുതിയ ബ്ലോക്ക്
ശ്രീ. ബെന്നി ബെഹനാന്‍
(എ)എറണാകുളം ജില്ലാജയിലില്‍ പുതിയ ബ്ലോക്ക് പണിയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
<<back |
|