UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5139


കിളിമാനൂര്‍ മംഗളം ദിനപത്രത്തിന്‍റെ ലേഖകന്‍ ശ്രീ. എസ്. രാജനെ മര്‍ദ്ദിച്ച കേസ് 

ശ്രീ. ബി. സത്യന്‍ 

(എ)കിളിമാനൂരില്‍ മംഗളം ദിനപത്രത്തിന്‍റെ ലേഖകന്‍ ശ്രീ. എസ്. രാജനെ പട്ടാപ്പകല്‍ റോഡിലിട്ട് മര്‍ദ്ദിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്ത കേസിന്‍റെ അനേ്വഷണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ; 

(ബി)പ്രസ്തുത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ പേര് വിവരം, ഇവര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും വ്യക്തമാക്കാമോ ? 

5140


കാസര്‍ഗോഡ് ജില്ലയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട കേസ്സുകള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ) കാസര്‍ഗോഡ് ജില്ലയില്‍ മലയാള മനോരമ ബ്യൂറോ ലേഖകന്‍ ശ്രീ. പി. ചന്ദ്രമോഹനന്‍റെ വീടും ദേശാഭിമാനി ലേഖകന്‍ ശ്രീ. മുഹമ്മദ് ആഷിമിനേയും ആക്രമിച്ച സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി) മേല്‍സംഭവങ്ങളില്‍ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഓരോ കേസ്സിലേയും പ്രതികള്‍ ആരൊക്കെയാണെന്നും എത്ര പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുണ്ടെന്നും വിശദമാ ക്കാമോ; 

(സി) മാധ്യമ പ്രവര്‍ത്തകരും അവരുടെ വീടുകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?

5141


തൃശ്ശൂര്‍ ജില്ലാ പോലീസ് ചീഫ്(റൂറല്‍)ന് നല്‍കപ്പെട്ട 2013-ലെ 1505-ാം നന്പര്‍ കേസിന്‍റെ അനേ്വഷണം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)തൃശ്ശൂര്‍ ജില്ലാ പോലീസ് ചീഫ് (റൂറല്‍)ന് നല്‍കപ്പെട്ട 2013-ലെ 1505-ാം നന്പര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി)പ്രസ്തുത കേസിന്‍റെ അനേ്വഷണ പുരോഗതി വ്യക്തമാ ക്കുമോ ; 

(സി)പ്രസ്തുത പരാതിയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ; വ്യക്തമാക്കുമോ ; 

(ഡി)ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

5142


ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ. ആര്‍. രാജേഷ് 

(എ)സംസ്ഥാനത്തെ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് വന്ന ആഭ്യന്തര-വിദേശ ടൂറിസ്റ്റുകള്‍ ആക്രമിപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്ത എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ; ടൂറിസ്റ്റുകള്‍ക്ക് നേരെയുണ്ടായ ക്രൈം കേസുകള്‍ ജില്ല തിരിച്ച് വെളിപ്പെടുത്തുമോ ? 

5143


വനിതാ പോലീസ് ശാക്തീകരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ 

ശ്രീമതി കെ. എസ്. സലീഖ 

(എ)2014 ജനുവരി 17-ന് സംസ്ഥാനത്ത് നടന്ന വനിതാപോലിസ് ശാക്തീകരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിന് നേതൃത്വം നല്‍കിയ സംസ്ഥാന പോലീസ് ഉദേ്യാഗസ്ഥര്‍ ആരെല്ലാം ; 

(ബി)വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്രപേര്‍ സെമിനാറില്‍ പങ്കെടുത്തു ; 

(സി)ഉദ്ഘാടനത്തിനും അതിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കുമായി ആഭ്യന്തര വകുപ്പിന് ചെലവായ തുക എത്ര ;

(ഡി)സംസ്ഥാനത്തിലെ ഉന്നതപോലീസ് ഉദേ്യാഗസ്ഥര്‍ വനിതകളോട് കടുത്ത അവഗണന തുടരുന്നതായി സംവാദത്തില്‍ വനിതാപോലീസുകാര്‍ തുറന്നടിച്ചത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ഇ)എങ്കില്‍ സംസ്ഥാന വനിതാപോലീസുകാരുടെ പരാതി സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടു ; വ്യക്തമാക്കാമോ ;

(എഫ്)പ്രസ്തുത സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയതാരാണ് ;

(ജി)മുന്‍ ഐ.പി.എസ്. ഉദേ്യാഗസ്ഥ ശ്രീമതി. കിരണ്‍ബേദി സ്വന്തം ചെലവിലാണോ പ്രസ്തുത സെമിനാറില്‍ മുഖ്യപ്രഭാഷണം ഉള്‍പ്പെടെ ക്ലാസ്സെടുക്കാന്‍ വന്നത് ; അല്ലെങ്കില്‍ വിമാനയാത്ര ഉള്‍പ്പെടെ ഇവര്‍ക്കായി ആഭ്യന്തരവകുപ്പ് എന്തു തുക ചിലവഴിച്ചു; വ്യക്തമാക്കാമോ ; 

(എച്ച്)സെമിനാറുമായി ബന്ധപ്പെട്ടും മാധ്യമപ്രവര്‍ത്തകരുടെ യോഗങ്ങളിലും ശക്തമായ കേന്ദ്രഭരണത്തിന് ബി.ജെ.പി.-ക്ക് വോട്ട് ചെയ്യണമെന്ന് ശക്തിയായി വാദിച്ചത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടുവോ ; വിശദമാക്കുമോ ; 

(ഐ)ആഭ്യന്തരവകുപ്പിന്‍റെയും പ്രതേ്യകിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെയും അറിവോടുകൂടിയാണോ ഇവരെ സംസ്ഥാനത്ത് സര്‍ക്കാര്‍ ചെലവില്‍ സെമിനാറിന് മുഖ്യപ്രഭാഷണം നടത്താന്‍ കൊണ്ടുവന്നത് ; വിശദാംശം വ്യക്തമാക്കുമോ ?

5144


സ്ത്രീ പീഡനക്കേസ്സുകളിലെ കുറ്റപത്രം 

ശ്രീ. സാജു പോള്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയവയെത്ര ; അനേ്വഷണം പൂര്‍ത്തിയാകാത്തവ എത്ര ; പ്രതികളില്‍ ഇതിനകം അറസ്റ്റ് ചെയ്യ്പ്പെടാന്‍ ബാക്കിയുള്ളവരെത്ര ; വ്യക്തമാക്കാമോ ; 

(ബി)പ്രതികള്‍ക്ക് ശിക്ഷ ലഭ്യമായ കേസ്സുകളുടെ എണ്ണം ലഭ്യമാക്കുമോ ?

5145


സ്ത്രീകള്‍ക്കുനേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസ്സുകള്‍ 

ശ്രീ. ഇ. പി. ജയരാജന്‍

(എ) 2011 ജൂണ്‍ മാസം മുതല്‍ 2013 ഡിസംബര്‍ വരെ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ബി) കേസ്സുകളുടെ സ്വഭാവം അനുസരിച്ച് ഇനം തിരിച്ചുള്ള പട്ടികയും ജില്ല തിരിച്ചുള്ള പട്ടികയും ലഭ്യമാക്കുമോ; 

(സി) നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ 2011, 2012, 2013 വര്‍ഷങ്ങളില്‍ കേരളത്തിന്‍റെ സ്ഥാനം എത്രയാണ്?

5146


ശ്രീമതി ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നല്‍കിയ പരാതിയിന്‍മേലുള്ള കേസന്വേഷണം 

ശ്രീ. പി. കെ. ഗുരുദാസന്‍

(എ)2013 നവംബര്‍ മാസം രണ്ടാം തീയതി കൊല്ലത്ത് നടന്ന മൂന്നാമത് പ്രസിഡന്‍റ്സ് ട്രോഫി ജലോല്‍സവ വേദിയില്‍ നടി ശ്രീമതി ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടികളെന്തെല്ലാമെന്ന് വ്യക്തമാക്കാമോ; 

(ബി)കേസുമായി ബന്ധപ്പെട്ട് ആരെയെല്ലാമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്; പ്രതികള്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്; 

(സി)അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ഡി)ഈ സംഭവത്തില്‍ പരാതിക്കാരി കലക്ടറോട് നേരിട്ട് വിഷമം അറിയിച്ചിട്ടും കലക്ടര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ?

5147


കോടതി ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ച കേസ് 

ശ്രീ. വി. ചെന്താമരാക്ഷന്‍

പാലക്കാട് ജില്ലാകോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി മാനസിക പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിലെ ഗണ്‍മാനെതിരെ ടിയാള്‍ പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സംബന്ധിച്ച് സര്‍ക്കാര്‍ അനേ്വഷണം നടത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

5148


കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)കേരളാ പോലീസ് വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2012-13 വര്‍ഷങ്ങളില്‍ കുട്ടികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പോലീസ് പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ കൊണ്ടാണ് പ്രസ്തുത കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്നുളളതുകൊണ്ട് ഇതു സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

5149


കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമക്കേസ്സുകള്‍ 

ശ്രീ. എസ്. രാജേന്ദ്രന്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള എത്ര ലൈംഗികാതിക്രമക്കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; 

(ബി)ഇവയുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് വ്യക്തമാക്കാമോ ; 

(സി)എത്ര കേസുകളില്‍ അനേ്വഷണം പൂര്‍ത്തിയായെന്ന് വ്യക്തമാക്കുമോ ?

5150


കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നടപടി 

ശ്രീ. റോഷി അഗസ്റ്റിന്‍ 
,, എം.വി. ശ്രേയാംസ് കുമാര്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. പി.സി. ജോര്‍ജ് 

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവ നിയന്ത്രിക്കുന്നതിനുതകുന്ന സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ?

T.5151


ട്രെയിനുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി 

ശ്രീ. ബാബു എം.പാലിശ്ശേരി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ട്രെയിനുകളില്‍ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി എത്രകേസ്സുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്; 

(ബി)ട്രെയിനുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)ട്രെയിനുകളില്‍ ടി.ടി.ഇ.മാരുടെ സേവനം മതിയായ തരത്തില്‍ ലഭ്യമല്ലാത്തതു കണക്കിലെടുത്ത് കംപാര്‍ട്ടുമെന്‍റുകളില്‍ പോലീസ് നിരീക്ഷണം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?

5152


സാന്പത്തിക തട്ടിപ്പിന്‍മേലുള്ള അന്വേഷണം 

ശ്രീ. എ.എ. അസീസ്

(എ)തിരുവനന്തപുരം വിളപ്പില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ""ഗ്രാമീണ ക്ഷേമസംഘം'' എന്ന പേരിലുള്ള സ്ഥാപനം സാന്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി ലഭ്യമായിട്ടുണ്ടോ; വിശദവിവരം നല്‍കുമോ; 

(ബി)പരാതിയിന്‍മേല്‍ എന്തുനടപടി സ്വീകരിച്ചു;

(സി)എത്രപേരാണ് തട്ടിപ്പിന് ഇരയായത്; ആകെ എത്ര രൂപയുടെ തട്ടിപ്പ് നടന്നു; വ്യക്തമാക്കുമോ; 

(ഡി)എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് സംഘം നടത്തിയിരുന്നത്;

(ഇ)നിയമാനുസൃത ലൈസന്‍സുകളും രജിസ്ട്രേഷനുകളും നേടിയാണോ സംഘം പ്രവര്‍ത്തിച്ചിരുന്നത്; 

(എഫ്)ആര്‍ക്കൊക്കെ എതിരെയാണ് കേസ് എടുത്തിട്ടുള്ളത്; 

(ജി)കേസിന്‍റെ നിലവിലെ അന്വേഷണ പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ?

5153


കാസര്‍ഗോഡ് ജില്ലയിലെ വനിതാ ഡോക്ടര്‍ക്കെതിരെ അപവാദപ്രചരണം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)മൊബൈല്‍ ആപ്ലിക്കേഷനായ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും കാസര്‍ഗോഡ് ജില്ലയിലെ ഒരു വനിതാ ഡോക്ടര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

5154


കാസര്‍ഗോഡ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് സംഭവം 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച കേസ്സിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഇതിന്‍റെ അന്വേഷണ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

5155


ശ്രീ.അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കര്‍ണ്ണാടക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

(എ)ജയിലില്‍ കഴിയുന്ന ശ്രീ.അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കര്‍ണ്ണാടക പോലീസ് ഇതിനകം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ശേഖരിച്ച് നല്‍കാമോ;

(ബി)ഈ കേസുകള്‍ ഓരോന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഏത് തീയതികളിലായിരുന്നു; 

(സി)ശ്രീ.അബ്ദുള്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതിനകം കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ഡി)കര്‍ണ്ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ശ്രീ.മദനിയുടെ കാര്യത്തില്‍ എന്തെങ്കിലും പുതിയ തീരുമാനത്തിലെത്തുകയുണ്ടായോ; അതിനായി സര്‍ക്കാര്‍ നടത്തിയ ശ്രമം എന്തായിരുന്നു?

5156


നിരോധിത സംഘടനകള്‍ 

ശ്രീ. സി. ദിവാകരന്‍ 
,, കെ. രാജു 
,, ഇ. കെ. വിജയന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഏതെങ്കിലും സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര സംഘടനകള്‍ ; അവ ഏതെല്ലാം ; 

(ബി)സംസ്ഥാനത്ത് ഭീകരവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ യാതൊരു രൂപത്തിലും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ ; 

5157


കാസര്‍ഗോഡ് ജില്ലാ നബിദിനറാലിയില്‍ പട്ടാളവേഷം ധരിച്ച കേസ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസര്‍ഗോഡ് ജില്ലയില്‍ 2012-ല്‍ നബിദിനറാലിയില്‍ പട്ടാളവേഷം ധരിച്ച് മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ആരൊക്കെയാണ് പ്രതികള്‍ എന്നും ഈ കേസുകളില്‍ എത്രപേരെ പിടികിട്ടാനുണ്ടെന്നും വിശദമാക്കാമോ; 

(ബി)ഈ കേസില്‍ സംസ്ഥാന പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ കാരണം എന്താണെന്ന് വിശദമാക്കാമോ; 

(സി)മേല്‍ കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പും അപേക്ഷകളുടെ പകര്‍പ്പും ആയതിന് നല്‍കിയ ശുപാര്‍ശകത്തുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ; 

(ഡി)സമാനമായ സംഭവം ഈ വര്‍ഷത്തെ നബിദിന റാലിയിലും ആവര്‍ത്തിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതുസംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

5158


കെ.എസ്.എഫ്.ഇ.യുടെ സഹകരണസംഘത്തില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണം 

ശ്രീ. സി.മമ്മൂട്ടി

(എ)കെ.എസ്.എഫ്.ഇ.യുടെ സഹകരണസംഘത്തില്‍ നിന്നും 21 കോടി രൂപയുടെ ക്രമക്കേട് നടത്തിയതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിനു കീഴില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് ലഭിച്ച പരാതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇതു സംബന്ധിച്ച അന്വേഷണം ഏതു ഘട്ടത്തിലാണെന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചിട്ടുണ്ടോ എന്നും വിശദമാക്കുമോ;

(സി)സഹകരണ സംഘത്തില്‍ നിന്നും പണം മോഷണം പോയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പണത്തിന്‍റെ കസ്റ്റോഡിയന്മാര്‍, സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നിവരില്‍ ആരെയൊക്കെ പ്രതികളാക്കിയിട്ടുണ്ടെന്നും പ്രതികളുടെ പേരില്‍ ഇതേവരെ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ?

5159


പോലീസ് സേനയുടെ നവീകരണം 

ശ്രീ. എം.ഹംസ

(എ)പോലീസ് സേനയുടെ നവീകരണത്തിനായി 2012-2013 വര്‍ഷത്തില്‍ എത്ര തുക വകയിരുത്തിയിരുന്നു; അതില്‍ എത്ര തുക ചിലവഴിച്ചു; വിശദാംശം ലഭ്യമാക്കാമോ;

(ബി)എന്തെല്ലാം നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്; വിശദീകരിക്കാമോ;

(സി)പ്രസ്തുത നവീകരണ പ്രവര്‍ത്തനങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

(ഡി)കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് നവീകരണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?

5160


ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ നടപടി 

ശ്രീ.വി. ശിവന്‍കുട്ടി

(എ)ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്.സി.ആര്‍.ബി ഐ.ജി, എസ്.പി എന്നീ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കുറ്റവിമുക്തരാക്കിയിട്ടുണ്ടോ; 

(ബി)എങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ?

5161


നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ - പരിശോധിക്കാന്‍ സംവിധാനം 

ശ്രീ. ജെയിംസ് മാത്യു

(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് തങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി പരാതി ഉന്നയിച്ച ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും ആരൊക്കെയാണ്; 

(ബി)ഏതെല്ലാം പരാതികള്‍ സംബന്ധിച്ച അന്വേഷണം നടത്തി; ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയുണ്ടായോ; ഇത് സംബന്ധമായ പരിശോധന ഏത് സംവിധാനം വഴിയായിരുന്നു; വിശദമാക്കുമോ; 

(സി)ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള യന്ത്രസംവിധാനങ്ങള്‍ സര്‍ക്കാരിനുണ്ടോ; ഒരേ സമയം എത്ര ഫോണ്‍ ചോര്‍ത്തല്‍ സാധ്യമാകും; ഈ സംവിധാനം നിയമവിരുദ്ധമായി പ്രയോജനപ്പെടുത്താന്‍ സാധ്യമായിട്ടുള്ളതാണോ; നിയമവിരുദ്ധമായി ഈ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്നത് എങ്ങിനെയാണ്; വിശദമാക്കാമോ; 

(ഡി)ഉന്നയിക്കപ്പെട്ട പരാതികളുടെയടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചത് ഏത് സംവിധാനം വഴിയാണ്; ആരാണ് പരിശോധിച്ചത്?

5162


നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച കേസ്സുകള്‍ 

ശ്രീ. ബി. സത്യന്‍

(എ)ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് സംബന്ധിച്ച് ഈ സര്‍ക്കാരിന്‍റെ കാലത്ത് ലഭിച്ച പരാതികളെക്കുറിച്ച് അനേ്വഷിക്കുകയുണ്ടായോ ; 

(ബി)ഫോണ്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ സര്‍ക്കാരില്‍ ലഭിച്ചിട്ടുണ്ട് ; ആരുടെയൊക്കെ ; ഇതില്‍ സര്‍ക്കാര്‍ അനുമതി നല്കിയതിന്‍റെ അടിസ്ഥാനത്തിലുള്ള ഫോണ്‍ ചോര്‍ത്തലുകള്‍ ഏതൊക്കെയാണ്; വിശദമാ ക്കാമോ ; 
(സി)ഫോണ്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ എപ്രകാരമാണ് വിശദമാക്കാമോ ; 

(ഡി)ഈ സംവിധാനം കൈകാര്യം ചെയ്യുന്നവര്‍ ആരൊക്കെയാണ് ; നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയാല്‍ അത് മനസ്സിലാക്കാനും മേല്‍നടപടി സ്വീകരിക്കാനും സാധ്യമാണോ ; വ്യക്തമാക്കാമോ ?

5163


വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം

ശ്രീ. എസ്. രാജേന്ദ്രന്‍

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ ദുരുപയോഗം, ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈല്‍, ഇന്‍റര്‍നെറ്റ് ദുരുപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി) ഇവയില്‍ അനേ്വഷണം പൂര്‍ത്തിയാകാത്ത കേസ്സു കളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(സി) ഈ കേസ്സുകളുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള പ്രതികളുടെ എണ്ണം വ്യക്തമാക്കാമോ?

5164


ശൈശവ വിവാഹങ്ങള്‍ 

ശ്രീ. കെ. ദാസന്‍

(എ)സംസ്ഥാനത്ത് ശൈശവവിവാഹങ്ങള്‍ നടക്കുന്നതായി അറിവുണ്ടോ; 

(ബി)ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശൈശവ വിവാഹങ്ങള്‍ക്കെതിരെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

5165


എരഞ്ഞിപ്പാലം പെണ്‍വാണിഭ കേസ് 

ശ്രീ. എ. പ്രദീപ്കുമാര്‍ 

(എ)കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്മെന്‍റ് പെണ്‍വാണിഭവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരഭിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഈ കേസ്സില്‍ എത്ര പ്രതികളാണുളളത്; ഇതില്‍ എത്ര പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്; വ്യക്തമാക്കാമോ; 

(സി)ഈ കേസ്സിലെ പ്രതികള്‍ വിദേശത്തേയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് ആരെല്ലാമാണ്; വിശദമാക്കാമോ; 

(ഡി)ഈ കേസ്സിന്‍റെ നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ?

5166


ഹവാല കേസുകള്‍ 

ശ്രീ. സി. കെ. സദാശിവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹവാലപ്പണവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി; എത്ര പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി; എത്ര രൂപയുടെ ഹവാല പണം കടത്തുകള്‍ പിടികൂടുകയുണ്ടായി; 

(ബി)പ്രതിവര്‍ഷം ശരാശരി എത്ര രൂപയുടെ ഹവാല പണം സംസ്ഥാനത്ത് എത്തുന്നതായി കരുതപ്പെടുന്നു?

5167


സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്പന നടത്തിയതുമായി ബന്ധപ്പെട്ട കേസ്സുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍

(എ) സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷം എത്ര കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ജില്ല തിരിച്ച് കേസ്സുകളുടെ എണ്ണം വെളിപ്പെടുത്താമോ; 

(ബി) ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?

T.5168


തൃക്കാക്കരയിലെ ജുവനൈല്‍ ഹോമിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതി 

ശ്രീ. ബെന്നി ബെഹനാന്‍

(എ) തൃക്കാക്കരയിലെ ജുവനൈല്‍ ഹോമിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ; 

(ബി) ജുവനൈല്‍ ഹോമിന് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5169


അറസ്റ്റ് ചെയ്ത പ്രതിയ്ക്കെതിരെ കേസെടുക്കാതെ വിട്ടയച്ച സംഭവം 

ശ്രീ. സി.കെ. സദാശിവന്‍

(എ)ഈ സര്‍ക്കാരിന്‍റ കാലത്ത് പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ട് വന്ന ആര്‍ക്കെങ്കിലും എതിരെ കേസെടുക്കരുതെന്നും വെറുതെ വിടണമെന്നും ആഭ്യന്തരവകുപ്പുമന്ത്രി പോലീസ് അധികൃതര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയുണ്ടാ യിട്ടുണ്ടോ; 

(ബി)എങ്കില്‍ ഏതെല്ലാം കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ആര്‍ക്കെല്ലാം എതിരെ കേസെടുക്കരുതെന്നായിരുന്നു ആഭ്യന്തര വകുപ്പുമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നത്; വിശദമാക്കുമോ? 

5170


720/ഢകജ/2013 നന്പരില്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതി 

ശ്രീ. സി. മോയിന്‍കുട്ടി

(എ)720/ഢകജ/2013 നന്പരില്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതി എന്നാണ് അന്വേഷണത്തിനായി അയച്ചത്; 

(ബി)തിരുവനന്തപുരം സിറ്റി ട്രാഫിക് ജട ഇൃശാല ചീ. 400/14/ഡ/ട279കജഇ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ്; 

(സി)കേസ് രജിസ്റ്റര്‍ ചെയ്ത അന്നു മുതല്‍ നടത്തിയ അന്വേഷണങ്ങളുടെ വിശദവിവരം തീയതി സഹിതം വെളിപ്പെടുത്തുമോ? 

5171


ആരാധനാലയങ്ങളിലെ മോഷണ കേസുകള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്ത് വിവിധ ആരാധനാലയങ്ങളില്‍ മോഷണം നടന്നത് സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രതികളെ പിടികൂടിയ കേസ്സുകളെത്ര; മോഷണ വസ്തു തിരികെ ലഭിച്ച കേസ്സുകളെത്ര; വ്യക്തമാക്കാമോ;

(സി)ഇനിയും പിടികൂടാനുള്ള പ്രതികളുടെ എണ്ണം വ്യക്തമാക്കാമോ?

5172


"ഹാം റേഡിയോ ലൈസന്‍സ് പരീക്ഷ' 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)തിരുവനന്തപുരം വയര്‍ലെസ്സ്/മോണിറ്ററിംഗ് സ്റ്റേഷന്‍റെ ചുമതലയില്‍ അടൂരില്‍വച്ച് ഹാം റേഡിയോ ലൈസന്‍സ് നല്‍കുന്നതിന് പരീക്ഷ നടത്തിയിട്ടുണ്ടോ; എങ്കില്‍ ഏതു തീയതിയിലാണ് പ്രസ്തുത പരീക്ഷ നടത്തിയിട്ടുള്ളത് എന്നറിയിക്കുമോ; 

(ബി)എത്ര പേര്‍ അനുബന്ധ പരീക്ഷകള്‍ എഴുതിയെന്നുള്ള വിവരം ഗ്രേഡുകള്‍ തിരിച്ച്, പേരുവിവരവും രജിസ്റ്റര്‍ നന്പരും സഹിതം ലഭ്യമാക്കാമോ;

(സി)പരീക്ഷ എഴുതിയവരില്‍ എത്ര പേര്‍ വിജയിച്ചിട്ടുണ്ട് എന്നുള്ള വിവരം ആയവരുടെ പേരുകള്‍, രജിസ്റ്റര്‍ നന്പര്‍ സഹിതം ഗ്രേഡു തിരിച്ച് വ്യക്തമാക്കുമോ; 

(ഡി)പ്രസ്തുത പരീക്ഷയില്‍ വിജയിച്ചവരെ ആയത് യഥാസമയം അറിയിച്ചിട്ടുണ്ടോ; 

(ഇ)ഈ പരീക്ഷകളുടെ റിസല്‍ട്ടും അനുബന്ധ വിവരങ്ങളും അറിയിക്കാത്തതുമൂലം നിരവധി പേര്‍ക്ക് ലൈസന്‍സ് എടുക്കുവാന്‍ സാധിക്കാത്തതായ സാഹചര്യം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(എഫ്)ഇല്ലെങ്കില്‍ പ്രസ്തുത പരീക്ഷ വിജയിച്ചവര്‍ക്ക് നിലവില്‍ ലൈസന്‍സ് എടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമ തടസ്സമുണ്ടോ; 

(ജി)എങ്കില്‍ ഹാം റേഡിയോ ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഈ പരീക്ഷാ വിജയികള്‍ നിലവില്‍ എന്തെല്ലാം രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്ന് വ്യക്തമാക്കാമോ?

5173


ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷന്‍ 

ശ്രീ. പി. എ. മാധവന്‍

(എ)ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മണലൂര്‍ എം.എല്‍.എ. നിവേദനം നല്‍കിയിട്ടുണ്ടോ ; 

(ബി)ഇതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ ; 

(സി)ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?

5174


നെയ്യാറ്റിന്‍കര പോലീസ് സബ്ഡിവിഷനില്‍ വനിതാ ഹെല്‍പ്പ് സെല്‍ 

ശ്രീ. ആര്‍. സെല്‍വരാജ്

(എ)നെയ്യാറ്റിന്‍കര പോലീസ് സബ്ഡിവിഷന്‍റെ കീഴില്‍ വനിതാ ഹെല്‍പ്പ് സെല്‍ ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ ; 

(ബി)നെയ്യാറ്റിന്‍കര പോലീസ് സര്‍ക്കിള്‍ ഓഫീസിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് കൌണ്‍സിലിംഗ് സെന്‍റര്‍, ഷോര്‍ട്ട് ഹോം സ്റ്റേ എന്നിവ ഉള്‍പ്പെടുന്ന ഒരു വനിതാ ഹെല്‍പ്പ് സെല്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ; 

(സി)വനിതകളുടെയും കുട്ടികളുടെയും ആവശ്യം പരിഗണിച്ച് പ്രസ്തുത വിഷയത്തില്‍ അനകൂല നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കാമോ ?

5175


പുതിയ വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ നടപടി 

ശ്രീ. മുല്ലക്കര രത്നാകരന്‍

(എ)സംസ്ഥാനത്ത് എത്ര വനിതാ പോലീസ് സ്റ്റേഷനുകളാണ് ഇപ്പോള്‍ നിലവിലുള്ളത്; 

(ബി)പുതിയ വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.