UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4942

സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെടുന്നതിനെതിരെ നടപടി 


ശ്രീ. പി. ഉബൈദുള്ള 
,, സി. മമ്മുട്ടി 
,, റ്റി. എ. അഹമ്മദ് കബീര്‍
 ,, എന്‍. ഷംസുദ്ദീന്‍

(എ)സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്പോള്‍ത്തന്നെ അത്തരം വൈകൃതങ്ങള്‍ക്ക് കാരണമാകുന്ന മാനസിക, സാമൂഹ്യ കാരണങ്ങളെക്കുറിച്ച് ഒരു സമഗ്രപഠനത്തിനും തുടര്‍നടപടികള്‍ക്കും തുടക്കം കുറിക്കുമോ ; വ്യക്തമാക്കാമോ; 

(ബി)സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ സാമൂഹ്യകെട്ടുറപ്പിന്‍റെ പരിധി ലംഘിക്കുന്നുണ്ടോ എന്നും മനുഷ്യരില്‍ വൈകൃത മനോഭാവം വളര്‍ത്തുന്നുണ്ടോ എന്നും പരിശോധിക്കുമോ;

(സി)സ്ത്രീത്വത്തെ മാനിക്കാനും, നല്ല സ്ത്രീ - പുരുഷ ബന്ധം വളര്‍ത്താനും ഉതകുന്ന പാഠഭാഗങ്ങളും പരിശീലനവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമോ? 

4943

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ധങ്ങള്‍ 


ഡോ. ടി. എം. തോമസ് ഐസക് 
പ്രൊഫ. സി. രവീന്ദ്രനാഥ്
 ശ്രീ. എ. പ്രദീപ്കുമാര്‍ 
,, റ്റി. വി. രാജേഷ്

(എ)കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ധങ്ങള്‍ കേരളത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ലായെന്നുള്ള കാര്യം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടോ; 

(ബി)പ്രസ്തുത മാനദണ്ധങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ;

(സി)ഇതുമൂലം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രയോജനം കേരളത്തിന് ലഭ്യമാകുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)മാനദണ്ധങ്ങള്‍ കേരളത്തിന്‍റെ കൂടി സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;

(ഇ)ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയില്‍ നിന്നും എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ ആയത് നടപ്പില്‍ വരുത്തുകയുണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ?

4944

കേരളത്തിന്‍റെ വികസന ആവശ്യങ്ങളോടുള്ള അവഗണന 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
'' ജി. സുധാകരന്
‍ '' കെ. സുരേഷ് കുറുപ്പ് 
'' എം. ഹംസ

(എ)കേരളത്തിന്‍റെ വികസന ആവശ്യങ്ങളെ അവഗണിക്കുകയും സംസ്ഥാനത്തോട് കടുത്ത വിവേചനം കാണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് മാറ്റിക്കുന്നതിനും സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോ; പരിഹാരം കണ്ടിട്ടില്ലാത്തതായ സംസ്ഥാനത്തിന്‍റെ വികസന ആവശ്യങ്ങള്‍ എന്തൊക്കെയാണ്; 

(ബി)കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം വെട്ടികുറക്കണമെന്ന നിലയിലുള്ള രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ കേരളത്തിന്‍റ നില വീണ്ടും പരുങ്ങലിലാക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍ദ്ദേശം തള്ളികളയണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; 

(സി)സാമൂഹ്യവികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് പ്രസ്തുത മേഖലയില്‍ വന്‍ തോതില്‍ പൊതു നിക്ഷേപം നടത്തേണ്ടതുണ്ടെന്ന കാര്യം പരിഗണിക്കുമോ; 

(ഡി)സംസ്ഥാനത്തോടുള്ള അവഗണനയും വിവേചനവും അവസാനിപ്പിച്ച് അനുകൂല നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ? 

4945

മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും 


ശ്രീ. ഷാഫി പറന്പില്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ഹൈബി ഈഡന്‍ 
,, സി.പി. മുഹമ്മദ്

(എ)മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനവും ഉദ്ദേശ്യലക്ഷ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ; 

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത വെബ്സൈറ്റ് മുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത വെബ്സൈറ്റിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എന്തടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4946

മുഖ്യമന്ത്രിയുടെ കാള്‍ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. എ. റ്റി. ജോര്‍ജ് 
,, വി. പി. സജീന്ദ്രന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, വര്‍ക്കല കഹാര്‍ 

(എ)മുഖ്യമന്ത്രിയുടെ കാള്‍ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം വ്യക്തമാക്കാമോ;

(സി)എന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത കാള്‍ സെന്‍ററുകള്‍ മുഖേന ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പ്രസ്തുത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വേഗത്തിലും ഫലപ്രദമായും ആശ്വാസം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4947

ഗ്രാമീണകാര്‍ഷിക തൊഴില്‍ പ്രവൃത്തിപരിചയ പരിപാടി 


ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, ജോസഫ് വാഴക്കന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 
,, കെ. ശിവദാസന്‍ നായര്‍ 

(എ)സംസ്ഥാനത്ത് സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിനുകീഴില്‍ ഗ്രാമീണ കാര്‍ഷിക തൊഴില്‍ പ്രവൃത്തി പരിചയ പരിപാടി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ; 

(ബി)പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പ്രോഗ്രാമുമായി സഹകരിക്കുന്നത് ;

(ഡി)ഏതെല്ലാം മേഖലയ്ക്കാണ് ഇതിന്‍റെ ഗുണങ്ങള്‍ ലഭിക്കുന്നത് ; വിശദമാക്കുമോ ?

4948

2012-13, 2013-14 വര്‍ഷങ്ങളിലെ ജനസന്പര്‍ക്ക പരിപാടിയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അനുവദിച്ച തുക 


 ശ്രീ. മുല്ലക്കര രത്നാകരന്‍

(എ) 2012-13 ലെ ജനസന്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ച നിവേദനങ്ങള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; 

(ബി) ഇതില്‍ തീര്‍പ്പുകല്പിച്ചതെത്ര; പ്രസ്തുത കാലയളവില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായി എന്തു തുക അനുവദിക്കുകയുണ്ടായി; 

(സി) 2013-14 ലെ ജനസന്പര്‍ക്ക പരിപാടിയില്‍ ആകെ എത്ര നിവേദനങ്ങള്‍ ലഭിച്ചു; 

(ഡി) എത്രയെണ്ണത്തില്‍ തീര്‍പ്പായി; വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായി എന്തു തുക അനുവദിക്കുകയുണ്ടായി; വ്യക്തമാക്കാമോ?

4949

ജനസന്പര്‍ക്ക പരിപാടിയിലെ ചെലവുകള്‍ 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 

(എ)2011-12 സാന്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രി ജനസന്പര്‍ക്ക പരിപാടി നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇതില്‍ എത്ര പരാതികള്‍ ലഭ്യമായെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പരാതികളില്‍ എത്രയെണ്ണത്തില്‍ അന്തിമതീര്‍പ്പുകല്‍പ്പിച്ചെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത പരാതികളിന്മേല്‍ മുഖ്യമന്ത്രി എന്തു തുക അനുവദിച്ചെന്ന് വെളിപ്പെടുത്താമോ; ഇതില്‍ എന്ത് തുക ഇതിനകം പരാതിക്കാര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് വിശദമാക്കാമോ; 


(ഡി)2011-12 വര്‍ഷത്തെ ജനസന്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളിന്മേല്‍ സംസ്ഥാന ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലും ജില്ലാകളക്ടറേറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലുമായി എത്ര ഫയലുകള്‍ ആവിര്‍ഭവിച്ചിട്ടുണ്ടെന്നും അതില്‍ അന്തിമ തീര്‍പ്പുകല്‍പ്പിക്കാതെ എത്ര ഫയലുകള്‍ നിലവിലുണ്ടെന്നും വിശദമാക്കാമോ; 

(ഇ)പ്രസ്തുത കാലയളവിലെ ജനസന്പര്‍ക്കപരിപാടി നടത്തിപ്പിനായി എന്തു തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; 


(എഫ്)2013-14 സാന്പത്തികവര്‍ഷം മുഖ്യമന്ത്രി നടത്തിയ ജനസന്പര്‍ക്ക പരിപാടിയില്‍ എത്ര പരാതികള്‍ ലഭ്യമായെന്ന് ജില്ലതിരിച്ച് കണക്ക് വിശദമാക്കാമോ; 

(ജി)പ്രസ്തുത കാലയളവിലെ ഓരോ പരാതികളും പ്രത്യേകം തിരിച്ച് ഏതൊക്കെ ഇനത്തിലുളള എത്ര പരാതികളാണെന്ന് വെളിപ്പെടുത്തുമോ; 

(എച്ച്)ഇതില്‍ എത്ര പരാതികളില്‍ തീരുമാനം കൈക്കൊണ്ടെന്ന് വിശദമാക്കാമോ; 


(ഐ)പ്രസ്തുത അപേക്ഷകളില്‍ എ. പി. എല്‍ കാര്‍ഡ് ബി. പി. എല്‍ ആക്കി മാറ്റുന്നതിന് എത്ര അപേക്ഷകള്‍ ലഭ്യമായെന്നും ഇതില്‍ എത്രപേരുടെ എ. പി. എല്‍ കാര്‍ഡുകള്‍ ബി. പി. എല്‍ ആക്കി മാറ്റിയെന്നും വിശദമാക്കാമോ; 

(ജെ)പ്രസ്തുത കാലയളവിലെ ജനസന്പര്‍ക്ക പരിപാടിയില്‍ ഓരോ ജില്ല തിരിച്ചും എന്തു തുക മുഖ്യമന്ത്രി വിതരണം ചെയ്തെന്ന് വെളിപ്പെടുത്താമോ; 

(കെ)2011-12 സാന്പത്തിക വര്‍ഷം പരാതിയുമായി വന്ന എത്ര പേര്‍ 2013-14 സാന്പത്തിക വര്‍ഷത്തിലും ജനസന്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ അതേ പരാതിയുമായി സമീപിച്ചുവെന്ന് വിശദമാക്കാമോ? 

4950

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി 2-ാം ഘട്ടത്തിന്‍റെ പരസ്യങ്ങള്‍ 


ശ്രീ. ബാബു എം. പാലിശ്ശേരി

മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടി 2-ാം ഘട്ടത്തിന്‍റെ പരസ്യങ്ങള്‍ കേരളത്തിനു പുറത്തുള്ള ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വരത്തക്കവണ്ണം ഏതെല്ലാം ദേശീയ ഇംഗ്ലീഷ് പത്രങ്ങളിലാണ് നല്‍കിയിരുന്നത് ; പ്രസ്തുത പരസ്യങ്ങള്‍ക്ക് എന്തു തുക ചിലവഴിച്ചു ; വിശദാംശം വ്യക്തമാക്കുമോ ?

4951

തൃശൂര്‍ ജില്ലയിലെ ജനസന്പര്‍ക്ക പരിപാടി 


ശ്രീമതി ഗീതാ ഗോപി

(എ)തൃശൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി നടത്തിയ ജനസന്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ; 

(ബി)അവയില്‍ എത്ര എണ്ണം തീര്‍പ്പാക്കി; അവയെല്ലാം നിയമാനുസൃതമായിരുന്നുവോ; വിശദമാക്കുമോ;

(സി)ആയതില്‍ എത്ര പേര്‍ക്ക് തുക അനുവദിച്ചു; ആകെ അനുവദിച്ച തുക എത്ര; വ്യക്തമാക്കാമോ; 

(ഡി)അനുവദിച്ച തുക മുഴുവന്‍ അപേക്ഷകര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ? 

4952

ജനസന്പര്‍ക്ക പരിപാടിയിലെ ചികിത്സാ ധനസഹായം 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

ജനസന്പര്‍ക്ക പരിപാടിയില്‍ ചികിത്സാ സഹായമായി ഓരോ ജില്ലയിലും എത്ര രൂപ വിതരണം ചെയ്തു എന്നും ഓരോ അപേക്ഷയിലും പരമാവധി അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ?

4953

ഭൂമി തട്ടിപ്പ് സംബന്ധിച്ച ആക്ഷേപം 


 ശ്രീ. ബി. സത്യന്‍

(എ) 2013 മെയ് മാസത്തില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലീംരാജിനെതിരെ, കടകംപള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യം, ഭൂമി തട്ടിപ്പ് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചിട്ടുണ്ടായിരുന്നുവോ; 

(ബി) ഉന്നയിച്ച ആക്ഷേപം സംബന്ധിച്ച് വിശദമാക്കാമോ; ആക്ഷേപം കേട്ട ബഹു. മുഖ്യമന്ത്രിയും ജില്ലാ കളക്ടറും നല്കിയ മറുപടി എന്തായിരുന്നു; വിശദമാക്കാമോ; 

(സി) പ്രസ്തുത ആക്ഷേപത്തിന്മേല്‍ സ്വീകരിക്കപ്പെട്ട മേല്‍നടപടി എന്തായിരുന്നു; വിശദമാക്കാമോ; ഇക്കാര്യത്തില്‍ എടുത്ത അന്തിമ തീരുമാനം എന്തായിരുന്നു; വ്യക്തമാക്കാമോ?

4954

സൌരോര്‍ജ്ജ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടേതെന്ന പേരിലുള്ള കത്തുകള്‍ 


ശ്രീ. സാജു പോള്‍

(എ)സൌരോര്‍ജ്ജ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുഖ്യമന്ത്രിയുടെ കത്ത് കാണിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടേതെന്ന പേരില്‍ എത്ര കത്തുകള്‍ കാട്ടിയെന്ന് പറയുന്നുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത കത്തുകളില്‍ ഏതെല്ലാം കത്തുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)കണ്ടെത്തിയ കത്തുകള്‍ പരാതിക്കാരെ കാണിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

4955

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ആഫീസുകളിലും സൌരോര്‍ജ്ജ വിളക്കുകള്‍ 


ഡോ.ടി.എം.തോമസ് ഐസക്

(എ)ഏതെല്ലാം മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ആഫീസുകളിലും സൌരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്; സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 

(ബി)ഏത് ഏജന്‍സി മുഖേന ഏതെല്ലാം സ്ഥാപനങ്ങളെയാണ് ആയതിനായി നിയോഗിച്ചിട്ടുളളത്; പ്രതീക്ഷിക്കുന്ന ചെലവ് എത്ര;

(സി)പ്രസ്തുത സൌരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി വിളിക്കപ്പെട്ട ടെണ്ടറുകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ പങ്കെടുക്കുകയുണ്ടായി; വ്യക്തമാക്കാമോ?

4956

പരാതികള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ 


ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)മന്ത്രിമാര്‍ക്കും ഉദേ്യാഗസ്ഥന്‍മാര്‍ക്കും നല്‍കുന്ന പരാതികള്‍ക്ക് സത്യസന്ധവും വ്യക്തവുമായ മറുപടി കൃത്യസമയത്ത് ലഭിക്കാത്തത് സംബന്ധിച്ച് പരാതികളും ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്നുള്ള കാര്യവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി)ആയതിന് പരിഹാരം കാണുവാന്‍ നടപടി സ്വീകരിക്കുമോ ; 

(സി)ഇതില്‍ വീഴ്ച വരുത്തുന്നവരുടെ പേരില്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ; 

(ഡി)ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് തുടങ്ങിയ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന പരാതികള്‍ക്കും യാതൊരു മറുപടിയും നല്‍കിവരാറില്ലെന്നകാര്യവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; വ്യക്തമാക്കാമോ ; 

(ഇ)ജില്ലാ ഭരണാധികാരികളുടെ പ്രസ്തുത അനാസ്ഥ പരിഹരിക്കുവാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ ; വ്യക്തമാക്കാമോ ?

4957

കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ച മന്ത്രിമാര്‍ 


ഡോ. ടി. എം. തോമസ് ഐസക് 

(എ)01/01/2000-ന് ശേഷം കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ഒഴിഞ്ഞ മന്ത്രിമാര്‍ ആരൊക്കെയായിരുന്നു ; 

(ബി)ഒരേ ദിവസം (23-7-2013) കേരള ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളില്‍നിന്ന് സര്‍ക്കാരിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുകയുണ്ടായോ ; കോടതി നടത്തിയ പരാമര്‍ശങ്ങള്‍ എന്തെല്ലാമായിരുന്നു ? 

4958


"വായ്പ മാഫിയ'ക്കെതിരെ സമഗ്ര അന്വേഷണം 


ശ്രീ. എസ്. ശര്‍മ്മ

(എ)സര്‍ഫാസി നിയമപ്രകാരം (സെക്യൂരിറ്റൈസേഷന്‍ ആന്‍റ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആക്റ്റ്) നിര്‍ദ്ധനരായ നിരവധിപേര്‍ക്ക് വായ്പാ കുടിശ്ശിക വരുത്തിയതിന്‍റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; 

(ബി)പാവപ്പെട്ടവരുടെ ഭൂമി കൈക്കലാക്കി, ഭീമമായ തുകയ്ക്ക് ബാങ്കുകളില്‍ ഈടു നല്‍കിക്കൊണ്ട് പണം തട്ടുന്നവരെക്കുറിച്ച് നല്‍കിയ പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ; 

(സി)വായ്പാ തട്ടിപ്പിന് ഇരയായവര്‍ക്ക് കിടപ്പാടം തിരിച്ചുനല്‍കുന്നതിനും കടം എഴുതിതള്ളുന്നതിനും നടപടി സ്വീകരിക്കാമോ;

(ഡി)"വായ്പ മാഫിയ'ക്കെതിരെ സമഗ്ര അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ? 

4959

സര്‍ക്കാര്‍ കേസുകള്‍ക്ക് കോടതികളില്‍ ഹാജരാകുന്നതിന് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രാ ബത്ത 


ശ്രീമതി കെ. കെ. ലതിക

(എ)സര്‍ക്കാരിനെതിരായതും സര്‍ക്കാര്‍ കക്ഷിയായതുമായ കേസുകളില്‍ കോടതികളില്‍ ഹാജരാകുന്നതിന് സെക്രട്ടേറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് 2012-13 സാന്പത്തിക വര്‍ഷത്തില്‍ യാത്രാബത്ത, ദിനബത്ത എന്നീ ഇനങ്ങളില്‍ എന്തു തുക നല്‍കി എന്ന് വ്യക്തമാക്കുമോ; 

(ബി)പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന എത്ര കേസുകള്‍ നിലവില്‍ ഹൈക്കോടതിയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ?

4960

മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ഓരോ വകുപ്പിനും വകയിരുത്തപ്പെട്ട തുക 


ശ്രീ. പി. കെ. ഗുരുദാസന്‍

(എ)മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ഓരോ വകുപ്പിനും 2013-2014 സാന്പത്തിക വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുകയും 2013 ഡിസംബര്‍ 31ന് മുന്‍പായി ചിലവഴിച്ച തുകയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(ബി)ഓരോ വകുപ്പു മുഖേനയും നടപ്പിലാക്കുന്നതിന് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതികള്‍ എന്തെല്ലാമായിരുന്നു; അവയില്‍ ഭരണാനുമതി ലഭിച്ചവ ഏതെല്ലാം ; ലഭിക്കാത്തവ ഏതെല്ലാം ; വിശദമാക്കാമോ ; 

(സി)പദ്ധതി നിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്തവ ഏതെല്ലാം ?

T.4961

കാര്‍ഷിക വായ്പ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)സംസ്ഥാനത്ത് ഏതെല്ലാം ബാങ്കുകളും ഏജന്‍സികളുമാണ് കാര്‍ഷിക വായ്പ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വായ്പകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്; 

(സി)കാര്‍ഷിക മേഖലയുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്കുവേണ്ടി കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളും പദ്ധതികളും വിശദമാക്കുമോ? 

4962

മുന്നോക്കജാതി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പുകള്‍ 


ശ്രീ. വി. റ്റി. ബല്‍റാം 
,, കെ. അച്ചുതന്‍ 
,, വി. ഡി. സതീശന്‍ 
,, പി. സി. വിഷ്ണുനാഥ് 

(എ)സംസ്ഥാനത്തെ മുന്നോക്കജാതി വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)എന്തെല്ലാം പദ്ധതികളാണ് രൂപീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ഡി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ; 

T.4963

മുന്നോക്കജാതി ക്ഷേമ കോര്‍പ്പറേഷന്‍ 


ശ്രീ.കെ. സുരേഷ് കുറുപ്പ്
 ,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 
,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്
‍ ,, ബാബു എം. പാലിശ്ശേരി

(എ)കേരള സംസ്ഥാന മുന്നോക്ക ജാതി ക്ഷേമ കോര്‍പ്പറേഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത കോര്‍പ്പറേഷന്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;

(സി)ഓരോ പദ്ധതിക്കായും കോര്‍പ്പറേഷന്‍ നല്‍കിയ തുകയും അതു ചിലവഴിച്ചതിന്‍റെ വിശദാംശവും ലഭ്യമാക്കാമോ; 


(ഡി)കോര്‍പ്പറേഷന്‍ ചെയര്‍മാന്‍റെ ശന്പളത്തിനും യാത്രാപ്പടിഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും ചെയര്‍മാന്‍റെ ഓഫീസ് പ്രവര്‍ത്തനത്തിനായും നീക്കിവെച്ചിരിക്കുന്ന തുകയെത്രയെന്നും ചിലവഴിച്ചതെത്രയെന്നും അറിയിക്കാമോ?

4964

മുന്നോക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം 


 ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ) സംസ്ഥാനത്ത് മുന്നോക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനം പ്രാവര്‍ത്തികമായിട്ടുണ്ടോ; 

(ബി) മുന്നോക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍റെ ചെയര്‍മാന്‍, ഡയറക്ടര്‍ പദവികളില്‍ ആരെയൊക്കെയാണ് നിയമിച്ചതെന്ന് വെളിപ്പെടുത്താമോ; 

(സി) മുന്നോക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനാവര്‍ത്തന, ആവര്‍ത്തന ഫണ്ടായി എന്തു തുക ചിലവുവരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 


(ഡി) ചെയര്‍മാനും ആഫീസിനും വേണ്ടി നാളിതുവരെ എന്തു തുക ഖജനാവില്‍ നിന്നു ചിലവഴിച്ചുവെന്ന് വിശദമാക്കാമോ; 

(ഇ) മറ്റു ക്ഷേമ കോര്‍പ്പറേഷനുകളില്‍ നിന്ന് വിഭിന്നമായി മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍ മാനും, ഡയറക്ടര്‍മാര്‍ക്കും എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(എഫ്) പ്രസ്തുത ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനിടയായ സാഹചര്യം വിശദമാക്കാമോ?

.4965

സംസ്ഥാനമുന്നോക്കവിഭാഗക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവി 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 

(എ)സംസ്ഥാനമുന്നോക്കവിഭാഗക്ഷേമ കോര്‍പ്പറേഷന്‍ 1956-ലെ കന്പനീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ; 

(ബി)കോര്‍പ്പറേഷന്‍റെ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ച ആള്‍ക്ക് കന്പനി നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ; വ്യക്തമാക്കാമോ; 


(സി)കന്പനി നിയമത്തിലെ സെക്ഷന്‍ 274(1) (ഡി) പ്രകാരം നിലവിലുള്ള ചെയര്‍മാന്‍, കോര്‍പ്പറേഷന്‍റെ ഡയറക്ടറോ ചെയര്‍മാനോ ആകുവാനുള്ള യോഗ്യതയുള്ളതായി കരുതുന്നുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ യോഗ്യതയില്ലാത്ത ആളെ ചെയര്‍മാന്‍, ഡയറക്ടര്‍ പദവികളില്‍നിന്നും പിന്‍വലിക്കാന്‍ തയ്യാറാകുമോ?

4966

ചാലക്കുടിപ്പുഴയിലെ ഓക്സ്ബോ തടാക സംരക്ഷണം 


ശ്രീ. ബി.ഡി. ദേവസ്സി

(എ)ചാലക്കുടിപ്പുഴയുടെ വലതുകരയില്‍ വൈന്തല- അന്പഴക്കാട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ""ഓക്സ്ബോ'' പ്രതിഭാസം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ഓക്സ്ബോ തടാകം സംരക്ഷിക്കുന്നതിനും, സൂക്ഷ്മനിരീക്ഷണവും, സമഗ്രപഠനവും നടത്തുന്നതിനും സര്‍ക്കാര്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ; 

(സി)ലിംനോളജിക്കല്‍ അസ്സോസിയേഷന്‍ ഓഫ് കേരളയുടെ വെളിപ്പെടുത്തലനുസരിച്ച് ലക്ഷണമൊത്ത ഈ ഓക്സ്ബോ തടാകത്തെ സംരക്ഷിക്കുന്നതിനായി നടപടി സ്വീകരിക്കുമോ? 

4967

വരട്ടാറിന്‍റെ ശോച്യാവസ്ഥ 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ചെങ്ങന്നൂര്‍ നഗരസഭ, കോയിപ്രം, ഇരവിപേരൂര്‍, കറ്റൂര്‍, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന വരട്ടാറിന്‍റെ നിലവിലുള്ള ശോച്യാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)വളരെയേറെ പാരിസ്ഥിതിക പ്രാധാന്യം ഉള്ള വരട്ടാറിന്‍റെ നീരൊഴുക്ക് പൂര്‍ണ്ണമായും പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിന് എന്തെല്ലാം നടപടി ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; 

(സി)വരട്ടാറിന്‍റെ യഥാര്‍ത്ഥ വിസ്തൃതി ബോധ്യപ്പെടത്തക്ക നിലയില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തരമായി ഒരു പ്രത്യേക സര്‍വ്വേ നടത്തുന്നതിന് സമയബന്ധിത തീരുമാനമെടുക്കുമോ; 

(ഡി)സര്‍ക്കാര്‍ തലത്തില്‍ ഈ വിഷയത്തിന്‍മേല്‍ ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; 

(ഇ)ഇല്ലായെങ്കില്‍ അത്തരത്തിലുള്ള ഒരു പഠനത്തിന് അടിയന്തരമായി ക്രമീകരണം നടത്തുമോ; 

(എഫ്)പ്രസ്തുത വിഷയത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം ഏകോപിപ്പിക്കുന്നതിനായി ഒരു അടിയന്തര അവലോകനയോഗം നടത്തുമോ; വിശദമാക്കുമോ?

4968

ഡല്‍ഹി കേരള ഹൌസിലെ നിയമനങ്ങള്‍ 


ശ്രീ. റ്റി. വി. രാജേഷ്

(എ)ഡല്‍ഹി കേരള ഹൌസില്‍ എത്ര ജീവനക്കാരുണ്ട്; എത്ര പേര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നു; എത്ര താല്‍ക്കാലിക ജീവനക്കാരുണ്ട്; കരാര്‍ അടിസ്ഥാനത്തില്‍ എത്ര പേര്‍ ജോലി ചെയ്യുന്നു; വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ; 

(ബി)ഡല്‍ഹി കേരള ഹൌസിലെ നിയമനങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് ഇവിടത്തെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

4969


2013-2014 സാന്പത്തിക വര്‍ഷത്തില്‍ സൃഷ്ടിച്ച സൂപ്പര്‍ന്യൂമററി തസ്തികകള്‍ 


ശ്രീ. സി. ദിവാകരന്‍

2013-2014 സാന്പത്തിക വര്‍ഷത്തില്‍ വിവിധ വകുപ്പുകളില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര സൂപ്പര്‍ ന്യൂമററി തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?

4970

മുഖ്യമന്ത്രിയ്ക്കും, മന്ത്രിമാര്‍ക്കും, ചീഫ് വിപ്പിനും വേണ്ടി വാങ്ങിയ വാഹനങ്ങള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയ്ക്കും, മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും വേണ്ടി എത്ര വാഹനങ്ങള്‍ വാങ്ങിയെന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത വാഹനങ്ങള്‍ക്കോരോന്നിനും എന്തു തുക ചിലവഴിച്ചുവെന്നും ഓരോ വാഹനവും ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്നും വ്യക്തമാക്കാമോ; 

(സി)പ്രസ്തുത കാലയളവില്‍ മുഖ്യമന്ത്രിയ്ക്കും, മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും വീടുകള്‍ വാങ്ങുന്നതിന് വേണ്ടിയോ അവരുടെ വീട് മോടി പിടിപ്പിക്കുന്നതിനുമായോ എന്തു തുക വീതം ചിലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

4971

മന്ത്രിമാരുടെ വിദേശയാത്രകളുടെ വിവരം 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എതൊക്കെ മന്ത്രിമാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അനുമതിയില്ലാതെ വിദേശത്ത് പോയി; വെളിപ്പെടുത്താമോ; 

(ബി)പി.എം.ഒ യുടെ ക്ലിയറന്‍സ് ഇല്ലാതെ എത്ര മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയെന്ന് വെളിപ്പെടുത്താമോ;

(സി)ഓരോ മന്ത്രിമാരുടെയും വിദേശയാത്രകള്‍ കൊണ്ട് സ്റ്റേറ്റിനുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത വിദേശയാത്രകളില്‍ ഏതൊക്കെ യാത്രകളില്‍ ഏതൊക്കെ മന്ത്രിമാര്‍ക്കൊപ്പം ഉദ്യോഗസ്ഥവൃന്ദം ഉണ്ടായിരുന്നെന്നും; ഉദ്യോഗസ്ഥര്‍ ആരെല്ലാം; വ്യക്തമാക്കാമോ?

4972

മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവര്‍ കൈപ്പറ്റിയ ശന്പളം, അലവന്‍സ്, യാത്രാപ്പടി തുക 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവര്‍ കൈപ്പറ്റിയ ശന്പളം, അലവന്‍സ്, യാത്രാപ്പടി തുക ഇവ എത്രയെന്ന് ഓരോരുത്തരുടേയും വിശദാംശം ലഭ്യമാക്കാമോ; 

(ബി)വൈദ്യുതി ചാര്‍ജ്, അതിഥി സല്‍ക്കാരം എന്നിവയ്ക്കായി ഓരോരുത്തരും ചിലവഴിച്ച തുകയുടെ വിശദാംശം പ്രത്യേകം ലഭ്യമാക്കാമോ; 

(സി)പ്രസ്തുത കാലയളവില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്, ഓഫീസ്, ഔദ്യോഗിക വസതി എന്നിവിടങ്ങളിലെ ടെലഫോണ്‍ ചാര്‍ജ് എന്നിവയ്ക്കായി ചിലവഴിക്കപ്പെട്ട തുക എത്രയെന്ന് വ്യക്തമാക്കാമോ?

4973

മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവര്‍ക്ക് ലഭ്യമാക്കിയിട്ടുളള സൌകര്യങ്ങള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)മുഖ്യമന്ത്രി, മന്ത്രിമാര്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നിവര്‍ക്ക് വീട്, വാഹനം, ഓഫീസ്, ടി.എ, ഡി.എ, ശന്പളം, പേഴ്സണല്‍ സ്റ്റാഫ് തുടങ്ങി എന്തെല്ലാം സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്; 

(ബി)പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ചെലവ് ഉള്‍പ്പെടെ നല്‍കിയ എല്ലാ സൌകര്യങ്ങള്‍ക്കുമായി ഓരോ മന്ത്രിയ്ക്കും, ഗവണ്‍മെന്‍റ് ചീഫ് വിപ്പിനും ഖജനാവില്‍ നിന്ന് 2012-13 സാന്പത്തിക വര്‍ഷം എന്ത് തുക വീതം മൊത്തം ചിലവഴിക്കുകയുണ്ടായി; 

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ പ്രസ്തുത ഇനങ്ങളില്‍ ഇതുവരെ എന്തു തുക ചിലവഴിച്ചു എന്ന് വിശദമാക്കാമോ?

4974

ഭരണഭാഷ മലയാളമാക്കി മാറ്റിയതിനുശേഷം വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ 


ശ്രീമതി കെ. എസ്. സലീഖ

(എ)ഭരണഭാഷ മലയാളമാക്കി മാറ്റിയശേഷം സംസ്ഥാനത്ത് നിലവിലുള്ള ഏതെല്ലാം നിയമങ്ങളാണ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചത് എന്നും ഇനിയും ഏതെല്ലാം നിയമങ്ങള്‍ മലയാള ഭാഷയിലാക്കി പ്രസിദ്ധീകരിക്കുവാനുണ്ട് എന്നും വ്യക്തമാക്കുമോ ; 

(ബി)ഇതിനായി ഓരോ വകുപ്പും സ്വീകരിച്ച നടപടി വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ ; 

(സി)നിലവില്‍ ഇപ്പോഴും പല വകുപ്പുകളിലും ആംഗലഭാഷ ഉപയോഗിക്കുന്നത് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ ഇത് തടയുവാന്‍ എന്തു നടപടി സ്വീകരിച്ചു ; വ്യക്തമാക്കുമോ ; 

(ഡി)പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോടതി നടപടിക്രമങ്ങള്‍ എന്നിവയില്‍ നിലവില്‍ ഔദേ്യാഗികഭാഷ മലയാളമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്തത് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കും ; വ്യക്തമാക്കുമോ ; 

(ഇ)ഔദേ്യാഗിക ഭാഷ മലയാളമാക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയ ഉദേ്യാഗസ്ഥര്‍/അധികാരികള്‍ ആരെല്ലാം ; ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു ; വിശദമാക്കുമോ ?

4975

സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാള ഭാഷയിലാക്കുന്നതിനുള്ള നടപടികള്‍ 


ശ്രീമതി ഗീതാഗോപി

(എ)ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്‍റെ നടപടികള്‍ സംബന്ധിച്ച പുരോഗതി എന്തൊക്കെയാണെന്ന് അറിയിക്കുമോ; 

(ബി)സര്‍ക്കാര്‍ ഉത്തരവുകള്‍ പൂര്‍ണ്ണതോതില്‍ മലയാളമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.