|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4501
|
നാട്ടിക മണ്ധലത്തിലെ വിവിധ പ്രവൃത്തികള്‍ക്കുവേണ്ടി ഫ്ളഡ് ഫണ്ടില്‍നിന്ന് അനുവദിച്ച തുക
ശ്രീമതി ഗീതാ ഗോപി
(എ)2011-12, 2012-13, 2013-14 സാന്പത്തികവര്‍ഷങ്ങളില്‍ നാട്ടിക മണ്ധലത്തിലെ വിവിധ പ്രവൃത്തികള്‍ക്കുവേണ്ടി ഫ്ളഡ് ഫണ്ടില്‍നിന്ന് എന്ത് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
(ബി)ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ ?
|
4502 |
സമഗ്രദുരിതനിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതി
ശ്രീ. വി.ഡി. സതീശന്
,, തേറന്പില്‍ രാമകൃഷ്ണന്
,, എം. എ. വാഹീദ്
,, സി.പി. മുഹമ്മദ്
(എ)സമഗ്രദുരിതനിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഏതെല്ലാം മേഖലകളാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതിക്കുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
4503 |
വൈക്കം താലൂക്കിലെ ദുരിതാശ്വാസ ക്യാന്പുകള്‍
ശ്രീ. കെ. അജിത്
(എ)കഴിഞ്ഞ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് വൈക്കം താലൂക്കില്‍ എത്രയിടങ്ങളില്‍ എത്ര തവണ വീതം ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു; പ്രസ്തുത ക്യാന്പുകളില്‍ ആകെ എത്ര ആളുകള്‍ എത്ര കുടുംബങ്ങളില്‍ നിന്നും എത്തിയിരുന്നു; വ്യക്തമാക്കുമോ;
(ബി)വൈക്കം താലൂക്കിലെ എത്ര വില്ലേജുകളിലാണ് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതെന്നും പ്രസ്തുത ക്യാന്പുകള്‍ക്കായി ഓരോ വില്ലേജിലും എന്തു തുക വീതം ചിലവഴിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായം (2000 രൂപ) വൈക്കം താലൂക്കിലെ എത്ര കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും ഏതൊക്കെ വില്ലേജുകളിലാണ് തുക നല്‍കിയതെന്നും വ്യക്തമാക്കുമോ;
(ഡി)ദുരിതാശ്വാസ ക്യാന്പുകളിലെത്തിയ എത്ര കുടുംബങ്ങള്‍ക്കാണ് ഇനി സര്‍ക്കാര്‍ സഹായം ലഭ്യമാക്കാനുള്ളതെന്നും ഇവര്‍ക്ക് എന്നത്തേയ്ക്ക് സഹായം നല്‍കാനാവുമെന്നും വ്യക്തമാക്കുമോ?
|
4504 |
2013-14 ല്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് അനുവദിച്ച വരള്‍ച്ച ദുരിതാശ്വാസ തുക
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)2013-14 സാന്പത്തികവര്‍ഷത്തില്‍ വരള്‍ച്ച ദുരിതാശ്വാസത്തിനായി തൃശ്ശൂര്‍ ജില്ലയ്ക്ക് എന്തു തുക അനുവദിച്ചു; ഇതില്‍ എന്തു തുക ചിലവഴിച്ചു;
(ബി)തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്ക് അടക്കം പല ഭാഗങ്ങളിലും വരള്‍ച്ച അനുഭവപ്പെടുന്നത് കണക്കിലെടുത്ത്, അടിയന്തിരമായി വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വ്യക്തമാക്കാമോ;
(സി)തലപ്പിള്ളി താലൂക്ക് കടുത്ത വരള്‍ച്ച ബാധിത പ്രദേശമായതിനാല്‍, കൂടുതല്‍ സ്വാശ്രയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
|
4505 |
തിരുവനന്തപുരം, നേമം, വട്ടിയുര്‍ക്കാവ്, കഴക്കൂട്ടം, കോവളം നിയോജകമണ്ധലങ്ങളില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍
ശ്രീ. വി. ശിവന്‍കുട്ടി
വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ളഡ് റിലീഫ് തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, കോവളം എന്നീ നിയേജകമണ്ധലങ്ങളില്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ പ്രവൃത്തികള്‍, തുക, നടപ്പിലാക്കിയ തീയതി തൂടങ്ങി എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ?
|
4506 |
കൊയിലാണ്ടി മണ്ഡലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് പണിയുന്ന റോഡുകള്‍
ശ്രീ. കെ. ദാസന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഡിസാസ്റ്റര്‍ (ഫ്ളഡ്) മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏതെല്ലാം റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിക്കും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഭരണാനുമതി നല്‍കികൊണ്ടുള്ള ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പൂര്‍ത്തിയായി എന്ന് വ്യക്തമാക്കാമോ;
(ഡി)പ്രവൃത്തി പുരോഗമിച്ച് കൊണ്ടിരിക്കുന്നത് ഏതെല്ലാമാണ്; വ്യക്തമാക്കാമോ;
(ഇ)ഇനിയും ആരംഭിക്കുകയോ എക്സിക്യൂട്ടിവ് അനുമതി ലഭിക്കുകയോ ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഏതെല്ലാം; വ്യക്തമാക്കാമോ?
|
4507 |
എസ്.ഡി.ആര്‍.എഫ് പദ്ധതി
ശ്രീമതി ജമീലാ പ്രകാശം
(എ)2013-2014 സാന്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് എസ്.ഡി.ആര്‍.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ നവീകരണത്തിന് എന്തു തുക അനുവദിച്ചു;
(ബി)ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4508 |
തൃശ്ശൂര്‍ ജില്ലയില്‍ റോഡുകളുടെ പുനരുദ്ധാരണം
പ്രൊഫ. സി. രവീന്ദ്രനാഥ്
മഴക്കാലക്കെടുതിമൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ച തുക തൃശ്ശൂര്‍ ജില്ലയില്‍ ലഭ്യമായില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്നത്തേക്ക് ലഭ്യമാകും എന്ന് വിശദമാക്കാമോ ?
|
4509 |
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി ലഭിക്കുന്നതിനുള്ള അപേക്ഷ
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ചക്കിട്ടപാറ വില്ലേജില്‍ മുതുകാട് പ്രദേശത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമി ലഭിക്കുന്നതിനുള്ള അപേക്ഷ റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)എങ്കില്‍ എപ്പോഴാണ് പ്രസ്തുത ഭൂമിക്ക് വേണ്ടി അപേക്ഷ ലഭിച്ചിട്ടുള്ളത്; വെളിപ്പെടുത്തുമോ;
(സി)ആയതിന്മേല്‍ ഇതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
(ഡി)75276/യു3/2006 റവന്യൂ നന്പര്‍ ഫയലില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
4510 |
ചാലക്കുടി പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണത്തിന് ഭൂമി
ശ്രീ. ബി.ഡി.ദേവസ്സി
ചാലക്കുടി പ്രീമെട്രിക്ക് ഹോസ്റ്റലിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭൂമി അനുവദിക്കുന്നതിനായി ചാലക്കുടി ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?
|
4511 |
വെയര്‍ ഹൌസ് പണിയുന്നതിനായി റാന്നി താലൂക്കില്‍ അനുവദിച്ച സ്ഥലം
ശ്രീ. രാജു എബ്രഹാം
(എ)സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ ഹൌസ് പണിയുന്നതിനായി റാന്നി താലൂക്കില്‍ ചെറുകോല്‍ വില്ലേജില്‍ പി.ഐ.പി. വക സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് എന്നാണ് റാന്നി താലൂക്ക് സപ്ലൈ ആഫീസര്‍ റാന്നി തഹസീല്‍ദാര്‍ക്ക് കത്ത് നല്‍കിയിട്ടുളളത്;എത്ര സെന്‍റ് ഭൂമി ലഭിക്കുന്നതിനായാണ് അപേക്ഷ നല്‍കിയിട്ടുളളത്; പ്രസ്തുത ഭൂമിയുടെ സര്‍വ്വേ നന്പര്‍ ലഭ്യമാക്കാമോ;
(ബി)പ്രസ്തുത വസ്തു വിട്ടുനല്‍കിയിട്ടുണ്ടോ; വിട്ടു നല്‍കാന്‍ നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; പ്രസ്തുത വസ്തു അളന്ന് തിരിച്ച് നല്‍കാന്‍ കാലതാമസമെടുക്കുന്നതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)എന്നത്തേക്ക് പ്രസ്തുത ഭൂമി അളന്ന് തിരിച്ച് അതിരുകള്‍ രേഖപ്പെടുത്തി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
|
4512 |
പയ്യന്നൂര്‍ നിയോജക മണ്ധലത്തില്‍ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച ഭൂമി
ശ്രീ. സി. കൃഷ്ണന്‍
(എ)പയ്യന്നൂര്‍ നിയോജക മണ്ധലത്തില്‍ പെരിങ്ങോംവയക്കര ഗ്രാമപഞ്ചായത്തില്‍ പെരിങ്ങോം വില്ലേജില്‍ ഫയര്‍ സ്റ്റേഷന്‍, ഐ.ടി.ഐ, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഖരമാലിന്യ സംസ്ക്കരണ പ്ലാന്‍റ് എന്നിവക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസലിന്‍റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;
(ബി)പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച് ലാന്‍റ് ബോര്‍ഡില്‍ നിന്ന് ഉത്തരവായിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രസ്തുത ഭൂമി അനുവദിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കാമോ?
|
4513 |
അങ്കമാലിയില്‍ കോസ്റ്റ് ഗാര്‍ഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ്
ശ്രീ. ജോസ് തെറ്റയില്
(എ)അങ്കമാലി നിയോജക മണ്ധലത്തിലെ ഏതെങ്കിലും പ്രദേശങ്ങള്‍ കോസ്റ്റ് ഗാര്‍ഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)അങ്കമാലി മുനിസിപ്പാലിറ്റിയിലെ നായത്തോട് ഭാഗത്തെ ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ സ്ഥലമെടുപ്പ് നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍ ജലവിതരണ സംവിധാനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
|
4514 |
തുറവൂര്‍ പന്പാ പാതയുടെ ഭാഗമായ നേരേകടവ് മാക്കേ കടവ് പാലത്തിന്‍റെ ലാന്‍റ് അക്വിസിഷന്‍ നടപടി
ശ്രീ. എ.എം. ആരിഫ്
തുറവൂര്‍ പന്പാ പാതയുടെ ഭാഗമായ നേരേകടവ് മാക്കേ കടവ് പാലത്തിന്‍റെ ലാന്‍റ് അക്വിസിഷന്‍ നടപടി ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4515 |
കോഴിക്കോട് താലൂക്കിലെ പൈന്പാലശ്ശേരി പാലവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)കോഴിക്കോട് താലൂക്കിലെ പൈന്പാലശ്ശേരി പാലവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് സ്ഥലം മുന്‍കൂര്‍ വിട്ടുനല്‍കിയവര്‍ക്ക് നാളിതുവരെ പണം ലഭ്യമാക്കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇവര്‍ക്ക് പണം ലഭ്യമാക്കുന്നതില്‍ ഉള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
(സി)പ്രസ്തുത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുന്‍കൂര്‍ പണം കെട്ടിവെച്ചിട്ടുണ്ടോ;
(ഡി)മുന്‍കൂര്‍ വിട്ടുനല്‍കിയ സ്ഥലത്തെ തെങ്ങുകളില്‍ നിന്നും ഉടമയ്ക്ക് ലഭ്യമാവേണ്ട അനുഭവങ്ങള്‍ നിലവില്‍ ആരാണ് ഉപയോഗപ്പെടുത്തുന്നത്; വ്യക്തമാക്കാമോ;
(ഇ)പൊതു ആവശ്യത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി മുന്‍കൂര്‍ പ്രവൃത്തികള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നവരെ പിന്‍തിരിപ്പിക്കുമെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
|
4516 |
നാട്ടിക മണ്ധലത്തിലെ പഴുവില്‍ പാലം നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കല്‍
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക മണ്ധലത്തിലെ ചാഴൂര്‍ പഞ്ചായത്തില്‍ പഴുവില്‍ പാലം നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്കുന്നതിന്‍റെ നടപടി സംബന്ധിച്ച നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ ;
(ബി)പഴുവില്‍ പാലത്തിനായി സര്‍വ്വെ നടത്തിയ ഭൂമി സര്‍ക്കാര്‍ വകയാണോ, സ്വകാര്യ ഭൂമിയാണോയെന്ന് വ്യക്തമാക്കാമോ ;
(സി)സര്‍ക്കാര്‍വക ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദീകരിക്കുമോ ;
(ഡി)പാലം നിര്‍മ്മാണത്തിനാവശ്യാമയ ഭൂമി കൈമാറ്റം എപ്പോള്‍ സാധ്യമാകുമെന്ന് വ്യക്തമാക്കാമോ ?
|
T 4517 |
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടി ഏതു ഘട്ടം വരെയായിയെന്നും എത്ര ശതമാനം ഭൂമി ഏറ്റെടുത്തുവെന്നും വ്യക്തമാക്കാമോ;
(ബി)റിസോര്‍ട്ടുകളുടെ ഭൂമി ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയായോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകുന്നതിനുളള കാരണം വ്യക്തമാക്കാമോ?
|
4518 |
കണ്ണൂര്‍ ജില്ലയിലെ ഇരിണാവ് പാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടി
ശ്രീ. റ്റി. വി. രാജേഷ്
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ ഇരിണാവ് പാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പ് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
|
4519 |
ഡോ. പൌലോസ് ജേക്കബ് സൌജന്യമായി നല്‍കിയ ഭൂമി
ശ്രീ. ജോസ് തെറ്റയില്
(എ)പൊതുമരാമത്ത് റോഡിലെ ബെല്‍മൌത്തിന്‍റെ വികസനത്തിനായി അങ്കമാലി ഫെഡറല്‍ബാങ്ക് ജംഗ്ഷനിലെ കൂരന്‍ വീട്ടില്‍ ഡോ. പൌലോസ് ജേക്കബ് ഫ്രീ സറണ്ടര്‍ ആയി നല്കിയ സര്‍വ്വെ നന്പര്‍ 458/17-3 ബ്ലോക്ക് 11-ല്‍പ്പെട്ട 3 സെന്‍റ് ഭൂമിയെ സംബന്ധിച്ച വില്ലേജ് റെക്കാര്‍ഡുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ.യുടെ ഉത്തരവ് (എഫ്.4840/12കെ.ഡിസ്. തീയതി 8-11-2012) നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത ഉത്തരവ് നടപ്പിലാക്കുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കാമോ ;
(സി)അങ്കമാലി കൂരന്‍ വീട്ടില്‍ ഡോ. പൌലോസ് ജേക്കബ് ഫ്രീ സറണ്ടറായി നല്കുന്നതിനുള്ള അപേക്ഷ 2011-ല്‍ നല്കിയിട്ടും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസത്തിന് കാരണം വിശദമാക്കാമോ ?
|
4520 |
റവന്യൂ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് നടപടി
ശ്രീ. ബെന്നി ബെഹനാന്
,, എ. പി. അബ്ദുള്ളക്കുട്ടി
,, കെ. മുരളീധരന്
,, വി. ഡി. സതീശന്‍
(എ)നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ റവന്യൂ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുമൂലം ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?
|
4521 |
റവന്യൂ വകുപ്പിലെ വിവിധതരം അപേക്ഷകള്‍, രശീതുകള്‍ എന്നിവ ലളിതവല്‍ക്കരിക്കുന്നതിന് തീരുമാനം
ശ്രീ. റ്റി.എന്‍. പ്രതാപന്
'' വി.റ്റി. ബല്‍റാം
'' ഡൊമിനിക് പ്രസന്‍റേഷന്
'' ആര്‍. സെല്‍വരാജ്
(എ)റവന്യൂ വകുപ്പിലെ വിവിധതരം അപേക്ഷകള്‍, രശീതുകള്‍ എന്നിവ ലളിതവല്‍ക്കരിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ആയതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതു മുഖേന ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വ്യക്തമാക്കാമോ;
(ഡി)ആയതിനായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
|
4522 |
വില്ലേജ് ഓഫീസുകളിലെ തീരുമാനമെടുക്കുന്നതിനായുള്ള ഫയലുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)2014 ജനുവരി 1 വരെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ തീരുമാനം എടുക്കുന്നതിനായി ബാക്കിയുള്ള ഫയലുകള്‍/ഹര്‍ജികള്‍/അപേക്ഷകള്‍ എത്രയായിരുന്നു; ഇവയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കാമോ;
(ബി)ഇവയില്‍ വില്ലേജ് ഓഫീസിനു മുകള്‍ത്തട്ടിലുള്ള ഓഫീസുകളുടെ പരിഗണനയ്ക്കും തീരുമാനത്തിനും മറ്റ് നിലയിലും സമര്‍പ്പിക്കപ്പെട്ട് തിരികെ ലഭിക്കാത്തതിനാല്‍ പെന്‍റിംഗിലായ ഫയലുകള്‍ എത്രയെന്ന് വിശദമാക്കാമോ; ഇവയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കാമോ?
|
4523 |
ജില്ലാ കലക്ടറേറ്റുകളിലെ വിവിധ ഓഫീസുകളില്‍ തീരുമാനമാകാത്ത ഫയലുകള്‍/അപേക്ഷകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)2013 നവംബര്‍ ഒന്ന്, ഡിസംബര്‍ ഒന്ന്, 2014 ജനുവരി ഒന്ന് എന്നീ തീയതികളില്‍ സംസ്ഥാനത്തെ പതിനാല് ജില്ലാ കലക്ട്രേറ്റുകളിലും പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗം വകുപ്പുകളുമായി ബന്ധപ്പെട്ട സെക്ഷനുകളിലായി തീരുമാനം എടുക്കാന്‍ ബാക്കി നില്‍പ്പുണ്ടായിരുന്ന ഫയലുകള്‍/അപേക്ഷകള്‍ എത്രയെന്നതിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കാമോ;
(ബി)പ്രസ്തുത തീയതികള്‍ക്കുള്ളില്‍ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ തീരുമാനത്തിനും ക്ലാരിഫിക്കേഷനും, മറ്റു നിലയിലും അയച്ചിരുന്ന എത്ര ഫയലുകളില്‍ തീരുമാനം ലഭിക്കാന്‍ ബാക്കി നില്‍പുണ്ടായിരുന്നു; ജില്ലാടിസ്ഥാനത്തിലുള്ള സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കാമോ?
|
4524 |
ടാക്സി മീറ്റര്‍ കാലിബ്രേഷന്‍
ശ്രീ. കെ. ശിവദാസന്‍ നായര്
,, എം. പി. വിന്‍സെന്‍റ്
,, ലൂഡി ലൂയിസ്
,, കെ. മുരളീധരന്‍
(എ)ഓട്ടോറിക്ഷകളിലെ ഫെയര്‍ നിശ്ചയിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്; വിശദമാക്കുമോ;
(ബി)ഇതിനായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ടാക്സിമീറ്റര്‍ കാലിബ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി) ആയതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
4525 |
ലീഗല്‍ മെട്രോളജി വകുപ്പില്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍സ്
ശ്രീ. റ്റി. എന്‍. പ്രതാപന്‍
(എ)ലീഗല്‍ മെട്രോളജി വകുപ്പില്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സെപ്ഷ്യല്‍ റൂള്‍സ് നടപ്പിലാക്കി വരുന്നുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത വകുപ്പിലെ ഫീഡര്‍ കാറ്റഗറിയില്‍ ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്‍റ് തസ്തിക ഉള്‍പ്പെടുത്തി റൂള്‍സ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)റൂള്‍സ് ഭേദഗതി ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
4526 |
ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഓഫീസ് ജീവനക്കാരിയെ അപമാനിച്ചവര്‍ക്കെതിരെ നടപടി
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)04.09.2013 ല്‍ തിരുവനന്തപുരം ലീഗല്‍മെട്രോളജി കണ്‍ട്രോളര്‍ ഓഫീസില്‍ ഒരു കൂട്ടം ആളുകള്‍ അതിക്രമിച്ചു കയറി വനിതാജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും വികലാംഗജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിന്മേല്‍ കുറ്റക്കാര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ബി)ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഓഫീസില്‍ വനിതകള്‍ക്കെതിരായി അതിക്രമങ്ങള്‍ തടയുന്നതിനുള്ള കമ്മിറ്റി നിലവിലുണ്ടോ; പരാതി പ്രസ്തുത കമ്മിറ്റിക്കോ, പോലീസിനോ കൈമാറിയിട്ടുണ്ടോ;
(സി)മേല്‍ വിഷയത്തില്‍ പരാതി നല്‍കിയ ആളെ സ്ഥലം മാറ്റിയത് ചട്ട പ്രകാരമാണോ; വ്യക്തമാക്കാമോ;
(ഡി)പകരം നിയമിക്കപ്പെട്ട ആള്‍ കണ്‍ട്രോളര്‍ ഓഫീസിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; അവര്‍ വികലാംഗയാണോ;
(ഇ)എന്ത് ഭരണ സൌകര്യത്തിനുവേണ്ടിയാണ് പരാതി നല്‍കിയ ആളെ ചട്ടങ്ങള്‍ ലംഘിച്ച് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്നും സ്ഥലം മാറ്റുകയും പകരം പത്തനംതിട്ട, കോന്നി സ്വദേശിനിയെ തിരുവനന്തപുരത്തെ കണ്‍ട്രോളര്‍ ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തത്; വിശദമാക്കാമോ;
(എഫ്)ജീവനക്കാര്‍ക്ക് നേരെയുള്ള ചട്ടവിരുദ്ധമായ പ്രസ്തുത സ്ഥലംമാറ്റങ്ങള്‍ റദ്ദു ചെയ്യുമോ;
(ജി)ഓഫീസില്‍ അതിക്രമിച്ച് കയറി വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും വികലാംഗ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയും പോലീസ് നടപടിയും സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
4527 |
ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ ഓഫീസില്‍ വനിതാജീവനക്കാരിക്കെതിരെ നടന്ന അക്രമം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ ഓഫീസിലെ വികലാംഗ ജീവനക്കാരനും വനിതാ ജീവനക്കാരിക്കുമെതിരെ കയ്യേറ്റം നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)കയ്യേറ്റത്തിന് നേതൃത്വം നല്‍കിയ വകുപ്പിലെ ജീവനക്കാരനെതിരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
(സി)ജോലിസ്ഥലത്ത് വനിതാ ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമം തടയാന്‍ നിലവിലുള്ള നിയമങ്ങളുടെ നടപടിക്രമങ്ങളുടെ സാരംശം വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത നിയമപ്രകാരം കണ്‍ട്രോളറുടെ ഓഫീസില്‍ വനിതാ ജീവനക്കാരിക്കെതിരെ നടന്ന അക്രമത്തില്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
(ഇ)അക്രമത്തിന് ഇരയായ ജീവനക്കാരിയെ വിദൂരസ്ഥലത്തേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
|
4528 |
റവന്യൂ വകുപ്പിലെ സ്ഥാനക്കയറ്റം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)റവന്യൂ വകുപ്പിലെ ഓഫീസ് അസിസ്റ്റന്‍റ്/വില്ലേജ്മാന്‍ തസ്തികകളില്‍ നിന്നും സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ എല്‍.ഡി.ക്ലാര്‍ക്കായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ഒഴിവുകളുടെ 15% നല്‍കുന്നതിന് നിലവില്‍ സ്പെഷ്യല്‍ റൂളില്‍ വ്യവസ്ഥയുണ്ടോ;
(ബി)പ്രസ്തുത വ്യവസ്ഥയ്ക്ക് വിരുദ്ധമായി 3.01.2014 ല്‍ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ നിലവില്‍ ഉള്ളതായ പ്രൊമോഷന്‍ സാദ്ധ്യത അനുബന്ധ ജീവനക്കാര്‍ക്ക് നിലനിര്‍ത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
|
4529 |
പുതുതായി ആരംഭിച്ച താലൂക്കാഫീസുകളിലെ തസ്തികകള്‍
ശ്രീ. സി. ദിവാകരന്‍
(എ)പുതുതായി പ്രവര്‍ത്തനം ആരംഭിച്ച താലൂക്കാഫീസുകളില്‍ ഏതെല്ലാം തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്; ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
(ബി)ഇതില്‍ എത്ര തസ്തികകളാണ് പുതിയതായി അനുവദിച്ചത്; വിശദമാക്കാമോ?
|
4530 |
ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി
ശ്രീ. വി. ശശി
റവന്യു വകുപ്പില്‍ സേവനമനുഷ്ഠിക്കുന്ന സര്‍വ്വീസ് സംഘടനാ നേതാവും സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം കാലയളവുമുള്ള ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജില്ലയില്‍ നിന്നും വിദൂരസ്ഥലത്തേയ്ക്ക് സ്ഥലം മാറ്റിയതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
|
4531 |
കൊല്ലം ജില്ലയിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ച വില്ലേജ് ഓഫീസര്‍മാര്
ശ്രീ. കെ. രാജു
2013-14 വര്‍ഷത്തില്‍ ഇതര ജില്ലകളില്‍നിന്ന് കൊല്ലം ജില്ലയിലേയ്ക്ക് പ്രതേ്യക ഉത്തരവുപ്രകാരവും അല്ലാതെയും എത്ര വില്ലേജ് ഓഫീസര്‍മാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ആയതിന്‍റെ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?
|
4532 |
ഡെപ്യൂട്ടി കളക്്ടര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ്
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഡെപ്യൂട്ടി കളക്്ടര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ എപ്പോഴാണ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതെന്നും പ്രസ്തുത ലിസ്റ്റില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം ഡെപ്യൂട്ടി കളക്്ടര്‍മാരുടെ എത്ര ഒഴിവുകള്‍ വന്നിട്ടുണ്ട്; ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;
(സി)ഒഴിവുകളില്‍ എത്ര പേര്‍ക്ക് തസ്തികമാറ്റം പ്രകാരം പ്രമോഷന്‍ നല്‍കുമെന്നും എത്ര പേര്‍ക്ക് നേരിട്ടുള്ള നിയമനം നല്‍കുമെന്നും അറിയിക്കുമോ;
(ഡി)ആകെയുള്ള ഡെപ്യൂട്ടി കളക്്ടര്‍മാരുടെ എണ്ണത്തിന്‍റെ എത്ര ശതമാനമാണ് നേരിട്ടുള്ള നിയമനത്തിന് പരിഗണിക്കുക എന്ന് വെളിപ്പെടുത്തുമോ;
(ഇ)പ്രസ്തുത റാങ്ക് ലിസ്റ്റിന് തൊട്ടുമുന്പുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് എത്ര പേര്‍ക്ക് നേരിട്ടുള്ള നിയമനം നല്‍കിയെന്ന് വ്യക്തമാക്കുമോ?
|
4533 |
റീസര്‍വ്വെ-ഭൂരേഖാ വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് -കക തസ്തികയിലെ നിയമനം
ശ്രീ. ജി. സുധാകരന്‍
(എ)സര്‍വ്വെ-ഭൂരേഖാ വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് കക തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുളളത്; ഇതില്‍ എത്ര ഒഴിവുകള്‍ പി. എസ്. സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദമാക്കാമോ;
(ബി)നിയമന ഉത്തരവ് നല്‍കിയിട്ടും ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലാത്തവര്‍ എത്ര; പ്രസ്തുത ഒഴിവുകള്‍ എന്‍. ജെ. ഡി ആയി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)2014 ഡിസംബര്‍ മാസം വരെ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് കക ല്‍ ഉണ്ടാകാവുന്ന (ആന്‍റിസിപ്പേറ്ററി വേക്കന്‍സി) എത്രയെന്ന് വ്യക്തമാക്കുമോ?
|
4534 |
വില്ലേജ് ഓഫീസുകളിലെ ഫ്രണ്ട്സ് സംവിധാനം
ശ്രീ.എ.റ്റി.ജോര്‍ജ്
,, ഐ.സി.ബാലകൃഷ്ണന്
,, പി.എ.മാധവന്‍
,, ഷാഫി പറന്പില്‍
(എ)വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട്സ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി)ഇത് മൂലം എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വ്യക്തമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
4535 |
ഒരു പഞ്ചായത്തില്‍ ഒരു വില്ലേജ്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)രണ്ട് പഞ്ചായത്ത്/മുന്‍സിപ്പാലിറ്റികളിലായി സ്ഥിതി ചെയ്യുന്ന വില്ലേജുകളുടെ അതിര്‍ത്തി പുന:നിര്‍ണ്ണയിച്ച് ഒരു പഞ്ചായത്തില്‍ ഒരു വില്ലേജ് എന്ന തത്വം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് നാലാമത് സംസ്ഥാന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ വന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
4536 |
വില്ലേജാഫീസുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാനത്തെ വില്ലേജാഫീസുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചത് ഏതു വര്‍ഷമാണെന്ന് വ്യക്തമാക്കാമോ;
(ബി)ഓരോ വില്ലേജുകളിലും ചുമതലകള്‍ വര്‍ദ്ധിച്ചുവരികയും ജനസംഖ്യാവര്‍ദ്ധനവനുസരിച്ച് കൂടുതല്‍ ജോലിഭാരം ഏറ്റെടുക്കേണ്ടിവരികയും ചെയ്തിട്ടുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(സി)ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവ് കാരണം വില്ലേജോഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതും തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)പൊതുജനങ്ങള്‍ക്ക് നിശ്ചിതസമയപരിധിക്കുള്ളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്, വര്‍ദ്ധിച്ച ജോലിഭാരത്തിനനുസരണമായി സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4537 |
കെ.എസ്.10/2011 നന്പര്‍ കത്തിന്‍മേലുള്ള നടപടി
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (റോഡ്സ് സെക്ഷന്‍ സൌത്ത്) ഓഫീസില്‍ നിന്നും 22.12.2011 തീയതിയായി അയച്ച കെ. എസ്. 10/2011 നന്പര്‍ കത്ത് കോഴിക്കോട് താലൂക്ക് സര്‍വ്വേയര്‍ക്ക് എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത കത്തിന്‍മേല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കാമോ;
(സി)പ്രസ്തുത കത്തിന്മേല്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
4538 |
കയര്‍മേഖലയുടെ ആധുനികവത്ക്കരണവും തൊഴിലാളികളുടെ ജീവിത നിലവാരവും
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആധുനികവത്ക്കരണം നടപ്പാക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)കയര്‍മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
4539 |
കയര്‍ റിസര്‍ച്ച് & മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം
ശ്രീ. എളമരം കരീം
,, എ. എം. ആരിഫ്
,, കെ. ദാസന്
,, ബാബു എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത് കയര്‍ ഗവേഷണത്തിനായി സ്ഥാപിച്ചിട്ടുള്ള കയര്‍ റിസര്‍ച്ച് & മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;
(ബി)എന്തെല്ലാം തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം എത്ര രൂപ ചെലവാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ ;
(ഡി)കഴിഞ്ഞകാലങ്ങളിലെ ഈ സ്ഥാപനത്തിന്‍റെ വരവ് ചെലവ് കണക്കുകള്‍ യഥാസമയം ആഡിറ്റ് ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ ?
|
4540 |
കയര്‍ ഗ്രാമം
ശ്രീ. വര്‍ക്കല കഹാര്
,, കെ. ശിവദാസന്‍ നായര്‍
,, കെ. മുരളീധരന്
,, ഹൈബി ഈഡന്‍
(എ)ടൂറിസവുമായി ബന്ധപ്പെടുത്തി കയര്‍ ഗ്രാമം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)കയറിന്‍റെ ആഭ്യന്തര-വിദേശ വിപണി ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
4541 |
പള്ളിപ്പുറത്ത് കയര്‍ ഗ്രാമം
ശ്രീ. ജി. സുധാകരന്‍
(എ)പള്ളിപ്പുറത്ത് കയര്‍ വകുപ്പ് സ്ഥാപിക്കുന്ന കയര്‍ ഗ്രാമത്തിന്‍റെ അടങ്കല്‍ തുക എത്രയെന്നു വ്യക്തമാക്കുമോ;
(ബി)ഇവിടെ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന കണ്‍വെന്‍ഷന്‍ സെന്‍ററിന് എന്തു ചിലവാണു പ്രതീക്ഷിക്കുന്നത്;
(സി)പള്ളിപ്പുറത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം എത്രദിവസം പരിപാടികള്‍ സംഘടിപ്പിക്കുമെന്നു വ്യക്തമാക്കുമോ;
(ഡി)എന്തൊക്കെ പരിപാടികള്‍, ഏതൊക്കെ തീയതികളിലായാണു നടത്താനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?
|
4542 |
അന്തര്‍ദേശീയ കയര്‍മേള
ശ്രീ. ജി. സുധാകരന്‍
(എ)ഈ വര്‍ഷത്തെ അന്തര്‍ദേശീയ കയര്‍മേള എന്നാണ് ആരംഭിക്കുന്നത്; എവിടെയാണ് മേള നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)കയര്‍മേളയുടെ വേദി ആലപ്പുഴ നഗരത്തില്‍ നിന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വേദി മാറ്റുന്നതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)കയര്‍മേളയ്ക്ക് സ്ഥിരം പവലിയന്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയാണ് സ്ഥാപിക്കുക; ഇതിന് എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; വ്യക്തമാക്കുമോ?
|
4543 |
കയര്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ
ശ്രീ. സി. പി. മുഹമ്മദ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്
,, ലൂഡി ലൂയിസ്
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് കയര്‍ സഹകരണ മേഖലയിലെ ജീവനക്കാരുടെ സേവന വ്യവസ്ഥയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇവരുടെ പ്രതിമാസ വേതന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(സി)വേതന വര്‍ദ്ധനവ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ?
|
4544 |
കയര്‍ തൊഴിലാളികള്‍ക്ക് കയര്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം
ശ്രീ. പി. തിലോത്തമന്‍
(എ)കയര്‍ തൊഴിലാളികള്‍ക്ക് കൂലി ഉറപ്പാക്കുന്നതിന് നടപ്പിലാക്കിയ കയര്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം എത്ര തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചു എന്ന് വ്യക്തമാക്കുമോ; സഹകരണ മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമാണോ ഇതിന്‍റെ പ്രയോജനം നല്‍കിയത്; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ സ്കീമിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;
(ബി)കയര്‍ ഉല്പന്ന നിര്‍മ്മാണ മേഖലയിലും പ്രസ്തുത സ്കീം നടപ്പിലാക്കി പരന്പരാഗത കയര്‍ ഉല്പന്ന നിര്‍മ്മാണ മേഖലയിലെ കൂലി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4545 |
ചകിരി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി
ശ്രീ. പി. തിലോത്തമന്‍
(എ)ചകിരിക്കുണ്ടായിരിക്കുന്ന വര്‍ദ്ധിച്ച വിലക്കയറ്റം കേരളത്തിലെ കയര്‍ വ്യവസായത്തെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കുമെന്നു അറിയിക്കുമോ;
(ബി)സംസ്ഥാന സര്‍ക്കാരും കയര്‍ വകുപ്പും കയര്‍ വ്യവസായ സംരക്ഷണത്തിന് സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ; സബ്സിഡികള്‍ ഏത് ഏജന്‍സികള്‍ വഴിയാണ് നല്‍കുന്നത് എന്നു അറിയിക്കുമോ; സബ്സിഡിക്കുള്ള മാനദണ്ഡം എന്താണ്;
(സി)കേരളത്തിലെ ചകിരി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നാളീകേരകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ?
|
4546 |
കയര്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിദേശയാത്ര
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കയര്‍ വകുപ്പിലെ ഏതെല്ലാം ഉദ്യോഗസ്ഥരാണ് ഔദ്യോഗിക വിദേശയാത്ര നടത്തിയിട്ടുളളത് എന്ന് വെളിപ്പെടുത്താമോ;
(ബി)ഇവര്‍ സഞ്ചരിച്ച രാജ്യങ്ങള്‍ ഏതെല്ലാമായിരുന്നു; ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
(സി)യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു; ഈ യാത്രകളുടെ ഫലമായി കയര്‍മേഖലയ്ക്ക് എന്ത് നേട്ടമാണുണ്ടായത് എന്ന് വ്യക്തമാക്കാമോ;
(ഡി)വിദേശയാത്രകള്‍ക്ക് ഏത് ഫണ്ടില്‍ നിന്നാണ് പണം ചെലവഴിച്ചത്; ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് ആകെ എന്ത് തുക ചിലവായി എന്ന് വെളിപ്പെടുത്താമോ?
|
<<back |
|