UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4454

റവന്യൂ വകുപ്പ് നടപ്പാക്കുന്ന വിവിധ സാമൂഹ്യ സാന്പത്തിക സഹായപദ്ധതികള്‍ 


ശ്രീ. കെ. ദാസന്‍


(എ)റവന്യൂ വകുപ്പിലൂടെ നടപ്പിലാക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ വിവിധ സാമൂഹ്യ-സാന്പത്തിക സഹായ പദ്ധതിക ള്‍ ഏതെല്ലാം; ഇത് ഓരോന്നിനും അപേക്ഷിയ്ക്കുന്പോള്‍ പാലിക്കേണ്ട മാനദണ്ധം/നിബന്ധന എന്തെല്ലാം; വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതികള്‍ ഓരോന്നിനും നിഷ്കര്‍ഷിക്കുന്ന വരുമാന പരിധി എത്രയെന്ന് വിശദമാക്കുമോ; 

(സി)വളരെ താഴ്ന്ന വരുമാനമാണ് നിലവില്‍ വരുമാന പരിധിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ പ്രസ്തുത പദ്ധതികളുടെ പരിരക്ഷ ഭൂരിഭാഗം സാധാരണ ജനങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് കാലോചിതമായി പരിഷ്കരിച്ച് വരുമാന പരിധി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?

4455

നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്കീം


 ശ്രീ. കെ. ദാസന്‍


(എ) സംസ്ഥാനത്ത് നാഷണല്‍ ഫാമിലി ബെനിഫിറ്റ് സ്കീം പ്രകാരം കുടുംബനാഥന്‍ മരണപ്പെട്ടാല്‍ ലഭിക്കുന്ന ധനസഹായ വിതരണം 2012 മുതല്‍ മുടക്കം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പ്രസ്തുത സ്ഥിതി വിശേഷം മൂലം നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ഇത്തരം അവശവിഭാഗക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അവഗണന വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

4456

ചെങ്കല്ല് ഖനനം


ശ്രീമതി കെ. കെ. ലതിക


(എ)വീട് നിര്‍മ്മാണത്തിന് ആവശ്യമായ ചെങ്കല്ല് നിശ്ചിത വലിപ്പത്തില്‍ ഖനനം ചെയ്ത് നല്‍കണമെന്ന നിബന്ധന ഉള്‍പ്പെടുത്തി ഏതെങ്കിലും ജില്ലാ കളക്ടര്‍മാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; 

(ബി)എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)വീട് നിര്‍മ്മാണത്തിന് മിതമായ നിരക്കില്‍ ചെങ്കല്ല് ലഭ്യമാക്കുന്നതിനും ചെങ്കല്ലിന്‍റെ വില നിശ്ചയിച്ച് നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ; 

(ഡി)ഇക്കാര്യത്തില്‍ പ്രാദേശികമായ ഘടകങ്ങള്‍ പരിശോധിച്ച് വില നിശ്ചയിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമോ; വിശദമാക്കാമോ?

4457

അനധികൃതമണല്‍ഖനനം 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ,, ബാബു എം. പാലിശ്ശേരി
 ,, കെ. ദാസന്
‍ ,, എസ്. രാജേന്ദ്രന്‍ 


(എ)നിരോധിത മേഖലകളില്‍ നിന്നുള്‍പ്പെടെ അനധികൃത മണല്‍ഖനനംശക്തിപ്പെട്ടിരിക്കുന്നതുശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പാരിസ്ഥിതികാനുമതിയില്ലാതെ മണല്‍ഖനനത്തിന് അനുമതി നല്‍കരുതെന്ന സുപ്രീം കോടതിവിധി മറികടന്നുകൊണ്ട്, എവിടെയെങ്കിലും മണല്‍ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)എറണാകുളം ജില്ലയില്‍ ഏതാനും കടവുകളില്‍ മണല്‍ വാരാന്‍, സെസ് റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് ഉത്തരവിടുകയുണ്ടായിട്ടുണ്ടോ; കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം "സെസ്' പഠനം നടത്തി മണല്‍വാരല്‍ നിയന്ത്രിക്കേണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കടവുകളും ഇതിലുള്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ? 

4458

അനധികൃതമണല്‍വാരല്‍ സംബന്ധിച്ചുളള കേസുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)അനധികൃത മണല്‍വാരല്‍ സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂവകുപ്പ് എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എത്ര എണ്ണം ശിക്ഷിക്കപ്പെട്ടുവെന്നും എത്ര രൂപ പിഴ ഇനത്തില്‍ ലഭ്യമായെന്നും ജില്ലതിരിച്ച് വിശദമാക്കുമോ; 

(സി)മണല്‍ വാരല്‍ സംബന്ധിച്ച കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍, തോണി എന്നിവ എത്രയെന്ന് അറിയിക്കുമോ; 

(ഡി)ഇത്തരത്തില്‍ പിടികൂടിയ എത്ര വാഹനങ്ങള്‍ വിട്ടുകൊടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഇ)പിടികൂടിയ വാഹനങ്ങള്‍ എത്രയെണ്ണം കസ്റ്റഡിയിലുണ്ടെന്നും ഇവ വിട്ടുകൊടുക്കുന്നതിനോ ലേലം ചെയ്യുന്നതിനോ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്നും വ്യക്തമാക്കാമോ? 

4459

അംഗീകൃത കടവുകളിലെ മണല്‍ ഖനന നിരോധനം 


ശ്രീ. സി. കൃഷ്ണന്‍


(എ)അംഗീകൃത കടവുകളില്‍ നിന്നും മണല്‍ ഖനനം നിരോധിച്ചുകൊണ്ട് ഏതെല്ലാം ജില്ലകളിലാണ് കലക്ടര്‍മാര്‍ ഉത്തരവ് നല്‍കിയത്; വ്യക്തമാക്കാമോ; 

(ബി)ജനങ്ങളുടെ ദുരിതങ്ങള്‍ പരിഗണിച്ച് പ്രസ്തുത ഉത്തരവുകള്‍ പുനഃപരിശോധിച്ച് നടപടികളെന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ? 

4460

പാലക്കാട് ജില്ലയില്‍ മണല്‍ഖനനവും മണല്‍ കടത്തും 


ശ്രീ. എം. ചന്ദ്രന്‍


(എ)പാലക്കാട് ജില്ലയില്‍ മണല്‍ഖനനവും മണല്‍കടത്തും നിരോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നു മുതല്‍; ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)നിരോധനംമൂലം മണല്‍ പാസ് ലഭിച്ചവര്‍ക്ക് മണല്‍ ലഭ്യമാകുന്നതില്‍ തടസ്സം നേരിട്ടതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഡി)മണല്‍ ന്യായവിലക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് എന്തു നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ; 

(ഇ)മലന്പുഴ ഡാമില്‍ നിന്നും മുന്പു ശേഖരിച്ചിരുന്ന മണല്‍, പാസ്സ് നല്‍കി സാധാരണക്കാര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?

4461

പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ള വ്യക്തികള്‍ 


ശ്രീ. എളമരം കരീം

(എ)പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ച് വരുന്ന വ്യക്തികള്‍ ഇപ്പോള്‍ എത്രയുണ്ടെന്ന് വെളിപ്പെടുത്തമോ; 

(ബി)പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ കൈവശഭൂമിയുള്ള വ്യക്തികളില്‍ നിന്നും അവ മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുക്കു ന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)എങ്കില്‍ എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നു ജില്ല തിരിച്ച് വ്യക്തമാക്കാമോ; 

(ഡി)നിയമ വിരുദ്ധമായി ഭൂമി കൈവശംവച്ച് വരുന്നവരില്‍ നിയമസഭാ സാമാജികരായ എത്ര പേരുണ്ട്; ആരെല്ലാമെന്ന്വ്യക്തമാക്കാമോ?

4462

മിച്ച ഭൂമിയും കൈയേറ്റ ഭൂമിയും 


ശ്രീ. കെ. രാജു


(എ)സംസ്ഥാന ലാന്‍റ് ബാങ്കില്‍ നിലവില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ട്; ഇത് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)മുഴുവന്‍ വില്ലേജുകളിലും മിച്ച ഭൂമിയും കൈയേറ്റ ഭൂമിയും എത്രയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)വന്‍കിടക്കാര്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി, ഭൂമി ഇല്ലാത്തവര്‍ക്ക് പതിച്ചു കൊടുക്കുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ? 

4463

കാസറഗോഡ് ജില്ലയിലെ മിച്ചഭൂമി


 ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 


(എ) മിച്ചഭൂമി പതിച്ചുകിട്ടുന്നതിനായി ഭൂരഹിതരില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ; 

(ബി) കാസറഗോഡ് ജില്ലയിലെ ഭൂരഹിതര്‍ക്ക് നല്‍കാന്‍ മതിയായ മിച്ചഭൂമി ജില്ലയില്‍ ലഭ്യമാണോ; 

(സി) മറ്റു ജില്ലകളിലെ ഭൂരഹിതര്‍ക്ക് കാസറഗോഡ് ജില്ലയില്‍ ഭൂമി പതിച്ചുനല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്; 

(ഡി) ഭാവിയിലെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി അധികമായി മിച്ചഭൂമി ജില്ലയിലുണ്ടോയെന്നും എങ്കില്‍ അധികം ലഭ്യമായ ഭൂമിയുടെ വിസ്തൃതി എത്രയാണെന്നും വ്യക്തമാക്കാമോ?

4464

സ്വകാര്യ വ്യക്തിക്ക് അനുവദിച്ച മിച്ചഭൂമി

 
ശ്രീ. രാജു എബ്രഹാം
 ശ്രീമതി പി. അയിഷാ പോറ്റി
 ശ്രീ. സി.കെ. സദാശിവന്
‍ ,, കെ. സുരേഷ് കുറുപ്പ് 


(എ)പത്തനംതിട്ട ജില്ലയില്‍ ഒരു സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് ആരംഭിക്കുന്നതിന് ഒരു സ്വകാര്യവ്യക്തിക്ക് സര്‍ക്കാര്‍ മിച്ചഭൂമി അനുവദിക്കുകയുണ്ടായോ; 

(ബി)പ്രസ്തുത ഭൂമി അനുവദിച്ചത് വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നുവോ; എന്തൊക്കെയായിരുന്നു വ്യവസ്ഥകള്‍; വിശദമാക്കാമോ; 

(സി)ഇത്തരം ഒരു തീരുമാനത്തിനിടയാക്കിയ സാഹചര്യങ്ങള്‍ എന്തായിരുന്നു; വ്യക്തമാക്കാമോ?

4465

വടകര താലൂക്കിലെ പുറന്പോക്ക് ഭൂമി 


ശ്രീമതി കെ. കെ. ലതിക


(എ)വടകര താലൂക്കിലെ ഓരോ വില്ലേജിലും ലഭ്യമായ പുറന്പോക്ക് ഭൂമിയുടെ അളവ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഭൂമി കൈയേറിയത് സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടോ എന്നും കേസില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പേരും മേല്‍വിലാസവും വ്യക്തമാക്കുമോ; 

(സി)പ്രസ്തുത കേസുകളില്‍ വ്യക്തികള്‍ സര്‍ക്കാരിനെതിരായി നല്‍കിയ കേസുകള്‍ ഏതൊക്കെയെന്നും സര്‍ക്കാരിന്‍റെ ഏത് നടപടിക്കെതിരായിട്ടാണ് കേസിന് പോയിട്ടുള്ളതെന്നും വ്യക്തമാക്കുമോ?

4466

കടകംപള്ളി ഭൂമിതട്ടിപ്പ് 


ശ്രീ. ഇ. പി. ജയരാജന്‍


(എ)കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് വകുപ്പുതല അനേ്വഷണം നടത്തുകയുണ്ടായോ;

(ബി)ആരാണ് അനേ്വഷണം നടത്തിയത്; വ്യക്തമാക്കാമോ;

(സി)അനേ്വഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ഡി)അനേ്വഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഇ)അനേ്വഷണ റിപ്പോര്‍ട്ടിന്മേല്‍ വകുപ്പുതലത്തില്‍ സ്വീകരിച്ച തുടര്‍ നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

4467

കടകംപള്ളി വില്ലേജിലെ ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് സ്വീകരിച്ച നടപടി 


ശ്രീ. ഇ. പി. ജയരാജന്‍ 


(എ)തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി വില്ലേജിലെ ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിന് ആരുടെയൊക്കെ പരാതികളാണ് ലഭിച്ചിട്ടുള്ളത് ; 

(ബി)പരാതി നല്‍കിയവരില്‍ ആരുടെയൊക്കെ എത്രവീതം സ്ഥലമാണ് പ്രതിയായ ശ്രീ. സലിംരാജും കൂട്ടരും ചേര്‍ന്ന് തട്ടിയെടുത്തത് ;

(സി)പ്രതിയായ ശ്രീ. സലിംരാജ് തട്ടിയെടുത്ത ഭൂമിയ്ക്ക് റവന്യു വകുപ്പ് തിട്ടപ്പെടുത്തിയ വിലയെത്രയാണ് ;

(ഡി)ഭൂമി പതിവ് അക്കൌണ്ട് പ്രകാരവും, തണ്ടപ്പേര് അക്കൌണ്ടുപ്രകാരവും ഭൂമിയുടെ അവകാശികള്‍, തങ്ങളുടെ ഭൂമി അന്യായമായി ഒരാള്‍ തട്ടിയെടുത്തതായി പരാതി രേഖാമൂലം സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ റവന്യുവകുപ്പ് എന്ത് നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത് ; വിശദമാക്കുമോ ;

(ഇ)പ്രസ്തുത കേസ്സിലെ പരാതിക്കാരുടെ പരാതികളില്‍ ഇതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമാണ് ; വ്യക്തമാക്കാമോ ?

4468

ഭൂമി തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ 


ശ്രീ. എം. എ. ബേബി


(എ)മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജ് ഉള്‍പ്പെട്ട കടകംപളളി ഭൂമി തട്ടിപ്പ് കേസില്‍ കുറ്റക്കാരെന്ന് റവന്യു വകുപ്പ് സെക്രട്ടറി അന്വേഷണത്തില്‍ കണ്ടെത്തിയ ഉദ്യോഗസ്ഥന്മാര്‍ ആരൊക്കെയായിരുന്നു; വിശദമാക്കാമോ; 

(ബി)പ്രസ്തുത ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുണ്ടോ; ഇവര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്; വ്യക്തമാക്കാമോ; 

(സി)ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ സംബന്ധിച്ച് റവന്യു വകുപ്പ് സെക്രട്ടറി കണ്ടെത്തിയ വിവരങ്ങള്‍ എന്തൊക്കെയാണ്; പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

4469

ഭൂമി തട്ടിപ്പില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് ഏതെല്ലാം ജില്ലകളിലാണ് നടന്നിട്ടുള്ളത്; 

(ബി)പ്രസ്തുത തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയ ഭൂമിയുടെ അളവ് എത്ര; 

(സി)ഭൂമി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുകയുണ്ടായോ; അന്വേഷണത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(ഡി)തട്ടിപ്പിന് കൂട്ടുനിന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണ്; ഇവര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുണ്ടോ; 

(ഇ)ഭൂമി തട്ടിപ്പില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശം ഉണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

4470

കോഴിക്കോട് ജില്ലയില്‍ റവന്യൂ വകുപ്പ് പാട്ടത്തിന് നല്‍കിയ സ്ഥലങ്ങള്‍ 


ശ്രീ. എ. പ്രദീപ് കുമാര്‍


കോഴിക്കോട് ജില്ലയില്‍ റവന്യൂ വകുപ്പിന്‍റെ അധീനതയിലുള്ള എത്ര സ്ഥലങ്ങള്‍ പാട്ടത്തിന് കൊടുത്തിട്ടുണ്ടെന്ന് സ്ഥലത്തിന്‍റെ അളവ്, വില്ലേജ്, സ്ഥലത്തിന്‍റെ വിശദാംശം, പാട്ടസ്ഥലം കൈവശക്കാരന്‍റെ വിശദാംശങ്ങള്‍ എന്നിവ സഹിതം വ്യക്തമാക്കുമോ?

4471

തമിഴ്നാട്ടിലെ കുറ്റാലത്ത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഭൂമി 


ശ്രീ. എളമരം കരീം


(എ)തമിഴ്നാട്ടിലെ കുറ്റാലത്ത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതായ എത്ര ഏക്കര്‍ ഭൂമി ഉണ്ടെന്നും അതിപ്പോള്‍ ആരുടെ കൈവശാവകാശത്തിലാണെന്നുംവെളിപ്പെടുത്താമോ; 

(ബി)കുറ്റാലത്തെ ഭൂമി പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍കൊണ്ടുവരുന്നതിന് സാധ്യമായിട്ടുണ്ടോ; ഭൂമി സംബന്ധമായി കേസ് എന്തെങ്കിലും നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

4472

കായല്‍ കയ്യേറ്റങ്ങള്‍ തടയുന്നതിന് നടപടി 


ശ്രീ. ഇ. പി. ജയരാജന്
‍ ,, എസ്. ശര്‍മ്മ
 ,, രാജു എബ്രഹാം
 ,, വി. ചെന്താമരാക്ഷന്‍ 


(എ)വന്‍തോതില്‍ കായല്‍ കയ്യേറ്റം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് തടയുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ; 

(ബി)കയ്യേറ്റംമൂലം കായല്‍ വിസ്തൃതി ദിനംപ്രതി കുറഞ്ഞുവരുന്ന കാര്യം അറിവുള്ളതാണോ ; 

(സി)കായല്‍ കയ്യേറ്റം സംബന്ധിച്ച് റവന്യൂ വിജിലന്‍സ് വിഭാഗം പരിശോധന നടത്തുകയുണ്ടായോ ; വിശദാംശം ലഭ്യമാ ക്കാമോ ;

(ഡി)കയ്യേറ്റം നടന്ന ചില പ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍ പണിതിട്ടുള്ള കാര്യം റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

(ഇ)കുമരകം കായലില്‍ നടത്തിയിട്ടുള്ള കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോ ; എങ്കില്‍ ഇതുപ്രകാരം സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ; 

(എഫ്)കായല്‍ കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തെങ്കിലുമുണ്ടായിരുന്നോ ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;

(ജി)കായല്‍ കയ്യേറ്റങ്ങള്‍ തടയുന്നതിനും കയ്യേറിയ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കുന്നതിനും സത്വര നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ ?

4473

റവന്യൂവക ഭൂമി ഇതര വകുപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ 


ശ്രീ. ജെയിംസ് മാത്യു


(എ)റവന്യൂവക ഭൂമി ഇതരവകുപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ;
 
(ബി)മാര്‍ക്കറ്റ് വിലയ്ക്ക് പഞ്ചായത്തുകള്‍ക്ക് പതിച്ചുനല്‍കുന്ന വ്യവസ്ഥ നിലവിലുണ്ടോ; 

(സി)എങ്കില്‍ മാര്‍ക്കറ്റ് വില കണക്കാക്കുന്നതിനുള്ള മാനദണ്ധം എന്താണ്; പാട്ട വ്യവസ്ഥയില്‍ ഭൂമി പതിച്ച് നല്‍കുന്ന വ്യവസ്ഥ നിലവിലുണ്ടോ; 

(ഡി)തളിപ്പറന്പില്‍ കുറുമാത്തൂര്‍ ഐ.ടി.ഐ. യുടെ വികസനത്തിനാവശ്യമായ ഭൂമി ലഭ്യമാക്കാനുള്ള അപേക്ഷ ഗവണ്‍മെന്‍റിന്‍റെ പരിഗണനയിലുണ്ടോ; 

(ഇ)എങ്കില്‍ ആയത് നല്‍കാനുള്ള കാലതാമസം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കാമോ?

T 4474

ഭൂമി കൈമാറുന്നതിനുള്ള മാനദണ്ഡങ്ങള്‍ 


ശ്രീമതി കെ. കെ. ലതിക


(എ)ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി പഞ്ചായത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ആരംഭിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനം നിര്‍മ്മിക്കുന്നതിന് കൈമാറി നല്‍കണമെങ്കില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതു സംബന്ധമായ നിയമം, ചട്ടം എന്നിവയുടെ പ്രസക്ത ഭാഗങ്ങളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

4475

ഭൂമി മരവിപ്പിക്കല്‍ 


ശ്രീ. സി.ദിവാകരന്
‍ ,, കെ. രാജു 
,, പി.തിലോത്തമന്
‍ ശ്രീമതി ഇ.എസ്. ബിജിമോള്‍


(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ -സ്വകാര്യ പദ്ധതികള്‍ക്കുവേണ്ടി മരവിപ്പിച്ച എത്ര ഏക്കര്‍ ഭൂമി വെറുതെ കിടപ്പുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗസറ്റ് വിജ്ഞാപനത്തിലൂടെയും എമര്‍ജിംഗ് കേരളയ്ക്ക് വേണ്ടിയും ഇതുവരെ എത്ര ഏക്കര്‍ ഭൂമി മരവിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരം ഭൂമി മരവിപ്പിക്കലിന്‍റെ പേരില്‍ എത്ര കുടുംബങ്ങള്‍ വിവിധ തരത്തിലുളള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്; വ്യക്തമാക്കാമോ;

(ഡി) ആവശ്യമില്ലാത്ത ഭൂമി മരവിപ്പിക്കലില്‍ നിന്നും മാറ്റിക്കൊടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുളള എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കുമോ ?

4476

ആറന്മുള വിമാനത്താവള ഭൂമി പോക്കുവരവ് 


ശ്രീ. കെ. അജിത്


(എ)നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവളഭൂമിയുടെ പോക്കുവരവ് നടത്തിയത് എന്നാണെന്ന് വ്യക്തമാക്കുമോ;

(ബി)പോക്കുവരവ് നടത്തിയതിന്‍റെ നടപടിക്രമം പൂര്‍ണമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(സി)വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോഴഞ്ചേരി വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ഡി)പ്രസ്തുത റിപ്പോര്‍ട്ടില്‍ ഭൂമി പോക്കുവരവ് ചെയ്യുന്നതിനെതിരെ പരാമര്‍ശമുണ്ടോ; എങ്കില്‍ അക്കാര്യം പോക്കുവരവ് ചെയ്യുന്ന സമയത്ത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ? 

4477

റിവര്‍ മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികള്‍ 


ശ്രീ. ആര്‍. രാജേഷ്


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാവേലിക്കര മണ്ധലത്തില്‍ റിവര്‍മാനേജ്മെന്‍റ് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുവാന്‍ തീരുമാനിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ബി)കാലതാമസം കൂടാതെ പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയായവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4478

റിവര്‍ മാനേജ്മെന്‍റ് ഫണ്ട് 


ശ്രീ. ഇ. പി. ജയരാജന്‍


(എ)റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനായുള്ള സ്റ്റേറ്റ് ലെവല്‍ കമ്മിറ്റി 2011 മെയ് മാസത്തിനുശേഷം എത്ര തവണ യോഗം ചേരുകയുണ്ടായി; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമുള്ള ആദ്യ യോഗം എന്നാണ് ചേര്‍ന്നത്; 

(സി)പ്രസ്തുത യോഗത്തില്‍ അംഗീകരിച്ച മിനിട്സ് പ്രകാരമുള്ള ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ്;

(ഡി)തുടര്‍ന്ന് സ്റ്റേറ്റ്ലെവല്‍ കമ്മിറ്റി എത്ര യോഗങ്ങള്‍ ചേര്‍ന്നു; പ്രസ്തുത യോഗങ്ങള്‍ ചേര്‍ന്നത് എന്നൊക്കെയാണ്;

(ഇ)പ്രസ്തുത യോഗങ്ങളുടെ മിനിട്സുകള്‍ പ്രകാരം ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചോ; എങ്കില്‍ ഉത്തരവ് ലഭ്യമാക്കുമോ;

(എഫ്)കണ്ണൂര്‍ ജില്ലയില്‍ റിവര്‍ മാനേജ്മെന്‍റ ഫണ്ടില്‍ ആകെ എത്ര തുകയാണ് ലഭ്യമായിട്ടുള്ളത്;

(ജി)പ്രസ്തുത തുക മുഴുവനായും വിനിയോഗിക്കുവാന്‍ കഴിയുന്നവിധം നിലവിലുള്ള പ്രൊപ്പോസലുകള്‍ക്ക് ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലുകള്‍ക്ക് മുഴുവന്‍ അംഗീകാരം നല്‍കുമോ ?

4479

അട്ടപ്പാടിയില്‍ ഭൂമി നഷ്ടപ്പെട്ട പട്ടികവര്‍ഗ്ഗക്കാര്

‍ 
ശ്രീ. കെ.വി. വിജയദാസ്


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമിയുണ്ടായിരുന്ന എത്ര പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അട്ടപ്പാടിയില്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നുളള വിവരം വ്യക്തമാക്കാമോ; ഇപ്രകാരം ഭൂമി നഷ്ടപ്പെട്ട പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവരുടെ ഭൂമി തിരികെ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത നടപടികളുടെ ഭാഗമായി അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി തിരികെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ; 

(സി)കൈയ്യേറ്റത്തിന്‍റെ ഭാഗമായി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് നഷ്ടപ്പെട്ട ഭൂമിയെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?

4480

അട്ടപ്പാടിയില്‍ ഭൂമി ലഭിച്ച പട്ടികവര്‍ഗ്ഗക്കാര്‍ 


ശ്രീ. കെ. വി. വിജയദാസ് 


(എ)അട്ടപ്പാടിയില്‍ ഭൂരഹിതരായ എത്ര പട്ടികവര്‍ഗ്ഗക്കാര്‍ ഉണ്ടെന്നാണു കണക്കാക്കപ്പെട്ടിരിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അട്ടപ്പാടിയില്‍ ഭൂമി നല്‍കിയെന്ന വിവരം അറിയിക്കുമോ; എത്ര ഭൂമിയാണ് ഓരോരുത്തര്‍ക്കും നല്‍കിയതെന്നു വിശദമാക്കുമോ? 

4481

പുതുക്കാട് മണ്ധലത്തിലെ കുടുംബങ്ങള്‍ക്ക് പട്ടയ വിതരണം 


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് നിയോജകമണ്ധലത്തിലെ വരന്തരപ്പിള്ളി പഞ്ചായത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ ചൊക്കാന-നായാട്ടുക്കുണ്ട് എന്നിവിടങ്ങളിലെ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയും അതിന്‍റെ പുരോഗതിയും വിശദമാക്കുമോ; 

(സി)പട്ടയം എന്നത്തേയ്ക്ക് ലഭ്യമാകുമെന്ന് വ്യക്തമാക്കുമോ ?

4482

ചാലക്കുടി മണ്ധലത്തിലെ പട്ടയ അപേക്ഷകള്‍ 


ശ്രീ.ബി.ഡി.ദേവസ്സി


(എ)ചാലക്കുടി മണ്ധലത്തിലെ വിവിധങ്ങളായ പട്ടയ അപേക്ഷകളിന്മേല്‍ പട്ടയം നല്‍കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)സംയുക്ത പരിശോധന കഴിഞ്ഞ പൂളിയിലപ്പാറയിലേയും മറ്റു വിവിധങ്ങളായ പുറന്പോക്കു നിവാസികള്‍ക്കും പട്ടയം നല്‍കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

4483

ഒറ്റപ്പാലം അസംബ്ലി മണ്ധലത്തില്‍ ഭൂമിക്കു പട്ടയം/കൈവശരേഖ ലഭിക്കാത്തവര്‍ 


ശ്രീ. എം. ഹംസ 


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രപേര്‍ക്കു പട്ടയം നല്‍കുകയുണ്ടായി; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ; 

(ബി)ഒറ്റപ്പാലം അസംബ്ലി മണ്ധലത്തില്‍പ്പെട്ട എത്രപേര്‍ക്ക് പട്ടയം/കൈവശരേഖ നല്‍കി; 01.07.2011 മുതല്‍ 31.12.2013 വരെയുള്ള കണക്ക് പ്രസിദ്ധീകരിക്കുമോ; 

(സി)ഒറ്റപ്പാലം താലൂക്കില്‍ പട്ടയം/കൈവശരേഖ ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ നിലവിലുണ്ട്; വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ; 

(ഡി)അപേക്ഷകര്‍ക്ക് എന്നു പട്ടയം നല്‍കുവാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

4484

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണന്പത്തൂര്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പട്ടയം 


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് മണ്ധലത്തില്‍ പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണന്പത്തൂര്‍ എന്ന പ്രദേശം പട്ടികജാതി ശ്മശാനം ആയിരുന്നുവെങ്കിലും 100 വര്‍ഷത്തിലധികമായി 12 വീട്ടുകാര്‍ പ്രസ്തുത സ്ഥലത്ത് പട്ടയം ഇല്ലാതെ താമസിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കാമോ; 

(സി)പട്ടയം ലഭിക്കണമെന്ന ഇവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പട്ടയം നല്‍കുവാന്‍ നടപടി സ്വീകരിച്ച്, പട്ടയം എന്നത്തേക്ക് നല്‍കാനാകും എന്ന് വിശദമാക്കാമോ?

4485

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയ്ക്കുവേണ്ടി ബഡ്ജറ്റില്‍ വകയിരുത്തിയ തുക 


ഡോ. കെ. ടി. ജലീല്‍ 


(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിക്കുവേണ്ടി ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നോ; എന്ത് തുകയാണ് വകയിരുത്തിയത്; ഇതിനകം എന്ത് തുക ചിലവഴിച്ചു എന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഭൂമി വിതരണം ചെയ്യുന്നതിന് ഭൂമി വിലയ്ക്കു വാങ്ങിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?

4486

'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി പ്രകാരം പട്ടയം ലഭിച്ചവര്‍ 


 ശ്രീ. വി. ശശി


(എ) 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി പ്രകാരം പട്ടയം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാ ക്കാമോ; 

(ബി) പട്ടയം ലഭിച്ചവരില്‍ എത്ര പേര്‍ക്ക് ഭൂമി നല്‍കിയെന്ന് വ്യക്തമാക്കാമോ; 

(സി) ഇനി ഭൂമി ലഭിക്കാനുള്ളവര്‍ക്ക് എപ്പോള്‍ ലഭിക്കും എന്ന് വ്യക്തമാക്കാമോ?

4487

ഭൂരഹിതരില്ലാത്ത ജില്ലകള്‍ 


ശ്രീ. കെ. കെ. നാരായണന്
‍ ,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
 ,, കെ. കുഞ്ഞമ്മത് മാസ്റ്റര്
‍ ,, റ്റി. വി. രാജേഷ് 


(എ)മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയില്‍ വിവിധ ജില്ലകളിലായി ഭൂമി ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ ; ഇത്തരം അപേക്ഷ കളില്‍ റവന്യൂ വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; 

(ബി)ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ ; അപേക്ഷ നിരസിക്കപ്പെട്ടവര്‍ ഉണ്ടോ ; എങ്കില്‍ എത്ര ; നിരസിക്കാനുള്ള കാരണം വ്യക്തമാക്കാമോ ; 

(സി)സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളാണ് ഭൂരഹിതരില്ലാത്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുള്ളത് ; ഭൂരഹിതരെ കണ്ടെത്തുന്നതിന് ജില്ലാതലത്തില്‍ സര്‍വ്വെകള്‍ എന്തെങ്കിലും നടത്തിയിട്ടുണ്ടോ ; കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ജില്ലയെന്ന് ഉറപ്പുവരുത്തുന്നതിന് എന്ത് മാര്‍ഗ്ഗമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

4488

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ ഭൂമി ലഭിച്ചവര്‍ 


ശ്രീമതി. കെ.എസ്.സലീഖ


(എ)ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് നല്കാനായി സ്വന്തം ഭൂമി സര്‍ക്കാരിന് നല്‍കിയവര്‍ ആരെല്ലാം; വ്യക്തമാക്കുമോ;

(ബി)ഇവരില്‍ നിന്നും നേരിട്ട് രേഖകള്‍ വാങ്ങിയത് റവന്യൂ വകുപ്പ് മന്ത്രിയാണോ; എങ്കില്‍ ഇതിന് മാതൃകായാകുവാന്‍ തയ്യാറാകുമോ; വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ഭൂരഹിതരായ എല്ലാപേര്‍ക്കും എപ്പോള്‍ ഭൂമി നല്‍കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കുമോ?

4489

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ 


ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഇതിനകം എത്ര പേര്‍ക്ക് പട്ടയം നല്‍കി; ഇതില്‍ പട്ടികജാതിക്കാര്‍ എത്ര; പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ എത്ര; വ്യക്തമാക്കാമോ; 

(ബി) അപേക്ഷകരില്‍ അതത് വില്ലേജില്‍ത്തന്നെ ഭൂമി ലഭിച്ചവരെത്ര; താലൂക്ക് പരിധിയില്‍ ഭൂമി ലഭിച്ചവരെത്ര; ജില്ലയില്‍ത്തന്നെ എത്ര പേര്‍ക്ക് ഭൂമി ലഭിച്ചു; ജില്ലക്ക് പുറത്ത് ഭൂമി ലഭിച്ചവരെത്ര;

(സി) പട്ടികജാതി/ പട്ടികകവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അവരുടെ ജില്ലക്ക് പുറത്ത് ഭൂമി നല്‍കിയിട്ടുമോ; വിശഭാംാമോശം നല്‍കാമേ 

4490

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ 


ശ്രീ. എ. എ. അസീസ് 


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൊല്ലം ജില്ലയിലെ എത്ര ഭൂരഹിതര്‍ക്കാണ് ഭൂമി ലഭ്യമാക്കിയതെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ; 

(ബി)ഇനിയും ഭൂമിലഭ്യമാക്കാത്ത എത്ര അപേക്ഷകരാണ് കൊല്ലം ജില്ലയിലുളളത്; 

(സി)ഇവര്‍ക്ക് എന്നത്തേയ്ക്ക് ഭൂമി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4491

കാസര്‍ഗോഡ് ജില്ലയില്‍ ഭൂരഹിതര്‍ക്ക് ഭൂമിനല്‍കുന്ന പദ്ധതി 


ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)


(എ)കാസര്‍ഗോഡ് ജില്ലില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുളള പദ്ധതിയില്‍ ഭൂമി പതിച്ചുകൊടുക്കാന്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണോ അതിനുളള ലിസ്റ്റ് തയ്യാറാക്കിയിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ജില്ലയ്ക്ക് പുറത്തുളവര്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ പൊതു ആവശ്യത്തിന് നീക്കിവെച്ച ഭൂമി മേല്‍പദ്ധതി പ്രകാരം നല്‍കരുതെന്ന ജനപ്രതിനിധികളുടെ ആവശ്യം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; എങ്കില്‍ ഈ വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

4492

"ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയനുസരിച്ച് ആലപ്പുഴ ജില്ലയില്‍ ഭൂമി ലഭിച്ചവര്‍ 


ശ്രീ. ആര്‍. രാജേഷ് 


(എ)ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയനുസരിച്ച് ഏതെല്ലാം ജില്ലയില്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട് ; 

(ബി)ആലപ്പുഴ ജില്ലയില്‍ വിതരണം ചെയ്ത ഭൂമിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ആലപ്പുഴ ജില്ലയില്‍, സ്വന്തമായി ഭൂമിയില്ലാത്ത എത്രപേര്‍ ഭൂമി ലഭിക്കുന്നതിനായി അപേക്ഷ നല്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)മാവേലിക്കര മണ്ധലത്തില്‍ ഭൂമി ലഭിക്കുന്നതിനായി സ്വന്തമായി ഭൂമിയില്ലാത്ത എത്രപേര്‍ അപേക്ഷ നലകിയിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(ഇ)എത്രപേര്‍ക്ക് ഭൂമി നല്കിയിട്ടുണ്ട് ; വിശദമാക്കുമോ ?

4493

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ചവര്‍ 


ശ്രീ. ബി. സത്യന്‍


(എ)ചിറയിന്‍കീഴ് താലൂക്കില്‍ ഏതെല്ലാം വില്ലേജുകളില്‍ നിന്നുമാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി നല്‍കാന്‍ തെരഞ്ഞെടുത്തതെന്നും ഓരോ വില്ലേജില്‍ നിന്നും എത്ര ആര്‍ ഭൂമിവീതം പ്രസ്തുത പദ്ധതി പ്രകാരം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
 
(ബി)പ്രസ്തുത വില്ലേജുകളില്‍ നിന്നും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലുള്‍പ്പെടുത്തിയ ഭൂമി ആര്‍ക്കെല്ലാം നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പേരും മേല്‍വിലാസവുമുള്‍പ്പെടെ വ്യക്തമാക്കാമോ; 

4494

നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ടുളള പരാതികള്‍ 


ശ്രീ. ബാബു എം. പാലിശ്ശേരി


(എ)അനുമതിയില്ലാതെ നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഇത് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)പല പരാതികളിലും ആവശ്യമായ നടപടി വകുപ്പ് സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(സി)പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുകയും ജലസ്രോതസ്സുകളെ ഇല്ലാതാക്കുകയും ചെയ്യുന്ന, വയല്‍ നികത്തലും കുന്നിടിക്കലും പോലുളള പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

4495

കോഴിക്കോട് ജില്ലയിലെ നെല്‍വയല്‍, തണ്ണീര്‍ത്തടം ഡാറ്റാബാങ്ക് 


ശ്രീ. എ. പ്രദീപ് കുമാര്‍


(എ)കോഴിക്കോട് ജില്ലയിലെ നെല്‍വയലുകളുടേയും, തണ്ണീര്‍ തടങ്ങളുടേയും "ഡാറ്റാബാങ്ക്' തയ്യാറായിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)എങ്കില്‍ കോഴിക്കോട് താലൂക്കിലെ വേങ്ങേരി, കോട്ടൂളി, ചേവായൂര്‍ വില്ലേജുകളിലെ ഡാറ്റാ ബാങ്ക് ലഭ്യമാക്കാമോ?

4496

കൊട്ടാരക്കര നിയോജകമണ്ധലത്തിലെ പുലമണ്‍ തോടിന്‍റെ ഇരുവശങ്ങളിലുമായിട്ടുള്ള കൈയ്യേറ്റം 


ശ്രീമതി പി. അയിഷാ പോറ്റി


(എ)കൊട്ടാരക്കര നിയോജകമണ്ധലത്തില്‍പെടുന്ന പുലമണ്‍ തോടിന്‍റെ ഇരുവശങ്ങളിലുമായിട്ടുള്ള കൈയ്യേറ്റം സംബന്ധിച്ച് റവന്യു വകുപ്പ് സര്‍വ്വേ നടത്തിയതില്‍ എത്ര വിസ്തൃതിയില്‍ ഭൂമി കൈയ്യേറ്റം വെളിപ്പെട്ടിട്ടുണ്ട്; 

(ബി)കൈയ്യേറ്റ ഭൂമി സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;

(സി)കൈയ്യേറ്റക്കാര്‍ക്ക് എതിരെ എന്തെല്ലാം നടപടി കൈക്കൊണ്ടിട്ടുണ്ട്; വ്യക്തമാക്കാമോ?

4497

നെല്‍വയലും, തണ്ണീര്‍തടങ്ങളും നികത്തുന്നതിനുള്ള അനുമതി 


ശ്രീ. എ. പ്രദീപ്കുമാര്‍


(എ)കോഴിക്കോട് താലൂക്കില്‍ വീടു നിര്‍മ്മാണത്തിനല്ലാതെ നെല്‍വയലും, തണ്ണീര്‍തടങ്ങളും നികത്തുന്നതിന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

4498

ചാലക്കുടി നഗരസഭയിലെ 19-ാം വാര്‍ഡില്‍ സര്‍വ്വെ നന്പര്‍ 508/5-ല്‍പ്പെട്ട സ്ഥലം 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 


(എ)ചാലക്കുടി നഗരസഭയിലെ 19-ാം വാര്‍ഡില്‍ സര്‍വ്വെ നന്പര്‍ 508/5-ല്‍പെട്ട സ്ഥലം നികത്തുന്നതിനായുളള അനുമതിയ്ക്കായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത അപേക്ഷകന് സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത സ്ഥലത്ത് മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

4499

പാലക്കാട് ജില്ലയിലെ വരള്‍ച്ച 


ശ്രീ. എം. ചന്ദ്രന്‍


(എ)2014 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വരള്‍ച്ച പ്രതീക്ഷിക്കുന്നുണ്ടോ; കാലാവസ്ഥ വ്യതിയാനവകുപ്പില്‍ നിന്നും ഇത്തരത്തിലുള്ള മുന്നറിയിപ്പു ലഭിച്ചിട്ടുണ്ടോ; 

(ബി)വരള്‍ച്ച നേരിടുന്നതിന് പാലക്കാട് ജില്ലാഭരണകൂടം എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ; 

(സി)2013 വര്‍ഷത്തില്‍ എത്ര ശുദ്ധജല പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി; എത്ര എണ്ണം നടപ്പിലാക്കി; 31-12-13 വരെ എന്തു തുകയാണ് ചിലവഴിച്ചതെന്ന് വ്യക്തമാക്കുമോ? 

4500

പാലക്കാട് ജില്ലയില്‍ 2013-14 സാന്പത്തിക വര്‍ഷത്തില്‍ റവന്യു റിക്കവറി കുടിശ്ശിക 


ശ്രീ. എം. ചന്ദ്രന്‍


(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ റവന്യു റിക്കവറി കുടിശ്ശിക ഇനത്തില്‍ പാലക്കാട് ജില്ലയില്‍ എന്തു തുകയാണ് പിരിച്ചെടുക്കുവാന്‍ ഉണ്ടായിരുന്നത്; 

(ബി)സര്‍ക്കാര്‍ കുടിശ്ശിക, മറ്റുള്ളവ എന്നിവയുടെ വേര്‍തിരിച്ച കണക്ക് വ്യക്തമാക്കുമോ;

(സി)31.12.2013 വരെ എന്തു തുക പിരിച്ചെടുത്തു;

(ഡി)എന്തു തുകയ്ക്ക് സ്റ്റേ അനുവദിച്ചു; ഒരു ലക്ഷത്തിനു മുകളിലുള്ള തുകകള്‍ക്ക് സ്റ്റേ നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(ഇ)ഒരു ലക്ഷം രൂപയിലധികം തുകക്ക് സ്റ്റേ കിട്ടിയ എത്ര കേസുകള്‍ നിലവില്‍ ഉണ്ട്; ഇവയിന്‍മേല്‍ പ്രത്യേകം സ്വീകരിച്ച നടപടി എന്തൊക്കെയാണ്; വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.