|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4221
|
തോട്ടം തൊഴിലാളികളുടെ വേതനപരിഷ്ക്കരണം
ശ്രീ. എളമരം കരീം
,, എം. എ. ബേബി
,, കെ. കെ. ജയചന്ദ്രന്‍
,, കെ. വി. വിജയദാസ്
(എ)ജീവസന്ധാരണത്തിനാവശ്യമായ മിനിമം കൂലി പോലും ലഭിക്കാത്തതിനാല്‍ തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തോട്ടം മേഖലയിലെ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി)അംഗീകൃത സംഘടനകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി കരാര്‍ രൂപീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
|
4222 |
തൊഴിലാളികളുടെ തൊഴില്‍ നിലവാരം ഉയര്‍ത്തുന്നതിന് നടപടി
ശ്രീ. എം. ഉമ്മര്‍
(എ)സംസ്ഥാനത്തെ തൊഴിലാളികളുടെ തൊഴില്‍ നിലവാരവും അന്താരാഷ്ട്ര തൊഴില്‍ സംഘടന നിര്‍ദ്ദേശിയ്ക്കുന്ന നിലവാരവും തമ്മില്‍ താരതമ്യപഠനം നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ അതിലെ പ്രധാന കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(സി)സംസ്ഥാനത്തെ തൊഴിലാളികളുടെ തൊഴില്‍ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
|
4223 |
സംഘടിത മേഖലയിലെ
തൊഴിലവസരങ്ങള്‍
ശ്രീ. മാത്യു റ്റി.തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
(എ)സംഘടിതമേഖലയിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞ് വരുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(ബി)അവ എന്താണെന്ന് വിശദമാക്കാമോ;
|
4224 |
ചുമട്ടുതൊഴില്‍ മേഖല ശക്തിപ്പെടുത്തല്‍
ശ്രീ. ബാബു എം. പാലിശ്ശേരി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, എം. ഹംസ
,, സി.കെ. സദാശിവന്‍
ചുമട്ടുതൊഴില്‍ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളിന്‍മേല്‍ സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്തു സമന്വയമുണ്ടാക്കി തൊഴില്‍രംഗം ശക്തിപ്പെടുത്താന്‍ തയ്യാറാകുമോ?
|
4225 |
തൊഴില്‍ത്തര്‍ക്കങ്ങളും വികസന പദ്ധതികളും
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, എന്‍. ഷംസുദ്ദീന്‍
,, കെ. എം. ഷാജി
, കെ. മുഹമ്മദുണ്ണി ഹാജി
(എ) സംസ്ഥാനത്തിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള സ്വപ്നപദ്ധതികള്‍ തൊഴില്‍ത്തര്‍ക്കങ്ങളില്‍പെട്ട് മുടങ്ങി, പൂര്‍ത്തീകരണത്തില്‍ കാലതാമസവും നിര്‍മ്മാണ ചെലവില്‍ ഭീമമായ വര്‍ദ്ധനയുമുണ്ടായി പലപ്പോഴും നിലച്ചുപോകുന്ന അവസ്ഥ നിലനില്‍ക്കുന്ന കാര്യം ഗൌരവപൂര്‍വ്വം കണക്കിലെടുത്തിട്ടുണ്ടോ;
(ബി) ഈ പ്രശ്നം നേരിടാന്‍ എന്തൊക്കെ പ്രായോഗിക നടപടികളാണ് സ്വീകരിച്ചുവരുന്നത്; വ്യക്തമാക്കുമോ;
(സി) തദ്ദേശപദ്ധതി പ്രവര്‍ത്തനങ്ങളില്‍ സംഘടിത ശക്തിയുപയോഗിച്ച് പണിയെടുക്കാതെ പണം വാങ്ങുന്ന അവസ്ഥയും, പണിയെടുത്താല്‍ത്തന്നെ അതിഭീമമായ കൂലിക്കായി സമ്മര്‍ദ്ദം ചെലുത്തി പദ്ധതി തന്നെ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷവും ഉണ്ടാകാതിരിക്കാന്‍ എല്ലാ ട്രേഡ് യൂണിയനുകളുമായും കൂടിയാലോചിച്ച് പോംവഴി കണ്ടെത്തി മെട്രോ റയില്‍ പോലുള്ള പദ്ധതികള്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാഹചര്യമൊരുക്കുമോ?
|
4226 |
തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം
ശ്രീ. സി. പി. മുഹമ്മദ്
,, ഐ. സി. ബാലകൃഷ്ണന്
,, എ. റ്റി. ജോര്‍ജ്
,, ഷാഫി പറന്പില്‍
(എ) തൊഴിലാളികള്‍ക്ക് കടുത്ത വേനല്‍ക്കാലത്ത് ജോലിക്കിടയില്‍ ഉച്ചവിശ്രമം ലഭിക്കത്തക്ക വിധത്തില്‍ ജോലി സമയം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) പദ്ധതി വഴി എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി) ഇതു നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4227 |
സെക്യൂരിറ്റി മേഖലയില്‍ തൊഴില്‍ മികവ്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' ആര്‍. സെല്‍വരാജ്
'' എ. പി. അബ്ദുള്ളക്കുട്ടി
'' പി. എ. മാധവന്‍
(എ)കേരള അക്കാഡമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് വഴി സെക്യൂരിറ്റി മേഖലയില്‍ തൊഴില്‍ മികവിന്‍റെ കേന്ദ്രം ആരംഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം സ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പിനായി സഹകരിച്ചത്;
(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?
|
4228 |
നൈപുണ്യം ഉച്ചകോടി
ശ്രീ. പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്
(എ)സംസ്ഥാനത്ത് "നൈപുണ്യം ഉച്ചകോടി' സംഘടിപ്പിക്കുക യുണ്ടായോ;
(ബി)പ്രസ്തുത ഉച്ചകോടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു;
(സി)ഇതിലൂടെ എത്ര കന്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് സാധിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
|
4229 |
കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്)
ശ്രീ. റോഷി അഗസ്റ്റിന്‍
,, പി. സി. ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
(എ)കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) എന്നാണ് നിലവില്‍ വന്നത്; ആയതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(ബി)"ചിയാകി'ന്‍റെ നിലവിലുളള പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്ര വിഹിതം എപ്രകാരമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഏതെങ്കിലും വിധത്തിലുളള തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
4230 |
ടെക്സ്റ്റൈല്‍ മേഖലയിലെ ജീവനക്കാരുടെ ക്ഷാമബത്ത
ശ്രീ. പി. ഉബൈദുള്ള
(എ)ടെക്സ്റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ക്ഷാമബത്ത ഏത് വര്‍ഷം അടിസ്ഥാനമാക്കിയുള്ളതാണ്;
(ബി)സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരുടേയും ക്ഷാമബത്ത കാലാനുസരണം പുതുക്കി നിശ്ചയിക്കുന്പോള്‍ ടെക്സ്റ്റെയില്‍ മേഖലയിലുള്ള ജീവനക്കാര്‍ക്ക് മാത്രം ക്ഷാമ ബത്ത പുതുക്കി നിശ്ചയിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
(സി)ക്ഷാമ ബത്ത വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകള്‍ നല്‍കിയ നിവേദനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)എങ്കില്‍ ക്ഷാമബത്ത പുതുക്കി നിശ്ചയിക്കാനായി സത്വര നടപടികള്‍ സ്വീകരിക്കുമോ?
|
4231 |
ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശ്ശിക
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ ഓരോന്നിലും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് വേണ്ടി വരുന്ന തുകയെ സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയ ക്ഷേമനിധി ബോര്‍ഡുകള്‍ ഏതൊക്കെയാണ്;
(സി)സര്‍ക്കാരില്‍ നിന്നും അര്‍ഹമായ തുക ഇവയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)സര്‍ക്കാര്‍ കുടിശ്ശികയെ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്താമോ?
|
4232 |
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഭൂവുടമ വിഹിതം
ശ്രീ. വി. ശശി
(എ) കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഭൂവുടമ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് കേരള കര്‍ഷകത്തൊഴിലാളി നിയമം ഭേദഗതി ചെയ്തിട്ടുണ്ടോ; എങ്കില്‍ വര്‍ദ്ധനവ് എത്രയാണെന്നും എന്നുമുതലാണെന്നും വ്യക്തമാക്കാമോ;
(ബി) റവന്യൂ വകുപ്പ് വഴി വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഭൂവുടമ വിഹിതം പിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ച് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 17.08.2010 ല്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;
(സി) വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഭൂവുടമ വിഹിതം എന്നുമുതല്‍ പിരിച്ചെടുത്തു തുടങ്ങിയെന്ന് വ്യക്തമാക്കാമോ?
|
4233 |
നീര ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)നീര ചെത്ത് തൊഴിലാളികള്‍ക്കായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ ഏത് ക്ഷേമനിധി ബോര്‍ഡാണ് ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍ നിലവിലുള്ള ക്ഷേമനിധി ബോര്‍ഡില്‍ നീര കര്‍ഷകര്‍ക്ക് അംഗത്വമെടുക്കുന്നതിന് അനുമതി നല്‍കുമോ;
(ഡി)ഏത് ക്ഷേമനിധി ബോര്‍ഡിലാണ് അംഗത്വമെടുക്കുന്നതിന് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
4234 |
അടൂര്‍ കേന്ദ്രീകരിച്ച് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ഓഫീസ്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ) പത്തനംതിട്ട ജില്ലയില്‍ മുപ്പതോളം കശുവണ്ടി ഫാക്ടറികളിലായി ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ഓഫീസുകളെയാണ് ആശ്രയിച്ചുവരുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഇല്ലെങ്കില്‍ തൊഴില്‍ ദിനം നഷ്ടപ്പെടുത്തി ഏറെ ദൂരം സഞ്ചരിക്കേണ്ടതായ അവസ്ഥ ബോദ്ധ്യപ്പെട്ടുകൊണ്ട് ജില്ലയില്‍ ഏറ്റവും അധികം ഫാക്ടറികളുള്ളത് അടൂര്‍ താലൂക്കിലായതിനാല്‍ അടൂര്‍ കേന്ദ്രീകരിച്ച് ഒരു കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
(സി) പത്തനംതിട്ട ജില്ലയുടെ സമീപത്തായുള്ള മറ്റ് ജില്ലകളിലെ തൊഴിലാളികള്‍ക്ക് കൂടി സൌകര്യപ്രദമാകുന്ന ഈ നിര്‍ദ്ദേശം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
4235 |
കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതിയില്‍ അപകടമരണ ധനസഹായം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കേരള കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളില്‍ എത്രപേര്‍ ഇതുവരെ അപകടങ്ങളില്‍പ്പെട്ടതായി ബോര്‍ഡില്‍ അറിയിപ്പു ലഭിച്ചിട്ടുണ്ട്; എത്രപേര്‍ക്ക് എത്ര തുകയുടെ ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട് എന്നതിന്‍റെ പ്രതിവര്‍ഷക്കണക്ക് നല്‍കുമോ;
(ബി)രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര തൊഴിലാളികള്‍ ഇതുവരെ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞിട്ടുണ്ട്; എത്രപേരുടെ നോമിനികള്‍ക്ക് ഇതുവരെ ധനസഹായം അനുവദിച്ചിട്ടുണ്ട് എന്നതിന്‍റെ വിശദവിവരം നല്‍കുമോ?
|
4236 |
ചിറയിന്‍കീഴ് താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിട കേന്ദ്രം
ശ്രീ. ബി. സത്യന്‍
(എ)ചിറയിന്‍കീഴ് താലൂക്കില്‍ ഗവണ്‍മെന്‍റ് കരാറുകാര്‍ അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന എത്ര കേന്ദ്രങ്ങളുണ്ടെന്നും ഈ കേന്ദ്രങ്ങള്‍ എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നതെന്നും ഓരോ കേന്ദ്രത്തിലും എത്ര തൊഴിലാളികളെ വീതമാണ് താമസിപ്പിക്കുവാന്‍ അനുവദിച്ചിട്ടുള്ളതെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ ;
(ബി)ജനവാസമേറിയ കേന്ദ്രങ്ങളില്‍ നിയമം ലംഘിച്ചുകൊണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?
|
4237 |
അന്യസംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ കുടിയേറ്റം
ശ്രീ. എം. ഉമ്മര്‍
(എ)അന്യസംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ കുടിയേറ്റം സംസ്ഥാനത്ത് ഒരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്ന വസ്തുത സര്‍ക്കാര്‍ പഠനവിധേയമാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് സംസ്ഥാനത്തിന്‍റെ തൊഴില്‍ ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ;
(സി)ഇക്കാര്യത്തില്‍ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
|
4238 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേന സ്ഥിര നിയമനം
ശ്രീ. എ. എ. അസീസ്
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പേര്‍ക്ക് സ്ഥിര നിയമനം നല്‍കി എന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കുമോ;
(ബി)വകുപ്പുകളില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴിയല്ലാതെയുളള താല്ക്കാലിക നിയമനങ്ങള്‍ തടയുന്നതിന് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ;
(സി)വകുപ്പുകളില്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ അറിയിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?
|
.4239 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുള്ള ശുപാര്‍ശകളിലെ സംവരണം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ) എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്കായി ഉദേ്യാഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യുന്പോള്‍ സംവരണ മാനദണ്ധങ്ങള്‍ പാലിക്കാറുണ്ടോ;
(ബി) എങ്കില്‍ പിന്നോക്ക സമുദായങ്ങളുടെ കാര്യത്തിലെ സംവരണ ക്രമം, സംവരണ ശതമാനംഎന്നിവ വ്യക്തമാക്കുമോ;
(സി) നിയമനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത പിന്നോക്ക വിഭാഗങ്ങള്‍ക്ക് അതിന്‍പ്രകാരം നിയമനം ലഭിയ്ക്കാതെ വന്നാല്‍ അത്തരം ഉദേ്യാഗാര്‍ത്ഥികളുടെ തുടര്‍സംവരണ ക്രമം എപ്രകാരമാണെന്ന് അറിയിക്കുമോ?
|
4240 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം
ശ്രീ. എ. കെ. ബാലന്‍
(എ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലനേ്വഷകരുടെ കഴിഞ്ഞ 5 വര്‍ഷത്തെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
(ബി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ നിന്നും കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കായി ശുപാര്‍ശ ചെയ്തവരുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കുമോ;
(സി)ഇതില്‍ എത്രപേര്‍ക്ക് സ്ഥിര നിയമനം ലഭിച്ചു; എത്ര പേര്‍ക്ക് താല്ക്കാലിക നിയമനം ലഭിച്ചു;
(ഡി)സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷമായി തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(ഇ)സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ നൈപുണ്യവികസന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(എഫ്)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററുകളാക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുമോ;
(ജി)സംസ്ഥാനത്ത് സ്വകാര്യ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് നിയമപരമായ പരിരക്ഷയുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ?
|
4241 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)വിവിധ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലായി എത്രപേര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(ബി)ഇവരില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടൂ/പ്രീഡിഗ്രി, ബിരുദം, ബിരുദാനന്തരബിരുദം, സാങ്കേതിക വിദ്യാഭ്യാസം എന്നീ യോഗ്യതയുള്ളവരുടെ എണ്ണം വെവ്വേറെ ലഭ്യമാക്കുമോ?
|
4242 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍
ശ്രീ. എ. എം. ആരിഫ്
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
|
4243 |
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് രജിസ്ട്രേഷനും നിയമനവും
ശ്രീ. വി. ശശി
(എ)എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കുവാന്‍ കഴിയാത്തവര്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് നിലവിലുള്ള സംവിധാനത്തെക്കുറിച്ച് വിശദീകരിക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി എത്ര നിയമനം നടത്തിയെന്നും അത് ഏതെല്ലാം തസ്തികയിലാണെന്നും ഇതില്‍ സ്ഥിരം നിയമനം എത്രപേര്‍ക്ക് ലഭിച്ചുവെന്നു വെളിപ്പെടുത്തുമോ;
(സി)സ്ഥിര നിയമനം ലഭിച്ച തസ്തികകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?
|
4244 |
വയനാട് ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്‍ററുകള്‍
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)ഏതെല്ലാം എംപ്ലേയ്മെന്‍റ് എക്സ്ചേഞ്ചുകളെയാണ് എംപ്ലോയബിലിറ്റി സെന്‍ററാക്കി മാറ്റിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇത്തരത്തില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്‍ററാക്കി മാറ്റുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(സി)സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ലയായ വയനാട് ജില്ലയിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
4245 |
തൊഴില്‍ രഹിതര്‍ക്ക് മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് പദ്ധതി
ശ്രീ. രാജു എബ്രഹാം
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റ്ര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ തൊഴില്‍ രഹിത വേതനം നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര രൂപയാണ്;
(ബി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ പുന:സംഘടിപ്പിച്ച് തൊഴില്‍ രഹിതര്‍ക്ക് സ്വന്തമായി തൊഴില്‍ കണ്ടെത്തുന്നതിനുതകുംവിധം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെ എംപ്ലോയ്മെന്‍റ് ജനറേറ്റിംഗ് സെന്‍ററുകളാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പൊതു/സ്വകാര്യമേഖലകളില്‍ ജോലി കണ്ടെത്തുന്നതിനും മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി നടപ്പിലാക്കുന്നുണ്ടോ;
(ഡി)ഇല്ലെങ്കില്‍ പി.എസ്.സി യുടേത് ഉള്‍പ്പടെയുള്ള മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും മറ്റും പരിശീലനം നല്‍കാന്‍ എന്തെങ്കിലും പദ്ധതി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4246 |
"ശരണ്യ' പദ്ധതി
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതകളായ വിധവകള്‍ക്ക് "ശരണ്യ' പദ്ധതി പ്രകാരം 2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ എത്ര തുക വിതരണം ചെയ്തുവെന്ന് വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിന് ലഭിച്ച അപേക്ഷകളിന്മേല്‍ എത്രയെണ്ണം തീര്‍പ്പു കല്‍പ്പിക്കാനുണ്ടെന്ന് വെളിപ്പെടുത്തുമോ;
(സി)ഇത്തരം അപേക്ഷകളിന്‍മേല്‍ കാലതാമസം വരുത്താതെ തീര്‍പ്പുകല്‍പ്പിച്ച് സഹായം ലഭ്യമാക്കുമോ; വിശദമാക്കുമോ?
|
4247 |
ബാര്‍മാന്‍ മാര്‍ക്ക് നിയമാനുസൃതമുള്ള വേതനം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)വിദേശ മദ്യബാറുകളില്‍ ജോലിചെയ്യുന്ന ബാര്‍മാന്‍മാര്‍ക്ക് നിലവില്‍ ലഭ്യമാക്കുന്ന വേതനം വളരെ പരിമിതമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എട്ട് മണിക്കൂറിലേറെ പ്രവര്‍ത്തിയെടുക്കുന്ന പ്രസ്തുത ജോലിക്കാരെ തൊഴില്‍പരമായി ചൂഷണം ചെയ്തുവരുന്നതിനെ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ;
(സി)എങ്കില്‍ ആയത് ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തിന്മേല്‍ ഗൌരവമായ പരിഗണനയുണ്ടാകുമോ ;
(ഡി)പ്രസ്തുത ജീവനക്കാര്‍ക്ക് നിയമാനുസൃതമുള്ള വേതനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;
(ഇ)ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഒരു പഠനം നടത്തി മതിയായ വേതനവും തൊഴില്‍ അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
4248 |
പേപ്പര്‍ നിര്‍മ്മാണ കന്പനികളില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം
ശ്രീ. ബി.ഡി. ദേവസ്സി
(എ)സംസ്ഥാനത്ത് പേപ്പര്‍ നിര്‍മ്മാണ കന്പനികളില്‍ മിനിമം വേതനം നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് മിനിമം വേതനമായി നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ ഈ മേഖലയില്‍ മിനിമം വേതനം നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
|
4249 |
തോട്ടം മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍
ശ്രീ. കെ. രാജു
(എ)തോട്ടം മേഖലയിലെ തൊഴിലാളികളുടെ നിലവിലുള്ള ഭൌതികസാഹചര്യങ്ങള്‍ വളരെ ശോചനീയമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)പ്രസ്തുത മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ തീരെ അപര്യാപ്തമാണെന്ന വസ്തുതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)തോട്ടം മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ?
|
4250 |
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് തസ്തികകളിലേക്ക് നിയമനം
ശ്രീ. ബെന്നി ബെഹനാന്‍
(എ)ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ 31-12-2013-ലെ കണക്ക് അനുസരിച്ച് എത്ര ഒഴിവുകള്‍ ഉണ്ടെന്നുള്ളത് എണ്ണവും, തസ്തികയും തിരിച്ച് വ്യക്തമാക്കുമോ ;
(ബി)ഒഴിവുള്ള തസ്തികകളില്‍ റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ എന്ന് അറിയാമോ; ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ ആയതില്‍നിന്നും നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;
(സി)ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കാമോ ?
|
4251 |
അംഗ പരിമിതര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ നടപടി
ശ്രീമതി ജമീലാ പ്രകാശം
(എ)16/08/1999 നും 31/12/2003 നും ഇടയില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന താല്‍ക്കാലികമായി നിയമനം ലഭിച്ച് 179 ദിവസം സേവനം പൂര്‍ത്തിയാക്കിയിട്ടുള്ള അംഗപരിമിതര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഈ കാലയളവില്‍ തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ ചീഫ് ഓഫീസില്‍ ജോലി ചെയ്തിരുന്ന അംഗപരിമിതര്‍ക്ക് ഇതുവരെ നിയമനം നല്‍കിയിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)സര്‍ക്കാരില്‍ നിന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇവര്‍ക്ക് നിയമനം നല്‍കാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് നിയമനം നല്‍കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
(ഡി)ഇവര്‍ക്ക് എന്നേക്ക് നിയമനം നല്‍കുമെന്ന് വ്യക്തമാക്കാമോ?
|
4252 |
ഐ. റ്റി. ഐ. കളുടെ നിലവാരം
ശ്രീ. ഹൈബി ഈഡന്‍
,, വര്‍ക്കല കഹാര്‍
,, പാലോട് രവി
,, റ്റി. എന്‍. പ്രതാപന്‍
(എ)കേരള അക്കാഡമി ഫോര്‍ സ്കില്‍ഡ് എക്സലന്‍സ് വഴി സംസ്ഥാനത്തെ ഐ.ടി. ഐ.കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം സ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പുമായി സഹകരിച്ചിട്ടുള്ളത്;
(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?
|
4253 |
നാട്ടിക, ചേര്‍പ്പ് ഐ.ടി.ഐ.ക്ക് സ്വന്തമായി സ്ഥലം
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക നിയോജകമണ്ധലത്തില്‍ പെരിങ്ങോട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐ.ടി.ഐ.ക്ക് സ്വന്തമായി സ്ഥലം നല്‍കാമെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട്, ഗ്രാമവികസന വകുപ്പിന് തൊഴില്‍ പരിശീലന ഡയറക്ടര്‍ കത്ത് നല്‍കിയിട്ടുണ്ടോ;
(സി)ഇല്ലെങ്കില്‍, ഗ്രാമവികസനവകുപ്പുമായി ബന്ധപ്പെട്ട് എത്രയുംവേഗം സ്ഥലം ലഭ്യമാക്കി ചേര്‍പ്പ് ഐ.ടി.ഐ. സ്ഥിരമായി നാട്ടിക മണ്ധലത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
|
4254 |
ബേപ്പൂര്‍ ഐ.ടി.ഐ. ക്ക് കെട്ടിടം
ശ്രീ. എളമരം കരീം
(എ)ബേപ്പൂര്‍ ഐ.ടി.ഐ ക്ക് കെട്ടിടം പണിയുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ആയതിന് എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ?
|
4255 |
ഒറ്റപ്പാലം എലന്പുലാശ്ശേരിയില്‍ പുതിയ ഐ. റ്റി. ഐ.
ശ്രീ. എം. ഹംസ
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഒറ്റപ്പാലം അസംബ്ലിമണ്ധലത്തിലെ കരിന്പുഴ ഗ്രാമപഞ്ചായത്തിലെ എലന്പുലാശ്ശേരിയില്‍ ഒരു ഐ. റ്റി. ഐ. തുടങ്ങണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;
(ബി)എലന്പുലാശ്ശേരിയില്‍ ഐ. റ്റി. ഐ. തുടങ്ങുന്നതിനായുള്ള ഭൂമിയും മറ്റ് അനുബന്ധ സൌകര്യങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
|
4256 |
സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രിന്‍സിപ്പല്‍ നിയമനം
ശ്രീ. റ്റി. വി. രാജേഷ്
(എ)സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ ഐ.ടി.ഐ കള്‍ നിലവിലുണ്ട്; പ്രസ്തുത ഐ.ടി.ഐ കളില്‍ പ്രിന്‍സിപ്പല്‍ ക്ലാസ് ക, ക്ലാസ് കക തസ്തികകളില്‍ എത്ര ഒഴിവുണ്ട്;
(ബി)ഇവിടങ്ങളില്‍ ഏതു തീയതി മുതലാണ് ഒഴിവുകള്‍ നിലവില്‍ വന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
4257 |
അന്യം നിന്ന കുലത്തൊഴിലുകളുടെ സംരക്ഷണം
ശ്രീ. എം. പി. വിന്‍സെന്‍റ്
അന്യം നിന്നു പോകുന്ന കുലത്തൊഴിലുകളെ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
4258 |
ജനനി-അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം
ശ്രീ. വി. റ്റി. ബല്‍റാം
,, എ. റ്റി. ജോര്‍ജ്
,, എം. പി. വിന്‍സെന്‍റ്
,, ഷാഫി പറന്പില്‍
(എ)തൊഴില്‍ വകുപ്പ് "ജനനി-അഫോര്‍ഡബിള്‍ ഹൌസിംഗ് സ്കീം' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പദ്ധതി വഴി എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് ലഭിച്ചത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4259 |
പ്ലാന്‍റേഷന്‍ ഹൌസിംഗ് പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, റ്റി.എന്‍. പ്രതാപന്‍
,, പാലോട് രവി
,, സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് പ്ലാന്‍റേഷന്‍ ഹൌസിംഗ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പദ്ധതി വഴി എന്തെല്ലാം സേവനങ്ങളും സൌകര്യങ്ങളുമാണ് ലഭിച്ചത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4260 |
നിയമവിരുദ്ധ ബഹുനില കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ
ശ്രീ. സി. മോയിന്‍കുട്ടി
(എ) 1996- ലെ ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് നിയമവും ചട്ടങ്ങളും പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്തൊട്ടാകെ 2012, 2013 വര്‍ഷങ്ങളില്‍ എത്ര ബഹുനില ഫ്ളാറ്റുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്; വ്യവസ്ഥകള്‍ പാലിച്ച ശേഷം എത്രയെണ്ണത്തിന് സ്റ്റോപ്പ് മെമ്മോ പിന്‍വലിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നതിന്‍റെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;
(ബി) 2013-ല്‍ മൂന്നു മെട്രോ നഗരങ്ങളില്‍ ഇക്കാരണത്താല്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ ബഹുനില ഫ്ളാറ്റുകളുടെ പേരുവിവരം വെളിപ്പെടുത്തുമോ?
|
4261 |
പേരാന്പ്രയില്‍ പുതിയ ഇ.എസ്.ഐ. ആശുപത്രി/ഡിസ്പെന്‍സറികള്‍
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എവിടെയെല്ലാമാണ് പുതിയ ഇ.എസ്.ഐ. ആശുപത്രി/ ഡിസ്പെന്‍സറികള്‍ അനുവദിച്ചിട്ടുള്ളത് ;
(ബി)കോഴിക്കോട് ജില്ലയിലെ പേരാന്പ്രയില്‍ ഇ.എസ്.ഐ. ഡിസ്പെന്‍സറി ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(സി)പേരാന്പ്ര, മേഞ്ഞാണ്യം വില്ലേജുകളില്‍ ഇ.എസ്.ഐ. പദ്ധതി വ്യാപിപ്പിക്കുന്നതിനായുള്ള പ്രൊപ്പോസല്‍ സെന്‍ട്രല്‍ ഗസറ്റിന്‍റെ വിജ്ഞാപനത്തില്‍ വന്നിട്ടുണ്ടോയെന്ന് അറിയാമോ ;
(ഡി)എങ്കില്‍ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ഇ)പ്രസ്തുത പ്രദേശത്ത് ഡിസ്പെന്‍സറി സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്റ്റേറ്റ് മെഡിക്കല്‍ കമ്മീഷണറില്‍നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ;
(എഫ്)എങ്കില്‍ ഇത് സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വെളിപ്പെടുത്തുമോ ?
|
4262 |
ചേര്‍ത്തല ഇ. എസ്. ഐ. ഡിസ്പെന്‍സറി
ശ്രീ. പി. തിലോത്തമന്‍
(എ)ചേര്‍ത്തല ഇ. എസ്. ഐ. ഡിസ്പെന്‍സറിയില്‍ പ്രതിദിനം മുന്നൂറും നാന്നൂറും രോഗികള്‍ ചികിത്സ തേടിയെത്തുന്നു എന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ; ഈ ഡിസ്പെന്‍സറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരു സൌകര്യവുമില്ലാത്ത ചോര്‍ന്നൊലിക്കുന്ന വാടക കെട്ടിടത്തിലാണെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ; ചേര്‍ത്തല ഇ. എസ്. ഐ. ഡിസ്പെന്‍സറിക്ക് സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിയുവാനും അടിയന്തിര നടപടി സ്വീകരിക്കുമോ;
(ബി)ഡിസ്പെന്‍സറിയിലെ മരുന്നിന്‍റെ ദൌര്‍ലഭ്യം പരിഹരിക്കുവാന്‍ ഇന്‍റന്‍റ് പ്രകാരം ആവശ്യപ്പെടുന്ന മുഴുവന്‍ മരുന്നുകളും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(സി)ചേര്‍ത്തല ഇ. എസ്. ഐ. ഡിസ്പെന്‍സറിയെ ഇ. എസ്. ഐ ആശുപത്രിയാക്കുവാനും ഇ. എസ്. ഐ. ഓഫീസും ഡിസ്പെന്‍സറിയും ഒരേ കോന്പൌണ്ടിലാക്കുവാനും നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
|
4263 |
ആര്‍.എസ്.ബി.വൈ പദ്ധതി
ശ്രീ. എളമരം കരീം
ആര്‍.എസ്.ബി.വൈ പദ്ധതിയില്‍ 2013 ഡിസംബര്‍ 31 വരെ എത്ര പേര്‍ അംഗങ്ങളായിട്ടുണ്ട്?
|
<<back |
|