STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Starred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION
 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

*211

സമഗ്ര ജീവിത ശൈലി രോഗനിയന്ത്രണ ബോധന പദ്ധതി


ശ്രീ. കെ. മുരളീധരന്‍ 
,, ആര്‍. സെല്‍വരാജ്
 ,, പാലോട് രവി
 ,, റ്റി. എന്‍. പ്രതാപന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് സമഗ്ര ജീവിതശൈലി രോഗനിയന്ത്രണ ബോധന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(ബി) പ്രസ്തുത പദ്ധതി മുഖേന എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ; 

(സി) എന്തെല്ലാം ബോധവല്‍ക്കരണ പരിപാടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ; 

(ഡി) എന്തെല്ലാം കേന്ദ്ര സഹായമാണ് പദ്ധതി നടത്തിപ്പിനായി ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

*212

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി 


ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
‍ ,, പി. എ. മാധവന്‍ 
,, എ. റ്റി. ജോര്‍ജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഫാര്‍മസിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(സി) എന്തെല്ലാം സൌകര്യങ്ങളാണ് ഫാര്‍മസികളില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി) എവിടെയെല്ലാമാണ് പ്രസ്തുത ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; 

(ഇ) ഫാര്‍മസിയുടെ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

*213

പൈതൃകശേഷിപ്പുകള്‍ സംരക്ഷിച്ച് വിനോദസഞ്ചാര വികസനം 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
 ,, സി. മമ്മൂട്ടി
 ,, പി.കെ. ബഷീര്‍
 ,, പി.ബി. അബ്ദുള്‍ റസാക് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) വിവിധ പട്ടണങ്ങളിലുള്ള പൈതൃകശേഷിപ്പുകള്‍ സംരക്ഷിച്ച് അവ വിനോദസഞ്ചാര വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ; 

(ബി) വിനോദസഞ്ചാരമേഖലയെ ആകര്‍ഷിക്കുന്ന പൈതൃകശേഷിപ്പുകളെയും, ചരിത്രാവശിഷ്ടങ്ങളെയും സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ; 

(സി) ഓരോ പൈതൃകമേഖലയുടെയും തനിമ നിലനിര്‍ത്തുന്ന തരത്തില്‍ തദ്ദേശീയരുടെ സഹകരണത്തോടെ സമഗ്രപദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ? 

*214

ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍ 


ശ്രീ. പി. കെ. ഗുരുദാസന്
‍ ,, വി. ചെന്താമരാക്ഷന്‍
 പ്രൊഫ. സി. രവീന്ദ്രനാഥ്
 ശ്രീ. സി. കൃഷ്ണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ബി) ക്ഷേമനിധി ബോര്‍ഡുകള്‍ ആനുകൂല്യങ്ങള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; ഇതിന്‍റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(സി) സര്‍ക്കാര്‍ ബോര്‍ഡുകള്‍ക്ക് നല്‍കേണ്ട തുക യഥാസമയം ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ? 

*215

ജലനിധി രണ്ടാം ഘട്ടം


ശ്രീ. ബി.ഡി. ദേവസ്സി
 '' എ.എം. ആരിഫ് 
'' കെ.കെ. ജയചന്ദ്രന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ജലനിധി രണ്ടാം ഘട്ടത്തിന്‍റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ; 

(ബി) ഇതിനായി എന്തു തുക നീക്കിവെച്ചിരുന്നെന്നും അതില്‍ എത്ര തുക ചെലവഴിച്ചെന്നും അറിയിക്കാമോ; 

(സി) പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്ന തെന്ന് അറിയിക്കാമോ? 

*216

പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതി


ശ്രീ. ആര്‍. സെല്‍വരാജ്
 ,, പി. സി. വിഷ്ണുനാഥ്
 ,, ഐ. സി. ബാലകൃഷ്ണന്
‍ ,, എ. പി. അബ്ദുള്ളക്കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി - പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പില്‍ഗ്രിം സര്‍ക്യൂട്ട് പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ; 

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; 

(സി) പ്രസ്തുത പദ്ധതിയനുസരിച്ച് തീര്‍ത്ഥാടകര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി) ഏതെല്ലാം ഏജന്‍സികളാണ് പദ്ധതി നടത്തിപ്പുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ? 

*217

കേന്ദ്ര സര്‍ക്കാര്‍ പുതുതായി അനുവദിച്ച എം.ബി.ബി.എസ്. സീറ്റുകള്‍


ശ്രീ. എം. ചന്ദ്രന്
‍ ,, എം. എ. ബേബി
 ,, റ്റി. വി. രാജേഷ്
 ,, ബി. സത്യന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഡോക്ടര്‍, രോഗി അനുപാതം മെച്ചപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പതിനായിരം എം.ബി.ബി.എസ്. സീറ്റുകളില്‍ ഒന്നുപോലും സംസ്ഥാനത്തിന് നല്‍കാത്തതിനെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് അറിയിക്കുമോ ; 

(ബി) സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ; 

(സി) കേന്ദ്ര അവഗണന സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ക്ക് പ്രോത്സാഹജനകമായിരിക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ ? 

*218

മായം കലര്‍ന്നിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന 


ശ്രീ. എ. പ്രദീപ്കുമാര്‍ 
'' വി. ശിവന്‍കുട്ടി 
'' ബാബു എം. പാലിശ്ശേരി
 '' കെ. സുരേഷ് കുറുപ്പ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) മായം കലര്‍ത്തിയതും അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് ഐസില്‍ സൂക്ഷിച്ചതുമായ മത്സ്യ-മാംസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്ത് നിര്‍ബാധം വില്പന നടത്തി വരുന്നതും ഹോട്ടലുകളില്‍ ഉപയോഗിക്കപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ജനങ്ങള്‍ക്ക് ഇതുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ; 

(സി) ആയത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള സംസ്ഥാനത്തെ സംവിധാനങ്ങള്‍ അഴിമതി നടത്താനുള്ള സ്ഥാപനങ്ങളായി അധ:പതിച്ചിരിക്കുന്നതായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി) നിയന്ത്രണങ്ങളില്ലാത്ത ഈ നില തുടര്‍ന്നാലുണ്ടാകാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമോ; 

(ഇ) വില്പനശാലകളില്‍ മായം കലര്‍ന്നിട്ടില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ മാത്രമേ വില്പന നടത്താന്‍ അനുവദിക്കുകയുള്ളൂ എന്നുറപ്പാക്കാനും പ്രസ്തുത രംഗത്തെ അഴിമതി തടയാനും എന്തു കര്‍മ്മ പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്? 

*219

ക്ഷേമനിധികളിലെ അംഗത്വം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ 


ശ്രീ. സി. കൃഷ്ണന്
‍ ,, എം. ഹംസ 
ശ്രീമതി കെ. കെ. ലതിക 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള വിവിധ ക്ഷേമനിധികളിലെ അംഗത്വം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി) ആധാര്‍ ലിങ്കേജ് നിയമാനുസൃതമല്ലെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ നടപടി പിന്‍വലിക്കാന്‍ തയ്യാറാകുമോ; 

(സി) എഴുപതു ലക്ഷത്തോളം വരുന്ന ക്ഷേമനിധി അംഗങ്ങളില്‍ നിന്നും ആധാര്‍ കാര്‍ഡ് ലിങ്കേജിനെന്ന പേരില്‍ നാല്പതു രൂപ വീതം ഈടാക്കിയിട്ടുണ്ടോ; പ്രസ്തുത തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ? 

*220

ഭക്ഷ്യവസ്തുക്കളുടെ ശുചിത്വവും സുരക്ഷയും 


ശ്രീ. കെ. എന്‍. എ. ഖാദര്
‍ ,, സി. മോയിന്‍കുട്ടി 
,, എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഭക്ഷ്യവസ്തുക്കളുടെ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി) ഇതു സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളിന്മേല്‍ സ്വീകരിക്കുന്ന നടപടിയുടെ വിശദവിവരം ലഭ്യമാക്കാമോ; 

(സി) ഭക്ഷണാവശ്യത്തിനുളള വിഭവങ്ങളുടെ പ്രോസസിംഗ് വൃത്തിഹീനമോ, അനാരോഗ്യകരമോ ആയ സാഹചര്യങ്ങളിലല്ല നടത്തപ്പെടുന്നത് എന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ; ഇല്ലെങ്കില്‍ അക്കാര്യം പരിശോധിക്കുമോ;

*221

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം


ശ്രീ. പാലോട് രവി
,, ഡൊമിനിക് പ്രസന്‍റേഷന്‍
 ,, പി. എ. മാധവന്‍ 
,, എ. പി. അബ്ദുള്ളക്കുട്ടി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ; 

(ബി) ഏതെല്ലാം സ്കുളുകളിലേക്കാണ് പ്രസ്തുത പ്രോഗ്രാം വ്യാപിപ്പിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(സി) എന്തെല്ലാം പ്രയോജനങ്ങളാണ് പ്രസ്തുത പ്രോഗ്രാം മുഖേന കുട്ടികള്‍ക്ക് ലഭിക്കുന്നത് ; വിശദമാക്കാമോ ; 

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കാമോ ? 

*222

നിര്‍ദ്ധനര്‍ക്ക് സൌജന്യമായി ആംബുലന്‍സ് 


 ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
‍ ,, ഇ. പി. ജയരാജന്
‍ ,, വി. ശിവന്‍കുട്ടി
 ,, ബി. സത്യന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) എസ്.എ.ടി. ആശുപത്രിയില്‍ നവജാതശിശുവിന്‍റെ മൃതദേഹം ബക്കറ്റിലിട്ട് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയതിനെക്കുറിച്ച് എന്തെങ്കിലും അനേ്വഷണം നടത്തിയോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി) നിര്‍ദ്ധനരായ ആദിവാസികളുടെ കുഞ്ഞിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ മാതൃകാപരമായ വകുപ്പുതല നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ; നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ; 

(സി) ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ദ്ധനര്‍ക്ക് സൌജന്യമായി ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ? 

*223

ജലസംരക്ഷണവും തോടുകളുടെയും നദികളുടെയും പുനരുദ്ധാരണവും 


ശ്രീ. ജോസ് തെറ്റയില്
‍ ,, മാത്യു റ്റി. തോമസ്
 ശ്രീമതി ജമീലാ പ്രകാശം
 ശ്രീ. സി. കെ. നാണു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ജലസ്രോതസ്സുകളില്‍ ജലലഭ്യത കുറഞ്ഞുവരുന്നതായി വിലയിരുത്തിയിട്ടുണ്ടോ; 

(ബി) സ്രോതസ്സുകളില്‍ ജലലഭ്യത കുറയുന്നത് ശുദ്ധജലപദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടോ; വ്യക്തമാക്കുമോ; 

(സി) ജലസ്രോതസ്സുകള്‍ തടയുകയും ജലാശയങ്ങള്‍ മലിനപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ; 

(ഡി) ജലസംരക്ഷണത്തിനും തോടുകളുടെയും നദികളുടെയും പുനരുദ്ധാരണത്തിനും വേണ്ടിയുള്ള പദ്ധതികള്‍ രൂപീകരിച്ച് നടപ്പിലാക്കുവാന്‍ ആവശ്യമായ പണം കണ്ടെത്തുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്? 

*224

രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന 


ശ്രീമതി ഇ.എസ്. ബിജിമോള്
‍ ശ്രീ. വി.എസ്. സുനില്‍ കുമാര്‍
 ശ്രീമതി ഗീതാ ഗോപി
ശ്രീ. ജി.എസ്. ജയലാല്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ "രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന' എന്നുമുതലാണ് ആരംഭിച്ചത്; നാളിതുവരെ പ്രസ്തുത പദ്ധതിയുടെ പ്രയോജനം എത്രപേര്‍ക്ക് ലഭിച്ചു; വ്യക്തമാക്കാമോ; 

(ബി) പ്രസ്തുത പദ്ധതി ഏത് ഇന്‍ഷ്വറന്‍സ് കന്പനി മുഖേനയാണ് നടപ്പിലാക്കി വന്നത്; ഇതിന്‍റെ ചുമതലയില്‍നിന്ന് പ്രസ്തുത കന്പനിയെ മാറ്റിയിട്ടുണ്ടോ; എങ്കില്‍ മാറ്റുന്നതിനുണ്ടായ കാരണങ്ങള്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ; 

(സി) ഒരു പൊതുമേഖലാ കന്പനിയെ ഒഴിവാക്കി സ്വകാര്യ കന്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ? 

*225

അന്യസംസ്ഥാനത്തൊഴിലാളികളുടെ സംരക്ഷണം 


ശ്രീ. കെ. അജിത്
 ,, സി. ദിവാകരന്
,, വി. ശശി
 ,, കെ. രാജു 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കും, തമിഴ്നാട്ടുകാരുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ തൊഴിലാളികള്‍ക്കും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുള്ളതായി അറിയാമോ; 

(ബി) അന്യസംസ്ഥാനത്തൊഴിലാളികളുടെ ഭക്ഷണം, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, അത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ; 

(സി) ഇത്തരം തൊഴില്‍മേഖലകളിലെ വേതനവ്യവസ്ഥകളെ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ; 

(ഡി) ഗ്രാമീണമേഖലകളിലെ ലേബര്‍ ക്യാന്പുകളില്‍ പകര്‍ച്ചപ്പനിയും, മലേറിയയും മറ്റും പടരുന്നതു തടയുന്നതിന് എന്തു നടപടികളാണ് ആരോഗ്യവകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിച്ചുവരുന്നതെന്നു വിശദമാക്കുമോ? 

*226

ഗ്രാമീണ ശുദ്ധജല പദ്ധതി 


ശ്രീ. അന്‍വര്‍ സാദത്ത്
 ,, പാലോട് രവി
 ,, സണ്ണി ജോസഫ്
 ,, ആര്‍. സെല്‍വരാജ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി) ഗ്രാമീണ ശുദ്ധജല പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ശ്രദ്ധേയമായ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്; വിശദമാക്കുമോ; 

(സി) പദ്ധതി നടപ്പാക്കുന്നതിനുള്ള മികവ് അനുസരിച്ച് കേന്ദ്രത്തില്‍ നിന്ന് അധിക സഹായം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഡി) നേട്ടങ്ങളും പ്രവര്‍ത്തനമികവും കൈവരിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ? 

*227

ഐ.വി.കാനുല വാങ്ങിയതിലെ നഷ്ടം


ശ്രീ. ജെയിംസ് മാത്യു
 ,, എ. പ്രദീപ്കുമാര്‍ 
,, കെ. വി. അബ്ദുള്‍ ഖാദര്‍ 
,, സി. കെ. സദാശിവന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ഐ.വി. കാനുല വാങ്ങിയതില്‍ അഞ്ചു കോടി രൂപ നഷ്ടം വരുത്തിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ കണ്ടെത്തലിന്‍റെ വിശദാംശം ലഭ്യമാക്കാമോ; പരിശോധനാ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ; 

(ബി) റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; 

(സി) മരുന്നുകളുടെയും ഉപകരണങ്ങളുടെയും മറ്റു സാമഗ്രികളുടെയും വാങ്ങലില്‍ ഉള്ള അഴിമതി ഒഴിവാക്കാനായി എന്തെങ്കിലും നടപടി സ്വീകരിക്കുകയോ പരിശോധന നടത്തുകയോ ചെയതിട്ടുണ്ടോ? 

*228

കുട്ടനാട് പാക്കേജ് 


പ്രൊഫ. സി. രവീന്ദ്രനാഥ്
 ഡോ.ടി.എം.തോമസ് ഐസക്
 ശ്രീ. ജി. സുധാകരന്‍ 
,, എ.എം.ആരിഫ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) കുട്ടനാടു പാക്കേജിന്‍ കീഴില്‍ ജലവിഭവ വകുപ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ വിശദമാക്കാമോ; 

(ബി) പ്രസ്തുത പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതിയും അവയ്ക്കനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കാമോ; 

(സി) പദ്ധതി ഫലപ്രാപ്തിയിലെത്താതെ പോയതിന്‍റെ കാരണങ്ങള്‍ വിശദമാക്കാമോ? 

*229

ദേശീയ ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനം 


ശ്രീ. കോവൂര്‍ കുഞ്ഞുമോന്
‍ ,, എ. എ. അസീസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
 
(എ) സംസ്ഥാനത്ത് ദേശീയ ജലപാത എവിടം മുതല്‍ എവിടം വരെയാണ് നടപ്പിലാക്കുന്നത്; 

(ബി) എത്രഘട്ടമായാണ് ജലപാത നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ; 

(സി) പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി എന്ത് ചെലവാണ് പ്രതീക്ഷിക്കുന്നത്; 

(ഡി) പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ? 

*230

പകര്‍ച്ചവ്യാധികളാല്‍ മരണപ്പെട്ടവരുടെ വിവരം 


ശ്രീ. പി. തിലോത്തമന്
‍ ,, മുല്ലക്കര രത്നാകരന്
ശ്രീമതി ഇ.എസ്. ബിജിമോള്
‍ ശ്രീ. വി. ശശി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സംസ്ഥാനത്ത് 2013-ല്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(ബി) കേരളത്തില്‍ 2013-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ തെളിയിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; 

(സി) ജലജന്യരോഗങ്ങള്‍ സംസ്ഥാനത്ത് എത്രത്തോളം പടര്‍ന്ന് പിടിക്കുന്നുണ്ട്; എങ്കില്‍ ഇത്തരത്തില്‍ പടര്‍ന്നുപിടിച്ച രോഗങ്ങള്‍ ഏതെല്ലാം; വിശദീകരിക്കുമോ; 

(ഡി) പകര്‍ച്ചവ്യാധികളും ജലജന്യരോഗങ്ങളും നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടി അപര്യാപ്തമാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ? 

*231

പുതിയ മരുന്നുകളുടെ പരീക്ഷണം 


ശ്രീ. പി. ഉബൈദുള്ള
 ,, എന്‍. എ. നെല്ലിക്കുന്ന്
 ,, വി. എം. ഉമ്മര്‍ മാസ്റ്റര്
‍ ,, കെ. എം. ഷാജി 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഏതെങ്കിലും സ്ഥാപനങ്ങള്‍ പുതിയ മരുന്നുകള്‍ മനുഷ്യരില്‍ പ്രയോഗിച്ച് പരീക്ഷണം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി) 162 പുതിയ ഇനം മരുന്നുകളുടെ പരീക്ഷണം സൂപ്രീംകോടതി തടഞ്ഞ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിലേതെങ്കിലും മരുന്ന് സംസ്ഥാനത്ത് ലഭ്യമാണോ ; അവ ഉപയോഗിക്കപ്പെടുന്നുണ്ടോ ; വ്യക്തമാക്കാമോ ; 

(സി) സംസ്ഥാനത്ത് മരുന്നുകളുടെ പരീക്ഷണവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും, ഇത്തരം മരുന്നുകള്‍ സംസ്ഥാനത്തിനകത്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്കുമോ ; വിശദമാക്കാമോ ? 

*232

അഡ്വഞ്ചര്‍ ടൂറിസം 


ശ്രീ. റോഷി അഗസ്റ്റിന്‍
,, പി. സി. ജോര്‍ജ് 
ഡോ. എന്‍. ജയരാജ്
 ,, എം. വി. ശ്രേയാംസ് കുമാര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി - പിന്നോക്ക സമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) അഡ്വഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ്; 

(ബി) പ്രസ്തുത മേഖലയുടെ വികസനത്തിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 

(സി) അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുളള സ്ഥലങ്ങളില്‍ 2014-15 സാന്പത്തിക വര്‍ഷം പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിയ്ക്കുമോ? 

*233

ജലവിഭവ റെഗുലേറ്ററി അതോറിറ്റി 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 
,, എ. കെ. ബാലന്
‍ ,, എളമരം കരീം 
,, കെ. രാധാകൃഷ്ണന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ജലസേചനത്തിനുളള വെളളത്തിന്‍റെയും കുടിവെളളത്തിന്‍റെയും വില നിര്‍ണ്ണയിക്കുന്നതിന് ജലവിഭവ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുളള തീരുമാനത്തില്‍ നിന്നു പിന്മാറുമോ; 

(ബി) ഇത്തരമൊരു അതോറിറ്റിയുടെ രൂപീകരണം വില നിര്‍ണ്ണയത്തില്‍ സര്‍ക്കാരിനുളള അധികാരങ്ങള്‍ ഇല്ലാതാക്കുമെന്നു കരുതുന്നുണ്ടോ; വിശദമാക്കുമോ; 

(സി) കുടിവെളളം എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന മുന്‍സര്‍ക്കാരിന്‍റെ നയത്തിനു പകരം വെളളത്തെ വാണിജ്യവല്‍ക്കരിക്കുന്പോഴുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ? 

*234

ക്ഷേത്രങ്ങളിലെ അയിത്താചരണം 


ശ്രീ. കെ. സുരേഷ് കുറുപ്പ്
 ഡോ. കെ. ടി. ജലീല്
‍ ശ്രീ. എസ്. ശര്‍മ്മ
 ,, കെ. കുഞ്ഞിരാമന്‍ (ഉദുമ) 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കലാകാരനെ അകറ്റി നിര്‍ത്തിയെന്ന വാര്‍ത്തയെക്കുറിച്ച് അനേ്വഷണം നടത്തിയോ; 

(ബി) പല ക്ഷേത്രങ്ങളിലും അയിത്താചരണം നിലനില്‍ക്കുന്നുണ്ടെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വിശദമായ അനേ്വഷണം നടത്തിയിരുന്നോ; വിശദാംശം അറിയിക്കുമോ; 

(സി) അയിത്താചാരണം നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി സ്വീകരിച്ചിരുന്നോ; വിശദാംശം നല്‍കുമോ ? 

*235

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നടപടികള്‍ 


ശ്രീ. പി. സി. ജോര്‍ജ്
 ,, എം. വി. ശ്രേയാംസ് കുമാര്
‍ ഡോ. എന്‍. ജയരാജ്
 ശ്രീ. റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍പരമായ സംരക്ഷണത്തിന് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്; 

(ബി) പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം ഉറപ്പ് വരുത്തുന്നതില്‍ എത്രത്തോളം വിജയിക്കാന്‍ സാധിച്ചു; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) ഈ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നവരുടെ ജോലിഭാരം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; 

(ഡി) സ്വകാര്യമേഖലയിലെ തൊഴില്‍പരമായ ചൂഷണം അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ? 

*236

പ്രീ-മെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ മെസ് അലവന്‍സ് 


ശ്രീ. ആര്‍. രാജേഷ്
 ,, പുരുഷന്‍ കടലുണ്ടി
 ,, കെ.വി. വിജയദാസ്
 ,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രീ-മെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരുന്നോ; 

(ബി) മെസ് തുക ഭക്ഷ്യവില വര്‍ദ്ധനവിനനുസൃതമായി വര്‍ദ്ധിപ്പിക്കാത്തതിനാല്‍ ഈ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ ദുരിതം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; 

*237

സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍


ശ്രീ. കോടിയേരി ബാലകൃഷ്ണന്
‍ ,, പി. റ്റി. എ. റഹീം
,, എസ്. ശര്‍മ്മ
ശ്രീമതി കെ. കെ. ലതിക 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന പ്രസ്തുത രംഗത്തെ സംഘടനകളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി) സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരുടെ അനുപാതത്തില്‍ വെത്യാസം വരുത്തി ഹെഡ് നഴ്സ് പ്രമോഷന്‍ സാധ്യത ഇല്ലാതാക്കിയിട്ടുണ്ടോ; എങ്കില്‍ നടപടി തിരുത്താന്‍ തയ്യാറാകുമോ ; 

(സി) 1961-ല്‍ നിശ്ചയിച്ച സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്കരിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ : 

(ഡി) എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും നഴ്സുമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്താന്‍ തയ്യാറാകുമോ ; വ്യക്തമാക്കുമോ ? 

*238

""ഒരുപഞ്ചായത്തില്‍ ഒരു കുളം''


ശ്രീ. എം. എ. വാഹീദ്
 ,, അന്‍വര്‍ സാദത്ത്
 ,, ഷാഫി പറന്പില്‍
 ,, ലൂഡി ലൂയിസ് 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ""ഒരു പഞ്ചായത്തില്‍ ഒരു കുളം'' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) എന്തെല്ലാം തരത്തിലുള്ള ധനസഹായങ്ങളാണ് പദ്ധതി നടത്തിപ്പിനായി പ്രയോജനപ്പെടുത്തുന്നത്; വിശദമാക്കുമോ; 

(ഡി) പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ? 

*239

സൌജന്യ മരുന്ന് വിതരണ പദ്ധതിയിലെ അപാകതകള്‍ 


ഡോ. എന്‍. ജയരാജ്
 ശ്രീ. എം. വി. ശ്രേയാംസ് കുമാര്
‍ '' പി. സി. ജോര്‍ജ്
 '' റോഷി അഗസ്റ്റിന്‍ 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) സൌജന്യ മരുന്ന് വിതരണ പദ്ധതിയിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) സൌജന്യ മരുന്ന് വിതരണ ലിസ്റ്റില്‍ നിന്നും ചില ജീവന്‍ രക്ഷാ മരുന്നുകള്‍ ഒഴിവാക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ; 

(സി) സൌജന്യമരുന്ന് വിതരണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ? 

*240

ജലാശയങ്ങളില്‍ പോള, പായല്‍ എന്നിവ ഉണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ 


ശ്രീ. സി. മോയിന്‍കുട്ടി
 ,, കെ.എന്‍.എ. ഖാദര്
‍ ,, എന്‍. ഷംസുദ്ദീന്‍ 
,, പി. ഉബൈദുള്ള
 
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 

(എ) ജലാശയങ്ങളില്‍ പോള, പായല്‍ എന്നിവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദവിവരം നല്‍കാമോ; 

(സി) ഇവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും വൈദ്യുതി ഉള്‍പ്പെടെയുള്ള ഉപോല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(ഡി) അതിനായുള്ള സമഗ്രപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമോ? 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.