|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*1
|
ട്രെയിനില്‍
യാത്രചെയ്യുന്ന സ്ത്രീയാത്രക്കാരുടെ സുരക്ഷ
ശ്രീ. പി. കെ. ബഷീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ട്രെയിനിലെ വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആഭ്യന്തരവകുപ്പ് എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
(ബി)ആയുധമേന്തിയ വനിതാ പോലീസുകാര്‍ വനിതാ കന്പാര്‍ട്ട്മെന്‍റിലുണ്ടായിരിക്കണമെന്നുള്ള വ്യവസ്ഥ ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
*2 |
മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍
ശ്രീ. റോഷി അഗസ്റ്റിന്
'' പി.സി. ജോര്‍ജ്
'' എം.വി. ശ്രേയാംസ് കുമാര്‍
ഡോ. എന്‍. ജയരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസന്പര്‍ക്ക പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു;
(ബി) ജനങ്ങള്‍ക്കു അവരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും ആവശ്യങ്ങളും യഥാസമയം ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും തടസ്സമാകുന്നുണ്ടോ; വ്യക്തമാക്കുമോ;
(സി)പ്രസ്തുത ചട്ടങ്ങളും നിയമങ്ങളും കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
|
*3 |
യുവജനനയം
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, വി. റ്റി. ബല്‍റാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)യുവജനനയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)യുവജനങ്ങളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(സി)നയം നടപ്പാക്കുന്നതിന് ഭരണതലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
|
*4 |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പുതുക്കിയ കേന്ദ്ര ഉത്തരവ്
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, സണ്ണി ജോസഫ്
,, പാലോട് രവി
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് മുന്‍പ് ഇറക്കിയ കേന്ദ്ര ഗവണ്‍മെന്‍റ് ഉത്തരവില്‍ മാറ്റം വരുത്തിയതായി അറിയാമോ;
(ബി)മാറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)പരിസ്ഥിതിലോല മേഖലകളുടെ അതിരുകളെകുറിച്ച് സംസ്ഥാനങ്ങള്‍ നേരിട്ട് പഠനം നടത്തി ഭേദഗതി നിര്‍ദ്ദേശിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്;
(ഡി)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള ആശങ്കകള്‍ അകറ്റാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?
|
*5 |
മാവോയിസ്റ്റ് സാന്നിധ്യം
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
,, സി. മമ്മൂട്ടി
,, സി. മോയിന്‍കുട്ടി
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തിന്‍റെ വടക്കന്‍ മേഖലയില്‍ ഉള്ളതായി പറയപ്പെടുന്ന മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിക്കാനും, അവരുടെ പ്രവര്‍ത്തനം തടയാനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടോ;
(ബി)വനമേഖലയില്‍ ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും വനം വകുപ്പുദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(സി)ആദിവാസി ഗോത്ര മേഖലകളില്‍ ഇവര്‍ നുഴഞ്ഞു കയറി സാമൂഹ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുടെ ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തി ആ മേഖലയുടെ സമഗ്ര വികസനം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
*6 |
ആറന്മുള വിമാനത്താവളനിര്‍മ്മാണത്തിന് പരിസ്ഥിതി അനുമതി
ശ്രീ. ജി. സുധാകരന്‍
,, എം. എ. ബേബി
,, കെ. സുരേഷ് കുറുപ്പ്
ശ്രീമതി പി. അയിഷാ പോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആറന്മുള വിമാനത്താവളനിര്‍മ്മാതാക്കള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും, നിര്‍ണ്ണായകവിവരങ്ങള്‍ മറച്ചുവെച്ചും പരിസ്ഥിതി അനുമതി വാങ്ങിയതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കെ.ജി.എസ്. ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച സാദ്ധ്യതാപഠനറിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സി പ്രസ്തുത റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടോ;
(സി)പഠനറിപ്പോര്‍ട്ട് വഴി കന്പനി അവകാശപ്പെട്ട കാര്യങ്ങള്‍ വസ്തുതാപരമാണോ എന്ന കാര്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ; നിജസ്ഥിതി പരിശോധിക്കാതെയാണ് പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ തയ്യാറാകുമോ?
|
*7 |
വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി
ശ്രീ. ജെയിംസ് മാത്യു
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. പുരുഷന്‍ കടലുണ്ടി
ഡോ. കെ. ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിനിടയാക്കുന്ന തരത്തിലുള്ള നടപടികള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(സി)സര്‍ക്കാരിന്‍റെ തന്നെ നടപടികള്‍ സാമുദായിക ധ്രുവീകരണത്തിനിടയാക്കുന്നുവെന്ന ആക്ഷേപങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഏതൊക്കെയായിരുന്നു; വിശദമാക്കാമോ?
|
*8 |
സംയോജിത മത്സ്യഗ്രാമവികസന പദ്ധതി
.ശ്രീ. പി.എ.മാധവന്
'' അന്‍വര്‍ സാദത്ത്
'' വര്‍ക്കല കഹാര്
'' സണ്ണി ജോസഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംയോജിത മത്സ്യഗ്രാമവികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എത്ര മത്സ്യഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഈ പദ്ധതി വഴി മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്നത്;വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
*9 |
ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തന രീതി
.ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. കെ. രാധാകൃഷ്ണന്‍
ഡോ. കെ. ടി. ജലീല്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ വിവിധ തലങ്ങളിലുള്ള ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തന രീതി വിലയിരുത്തിയിട്ടുണ്ടോ; ഭരണ സംവിധാനങ്ങളാകെ നിശ്ചലമായിരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; ഇന്നത്തെ നിലയില്‍ നിന്നും മാറ്റം വരുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; സിവില്‍ സര്‍വ്വീസ് ശക്തമാക്കുന്നതിന് നടത്തിയ ഏതെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെട്ടുപോയിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം കുറേക്കൂടി വികേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ; നല്‍കിയ അധികാരം വീണ്ടെടുക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
(സി)വില്ലേജ് ഓഫീസര്‍ മുതല്‍ വകുപ്പു മന്ത്രി വരെയുള്ള ഏതെങ്കിലും തലങ്ങളില്‍ ഏതെങ്കിലും അധികാരങ്ങള്‍ ഡെലിഗേറ്റ് ചെയ്യാനുദ്ദേശിക്കുന്നുണ്ടോ; മുഖ്യമന്ത്രിയുടെ ഏതെല്ലാം അധികാരങ്ങള്‍ വികേന്ദ്രീകരിക്കാനുദ്ദേശിക്കുന്നു;
(ഡി)കേന്ദ്രീകരിക്കപ്പെട്ട അധികാരം ജനസന്പര്‍ക്കത്തിന്‍റെയും മറ്റും പേരില്‍ അവശരേയും ആലംബഹീനരേയും വിളിച്ചുവരുത്തി വിനിയോഗിക്കുന്നതിന് പകരം ഭരണനിര്‍വ്വഹണ സംവിധാനങ്ങളെ കാര്യക്ഷമമാക്കി വിനിയോഗിക്കാന്‍ തയ്യാറാകുമോ?
|
*10 |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ശുപാര്‍ശകള്‍ നല്‍കാനുള്ള വിദഗ്ദ്ധ സമിതി
.ശ്രീ. മുല്ലക്കര രത്നാകരന്‍
,, സി. ദിവാകരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. കെ. രാജു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കുന്നതിനുവേണ്ടിയുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണ് ;
(ബി)ഇ.എഫ്.എല്‍. നിയമം ഭേദഗതി ചെയ്യണമെന്ന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ ;
(സി)വിദഗ്ദ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങളില്‍ ഇ.എഫ്.എല്‍. നിയമം ഉള്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)ഇ.എഫ്.എല്‍. നിയമപ്രകാരം എത്ര ബീറ്റുകളിലായി എത്ര ഹെക്ടര്‍ ഭൂമിയാണ് വിജ്ഞാപനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
*11 |
രണ്ടാംഘട്ട ജനസന്പര്‍ക്കപരിപാടിയുടെ നേട്ടങ്ങള്‍
.ശ്രീ. റ്റി. യു. കുരുവിള
,, മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്കപരിപാടിയുടെ രണ്ടാംഘട്ടത്തിലൂടെ പൊതുജനങ്ങള്‍ക്കു ലഭ്യമായ സേവനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;
(ബി)ഇത്തരം ജനസന്പര്‍ക്കപരിപാടി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
(സി)ജനസന്പര്‍ക്കപരിപാടിയില്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായം പരിഗണിച്ചു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും മറ്റും "സര്‍പ്രൈസ് ഇന്‍സ്പെക്ഷന്‍' നടത്തുന്നതിനു നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
|
*12 |
നീര ഉല്‍പ്പാദനം
.ശ്രീ. ജോസഫ് വാഴക്കന്
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി.ഡി. സതീശന്‍
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് നീര ഉല്പാദനം ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
(സി)നീര ഉല്പാദനം സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*13 |
പരന്പരാഗത മത്സ്യതൊഴിലാളികളുടെ ക്ഷേമം
.ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ. എന്‍. എ. ഖാദര്‍
,, എം. ഉമ്മര്‍
,, കെ. എം. ഷാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാന്പത്തിക സ്ഥിതി പഠിക്കുന്നതിനും, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദവിവരം നല്കാമോ;
(ബി)പരന്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് ഹാനികരമായ വിധത്തിലുള്ള ട്രോളിംഗ് നിയന്ത്രിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)ഇവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; അര്‍ഹത നിശ്ചയിക്കുന്നതിനുള്ള മാനദണ്ധമെന്താണ്; വിശദമാക്കാമോ?
|
*14 |
ലൈംഗിക പീഡനക്കേസുകളില്‍ മൊഴി രേഖപ്പെടുത്തല്‍
ശ്രീമതി കെ.കെ.ലതിക
ശ്രീ.പി. ശ്രീരാമകൃഷ്ണന്‍
ശ്രീ.ബാബു എം.പാലിശ്ശേരി
,, എം. ചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെടെ ഇരകളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തണമെന്ന അഭിപ്രായം സര്‍ക്കാരിനുണ്ടോ;
(ബി)ഇതിനായി ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദമോ, പ്രേരണയോ മറ്റ് ഇടപെടലുകളോ മൂലം മൊഴി രേഖപ്പെടുത്താതിരിക്കുന്നതും ഭീഷണികള്‍ക്ക് വഴങ്ങി വ്യാജമൊഴി കൊടുക്കുന്നതും സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്പോള്‍ നിര്‍വ്വഹണ ഏജന്‍സികള്‍ ഉള്‍പ്പെടെ അധികാര കേന്ദ്രങ്ങളാല്‍ സമ്മര്‍ദ്ദത്തി
|
*15 |
വിഴിഞ്ഞം തുറമുഖ പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, കെ. മുരളീധരന്‍
,, എ.റ്റി. ജോര്‍ജ്
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുടെ തല്‍സ്ഥിതി വ്യക്തമാക്കുമോ;
(ഡി)പദ്ധതിയനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*16 |
വിഴിഞ്ഞം തുറമുഖ പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, കെ. മുരളീധരന്‍
,, എ.റ്റി. ജോര്‍ജ്
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുടെ തല്‍സ്ഥിതി വ്യക്തമാക്കുമോ;
(ഡി)പദ്ധതിയനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*17 |
മുന്നോക്കസമുദായ കമ്മീഷന്‍ രൂപീകരണം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, വി.ഡി. സതീശന്‍
,, പാലോട് രവി
,, കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുന്നോക്കസമുദായ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)മുന്നോക്കസമുദായങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം കാര്യങ്ങളാണ് കമ്മീഷന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)ആയതിനുവേണ്ടിയുള്ള നിയമനിര്‍മ്മാണപ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
|
*18 |
പോലീസ് നിഷ്ക്രീയമാണെന്ന ഹൈക്കോടതി പരാമര്‍ശം
ശ്രീമതി ഗീതാ ഗോപി
ശ്രീ. സി. ദിവാകരന്
,, കെ. അജിത്
,, വി. ശശി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജനങ്ങളുടെ പരാതികളില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് നിഷ്ക്രീയമാണെന്ന ഹൈക്കോടതി പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത്തരത്തില്‍ പോലീസ് നിഷ്ക്രിയമാകാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;
(ബി)പോലീസ് പീഡനം ആരോപിച്ചും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടും ഹര്‍ജികള്‍ വിവിധ കോടതികളില്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ;
(സി)ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ ?
|
*19 |
പൊതുജനസേവനങ്ങള്‍ക്കുള്ള യു.എന്‍. അവാര്‍ഡ്
ശ്രീ. എം. എ. ബേബി
,, പുരുഷന്‍ കടലുണ്ടി
,, ജെയിംസ് മാത്യു
ശ്രീമതി. കെ. എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൊതുജനസേവനങ്ങള്‍ക്കുള്ള യു.എന്‍. അവാര്‍ഡ് കേരളത്തിലെ ഏതെങ്കിലും പദ്ധതികള്‍ക്ക് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)സര്‍ക്കാരിന്‍റെയോ സംഘടനകളുടെയോ പദ്ധതികള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് യു.എന്‍. അവാര്‍ഡ് നല്‍കാറുണ്ടോ; മുഖ്യമന്ത്രിയ്ക്ക് യു.എന്‍. അവാര്‍ഡ് ലഭിക്കുകയുണ്ടായിട്ടുണ്ടോ;
(സി)അവാര്‍ഡിനര്‍ഹമായ പ്രസ്തുത പദ്ധതിക്ക് നോമിനേഷന്‍ നല്‍കിയത് ആരാണ്;
(ഡി)യു.എന്‍. അവാര്‍ഡ് സംബന്ധിച്ച വിജ്ഞാപനവും നോമിനേഷന്‍ സംബന്ധിച്ച വ്യവസ്ഥകളും, യു. എന്‍. സംസ്ഥാന സര്‍ക്കാരിനയച്ച കത്തുകളും സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;
(ഇ)ജനസന്പര്‍ക്ക പരിപാടി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ടു നടത്തുന്ന പരിപാടിയാണോ; സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കാളിത്തമുണ്ടായിരുന്നുവോ?
|
*20 |
പി.എസ്.സി. ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം
ശ്രീ. കെ. ശിവദാസന്‍ നായര്
,, ലൂഡി ലൂയിസ്
,, ഡൊമിനിക് പ്രസന്‍റേഷന്
,, എ.റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പി.എസ്.സി. ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം പരീക്ഷകളാണ് ഈ സംവിധാനത്തില്‍ നടത്തിയിട്ടുള്ളത്;
(ഡി)പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
|
*21 |
സോളാര്‍ സാന്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അനേ്വഷണം
ശ്രീ. ഇ. പി. ജയരാജന്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. കെ. രാധാകൃഷ്ണന്
'' എളമരം കരീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സോളാര്‍ സാന്പത്തിക തട്ടിപ്പിനെക്കുറിച്ച് അനേ്വഷിക്കാനുള്ള ജുഡീഷ്യല്‍ അനേ്വഷണ കമ്മീഷന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; സിറ്റിംഗ് ജഡ്ജിയെ കമ്മീഷനായി ലഭിക്കുന്നതിന് ഉതകുന്ന നിലയില്‍ പ്രശ്നത്തിന്‍റെ ഗൌരവവും മുഖ്യമന്ത്രിയുടെയും ഓഫീസിന്‍റെയും പങ്ക് ഉള്‍പ്പെടെയുള്ള ടേംസ് ഓഫ് റഫറന്‍സും ഹൈക്കോടതിയെ അറിയിച്ചിരുന്നുവോ;
(ബി)ജുഡീഷ്യല്‍ അനേ്വഷണത്തിന്‍റെ പരിഗണനാവിഷയങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടുന്ന സംഗതികള്‍ സംബന്ധിച്ച് എല്‍.ഡി.എഫ്. സംസ്ഥാനകമ്മിറ്റി നല്കിയ കത്ത് പരിശോധിക്കുകയുണ്ടായോ; അവ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്നതിന്‍റെ കാരണം വെളിപ്പെടുത്താമോ; സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവായ പരിഗണനാവിഷയങ്ങള്‍ എന്തെല്ലാമാണ്;
(സി)നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അനേ്വഷണം ഉറപ്പാക്കാന്‍ എല്‍.ഡി.എഫ്. മുന്നോട്ടുവെച്ച നിലപാട് എന്തായിരുന്നു; മുഖ്യമന്ത്രിയുടേയും ഓഫീസിന്‍റേയും പങ്കും ഇടപാടുകളും സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളുടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ എല്‍.ഡി.എഫ് നിലപാടുകള്‍ എത്രത്തോളം അനുയോജ്യമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
|
*22 |
മുപ്പത്തിയഞ്ചാം ദേശീയ ഗയിംസ്
ശ്രീ. വി. റ്റി. ബല്‍റാം
,, ജോസഫ് വാഴക്കന്‍
,, അന്‍വര്‍ സാദത്ത്
,, ഷാഫി പറന്പില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുപ്പത്തിയഞ്ചാം ദേശീയ ഗയിംസ് എന്നാണ് നടത്തുവാനുദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുമോ;
(ബി)ഇതോടനുബന്ധിച്ചുള്ള കളി സ്ഥലങ്ങളുടെ നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പ്രസ്തുത ഗയിംസിനായി നവീകരിക്കുന്നതും പുതുതായി നിര്‍മ്മിക്കുന്നതുമായ സ്റ്റേഡിയങ്ങള്‍ ഏതെല്ലാമെന്ന് വിശദീകരിക്കുമോ;
(ഡി)ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ ?
|
*23 |
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍
ശ്രീ. കെ. ദാസന്‍
,, എം. ഹംസ പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. വി. ചെന്താമരാക്ഷന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ വിദഗ്ദ്ധ സംഘത്തിന്‍റെ കണ്ടെത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)അട്ടപ്പാടിയിലെ വളര്‍ച്ച മുരടിച്ച കുട്ടികളെ സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു;
(സി)അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പോഷകാഹാരവും ചികിത്സയും നല്‍കുന്നതിലുണ്ടായ വീഴ്ചകള്‍ എന്തൊക്കെയായിരുന്നു;
(ഡി)പ്രസ്തുത വീഴ്ചകള്‍ വരുത്തിയ ഉദേ്യാഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്താണെന്നും പോഷകാഹാരവും ചികിത്സയും ആദിവാസികള്‍ക്ക് ഉറപ്പാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ?
|
*24 |
പതിനാലാം ധനകാര്യ കമ്മീഷന് നല്‍കിയ നിവേദനം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തില്‍ ആരൊക്കെയുമായി കൂടിക്കാഴ്ച നടത്തി;
(ബി)സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനുമുന്പാകെ എന്തൊക്കെ നിര്‍ദ്ദേശങ്ങളടങ്ങിയ നിവേദനമാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ?
|
*25 |
ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനം
ഡോ. കെ.ടി. ജലീല്
ശ്രീ. ജി. സുധാകരന്
,, ജെയിംസ് മാത്യു
,, എ. പ്രദീപ്കുമാര്‍
താഴെ കാണുന്ന
ചോദ്യ
ങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാനത്തെ പോലീസ് പരാജയപ്പെട്ടതില്‍ ബഹു. കേരള ഹൈക്കോടതി വിമര്‍ശനവും ഉത്ക്കണ്ഠയും രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന്‍റെകൂടി വെളിച്ചത്തില്‍ ആഭ്യന്തരവകുപ്പിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായോ;
(സി)രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ പോലീസിനെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
(ഡി)ഈ സര്‍ക്കാരിന്‍റെ ഇതിനകമുള്ള കാലത്തുള്ളതും മുന്‍ സര്‍ക്കാരിന്‍റെ ഇതേ കാലയളവിലുള്ളതുമായ ക്രൈം കേസുകളുടെ എണ്ണം താരതമ്യം ചെയ്ത് പരിശോധിച്ചിട്ടുണ്ടോ; വസ്തുതാവിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ഇ)എല്ലാവര്‍ക്കും നീതി ലഭിക്കാനും സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
*26 |
സാമൂഹ്യജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന സംഘടിത പ്രതിഷേധങ്ങള്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്
,, കെ. മുഹമ്മദുണ്ണി ഹാജി
,, എന്‍. ഷംസുദ്ദീന്‍
,, റ്റി. എ. അഹമ്മദ് കബീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംഘടിത പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ പൌരന്‍റെ സമാധാന ജീവിത/ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതും അതുമൂലമുള്ള സംഘര്‍ഷങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജനസേവനത്തിന്‍റെ കൂടി ഭാഗമായി പ്രവൃത്തിയെടുക്കുന്ന വ്യക്തികളെയും, ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഉപരോധിച്ചുകൊണ്ടോ, ശാരീരികമായി നേരിട്ട് പ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ടോ ഉള്ള സംഘടിത പ്രതിഷേധങ്ങള്‍, പ്രതിഷേധിക്കാനുള്ള അവകാശമായി അംഗീകരിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തിലുള്ള സമീപനമെന്താണെന്ന് വ്യക്തമാക്കുമോ;
(സി)ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനങ്ങളെയും, പൊതു സഞ്ചാര പാതകളെയും സംഘടിത ശക്തി ഉപയോഗിച്ച് ഉപരോധിക്കുകയും, പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ അഭിപ്രായ രൂപീകരണമുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ആരംഭം കുറിക്കുമോ?
|
*27 |
കണ്ണൂര്‍ വിമാനത്താവളം പദ്ധതി
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, സണ്ണി ജോസഫ്
'' ഐ. സി. ബാലകൃഷ്ണന്
'' വി. റ്റി. ബല്‍റാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിനുള്
ള ടെണ്ടര്‍ നടപടികളുടെ തല്‍സ്ഥിതി വ്യക്തമാക്കുമോ ;
(ഡി)കണ്ണൂര്‍ വിമാനത്താവളം എന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ?
|
*28 |
നഗര വനവത്കരണ പദ്ധതി
ശ്രീ. വി. ഡി. സതീശന്‍
,, സി. പി. മുഹമ്മദ്
,, റ്റി. എന്‍. പ്രതാപന്
,, എം. എ. വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നഗര വനവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)പദ്ധതി നടത്തിപ്പിലാക്കാനായുള്ള സ്ഥലം എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ ;
(ഡി)എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുവാന്‍ ഭരണ തലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കാമോ ?
|
*29 |
ജനമൈത്രി പോലീസ്
ശ്രീ. സി. പി. മുഹമ്മദ്
,, എ. റ്റി. ജോര്‍ജ്
,, കെ. മുരളീധരന്‍
,, ആര്‍. സെല്‍വരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ജനമൈത്രി പോലീസ് പദ്ധതി, പരാതികള്‍ പരിഹരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്‍മേല്‍ എന്തെല്ലാം തുടര്‍നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
*30 |
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ പട്ടിക ഗോത്ര വിഭാഗങ്ങളെ സംബന്ധിക്കുന്ന ശുപാര്‍ശകള്‍
ശ്രീ. എന്‍. ഷംസുദ്ദീന്‍
,, റ്റി. എ. അഹമ്മദ് കബീര്
,, വി. എം. ഉമ്മര്‍ മാസ്റ്റര്
,, കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ലാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പട്ടിക ഗോത്ര വിഭാഗം ജനതയുടെ ജീവിത സുരക്ഷാ സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന വിധത്തില്‍ എന്തെല്ലാം ശുപാര്‍ശകളാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത വിഭാഗങ്ങള്‍ക്ക് ഹാനികരമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടുകളിലുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തിലുള്‍പ്പെട്ടതും റിപ്പോര്‍ട്ടിനാധാരമായതുമായ പശ്ചിമഘട്ട മേഖലയില്‍ പട്ടിക ഗോത്ര വിഭാഗങ്ങളുടെ അംഗസംഖ്യ എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;
(ഡി)ഗോത്ര മേഖലയ്ക്ക് അനുഗുണമായ ശുപാര്‍ശകള്‍ നടപ്പാക്കിക്കിട്ടാന്‍ എന്തൊക്കെ നിയമാനുസൃത നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?
|
<<back |
|