|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*391
|
ഇ-ടെണ്ടര്‍ ബഹിഷ്കരിച്ച കരാറുകാര്‍
ശ്രീമതി കെ.എസ്. സലീഖ
ശ്രീ. എ. പ്രദീപ് കുമാര്
,, കെ.വി. അബ്ദുള്‍ ഖാദര്
,, കെ. കുഞ്ഞിരാമന്‍(ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഇക്കഴിഞ്ഞ ക്രിസ്തുമസ്സിന് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നതിനുളള വസ്തുക്കള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുളള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഇ-ടെണ്ടര്‍ മൊത്ത വിതരണ കരാറുകാര്‍ കൂട്ടത്തോടെ ബഹിഷ്കരിക്കുകയുണ്ടായോ;
(ബി)ടെണ്ടര്‍ ബഹിഷ്കരിച്ച കരാറുകാരെ കരിന്പട്ടികയില്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ പിന്നീട് നടന്ന ടെണ്ടറില്‍ ഇതേ വിതരണക്കാര്‍ പങ്കെടുക്കാന്‍ ഇടയായത് എന്തുകൊണ്ട് എന്ന് വിശദമാക്കാമോ;
(ഡി)സപ്ലൈകോ നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിന് ഉദ്യോഗസ്ഥര്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പോയതിനുശേഷം മൊത്തവിതരണക്കാരുമായി കരാറിലേര്‍പ്പെടാന്‍ ഉണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
(ഇ)ഇത് കോര്‍പ്പറേഷന് എത്ര സാന്പത്തിക നഷ്ടവും കാലതാമസവും ഉണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(എഫ്)ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ഒത്തുകളി നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ?
|
*392 |
ദുരന്തനിവാരണസംവിധാനം ആരംഭിക്കുന്നതിനുള്ള നടപടി
ശ്രീ. വി. പി. സജീന്ദ്രന്‍
,, വര്‍ക്കല കഹാര്‍
,, ജോസഫ് വാഴക്കന്
,, ഹൈബി ഈഡന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ദുരന്തനിവാര ണസംവിധാനം ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏതെല്ലാം വകുപ്പുകളാണ് ഇതിന്‍റെ പ്രവര്‍ത്തനവുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
*393 |
പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ നടപടി
ശ്രീ. റ്റി.യു. കുരുവിള
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്
,, സി.എഫ്. തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)രാജ്യത്തിന് മാതൃകയായി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഭാഗമായി എയ്ഡഡ് സ്കൂള്‍, കോളേജുകളിലെ അദ്ധ്യാപക നിയമനം അംഗീകരിക്കുന്നതില്‍ കാലതാമസം വരുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ?
|
*394 |
റോഡുകളുടെ നിലവാരം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, കെ. അച്ചുതന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;
(ഡി)ഈ പദ്ധതിയുടെ മതിപ്പ് ചെലവ് എത്രയാണ് ; വിശദമാക്കുമോ ;
(ഇ)പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളാണ് ധനസഹായം നല്‍കുന്നത് എന്നറിയിക്കുമോ ?
|
*395 |
മാവേലി ഹോട്ടലുകള്‍
ശ്രീ. സണ്ണി ജോസഫ്
,, സി. പി. മുഹമ്മദ്
,, തേറന്പില്‍ രാമകൃഷ്ണന്
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മാവേലി ഹോട്ടലുകള്‍ പുനരാരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്രസഹായമാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവ നടപ്പാക്കുന്നതില്‍ എത്ര മാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്?
|
*396 |
ഭക്ഷണശാലകളിലെ വില ഏകീകരണം
ശ്രീമതി ജമീലാ പ്രകാശം
ശ്രി. മാത്യു റ്റി തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവിന്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭക്ഷണ ശാലകളില്‍ ഏകീകരിച്ച വിലനിരക്ക് സന്പ്രദായം നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)വിലക്കയറ്റത്തിന്‍റെ മറവില്‍ ഉപഭോക്താക്കളെ അമിതമായി ചൂഷണം ചെയ്യുന്ന ഹോട്ടല്‍ ഉടമകള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
|
*397 |
ആധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള സര്‍വ്വേ നടപടികള്‍
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, ഡൊമിനിക് പ്രസന്‍റേഷന്
,, കെ. ശിവദാസന്‍ നായര്
,, എ. റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആധുനിക സര്‍വ്വേ സംവിധാനങ്ങളുപയോഗിച്ച് സര്‍വ്വേ നടത്തുന്നതിനു പരിശീലനം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ആയതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഇതുമൂലം എന്തെല്ലാം സൌകര്യങ്ങളാണു ജനങ്ങള്‍ക്കു ലഭിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുതരീതിയില്‍ സര്‍വ്വേ നടത്തുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
*398 |
വിദ്യാഭ്യാസ വകുപ്പില്‍ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പി. കെ. ഗുരുദാസന്‍
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. കെ. കെ. നാരായണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിദ്യാഭ്യാസ വകുപ്പില്‍ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍മാരെ നിയമിക്കാനുള്ള എന്തെങ്കിലും നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്‍പ്രകാരം നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
(സി)ഇത്തരം നിയമനങ്ങളുടെ മാനദണ്ധങ്ങള്‍ എന്താണ്; നിയമനം സംബന്ധിച്ച് ക്രമക്കേടുകള്‍ ഒഴിവാക്കിക്കൊണ്ടും കുറ്റമറ്റ രീതിയിലും നിയമനം നടത്തുമോ; വിശദമാക്കുമോ?
|
*399 |
കോളേജ്
ക്വാളിറ്റി
ഇംപ്രൂവ്മെന്‍റ്
പ്രോഗ്രാം
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഐ. സി. ബാലകൃഷ്ണന്‍
,, ഷാഫി പറന്പില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കോളേജ് ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ഏതെല്ലാം കോളേജുകളിലാണ് ഇത് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
(ഡി)നാക് റേറ്റിംഗ് ലഭിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രമാത്രം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്?
|
*400 |
അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍
ശ്രീ. മുല്ലക്കര രത്നാകരന്
,, വി. എസ്. സുനില്‍ കുമാര്
,, ഇ. കെ. വിജയന്‍
,, കെ. അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ ഏതു വരെയായി;
(ബി)ഇത്തരം വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വളരെ തുച്ഛമായ വേതനമാണ് സ്കൂള്‍ മാനേജുമെന്‍റുകള്‍ നല്‍കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ ചൂഷണം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അദ്ധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിനറിയാമോ; എങ്കില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ഈ മേഖലയില്‍ ഏതൊക്കെ സംഘടനകളാണ് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു വെളിപ്പെടുത്തുമോ?
|
*401 |
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍
ശ്രീ. എം. ഹംസ
'' എം. എ. ബേബി
'' പി. ശ്രീരാമകൃഷ്ണന്
'' പുരുഷന്‍ കടലുണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അനധികൃത വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അനുവദനീയമാണോ; എങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
(ബി)ഈ വിധത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം വരുന്ന അനധികൃത സ്കൂളുകള്‍ക്ക് അംഗീകാരം നല്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; മാനദണ്ധങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കുളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ചട്ടപ്രകാരമാണോ;
(സി)ഇത്തരം അനധികൃത സ്കൂളുകള്‍, തൊട്ടടുത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യം അറിവുള്ളതാണോ;
(ഡി)അനധികൃത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു നയിക്കും എന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
|
*402 |
പ്രകൃതി - സൌഹൃത കെട്ടിട നിര്‍മ്മാണം
ശ്രീ. എം. ഉമ്മര്
'' കെ. എന്‍. എ. ഖാദര്
'' അബ്ദുറഹിമാന്‍ രണ്ടത്താണി
'' പി. ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗ്രീന്‍ ബില്‍ഡിംഗ് പോളിസിയില്‍ കെട്ടിട നിര്‍മ്മാണം പ്രകൃതി സൌഹൃദമാക്കാന്‍ എന്തൊക്കെ മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)സ്വകാര്യവ്യക്തികള്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങള്‍ പ്രകൃതിസൌഹൃദമാക്കി നിര്‍മ്മിക്കുന്നതിന് പ്രോത്സാഹനാര്‍ത്ഥം എന്തെങ്കിലും സഹായം നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
*403 |
മണല്‍ ശേഖരണവും വിതരണവും
ശ്രീ. കെ. രാധാകൃഷ്ണന്
ഡോ. ടി.എം. തോമസ് ഐസക് ശ്രീ.
എ.കെ. ബാലന്‍
ശ്രീമതി കെ.കെ. ലതിക
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മണല്‍ ശേഖരണവും വിതരണവും നിലവില്‍ ഏത് ഏജന്‍സി മുഖേനയാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)മണല്‍വാരലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
(സി)സംസ്ഥാനത്തെ നദികളില്‍ നിന്നും വ്യാപകമായി അനധികൃത മണലൂറ്റ് നടക്കുന്ന കാര്യം അറിവുള്ളതാണോ; ഇത് തടയുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)നദീതട സംരക്ഷണ നിയമം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; ഇതിന്‍റെ ഭാഗമായി എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ഇ)നദീതട സംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരം പ്രത്യേക സംരക്ഷണസേന രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
*404 |
കരാറുകാര്‍ക്ക് കുടിശ്ശിക കൊടുത്തു തീര്‍ക്കാത്തിന്‍റെ കാരണങ്ങള്‍
ശ്രീ. മാത്യു റ്റി.തോമസ്
ശ്രീമതി.ജമീലാ പ്രകാശം
ശ്രീ. സി.കെ.നാണു
. '' ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റ് തുകയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ദര്‍ഘാസ് സമര്‍പ്പിക്കുന്ന രീതി കുറഞ്ഞു വരുന്നത് കരാറുകാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് കൊടുക്കാത്തതുകൊണ്ടാണ് എന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;
(ബി)മരാമത്ത് കരാറുകാര്‍ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്?
|
*405 |
ദേശീയപാതാവികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ മരവിപ്പിച്ച നടപടി
ശ്രീ.കോടിയേരി ബാലകൃഷ്ണന്
,, എ.കെ.ബാലന്‍
ശ്രീമതി കെ.കെ.ലതിക
ശ്രീ. പി.ശ്രീരാമകൃഷ്ണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദേശീയപാതാവികസനത്തിനായുളള ഭൂമി ഏറ്റെടുക്കുന്ന നടപടി മരവിപ്പിച്ചിട്ടുണ്ടോ;
(ബി)ഏതെല്ലാം ദേശീയ പാതകളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളാണ് നിര്‍ത്തിവെച്ചിട്ടുളളത്; ഇതിനുളള കാരണം വ്യക്തമാക്കാമോ;
(സി)ദേശീയപാതാവികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ആകെ എന്തു തുക വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുളളത്; എങ്കില്‍ എത്ര എന്നറിയിക്കുമോ;
(ഡി)ഈ ആവശ്യത്തിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്?
|
*406 |
ഭൂമിയുടെ ന്യായവിലയും മാര്‍ക്കറ്റ് വിലയും തമ്മിലുളള അന്തരം
ശ്രീ. റോഷി അഗസ്റ്റിന്
'' പി.സി.ജോര്‍ജ്
'' എം.വി.ശ്രോയാംസ് കുമാര്
'' എന്‍.ജയരാജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവിന്‍ സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭൂമിയുടെ ന്യായവിലയും മാര്‍ക്കറ്റ് വിലയും തമ്മില്‍ അന്തരം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഭൂമിയുടെ ന്യായവില നിശ്ചയിച്ചിട്ടുളളതില്‍ ഏതെങ്കിലും തരത്തില്‍ അപാകതകള്‍ കടന്നുകൂടിയതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(സി)നിലവിലുളള ഭൂമിയുടെ ഫെയര്‍ വാല്യവും മാര്‍ക്കറ്റ് വിലയും തമ്മിലുളള ഗണ്യമായ അന്തരത്തെക്കുറിച്ച് പഠനം നടത്തി പുതിയ ഫെയര്‍ വാല്യൂ നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
*407 |
പൊതു വിദ്യാലയങ്ങളിലെ ലൈബ്രറികള്‍
ശ്രീ. സി. ദിവാകരന്
,, ഇ. ചന്ദ്രശേഖരന്
,, വി. ശശി
ശ്രീമതി ഗീതാ ഗോപി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ എത്ര പൊതുവിദ്യാലയങ്ങളില്‍ ലൈബ്രറികള്‍ ഉണ്ട്; ഇവയില്‍ പ്രവര്‍ത്തനക്ഷമമായ ലൈബ്രറികള്‍ എത്ര;
(ബി)വിദ്യാലയങ്ങളിലെ ലൈബ്രറികളെ സംബന്ധിച്ച എതെങ്കിലും പഠന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടോ; എങ്കില്‍ ഈ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തെല്ലാമാണെന്നും അവ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
(സി)വിദ്യാലയങ്ങളിലെ ലൈബ്രറികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
|
*408 |
കയര്‍തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ്
ശ്രീ. അന്‍വര്‍ സാദത്ത്
,, സണ്ണി ജോസഫ്
,, എം. എ. വാഹീദ്
,, ബെന്നി ബെഹനാന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ മേഖലയില്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)കയര്‍പിരി മേഖലയില്‍ കൂലിവര്‍ദ്ധനവില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്; വിശദാംശങ്ങള്‍ അറിയിക്കുമോ;
(സി)ഉല്പ്പന്ന മേഖലയില്‍ കുറഞ്ഞകൂലി എത്രയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്; വിശദമാക്കുമോ;
(ഡി)തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
*409 |
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
,, സി.കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
(ബി)കുട്ടികള്‍ കൂടുതല്‍ കൊഴിഞ്ഞുപോകുന്ന ജില്ലകള്‍ ഏതൊക്കെയെന്ന് പരിശോധിച്ച് പരിഹാരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(സി)രാജ്യത്ത് ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനത്ത് അത് പൂര്‍ണ്ണമായും തടയാനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ?
|
*410 |
റോഡ് അറ്റകുറ്റപണികളുടെ ആവര്‍ത്തന ചെലവുകള്‍
ശ്രീ. പി. എ. മാധവന്
,, ആര്‍. സെല്‍വരാജ്
,, വി. റ്റി. ബല്‍റാം
,, പി. സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റോഡുകളുടെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള അറ്റകുറ്റപണികളുടെ ഭാരിച്ച വാര്‍ഷിക ആവര്‍ത്തനചെലവുകള്‍ കുറയ്ക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(ബി)ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ നിര്‍മ്മാണത്തിലും അറ്റകുറ്റ പണികളിലും അവലംബിച്ച രീതി മറ്റുള്ളവയുടെ കാര്യത്തിലും പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഈ രീതി ഏതെല്ലാം പാതകളിലാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
|
*411 |
പാഴായിപോകുന്ന ഭക്ഷ്യ വസ്തുക്കള്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
,, റ്റി. എ. അഹമ്മദ് കബീര്
,, കെ. എം. ഷാജി
,, കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളില്‍ ശരാശരി മൂന്നിലൊന്നോളം ഭാഗം പാഴായിപ്പോകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്നതോ, അന്യസംസ്ഥാനങ്ങളില്‍നിന്നുകൊണ്ടുവരുന്നതോ ആയ ഭക്ഷ്യവസ്തുക്കളില്‍ എത്രത്തോളം പാഴായിപ്പോകുന്നുണ്ടെന്നതിന്‍റെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)ഭക്ഷ്യ വിഭവങ്ങള്‍ പാഴാകുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുന്നതിനും അവയുടെ സംരക്ഷണക്കാര്യത്തിലും കാര്യക്ഷമമായ ഉപയോഗക്രമം സ്വീകരിക്കുന്നകാര്യത്തിലും അവബോധം വളര്‍ത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ ?
|
*412 |
ഹില്‍ ഹൈവേയുടെ നിര്‍മ്മാണ പുരോഗതി
ശ്രീ. സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ഹില്‍ ഹൈവേയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ ;
(ബി)ഹില്‍ ഹൈവേയുള്‍പ്പെടെ പുതിയ റോഡുകള്‍ റബ്ബറൈസ്ഡ് ടാറിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;
(സി)ജനവാസമേഖലകളെ കൂടുതലായി ബുദ്ധിമുട്ടിക്കാതെ പുതിയ ആധുനിക പാതകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
*413 |
പാചകവാതക സബ്സിഡി
ശ്രീ. സി. കൃഷ്ണന്
,, പി. ശ്രീരാമകൃഷ്ണന്
,, കെ. കെ. ജയചന്ദ്രന്
ശ്രീമതി കെ. കെ. ലതിക
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടുള്ള നിലപാട് വ്യക്തമാക്കാമോ;
(ബി) ഇതു സംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായോ; വിശദാംശം ലഭ്യമാ ക്കാമോ;
(സി)ആധാര്‍ നിര്‍ബന്ധമാക്കുന്പോള്‍ രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത ഉപഭോക്താക്കളുടെ കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്?
|
*414 |
വ്യാജരേഖ ചമച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമി കയ്യേറ്റം
ശ്രീ. പി. റ്റി. എ. റഹീം
,, വി. ശിവന്‍കുട്ടി
,, ബി. ഡി. ദേവസ്സി
ശ്രീമതി പി. അയിഷാ പോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവു കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വ്യാജരേഖ ചമച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഭൂമി കയ്യേറിയതും വില്പന നടത്തിയതും സംബന്ധിച്ച് ഇതിനകം ഉന്നയിക്കപ്പെട്ട എന്തെല്ലാം ആക്ഷേപങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)വസ്തുതകളും കേസുകളും മറച്ചുവച്ച് ഏതെല്ലാം എസ്റ്റേറ്റുകള്‍ ഇതിനകം വില്പന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്;
(സി)വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍നടപടി സ്വീകരിക്കുകയുണ്ടായി?
|
T *415 |
സ്കൂള്‍ കായിക മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് റാഞ്ചിയിലേയ്ക്കുള്ള യാത്രാ സൌകര്യം ഏര്‍പ്പെടുത്തിയതില്‍ വന്ന വീഴ്ച
ശ്രീ. തോമസ് ചാണ്ടി
,, എ. കെ. ശശീന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2014-ലെ അഖിലേന്ത്യാ സ്കൂള്‍ കായിക മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് റാഞ്ചിയിലേയ്ക്കുള്ള യാത്രയ്ക്ക് മതിയായ റിസര്‍വേഷന്‍ ലഭിക്കാതിരുന്നതും, അതു കാരണം കുട്ടികള്‍ ബുദ്ധിമുട്ടിയതുമായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്മേല്‍ അന്വേഷണം നടത്തിയോ; എന്തുകൊണ്ട് ഇപ്രകാരം സംഭവിച്ചുവെന്ന് വിശദമാക്കാമോ;
(സി)കുട്ടികള്‍ക്ക് റിസര്‍വേഷന്‍ യഥാസമയം ലഭ്യമാക്കാതിരുന്നവരുടെ പേരില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
(ഡി)ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ?
|
*416 |
റേഷന്‍ വിതരണത്തില്‍ തടസ്സം
ശ്രീ. കെ.കെ. ജയചന്ദ്രന്
,, പി.കെ. ഗുരുദാസന്
,, ജി. സുധാകരന്
,, സി.കെ. സദാശിവന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ലൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റേഷന്‍ വിതരണത്തില്‍ തടസ്സങ്ങളുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഫലമായി കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കാത്തത് അറിവുള്ളതാണോ; റേഷന്‍ വിതരണം മാറ്റിവയ്ക്കുന്നത് യഥാസമയം ഉപഭോക്താക്കളെ അറിയിക്കാത്തതുകാരണം അവര്‍ക്ക് റേഷന്‍ വാങ്ങാന്‍ കഴിയുന്നില്ല എന്നതും ആ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നതും സംബന്ധിച്ച് അന്വേഷിക്കുമോ;
(സി)ഇത്തരം നടപടികള്‍ പൊതുജനത്തെ റേഷന്‍ സന്പ്രദായത്തില്‍നിന്നും അകറ്റി ക്രമേണ റേഷന്‍ തന്നെ ഇല്ലാതാക്കുമെന്ന ആശങ്ക പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
|
*417 |
കെ.എസ്.ടി.പി.-രണ്ടാംഘട്ട പ്രവര്‍ത്തനം
ശ്രീ. എ. കെ. ബാലന്
,, കെ. സുരേഷ് കുറുപ്പ്
,, എ. എം. ആരിഫ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഏതെല്ലാം പാതകളാണ് കെ.എസ്.ടി.പി.യുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)രണ്ടാംഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുകയുണ്ടായോ; എങ്കില്‍ ഇതിനുള്ള കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പില്‍ ഫണ്ടിംഗ് ഏജന്‍സിയായ ലോകബാങ്കുമായി എന്തെങ്കിലും തര്‍ക്കം നിലനിന്നിരുന്നുവോ; വിശദമാക്കുമോ;
(ഡി)എം. സി. റോഡിന്‍റെ ഏതൊക്കെ മേഖലകളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഇത് എത്ര റീച്ചുകളായാണ് കരാര്‍ നല്‍കുന്നത്;
(ഇ)ഈ പ്രവൃത്തിയുടെ കരാര്‍ ഏത് കന്പനിക്കാണ് നല്‍കിയിട്ടുള്ളത്; ഇതില്‍ എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായിരുന്നോ; കാരണം വിശദമാക്കുമോ;
(എഫ്)കെ.എസ്.ടി.പി. രണ്ടാംഘട്ട പ്രവര്‍ത്തനം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത് ?
|
*418 |
സ്കൂള്‍ പാഠപുസ്തക വിതരണ സംവിധാനം
ശ്രീ. രാജു എബ്രഹാം
'' സാജു പോള്‍
'' ബി. സത്യന്
'' ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് ടെക്സ്റ്റ് ബുക്ക് ഓഫീസ് സംവിധാനം നിലവിലുണ്ടോ;
(ബി)ഇല്ലെങ്കില്‍ പകരം പാഠപുസ്തകവിതരണത്തിന് എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
(സി)സ്വകാര്യ ഏജന്‍സികള്‍ വഴി ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതില്‍ അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടോ;
(ഡി)സ്കൂള്‍ തുറന്ന് ആറ് മാസത്തിനുശേഷവും സ്കൂളുകളില്‍ പുസ്തകം ലഭ്യമാകാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് ടെക്സ്റ്റ്ബുക്ക് ഡിപ്പോ നിര്‍ത്തലാക്കേണ്ടി വന്നതെന്ന് വിശദമാക്കാമോ;
(ഇ)അടുത്ത അദ്ധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ ഏത് ഏജന്‍സി വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
|
*419 |
"ഭൂരഹിതരില്ലാത്ത കേരളം പദ്ധതി' പ്രകാരം അനുവദിച്ച ഭൂമി
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ഇ.പി.ജയരാജന്
'' എം.ചന്ദ്രന്
'' കെ.കുഞ്ഞിരാമന്‍(ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)"ഭൂരഹിതരില്ലാത്ത കേരളം പദ്ധതി' പ്രകാരം ഉപഭോക്താക്കള്‍ക്ക് അനുവദിച്ച ഭൂമി വിദൂര ജില്ലകളിലാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ അനുവദിച്ചു നല്‍കിയിട്ടുളള ഭൂമി ഉപഭോക്താക്കള്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ അവ ഭൂമാഫിയകളുടെ കൈകളില്‍ എത്തുമെന്നകാര്യം അറിവുളളതാണോ;
(സി)ഭൂരഹിതരായ ജനങ്ങള്‍ക്ക് അവരുടെ ജില്ലകളില്‍ തന്നെ ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)കാസര്‍ഗോഡ് ജില്ലയില്‍ ഇതിനായി 30,000 ലേറെ പ്ലോട്ടുകള്‍ കണ്ടെത്തിയിട്ടുളള കാര്യം അറിവുളളതാണോ;
(ഇ)ഇവയുടെ വിതരണം എപ്രകാരം ആയിരിക്കുമെന്ന് അറിയിക്കുമോ?
|
*420 |
സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്്ട്
ശ്രീ. ജോസഫ് വാഴക്കന്
,, റ്റി. എന്‍. പ്രതാപന്
,, അന്‍വര്‍ സാദത്ത്
,, കെ. ശിവദാസന്‍ നായര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്‍റ് പ്രോജക്്ടിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;
(ബി)റോഡിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രോജക്്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങളെന്തെല്ലാം;
(സി)എത്ര കിലോമീറ്റര്‍ റോഡാണ് പ്രോജക്്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)പ്രോജക്്ടിന്‍റെ നടത്തിപ്പിന് ഏതുതരം പങ്കാളിത്തമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങളെന്തെല്ലാം;
(ഇ)ഏത് മാതൃകയിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത് വിശദമാക്കുമോ?
|
<<back |
|