UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
25.03.2025  UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5847.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോട്ടയം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും മുഖാന്തരം എത്ര പേര്‍ക്കാണ് സൗജന്യ നിയമസഹായം നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുജനങ്ങള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
5848.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്സ്ഫെഡിന്റെ കീഴില്‍ നടുവണ്ണൂര്‍ മന്ദന്‍കാവില്‍ പ്രവര്‍ത്തിച്ചുവരുന്ന കാലിക്കറ്റ് ഇന്റഗ്രേറ്റഡ് പവര്‍ലൂം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മെഷിനറികള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സൊസൈറ്റിയ്ക്ക് ധനസഹായം അനുവദിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ധനസഹായം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ടെക്സ്ഫെഡിന്റെ കീഴിലുള്ള ഏതൊക്കെ പവര്‍ലൂം സൊസൈറ്റികള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
5849.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ വിവിധ ബജറ്റുകളിൽ പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എത്ര തുകയാണ് ബജറ്റ് വിഹിതമായി നല്‍കിയത് എന്ന് വർഷം തിരിച്ചു നൽകാമോ; ഓരോ സ്ഥാപനത്തിനുമുള്ള ബജറ്റ് വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ?
5850.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964 മുതൽ വ്യവസായ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ നേരിടുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത കമ്പനിയുടെ ഉല്പന്നങ്ങൾക്ക് വൻ ഡിമാന്റുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം മൂലധനമില്ലാത്തതിനാൽ അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പോലും സാഹചര്യമില്ലാത്ത നിലവിലെ സ്ഥിതി പരിഗണിച്ച് സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
കമ്പനിയുടെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ സ്ഥലം ഇന്‍ഫോ പാര്‍ക്കിന് വിറ്റ് സാമ്പത്തിക ബാധ്യത ലഘുകരിക്കുന്നതിന് വേണ്ട സത്വര നടപടി സ്വീകരിക്കുമോ?
5851.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള പാെതുമേഖലാ സ്ഥാപനങ്ങള്‍ ഏതാെക്കെയാണെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത പാെതുമേഖലാ സ്ഥാപനങ്ങള്‍ പ്രോഫിറ്റ് ഗ്രാഫ് അനുസരിച്ച് ലിസ്റ്റ് ചെയ്ത് അറിയിക്കാമോ;
( സി )
ഇതില്‍ നഷ്ടത്തിലുള്ള പാെതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാേ; എങ്കിൽ അവയുടെ പേര് വിവരം ലഭ്യമാക്കാമാേ?
5852.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥനത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെന്നും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാലകാലങ്ങളില്‍ മോണിട്ടര്‍ ചെയ്യുന്നതിനായി എന്തെല്ലാം ക്രമീകരണങ്ങള്‍ നിലവിലുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുവാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
5853.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനിമേഷൻ, വിഷ്വൽ എഫക്ട്, ഗെയിമിംഗ്, കോമിക്സ് എന്നിവ ഉൾപ്പെടെയുള്ള എ.വി.ജി.സി. വ്യവസായ മേഖലയിലെ സംരംഭകർക്ക് സഹായം അനുവദിക്കുമെന്ന നടപ്പ് വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഇനത്തിൽ നാളിതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
5854.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ സംസ്ഥാനത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളും വിജയകരമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സമ്മിറ്റില്‍ പങ്കെടുത്ത ആഗോള നിക്ഷേപകരുടെ പ്രതികരണം ഏത് രീതിയിലായിരുന്നു; വിശദമാക്കുമോ;
( സി )
പ്രസ്തുത സമ്മിറ്റിലൂടെ പ്രതീക്ഷിക്കുന്ന തൊഴിലവസരം സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
5855.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഭൂമിയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എത്ര ഭൂമി അനുവദിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഭൂമി ലഭിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേര് വിവരങ്ങളും അനുവദിച്ച ഭൂമിയുടെ അളവും പട്ടിക രൂപത്തിൽ ലഭ്യമാക്കാമോ;
( സി )
പിറവം മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഭൂമിയാണ് വ്യവസായ ആവശ്യത്തിന് നല്‍കാതെ നിഷ്ക്രിയമായി കിടക്കുന്നതെന്ന് വ്യക്തമാക്കാമോ?
5856.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പ്രകാരം സംസ്ഥാനത്തെ ഓരോ ജില്ലയിലും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ബിസിനസ് തുടങ്ങുവാൻ വേണ്ടി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി തുടങ്ങുവാൻ വേണ്ടി തൊഴിൽ നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
5857.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ പ്രകൃതിദത്ത റബ്ബര്‍ വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് വിഭാവനം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
റബ്ബര്‍ വ്യവസായ രംഗത്ത് നിക്ഷേപം സമാഹരിക്കുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനിയില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി പ്രസ്തുത രംഗത്ത് നിക്ഷേപിക്കുവാന്‍ നിക്ഷേപകര്‍ സന്നദ്ധരായിട്ടുണ്ടോ; വ്യക്തമാക്കുമോ?
5858.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ രൂപീകരിച്ച വ്യവസായ നയത്തിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഏഴ് പ്രധാന രംഗങ്ങളില്‍ പരിഷ്കരണ നടപടികള്‍ സ്വീകരിക്കുന്നതിനും അതിലൂടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദ ആവാസ വ്യവസ്ഥയായി ഉയര്‍ത്തിക്കാെണ്ടു വരുന്നതിനും കഴിഞ്ഞിട്ടുണ്ടാേ; വിശദീകരിക്കുമാേ;
( ബി )
വ്യവസായ നയം പ്രകാരം മുന്‍ഗണന നിശ്ചയിച്ച എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടാേ; വിശദമാക്കുമാേ;
( സി )
മെഡിക്കല്‍ ഉപകരണ വ്യവസായ രംഗത്ത് ഉണ്ടായിട്ടുള്ള പുരാേഗതി വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമാേ ?
5859.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക സാമ്പത്തികഫോറത്തില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം സംസ്ഥാനത്തെ നിക്ഷേപസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രമാത്രം നിര്‍ണ്ണായകമായിരുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വ്യവസായമേഖലയില്‍ സംസ്ഥാനം നേടിയിട്ടുളള പുരോഗതി ഒരു ആഗോളഫോറത്തില്‍ ചര്‍ച്ചയായി എന്നത് സംസ്ഥാനത്ത് നടത്തിയ ആഗോള നിക്ഷേപക ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് കാരണമായിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ലോക സാമ്പത്തികഫോറത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിക്കുകയുണ്ടായോ; പ്രസ്തുത നേട്ടത്തിന് ആധാരമായ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ?
5860.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്പന്ന വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ ആരംഭിക്കുന്ന വ്യവസായങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി എന്തൊക്കെ അനുമതികള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് വിശദമാക്കാമോ?
5861.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ പാര്‍ക്കുകളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളിലെ ഗവേഷണ ഫലവുമായി ബന്ധപ്പെട്ട ഉല്പാദന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമോ; വിശദമാക്കുമോ?
5862.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന വിവിധ പദ്ധതികള്‍ എന്തെല്ലാമാണെന്നും അവയുടെ പുരോഗതിയും അറിയിക്കാമോ?
5863.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തൊട്ടാകെ പുതുസംരംഭങ്ങൾ ആരംഭിക്കുന്നതിനായി നടപ്പു സാമ്പത്തിക വർഷം ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക അനുവദിച്ചുവെന്നും അതിൽ എത്ര തുക ചെലവഴിച്ചുവെന്നും എത്ര സംരംഭങ്ങൾക്ക് സഹായം നൽകിയെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
5864.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര മണ്ഡലത്തില്‍ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുളള താമരക്കുളം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തകര്‍ന്ന് അതീവ ശോചനീയാവസ്ഥയില്‍ ആയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് പുനരുദ്ധാരണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5865.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിൽ അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 2016 മുതൽ സർക്കാർ അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിക്കാനുണ്ടെന്നും അവ പൂർത്തീകരിക്കാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
5866.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ രാരോത്ത് വില്ലേജിൽ ഉൾപ്പെട്ട കട്ടിപ്പാറ വ്യവസായ എസ്റ്റേറ്റിന്റെ നിർമ്മാണപുരോഗതി സംബന്ധിച്ച് വിശദീകരിക്കാമോ;
( ബി )
2025 -26 സാമ്പത്തികവർഷത്തിൽ പ്രസ്തുത വ്യവസായ എസ്റ്റേറ്റിലെ പ്ലോട്ടുകൾ സംരംഭകർക്ക് അലോട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
5867.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ എത്ര മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
5868.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വ്യവസായ വകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ ക്രമക്കേട് സംബന്ധിച്ചും വകുപ്പ് തലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
5869.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈപ്പിന്‍ മണ്ഡലത്തില്‍ എത്ര ചെറുകിട സംരംഭങ്ങള്‍ക്ക് അനുമതിയും സഹായവും ലഭിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
5870.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭ വികസന പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി പ്രകാരം പൂഞ്ഞാർ മണ്ഡലത്തില്‍ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ?
5871.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭകര്‍ക്കായുളള കെ-സ്വിഫ്റ്റ് പദ്ധതിയില്‍ വെെപ്പിന്‍ മണ്ഡലത്തില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ലഭിച്ച അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നും വിശദമാക്കാമോ?
5872.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാം; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ജില്ലയില്‍ പുതുതായി ആരംഭിച്ച വ്യവസായ സംരംഭങ്ങളുടെ നിലവിലെ സ്ഥിതി എന്താണ്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
5873.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എത്ര ചെറുകിട സംരംഭങ്ങള്‍ക്ക് അനുമതിയും സഹായവും ലഭിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
5874.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യസംസ്കരണ വ്യവസായങ്ങളുടെ സാധ്യത അനാവരണം ചെയ്യുന്നതിന് ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഉച്ചകോടിയുടെ ഭാഗമായി, ഈ രംഗത്ത് സംസ്ഥാനത്തെ അനുകൂല സാഹചര്യങ്ങളും നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച് സമഗ്രമായ ചര്‍ച്ച സംഘടിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ആഗോള നിക്ഷേപകരെയും ആഭ്യന്തര നിക്ഷേപകരെയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പാക്കിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സഹായകമാണോ; വിശദമാക്കുമോ;
( ഡി )
ഫുഡ്ടെക് വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനും ഇതിനാവശ്യമായ നയപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
5875.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2011-2016 സര്‍ക്കാരിന്റെ കാലത്ത് പ്രവൃത്തി നിലച്ചുപോയ ഗെയില്‍ വാതക പെെപ്പ് ലെെന്‍ പദ്ധതി 2016-ലെ സര്‍ക്കാര്‍ വന്നതിന് ശേഷം തടസ്സങ്ങള്‍ നീക്കി മുന്നോട്ടു കൊണ്ടു പോയതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ആയതിന്റെ എത്ര ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഗെയില്‍ പെെപ്പ് ലെെന്‍ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നൽകുമോ?
5876.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്‌.സി. മുഖേന അല്ലാതെയുളള നിയമനങ്ങൾ നടത്തുന്നതിനായി പബ്ലിക് സെക്ടർ സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വ്യവസായ വകുപ്പിന് കീഴിലുള്ള ഓരോ പൊതുമേഖലാ സ്ഥാപനത്തിലും പി.എസ്.സി. മുഖേന അല്ലാതെ ഏതെല്ലാം തസ്തികകളിലേക്കാണ് നിയമനം നടത്തിയതെന്നും ഓരോ തസ്തികയിലേക്കും എത്ര പേരെ നിയമിച്ചുവെന്നും വിശദമാക്കുമോ?
5877.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കലയില്‍ കിന്‍ഫ്രായുടെ ഗ്ലോബല്‍ ആയൂര്‍വേദ വില്ലേജ് പദ്ധതി ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5878.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ നിലവില്‍ എത്ര വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ആരംഭിച്ച വ്യവസായങ്ങള്‍ എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
കോളേജ് വിദ്യാര്‍ത്ഥികളിലെ സംരംഭകത്വ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും വ്യവസായ വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
5879.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട വ്യവസായ യുണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള ഫണ്ടിന്റെ അപര്യാപ്തതയുള്ളവർക്ക് എന്തൊക്കെ സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അറിയിക്കാമോ?
5880.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ നിയമപ്രകാരം സ്ഥാപനങ്ങൾക്ക് ഏതാെക്കെ ലെെസന്‍സുകള്‍ എടുക്കുന്നതിനാണ് മൂന്നര വര്‍ഷം വരെ ഇളവ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമാേ; കെട്ടിട നമ്പര്‍ ലഭിയ്ക്കാത്ത കെട്ടിടത്തില്‍ ഇപ്രകാരം സംരംഭം തുടങ്ങുന്നതിന് സാധിക്കുമാേ; വിശദമാക്കാമാേ?
5881.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ല്‍ ആരംഭിച്ച കൊച്ചി-ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; നാളിതുവരെ എത്രകോടി രൂപ പ്രസ്തുത പദ്ധതിയ്ക്കായി ചെലവഴിച്ചിട്ടുണ്ട് എന്നത് ഇനം തിരിച്ച് ലഭ്യമാക്കുമോ?
5882.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം പുല്ലുപാറയിൽ ഐ.ടി. പാർക്ക് സ്ഥാപിക്കാനായി ഏറ്റെടുത്ത ഭൂമി കെെമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നതതലത്തില്‍ പരിഹരിച്ച് ഭൂമി കെെമാറ്റം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമാേ; അറിയിക്കാമാേ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രസ്തുത വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടാേ; വ്യക്തമാക്കാമാേ?
5883.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തില്‍ സ്വയം സംരംഭകര്‍ക്കായി 2016-ന് ശേഷം നാളിതുവരെ വ്യവസായ വകുപ്പ് നടപ്പിലാക്കിയ വിവിധ സഹായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിലൂടെ എത്ര സംരംഭകർക്കായി ആകെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?
5884.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടുള്ള അവശ്യ വസ്തുക്കളായ കമ്പി, സിമന്റ്, പി.വി.സി-ഇരുമ്പ് പൈപ്പുകള്‍ എന്നിവയുടെ വില കുറയ്ക്കുാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
5885.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സ‍ർക്കാരിന്റെ കാലത്ത് മണലൂർ മണ്ഡലത്തിൽ എത്ര പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇതിലൂടെ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്ന് അറിയിക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് മണലൂർ മണ്ഡലത്തിൽ സംരംഭകർക്കായി വ്യവസായ വകുപ്പ് നൽകിയ സഹായങ്ങൾ, വായ്പാ പദ്ധതികൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാമോ?
5886.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം സ്പിന്നിംഗ് മില്ലിൽ സ്റ്റാഫിനും ഓഫീസേഴ്സിനും ശമ്പളം ഈ സര്‍ക്കാര്‍ വർധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; പ്രസ്തുത മാനദണ്ഡപ്രകാരം തൊഴിലാളികൾക്ക് ശമ്പളം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്നത്തേക്ക് ശമ്പള വർദ്ധന നടപ്പിലാക്കാനാവുമെന്ന് വെളിപ്പെടുത്തുമോ;
( ബി )
ദീർഘകാല കരാറിൽ നാലുവർഷം കാലാവധി പൂർത്തിയാക്കിയ തൊഴിലാളികള്‍ക്ക് കമ്പനികളിൽ ശമ്പള വർധന ചർച്ചകൾ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഉടനെ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റിയും പി.എഫ്. കുടിശികയും നൽകാനുണ്ടോ; എങ്കിൽ ഓരോ സ്ഥാപനത്തിന്റെ പേരും എന്തു തുകയാണ് നൽകാൻ ഉള്ളതെന്നും വെളിപ്പെടുത്തുമോ;
( ഡി )
സ്പിന്നിംഗ് മില്ലുകളിൽ കോടതിവിധി പ്രകാരം ഗ്രാറ്റ്വിറ്റി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം സ്ഥാപനങ്ങളാണെന്നും എത്രപേർക്കാണെന്നും വ്യക്തമാക്കാമോ?
5887.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വൈപ്പിന്‍ മണ്ഡലത്തില്‍ ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം അറിയിക്കാമോ; പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രസ്തുത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തില്‍ എത്ര തുകയുടെ നിക്ഷേപവും എത്ര തൊഴിലവസരവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
5888.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. എച്ച്. സലാം
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക സൗഹൃദ അന്തരീക്ഷം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പ്രാദേശിക സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
പ്രാദേശിക തലത്തില്‍ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രസ്തുത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വ്യവസായ പരിതഃസ്ഥിതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച വിവര ശേഖരണം നടത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ സംരംഭകരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
തദ്ദേശതലത്തില്‍ രൂപീകരിക്കുന്ന സംരംഭസഭകളിലൂടെ ഈ മേഖലയിലെ സംരംഭകര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദീകരിക്കുമോ?
5889.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിലെ കാലോചിതമായി പരിഷ്കരിക്കേണ്ട നിയമങ്ങൾ പരിഷ്കരിക്കുവാൻ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംരംഭകർക്കും നിക്ഷേപകർക്കും കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് ആവശ്യമായ നിയമ/ചട്ട പരിഷ്കാരങ്ങൾ ഈ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ അവ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5890.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് സി.എന്‍.ജി. ഫില്ലിംഗ് സ്റ്റേഷനുകള്‍ നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത താലൂക്കില്‍ ആവശ്യത്തിന് സി.എന്‍.ജി. ഫില്ലിംഗ് സ്റ്റേഷനുകള്‍ ഇല്ലാത്തത് കാരണം പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5891.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാലൂര്‍ കെ.എസ്.ഐ.ഡി.സി. യിൽ അണ്‍ഡവലപ്പ്ഡ് ഏരിയയായി എത്ര ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഡോ. ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ: ആര്‍ട്സ് &സയന്‍സ് കോളേജിന് കളിക്കളം നിര്‍മ്മിക്കുന്നതിന് വിട്ടുനല്‍കാന്‍ കോളേജ് അധികൃതർ അപേക്ഷ നൽകിയിരുന്നോ; പ്രസ്തുത അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
5892.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക സഹായ പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ചിരുന്നതിൽ എന്തു തുക അനുവദിച്ചുവെന്നും ഏതൊക്കെ ഇനങ്ങളിലായാണ് പ്രസ്തുത തുക ചെലവഴിച്ചതെന്നും വിശദാംശം വ്യക്തമാക്കുമോ?
5893.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായികാവശ്യത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി ഉപയോഗപ്പെടുത്താതെ വെറുതെയിട്ടാല്‍ ആയത് നിയമപരമായി തിരിച്ചെടുക്കുന്നതിന് വ്യവസ്ഥയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
മാവൂര്‍ ഗ്വാളിയാര്‍ റയണ്‍സിന് വ്യവസായ ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി പതിറ്റാണ്ടുകളായി ഉപയോഗപ്പെടുത്താതെ കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതിയിലുള്ള കേസ് അനന്തമായി നീണ്ടുപോവുന്നതിന് പിറകിലുള്ള സാഹചര്യം സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5894.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട സംരംഭങ്ങളുടെ വായ്പാ ബന്ധിത പ്രൊജക്റ്റുകൾക്ക് മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തി; എത്ര തുക അനുവദിച്ചു; നാളിതുവരെ എത്ര തുക ചെലവഴിച്ചു; ഏതൊക്കെ ഇനങ്ങളിലാണ് ചെലവഴിച്ചത്; എത്ര സംരംഭങ്ങൾക്ക് സഹായം നൽകി; വിശദാംശം വ്യക്തമാക്കുമോ?
5895.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന് നടപ്പു സാമ്പത്തിക വർഷം ബഡ്ജറ്റിൽ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; അതില്‍ എത്ര തുക അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും വിശദാംശം ലഭ്യമാക്കുമോ?
5896.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ സയ്യിദ് അബ്ദുൽ റഹിമാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഗവണ്‍മെന്റ് കോളേജില്‍ ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിനായി കിഫ്ബി മുഖേന 6 കോടി രൂപ അനുവദിക്കുകയും നിര്‍മ്മാണ ചുമതല 'കിറ്റ്കോ' ഏറ്റെടുക്കുകയും ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തീകരിക്കാനാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണമേറ്റെടുത്ത കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോയിട്ടും 'കിറ്റ്കോ'യുടെ അനാസ്ഥ കാരണം ബദല്‍ മാര്‍ഗ്ഗം കണ്ടെത്താനോ പദ്ധതി പൂര്‍ത്തീകരിക്കുവാനോ സാധിക്കാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ 'കിറ്റ്കോ'യുടെ ഉത്തരവാദിത്തപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമോയെന്ന് വ്യക്തമാക്കുമോ?
5897.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ വെളളയില്‍ ഭട്ട് റോഡില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സിഡ്കോയുടെ കീഴിലുളള കെട്ടിടങ്ങള്‍ ഉപയുക്തമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5898.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അളവില്‍ കരിമണല്‍ നിക്ഷേപം ഉണ്ടെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കരിമണല്‍ റോ മെറ്റീരിയലായി പ്രവര്‍ത്തിക്കുന്ന എത്ര കമ്പനികളാണ് സംസ്ഥാനത്ത് നിലവിലുളളത്; അവയുടെ പേര് വിവരങ്ങളും ഓരോ വര്‍ഷവും ഓരോ കമ്പനിയും ഉപയോഗപ്പെടുത്തുന്ന കരിമണലിന്റെ അളവും വ്യക്തമാക്കാമോ;
( സി )
നിലവിലുളള കരിമണല്‍ സ്റ്റോക്ക് വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടത്തിന് സഹായകമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
5899.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര മൈനിംഗ് വിഭാഗം, കേരള തീരത്ത് കടല്‍ ഖനനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള തീരപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ കേന്ദ്ര സർക്കാരിന്റെ ഇത്തരം പ്രവൃത്തിക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
5900.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാ‍ര്‍പ്പിടാവശ്യത്തിന് വാങ്ങിയ ഭൂമിയിൽ വീടിന്റെ നി‍ര്‍മ്മാണ പ്രവൃത്തികൾ പൂ‍ര്‍ത്തിയാക്കി സ്ഥിരതാമസമാക്കിയ ശേഷം ആ വസ്തുവിൽ നിന്നും പാറ പൊട്ടിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നുണ്ടോ; എങ്കിൽ ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത്തരം അനുമതി നൽകുന്നതെന്നും ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും എന്തൊക്കെയെന്നും പക‍ര്‍പ്പുകൾ സഹിതം വ്യക്തമാക്കുമോ;
( ബി )
അനുമതിയില്ലാതെ ഇത്തരം പ്രവ‍‍ര്‍ത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണ് വകുപ്പിനുള്ളത്; ഇത് സംബന്ധിച്ച പ്രവ‍ർത്തനങ്ങൾ വിശദമാക്കുമോ;
( സി )
അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പ്രവ‍ർത്തനങ്ങൾക്ക് എന്തൊക്കെ നിയമനടപടികളാണ് ചട്ടം അനുശാസിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
5901.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖലയുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് പുതിയതായി ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5902.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തിലെ മൈലാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ സ്പിന്നിംഗ് മില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണോയെന്നും ലാഭകരമായി പ്രവര്‍ത്തിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
5903.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി യന്ത്രത്തറി മേഖലയ്ക്കായി നടപ്പുസാമ്പത്തിക വർഷം ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക അനുവദിച്ചുവെന്നും ഏതൊക്കെ ഇനങ്ങളിലായി എത്ര തുക ചെലവഴിച്ചവെന്നതും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
5904.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി മേഖല പ്രതിസന്ധിയിലാണെന്നത് പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കൈത്തറി മേഖലയിൽ പണിയെടുക്കുന്നവർക്ക് ഗുണമേന്മയുളള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനും വിപണനത്തിനും എന്തെല്ലാം സഹായങ്ങളാണ് നൽകിവരുന്നത്; വിശദമാക്കാമോ?
5905.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം സംസ്ഥാനത്ത് അടച്ചുപൂട്ടപ്പെട്ട എൻ.ടി.സി. മില്ലുകൾ ഏതെല്ലാം; അവ തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രവർത്തനം നിർത്തിയ എടരിക്കോട് ടെക്സ്റ്റെെല്‍സ്, തൃശ്ശൂർ സഹകരണ മിൽ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ടെക്സ്റ്റൈൽ തൊഴിലാളികളുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കാത്ത മില്ലുകൾ ഏതെല്ലാമാണ്; ശമ്പള പരിഷ്കരണം ഉടൻതന്നെ നടപ്പിൽ വരുത്തുമോ; ശമ്പളവും ഗ്രാറ്റ്വിറ്റിയും ഉൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി കുടിശികകൾ കൊടുത്തുതീർക്കാന്‍ സത്വര നടപടികൾ സ്വീകരിക്കുമോ;
( ഡി )
കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാനും തുല്യജോലിക്ക് തുല്യവേതനം നൽകാനും നടപടി സ്വീകരിക്കുമോ?
5906.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി-ഗ്രാമ വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക അനുവദിച്ചുവെന്നും ഏതൊക്കെ ഇനങ്ങളിലായി എത്ര തുക വീതം ചെലവഴിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
5907.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയർ വ്യവസായ മേഖലയിലെ വിവിധ പദ്ധതികൾക്കായി നടപ്പുസാമ്പത്തിക വർഷം ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക അനുവദിച്ചുവെന്നും ഏതൊക്കെ ഇനത്തിൽ എത്ര തുക വീതം ചെലവഴിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
5908.
ശ്രീ. എച്ച്. സലാം
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ബി )
കയര്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും അനന്തര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ആരെയെങ്കിലും നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
ലഭ്യമാകുന്ന തൊണ്ടിന്റെ എത്ര ശതമാനം ചകിരിയാക്കുന്നതിനും ചകിരിയുടെ എത്ര ശതമാനം കയറുല്പന്നങ്ങളാക്കി മാറ്റുന്നതിനും കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ചകിരിയുടെയും കയറിന്റെയും ലഭ്യതക്കുറവ് കയറുല്പന്ന നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ?
5909.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി മേഖലയ്ക്കായി നടപ്പ് സാമ്പത്തികവർഷത്തെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവന പദ്ധതിക്ക് നടപ്പു സാമ്പത്തിക വർഷം ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുക അനുവദിച്ചുവെന്നും എത്ര തുക ചെലവഴിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
5910.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വികസന കോർപ്പറേഷൻ വിരമിച്ച കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി നൽകിവരുന്നുണ്ടോ;
( ബി )
കശുവണ്ടി തൊഴിലാളികൾക്ക് 3 വർഷമായി അർഹതപ്പെട്ട ഗ്രാറ്റ്വിറ്റി കുടിശികയാണ് എന്ന കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ കശുവണ്ടി വികസന കോർപ്പറേഷൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.