UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
24.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5646.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോറുകളിൽ നിന്ന് ഭാവിയിൽ എന്തെല്ലാം സേവനങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
5647.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1999-ല്‍ ശ്യാം സുന്ദരന്‍ നായര്‍ ചെയര്‍മാനായ പാഡി എക്‌സ്‌പേര്‍ട്ട് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 37-ാം നമ്പർ നിര്‍ദ്ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുമ്പോള്‍ 150 ശതമാനം സംസ്ഥാന സര്‍ക്കാരും വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കിവരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അവസാനമായി താങ്ങുവില വര്‍ദ്ധിപ്പിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( സി )
താങ്ങുവില വര്‍ദ്ധിപ്പിക്കുന്ന നടപടി നിര്‍ത്തിവെച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കില്‍ എന്നുമുതലാണ് നിര്‍ത്തിവെച്ചതെന്നും എന്തുകൊണ്ടാണ് താങ്ങുവില വര്‍ദ്ധിപ്പിക്കാത്തതെന്നും നിര്‍ത്തിവെച്ച വര്‍ദ്ധന എപ്പോള്‍ പുനരാരംഭിക്കുമെന്നും വിശദമാക്കുമോ?
5648.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും കായംകുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍, അനുവദിച്ച തുക ഇവയുടെ വിശദാംശങ്ങളും അറിയിക്കാമോ?
5649.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ ക്രമക്കേട് സംബന്ധിച്ചും വകുപ്പ് തലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് വിശദാംശങ്ങൾ വ്യക്തമാക്കുമോ?
5650.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാവേലിക്കര മണ്ഡലത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലെെസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകയും വിശദമാക്കുമോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ?
5651.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതിയ്ക്കായി നാളിതുവരെ അനുവദിച്ച തുകയുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് നാളിതുവരെ എത്ര തുകയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഈ പദ്ധതിയ്ക്ക് മാറി നല്‍കുവാനുള്ള തുക അടിയന്തരമായി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
അശരണരായ കിടപ്പുരോഗികള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും ഏറെ പ്രയോജനകരമായ പ്രസ്തുത പദ്ധതി തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുവാന്‍ നടപടി സ്വീകരിക്കുമോ?
5652.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശരണരായ കിടപ്പ് രോഗികള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും എറെ പ്രയോജനകരമായ 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗക്കാർക്ക് എറെ പ്രയോജനകരമായ 'സുഭിക്ഷ', 'സ്നേഹജാലകം' എന്നീ പദ്ധതികള്‍ തുടര്‍ന്നും നടത്തിക്കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5653.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം-2013 പ്രകാരം റേഷന്‍ വ്യാപാരികളുടെ വേതന പരിഷ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച വകുപ്പുതല സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
5654.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തരം റേഷന്‍ കാര്‍ഡുകളുടെ ഉപഭോക്താക്കളെ തിര‍ഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
ഏതെങ്കിലും കാര്‍ഡിന് ഏതെങ്കിലും സാഹചര്യത്തില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാറുണ്ടോ; വ്യക്തമാക്കാമോ?
5655.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ കിറ്റ് കമ്മീഷൻ കുടിശ്ശികയിൽ ഇനി നൽകാനുള്ള 50% തുക കോടതി വിധി നേടിയ മുഴുവന്‍ റേഷന്‍ വ്യാപാരികള്‍ക്കും എന്നത്തേയ്ക് നൽകുമെന്ന് വ്യക്തമാക്കുമോ?
5656.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് നിർത്തലാക്കിയ റേഷൻ കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റേഷൻ കടകൾ അവയുടെ കുറവുകൾ പരിഹരിച്ച്, അത് നടത്തിയിരുന്നവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ തന്നെ അവയുടെ ലൈസൻസ് തിരികെ നൽകുന്നതിന് നടപടികൾ ഉണ്ടാകുമോ; എങ്കിൽ വിശദമാക്കുമോ?
5657.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ നിലവില്‍ എത്ര റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവയിൽ ഏതെല്ലാം റേഷൻ കടകളാണ് കെ-സ്റ്റോറുകളാക്കിയതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വിശദീകരിക്കാമോ;
( ബി )
നിലവിലെ സര്‍ക്കാരിന്റെ കാലയളവിൽ പുതിയതായി എത്ര റേഷന്‍ കടകള്‍ പൂഞ്ഞാർ മണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ പുതിയതായി റേഷൻ കട അനുവദിക്കുന്നതിന് സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
5658.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ റേഷന്‍ കടകൾ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുതിരാടത്ത് പുതിയ റേഷന്‍ കട അനുവദിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച തീരുമാനം വെെകുന്നതിനുളള കാരണം വ്യക്തമാക്കാമോ?
5659.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018-ൽ ഭക്ഷ്യ ഭദ്രത നിയമം നിലവിൽ വന്നപ്പോൾ റേഷൻ വ്യാപാരികളുടെ കമ്മീഷനുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് റേഷൻ വ്യാപാരികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ആറ് മാസത്തിനുള്ളിൽ ഒരു കമ്മീഷനെ വെച്ച് കാര്യങ്ങൾ പഠിച്ച് പുന:ക്രമീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ സർക്കാർ എന്തെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5660.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കെ-സ്റ്റോറുകളായി മാറ്റുവാൻ ഏതെല്ലാം റേഷന്‍ കടകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അവയില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
കെ-സ്റ്റോര്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാവുന്നതോടെ ലഭ്യമാവുന്ന സേവനങ്ങളുടെ വിശദവിവരം നല്‍കുമോ?
5661.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സം​സ്ഥാ​ന​ത്തെ റേഷൻ മു​ൻ​ഗ​ണ​നാ വിഭാഗത്തിലുള്ള മഞ്ഞ, പി​ങ്ക് റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ളി​ൽ ഉൾപ്പെട്ട മസ്റ്ററിംഗ് നടത്താ​ത്ത പതിനൊന്നര ലക്ഷം പേ​രു​ടെ റേഷൻ മരവിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇത്തരം കടുത്ത നടപടി സ്വീകരിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സമയബന്ധിതമായി മസ്റ്ററിംഗ് നടത്താൻ സാധിക്കാത്ത കിടപ്പുരോഗികളും നിരാലംബരുമായ ആളുകളുടെ റേഷൻ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
5662.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ എത്ര റേഷന്‍ കടകള്‍ നിലവില്‍ കെ-സ്റ്റാേറുകള്‍ ആക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമാേ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കൂടുതല്‍ കെ-സ്റ്റാേറുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടാേ; വിശദാംശം നല്‍കാമാേ?
5663.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളിൽ റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നതിനായി അധിക തുക സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മേഖലകളിൽ റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നതിനായി അധിക ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ടോ; ഇവർക്ക് ആവശ്യമായ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത മേഖലകളിൽ റേഷൻ നേരിട്ട് എത്തിക്കുന്നതിനോടൊപ്പം 'ഉന്നതി'കളിലെ ഗർഭിണികൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5664.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം എൻ.എഫ്.എസ്.എ. റേഷൻ ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ബയാേമെട്രിക് സംവിധാനത്തിലൂടെ വാങ്ങാവുന്നതാണെന്നിരിക്കെ ധാരാളം അതിഥി താെഴിലാളികള്‍ താമസിക്കുന്ന നമ്മുടെ സംസ്ഥാനത്ത് റേഷന്‍ സാധനങ്ങള്‍ ഇത്തരത്തില്‍ നല്‍കിവരുന്നുണ്ടോ; എങ്കില്‍ പ്രസ്തുത ഗുണഭോക്താക്കളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
5665.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷൻ അരി വിതരണ കരാറുകാർക്ക് എത്ര രൂപയുടെ കുടിശ്ശികയാണ് നാളിതുവരെ നൽകാനുള്ളതെന്ന് വ്യക്തമാക്കാമോ; കരാറുകാർക്ക് യഥാസമയം തുക അനുവദിക്കാത്തത് റേഷൻ കടകൾ വഴിയുള്ള അരി വിതരണത്തെ പ്രതിസന്ധിയിലാക്കുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനെ ഏതെല്ലാം വിധത്തിൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വകുപ്പ് നിലവിൽ കൊടുത്തു തീർക്കുവാനുള്ള കുടിശികകൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; കുടിശിക തുക സംബന്ധിച്ച വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് ആരംഭിച്ച കെ-സ്റ്റോര്‍ പദ്ധതി പരാജയമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കെ-സ്റ്റോറില്‍ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കുവാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ?
5666.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എഫ്.എസ്.എ. ഗോഡൗണുകളിള്‍ നിന്നും റേഷന്‍ കടകളിലേക്കുള്ള അരിവിതരണത്തിന് കാലതാമസം നേരിടുന്നതും തടസ്സപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
5667.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കിലെ റേഷന്‍ കടകളില്‍ മട്ടയരി വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കോതമംഗലം താലൂക്കിലെ റേഷന്‍കടകളില്‍ മട്ടയരി വിതരണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഓരോ വിഭാഗത്തിനും മാസം തോറും വിതരണം ചെയ്യേണ്ട അരിയുടെ അളവ് കൃത്യസമയത്ത് നിശ്ചയിച്ച് നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5668.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെയുള്ള കാലയളവിലെ സപ്ലൈകോയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ ക്രമക്കേട് സംബന്ധിച്ചും വകുപ്പുതലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
5669.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സപ്ലൈകോയിലെ ഇ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് എന്തൊക്കെ ക്രമക്കേടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകൾ സംബന്ധിച്ച് വകുപ്പ് എന്തൊക്കെ തുടർനടപടി സ്വീകരിച്ചിട്ടുണ്ട്; ഏതൊക്കെ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
5670.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന നെല്ല് യഥാസമയം സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ സംഭരിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിന് മില്ലുകളുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
നെല്ല് സംഭരണത്തിന് മണ്ഡലം അടിസ്ഥാനത്തില്‍ സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്റെ ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
പട്ടാമ്പി മണ്ഡലത്തില്‍ കര്‍ഷകർ ഉത്പ്പാദിപ്പിക്കുന്ന നെല്ല് സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ നല്‍കാമോ?
5671.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും സപ്ലൈകോയുടെ വിപണി ഇടപെടലിനായി വകുപ്പ് ആവശ്യപ്പെട്ട തുകയും വകയിരുത്തിയ തുകയും അനുവദിച്ച തുകയും ചെലവഴിച്ച തുകയും ഏതൊക്കെ ഇനത്തിൽ എത്ര രൂപ വീതം ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ?
5672.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകൾ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലാഭകരമല്ലാത്തതിന്റെ പേരില്‍ എത്രയെണ്ണം അടച്ചുപൂട്ടിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഉപഭോക്താവിന് എന്തെല്ലാം ഇളവുകളും ആനുകൂല്യങ്ങളുമാണ് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളിൽ നിന്ന് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ മുഖേന എത്ര തുകയുടെ സബ്‍സിഡി ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
5673.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ ചിലയിടത്ത് ഒന്നിലധികം ഔട്ട് ലെറ്റുകളുടെ ചാർജ് ഒരു സ്ഥിരം ജീവനക്കാരൻ തന്നെ വഹിക്കുമ്പോൾ അതിനു വിരുദ്ധമായി മറ്റ് ചില ഔട്ട് ലെറ്റുകളിൽ രണ്ട് സ്ഥിരം ജീവനക്കാരും ദിവസവേതനക്കാരും ജോലി ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തിരക്കുള്ള ഔട്ട് ലെറ്റുകളിൽ ജീവനക്കാരെ പുനർവിന്യസിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഒരു റീജിയണിൽ അഞ്ച് വർഷത്തിലധികം ജോലി ചെയ്യുന്നവരെ പുനർവിന്യസിക്കുന്നതിന് നിർദ്ദശം നൽകുമോ; വ്യക്തമാക്കാമോ?
5674.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണം സംബന്ധിച്ചുള്ള കർഷകരുടെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതി രൂപീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
5675.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അരിയിക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
അനധികൃത ഗ്യാസ് ഫില്ലിംഗ് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5676.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നിട്ടുള്ള സമരങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ സമരം നടത്തിയവരുമായി ചര്‍ച്ച നടത്തിയിരുന്നോയെന്നും എന്തെല്ലാം ഉറപ്പുകളാണ് സമരം നടത്തിയവര്‍ക്ക് നല്‍കിയതെന്നും അറിയിക്കുമോ;
( സി )
അപ്രകാരം നല്‍കിയ ഉറപ്പുകളില്‍ ഏതെല്ലാം പാലിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പരിഗണിക്കാന്‍ കഴിയാതെപോയ ഉറപ്പുകള്‍ ഏതെല്ലാമായിരുന്നുവെന്നും വിശദമാക്കാമോ?
5677.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിൽ 2016-ന് ശേഷം പുതിയ എത്ര മാവേലി സ്റ്റോറുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
5678.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പുതിയ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ എവിടെയാണ് പുതിയ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതെന്ന് വിശദമാക്കാമോ?
5679.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാറിന്റെ കാലയളവില്‍ ഭക്ഷ്യ-പാെതുവിതരണ വകുപ്പിന് കീഴില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും എന്താെക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമാേ ?
5680.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള ക്ലാസ് ഫോർ ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ പി.എസ്.സി. നടത്തുന്ന എഴുത്ത് പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരുന്നോ; വിശദമാക്കുമോ;
( ബി )
2018-ൽ ഇറക്കിയ സ്പെഷ്യൽ റൂളിൽ മേൽ യോഗ്യത സംബന്ധിച്ച സ്പഷ്ടീകരണം ഇല്ലാത്തതിനാൽ യോഗ്യത നേടിയിട്ടില്ലാത്ത ഏതെങ്കിലും ജീവനക്കാർക്ക് പ്രമോഷൻ നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്പെഷ്യൽ റൂളിൽ വന്നിട്ടുള്ളതായി പറയപ്പടുന്ന അപാകതകൾ പരിഹരിക്കപ്പെടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
27.12.2018-ലെ സ്പെഷ്യൽ റൂളിൽ നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്തവരെ ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് നിലവിലുണ്ടോ;
( ഇ )
സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്ത് നിലവിലുള്ള 14 ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഭേദഗതി എപ്പോൾ നിലവിൽ വരുമെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.