UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
21.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5358.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വാമനപുരം മണ്ഡലത്തില്‍ പി.എം.ജെ.വി.കെ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയിൽ അംഗീകാരം ലഭിച്ചതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ?
5359.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പുകളുടെ എണ്ണം വർധിപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5360.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്ര ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്; ഓരോ സ്കോളര്‍ഷിപ്പിലും ഓരോ വിദ്യാര്‍ത്ഥിയ്ക്കും എത്ര തുക വീതമാണ് വിതരണം ചെയ്തിട്ടുള്ളത്; വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളുടെ അടിസ്ഥാനത്തില്‍ വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
ഏതെങ്കിലും വര്‍ഷം മുന്‍ വര്‍ഷത്തെക്കാള്‍ കുറവ് എണ്ണം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
നടപ്പു സാമ്പത്തിക വര്‍ഷം ഏതെല്ലാം സ്കോളര്‍ഷിപ്പ് പദ്ധതികളുടെ തുക വിതരണം ചെയ്തിട്ടുണ്ട്; ഇനി ഏതെല്ലാം വിതരണം ചെയ്യാനുണ്ട്; യഥാസമയം സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യാത്തതിന്റെ കാരണം എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
5361.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്ന് പി.എം.ജെ.വി.കെ. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലാ പ്ലാനിങ്ങ് ഓഫീസിൽ ലഭിച്ച പ്രൊജക്ട് പ്രൊപ്പോസലുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലുകൾ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5362.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന അനുവദിച്ചിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്നും അവയില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിക്കാമാേ;
( ബി )
മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്നും അവയില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളവ ഏതെല്ലാമെന്നും വ്യക്തമാക്കാമാേ?
5363.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് വ്യക്തമാക്കാമാേ; പദ്ധതിയുടെ വിശദാംശം അറിയിക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി നിലവില്‍ തുടരുന്നുണ്ടാേ; എങ്കില്‍ 2024-25 വര്‍ഷത്തില്‍ എത്ര ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമാേ;
( സി )
ഈ പദ്ധതിയിലൂടെ ഫണ്ട് അനുവദിച്ച കളിക്കളങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; വിശദമാക്കാമാേ?
5364.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതു മുതൽ പൂഞ്ഞാർ മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഹെൽത്തി കിഡ്‌സ്, ഗോൾ എന്നീ പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?
5365.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ഏതെല്ലാം കളിസ്ഥലങ്ങളാണ് തെരെഞ്ഞെടുത്തിട്ടുളളതെന്നും പ്രസ്തുത സ്ഥലങ്ങളില്‍ തയ്യാറാക്കുന്ന ഗ്രൗണ്ടുകളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ?
5366.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പയ്യന്നൂര്‍ മണ്ഡലത്തില്‍ കായിക വകുപ്പ് അനുവദിച്ച ഫണ്ടും, നടപ്പിലാക്കിയ പദ്ധതികളും, ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
5367.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.സ്കൂള്‍ ഗ്രൗണ്ട് നവീകരണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
5368.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുശക്തവും അഴിമതിമുക്തവുമായ കായികമേഖല സൃഷ്ടിച്ചുകൊണ്ട് ഈ രംഗത്തെ സമഗ്രമായി പുനർനിർവ്വചിക്കുന്നതിനായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നയപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കായികമേഖലയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5369.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പുതുക്കോട് പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
5370.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളും അവയുടെ പുരോഗതിയും വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കോട്ടക്കല്‍ മണ്ഡലത്തിൽ പൊന്മള പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
5371.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം ഗ്രാന്റ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണ് വകയിരുത്തിയതെന്നും അതില്‍ എത്ര തുക അനുവദിച്ചുവെന്നും അറിയിക്കാമോ; യഥാസമയം തുക അനുവദിക്കാത്തത് മൂലം ഹോസ്റ്റലുകളില്‍ കഴിയുന്ന കായിക താരങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിവിശേഷം നിലവിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
താത്കാലിക അധ്യാപകര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും പാചകക്കാര്‍ക്കും ശമ്പളം കുടിശ്ശികയുണ്ടോ; എങ്കില്‍ എത്ര മാസത്തെ കുടിശികയാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
( സി )
സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ എത്ര സ്ഥിരം കായിക അധ്യാപകരാണ് നിലവിലുള്ളതെന്നും എത്ര അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതും കായികതാരങ്ങള്‍ക്ക് മതിയായ സൗകര്യം ലഭിക്കാത്തതും മൂലം കായിക വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേയ്ക്ക് ചേക്കേറുമെന്ന ആശങ്ക പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ?
5372.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥതയിൽ സംസ്ഥാനത്ത് എത്ര ഗ്രൗണ്ടുകൾ, സ്റ്റേഡിയങ്ങൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, സിമ്മിംഗ് പൂളുകൾ എന്നിവ ഉണ്ടെന്നും അവ ഏതൊക്കെ ജില്ലകളിൽ സ്ഥിതി ചെയ്യുന്നുവെന്നും അറിയിക്കാമോ;
( ബി )
സംസ്ഥാന സ്പോര്‍ട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവര്‍ത്തിക്കുന്ന എത്ര കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകളും, സ്കൂൾ/കോളേജുകളിലായി പ്രവർത്തിക്കുന്ന എത്ര സ്പോർട്സ് ഹോസ്റ്റലുകളും നിലവിലുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( സി )
ദേശീയ, അന്തർദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി മൂന്നാറിൽ നിർമ്മിക്കുന്ന അത്യന്താധുനിക കായിക സമുച്ചയത്തിന്റെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ; ഇത് എപ്പോള്‍ പ്രവര്‍ത്തനം ആരംഭി‌ക്കുമെന്ന് അറിയിക്കാമോ;
( ഡി )
2023 ഒക്ടോബറിൽ ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനുവേണ്ടി മെഡൽ നേടിയ കായിക താരങ്ങൾക്ക് പ്രഖ്യാപിച്ച ക്യാഷ് അവാര്‍‍ഡ് മുഴുവൻ നൽകിയോ; ഇല്ലെങ്കിൽ ഇനി എത്ര പേർക്ക് നൽകാനുണ്ടെന്ന് അറിയിക്കുമോ;
( ഇ )
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കും കൗൺസിലിന്റെ അംഗീകാരമുള്ള കായിക സംഘടനകൾക്കും സ്പോർട്സ് കൗൺസിലിന്റെ കീഴില്‍ വരുന്ന ജില്ലാ സ്പോർട്സ് കൗൺസിലുകൾക്കും കൊടുക്കാനുള്ള കുടിശ്ശിക എത്രയെന്ന് അറിയിക്കാമോ;
( എഫ് )
സ്പോര്‍ട്സ് കൗൺസിലിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിന്റെയും വിരമിച്ച ജീവനക്കാർക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങളുടെയും കുടിശ്ശിക എത്രയാണെന്ന് അറിയിക്കുമോ;
( ജി )
സംസ്ഥാന സ്പോർട്സ് കൗൺസിലിലും ജില്ലാ സ്പോർട്സ് കൗൺസിലിലുമായി സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥിരം സ്റ്റാഫുകളുടെയും താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫുകളുടെയും വിശദാംശങ്ങള്‍ തസ്തികയുടെ പേര്, അനുവദിച്ച എണ്ണം, നിലവിൽ ജോലി ചെയ്യുന്നവരുടെ എണ്ണം, ഒഴിവുകളുടെ എണ്ണം എന്നിവ തിരിച്ച് ലഭ്യമാക്കുമോ?
5373.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായികവകുപ്പിനു കീഴിലായി എത്ര സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ നിലവിലുണ്ട്; എത്ര വിദ്യാര്‍ത്ഥികളാണ് പ്രസ്തുത സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ പഠിക്കുന്നത്;
( ബി )
സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
5374.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം കോങ്ങാട് മണ്ഡലത്തിലെ കാരാകുറിശ്ശി പഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ള മുഞ്ഞക്കണ്ണി സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
5375.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ ഇൻഡോർ സ്റ്റേഡിയം പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി സ്ഥാപിക്കേണ്ട ഉപകരണങ്ങൾ സംബന്ധിച്ച് കിറ്റ്കോ സമര്‍പ്പിച്ച എസ്റ്റിമേറ്റിന് എസ്‌.കെ‌.എഫ്. ടെണ്ടര്‍ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ടോ; കമ്മിറ്റിയുടെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശവും ആയതിനുള്ള തുകയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ അംഗീകാരത്തിനാവശ്യമായ വിവരങ്ങൾ കിഫ്ബിയ്ക്ക് സമർപ്പിച്ചിട്ടുണ്ടോയെന്നും പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്നും വിശദമാക്കാമോ?
5376.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ള പ്രവൃത്തികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
5377.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയില്‍ അനുവദിക്കപ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി സ്റ്റേഡിയം നിര്‍മ്മാണത്തില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്നും എപ്പോള്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
5378.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുറമേരി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രവൃത്തിയുടെ ഡി.പി.ആര്‍.-ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പ്രവൃത്തികൾ ഏതൊക്കെയെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
5379.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജിനു പോകുന്ന തീർത്ഥാടകർക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഉയർന്ന വിമാന നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാര്‍ സംസ്ഥാന സർക്കാരിന് മറുപടി നൽകിയിട്ടുണ്ടെങ്കിൽ ആയതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത ഉയർന്ന വിമാന നിരക്ക് കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് അറിയിക്കാമോ?
5380.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിന്ന് ഇത്തവണ സർക്കാരിന്റെ ആഭിമുഖ്യത്തിലും സ്വകാര്യ ഗ്രൂപ്പുകളിലും ഹജ്ജിന് പോകുന്നവർ എത്രവീതമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ ഗ്രൂപ്പുകളില്‍ പോകുന്ന ഹജ്ജ് തീർത്ഥാടകർക്കും സർക്കാരിന്റെ ആഭിമുഖ്യത്തിൽ പോകുന്ന ഹജ്ജ് തീർത്ഥാടകർക്കും പ്രയാസങ്ങൾ ഉണ്ടായാൽ സർക്കാർ ഏതെല്ലാം രീതിയിലാണ് ഇടപെടാറുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കേരളത്തിൽ എത്ര ഹജ്ജ് എംബാർക്കേഷൻ പോയിന്റുകൾ ഉണ്ടെന്നും അവിടങ്ങളിൽ ഹജ്ജ് തീർത്ഥാടകരിൽ നിന്ന് ഈടാക്കുന്ന വിമാനക്കൂലി എത്രവീതമാണെന്നും വ്യക്തമാക്കാമോ; വി​മാനക്കൂലിയിൽ അസമത്വമുണ്ടെങ്കിൽ അവസാനിപ്പിക്കാൻ സർക്കാർ ഇടപെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ; ഈ അസമത്വത്തിനുളള കാരണമെന്താണെന്ന് വ്യക്തമാക്കാമോ?
5381.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർക്കാർ നിർദ്ദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതിയുടെ നിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാൻ ഉദ്ദേശിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ തുടർ നടപടികൾ ആരംഭിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടെങ്കിൽ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഒരു പി.പി.പി. (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ പ്രോജക്ട്) പദ്ധതിയായി നടപ്പിലാക്കുന്നതിന് സമ്മതമാണെന്ന് കേരള സർക്കാർ ഇതിനോടകം കേന്ദ്രസർക്കാരിനോ റെയിൽവേ അധികൃതർക്കോ കത്ത് നൽകിയിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ അതിന്റെ ഉടമസ്ഥത എപ്രകാരമായിരിക്കുമെന്ന് വിശദമാക്കാമോ?
5382.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ആർ.ഡി.സി.എൽ.-ന്റെ ഭരണ മേൽനോട്ടത്തിനായുള്ള ബോർഡിന്റെ ഘടനയും ബോർഡ് മെമ്പർമാരുടെ പേരും ഔദ്യോഗികമായി അവർ വഹിക്കുന്ന സ്ഥാനവും അവർ ഓരോരുത്തരും ആരുടെ (സംസ്ഥാന സർക്കാർ/ കേന്ദ്രസർക്കാർ/ റെയിൽവേ തുടങ്ങിയവ) പ്രതിനിധി ആണെന്നും അവർ ഓരോരുത്തരും കെ.ആർ.ഡി.സി.എൽ.-ൽ സ്ഥാനമേറ്റതുമുതൽ നാളിതുവരെ അവർക്ക് ഓരോരുത്തർക്കും വിവിധ ഇനങ്ങളിൽ കെ.ആർ.ഡി.സി.എൽ.-ൽ നിന്നും എത്ര രൂപ വീതം നൽകിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
കെ.ആർ.ഡി.സി.എൽ.-ൽ ജീവനക്കാരായി ഇപ്പോൾ എത്ര പേരാണ് സേവനമനുഷ്ഠിക്കുന്നതെന്നും ഇവരിൽ സ്ഥിര നിയമനം നൽകപ്പെട്ടിട്ടുള്ളവർ എത്രയെന്നും താൽക്കാലിക നിയമനം നൽകപ്പെട്ടിട്ടുള്ളവർ എത്രയെന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ ആരെല്ലാമെന്നും അവർ ഏത് സ്ഥാപനങ്ങളിൽ നിന്നും നിയമിക്കപ്പെട്ടിട്ടുള്ളവരാണെന്നും വിശദമാക്കാമോ?
5383.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-ൽ കേന്ദ്ര സർക്കാരിന് അംഗീകാരത്തിനായി നൽകിയതിനു ശേഷം സിൽവർ ലൈൻ അലൈൻമെൻറ് പുതുക്കിയിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5384.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഒരു അംഗീകൃത ഏജൻസിയെക്കൊണ്ട് സമഗ്രമായ ഒരു സാമൂഹ്യാഘാത പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയ ഏജൻസിയുടെ വിശദാംശവും, അടങ്കൽ തുകയും നാളിതുവരെ ചെലവാക്കിയിട്ടുള്ള തുകയും എത്രയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത ഏജൻസി പഠന റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് സമർപ്പിച്ചതെന്നു വ്യക്തമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5385.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയ്ക്കുവേണ്ടി ദ്രുത പാരിസ്ഥിതിക പഠനം അല്ലാതെ ഏതെങ്കിലും ഒരു അംഗീകൃത ഏജൻസിയെ കൊണ്ട് സമഗ്രമായ ഒരു പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പഠനം നടത്താനായി ചുമതലപ്പെടുത്തിയ ഏജൻസിയുടെ വിശദാംശവും അടങ്കൽ തുകയും നാളിതുവരെ ചെലവാക്കിയ തുകയും എത്രയെന്നും അവർ പ്രസ്തുത റിപ്പോർട്ട് നൽകിയിട്ടുണ്ടോയെന്നും എങ്കിൽ എന്നാണ് നൽകിയതെന്നും വ്യക്തമാക്കാമോ;
( സി )
റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
5386.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ആർ.ഡി.സി.എൽ-ന്റെ ഭരണ മേൽനോട്ടത്തിനായി രൂപവത്ക്കരിച്ചിട്ടുള്ള ബോർഡിന്റെ ഘടനയും ബോർഡ് മെമ്പർമാരുടെ പേരും ഔദ്യോഗികമായി അവർ വഹിക്കുന്ന സ്ഥാനവും അവർ ഓരോരുത്തരും ഏത് സർക്കാരുകളുടെ പ്രതിനിധികളാണന്നും സ്ഥാനമേറ്റതു മുതൽ ഓരോരുത്തർക്കും നാളിതു വരെ കെ.ആർ.ഡി.സി.എല്ലിൽ നിന്നും എത്ര രൂപ വീതം നല്കിയിട്ടുണ്ടെന്നും തരം തിരിച്ച് വിശദമാക്കാമോ;
( ബി )
കെ.ആർ.ഡി.സി.എൽ-ൽ ഇപ്പോൾ എത്ര ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും സ്ഥിര നിയമനം ലഭിച്ചവർ എത്രയെന്നും താത്ക്കാലിക നിയമനം ലഭിച്ചവർ എത്രയെന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എത്ര പേരുണ്ടെന്നും ഇവർ ഏത് സ്ഥാപനങ്ങളിൽ നിന്നും നിയമിക്കപ്പെട്ടിട്ടുള്ളവരാണെന്നുമുള്ള വിശദാംശം തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
സിൽവർ ലൈൻ പദ്ധതിയ്ക്കുവേണ്ടി ദ്രുത പാരിസ്ഥിതിക പഠനം അല്ലാതെ ഏതെങ്കിലും ഒരു അംഗീകൃത ഏജൻസിയെ കൊണ്ട് സമഗ്രമായ ഒരു പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠനം നടത്തിയ ഏജൻസിയുടെ വിശദാംശവും അടങ്കൽ തുകയും നാളിതുവരെ ചെലവാക്കിയിട്ടുള്ള തുകയും എത്രയാണന്നും അവർ പ്രസ്തുത റിപ്പോർട്ട് ഏതു തീയതിയിൽ നൽകിയിട്ടുണ്ടെന്ന വിവരവും റിപ്പോർട്ടിന്റെ പകർപ്പ് സഹിതം വിശദമാക്കാമോ;
( ഡി )
സിൽവർ ലൈൻ പദ്ധതിയ്ക്കുവേണ്ടി ഒരു അംഗീകൃത ഏജൻസിയെ കൊണ്ട് സമഗ്രമായ ഒരു സാമൂഹ്യാഘാത പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠനം നടത്തിയ ഏജൻസിയുടെ വിശദാംശവും അടങ്കൽ തുകയും നാളിതുവരെ ചെലവാക്കിയിട്ടുള്ള തുകയും എത്രയാണന്നും അവർ പ്രസ്തുത റിപ്പോർട്ട് ഏതു തീയതിയിൽ നൽകിയിട്ടുണ്ടെന്ന വിവരവും റിപ്പോർട്ടിന്റെ പകർപ്പ് സഹിതം വിശദമാക്കാമോ?
5387.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ പദ്ധതിയുടെ നിർമ്മാണ നടപടികളുമായി മുന്നോട്ടു പോകാൻ ഉദ്ദേശിച്ചിട്ടുണ്ടോ; എങ്കിൽ പദ്ധതിയുടെ തുടർനടപടികൾ ആരംഭിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഒരു പി.പി.പി. (പബ്ളിക്ക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ പ്രോജക്ട്) ആക്കുന്നതിന് സമ്മതമാണെന്ന് കാട്ടി ഇതിനോടകം കേന്ദ്ര സർക്കാരിനോ റെയിൽവെ അധികൃതർക്കോ കത്ത് നല്കിയിട്ടുണ്ടോ; എങ്കിൽ കത്തിന്റെ പകർപ്പ് സഹിതം വിശദമാക്കാമോ;
( സി )
നിർമ്മാണം പൂർത്തിയാകുമ്പോൾ പദ്ധതിയുടെ ഉടമസ്ഥത എപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
2020-ൽ കേന്ദ്ര സർക്കാരിന് അംഗീകാരത്തിനായി നൽകിയതിനുശേഷം സിൽവർ ലൈൻ അലൈൻമെന്റ് പുതുക്കിയിട്ടുണ്ടെങ്കിൽ പുതുക്കിയ അലൈൻമെന്റ്-ന്റെ പകർപ്പ് സഹിതം വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.