UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
21.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5147.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത കമ്മീഷന്‍ മുഖാന്തരം നല്‍കി വരുന്നത്; വിശദമാക്കാമോ?
5148.
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കാർഷിക മേഖലയിലെ ഉത്പാദന വിപണന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി കാർഷിക കൂട്ടായ്മകൾ രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കാർഷികോല്പന്നങ്ങളുടെ വിപണന ശൃംഖല ശക്തമാക്കുന്നതിന് കാർഷിക കൂട്ടായ്മകളുടെ പ്രവർത്തനം എത്രത്തോളം സഹായകമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ കർഷകർക്കുളള എല്ലാ പദ്ധതികളും സാമ്പത്തിക സഹായങ്ങളും പൂർണ്ണമായി വിനിയോഗിക്കുന്നതിനും ഫലപ്രദമാക്കുന്നതിനും കാർഷിക കൂട്ടായ്മയിലൂടെ സാധ്യമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
5149.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക-കാര്‍ഷികേതര വിഭവ സ്രോതസ്സുകളുടെ വിവരശേഖരണം നടത്തി നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനും കാര്‍ഷിക മേഖലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കതിര്‍ പദ്ധതി എത്രത്തോളം സഹായകമാണെന്ന് അറിയിക്കുമോ?
5150.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികാവശ്യത്തിനായി ഉപയോഗിക്കുന്ന വെെദ്യുതിക്ക് സബ്സിഡി നൽകുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കാർഷിക മേഖലയിലെ പുതിയ കര്‍ഷകര്‍ക്ക് പ്രസ്തുത ആനുകൂല്യം നൽകുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനുവേണ്ട കൃഷി ഭൂമിയുടെ വിസ്തൃതി എത്രയാണെന്നും നിലവിലുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
5151.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രൂപീകൃതമായ പ്രാദേശികതല നിരീക്ഷണ സമിതിയുടെ ചുമതലകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുടെ തരംമാറ്റത്തിന് പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശിപാര്‍ശ ആവശ്യമുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശികതല നിരീക്ഷണ സമിതികള്‍ സമയബന്ധിതമായി യോഗം ചേരണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടോ; എങ്കിൽ ആയതുപ്രകാരം യോഗം ചേരാത്ത എത്ര സമിതികളുണ്ടെന്ന് വ്യക്തമാക്കാമോ?
5152.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ കൃഷിഭൂമികള്‍ ഏതെല്ലാമെന്നും പ്രസ്തുത കൃഷിഭൂമികളുടെ വിസ്തീര്‍ണ്ണം എത്രയെന്നും പ്രസ്തുത ഭൂമിയില്‍ എവിടെയെല്ലാം കൃഷിചെയ്യുന്നുണ്ടെന്നും കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ മണ്ഡലത്തിലെ പൊക്കാളി കൃഷിയുടെ സംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
5153.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെ സ്വഭാവവ്യതിയാനം നടത്തുന്നതിനായി സമർപ്പിച്ച അപേക്ഷ (ഫ.നം. എ2/228/2023) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ വിഷയം അടിയന്തരമായി ഇതുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതിയില്‍ വച്ച് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം പ്രത്യേക ഇളവ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5154.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതൊക്കെ ഗ്രാമപ്പഞ്ചായത്തുകളെയാണ് നാളിതുവരെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
കേരഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ നടത്തിയിട്ടുളള പ്രവൃത്തികൾ വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമപ്പഞ്ചായത്തിനെ പുതുതായി കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
5155.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനം നിലവിൽ ഏത് ഘട്ടത്തിലാണെന്നും ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളെയാണ് പ്രസ്തുത പദ്ധതിയില്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുമോ?
5156.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തിൽ കൃഷിവകുപ്പ് നേരിട്ടും വിവിധ ഏജൻസികൾ വഴിയും നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
5157.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന വിശദാംശം നല്‍കാമോ;
( ബി )
കര്‍ഷകര്‍ക്ക് യന്ത്രവല്‍ക്കരണത്തിന് പിന്തുണ നല്‍കുന്നതിനായി സ്ഥാപിച്ച വിവിധ സേവന സംവിധാനങ്ങളുടെ ഏകോപനത്തിന് കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന് രൂപം കൊടുത്തിട്ടുണ്ടോ; ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ആവശ്യാനുസരണം എല്ലാ കാര്‍ഷിക യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
5158.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിൽ വെട്ടിക്കുറവ് വരുത്താനുള്ള തീരുമാനത്തെ തുടർന്ന് കൃഷി വകുപ്പിലെ ഭൂരിഭാഗം സംസ്ഥാനാവിഷ്‌കൃത പദ്ധതികളിലും നാല്‍പ്പത്തിയഞ്ച് മുതല്‍ അന്‍പത് ശതമാനം വരെ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം വെട്ടിക്കുറവ് വരുത്താൻ ഉണ്ടായ കാരണം വിശദമാക്കുമോ;
( സി )
പദ്ധതി അടങ്കലിൽ ഉണ്ടായ ഇത്തരം വെട്ടിക്കുറവ് വകുപ്പിനെ എപ്രകാരം ബാധിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
വകുപ്പിന്റെ പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
5159.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി സമൃദ്ധി പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കാമോ;
( സി )
പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ;
( ഡി )
ഏതെല്ലാം തരത്തിലുള്ള കൃഷികളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ?
5160.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂണ്‍ ഗ്രാമം പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് കൂണ്‍ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( സി )
കൂണ്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ?
5161.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നീര്‍ത്തടങ്ങള്‍, കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണത്തിന് നബാര്‍ഡ് മുഖേന മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകയും പദ്ധതികളുടെ തല്‍സ്ഥിതിയും വിശദമാക്കുമോ?
5162.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ പാലക്കാട് ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നബാർഡ് ധനസഹായത്തോടെ നടപ്പിലാക്കിയ പദ്ധതികൾക്ക് അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
നബാർഡ് ധനസഹായത്തോടെ ആലത്തൂർ മണ്ഡലത്തിൽ ഏതെങ്കിലും പദ്ധതികൾ പുരോഗമിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
5163.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ഭവനുകള്‍/സന്നദ്ധ സംഘടനകള്‍ മുഖേന സൗജന്യമായി തെെകള്‍ വിതരണം ചെയ്യുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5164.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉല്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് അത്യുല്‍പ്പാദനശേഷിയുളള വിത്തുകള്‍, തെെകള്‍ എന്നിവ ലഭ്യമാക്കുന്നതിന് കൃഷി വകുപ്പിന്റെ കീഴില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കാമോ?
5165.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്റെ പ്രവര്‍ത്തനം വിശദമാക്കാമോ?
5166.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകരുടെ വരുമാനവർദ്ധനവിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മുഖ്യമന്ത്രി അദ്ധ്യക്ഷനായ വാല്യൂ ആഡഡ് അഗ്രിക്കൾച്ചർ മിഷന്റെ പ്രവര്‍ത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
5167.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി സമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം കൃഷിഭവനുകളിലാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
5168.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയില്‍ നിന്നും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, 2021-22 വര്‍ഷം ബ്ലോക്കിന് കീഴില്‍ വരുന്ന 7 ഗ്രാമപഞ്ചായത്തുകളില്‍ 50000 കശുമാവ് തൈകള്‍ വിതരണം ചെയ്ത വകയിലുള്ള സബ്സിഡി നാളിതുവരെ ബ്ലോക്ക് പഞ്ചായത്തിന് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സബ്സിഡി തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
5169.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പ്രശ്നങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ജൈവകൃഷി ​​പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ജൈവ കർഷകരുടെ മൂല്യവർധിത ഉല്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
5170.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങളിലെ അമിത കീടനാശിനി പ്രയോഗം മൂലം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ സംസ്ഥാനം ജൈവ കൃഷിയിലേയ്ക്ക് മാറുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജൈവ കൃഷി വ്യാപകമാക്കേണ്ടതിന്റെ ആവശ്യകത സ്‌കൂൾ തലം മുതൽ പഠിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം അറിയിക്കുമോ?
5171.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറിയ്ക്ക് തറവില നിശ്ചയിക്കുന്ന പദ്ധതിയ്ക്കായി 2024-25 സാമ്പത്തികവർഷം നീക്കിവച്ച തുകയിൽ മുപ്പത് ശതമാനം പോലും ചെലവഴിച്ചിട്ടില്ല എന്നത് വസ്തുതയാണോ;
( ബി )
അൻപത് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ ആ തുക ചെലവഴിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
5172.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നിലവില്‍ എത്ര ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്തടിസ്ഥാനത്തിലുള്ള വിവരം നല്‍കാമാേ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ നെല്‍വയല്‍ വിസ്തൃതിയില്‍ ഉണ്ടായ വ്യത്യാസം വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കാമാേ?
5173.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകളിൽ ട്രാക്ടർ റോഡ് നിർമ്മിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പാടശേഖര പുറംബണ്ടുകളിൽ ട്രാക്ടർ റോഡ് നിർമ്മിക്കുന്നത് മൂലം മടവീഴ്ച തടയുവാനും കാർഷിക ഉപകരണങ്ങളുടെ സുഗമമായ നീക്കത്തിനും സഹായകമാകുന്നതിനാൽ ഇതിനാവശ്യമായ പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
5174.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
വായ്പയെടുത്ത് ഉല്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ ഏജന്‍സികള്‍ യഥാസമയം ശേഖരിക്കാത്തതും തുക നല്‍കാത്തതുമായ സ്ഥിതി വിശേഷം നിമിത്തം കര്‍ഷകര്‍ക്കുണ്ടാക്കുന്ന ഗുരുതര സാമ്പത്തിക പ്രശ്നം പരിഹരിക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ഉദ്യോഗസ്ഥ തലത്തില്‍ നെല്‍കര്‍ഷകരോട് കാട്ടുന്നതായി പറയപ്പെടുന്ന അവഗണന അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ;
( ഡി )
നെല്‍ കര്‍ഷകര്‍ക്കായി പുതിയ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
5175.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;
( സി )
കടുത്തുരുത്തി മണ്ഡലത്തിലെ കിടങ്ങൂര്‍ ഗ്രൂപ്പ് ഫാമിംഗ് ഏലായിലെ നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നതിന് തടസ്സമായുള്ള ചെളി മാറ്റി പമ്പിംഗ് സുഗമമാക്കുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബഹു. കൃഷി മന്ത്രിക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
5176.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ നിലവില്‍ എത്ര ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ തരിശായി കിടക്കുന്നുവെന്നും പ്രസ്തുത പാടങ്ങളില്‍ കൃഷി വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിലേക്ക് 2021 മുതല്‍ എത്ര തുക അനുവദിച്ചവെന്നും എത്ര തുക വിനിയാേഗിച്ചുവെന്നും വിശദമാക്കാമാേ?
5177.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് ഇതുവരെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുളള പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തില്‍ പുതുതായി ഏതെല്ലാം പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി ആരംഭിക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി മുഖേന മണ്ഡലത്തില്‍ നാളികേര കൃഷിയില്‍ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്; അറിയിക്കുമോ?
5178.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് കേര ഗ്രാമം പദ്ധതി നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തില്‍ പുതിയ കേര ഗ്രാമങ്ങള്‍ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് കേര ഗ്രാമം പദ്ധതിയ്ക്കായി മണ്ഡലത്തില്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കിയതെന്നും എത്ര രൂപ ഇതിനായി ചെലവഴിച്ചെന്നും അറിയിക്കാമോ;
( ഡി )
മണ്ഡലത്തില്‍ ഏതെങ്കിലും പഞ്ചായത്തില്‍ പുതിയ കേര ഗ്രാമം പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?
5179.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളെയാണ് സമഗ്ര തെങ്ങ് കൃഷി പരിപാലനത്തിനുളള കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; എന്തൊക്കെ സഹായങ്ങളാണ് ഇതുവഴി പഞ്ചായത്തിന് ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ?
5180.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​രോഗകീട ബാധിച്ചതും ഉല്പാദനക്ഷമത തീരെ കുറഞ്ഞതുമായ തെങ്ങുകൾ മുറിച്ചുമാറ്റി മേൽത്തരം തെങ്ങിൻ തൈകൾ നടുന്നതിനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
മെച്ചപ്പെട്ട തൈകൾ ഉൽപാദിപ്പിക്കുന്നതിനായി ടിഷ്യു കൾച്ചർ സാങ്കേതിക വിദ്യ ​പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഈ പ്രവർത്തനത്തിലൂടെ നാളികേരത്തിന്റെ ഉല്പാദനം എത്ര കണ്ടു വർദ്ധിപ്പിക്കാമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കുമോ?
5181.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേര ഉല്പദനം ഗണ്യമായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാലാവസ്ഥ വ്യതിയാനമാണോ ഉല്പാദനം കുറയാൻ കാരണമായിട്ടുള്ളതെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
നാളികേര ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ?
5182.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണ്;
( ബി )
വിവിധതരം രോഗബാധകളെ തുടര്‍ന്ന് തെങ്ങ് കൃഷി അനാദായകരമായി മാറുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?
5183.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങ് വില കുടിശിക ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ കുടിശിക അടിയന്തരമായി ലഭ്യമാക്കി കര്‍ഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5184.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബർ ഇൻസെന്റീവ് സ്കീമിനായി ബജറ്റിൽ വകയിരുത്തിയ തുകയുടെ ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ് നിലവിലെ സ്ഥിതിയിൽ ചെലവഴിക്കേണ്ടി വരുന്നത് എന്നത് വസ്തുതയാണോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കുമോ;
( ബി )
റബ്ബറിന്റെ ഉല്പാദന ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ റബ്ബർ ഇൻസെന്റീവ് സ്കീമിൽ നിന്നും കർഷകർക്ക് കൂടുതൽ തുക നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
5185.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിക്കാര്‍ക്കുവേണ്ടി നടപ്പാക്കുന്ന ചെറുകിട നാമമാത്ര കർഷക പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
ഇതുവരെ എത്ര കര്‍ഷകര്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
എത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്; എത്ര രൂപ നിരക്കിലാണ് പെന്‍ഷന്‍ നല്‍കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
5186.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകർക്ക് പെൻഷൻ അനുവദിക്കുന്നതിന് കൈവശ ഭൂമിക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഗണിച്ചുകൊണ്ട് കൈവശ ഭൂമിയുടെ പരിധി ഒഴിവാക്കി 60 വയസ്സ് കഴിഞ്ഞ അർഹതപ്പെട്ട എല്ലാ കർഷകർക്കും പെൻഷൻ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5187.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കർഷക ക്ഷേമനിധിയിലേക്ക് ഗ്രാന്റ് ആയി എത്ര തുക നൽകിയിട്ടുണ്ടെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കർഷകർക്ക് പെന്‍ഷന്‍ നല്‍കിയ ഇനത്തില്‍ ചെലവഴിച്ച തുക എത്രയാണെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
5188.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നല്‍കിയ നഷ്ടപരിഹാര തുക എത്രയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
നഷ്ടപരിഹാരത്തിനായി അപേക്ഷിച്ച എല്ലാ കര്‍ഷകര്‍ക്കും തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും ഇതുവരെ നല്‍കാത്തതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
5189.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ജില്ലാ കൃഷിതോട്ടം നിലവില്‍ എത്ര ഏക്കറാണെന്നും ഏതൊക്കെ കൃഷികള്‍ എത്ര ഏക്കറില്‍ നടക്കുന്നുവെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കൃഷിത്തോട്ടത്തിന്റെ ഉടമസ്ഥാവകാശം ആരില്‍ നിക്ഷിപ്തമാണെന്ന് വിശദമാക്കാമോ?
5190.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേര്യമംഗലം ജില്ലാ കൃഷിഫാമില്‍ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഫാം ടൂറിസവുമായി ബന്ധപ്പെട്ട് കെ.എല്‍.ഡി.സി. ഇവിടെ നടത്തിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5191.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് സീഡ് ഫാമിന്റെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫാമിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വ്യക്തമാക്കുമോ?
5192.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
2021 ജൂണ്‍ മാസം മുതല്‍ ഇതുവരെയായി കുറ്റ്യാടി മണ്ഡലത്തില്‍ കൃഷിയോഗ്യമാക്കിയ തരിശു നിലങ്ങളുടെ വിസ്തൃതി എത്രയെന്ന് കൃഷിയുടെ ഇനം സഹിതം വിശദമാക്കാമോ?
5193.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിൽ നെല്‍കൃഷിക്ക് യോഗ്യമായ തരിശ് പാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവിടങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള നടപടി സ്വീകരിക്കന്നതിന് പദ്ധതി തയ്യാറാക്കുമോ?
5194.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ എത്ര ഹെക്ടർ തരിശ് ഭൂമി ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിന് വകുപ്പ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
5195.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ പഞ്ചായത്തിലെയും കൃഷി ഭവനുമായും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമായും സഹകരിച്ച് തരിശ് നെല്‍പ്പാടങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും തരിശ് സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5196.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിഭൂമികള്‍ തരിശായിക്കിടന്ന് കണ്ടല്‍ക്കാടുകളായി രൂപാന്തരം പ്രാപിക്കുന്നത് തടയാന്‍ കൃഷിവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
5197.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഈ സർക്കാരിന്റെ കാലയളവിൽ ഓരോ ജില്ലയിലും എത്ര ക്ലെയിമുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതില്‍ തീർപ്പ് കൽപ്പിച്ചത് എത്രയെന്നും വിശദമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ വിള ഇന്‍ഷുറന്‍സ് പദ്ധതി
5198.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിള ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമാേ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര പേര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( സി )
ഏതെല്ലാം വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സിനായാണ് പ്രസ്തുത അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിളകള്‍ തിരിച്ച് കണക്ക് ലഭ്യമാക്കാമാേ;
( ഡി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് ഏതെല്ലാം വിളകള്‍ക്കായി ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കിയെന്നും ഇതിനായി എത്ര തുക ചെലവഴിച്ചെന്നും വ്യക്തമാക്കാമാേ;
( ഇ )
അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും വേഗത്തില്‍ വിള ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
5199.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പഞ്ചായത്ത് തോറും നിലവിലുള്ള കാർഷിക വിപണന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5200.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 'കൂണ്‍ ഗ്രാമം' പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കാൻ നടപടി സ്വീകരിക്കുമോ?
5201.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ളവർ എത്ര പേരുണ്ടെന്ന് കൃഷി ഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
ഇതില്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കെെപ്പറ്റുന്ന എത്ര പേരുണ്ടെന്ന് കൃഷി ഭവന്‍ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ക്ഷേമനിധി അംഗങ്ങളില്‍ എത്ര പേര്‍ നെല്‍ കൃഷി മേഖലയില്‍ നിന്നും ഉള്ളവരാണ്; ഇതില്‍ എത്ര പേര്‍ നിലവില്‍ നെല്‍ കര്‍ഷകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
വര്‍ഷങ്ങളോളം കൃഷി ചെയ്തിരുന്നതും എന്നാല്‍ കര്‍ഷകരുടെ അഭാവം മൂലം അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാലും വര്‍ഷങ്ങളായി ചെമ്മീന്‍ കെട്ടുകള്‍ക്കായി മാത്രം വിട്ടു കൊടുക്കുന്നതുമായ കൃഷി ഭൂമിയില്‍ അതത് കൃഷി ഭവനുകള്‍ക്ക് കീഴില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുള്ള കര്‍ഷകരുടെ കൂട്ടായ്മയിലൂടെയും കൃഷിയില്‍ താത്പര്യമുള്ള വ്യക്തികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കൃഷി ചെയ്യുാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
വെെപ്പിന്‍ ഉള്‍പ്പെടെയുള്ള തീരദേശ മണ്ഡലങ്ങളില്‍ കായലിനോട് ചേര്‍ന്ന് കിടക്കുന്ന പാടശേഖരങ്ങള്‍ വര്‍ഷങ്ങളോളം ചെമ്മീന്‍ കെട്ടുകള്‍ക്ക് മാത്രമായി നല്‍കുന്നതിനാല്‍ ഓരു വെള്ളം കയറി ഭൂഗര്‍ഭജലം ഉപയോഗശൂന്യമാകുന്നതിനാലും പ്രദേശവാസികളുടെ വസ്തു വകകള്‍ നശിക്കുന്നതിനാലും പ്രസ്തുത പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( എഫ് )
ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തീരദേശ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെയും കര്‍ഷക പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5202.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം നാദാപുരം മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. തുക ഉപയോഗിച്ച് നബാർഡ് കൃഷി വകുപ്പ് മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ പദ്ധതിക്കും ചെലവാക്കിയ തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പ്രകാരം വരുംവര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
നാദാപുരം മണ്ഡലത്തിലെ നീലാണ്ടുചിറയുടെ പ്രവ‍ൃത്തി സര്‍ക്കാരിന്റെ പരിഗണയിലുണ്ടോ; വ്യക്തമാക്കാമോ?
5203.
ശ്രീ വി ജോയി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സേവനങ്ങളും മറ്റ് സേവനങ്ങളും കര്‍ഷകര്‍ക്ക് വേഗത്തിലും മുന്‍ഗണനയിലും ലഭ്യമാക്കുന്നതിനായി പ്രത്യേക സേവന കേന്ദ്രങ്ങള്‍ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടാേ; ഇതിലൂടെ എന്താെക്കെ സേവനങ്ങളാണ് ലഭ്യമാകുന്നത്; വിശദാംശം നല്‍കുമാേ;
( ബി )
കൃഷിക്കൂട്ടങ്ങള്‍, കൃഷി സെന്ററുകള്‍ തുടങ്ങി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സേവന മേഖലയിലെ സംവിധാനങ്ങളെ പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഉപയാേഗപ്പെടുത്തുന്നുണ്ടാേ; വിശദമാക്കാമാേ;
( സി )
കൃഷിയിടങ്ങളില്‍ നേരിട്ടെത്തി സേവനം നല്‍കുന്നതിന് പദ്ധതിയുണ്ടാേ; സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് നിശ്ചയിച്ചിട്ടുണ്ടാേ; വിശദമാക്കുമോ?
5204.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് എത്ര രൂപയുടെ കേന്ദ്ര സഹായം ലഭിച്ചുവെ‍‍ന്നുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
ഈ സാമ്പത്തിക വർഷം കാലവർഷക്കെടുതി മൂലം കൃഷിനാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരത്തുക മുഴുവനും കർഷകർക്ക് കൊടുത്തു തീർത്തിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
ഈ സാമ്പത്തിക വർഷം വരൾച്ചാ കെടുതി മൂലം കർഷകർക്ക് ഉണ്ടായ നഷ്ടം നികത്തുവാൻ എത്ര തുക സാമ്പത്തിക സഹായം നൽകിയെന്ന് വിശദമാക്കാമോ;
( ഡി )
ഈ സർക്കാർ കർഷക കടാശ്വാസ കമ്മീഷൻ മുഖേന കർഷകരുടെ എത്ര പരാതികൾക്ക് തീർപ്പു കൽപ്പിച്ചു എന്ന കണക്കുകൾ ലഭ്യമാക്കാമോ?
5205.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൃഷി വകുപ്പിന് കീഴില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ (നബാര്‍ഡ്, ഐ.ആര്‍.ഡി.എഫ്. ഉള്‍പ്പെടെ) ഏതെല്ലാമെന്ന് വ്യക്തമാക്കാമാേ;
( ബി )
ഓരാേ പദ്ധതിക്കും ചെലവാക്കിയ തുക എത്രയാണെന്ന് വ്യക്തമാക്കാമാേ;
( സി )
ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും ഓരാേ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമാേ; ബാക്കിയുള്ള പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമാേ;
( ഡി )
മുഴുവന്‍ പ്രവര്‍ത്തികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
5206.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ ഏതൊക്കെ കൃഷിഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവനുകളായി ഉയര്‍ത്താന്‍ തെരെഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5207.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ എവിടയെല്ലാം അഗ്രോസർവ്വീസ് സെന്ററുകൾ (കൃഷിശ്രീ സെന്ററുകൾ) പ്രവർത്തിക്കുന്നുണ്ട്;
( ബി )
പ്രസ്തുത സെന്ററുകളിൽ നിലവിലുള്ള കാർഷിക ഉപകരണങ്ങൾ, മെഷിനറികൾ, മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
മണലൂർ മണ്ഡലത്തിൽ പുതിയ കൃഷിശ്രീ സെന്ററുകൾ തുടങ്ങാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ?
5208.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഏതെല്ലാമാണ്; ഇവയുടെ വിശദാംശം നൽകാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൃഷിവകുപ്പിന് കീഴിലുള്ള ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും പ്രവർത്തന ലാഭവും സഞ്ചിത നഷ്ടവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
5209.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ഏതൊക്കെ കൃഷിഭവനുകളാണ് സ്മാര്‍ട്ട് കൃഷി ഭവനുകളായി ഉയര്‍ത്താന്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
5210.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി കൃഷി ഭവന്‍ കെട്ടിട നിര്‍മ്മാണത്തിന് നബാര്‍ഡ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ എത്ര തുക അനുവദിച്ചെന്നും അതില്‍ എത്ര തുകയുടെ പ്രവൃത്തി നടന്നുവെന്നും വിശദമാക്കുമോ;
( ബി )
രണ്ടാം ഘട്ടത്തില്‍ എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കെട്ടിട നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
5211.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏതെല്ലാം കൃഷിഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവനുകളാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളാണ് സ്മാര്‍ട്ട് കൃഷിഭവനാക്കിയിട്ടുള്ളതെന്നും സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കുന്നതിന് കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശിപാര്‍ശ ചെയ്തിട്ടുള്ള കൃഷിഭവനുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ?
5212.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഏതെല്ലാം കൃഷിഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ?
5213.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിലവിലുള്ള കൃഷി ഓഫീസർമാരുടെ ഒഴിവുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
2025 മുതല്‍ 2028 വരെ വിരമിക്കൽ മൂലം ഉണ്ടാകാൻ ഇടയുള്ള കൃഷി ഓഫീസർമാരുടെ ഒഴിവുകളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
5214.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം വില്ലേജിൽ, കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള 1236/4, 1236/6, 1236/7, 1236/5 എന്നീ സർവ്വേ നമ്പരുകളിൽ ഉൾപ്പെട്ട വസ്തുക്കൾ കെ.എസ്.ആർ.ടി.സി. ക്ക് കെട്ടിട നിർമ്മാണത്തിനായി സ്വഭാവ വ്യതിയാനം വരുത്തുന്നതിന് 01.03.2025-ല്‍ ആർ.ഡി.ഒ.എം.വി.ഇ./304/2025-എ18 നമ്പരിൽ മുവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിട്ടുള്ള കത്തും അനുബന്ധ രേഖകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അപേക്ഷ അടിയന്തരമായി പരിഗണിച്ച് ഭൂമി സ്വഭാവ വ്യതിയാനം വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5215.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര ഹെക്ടർ ഭൂമിയിൽ കവുങ്ങ് കൃഷിയുണ്ടെന്നും ജില്ലയിൽ എത്ര കവുങ്ങ് കർഷകർ ഉണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഒരു വർഷം ജില്ലയിൽ എത്ര ക്വിന്റൽ അടയ്ക്ക ഉൽപ്പാദിപ്പിക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
അടുത്ത കാലത്തായി ജില്ലയിൽ അടയ്ക്ക ഉൽപ്പാദനം കുറഞ്ഞിട്ടുണ്ടോ; എങ്കിൽ അതിനുളള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
കവുങ്ങുകള്‍ക്കുണ്ടാകുന്ന മുഞ്ഞ രോഗം, ഇലകുത്ത് രോഗം, പൂങ്കുല കരിയൽ രോഗം, ഹാളി രോഗം എന്നിവ പടരാതിരിക്കുന്നതിന് തളിക്കേണ്ട മരുന്നുകളെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച് കർഷകരിൽ അവബോധം ഉണ്ടാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
ഉല്പാദനം നിരന്തരം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അടയ്ക്കാ കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ?
5216.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റൂറല്‍ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് കൃഷിവകുപ്പ് തൃശ്ശൂര്‍ ജില്ലയില്‍ നടപ്പാക്കിയ കുളങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പ്രസ്തുത ഫണ്ടുപയോഗിച്ച് ഏതെല്ലാം കുളങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വിശദീകരിക്കാമോ?
5217.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കേര കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി എത്ര തുക ചെലവഴിച്ചു എന്ന് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് വ്യാപിപ്പിക്കുന്നതിനായുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5218.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്‍ഷിക അഭിവൃദ്ധിയ്ക്ക് അത്യന്താപേക്ഷിതമായതിനാല്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( ബി )
നീര്‍ത്തട പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ രൂപീകരിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
പദ്ധതിയുടെ ഭാഗമായി വിള കലണ്ടര്‍ തയ്യാറാക്കി അതിനനുസൃതമായി കാര്‍ഷിക വൃത്തികള്‍ ആസൂത്രണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5219.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ കൃഷിഭവനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്നും ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി മാറ്റുന്നതിന് എന്തെല്ലാം പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
5220.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ പരിശോധിക്കുന്നതിന് മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാര്‍ഷിക വിപണന കേന്ദ്രം കര്‍ഷകര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുന്നതിന് നടപടി സ്വീകരിക്കുമോ?
5221.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ പാലക്കാട് ജില്ലയില്‍ പാെതു ആവശ്യത്തിന് നിലം നികത്തുന്നതിന് എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്രയെണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്; ഉത്തരവുകളുടെ പകര്‍പ്പുകള്‍ സഹിതം വിവരം ലഭ്യമാക്കാമാേ;
( സി )
തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാത്ത അപേക്ഷകള്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്ന് വ്യക്തമാക്കാമാേ?
5222.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളാണ് സ്മാര്‍ട്ട് കൃഷി ഭവനുകളായി ഉയര്‍ത്തുവാന്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് അറിയിക്കാമാേ;
( ബി )
ഇതിനായി അനുവദിച്ച തുക, പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം അറിയിക്കാമാേ?
5223.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരുവിക്കര പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കൂണ്‍ഗ്രാമം പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി, ആകെ യൂണിറ്റുകള്‍, ഗുണഭോക്താക്കളുടെ എണ്ണം എന്നിവയെ സംബന്ധിച്ച വിവരം അറിയിക്കുമോ?
5224.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളില്‍ വടക്കാഞ്ചേരി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കൃഷി ഭവനുകളില്‍ അനുവദിച്ചിട്ടുള്ള കാര്‍ഷിക പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിനായി അനുവദിച്ചിട്ടുള്ള തുക എത്രയെന്നുമുള്ള വിവരം ഗ്രാമപഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
5225.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ ധനസഹായത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് ഏറ്റെടുത്തിട്ടുള്ളതും പൂര്‍ത്തിയാക്കാത്തതുമായ എത്ര പദ്ധതികള്‍ നിലവിലുണ്ട്; അവ ഏതൊക്കെയാണെന്നും അതിനായി ഇനി എത്ര തുക ചെലവഴിക്കേണ്ടി വരുമെന്നും വിശദീകരിക്കാമോ;
( ബി )
2025-26 വര്‍ഷത്തിലേക്ക് പുതിയ പദ്ധതികള്‍ പരിഗണിക്കുന്നുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
5226.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ക്ഷേത്രക്കുളങ്ങളും പള്ളികളുടെ കുളങ്ങളും സംരക്ഷിക്കാന്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന പദ്ധതികള്‍ നിലവിലുണ്ടോയെന്ന് വിശദമാക്കാമോ?
5227.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സർവ്വകലാശാലയിലെ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകൾ കഴിഞ്ഞ ഒരു വർഷമായി പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
കേരള കാർഷിക സർവ്വകലാശാലയിൽ ഇ-ഓഫീസ് നടപ്പിലാക്കിയെന്ന കാരണം കൊണ്ട് കാർഷിക സർവകലാശാലയിലെ അനധ്യാപക തസ്തികകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടയെന്ന തീരുമാനം സർവ്വകലാശാല ഭരണസമിതി കൈക്കൊണ്ടിട്ടുണ്ടോ; എങ്കിൽ അതിനുള്ള വ്യക്തമായ മാനദണ്ഡങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ;
( സി )
അനധ്യാപക ജീവനക്കാരുടെ ജോലിഭാരം വിലയിരുത്തുന്നതിനായി വൈസ് ചാൻസലർ അധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ നിലവിലെ സ്ഥിതിയും ഇതുവരെ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകള്‍, നിരീക്ഷണങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ട കമ്മിറ്റിയുടെ കാലാവധി എന്നാണെന്നും വിശദമാക്കാമോ;
( ഡി )
കാർഷിക സർവ്വകലാശാലയിലെ അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്താതിരിക്കാൻ സർക്കാർ തലത്തിലോ യൂണിവേഴ്സിറ്റി തലത്തിലോ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
കാർഷിക സർവകലാശാല ഭരണ സമിതി ഒരു മാസത്തിനുള്ളിൽ പുനസംഘടിപ്പിക്കണമെന്ന കോടതി നിർദ്ദേശം നടപ്പിലാക്കുന്നതിനായി യൂണിവേഴ്സിറ്റി നടത്തിയ ഭരണ സംബന്ധമായ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.