UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
19.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4595.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ മലയാറ്റൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളിലെ മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതിന് നബാര്‍ഡില്‍ നിന്നും എത്ര രൂപയുടെ ധനസഹായം ലഭിച്ചിട്ടുണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരെന്ന് അറിയിക്കുമോ; പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കിയ സമിതിയിലുള്‍പ്പെട്ടവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കാമോ; പൊതുമരാമത്ത് വകുപ്പിലെയും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെയും സാങ്കേതിക വിദഗ്ധര്‍ പ്രസ്തുത കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നുവോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ കരാര്‍ നല്‍കിയിരിക്കുന്നത് ആര്‍ക്കെന്നും അവർ സമാന പ്രവൃത്തി ചെയ്ത് മുന്‍പരിചയമുള്ളവരാണോയെന്ന് പരിശോധിച്ചിരുന്നോയെന്നും വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്നും പ്രസ്തുത ഉദ്യോഗസ്ഥന്‍ സാങ്കേതിക പരിജ്ഞാനം ഉള്ള വ്യക്തിയാണോയെന്നും വെളിപ്പെടുത്തുമോ?
4596.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ വനംവകുപ്പ് മുഖാന്തിരം നടപ്പാക്കിയിട്ടുളള പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോന്നിനും ചെലവായ തുക എത്രയെന്നും വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടേയും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ ഈ സാമ്പത്തികവര്‍ഷം ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദാംശം നല്‍കുമോ?
4597.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തികളിലും കൃഷിയിടങ്ങളിലുമുണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിനായി ഫെന്‍സിംഗ് ചെയ്യുന്ന പ്രവൃത്തികള്‍ വനംവകുപ്പ് നടത്തിവരുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഏതെല്ലാം പ്രദേശങ്ങളിലാണ് പ്രസ്തുത പ്രവൃത്തി നടത്തിവരുന്നത്; പ്രസ്തുത പ്രവൃത്തിക്കായി അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
4598.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലാശയങ്ങളോട് ചേർന്ന് നിൽക്കുന്ന കണ്ടൽക്കാടുകളുടെ സർവ്വേ നടത്താൻ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്വകാര്യഭൂമിയിലെ ഇത്തരത്തിലുള്ള കണ്ടൽക്കാടുകള്‍ നശിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിലുള്ള കണ്ടൽക്കാടുകള്‍ സംരക്ഷിത വനമേഖലയായി പ്രഖ്യപിക്കുമോ; വിശദമാക്കാമോ?
4599.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ; എങ്കിൽ ഏറനാട് മണ്ഡലത്തിൽ പ്രസ്തുത പദ്ധതി പ്രകാരം എത്ര പേരാണ് അപേക്ഷ നൽകിയതെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കുമോ;
( ബി )
ഏറനാട് മണ്ഡലത്തിൽ നിന്നും അപ്രകാരം ലഭിച്ച അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചവയെത്രയെന്നും ഭൂമി വിട്ടുകൊടുത്തതിനുള്ള പ്രതിഫലം നൽകിയത് എത്രപേർക്കെന്നുമുള്ള കണക്കുകൾ ലഭ്യമാക്കാമോ; വ്യക്തമാക്കാമോ;
( സി )
സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍,ചാലിയാര്‍,ചേരിയം കുന്നത്ത് ശ്രീ.വിനോദ് കുമാര്‍ മുതല്‍ പേര്‍ സമർപ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
4600.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഉത്തരവിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ പാറശ്ശാല മണ്ഡലത്തിലെ നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ ലയണ്‍ സഫാരി പാര്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ലയണ്‍ സഫാരി പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ 10.01.2025 ലെ 11-1/2024-cza-part 16 ഫയല്‍ നമ്പര്‍ പ്രകാരം ചീഫ് വെെല്‍ഡ് ലെെഫ് വാര്‍ഡന്‍ നല്‍കിയ കത്തിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇതിലേയ്ക്കായുള്ള ഡി. പി. ആര്‍. എന്നത്തേയ്ക്ക് തയ്യാറാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പാറശ്ശാല മണ്ഡലത്തിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ വനം വകുപ്പിനു കീഴില്‍ 20 വര്‍ഷത്തിലധികമായി താത്ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ; തസ്തിക തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ഇതേ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന എത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
വനം വകുപ്പിനു കീഴില്‍ ഇരുപത് വര്‍ഷത്തിലധികമായി താത്ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കി വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4601.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുള്ളന്‍പന്നിയുടെയും കാട്ടുപന്നിയുടെയും ആക്രമണം നേരിടുന്ന പക്ഷം വനം വകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പാമ്പു കടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്ക് വനം വകുപ്പ് മുഖേന ധനസഹായം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് വിശദമാക്കാമോ?
4602.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികള്‍ വനഭൂമി കെെയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റ കാലം മുതൽ നാളിതുവരെ എത്ര ഹെക്ടര്‍ വനഭൂമിയിൽ കെെയേറ്റം നടന്നിട്ടുണ്ട്; ഇതിൽ എത്ര ഹെക്ടർ ഒഴിപ്പിച്ചു; ഇനി എത്ര ഹെക്ടർ ഒഴിപ്പിക്കാനുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
4603.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി പ്രാധാന്യമുളള കണ്ടൽക്കാടുകള്‍, പുറമ്പോക്കുകള്‍ എന്നിവ റിസര്‍വ്വ് വനമായി പ്രഖ്യാപിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്റെ നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ; കേരളത്തിൽ എത്ര കണ്ടൽക്കാടുകള്‍ ഇപ്രകാരം റിസർവ് വനമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വനനിയമപ്രകാരം പ്രൊപ്പോസ്ഡ് റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തിട്ടുളള കണ്ടല്‍ക്കാടുകളുടെ വിസ്തീര്‍ണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ?
4604.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ തിരുവനന്തപുരം വനം ഡിവിഷനിൽപ്പെട്ട പാലോട് റെയ്ഞ്ചിലെ ഇരുനൂറ്റിപ്പതിനെട്ട് ജണ്ടകളുടെ നിർമ്മാണച്ചെലവ് വഴിയുണ്ടായ നഷ്ടം ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതുവരെ ഈടാക്കാത്തതിനുള്ള കാരണം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കുറ്റാരോപിതനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം/കാറ്റഗറി മാറ്റം നൽകാനുള്ള നീക്കം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം വെളിപ്പെടുത്താമോ?
4605.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുവനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയില്‍ എവിടെയെല്ലാമാണ് നഗര വനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നഗര വനപദ്ധതി പ്രകാരം ഏതെല്ലാം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിക്കുന്നതെന്നും അവയുടെ പരിപാലന ചുമതല ആര്‍ക്കെന്നും വിശദമാക്കുമോ?
4606.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ ധനകാര്യ വകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും മന്ത്രിസഭയുടെ അംഗീകാരത്തോടെ വനം വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
മേൽ സൂചിപ്പിച്ച ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നുവെന്ന് അറിയിക്കുമോ; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായെന്ന് അറിയിക്കുമോ; വിശദാംശം നല്‍കാമോ?
4607.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി പ്രകൃതികളുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ചിരുന്ന 'ഊരിനുണര്‍വ്വ് കാടിനുണര്‍വ്വ്' പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണ്; പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( സി )
പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4608.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പ് നടപ്പിലാക്കുന്ന പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പാമ്പുകളെ പിടികൂടുന്നതിന് ഇതുവരെ എത്ര പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് പാമ്പിനെ പിടികൂടുന്നതിനുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
4609.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിലെ ഹാജിയാർ പള്ളിയിൽ വനംവകുപ്പിന്റെ അധീനതയിലുള്ള ഒരു ഹെക്ടർ ഭൂമിയിൽ ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
ബൊട്ടാണിക്കൽ ഗാർഡൻ, ഇക്കോ പാർക്ക്, ഇക്കോ ഷോപ്പ്, ബട്ടർഫ്ലൈ പാർക്ക്, ബാംബൂ സെറ്റം എന്നിവ ആരംഭിക്കുന്നതിനു തുക വകയിരുത്തിയിട്ടും പദ്ധതി വൈകുന്നതിലെ കാരണം വ്യക്തമാക്കാമോ;
( സി )
ഫണ്ടിന്റെ അപര്യാപ്തത പരിഹരിച്ച്‌ പ്രസ്തുത പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
4610.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന്റെ കീഴില്‍ എത്ര വന്‍ ധന്‍ വികാസ് കേന്ദ്രങ്ങള്‍ (വി.ഡി.വി.കെ.) രൂപീകരിച്ചിട്ടുണ്ടെന്നും ഇതിനായി അനുവദിച്ച തുകയും നടന്ന പ്രവര്‍ത്തനങ്ങളും വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ പ്രസ്തുത കേന്ദ്രങ്ങള്‍ എവിടെയെല്ലാം ആരംഭിച്ചിട്ടുണ്ടെന്നും ഏതെല്ലാം പദ്ധതികള്‍ ഓരോ സ്ഥലത്തും നടപ്പാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
4611.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കേരളത്തില്‍ പുതുതായി എത്ര ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ വനം വകുപ്പ് ഡിപ്പോകളില്‍ നിന്നും എത്രകോടി രൂപയുടെ മരങ്ങളാണ് വില്പന നടത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദമാക്കാമോ?
4612.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരികളെ വനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി വനം വികസന കോര്‍പ്പറേഷന്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നടത്തിപ്പില്‍ പരിസ്ഥിതിക്കും പ്രകൃതിക്കുമിണങ്ങുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
( സി )
ഈ പദ്ധതികളുടെ നടത്തിപ്പുമായി സഹകരിക്കുന്നത് ഏതെല്ലാം ഏജന്‍സികളാണെന്നും ഇതിനായി ചെയ്തിട്ടുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
4613.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനം ടൂറിസം പദ്ധതികളും അവയുടെ വിശദാംശവും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
വനം ടൂറിസം വിപുലപ്പെടുത്തുന്നതിനായി കഴിഞ്ഞ പത്ത് വര്‍ഷം സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; വിശദമാക്കാമോ?
4614.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ പുതുവൈപ്പ്, വളപ്പ് ബീച്ചുകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി എറണാകുളം സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ പുതുക്കിയ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രൊപ്പോസൽ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
4615.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ വനം വകുപ്പില്‍ എത്ര ഫോറസ്റ്റ് റേയ്ഞ്ചര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്; പ്രസ്തുത തസ്തികകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
4616.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ശല്യം തടയാൻ വനംവകുപ്പിൽ രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് സംഘത്തിന് അമിത ജോലിഭാരം മൂലം ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
റാപ്പിഡ് റെസ്പോൺസ് ടീമിന്റെ അംഗബലം ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4617.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിന് കീഴിൽ നിലവിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം, തസ്തിക, കൈപ്പറ്റുന്ന വേതനം എന്നിവയുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
4618.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വനം വകുപ്പിൽ എത്ര സ്ഥിരം, താത്കാലിക, കരാർ ജീവനക്കാരുണ്ട്; തസ്തിക, ജില്ല എന്നിവ തിരിച്ചുള്ള കണക്കുകൾ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിൽ നിന്നും വകുപ്പിന് എത്ര തുക സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നതിന്റെ കണക്കുകൾ ലഭ്യമാക്കാമോ;
( സി )
വനം വകുപ്പിൽ മറ്റ് വകുപ്പുകളിൽ നിന്നും എത്ര ജീവനക്കാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്നു എന്നതിന്റെ കണക്കുകൾ വിശദമാക്കാമോ;
( ഡി )
വനംവകുപ്പിൽ നിന്നും എത്ര ജീവനക്കാർ മറ്റു വകുപ്പുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നുണ്ട് എന്നതിന്റെ കണക്കുകൾ ലഭ്യമാക്കാമോ?
4619.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കേരളത്തിലെ വിവിധ വനം റേഞ്ചുകളിൽ നിന്നും മൊത്തം എത്ര ഈട്ടി, തേക്ക്, എബണി, ചന്ദനം എന്നീ മരങ്ങൾ മുറിച്ചു മാറ്റി എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ വനം വകുപ്പിന്റെ അനുമതിയോടുകൂടിയും അനുമതി ഇല്ലാതെയും മുറിച്ച മരങ്ങളുടെ എണ്ണം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
4620.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിലെ ഫോറസ്ട്രി വര്‍ക്കുകള്‍ക്ക് കോണ്‍ട്രാക്ട് സിസ്റ്റം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോണ്‍ട്രാക്റ്റ് സിസ്റ്റം നിലവില്‍ വന്നതിനു ശേഷം ഫോറസ്ട്രി വര്‍ക്കുകളുടെ കോണ്‍ട്രാക്ട് കരാറിലേര്‍പ്പെട്ട വിരമിച്ച വനം വകുപ്പ് ജീവനക്കാരുടെ പേര് വിവരവും പ്രവൃത്തികളുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ വിരമിച്ചു രണ്ടു വര്‍ഷത്തിനകം ഏറ്റെടുക്കുന്നതിന് നിലവിലെ സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ എന്ന് വ്യക്തമാക്കാമോ?
4621.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
മൂന്നാര്‍ കെ.എഫ്.ഡി.സി. ഓഫീസിനുകീഴില്‍ 2021-22 വര്‍ഷം മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ഇതിനായി ചെലവഴിച്ച തുകയും വര്‍ഷം തിരിച്ച് വിശദമാക്കാമോ?
4622.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനവുമായി അതിര് പങ്കിടുന്ന പട്ടയഭൂമി ക്രയവിക്രയം നടത്തുന്നതിന് വനം വകുപ്പിന്റെ നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥ നിലവിലുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കിൽ നിരാക്ഷേപ പത്രം വേണമെന്ന് പ്രതിപാദിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം വനം ഡിവിഷനിലെ പാലോട് റെയ്ഞ്ചിൽ 2019-2021 വർഷങ്ങളിലെ ജണ്ട നിർമ്മാണത്തിലെ അപാകത കാരണം ഇപ്രകാരമുള്ള നിരാക്ഷേപ പത്രം നൽകുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സാധാരണ ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രസ്തുത പ്രശ്നം പരിഹരിക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
4623.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള കനോപ്പി മേഖലകളെ സംബന്ധിച്ച് വിവര ശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കനോപ്പി സംവിധാനത്തിന്റെ ഗുണപരമായ സവിശേഷതയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പരിസ്ഥിതി സന്തുലനത്തിന് കനോപ്പി വ്യവസ്ഥയുടെ പങ്ക് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ഡി )
നിലവിലുള്ള കനോപ്പി വ്യവസ്ഥയെ കൂടുതല്‍ വിപുലമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ;
( ഇ )
നഗരങ്ങളില്‍ കൂടുതല്‍ പ്രദേശത്ത് കനോപ്പി സംവിധാനം വ്യാപിപ്പിക്കുന്നതിന് ടൂറിസം വകുപ്പുമായി ഏകോപിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നടപടി സ്വീകരിക്കുമോ?
4624.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ എന്നാണ് അവസാനമായി വന്യജീവി സെന്‍സസ് നടന്നിട്ടുളളതെന്ന് അറിയിക്കുമോ; അടുത്ത വന്യജീവി സെന്‍സസ് എന്ന് നടക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യജീവി സെന്‍സസ് പ്രകാരം ഏതെങ്കിലും വന്യജീവികളുടെ എണ്ണം ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
4625.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി-മനുഷ്യസംഘര്‍ഷം രൂക്ഷമായിട്ടുളള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവിടങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ?
4626.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസമേഖലയിൽ സ്ഥിരമായി എത്തുന്ന വന്യമൃഗങ്ങളെ പിടികൂടി പുതിയതായി രൂപീകരിക്കുന്ന മൃഗശാലകൾക്ക് നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4627.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസമേഖലയോട് ചേർന്നുകിടക്കുന്ന വനമേഖലയില്‍ നിന്നും വന്യമൃഗങ്ങൾ കടന്നുവന്നു നാശം വിതയ്ക്കുന്നത് പതിവായ സാഹചര്യത്തിൽ, അത് തടയുന്നതിനായി സോളാർ വേലികളോ കിടങ്ങുകളോ നിർമ്മിക്കാന്‍ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ഇതിനായി നിലവിലുള്ള പദ്ധതികളും അതിന്റെ നടപടിക്രമങ്ങളും അറിയിക്കുമോ?
4628.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തില്‍ വന്യമൃഗ ആക്രമണം മൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക് നാളിതുവരെ നല്‍കിയ നഷ്ടപരിഹാര തുകയുടെയും എത്രപേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്‌ എന്നതും സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും തീര്‍പ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണവും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( സി )
ഏതെല്ലാം പ്രധാന വിളകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്നും വിശദമാക്കുമോ?
4629.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള ഫണ്ടുകൾ ഏതെല്ലാമെന്ന് ഇനം തിരിച്ച്‌ വിശദാംശം ലഭ്യമാക്കുമോ; ഇതിൽ ഓരോ ഫണ്ടിൽ നിന്നും എത്ര രൂപ വീതമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി ഇക്കാലയളവിൽ സംസ്ഥാന സർക്കാർ ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?
4630.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം തടയുന്നതിനായി ഈ സർക്കാരിന്റെ കാലയളവിൽ എന്തൊക്കെ മുന്നറിയിപ്പ് സംവിധാനങ്ങൾ എവിടെയൊക്കെ ഏർപ്പെടുത്തിയിട്ടുണ്ട്; ഇതിനായി ആകെ ചെലവഴിച്ച തുക എത്ര; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം ഏർപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഫലപ്രദമാകാത്തതിന്റെ കാരണം വിശദമാക്കുമോ?
4631.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടാനകളുടെ ആക്രമണത്തില്‍ നാശനഷ്ടം സംഭവിക്കുന്നവര്‍ക്കും കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
4632.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയിട്ടുള്ള ഏതൊക്കെ നിയമങ്ങള്‍/നിര്‍ദ്ദേശങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കുമോ; അവയുടെ പ്രസക്ത ഭാഗങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
4633.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന ഷൂട്ടർമാർക്ക് നൽകുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഷൂട്ടർമാർക്ക് വേണ്ട യോഗ്യതകൾ എന്താണെന്നും ആരാണ് ഷൂട്ടർമാരെ നിയമിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
കേരളത്തിൽ എത്ര ഷൂട്ടർമാർ ഉണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ ഒമ്പത് വർഷക്കാലം കേരളത്തിൽ ഷൂട്ടർമാർ വെടിവെച്ച് കൊന്ന കാട്ടുപന്നികളുടെ എണ്ണം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
4634.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ ആറാട്ടുകടവില്‍ ആനയുടെ ആക്രമണത്തില്‍ പത്മനാഭന്‍ എന്ന വ്യക്തി മരണപ്പെട്ടിരുന്നോ; എങ്കില്‍ ഏതു വര്‍ഷം, ഏതു തീയതിയിലാണ് സംഭവം നടന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വ്യക്തിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നോ; ഇല്ലെങ്കില്‍ എന്തുകാെണ്ടാണ് നഷ്ടപരിഹാരം നാളിതുവരെ നല്‍കാതിരുന്നത് എന്ന് വിശദമാക്കാമോ;
( സി )
ടിയാന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; അറിയിക്കാമോ?
4635.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിന് ഇരയാവുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തില്‍ എത്രപേര്‍ക്കാണ് അനുവദിച്ചിട്ടുളളതെന്നും അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങളും തരം തിരിച്ച് അറിയിക്കുമോ;
( ബി )
ഇനി എത്രപേര്‍ക്കാണ് നഷ്ടപരിഹാരത്തുക അനുവദിക്കാനുളളതെന്നും പ്രസ്തുത തുക സംബന്ധിച്ച വിശദവിവരവും അറിയിക്കുമോ?
4636.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറളം ഫാമിൽ വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾക്ക് തൊഴിലെടുക്കാനും കൃഷി ചെയ്യാൻപോലും സാധിക്കാത്ത അവസ്ഥയാണ് എന്ന വസ്തുത ഗൗരവമായി കാണുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
വേനൽ കനക്കുന്നതോടെയാണ് കശുമാങ്ങ തേടിയും പുഴയിലെ വെള്ളം തേടിയും കാട്ടാനകൾ ആറളം ഫാമിലെ ജനവാസ മേഖലകളിലേക്ക് പതിവായി ഇറങ്ങുന്നത് എന്നത് വസ്തുതയല്ലേ;
( സി )
മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ രണ്ടു വകുപ്പ് മന്ത്രിമാരുടെയും സബ്കളക്‌ടറുടെയും നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചിട്ടും ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട ആനമതിലിന്റെ 30 ശതമാനം പ്രവൃത്തി മാത്രമാണ് ഒന്നര വർഷമായിട്ടും പൂർത്തിയാക്കാൻ സാധിച്ചത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
4637.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് എത്ര കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് ഇനി ഇവിടെ ഫെന്‍സിംഗ് സ്ഥാപിക്കാനുള്ളത്; വിശദമാക്കാമോ?
4638.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം, മൂന്നാര്‍, മലയാറ്റൂര്‍ വനം ഡിവിഷനുകളുടെ കീഴില്‍ കോതമംഗലം മണ്ഡലത്തില്‍ വന്യജീവി ശല്യം പ്രതിരോധിക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
( ബി )
ഓരോ പദ്ധതികളുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4639.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2010 മുതൽ നാളിതുവരെ വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റിയവരുടെ പേര് വിവരങ്ങളും മേൽവിലാസവും നൽകിയ സഹായധനവും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
4640.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ മലമ്പുഴ മണ്ഡലത്തില്‍ വന്യജീവി ആക്രമണത്താല്‍ പരിക്ക് പറ്റിയവരുടെയും മരണപ്പെട്ടവരുടെയും എണ്ണം എത്രയെന്ന് അറിയിക്കുമോ;
( ബി )
ഈ കാലയളവില്‍ മലമ്പുഴ മണ്ഡലത്തില്‍ വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുമായി എത്ര തുക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര തുക നല്‍കാന്‍ ബാക്കിയുണ്ടെന്നും അറിയിക്കുമോ?
4641.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണംമൂലം മരണം അടക്കമുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വള്ള്യായി അരൂണ്ട കിഴക്കയിൽ കർഷകനായ ശ്രീധരന്റെ ദാരുണ മരണം അടക്കം കാട്ടുപന്നി ആക്രമണത്തിൽ നിരവധി പേര്‍ മരിക്കുന്നതും പരിക്കേൽക്കുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കാട്ടുപന്നിയുടെ ആക്രമണം തടയാൻ എന്തൊക്കെ ഇടപെടലുകളാണ് നടത്താനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
4642.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം 2010 മുതൽ നാളിതുവരെ മരണമടഞ്ഞവരുടെ പേരും മേൽവിലാസവും സർക്കാർ നൽകിയ ധനസഹായവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ?
4643.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗ ശല്യം മൂലമുള്ള കൃഷി നാശത്തിന് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
2016 മുതൽ മണ്ണാർക്കാട് മണ്ഡലത്തിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചത് മൂലം കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര കർഷകർക്ക് നൽകിയിട്ടുണ്ട്; നൽകിയ തുകയുടെ വിവരം പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( സി )
അപേക്ഷ നൽകിയ കർഷകരിൽ പലർക്കും നാളിതുവരെ നഷ്ടപരിഹാരം ലഭ്യമായിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
4644.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉത്സവത്തിന് ആന എഴുന്നള്ളിപ്പിന് എന്തെല്ലാം മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമാേ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉത്സവങ്ങള്‍ക്കിടയില്‍ മാത്രം ആനകളുടെ ആക്രമണത്തില്‍ എത്ര ജീവന്‍ നഷ്ടപ്പെട്ടു എന്ന് വിശദമാക്കാമാേ;
( സി )
മരിച്ചവരുടെ ആശ്രിതര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കിവരുന്നു എന്ന് വിശദമാക്കാമാേ;
( ഡി )
എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും വിശദമാക്കുമാേ?
4645.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യം തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം പ്രവൃത്തികളാണ് നിലവില്‍ വകുപ്പ് തലത്തില്‍ നടന്നുവരുന്നതെന്ന് വിശദമാക്കുമോ?
4646.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഏറ്റവും രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി കണ്ട് അവിടങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ജനപ്രതിനിധികൾ ഉൾപ്പെട്ട ജനകീയസമിതികൾ രൂപീകരിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ബി )
വന്യജീവി സംഘർഷങ്ങൾ രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രൈമറി റെസ്പോൺസ് ടീമിനെ രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
വന്യജീവി ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുവേണ്ടി വനംവകുപ്പ് ദുരന്തനിവാരണ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാം; വിശദീകരിക്കുമോ?
4647.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് വന്യജീവി സങ്കേതത്തിനകത്ത് അധിവസിക്കുന്ന കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റി പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.