UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
  18.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4427.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് അനുമതി നല്‍കി വരുന്നുണ്ടോ; ഇതിലൂടെ സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ വിശദീകരിക്കുമോ;
( ബി )
വായ്പാ സംഘങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്രീകൃത നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നതിനുള്ള നീക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
4428.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ രംഗത്ത് സംസ്ഥാനം നേടിയിട്ടുള്ള പുരാേഗതി ലാേകത്തിന് മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
2025-നെ അന്താരാഷ്ട്ര സഹകരണ വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ വർഷം സഹകരണ രംഗത്ത് കൂടുതല്‍ വെെവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കുന്നത് പരിഗണനയിലുണ്ടാേ; വിശദമാക്കുമാേ;
( സി )
മാറുന്ന കാലത്തിനനുസരിച്ച് സഹകരണ രംഗത്തെ നവീകരിക്കുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നതിനും ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടാേ; വിശദീകരിക്കുമാേ?
4429.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘം, കേരള ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് വായ്പ എടുത്ത ആൾ മരണപ്പെട്ടാല്‍ അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന റിസ്ക് ഫണ്ട് അനുവദിക്കുന്നത് ആരാണെന്നും പ്രസ്തുത ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഫണ്ട് അനുവദിക്കുന്നതില്‍ പലപ്പോഴും കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത ആൾ മരണപ്പെട്ടാല്‍ തിരിച്ചടവില്‍ ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
4430.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കിയ സഹകരണ നിയമം അനുസരിച്ച് വ്യക്തിഗത വായ്പയും മറ്റും 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പ്രത്യേക കമ്മിറ്റി പരിശോധിക്കണമെന്നുളള നിയമത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണസംഘങ്ങള്‍ ഉള്‍പ്പെടുമോയെന്ന് വിശദമാക്കാമോ;
( ബി )
പ്രധാനമായും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗതവായ്പ നല്‍കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണസംഘങ്ങളില്‍ 10 ലക്ഷം എന്ന വായ്പ പരിധി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
4431.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. സ്വത്ത് കണ്ടു​കെട്ടിയത് ഡൽഹി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി ശരിവച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എത്ര കോടി രൂപ മൂല്യമുളള സ്വത്താണ് ഇതിൽ ഉൾപ്പെടുന്നതെന്നും ആരെല്ലാമാണ് ഈ സ്വത്തിന്റെ ഉടമകൾ എന്നും വ്യക്തമാക്കാമോ;
( സി )
ഈ സ്വത്ത് ലേലം ചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ബാങ്കിൽ നിന്ന് നിയമവിരുദ്ധ വായ്പ നൽകിയിട്ടുണ്ടെങ്കിൽ വായ്പ ലഭിച്ചവർ തിരിച്ചടയ്ക്കാൻ ശേഷിയുളളവരാണോയെന്നും സ്ഥിരം വരുമാനമുളളവർ ആണോയെന്നും വ്യക്തമാക്കാമോ?
4432.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയെ അഴിമതിമുക്തമാക്കുന്നതിനായുള്ള ടീം ഓഡിറ്റ് സംവിധാനത്തിന് സ്കീം തയ്യാറാക്കുന്നതിൽ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ആയതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കീമിന്റെ അഭാവത്തിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഓഡിറ്റ് പ്രക്രിയ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; അടിയന്തരമായി സ്കീം തയ്യാറാക്കി ടീം ഓഡിറ്റ് കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4433.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോതമംഗലം മണ്ഡലത്തില്‍ സഹകരണ റിസ്ക് ഫണ്ട് എത്ര ആളുകള്‍ക്കാണ് കെെമാറിയിട്ടുളളത്; സഹകരണ സംഘം തിരിച്ച് കണക്ക് നല്‍കുമോ;
( ബി )
റിസ്ക് ഫണ്ട് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനാവശ്യമായ നടപടികള്‍ ന്വീകരിക്കുമോ; വിശദമാക്കാമോ?
4434.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് മുഖേന വ്യാപാര്‍ മിത്ര പദ്ധതിയിലൂടെ എത്ര ലക്ഷം രൂപവരെയാണ് ഈടില്ലാതെ വായ്പ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
4435.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2024 വരെ ആലത്തൂര്‍ മണ്ഡലത്തിലെ സഹകരണ ബാങ്കുകളില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയെന്ന് ബാങ്ക് തിരിച്ച് അറിയിക്കാമോ?
4436.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ള സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് നാളിതുവരെ എത്ര സഹകരണ സംഘങ്ങളിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ പ്രകാരം ഏതൊക്കെ സഹകരണ സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4437.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ 'കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി' യിൽ തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം സഹകരണ സംഘങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4438.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുവിക്കര മണ്ഡലത്തില്‍ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകയും വിശദമാക്കുമോ?
4439.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി പ്രകാരം ചങ്ങനാശ്ശേരി മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകൾ എത്ര വായ്പക്കാരുടെ വായ്പാ കുടിശ്ശിക ഒറ്റത്തവണയായി തീർപ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ; വിശദവിവരം നല്‍കുമോ?
4440.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങള്‍ മുഖേന റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനുള്ള നിബന്ധനകളും അപേക്ഷിക്കുന്ന രീതിയും എങ്ങനെയെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് വാമനപുരം മണ്ഡലത്തിലെ സഹകരണ സംഘങ്ങള്‍ വഴി റിസ്ക് ഫണ്ട് ആനുകൂല്യം ലഭിച്ചവരുടെ വിവരങ്ങളും ലഭിച്ച തുകയും സഹകരണസംഘം തിരിച്ച് നല്‍കാമോ?
4441.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ നിന്നും സ്വർണ്ണത്തിന്റെ ഈടിന്മേൽ കൃഷി ആവശ്യങ്ങൾക്കായി സബ്സിഡിയോടെ നൽകിയ വായ്പകളിൽ വായ്പ ക്ലോസ് ചെയ്ത ശേഷവും സബ്സിഡി നൽകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സബ്സിഡി നൽകുന്നതിൽ കാലതാമസം നേരിടുന്നത് ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കുമോ;
( സി )
ഇപ്രകാരം കേരള ബാങ്കിന്റെ തിരുവനന്തപുരം സ്റ്റാച്യൂ ബ്രാഞ്ചിൽ 2024 ജൂൺ വരെ വായ്പ ക്ലോസ് ചെയ്ത എത്ര പേർക്ക് ഇനി സബ്സിഡി നൽകാനുണ്ട്; ആയത് ബാങ്കിന്റെ സസ്പെൻസ് അക്കൗണ്ടിൽ നിന്ന് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
4442.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് മുഖേന ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി വരുന്ന ക്ഷീരമിത്ര വായ്പയിലൂടെ എത്ര ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്; വ്യക്തമാക്കാമോ?
4443.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍മാര്‍ തുച്ഛമായ വേതനത്തിലാണ് നിലവില്‍ ജോലി ചെയ്യുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ അപേക്ഷ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത അപ്രൈസര്‍മാര്‍ക്ക് കാലാനുസൃതമായ ശമ്പള വര്‍‍ദ്ധനവ് അനുവദിക്കുന്നതിന് കേരള ബാങ്കിന് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
4444.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് മുഖേന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കുന്ന സഹജ വായ്പ പദ്ധതിയിലൂടെ എത്ര ലക്ഷം രൂപയാണ് വായ്പയായി നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
4445.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4446.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വ്യവസായ വകുപ്പുമായി ചേര്‍ന്ന് കേരള ബാങ്ക് മുഖേന എത്ര ലക്ഷം രൂപ വരെയാണ് ഈടില്ലാതെ വായ്പ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
4447.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെൻഷൻ ബോർഡിലേക്ക്‌ കേരളാ ബാങ്ക്‌ അഡ്മിനിസ്ട്രേറ്റീവ്‌ ചാർജ്ജ്‌ ഇനത്തിൽ എത്ര തുക അടയ്ക്കുവാൻ ഉണ്ട്‌; വ്യക്തമാക്കാമോ;
( ബി )
അഡ്മിനിസ്ട്രേറ്റീവ്‌ ചാർജ്ജ്‌ കുടിശ്ശിക ആയ വകയിൽ ഉണ്ടായ പലിശ എത്രയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പലിശയിൽ എത്ര രൂപ കേരള ബാങ്കിന് ഇളവ്‌ ചെയ്ത്‌ കൊടുത്തിട്ടുണ്ട്‌; വിശദമാക്കാമോ;
( ഡി )
പലിശ ഇനത്തിൽ ഇളവ്‌ ചെയ്തു കൊടുത്ത തുക പെൻഷൻ ബോർഡിന് സർക്കാർ നൽകുമോ; എങ്കിൽ എന്നത്തേക്ക്‌ നൽകുമെന്ന് വ്യക്തമാക്കാമോ?
4448.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ വിവിധ സഹകരണ ബാങ്കുകളിൽ റിസ്ക് ഫണ്ട് അനുവദിക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ എത്ര പേര്‍ക്ക് ഫണ്ട് അനുവദിക്കാനുണ്ടെന്ന് വിശദമാക്കാമോ;
( ബി )
മണ്ഡലത്തിൽ റിസ്ക് ഫണ്ടിനായി വിവിധ സഹകരണ ബാങ്കുകള്‍ മുഖേന സമര്‍പ്പിച്ച അപേക്ഷകളില്‍ ഫണ്ട് അനുവദിക്കാത്തവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
റിസ്ക് ഫണ്ട് അനുവദിക്കുന്നതില്‍ നേരിടുന്ന കാലതാമസം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
4449.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ ബാങ്കുകളുടെ മോഡൽ ബൈലോയുടെ കരട് നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരില്‍നിന്നും സംസ്ഥാനത്തിന് ലഭിച്ചിരുന്നോ; എങ്കിൽ പ്രസ്തുത ബൈലോ സംബന്ധിച്ച് എന്തൊക്കെ നിർദ്ദേശങ്ങളാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയതെന്ന വിവരം നിർദ്ദേശങ്ങളുടെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിർദ്ദേശങ്ങളിൽ മോഡൽ ബൈലോ തയ്യാറാക്കുന്നതിനോടുള്ള എതിർപ്പ് ഉൾപ്പെടുത്തിയിരുന്നോ; എങ്കിൽ എന്ത് അഭിപ്രായമാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ?
4450.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക സഹകരണ ബാങ്കുകൾക്കായി കേന്ദ്രസർക്കാർ തയ്യാറാക്കിയ മോഡൽ ബൈലോ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
മോഡൽ ബൈലോ അംഗീകരിക്കാത്തതിന്റെ ഫലമായി സബ്സിഡിയോടുകൂടിയ കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാനത്തിന് നഷ്ടമായിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര കോടി രൂപയുടെ പദ്ധതികളാണ് നഷ്ടമായത്; വിശദാംശം വ്യക്തമാക്കുമോ?
4451.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കശുമാങ്ങയില്‍ നിന്ന് ഗോവന്‍ ഫെനി മാതൃകയില്‍ വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി അനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പദ്ധതിക്ക് അനുമതി നല്‍കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
4452.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പിരിച്ചെടുക്കുന്ന പണം കെെകാര്യം ചെയ്യുന്നതിന് ബിനാമി പേരിലുള്ള സ്ഥാപനങ്ങളെ ഉപയാേഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; എങ്കില്‍ ആയതിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമാേ?
4453.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ കക്ഷികളില്‍ നിന്ന് ഈടാക്കാവുന്ന പലിശയ്ക്ക് പരിധി നിശ്ചയിച്ചുകാെണ്ടുള്ള വ്യവസ്ഥ നിലവിലുണ്ടാേ; വിശദമാക്കാമോ;
( ബി )
വായ്‌പയെടുത്ത തുകയെക്കാള്‍ കൂടിയ തുക പലിശയായി നല്‍കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടാേ; ഇക്കാര്യത്തില്‍ ഒരു പരിധി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമാേ; വിശദമാക്കാമോ?
4454.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ വലിയതോതിലുള്ള പലിശ നിരക്ക് വാഗ്‍ദാനം ചെയ്ത് ആളുകളില്‍ നിന്ന് വ്യാപകമായി നിക്ഷേപം സ്വീകരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സഹകരണ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് സാധാരണക്കാര്‍ക്ക് അവബോധം നല്‍കുന്നതിനായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
4455.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്കിൽ (ക്ലിപ്തം നമ്പർ 1696) സഹകരണ നിയമത്തിലെ സെക്ഷൻ 65 പ്രകാരം അന്വേഷണം നടത്തിയതിൽ എന്തൊക്കെയാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണം ആരംഭിച്ചത് എന്നാണ്; ആയത് നാളിതുവരെ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; അടിയന്തരമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4456.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ക്ലർക്ക്, സെയിൽസ്മാൻ, അപ്രൈസർ, പ്യൂൺ തുടങ്ങിയ തസ്തികകളിലേക്ക് ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിച്ച് 23-02-2023 ന് ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചട്ടഭേദഗതി വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ചട്ടഭേദഗതി വരുത്തുന്നതിനുള്ള കാലതാമസത്തിന്റെ കാരണം എന്താണെന്നും പ്രസ്തുത നടപടിയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
ഉത്തരവിറങ്ങി രണ്ടു വർഷത്തോളമായിട്ടും ചട്ടഭേദഗതി നീണ്ടുപോകുന്നത് കാരണം നിരവധി അപേക്ഷകർക്ക് പ്രായപരിധി കഴിഞ്ഞ് പ്രസ്തുത തസ്തികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമെന്നതിനാൽ അടിയന്തരമായി ചട്ടഭേദഗതി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4457.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അപ്രൈസർമാർക്കും ബിൽ കളക്ടർമാർക്കും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത് സംബന്ധിച്ച 25.06.2024-ലെ ബഹു. ഹൈക്കോടതി വിധി നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4458.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ സഹകരണ വകുപ്പിന് കീഴിലുള്ള ബാങ്കുകളുടെ പട്ടിക ഹെഡ് ഓഫീസ്, ബ്രാഞ്ചുകള്‍ എന്നിവ തിരിച്ച് ലഭ്യമാക്കുമോ?
4459.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പൊതു സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനായി നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഇതിനായി എത്ര തുക ഏതൊക്കെ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ കമ്പനികൾക്കാണ് സോഫ്റ്റ്‌വെയർ നിർമ്മാണത്തിന് ചുമതല ഏൽപ്പിച്ചു നൽകിയതെന്നും പ്രസ്തുത കമ്പനികളുമായുള്ള കരാർ റദ്ദാക്കാൻ ഇടയായ സാഹചര്യം എന്താണെന്നും വിശദമാക്കുമോ;
( ബി )
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ സോഫ്റ്റ്‌വെയർ ആവശ്യമില്ലെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
കേന്ദ്രസർക്കാരിന്റെ സോഫ്റ്റ്‌വെയർ സംസ്ഥാനം ഉപയോഗിക്കാതിരിക്കുകയും സ്വന്തം നിലയ്ക്ക് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന പ്രവൃത്തി തുടരാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ നേരിടുന്ന പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കില്‍ അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4460.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ അർബൻ ബാങ്ക് ജീവനക്കാരുടെ നിലവിലുള്ള ശമ്പളപരിഷ്കരണ കാലാവധി 2024 മാർച്ച് 31 ന് അവസാനിച്ചിട്ടുള്ള സാഹചര്യത്തിൽ പുതിയ ശമ്പളപരിഷ്കരണ കമ്മീഷൻ നിയമിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരള ബാങ്കിലെ ജീവനക്കാർക്ക് പുതിയ ഡി.എ. പ്രഖ്യാപിച്ച്‌ ഉത്തരവിറങ്ങിയ സാഹചര്യത്തിൽ മറ്റ് സഹകരണ ബാങ്കുകളിലെ ജീവനക്കാർക്കും ഇത് ബാധകമാക്കുമോ; സഹകരണ സംഘങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ച്‌ ജീവനക്കാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ അനുമതി നൽകുമോ;
( സി )
പ്രഥമിക സഹകരണ സംഘങ്ങളിലെപ്പോലെ സഹകരണ അർബൻ ബാങ്കുകളിൽ സൂപ്പർ ഗ്രേഡ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനായി നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4461.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സഹകരണസംഘം തകർച്ചയിലായതിനെ തുടർന്ന് ഏതെങ്കിലും നിക്ഷേപകന് സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ടിൽ നിന്നും തന്റെ നിക്ഷേപ തുക തിരികെ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സഹകരണ സംഘങ്ങൾ തകർച്ചയിലാകുന്ന സാഹചര്യത്തിൽ സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ടിൽ നിന്നും നിക്ഷേപങ്ങളുടെ ഗ്യാരണ്ടി ഇനത്തില്‍ തുക ലഭിക്കുവാനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്താണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഫണ്ടിന്റെ മാനേജ്മെന്റ് നിലവിൽ എപ്രകാരമാണ് നടക്കുന്നത്; പ്രസ്തുത ഫണ്ടിൽ നിലവിൽ എത്ര തുക നീക്കിയിരിപ്പുണ്ട്; വിശദാംശം നൽകുമോ;
( ഡി )
ഒരു സഹകരണസംഘം നിക്ഷേപം തിരികെ കൊടുക്കുവാൻ സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിലായാൽ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേഷൻ വരെ വൈകിപ്പിക്കാതെ എത്രയും വേഗം നിക്ഷേപകർക്ക് പ്രസ്തുത ഫണ്ടിൽ നിന്നും തുക നൽകുന്നതിന് സാധിക്കുന്ന രീതിയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4462.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി 1-1-2019 മുതൽ 28-2-2025 വരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ നടത്തിയ സംഘങ്ങളുടെ പേരുവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അപക്ഷകളിൽ നിരസിക്കപ്പെട്ട അപേക്ഷകളുടെ വിവരവും അവ നിരസിക്കപ്പെടാൻ ഉണ്ടായ കാരണവും വ്യക്തമാക്കാമോ?
4463.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ മേഖലയെ വിവിധ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതിനും പൂര്‍വ്വാധികം ശക്തിയോടെ നിലനിര്‍ത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങള്‍ ഈ മേഖലയിലെ ആശങ്കകള്‍ അകറ്റി അത്മവിശ്വാസം പകരാന്‍ പര്യാപ്തമായെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
പുതിയ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിനായി ഓരോ സഹകരണ സംഘങ്ങളും മുന്നോട്ട് വരുമ്പോള്‍ സംഘങ്ങളെ പ്രേത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും വേണ്ടത്ര സഹകരണം ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
വിവിധ സഹകരണ സംഘങ്ങളിലെ ഉപയോഗ ശൂന്യമായ സാധന സാമഗ്രികള്‍ വിറ്റഴിക്കുന്നതിന് നിയമാനുസൃതമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും അനുകൂലമായി ശിപാര്‍ശ ചെയ്ത് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേയ്ക്ക് അയയ്ക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിച്ച് അനുമതി നല്‍കാത്തതിനാല്‍ സംഘങ്ങള്‍ക്കുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
നടപടികള്‍ പൂര്‍ത്തിയാക്കി അസിസ്റ്റന്റ് രജിസ്ട്രാറുടെ ശിപാര്‍ശയോടെ ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അയച്ചതും മൂന്ന് മാസത്തിലധികമായിട്ടും അനുമതി നല്‍കാത്തതുമായ എത്ര അപേക്ഷകളാണ് ഓരോ ഓഫീസിലും കെട്ടിക്കിടക്കുന്നതെന്നത് അറിയിക്കാമോ;
( ഇ )
ഇത്തരത്തില്‍ നടപടിക്രമങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ കാലതാമസം ഒഴിവാക്കുന്നതിനായി മൂന്ന് ലക്ഷത്തില്‍ താഴെ മൊത്ത വില വരുന്നതും ഉപയോഗ ശൂന്യവുമായ സാധന സാമഗ്രികള്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് ലേലം, ടെന്‍ഡര്‍, മറ്റ് നടപടികളിലൂടെ ഒഴിവാക്കുന്നതിനായി പ്രത്യേക നിര്‍ദ്ദേശം നല്‍കുമോ;
( എഫ് )
അപേക്ഷ സമര്‍പ്പിച്ച് വെരിഫിക്കേഷനും അനന്തര നടപടികളും പൂര്‍ത്തീകരിച്ചിട്ടുള്ളവയില്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ കെെക്കൊള്ളാതെ അകാരണമായി നീട്ടിക്കൊണ്ടു പോകുന്ന ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4464.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ വഴി മെമ്പേഴ്സ് റിലീഫ് ഫണ്ട് അനുവദിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ബി )
കുന്നത്തുനാട് മണ്ഡലത്തില്‍ വിവിധ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ മുഖേന എത്രപേര്‍ക്ക് എത്ര തുക വീതം മെമ്പേഴ്സ് റിലീഫ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ പേരും തുകയും സഹിതം ലഭ്യമാക്കാമാേ;
( സി )
മെമ്പേഴ്സ് റിലീഫ് ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമാേ;
( ഡി )
അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും വേഗത്തില്‍ മെമ്പേഴ്സ് റിലീഫ് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമാേ; വിശദമാക്കാമാേ?
4465.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘം ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ; സംസ്ഥാന സർക്കാർ മറ്റ് ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നടപടികൾ പ്രഖ്യാപിക്കുന്ന സമയത്ത് തന്നെയാണോ ഇവിടെയും പ്രഖ്യാപിക്കുക എന്ന് വ്യക്തമാക്കുമോ;
( ബി )
സംഘം ജീവനക്കാരുടെ ഡി.എ. ആനുകൂല്യങ്ങൾ അതത് സംഘത്തിൽ നിന്നാണ് നൽകുന്നത് എന്നതിനാൽ കുടിശ്ശിക നൽകുന്നതിന് സഹകരണ വകുപ്പ് നടപടി സ്വീകരിക്കുമോ?
4466.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണിയിടപെടല്‍ ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങൾ നിര്‍ത്തി വാണിജ്യ ബാങ്കുകളുടെ ചുമതല മാത്രം വഹിക്കുന്ന സ്ഥാപനങ്ങളായി സഹകരണ സംഘങ്ങളെ പരിവര്‍ത്തനം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍.ബി.ഐ.യുടെയും നിര്‍ദ്ദേശവും ബാങ്കിങ് റഗുലേഷന്‍ ആക്ടുപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങൾ അംഗങ്ങളല്ലാത്തവരില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന കേന്ദ്രസർക്കാർ നിര്‍ദ്ദേശവും സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ടോ; ഇതിനെ മറികടക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
4467.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടവില്‍ കുടിശ്ശിക വന്നതിനാല്‍ 2020 മുതല്‍ എത്ര വായ്പക്കാരുടെ വസ്തുക്കള്‍ ജപ്തി ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
വായ്പാ തിരിച്ചടവ് മുടങ്ങിയ വകയില്‍ 2020 മുതല്‍ എത്ര കുടുംബങ്ങളുടെ കിടപ്പാടം ജപ്തി ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
സഹകരണ വകുപ്പ് നടത്തിയ കുടിശ്ശിക നിവാരണ അദാലത്ത് വഴി 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ എത്ര കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
4468.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനനന്മയ്ക്കായി രൂപീകരിക്കപ്പെട്ട സഹകരണ സ്ഥാപനങ്ങൾ അവയുടെ ലക്ഷ്യം കൈവരിക്കുന്നതിന് എന്തെല്ലാം നൂതന നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള വായ്പകളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ദേശസാൽകൃത ബാങ്കുകൾക്ക് തുല്യമാക്കുന്നതിന് നടപടികളുണ്ടാകുമോ എന്നറിയിക്കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ശക്തമാക്കുന്നതിനും വകുപ്പിന് കീഴിൽ പ്രത്യേക മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ?
4469.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ടല സർവീസ് സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ തിരികെ നൽകണമെന്നത് സംബന്ധിച്ച ബഹു. ഹൈക്കോടതിയുടെ 11.9.24 ലെ ഡബ്ല്യു.പി.(സി) 8706/2020 നമ്പർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥിരനിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ബഹു. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും തുടർനടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ; അടിയന്തര തുടർനടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
4470.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിലൂടെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റിയുടെ പേരില്‍ സംസ്ഥാന സഹകരണ മേഖലയില്‍ കടന്നു കയറാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വിലയിരുത്തുന്നുണ്ടോ; ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4471.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ എത്ര മദ്യവില്പന കേന്ദ്രങ്ങള്‍ നാളിതുവരെ മാറ്റി സ്ഥാപിച്ചിട്ടുണ്ട്; അവ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ബി )
മദ്യ വില്പന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന വേളയില്‍ പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ച എത്ര വില്പന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്; അവയില്‍ എത്രയെണ്ണം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇനി എത്രയെണ്ണം തുറന്ന് പ്രവര്‍ത്തിക്കാനുണ്ടെന്നും അറിയിക്കുമോ?
4472.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം അന്താരാഷ്ട്ര മാരിടെെം ഹബ്ബായി വളരുന്നതിനായി തുറമുഖ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ മേഖലയിലെ വികസനലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിക്ഷേപസമാഹരണം നടത്തുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആഗാേളനിക്ഷേപക ഉച്ചകോടിയിലൂടെ ഈ രംഗത്ത് നിക്ഷേപം ആകര്‍ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
അന്താരാഷ്ട്ര മാരിടെെം ഹബ്ബ് എന്ന ലക്ഷ്യം സാധ്യമാകുന്നതിന് അനുയോജ്യമായ ഏതെല്ലാം അനുകൂലഘടകങ്ങളാണ് ഉളളത്; വിശദമാക്കുമോ?
4473.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി പോർട്ട്‌ പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പൊന്നാനി പോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതുമായി ബന്ധപെട്ട് സർക്കാർ കൈക്കൊണ്ട നടപടികൾ വിശദീകരിക്കാമോ?
4474.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയല്‍ റണ്‍ ആരംഭിച്ചതിനുശേഷം ഇതേവരെ എത്തിയ കപ്പലുകളുടെ എണ്ണവും ഇറക്കിയ ചരക്കിന്റെ അളവും വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന് പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
4475.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വിഴിഞ്ഞം തുറമുഖം എന്നത്തേയ്ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4476.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശീയരായ യുവതീയുവാക്കള്‍ക്ക് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മേഖലയില്‍ പരിശീലനം നൽകുവാൻ നൈപുണ്യ പരിശീലന കേന്ദ്രം (കമ്മ്യൂണിറ്റി സ്കിൽ പാർക്ക്) വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കേന്ദ്രത്തില്‍ വിഴിഞ്ഞം പോര്‍ട്ടിന് ആവശ്യമായ വിവിധ തൊഴില്‍ മേഖലയിലേക്കുള്ള കോഴ്സുകളും പരിശീലനവും നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
4477.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് സേവനദാതാവായി മാറ്റുന്നതിനുളള സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി സുസ്ഥിര ആഗോള വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനായി ഏതെങ്കിലും വന്‍കിട കമ്പനികള്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
വിഴിഞ്ഞം തുറമുഖത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; കപ്പലുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഫെബ്രുവരി മാസം കെെകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്ക്-കിഴക്കന്‍ മേഖലകളിലെ തുറമുഖങ്ങളില്‍ ഒന്നാമതെത്തുവാന്‍ വിഴിഞ്ഞത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
4478.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ സുപ്രധാന തുറമുഖങ്ങളിലൊന്നായി രൂപാന്തരപ്പെട്ടുവരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വിഴിഞ്ഞം തുറമുഖം പൂർണ്ണതോതിൽ സജ്ജമാകുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുവാൻ സാധ്യതയുള്ള വരുമാനത്തിന്റെയും തൊഴിലവസരങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ?
4479.
ശ്രീ ഡി കെ മുരളി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗാേള മാരിടെെം മേഖലയില്‍ വിഴിഞ്ഞം തുറമുഖത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ വിഭാവനം ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒറ്റ ഘട്ടമായി പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടാേയെന്ന് വിശദമാക്കുമോ;
( ബി )
തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെല്ലാം അനുമതികളാണ് ഇനിയും ലഭ്യമാകാനുള്ളതെന്ന് വ്യക്തമാക്കുമാേ;
( സി )
അനുമതികള്‍ നേടി പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്നും എന്തെല്ലാം പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും വിശദമാക്കുമോ?
4480.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര വിവിധോദ്ദേശ്യ തുറമുഖം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് സംസ്ഥാനത്തിന് ഉണ്ടാകാന്‍ പോകുന്നത്; വിശദമാക്കുമോ;
( ബി )
വിഴിഞ്ഞം തുറമുഖം എന്നത്തേയ്ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും; വിശദാംശം വ്യക്തമാക്കാമോ?
4481.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ നീണ്ടകരയില്‍ സ്ഥിതി ചെയ്യുന്ന മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് നിലവില്‍ പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുമുള്ള നടപടികളുടെ പുരോഗതി അറിയിക്കുമോ?
4482.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇൻലാൻഡ് വെസ്സൽസ് റൂൾസ് പ്രകാരമുള്ള ലെെസന്‍സുകള്‍ പുതുക്കുന്നതിന് നിശ്ചയിച്ചിട്ടുളള നിരക്കുകള്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രസ്തുത ലെെസന്‍സ് പുതുക്കുന്നതിന് ഏതെങ്കിലും തരത്തിലുളള ഇളവുകൾ ഉണ്ടോയെന്ന് വിശദമാക്കാമോ;
( സി )
കെ.ഐ.വി. റൂളിലേക്ക് മാറുമ്പോള്‍ പുതുക്കിയ ലെെസന്‍സിന് ഫീസ് ഈടാക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4483.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഓരോ വിഭാഗത്തിലും എത്ര ക്ഷേത്രങ്ങള്‍ ആണുള്ളതെന്ന് തരം തിരിച്ച് വിശദമാക്കുമോ?
4484.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ ദേവസ്വത്തിന്റെ കീഴിൽ എത്ര ക്ഷേത്രസ്ഥാനികന്മാരും കോലധാരികളും ഉണ്ടെന്ന് അറിയിക്കുമോ;
( ബി )
ക്ഷേത്ര സ്ഥാനികന്മാർ, കോലധാരികൾ അടക്കമുളള ക്ഷേത്ര ജീവനക്കാരുടെ മാസവേതനം എത്രയാണെന്നും ഇവർക്ക് വേതനം നൽകുന്നത് സർക്കാരാണോയെന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത ജീവനക്കാരുടെ മാസവേതനം കൃത്യമായി നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?;
( ഡി )
പ്രസ്തുത ജീവനക്കാരെക്കൂടാതെ മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ സർക്കാർ വേതനം നൽകുന്ന മറ്റ് ജീവനക്കാർ ആരൊക്കെയുണ്ടെന്നും അവരുടെ മാസവേതനം എത്രയാണെന്നും അറിയിക്കുമോ?
4485.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ നിയമനം നടത്തുന്നതിന്റെ നടപടിക്രമങ്ങളും പ്രസ്തുത തസ്തികയിലെ നിയമനത്തിനുള്ള യോഗ്യതയും എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഒരു പൂർണ്ണ വർഷത്തെ സർവീസ് അവശേഷിക്കാത്ത ഉദ്യോഗസ്ഥർക്ക് ഈ തസ്തികയിൽ നിയമനം നൽകാറുണ്ടോ; ഇല്ലെങ്കിൽ ഏത് സാഹചര്യത്തിലാണ് നിലവിലെ അഡ്മിനിസ്ട്രേറ്റർക്ക് വിരമിക്കുന്നത് വരെയുള്ള ആറുമാസത്തേക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയതെന്ന് അറിയിക്കാമോ; പ്രസ്തുത ഉദ്യോഗസ്ഥൻ മാതൃവകുപ്പിൽ ഏത് തസ്തികയിലാണ് ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥന് അഡ്മിനിസ്ട്രേറ്റർ പദവിയിൽ തുടരുന്നതിന് ചട്ടങ്ങൾ മറികടന്ന് പുനർനിയമനം നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4486.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ ദേവസ്വം ആക്ടും ചട്ടവും പ്രകാരം ബോർഡിലെ അഡ്മിനിസ്ട്രേറ്റർ തസ്തികയുടെ യോഗ്യത എന്താണെന്ന് വിശദമാക്കുമോ;
( ബി )
നിലവിലുള്ള അഡ്മിനിസ്ട്രേറ്ററുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ അഡ്മിനിസ്ട്രേറ്റർ നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവിലുള്ള അഡ്മിനിസ്ട്രേറ്റർ വിരമിക്കുന്ന മുറയ്ക്ക് പുനർനിയമനം നൽകുവാനുള്ള നീക്കം നടക്കുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിജസ്ഥിതി വിശദമാക്കാമോ?
4487.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് വികസനങ്ങള്‍ക്കുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് എത്ര കോടി രൂപയുടെ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; ഓരോ പദ്ധതിയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏത് തരത്തിലുള്ള ധന സഹായങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ; ആയതിന് പ്രത്യേകം അപേക്ഷ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
4488.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് മാടായി ശ്രീ തിരുവര്‍ക്കാട്ട് കാവ് ദേവസ്വം വകയുള്ള അമ്പത് സെന്റ് സ്ഥലം കൈമാറുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
4489.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കുടിശിക ഇനത്തിൽ എത്ര തുക വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ദേവസ്വം ബോർഡ് ജീവനക്കാർക്കും പെൻഷൻകാർക്കും ഏതൊക്കെ ആനുകൂല്യങ്ങളുടെ കുടിശിക വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴില്‍ നിത്യ ചെലവിനുള്ള വരുമാനം ലഭിക്കുന്ന എത്ര ക്ഷേത്രങ്ങളുണ്ടെന്നും നിത്യ ചെലവിനുള്ള വരുമാനം ലഭിക്കാത്ത എത്ര ക്ഷേത്രങ്ങളുണ്ടെന്നും വ്യക്തമാക്കുമോ; നിത്യ ചെലവിനുള്ള വരുമാനം ലഭിക്കാത്ത ക്ഷേത്രങ്ങൾക്കെല്ലാം ദേവസ്വം ബോർഡിന് ധനസഹായം നൽകുവാൻ സാധിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?
4490.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദ വിവരം ലഭ്യമാക്കുമോ?
4491.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ നായരമ്പലം ഭഗവതി ദേവസ്വത്തിന്റെ ഭൂമിയെ സംബന്ധിച്ച് പരിസരവാസികൾ സമർപ്പിച്ച പരാതിയിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് 27.11.2024-ലെ 9015607/24/MIN. നമ്പർ കത്ത് പ്രകാരം മേൽനടപടികൾക്കായി റവന്യൂ (ദേവസ്വം) സ്പെഷ്യൽ സെക്രട്ടറിക്ക് നൽകിയ നിവേദനത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4492.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ആരാധനാലയങ്ങള്‍ ഉണ്ടെന്നും ഇവയ്ക്ക് ക്ഷേത്രക്കുളങ്ങളുണ്ടോയെന്നും വ്യക്തമാക്കാമോ;
( ബി )
മുൻ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ പ്രസ്തുത ആരാധനാലയങ്ങളിൽ എന്താെക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അവയ്ക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
തീര്‍ത്ഥാടക ടൂറിസം പദ്ധതി മുഖേന പ്രസ്തുത ആരാധനാലയങ്ങളില്‍ എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ?
4493.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നല്‍കിവരുന്ന സഹായങ്ങള്‍ എന്താെക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഇതുപ്രകാരം ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് എന്തുസഹായം നല്‍കിവരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
മുക്കം വട്ടോളി ദേവീക്ഷേത്രക്കുളം നവീകരണത്തിന് സഹായം ആവശ്യപ്പെട്ടുളള അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?
4494.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ദേവസ്വം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് അടങ്കല്‍ തുക സഹിതം വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ ക്ഷേത്രങ്ങളിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുമോയെന്ന് അറിയിക്കുമോ?
4495.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുണ്യം പൂങ്കാവനം പദ്ധതി നിർത്തിവയ്ക്കുവാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്തൊക്കെയാണ്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇക്കാര്യത്തിൽ സ്വീകരിച്ച തുടർനടപടി വിശദമാക്കാമോ?
4496.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ആയതിലേക്ക് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് 2016 മുതല്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
2011 മുതല്‍ 2016 വരെയും 2016 മുതല്‍ ഈ കാലയളവ് വരെയും മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതികളും അനുവദിച്ച തുകയും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
4497.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 സർക്കാരിന്റെ കാലത്ത് ദേവസ്വം വകുപ്പ് സംസ്ഥാനത്തെ വിവിധ ദേവസ്വങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ; ശബരിമലയ്ക്കായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരിന്റെ കാലത്തും വിവിധ ദേവസ്വങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ശബരിമല പദ്ധതികളില്‍ ഉൾപ്പെടുത്തി മുൻ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് ചെലവഴിച്ച തുകകളുടെ വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.