UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
  12.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3546.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബി.ടെക്. കോഴ്സുകളുടെ കരിക്കുലം കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
2020 വര്‍ഷം എ.പി.ജെ. അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ബി.ടെക്.-ന് പ്രവേശനം നേടുകയും 2024 അധ്യയന വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്ത സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ ട്രേഡുകളില്‍ ഏറ്റവും കൂടുതല്‍ സി.ജി.പി.എ. ലഭിച്ച ഓരോ ട്രേഡിലെയും 10 കുട്ടികളുടെ പേരും സി.ജി.പി.എ.യും ലഭ്യമാക്കാമോ?
3547.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. കരട് ചട്ടഭേദഗതിക്കെതിരെ സര്‍ക്കാര്‍ നേതൃത്വം കൊടുത്തു നടത്തിയ ദേശീയ കണ്‍വെന്‍ഷനില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കണ്‍വെന്‍ഷനില്‍ ആരൊക്കെയാണ് പങ്കാളികളായതെന്ന് വ്യക്തമാക്കാമോ;
( സി )
ഉന്നതവിദ്യാഭ്യാസത്തിലെ ജനാധിപത്യ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനും, ഉന്നതവിദ്യാഭ്യാസം മതപരവും സാമുദായികവുമായ പ്രത്യയ ശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന് പ്രസ്തുത സമ്മേളനം എത്രത്തോളം സഹായകമാവും എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
3548.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടാേ; വിശദമാക്കുമോ;
( ബി )
ഈ നേട്ടം കെെവരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും തുടരുന്ന വിദ്യാഭ്യാസ നയങ്ങള്‍ എത്രത്താേളം സഹായകരമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തു നിന്നും വിദേശ രാജ്യങ്ങളിലേയ്ക്ക് ഉപരിപഠനത്തിനായി പാേകുന്നവരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നുള്ള സര്‍വ്വേ റിപ്പാേര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ഡി )
ആഗാേള തലത്തില്‍ ഉയര്‍ന്നു വരുന്ന പുത്തന്‍ താെഴിലവസരങ്ങള്‍ മനസ്സിലാക്കി വിദ്യാര്‍ത്ഥികളുടെ നെെപുണ്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമാേ; വിശദമാക്കുമോ?
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ
3549.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികൾ മുൻഗണന അടിസ്ഥാനത്തിൽ പുനർ ക്രമീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സുകൾ
3550.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സുകൾ ആരംഭിച്ചിട്ടില്ലെങ്കിൽ അത് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സുകൾ നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് അറിയിക്കാമോ?
3551.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ഫെബ്രുവരി 20ന് യു.ജി.സി.യുടെ കരട് റെഗുലേഷൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ കൺവെൻഷനിൽ വിവിധ സർവകലാശാലകളിൽ നിന്ന് പങ്കെടുക്കേണ്ട ഡെലിഗേറ്റുകളുടെ ചെലവുകൾ, ഡ്യൂട്ടിലീവ് എന്നിവ അനുവദിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകിയിരുന്നോ; പ്രസ്തുത പരിപാടിയിൽ എത്ര പേരെ പങ്കെടുപ്പിക്കാനാണ് നിർദ്ദേശിച്ചിരുന്നത്; സെമിനാറിന്റെ ചെലവുകൾ വഹിച്ചത് സർക്കാർ ഫണ്ടിൽ നിന്നായിരുന്നോ; ആകെ എത്ര രൂപ ചെലവഴിച്ചു; വ്യക്തമാക്കുമോ;
( ബി )
സെമിനാർ സംഘടിപ്പിക്കുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഗവർണർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
യു.ജി.സി. കരട് റെഗുലേഷനെതിരെ സംസ്ഥാനം സംഘടിപ്പിച്ച ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കുലറുകളുടെ പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത വിഷയത്തിൽ ആദ്യം പുറപ്പെടുവിച്ച സർക്കുലർ തിരുത്തി പുതിയത് പുറത്തിറക്കേണ്ടി വന്ന സാഹചര്യം വ്യക്തമാക്കാമോ?
3552.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനത്തിൽ സംവരണ വിഭാഗങ്ങളുടെ സീറ്റ് നഷ്ടം ഒഴിവാക്കാൻ ഏർപ്പെടുത്തിയ ഫ്ലോട്ടിങ് സംവരണം ഒഴിവാക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ; ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പ്രവേശന പരീക്ഷ കമ്മീഷണർക്ക് നൽകിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത തീരുമാനം പിൻവലിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3553.
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ പോരായ്മകളെ സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതിയ ബിരുദ കോഴ്സുകളുടെ സിലബസ് കാലാനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അധ്യാപകർക്ക് സർവ്വകലാശാലാതലത്തിൽ പരീക്ഷാ നടത്തിപ്പ്, മൂല്യനിർണ്ണയം എന്നിവയ്ക്ക് പരിശീലനങ്ങൾ നൽകുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
3554.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവർഷ ഇന്റ​ഗ്രേറ്റഡ് ബി.എഡ്. കോഴ്സുകൾ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്നുമുതൽ ആരംഭിക്കാനാണുദ്ദേശിക്കുന്നത് എന്നറിയിക്കുമോ;
( ബി )
ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കരിക്കുലം കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചു; വിശദീകരിക്കുമോ;
( സി )
പുതിയ കോഴ്സ് തുടങ്ങുന്നതോടുകൂടി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സുകൾ അവസാനിപ്പിക്കാൻ ആലോചനയുണ്ടോ; വ്യക്തമാക്കുമോ?
3555.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാേളേജുകളില്‍ എ.ഐ. സാങ്കേതിക വിദ്യ ഉള്‍പ്പടെയുള്ള നൂതന കാേഴ്സുകള്‍ തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേയെന്നും എങ്കിൽ ഏതെല്ലാം നൂതന കോഴ്‌സുകളാണ് ഉൾപെടുത്താൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
3556.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഏതെല്ലാം തസ്തികകളിൽ നിലവിൽ ഒഴിവുണ്ടെന്നത് തസ്തികയും ഒഴിവുകളുടെ എണ്ണവും സെക്ഷനുകളും സഹിതം പട്ടിക തിരിച്ച് അറിയിക്കാമോ;
( ബി )
ഇതിൽ കഴിഞ്ഞ മൂന്നു മാസത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
ഇപ്രകാരം മൂന്നു മാസത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ കൈകാര്യം ചെയ്തിരുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ; ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിലവിൽ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ടി തസ്തികകളുടെ നിര്‍വ്വഹണ ചുമതല നൽകിയിട്ടുള്ളത് ആർക്കെല്ലാമാണെന്നും വിശദമാക്കുമോ?
3557.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ ഗവ.കോളേജില്‍ അസാപ്പ് മുഖേന എത്ര കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും ഓരോ കോഴ്സിലും എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അറിയിക്കുമോ?
3558.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസം മുതല്‍ നാളിതുവരെ മൊകേരി ഗവണ്‍മെന്റ് കോളേജില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് അറിയിക്കുമോ; ഓരോ പദ്ധതിയുടെയും അടങ്കല്‍ തുക സഹിതം വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
3559.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ നിയോജകമണ്ഡ‍ലത്തില്‍ കാളികാവിൽ സര്‍ക്കാര്‍ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത കോളേജ് എന്നേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
മൊകേരി കോളേജിൽ പുതിയ കോഴ്സ്
3560.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ മുതൽ ഇതുവരെ മൊകേരി ഗവൺമെന്റ് കോളേജിൽ അനുവദിച്ച പുതിയ കോഴ്സുകൾ എതൊക്കെയാണെന്നറിയിക്കുമോ; വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ ഏക സർക്കാർ കോളേജായ മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുമോ; വിശദമാക്കാമോ?
3561.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ഏതെല്ലാം ഫണ്ട് ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( ബി )
പ്രസ്തുത കോളേജില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടന്നു വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഏത് ഏജന്‍സി വഴിയാണ് പ്രവൃത്തികൾ നടപ്പിലാക്കി വരുന്നതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രസ്തുത കോളേജില്‍ പുതിയതായി ആരംഭിച്ച കോഴ്സുകള്‍ ഏതെല്ലാമെന്നും പുതിയതായി ആരംഭിക്കുന്നതിന് പരിഗണനയിലുള്ള കോഴ്സുകള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ?
3562.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ ഗവ. കോളേജില്‍ കിഫ്ബി പദ്ധതി പ്രകാരം പുതിയ അക്കാദമിക് ബ്ലോക്കും ഹോസ്റ്റലും നിര്‍മ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങളും പ്രവര്‍ത്തനപുരോഗതിയും വിശദമാക്കുമോ?
3563.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മണ്ഡലമായ വൈപ്പിന്‍കരയിലെ ഏക സര്‍ക്കാര്‍ കോളേജായ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ വികസനത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിട നിര്‍മ്മാണത്തിനായി കഴിഞ്ഞ ബഡ്ജറ്റില്‍ 6 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി ഫണ്ടില്‍ നിന്നും 10 കോടിയും സ്ഥലമെടുപ്പിനായി 9.31 കോടി രൂപയും വകയിരുത്തിയിട്ടുള്ള സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിൽ പുതിയ ബിരുദ കോഴ്സുകൾ
3564.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജിൽ 2025-26 അധ്യയന വർഷം പുതിയ ബിരുദ കോഴ്സുകൾ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3565.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
കെട്ടിടം ഉള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ നിലവിലുള്ള കുന്ദമംഗലം ഗവണ്‍മെന്റ് ആര്‍ട്സ് & സയന്‍സ് കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3566.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ഗവണ്‍മെന്റ് വനിതാ ആർട്സ് & സയൻസ് കോളേജിനായുള്ള കെട്ടിട നിര്‍മ്മാണത്തിന് കിഫ്‌ബിയിൽ ഉൾപ്പെടുത്തി 18.61 കോടി രൂപയുടെ പുതുക്കിയ ധനാനുമതി ലഭിച്ചെങ്കിലും നിർമ്മാണം നാളിതുവരെ ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പദ്ധതിയുടെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിർമ്മാണം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ ആയതു എത്രയും വേഗം പരിഹരിച്ച് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3567.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കോങ്ങാട് മണ്ഡലത്തിലെ പത്തിരപ്പാല ഗവ. ആർട്സ് & സയൻസ് കോളേജിൽ അഡ്മ്നിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണത്തിന് 04.08.2023-ൽ ഭരണാനുമതി ലഭിച്ചെങ്കിലും പ്രസ്തുത നിർമ്മാണ പ്രവ‍ൃത്തിക്കുള്ള തുക പൊതുമരാമത്ത് വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്യാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലായെന്നുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുക പൊതുമരാമത്ത് വകുപ്പിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3568.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ രാജാ രവിവര്‍മ്മ ഫെെന്‍ ആര്‍ട്സ് കോളേജില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാംഘട്ടത്തിന് ആവശ്യമായ തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ?
3569.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടം തകർന്നതിനാൽ അവിടെ നിന്നും കോളേജിന്റെ പ്രവര്‍ത്തനം മാറ്റണമെന്നാവശ്യപെട്ട് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പ്രതിഷേധിച്ചിരുന്നോ;ഇതിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ജില്ലാ കളക്ടർ തലത്തിൽ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കെട്ടിടം പ്രവർത്തനയോഗ്യമല്ലെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോർട്ട്‌ നല്‍കിയിരുന്നോ; വിശദമാക്കാമോ;
( ഡി )
അപകടാവസ്‌ഥയിലുള്ള കെട്ടിടം മാറുന്നതിനു കോളേജ് പ്രിൻസിപ്പൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നോ; എഞ്ചിനീയറുടെ റിപ്പോർട്ട്‌ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നോ;
( ഇ )
കോളേജ് പ്രിൻസിപ്പലിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോ; അപകടകരമായ സ്ഥിതിയിലുള്ള വാടക കെട്ടിടത്തിന്റെ ഉടമ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിന്മേൽ സർക്കാരും ജില്ലാ കളക്ടറും പ്രിൻസിപ്പലും എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ടോ; സത്യവാങ്മൂലങ്ങളുടെ പകർപ്പുകൾ നൽകുമോ;
( എഫ് )
അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നും കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് മാറ്റുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3570.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എറിയാട് ഐ.എച്ച്.ആർ.ഡി. കോളേജിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ അക്കാദമിക ബ്ലോക്ക് പണിയുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്‌തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിൽ പുതുതായി പണിത കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കുന്നതിന് വേണ്ടി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ; വ്യക്‌തമാക്കുമോ;
( സി )
പ്രസ്തുത കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന കോഴ്സുകൾ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കുമോ?
3571.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി കോളേജ്, ടെക്നിക്കൽ സെൽ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, എൻ.എസ്.എസ്. യൂണിറ്റുകളെ സംയോജിപ്പിച്ച് നടത്തിയ പദ്ധതിയായ ആസാദ് സേനയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ആസാദ് സേനയുടെ ഭാഗമായി അടുത്ത അക്കാദമിക വർഷം എന്തെല്ലാം പ്രവർത്തന പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ലഹരി നിർമ്മാർജ്ജനം അത്യന്താപേക്ഷിതമായി കണ്ടുകൊണ്ട് നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന്; വിശദമാക്കാമോ?
3572.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സര്‍ക്കാര്‍ ബാച്ചിലര്‍ ഓഫ് എഡ്യുക്കേഷന്‍ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് അധ്യാപന പരിചയം നിഷ്കര്‍ഷിച്ചിരിക്കുന്നത് യു.ജി.സി. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത മാനദണ്ഡം ഒഴിവാക്കുന്നതിനായി ലഭിച്ച അപേക്ഷകളില്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കോളേജുകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നിലവില്‍ ഏതൊക്കെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് ഒഴിവുള്ളതെന്നും പ്രസ്തുത തസ്തികകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
3573.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയെ ലാേക നിലവാരത്തിലെയ്ക്ക് ഉയര്‍ത്തി സംസ്ഥാനത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടാേ; വിശദാശം ലഭ്യമാക്കുമാേ;
( ബി )
ജനപക്ഷ വെെജ്ഞാനിക സമൂഹമായി കേരളീയ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന കാഴ്ചപ്പാടാേടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തെ കലാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് സാധിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കുമാേ?
3574.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പിന് 2021-22 മുതല്‍ 2024-25 വരെ പദ്ധതി ഇനത്തില്‍ വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ?
3575.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലെ അധ്യാപക പാനലില്‍ ഉള്‍പ്പെടുന്നതിന് എല്‍.എല്‍.ബി., ബി.ടെക്, എം.ബി.ബി.എസ്., ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പാസ്സായവര്‍ക്കും നെറ്റ് പരീക്ഷ പാസ്സാകണമെന്നത് നിര്‍ബന്ധമാണോയെന്ന് അറിയിക്കാമോ?
3576.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ്ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാക്സ് എന്നിവയുടെ മാർക്കും സ്റ്റാൻഡേർഡൈസേഷൻ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് നഷ്ടം സംഭവിക്കുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
കേരള സിലബസിൽ പഠിക്കുന്ന കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ദോഷകരമായി ബാധിക്കുന്ന പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
സംസ്ഥാനത്തുനിന്നുള്ള മസ്തിഷ്ക ചോര്‍ച്ച
3577.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 10 വര്‍ഷകാലയളവില്‍ സംസ്ഥാനത്തു നിന്നും ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് ഇന്ത്യക്ക് പുറമെയുള്ള സർവ്വകലാശാലകളിൽ എത്ര പേരാണ് പ്രവേശനം നേടിയിട്ടുള്ളത്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഈ പലായനത്തിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് കരുതുന്നത്; വിശദമാക്കുമോ;
( സി )
ഈ പലായനത്തിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന മസ്തിഷ്ക ചോര്‍ച്ച സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായോ; ഇത് സംബന്ധിച്ച് പഠനങ്ങളെന്തെങ്കിലും നടത്തുകയുണ്ടായോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തു നിന്നുള്ള ഈ മസ്തിഷ്ക ചോർച്ച തടയുന്നതിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ മസ്തിഷ്ക ചോർച്ച തടയുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?
ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ പാത്ത്‍വേ കോഴ്സുകൾ
3578.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കരിക്കുലം പ്രകാരമുള്ള ബിരുദ പ്രോഗ്രാമുകളിൽ ഏതെല്ലാം വിഭാഗത്തിൽപ്പെട്ട കോഴ്‌സുകളാണ് വിഭാവനം ചെയ്തിട്ടുള്ളത് എന്നറിയിക്കുമോ; വിശദമാക്കാമോ;
( ബി )
വിവിധ വിഷയമേഖലകളില്‍ അടിസ്ഥാനപരമായ അറിവുനേടാന്‍ ഉതകുന്ന കോഴ്സുകള്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ മേഖലകളിലാണ് അവ ലഭ്യമാകുന്നതെന്ന് അറിയിക്കുമോ;
( സി )
തെരഞ്ഞെടുത്ത വിഷയമേഖലകളിൽ ആഴത്തിലുള്ള അറിവ് നേടുന്നതിനായി പാത്ത്‍വേ കോഴ്സുകൾ വിഭാവനം ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കോഴ്സുകള്‍ എങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളതെന്നു വിശദമാക്കുമോ?
3579.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിൽ ഏതൊക്കെ സ്കോളർഷിപ്പുകളാണ് നൽകിവരുന്നത് എന്നറിയിക്കുമോ;
( ബി )
ഓരോ സ്കോളർഷിപ്പിലും എത്ര കുട്ടികൾക്ക് വീതം സ്കോളർഷിപ്പ് ലഭ്യമാകുന്നുണ്ട് എന്നറിയിക്കുമോ; സ്കോളർഷിപ്പുകൾ ഓരോന്നിനും എത്ര രൂപ വീതമാണ് നൽകുന്നത്; ഇതിൽ മുൻകാലങ്ങളിൽ നിന്ന് എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ; ഓരോന്നും ഇനം തിരിച്ച് വ്യക്തമാക്കുമോ?
3580.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എഡ്. പാഠ്യപദ്ധതിയില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തുന്നത് പരിഗണനയിലുണ്ടാേ; വിശദമാക്കുമോ;
( ബി )
ബി.എഡ്. പാഠ്യപദ്ധതിയില്‍ ഡിജിറ്റില്‍ പഠനരീതിക്ക് പ്രാമൂഖ്യം നല്‍കുന്നത് പരിഗണനയിലുണ്ടാേ; വിശദമാക്കുമോ?
ബി.എഡ്, എം.എഡ്. കോഴ്സുകളിൽ പരിഷ്കാര നടപടികൾ
3581.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എഡ്, എം.എഡ്. കോഴ്സുകളിൽ എൻ.സി.ടി.ഇ. കരട് നയപ്രകാരം വരുത്തിയിട്ടുള്ള പരിഷ്കാര നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത കോഴ്സുകളുടെ പ്രവേശന പരീക്ഷ, പ്രവേശന യോഗ്യത, ഫീസ് ഘടന, തൊഴിൽ സാധ്യതകൾ, ഉപരിപഠന സാധ്യതകൾ എന്നിവ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
3582.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് എണ്ണത്തില്‍ അധികമെങ്കിലും താെഴില്‍ ലഭ്യതയില്‍ പെണ്‍കുട്ടികള്‍ പിറകിലായി പാേകുന്നതിന്റെ കാരണങ്ങള്‍ പഠന വിധേയമാക്കി അവരുടെ താെഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ വകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുമാേ; വ്യക്തമാക്കാമാേ;
( ബി )
സംസ്ഥാനത്തെ വനിതാ വിദ്യാര്‍ത്ഥികളുടെ നെെപുണ്യ ശേഷി വികസിപ്പിച്ച് അവരെ താെഴില്‍ മേഖലയ്ക്ക് അനുയാേജ്യരാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമാേ?
3583.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി. ഏഴാം ശമ്പള പരിഷ്കരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് എത്ര രൂപയുടെ സാമ്പത്തികസഹായം അനുവദിച്ചിട്ടുണ്ട്; പ്രസ്തുത കേന്ദ്രസഹായം എന്നാണ് ലഭിച്ചത്; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ സംസ്ഥാനം വീഴ്ച വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ 2022 വരെ ലഭ്യമായിരുന്ന കേന്ദ്ര സഹായം ലഭിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ; എത്ര തുകയ്ക്കുള്ള കേന്ദ്ര സഹായമാണ് ലഭിക്കാതിരുന്നത് എന്നറിയിക്കുമോ; വ്യക്തമാക്കുമോ;
( സി )
കോടിക്കണക്കിന് രൂപയുടെ കേന്ദ്ര സഹായം നഷ്ടമാകാന്‍ കാരണമായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാമോ; ഈ വിഷയത്തിലെ ഗുരുതരമായ വീഴ്ച കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്തം ചുമത്തിയിട്ടുണ്ടോ; പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ;
( ഡി )
യു.ജി.സി. ഏഴാം ശമ്പള പരിഷ്കരണത്തെ തുടർന്ന് ജനുവരി 2016 മുതൽ മാർച്ച് 2019 വരെയുള്ള ശമ്പളകുടിശ്ശിക കോളേജ് അദ്ധ്യാപകരുടെ പി.എഫി.ൽ ലയിപ്പിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന് ശേഷവും പ്രസ്തുത കുടിശ്ശിക അനുവദിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ; ഈ കാലയളവിലെ കുടിശ്ശിക ജീവനക്കാരുടെ പി.എഫ്.ലേക്ക് ലയിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
കുടിശ്ശിക തുക അനുവദിയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ; കുടിശ്ശിക തുക അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും സര്‍വീസ് സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിവേദനവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട് കോടതി കേസുകള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( എഫ് )
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച് ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ കൂടിശ്ശിക അനുവദിയ്ക്കാന്‍ സാധിക്കുമോ; നഷ്ടപ്പെട്ട കേന്ദ്ര സഹായത്തിനുപകരം ഏത് ബദല്‍ സംവിധാനം ഉപയോഗിച്ചാണ് കുടിശ്ശിക തീര്‍ക്കാന്‍ ഉദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3584.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിവേഴ്സിറ്റികളുടെ ഓണ്‍ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
യൂണിവേഴ്സിറ്റികള്‍ക്ക് അനുവദിക്കുന്ന പ്ലാന്‍ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3585.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ പുതുതായി സ്കോളര്‍ഷിപ്പുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
3586.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. കരട് നയത്തിനെതിരെ മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
യു.ജി.സി. കരട് നയത്തിൽ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ ഏതെല്ലാം വ്യവസ്ഥകളാണ് റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്; വിശദമാക്കാമോ;
( സി )
സംസ്ഥാന നിയമങ്ങളെ മറികടക്കാൻ യു.ജി.സി.ക്ക് അധികാരം ഉണ്ടോ എന്ന വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ; പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3587.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്വയംഭരണ കോളേജുകള്‍ നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിദേശ സർവകലാശാലകളുടെ ക്യാമ്പസ് ആരംഭിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ?
3588.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ. പി. ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ ബി.ടെക്-2024 റെഗുലേഷൻ പ്രകാരം ചലഞ്ച് കോഴ്സ് നടത്തുന്നുണ്ടോയെന്നും പ്രസ്തുത കോഴ്സ് നടത്തുന്നതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം നേട്ടങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തുന്നതെന്നും വിശദമാക്കുമോ;
( ബി )
2024ഡിസംബര്‍ മാസം നടത്തിയ ചലഞ്ച് കോഴ്സ്കളുടെ മൂല്യനിര്‍ണ്ണയ നടപടികളുടെ നിലവിലെ അവസ്ഥ എന്തെന്നും; എത്ര തലത്തിലാണ് ഉത്തരകടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടക്കുന്നതെന്നും ഇതില്‍ ഏതെല്ലാം തലങ്ങളില്‍ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിയെന്നും ഉത്തരകടലാസ്സുകള്‍ മൂല്യനിര്‍ണ്ണയത്തിനായി വിവിധ തലങ്ങളില്‍ അയച്ചുകൊടുത്തത് ഏതെല്ലാം തീയതികളിലാണെന്നും ;ഉൾപ്പടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തുമോ;
( സി )
ചലഞ്ച് കോഴ്സ്കളുടെ പരീക്ഷ നടന്നതു മുതല്‍ എത്ര ആഴ്ചകള്‍ക്കകമാണ് റിസള്‍ട്ട് പബ്ളിഷ് ചെയ്യേണ്ടതെന്നും; 2025-26 അക്കാഡമിക് കലണ്ടര്‍ പ്രകാരം രണ്ടാം സെമെസ്റ്റര്‍ കോഴ്സ് രജിസ്ട്രേഷനുള്ള അവസാന തീയതി കഴിഞ്ഞിട്ടുണ്ടോയെന്നും മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിച്ച് ചലഞ്ച് കോഴ്സ്കളുടെ പരീക്ഷാ റിസള്‍ട്ട് പ്രസിദ്ധികരിക്കുന്നതിലുള്ള കാലതാമസത്തിന് കാരണമെന്തെന്നും വ്യക്തമാക്കാമോ;
( ഡി )
രണ്ടാം സെമെസ്റ്റര്‍ തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിച്ച ടി പരീക്ഷയുടെ റിസള്‍ട്ട് പബ്ലിഷ് ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം കാരണം പരീക്ഷ എഴുതിയ പേപ്പറുകളിലുള്ള ഇന്റേണല്‍ - എക്സ്റ്റേണല്‍ - ലാബ് എന്നിവയ്ക്കായി വീണ്ടും തയ്യാറെടുക്കേണ്ടിവരികയും അധികസമയവും പ്രസ്തുത വിഷയങ്ങൾ മാത്രം പഠിക്കേണ്ടി വരുന്നതിനാൽ മറ്റു പേപ്പറുകള്‍ക്കായി തയ്യാറെടുക്കുന്നതിനെ‍ ഇത് ബാധിക്കുണ്ടെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ; എങ്കിൽ ബി.ടെക്-2024 റെഗുലേഷൻ പ്രകാരം 2024 ഡിസംബര്‍ മാസം നടത്തിയ ചലഞ്ച് കോഴ്സ്കളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിച്ച് റിസള്‍ട്ട് അടിയന്തിരമായി പബ്ളിഷ് ചെയ്യുന്നതിനും, വിദ്യാര്‍ത്ഥി തലത്തില്‍ രണ്ടാം സെമെസ്റ്റര്‍ കോഴ്സ് രജിസ്ട്രേഷനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ?
3589.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ 2015-2017 വർഷങ്ങളിൽ എം.ടെക് ട്രാൻസ്ലേഷണൽ എഞ്ചിനീയറിംഗ് പഠിച്ച വിദ്യാർത്ഥികൾക്ക് ഇതുവരെ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സംവിധാനം വഴിയോ തപാൽ വഴിയോ മാർക്ക് ലിസ്റ്റ് ലഭ്യമാക്കി ഉപരിപഠനം നടത്തുന്നതിനായി നടപടികൾ സ്വീകരിക്കുമോ;
( ബി )
കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് ലഭിക്കാൻ പ്രസ്തുത വിദ്യാർത്ഥികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ് എന്നറിയിക്കുമോ; വിശദമാക്കാമോ;
( സി )
മേൽ പ്രസ്ഥാവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കു് കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
3590.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസറഗോഡ് ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
കാസറഗോഡ് എല്‍. ബി. എസ്. എഞ്ചിനീയറിംഗ് കോളേജിൽ ബി. എസ്. സി. നഴ്സിംഗ് കോഴ്സ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള കോളേജുകളില്‍ കോഴ്സുകളില്‍ കാലാനുസൃത മാറ്റം വരുത്തുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
3591.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് ഭൂമിയാണ് ഇതിനായി കണ്ടെത്തിയിട്ടുളളതെന്ന് വിശദമാക്കാമോ?
പോളിടെക്നിക് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച്
3592.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം സംസ്ഥാനത്ത് സർക്കാർ / എയ്ഡഡ് മേഖലയിൽ പുതിയ പോളിടെക്‌നിക്ക് കോളേജ് അനുവദിച്ചിട്ടുണ്ടോ;
( ബി )
കാസർഗോഡ് ജില്ലയിൽ പുതിയ പോളിടെക്‌നിക്ക് കോളേജ് ആരംഭിക്കാൻ ആലോചനയുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ ?
3593.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് പോളിടെക്നിക്കുകളിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികയിൽ നിലവിൽ എത്ര ഒഴിവുകളുണ്ടെന്ന് പോളിടെക്നിക്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതിൽ എത്ര ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു വിശദമാക്കുമോ;
( സി )
ഈ സർക്കാർ വന്നതിനു ശേഷം പോളിടെക്നിക്കുകളിൽ എത്ര തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
പുതിയ പോളിടെക്നിക്കുകള്‍
3594.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ പോളിടെക്നിക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ പോളിടെക്നിക്കുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
3595.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ പോളിടെക്‌നിക് കോളേജിലെ സ്പെഷ്യല്‍ ഓഫീസറെ സഹായിക്കുന്നതിനായി ഒരു സീനിയര്‍ ക്ലര്‍ക്കിന്റെ സേവനം കൂടി അനുവദിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥന്റെ സേവനം വിട്ടു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?
3596.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് പോളിടെക്നിക് കോളേജിന്റെ പൂര്‍ത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3597.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ ഓൺലൈൻ വഴി അപേക്ഷിക്കുന്ന കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷയുടെ അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പകർപ്പുകൾ പരീക്ഷഭവനിൽ സമർപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കിൽ ഈ വ്യവസ്ഥ ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ കഴിഞ്ഞാലുടൻ തന്നെ ചില പരീക്ഷാ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് നൽകുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരീക്ഷ കഴിഞ്ഞാലുടൻ തന്നെ ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് നൽകുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
കെ.ജി.ടി.ഇ. ടൈപ്പ്റൈറ്റിംഗ് പരീക്ഷയിൽ മലയാളം ഹൈസ്പീഡ്, ഹിന്ദി ഹൈസ്പീഡ് എന്നിവ കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ പരീക്ഷകളുടെ സെക്കന്റ് പേപ്പറുകളുടെ "ഫോർമാറ്റു"കളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
3598.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവര സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം സൃഷ്ടിക്കുന്ന പുതിയ സൺറൈസ് വ്യവസായ മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവെെദഗ്ദ്ധ്യം ഉള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിന് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നിലവിൽ സാധ്യമാകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വ്യവസായത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് കോഴ്സുകള്‍ രൂപകൽപന ചെയ്യുന്നതിനും വ്യവസായികളുമായി ആശയവിനിമയം നടത്തുന്നതിനും സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് നിലവിൽ സംവിധാനങ്ങളുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
വിവര സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം സൃഷ്ടിക്കുന്ന പുതിയ വ്യവസായ മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവെെദഗ്ദ്ധ്യം ഉള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിന് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളെ സജ്ജമാക്കുന്നതിന് ആവശ്യമായ കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ?
3599.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി. കൊമേഴ്സ് ഗ്രൂപ്പ് പരീക്ഷയുടെ സിലബസ് പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും വിദ്യാർത്ഥിക്കൂട്ടായ്മകളും നൽകിയ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സിലബസ് പരിഷ്കരണ കമ്മിറ്റിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും യോഗ്യതയും വ്യക്തമാക്കാമോ;
( സി )
കമ്പ്യൂട്ടർ ടൈപ്പിങ്ങിന് സഹായകമായി കൂടുതൽ വേഗതയും കൃത്യതയും നൽകുന്ന ശാസ്ത്രീയമായ ടൈപ്പ്റൈറ്റിങ് പഠനത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കെ.ജി.റ്റി. കൊമേഴ്സ് ഗ്രൂപ്പ് കോഴ്സിന്റെ സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ സംഘടനകളും വിദ്യാർത്ഥിക്കൂട്ടായ്മകളും ആവശ്യപ്പെട്ടത് പ്രകാരം സിലബസ് പുനഃപരിശോധിച്ച് അതിൽ നിന്നും വിട്ടുപോയ അടിസ്ഥാന വിഷയമായ ടൈപ്പ്റൈറ്റിംഗ് കൂട്ടിച്ചേർക്കാനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
അംഗീകൃത സംഘടനകളുമായി 30.11.2022ൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടന്ന മീറ്റിങ്ങിലെ തീരുമാനങ്ങൾ അംഗീകരിച്ചു കൊണ്ട് സർക്കാർ നല്‍കിയ ജെ.1/369/2022/ഉ.വി.വ കത്ത് പ്രകാരം അംഗീകൃത സംഘടനകളുടെ കീഴിലുള്ള കെ.ജി.റ്റി. കൊമേഴ്സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ രജിസ്ട്രേഷൻ നടപടികളില്‍ കാലതാമസം നേരിടുന്നത് പരിഹരിക്കുമോ?
3600.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോളേജുകളില്‍ ഇൻഡസ്ട്രിയൽ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് വലിയവെളിച്ചത്ത് മതിയായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇൻഡസ്ട്രിയൽ പാര്‍ക്ക് ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത കോളജില്‍ ന്യൂജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
3601.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറിച്ചി ടെക്നിക്കല്‍ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങുന്നതിന് 10.01.2025 ലെ സ.ഉ.(സാധാ) നം.59/2025/HEDN പ്രകാരം തുക അനുവദിച്ചതിന് ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനായി എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് കോട്ടയം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ, ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കുമോ?
3602.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.എച്ച്.ആര്‍.ഡി.യ്ക്ക് കീഴിലുള്ള കോളേജുകള്‍, ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയുടെ പശ്ചാത്തല വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കിൽ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി.കോളേജ്, ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവയുടെ വികസനത്തിന് തയ്യാറാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ കാലതാമസം
3603.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഓരോ സർവകലാശാലയിലും ബിരുദ ബിരുദാനന്തര സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും, എത്ര സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
3604.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ക്രൂരമായ റാഗിംഗിന് വിധേയമായ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിന് നേതൃത്വം നൽകിയത് പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ നേതാക്കളാണെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
3605.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചവത്സര, ത്രിവത്സര എല്‍.എല്‍.ബി. അവസാന വര്‍ഷ പരീക്ഷയില്‍ ഒരു പേപ്പര്‍ പരാജയപ്പെട്ടാല്‍ പ്രസ്തുത പേപ്പര്‍ എഴുതി എടുക്കുന്നതിന് അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇവർക്ക് സേ മാതൃകയിൽ പരീക്ഷ നടത്തുവാൻ നടപടി സ്വീകരിക്കുമോ; ഫൈനൽ ഇയർ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ വർഷം സേവ് ചെയ്യുന്നതിന് സെപ്റ്റംബറിൽ ഒരു പരീക്ഷ കൂടി നടത്തുവാൻ നടപടി സ്വീകരിക്കുമോ; ഇതിന്റെ പ്രായോഗികത വിശദീകരിക്കാമോ;
( സി )
ഇതുസംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ നിവേദനം നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി വിശദീകരിക്കാമോ; ഏതെല്ലാം സംഘടനകളാണ് നിവേദനം സമര്‍പ്പിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ചോദ്യബാങ്ക്
3606.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷ നടത്തിപ്പിന് ചോദ്യബാങ്ക് ഉപയോഗിച്ച് ചോദ്യപേപ്പറുകൾ തയാറാക്കുന്ന രീതി അവലംബിക്കണമെന്ന് റെഗുലേഷനിൽ വ്യവസ്ഥ ചെയ്യുന്നുണ്ടോ;
( ബി )
നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾക്കുളള ചോദ്യപേപ്പറുകൾ അപ്രകാരമുള്ള വ്യവസ്ഥകള്‍ പ്രകാരമാണോ തയ്യാറാക്കിയിരുന്നതെന്നും അല്ലെങ്കിൽ ആയതിന്റെ കാരണവും വിശദമാക്കാമോ;
( സി )
പ്രസ്തുത ചോദ്യബാങ്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ സർവ്വകലാശാലയും നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സെമസ്റ്റർ പരീക്ഷകൾക്കുളള ചോദ്യ ബാങ്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റികളുൾപ്പെടെയുള്ള വിവിധ കമ്മിറ്റികളുടെ വിശദാംശങ്ങളും അവയിലെ അംഗങ്ങളുടെ ഔദ്യോഗിക മേൽവിലാസം, സാങ്കേതിക യോഗ്യതകൾ എന്നിവയും ലഭ്യമാക്കാമോ?
3607.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ നിലവിൽ വരുമ്പോൾ ഫീസ് നിർണയത്തിൽ ഉൾപ്പെടെ സർക്കാരിന് എന്തൊക്കെ ഇടപെടലുകൾ നടത്താനാകും എന്ന് വ്യക്തമാക്കുമോ; പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അക്കാദമിക പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിൽ സർക്കാരിന് എന്തൊക്കെ ഇടപെടലുകൾ നടത്താൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങൾക്കും അനുയോജ്യമായ എന്തൊക്കെ വ്യവസ്ഥകളാണ് സ്വകാര്യ സർവ്വകലാശാല സംബന്ധിച്ച നിയമനിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വ്യക്തമാക്കുമോ?
3608.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈസ് ചാൻസിലർ നിയമനത്തിൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഭേദഗതി ചെയ്ത യു.ജി.സി.യുടെ കരട് നയത്തിൽ സംസ്ഥാനം ഏതൊക്കെ കാര്യങ്ങളിലാണ് വിയോജിപ്പ് അറിയിച്ചിട്ടുള്ളത് വിശദാംശം വ്യക്തമാക്കുമോ; ഈ വിഷയത്തിൽ നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കുമോ ?
3609.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുന്നതിനായി ഇടിമുറികൾ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ കോളേജ് ഗ്രൗണ്ടില്‍വച്ചും പിന്നീട് ക്യാമ്പസിനുള്ളിലെ ഇടിമുറിയിലേക്ക് കൊണ്ടുപോയും ക്രൂരമായി മർദ്ദിക്കപ്പെട്ടുവെന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ കോളേജുകളിൽ ഇടിമുറികൾ ഇല്ലാതാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
3610.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നവകേരളം പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ ഇപ്പോള്‍ എത്ര പേര്‍ക്ക് ആണ് നല്‍കുന്നതെന്നും ഇതിനായി പ്രതിമാസം എത്ര ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
മുൻ വര്‍ഷങ്ങളില്‍ എത്ര പേര്‍ക്ക് ഫെല്ലോഷിപ്പ് അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
3611.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകാലശാലയിലെ അഫിലിയേറ്റഡ് ലോ കോളേജുകളിലെ ദ്വിവത്സര എൽ.എൽ.എം. കോഴ്സ് ഫലപ്രഖ്യാപനമുൾപ്പെടെ പൂർത്തിയാകുന്നതിന് രണ്ട് വർഷത്തിലധികം കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികൾക്ക് പരീക്ഷാ രജിസ്ട്രേഷനായി ഓൺലൈൻ സംവിധാനം നിലവിലില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് ഏർപ്പെടുത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമോ?
3612.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയിൽ പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്‌സ് പഠിപ്പിക്കുന്നതിനായി അസിസ്റ്റന്റ് പ്രൊഫസർമാരെ തെരഞ്ഞെടുത്ത റാങ്ക് പട്ടിക റദ്ദാക്കിയോ; റാങ്ക് പട്ടിക റദ്ദാക്കാനുള്ള കാരണം എന്താണ്; പകരം അധ്യാപകരെ നിയമിച്ചിട്ടുണ്ടോ; യുജിസി ചട്ടമനുസരിച്ചാണോ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചത്; വിശദമാക്കാമോ?
കേരള യൂണിവേഴ്സിറ്റിയിലെ ആസ്പയര്‍ സ്കോളര്‍ഷിപ്പ്
3613.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-2025 അധ്യയന വർഷം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള ആസ്പയർ സ്കോളർഷിപ്പിന് കേരള സർവകലാശാലയിലെ എതെല്ലാം പഠന വിഭാഗങ്ങളിൽ നിന്നും എത്ര വിദ്യാർത്ഥികളെ വീതമാണ് പരിഗണിച്ചിട്ടുള്ളതെന്ന വിവരം വേർതിരിച്ച് ലഭ്യമാക്കാമോ;
( ബി )
2024-25 ല്‍ ആസ്പയര്‍ സ്കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ എത്ര തുക കേരള യൂണിവേഴ്സിറ്റിയ്ക്ക് അനുവദിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക സ്കോളര്‍ഷിപ്പ് നല്‍കുന്നതിനല്ലാതെ യൂണിവേഴ്സിറ്റി ചെലവഴിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരള സർവകലാശാലയുടെ വിജ്ഞാപനം പ്രകാരം ആസ്പയർ സ്കോളർഷിപ്പിനായി പി.ജി.-യ്ക്ക് കുറഞ്ഞത് എത്ര ശതമാനം മാർക്ക് ആവശ്യമാണെന്ന് വ്യക്തമാക്കാമോ; 2024-25 വർഷത്തെ സ്കോളർഷിപ്പിനായി പി.ജി.-യ്ക്ക് എത്ര ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളെയാണ് നിലവിൽ സർവകലാശാല പരിഗണിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
2024-25 ൽ ഹിന്ദി വിഭാഗത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് ആസ്പയര്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുള്ളത്; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് നിലവിലുള്ള തടസ്സം എന്താണ്; വ്യക്തമാക്കാമോ;
( ഇ )
ആസ്പയര്‍ സ്കോളര്‍ഷിപ്പ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3614.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി സര്‍വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 2024 ജനുവരി മുതല്‍ നാളിതുവരെ ഏതെങ്കിലും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികകള്‍ പി. എസ്. സി. ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയുണ്ടോ; എങ്കില്‍ എത്ര; വിശദമാക്കാമോ;
( ബി )
2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലെ എത്ര പ്രതീക്ഷിത ഒഴിവുകളാണ് പ്രസ്തുത സർവ്വകലാശാലയിൽ നിന്ന് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളതെന്ന് അറിയിക്കുമോ;
( സി )
09.12.2024 ലെ സര്‍ക്കാര്‍ ഉത്തരവ് (നം.) ഉപ.സി3/200/2024/പി&എ.ആര്‍.ഡി. പ്രകാരം 2025-ലെ എല്ലാ മുന്‍കൂര്‍ ഒഴിവുകളും 2024 ഡിസംബര്‍ 25-ന് മുമ്പ് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം മഹാത്മ ഗാന്ധി സര്‍വകാലാശാലയില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
2024 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഒഴിവുകള്‍ ദീർഘകാല അവധി/ഡെപ്യുട്ടേഷൻ എന്നിവയ്ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസ്സർ നിയമനങ്ങൾ
3615.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവ്വകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിന് എഫ്.ഡി.പി ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്ന നിലപാട് സർവ്വകലാശാല അധികൃതർ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ അസോസിയേറ്റ് പ്രൊഫസ്സർ നിയമനങ്ങൾക്ക് ഗവേഷണ കാലയളവ് ഒഴിവാക്കി അധ്യാപന പരിചയം മാത്രമേ കണക്കാക്കുകയുള്ളു എന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; സർവ്വകലാശാല നിയമനങ്ങളിൽ വ്യത്യസ്ത നിലപാടുകൾ കൈക്കൊള്ളുന്നതിന്റെ കാരണം എന്താണ്; വിശദമാക്കാമോ?
3616.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസെെനിംഗ് കോഴ്സ് എന്നത് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബി.എസ്.സി. ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ഡിസെെനിംഗിന്റെ ഉയര്‍ന്ന കോഴ്സാണ് എന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; ഇത് സംബന്ധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വെെസ് ചാന്‍സലര്‍ സര്‍ക്കാരിലേയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഫയലില്‍ സ്വീകരിച്ച നടപടി വിവരം ലഭ്യമാക്കാമോ?
3617.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ യൂണിവേഴ്സിറ്റിയിലും നാലുവർഷ ബിരുദ കോഴ്സിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ എണ്ണം കോഴ്സ് തിരിച്ചു വ്യക്തമാക്കുമോ; പ്രസ്തുത കോഴ്സുകൾക്ക് യു.ജി.സി. യോഗ്യതയുള്ള എത്ര സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടുണ്ട്; എത്ര താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്;
( ബി )
യു.ജി.സി. ചട്ടപ്രകാരം എത്ര ശതമാനം താൽക്കാലിക അധ്യാപകരെയാണ് നിയോഗിക്കുവാൻ സാധിക്കുന്നത്; താൽക്കാലിക അധ്യാപകർക്ക് നൽകുന്ന ശമ്പള സ്കെയിലുകൾ എപ്രകാരമാണ്; സ്ഥിരം അധ്യാപകരെ നിയമിക്കുന്നത് വരെ ഇവരുടെ ശമ്പള സ്കെയിൽ ഉയർത്തി നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
യു.ജി.സി. യോഗ്യതയുള്ള സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3618.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാനുള്ള തീരുമാനത്തിന്റെ കാരണം വിശദമാക്കാമോ;
( ബി )
സ്വകാര്യ സർവ്വകലാശാലകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക, സാമുദായികസംവരണം ഏർപ്പെടുത്തുമോ; വിശദാംശം നൽകുമോ;
( സി )
സ്വകാര്യ സർവ്വകലാശാലകളുടെ ഫീസിന്റെ കാര്യത്തിൽ സർക്കാരിന് നിയന്ത്രണം ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ; വിശദമാക്കുമോ?
3619.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളുടെ റാങ്കിംഗിന്റെ അംഗീകൃത സ്ഥാനക്രമം പട്ടികയായി ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം എത്രയാണെന്നും ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ഗുണനിലവാരം മെച്ചപ്പെട്ടതാണെന്ന് കരുതുന്നുണ്ടെങ്കില്‍ അതിന് ഉപോല്‍ബലകമായ സ്ഥിതിവിവര കണക്കുകള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?
3620.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം, പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം, ഗ്രേഡ് കാർഡുകളും സർട്ടിഫിക്കറ്റുകളും അനുവദിക്കൽ തുടങ്ങി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സർവ്വകലാശാലകൾ വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിലെ ഡിജിറ്റലൈസേഷന്റെ ഭാഗമായി നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകളിൽ സർവ്വകലാശാലകളിലെ സാങ്കേതിക വിഭാഗം നേരിട്ടു വികസിപ്പിച്ചെടുത്തവ ഏതെല്ലാമാണെന്നും ബാഹ്യ ഏജൻസികളുടെ സോഫ്റ്റ് വേയറുകൾ ഏതെല്ലാമാണെന്നും അവയോരോന്നും ഏതെല്ലാം സേവനങ്ങൾക്കാണ് ഉപയോഗിച്ചുവരുന്നതെന്നും വിശദമാക്കാമോ;
( സി )
ഡിജിറ്റലൈസേഷന്റെ ഭാഗമായി നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകളുടെ ഗുണമേന്മ, കാര്യക്ഷമത, കൃത്യത എന്നിവ പരിശോധിക്കുന്നതിനും ആവശ്യമായ അപ്ഡേഷൻ വരുത്തുന്നതിനുമായി ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വിവിധ കോഴ്സുകളിലെ പ്രവേശനവും പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സർവ്വകലാശാലകളുടെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്നും ഏതെങ്കിലും തരത്തിലുളള ഫീസ് സ്വീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
ഓരോ സർവ്വകലാശാലകളിലും ഡിജിറ്റലൈസേഷൻ, സോഫ്റ്റ് വേയർ ഡെവലപ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗം/ബ്രാഞ്ച് ഏതാണെന്നുള്ള വിവരവും പ്രസ്തുത വിഭാഗത്തിന് കീഴിൽ നിലവിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തസ്തിക തിരിച്ചുളള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത ജീവനക്കാർക്ക് ശമ്പളവും മറ്റ് അലവൻസുകളും നല്കിയയിനത്തിൽ ഓരോ സർവ്വകലാശാലയും 2023-24 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം സാമ്പത്തിക വർഷം, ജീവനക്കാരുടെ എണ്ണം, തുക എന്ന ക്രമത്തിൽ ലഭ്യമാക്കാമോ;
( ജി )
സർവ്വകലാശാലകളിലെ പ്രവേശനം,പരീക്ഷ നടത്തിപ്പ്, അക്കാദമികവും ഭരണപരവുമായ സംവിധാനങ്ങൾ തുടങ്ങിയവയുടെ ഡിജിറ്റലൈസേഷന്റെ ഭാഗമായി ഓരോ സർവ്വകലാശാലയും 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശം സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ?
സ്വകാര്യ സർവകലാശാലകൾ
3621.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുമ്പോൾ സംവരണ തത്വങ്ങൾ പാലിക്കുന്നതിന് എന്തൊക്കെ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
വിവിധ കോഴ്സുകൾക്ക് പലതരം സംവരണ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകൾ ഏതു രീതിയിൽ സംവരണ ക്രമം പാലിക്കും എന്ന് വ്യക്തമാക്കാമോ?
3622.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ജി. മെഡിക്കൽ പ്രവേശനത്തിന് നിലവിൽ ഉണ്ടായിരുന്ന 50% സംസ്ഥാന ക്വാട്ട സുപ്രീം കോടതി റദ്ദാക്കിയത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്വകാര്യ സർവകലാശാലകളിലെ പി.ജി. മെഡിക്കൽ കോഴ്സുകളിൽ 40% സീറ്റുകൾ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നീക്കി വയ്ക്കണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; മേൽപ്പറഞ്ഞ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇത് പ്രായോഗികമാണോ; വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിയമപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3623.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ പ്രമുഖ വിദ്യാര്‍ഥി സംഘടനയുടെ നേതാക്കൾ ക്രൂരമായി മർദ്ദിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഇതേ സംഘടനയുടെ പ്രവർത്തകനായ പ്രസ്തുത വിദ്യാർഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വിദ്യാർഥിയുടെ പരാതിയെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ടോ; പ്രസ്തുത അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3624.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് വേണ്ടി കഴിഞ്ഞ ബജറ്റിൽ സർക്കാർ ഗ്രാന്റ് ഇനത്തിൽ എത്ര തുകയാണ് അനുവദിച്ചത്; ഈ തുക എത്രയായി വെട്ടിച്ചുരുക്കി; നാളിതുവരെ എത്ര തുക വിതരണം ചെയ്തു; വിശദാംശം ഇനം തിരിച്ചു ലഭ്യമാക്കുമോ;
( ബി )
സർക്കാർ ഗ്രാന്റ് അനുവദിക്കാത്തതിനാൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവിൽ ഗ്രാന്റ് പ്രതിമാസം ആണോ നൽകുന്നത്; ഈ രീതിയിൽ മാറ്റം വരുത്തിയത് എന്നുമുതലാണ്; മുൻപ് എപ്രകാരമായിരുന്നു വിതരണം ചെയ്തിരുന്നത്;
( ഡി )
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ശമ്പള ഗ്രാന്റ് ഇനത്തിൽ വിതരണം ചെയ്യാനുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ?
3625.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ കടന്നുവരുമ്പോൾ പൊതു സർവ്വകലാശാലകൾ ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കുന്ന സാഹചര്യത്തിൽ പൊതു സർവ്വകലാശാലകളുടെ കാര്യക്ഷമതയും കാലികമായ പരിഷ്കരണവും ഉറപ്പാക്കുന്നതിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതു സർവ്വകലാശാലകളുടെ ധനകാര്യ സംഘാടനവും പരിഷ്കരണവും പഠന വിധേയമാക്കുന്നതിനായി സർക്കാരിന്റെ പരിഗണനയിലുള്ള പഠന റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
3626.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യ സർവ്വകലാശാലകളിൽ എപ്രകാരമാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ സർവ്വകലാശാലകളിലെ ഫീസിന്റെ കാര്യത്തിൽ സർക്കാരിന് നിയന്ത്രണം ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്വകാര്യ സർവ്വകലാശാലകളില്‍ ഫീസ് ആനുകൂല്യങ്ങൾ നൽകാൻ ഇടപെടൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
3627.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-16, 2021-22, 2022-23, 2023-24, 2024-25 എന്നീ വര്‍ഷങ്ങളിലെ വിവിധ സര്‍വ്വകലാശാലകളിലെ ഗവേഷക വിദ്യാര്‍ത്ഥികളുടെയും പാര്‍ട്ട് ടൈം ഗവേഷക വിദ്യാര്‍ത്ഥികളുടെയും വിവിധ കാറ്റഗറിയിലെ ഫീസിന്റെ ഘടന, ഗവേഷണ കേന്ദ്രങ്ങളിലെ അഫിലിയേഷന്‍ ഫീസിന്റെ ഘടന, ഉത്തരക്കടലാസിന്റെ പുനപരിശോധന, പകര്‍പ്പ്, സൂക്ഷമ പരിശോധന എന്നിവയ്ക്കുള്ള ഫീസിന്റെ ഘടന എന്നിവ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ?
3628.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിൽ അതത് സമയങ്ങളിൽ പ്രാബല്യത്തിലുളള റെഗുലേഷനുകൾ പ്രകാരം വിവിധ പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനം, പരീക്ഷ രജിസ്ട്രേഷൻ, പരീക്ഷയിലെ ജയപരാജയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുളള വ്യവസ്ഥകൾ വ്യക്തമാക്കാറുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
വിവിധ പ്രോഗ്രാമുകളുടെ റെഗുലേഷനിൽ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവേശനം, പരീക്ഷ രജിസ്ട്രേഷൻ എന്നിവയിൽ മാനുഷിക പരിഗണ ചൂണ്ടിക്കാട്ടി സർവ്വകലാശാല സിൻഡിക്കേറ്റും മറ്റു സമിതികളും ക്രമപ്പെടുത്തിനല്കുന്ന പ്രവണത ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; അത്തരം പ്രവണതകൾ നിർത്തലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നു വിശദമാക്കാമോ;
( സി )
2021-22 അധ്യയന വർഷം മുതൽ വിവിധ പ്രോഗ്രാമുകളിലേക്കുളള പ്രവേശനവുമായി ബന്ധപ്പെട്ട് റെഗുലേഷനിൽ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി പ്രവേശനം അനുവദിക്കുകയും പിന്നീട് പ്രവേശനം ക്രമപ്പെടുത്തിനല്കുകയും ചെയ്ത വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ അധ്യയന വർഷം, എണ്ണം, പ്രോഗ്രാം, കോളേജ്/സർവ്വകലാശാല, പഠന വകുപ്പ് എന്നിവ സർവ്വകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
2021-22 അധ്യയന വർഷം മുതൽ വിവിധ പ്രോഗ്രാമുകളിലെ പരീക്ഷ രജിസ്ട്രേഷനുമായീ ബന്ധപ്പെട്ട് റെഗുലേഷനിൽ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി പരീക്ഷ രജിസ്ട്രേഷൻ അനുവദിക്കുകയും പിന്നീട് ആയത് ക്രമപ്പെടുത്തിനല്കുകയും ചെയ്ത വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ അധ്യയന വർഷം, എണ്ണം, പരീക്ഷ, കോഴ്സ്, സെമസ്റ്റർ/ഇയർ, പ്രോഗ്രാം, കോളേജ് /സർവ്വകലാശാല, പഠന വകുപ്പ് എന്നിവ സർവ്വകലാശാല തിരിച്ചു ലഭ്യമാക്കാമോ?
സ്വകാര്യ സര്‍വ്വകലാശാലകള്‍
3629.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വ്വകലാശാലകളെ ക്ഷണിച്ചുകൊണ്ട് 2016 ൽ സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെതിരെ നടന്ന സമരത്തിന്റെ വിശദാംശം ലഭ്യമാക്കുമോ; എന്തെല്ലാം വാദഗതികള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥി സംഘടനകൾ പ്രതിഷേധിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഏതെല്ലാം വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധം അറിയിച്ചിട്ടുള്ളതെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സര്‍വ്വകലാശാല പ്രതിനിധികളെ ക്ഷണിച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ സമ്മേളനങ്ങള്‍ നടത്തുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
3630.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2014-16 കാലഘട്ടത്തില്‍ നടന്ന ലോക്കല്‍ എരിയാ നെറ്റ് വര്‍ക്കിംഗ് പ്രവൃത്തിയില്‍ ധനകാര്യ വകുപ്പിന്റെ ഇന്‍സ്പെക്ഷന്‍ വിംഗ് കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ എന്തുനടപടികളാണ് സര്‍വകലാശാല സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ക്രമക്കേടിന് ഉത്തരവാദിയായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ധനകാര്യ വകുപ്പിന്റെ വിശദീകരണം തേടിയിരുന്നുോ; വ്യക്തമാക്കാമോ?
3631.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അക്കാദമിക വര്‍ഷത്തിൽ എന്‍.സി.സി. കേഡറ്റ്സിന്റെ റിഫ്രഷ്‍മെന്റിനായുള്ള ഫണ്ട് അനുവദിക്കാത്തതിനാല്‍ ഭക്ഷണം ലഭ്യമാക്കിയ കോണ്‍ട്രാക്ടര്‍ക്ക് അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍മാരായ അധ്യാപകർ തന്നെ തുക നൽകേണ്ട സാഹചര്യമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രതിസന്ധി പരിഹരിക്കാൻ താമസംവിനാ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
2024 -25 അക്കാദമിക വര്‍ഷത്തിലെ പരേഡ് പൂർത്തിയായ സാഹചര്യത്തിൽ ഈ വർഷത്തെ റിഫ്രഷ്‍മെന്റ് തുക അനുവദിക്കുന്നതിനുള്ള കാര്യത്തിൽ തീരുമാനമായിട്ടുണ്ടോ; പ്രസ്തുത ഫണ്ട് ഉടനെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍മാരുടെ ഓണറേറിയത്തില്‍ എത്ര വര്‍ഷത്തെ സംസ്ഥാന വിഹിതം നല്‍കുവാനുണ്ട്; ആയത് ഉടനെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3632.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അധ്യയന വർഷം എൻ.സി.സി കേഡറ്റുകൾക്ക് എൻ.സി.സി ഓഫീസർമാർ നൽകിയ റിഫ്രഷ്മെന്റ് ഇനത്തിലെ തുക അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
മുൻകാലങ്ങളിൽ റിഫ്രഷ്മെന്റ് ഇനത്തിൽ ഓരോ കേഡറ്റിനും ഒരു പരേഡിന് എത്ര രൂപയാണ് നൽകിയതെന്ന് അറിയിക്കാമോ;
( സി )
ഈ വർഷം കേഡറ്റുകളുടെ റിഫ്രഷ്മെന്റ് ഇനത്തിലെ തുകയ്ക്ക് എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ;
( ഡി )
കഴിഞ്ഞ വർഷത്തെ റിഫ്രഷ്മെന്റ് ഇനത്തിലെ കുടിശ്ശിക മുഴുവനായി കോളജുകൾക്ക് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
3633.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനാഥരാക്കപ്പെടുന്ന മുതിര്‍ന്ന പൗരന്മാരുടെ പുനരധിവാസം സാധ്യമാക്കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി എന്നാണ് ആരംഭിച്ചിട്ടുള്ളത്; പദ്ധതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3634.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; അറിയിക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
3635.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോഷക ബാല്യം പദ്ധതി മുടങ്ങിയിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്യുന്ന പാൽ, മുട്ട എന്നിവയ്ക്ക് വകയിരുത്തിയിട്ടുള്ള തുക എത്രയാണെന്നും ഇതിന്റെ വിതരണം മുടങ്ങിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ഇവ അങ്കണവാടികളിൽ എത്തിക്കുന്നതിനുള്ള ചെലവ് ആരാണ് വഹിക്കുന്നതെന്ന് വിശദീകരിക്കാമോ?
3636.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള തീരുമാനത്തെ തുടർന്ന് സാമൂഹ്യനീതി വകുപ്പിലെ പദ്ധതികൾ മുൻഗണന അടിസ്ഥാനത്തിൽ പുന:ക്രമീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3637.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്വാസകിരണം പദ്ധതിയില്‍ ഏത് തീയതി വരെ അപേക്ഷ നല്‍കിയവര്‍ക്കാണ് നിലവില്‍ ധനസഹായം നല്‍കി വരുന്നത്;
( ബി )
ആശ്വാസകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച അപേക്ഷകളിൽ എത്ര അപേക്ഷകര്‍ക്ക് പുതിയതായി ധനസഹായം നല്‍കാനുണ്ട്; വ്യക്തമാക്കുമോ?
3638.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജന ക്ഷേമം ഉറപ്പാക്കാന്‍ സർക്കാർ പുതുതായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
വൃദ്ധസദനങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഏന്തെല്ലാമെന്ന് വിശദമാക്കാമോ?
3639.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളിലെ പ്രമേഹ ചികിത്സയ്ക്കായി സർക്കാർ ആരംഭിച്ച മിഠായി പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ നാളിതുവരെ ആകെ എത്ര പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; കുട്ടികളുടെ പ്രായവും തദ്ദേശ സ്ഥാപനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കോഴിക്കോട് മെഡിക്കൽ കോളേജിലെ മിഠായി ക്ലിനിക്കിൽ ഇൻസുലിൻ മുടങ്ങുന്നതുമൂലം മിഠായി പദ്ധതിയില്‍ ഉൾപ്പെട്ടവർ പുറത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും സ്വന്തമായി പണം കൊടുത്ത് ഇൻസുലിൻ വാങ്ങേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുകയുണ്ടായോ;
( സി )
വടകരയിൽ നിന്നും ഒന്നരമണിക്കൂറോളം കുട്ടികളുമായി യാത്ര ചെയ്തു കോഴിക്കോട് എത്തി ചികിത്സ തേടേണ്ടി വരുമ്പോള്‍ രക്ഷിതാക്കള്‍ക്ക് വലിയ യാത്രാബുദ്ധിമുട്ടും യാത്രാചെലവും ഒരു ദിവസത്തെ ജോലി നഷ്ടവും ഉണ്ടാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ വലിയ യാത്രാക്ലേശം അനുഭവിക്കുന്ന മലയോരമേഖലയായ വടകര മേഖലയിൽ നിന്നുള്ള കുട്ടികൾക്കായി വടകര ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് മിഠായി പദ്ധതിയുടെ ഒരു ഉപകേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3640.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആശ്വാസ കിരണം പദ്ധതിയിലൂടെ അരുവിക്കര മണ്ഡലത്തിലെ ഗുണഭോക്താക്കൾക്ക് അനുവദിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും വർഷം തിരിച്ച് അറിയിക്കുമോ?
3641.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യസുരക്ഷാ മിഷന്‍ മുഖാന്തിരം സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഓരോ പദ്ധതി മുഖാന്തിരവും എത്രപേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുവഴി എത്ര തുക ചെലവിട്ടിട്ടുണ്ടെന്നും വിശദമാക്കാമോ?
3642.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനസിക വൈകല്യമുള്ളവർക്കായി നടപ്പാക്കി വരുന്ന നാഷണൽ ട്രസ്റ്റിന്റെ നിരാമയ ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാനത്തെ ഗുണഭോക്താക്കൾക്കുള്ള പ്രീമിയം തുക മുൻപ് സർക്കാരാണോ വഹിച്ചിരുന്നതെന്നും പ്രസ്തുത പ്രീമിയം തുക ഗുണഭോക്താക്കൾക്കായി ഒടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ; പിൻമാറിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ബി )
മാനസികവൈകല്യമുള്ളവർക്കായി നടപ്പിലാക്കി വരുന്ന നാഷണൽ നിരാമയ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രീമിയം തുക സർക്കാർ ഒടുക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
3643.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 2016 മുതലുള്ള ബജറ്റിൽ വകയിരുത്തിയിട്ടുളള തുക എത്രയാണ്; സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള തുക വിനിയോഗിച്ച് 2016 മുതൽ നാളിതുവരെ സ്ഥാപിച്ചിട്ടുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എവിടെയെല്ലാമാണെന്നും അതിന് ചെലവഴിച്ച തുക എത്രയാണെന്നും സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
പതിനെട്ട് വയസ്സിനു മുകളിൽ പ്രായമുള്ള ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 2016 മുതലുള്ള ബജറ്റിൽ വകയിരുത്തിയിട്ടുളള തുക ലാപ്സായി പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ;
( ഡി )
2024-2025 സാമ്പത്തിക വർഷത്തെ ബജറ്റിൽ ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ബജറ്റ് വിഹിതം ഇതുവരേക്കും ചെലവഴിച്ചിട്ടില്ലെങ്കിൽ അത് ലാപ്സായി പോകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഇ )
2025-2026 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഇത്തരക്കാർക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കേന്ദ്രങ്ങൾ എവിടെയെല്ലാം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്; വ്യക്തമാക്കാമോ?
3644.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവരുടെ സമഗ്ര പുരോഗതിക്ക് സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേന്ദ്രസർക്കാർ ഡി.ഡി.ആർ.എസ് ഗ്രാൻഡ് (ദീൻ ദയാൽ ഡിസേബിൾഡ് റീഹാബിലിറ്റേഷൻ സ്കീം) നൽകുന്ന സ്പെഷ്യൽസ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രായപരിധി 23 വയസ്സാണ് എന്നിരിക്കെ സംസ്ഥാനത്ത് സംസ്ഥാന സർക്കാർ അംഗീകാരം നൽകി ഗ്രാന്റ് നൽകുന്ന സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രായപരിധി 18 വയസ്സിൽ നിന്ന് 23 വയസ്സായി പുനർ നിശ്ചയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
2016 ലെ ആർ.പി.ഡബ്ല്യു.ഡി. ആക്ടിൽ ഭിന്നശേഷിക്കാർക്ക് മറ്റു വിഭാഗങ്ങളെക്കാൾ 25% പെൻഷൻ അധികം നൽകണമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇവരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാർഡും സമയബന്ധിതമായി നൽകുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
18 വയസ്സിന് മുകളിൽ പ്രായമുള്ള മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് മുൻകാലങ്ങളിൽ ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടോയെന്നും എങ്കിൽ ഇവ ചെലവഴിച്ചിട്ടുണ്ടോ എന്നും വിശദമാക്കുമോ?
3645.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനെട്ട് വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനും സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് നല്‍കിയിരുന്ന സഹായം വിദ്യാഭ്യാസ വകുപ്പ് തുടര്‍ന്ന് നല്‍കാത്ത സാഹചര്യത്തില്‍ ഇത്തരം കുട്ടികളുടെ പഠന - പരിശീലനങ്ങള്‍ക്കായി സാമൂഹ്യ നീതി വകുപ്പ് പ്രത്യേകം പദ്ധതി തയ്യാറാക്കുമോ;
( ബി )
ഇവരെ പരിശീലിപ്പിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് നേരത്തെ ലഭിച്ചിരുന്ന സഹായങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3646.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
ഇതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഫലപ്രദമാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
3647.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനമേഖലയില്‍ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഓര്‍മവൈകല്യംമൂലം ദുരിതമനുഭവിക്കുന്ന വയോജനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കായി പ്രത്യേക സംരക്ഷണകേന്ദ്രം ഒരുക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ?
3648.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിലെ പഞ്ചായത്തുതല നിർവ്വഹണ ഉദ്യോഗസ്ഥരായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ വരുന്ന ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3649.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിലെ പഞ്ചായത്തുതല നിർവ്വഹണ ഉദ്യോഗസ്ഥരായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ വരുന്ന ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3650.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് ആരെങ്കിലും പുറത്താക്കപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്രപേർ പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും അതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ടവർക്കും സഹായം നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നോ; എങ്കിൽ പ്രസ്തുത വാഗ്ദാനം പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ വാഗ്ദാനം അനുസരിച്ച് എന്തെല്ലാം തരത്തിലുള്ള സഹായം എപ്പോൾ നൽകുമെന്ന് അറിയിക്കുമോ;
( സി )
എൻഡോസള്‍ഫാന്‍ സെൽ നിലവിലുണ്ടോയെന്നും ചെയർമാൻ ആരാണെന്നും സെൽ അവസാനമായി യോഗം ചേർന്നത് എപ്പോഴാണെന്നും വെളിപ്പെടുത്തുമോ?
3651.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെച്ചപ്പെട്ട ജീവിത സൗകര്യത്തിനും ഉന്നത പഠനത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്‍പ്പെടെ പുതിയ തലമുറ പോകുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധജനങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വൃദ്ധജനങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങള്‍, വയോജനകേന്ദ്രങ്ങള്‍ എന്നിവ സര്‍ക്കാര്‍, സ്വകാര്യ-ചാരിറ്റബിള്‍ സൊസെെറ്റി എന്നിവയുടെ ഉടമസ്ഥതയില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഉള്‍പ്പടെ വയോജന ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
3652.
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ട്രാന്‍സ്‍മാന്‍, ട്രാന്‍സ്‍വുമന്‍ വിഭാഗങ്ങളിലായി എത്രപേര്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തുടര്‍ചികിത്സാ സഹായം ലഭ്യമാക്കുന്നുണ്ടോ; എങ്കില്‍ ഇതിനുള്ള പ്രായപരിധി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3653.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വെള്ളിമാടുകുന്നിൽ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്സിന്റെ നവീകരണത്തിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കോംപ്ലക്സിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
കോംപ്ലക്സിന്റെ ചുറ്റുമതിലിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
3654.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ മാലിപുറത്ത് പ്രവര്‍ത്തിക്കുന്ന അലിയാര്‍ സ്മാരക വായനശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് 22.07.2024-ലെ ഉന്നതവിദ്യാഭ്യാസ (എ) വകുപ്പിലെ എ2/149/2024/HEDN നമ്പര്‍ ഫയലില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ധനസഹായം എന്നത്തേക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.