UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
12.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3765.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് വഴി പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
3766.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിഷപ്പുല്ല് തിന്ന് കന്നുകാലികൾ ചത്തുപോകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ക്ഷീരകർഷകർ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സാഹചര്യം ഒഴിവാക്കാൻ ക്ഷീരകർഷകർക്ക് നിർദ്ദേശങ്ങളും പരിശീലനവും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
കന്നുകാലികൾ വിഷപ്പുല്ല് തിന്ന് ചത്തുപോകുന്ന സാഹചര്യങ്ങളിൽ ഭീമമായ നഷ്ടം നേരിടുന്ന ക്ഷീരകർഷകർക്ക് സഹായം നൽകുന്നതിനായി പദ്ധതി ആവിഷ്ക്കരിക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?
3767.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ?
3768.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫാം എയ്ഡ് പാക്കേജ് പദ്ധതി വഴി എത്ര രൂപയുടെ ധനസഹായമാണ് പശുഫാമിന് നല്‍കുന്നത്; വ്യക്തമാക്കാമോ?
3769.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താറാവ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ?
3770.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇറച്ചി, മുട്ട ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് പോൾട്രി കോർപ്പറേഷൻ മുഖേന എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ?
3771.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ എത്ര കന്നുകാലികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;
( ബി )
എത്ര ശതമാനം സബ്സിഡിയാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ഈ പദ്ധതിയിലൂടെ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
3772.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മൊബൈൽ വെറ്റിനറി ക്ലിനിക്കുകൾ എവിടെയൊക്കെയാണ് നിലവിൽ പ്രവർത്തിച്ചുവരുന്നതെന്നും എന്തൊക്കെ സേവനങ്ങളാണ് പ്രസ്തുത ക്ലിനിക്കുകളിൽ നിന്നും ലഭിക്കുന്നതെന്നും അറിയിക്കാമോ?
3773.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തെരുവുനായകളില്‍ പേവിഷബാധ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് നൽകുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വളർത്തുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നിർബന്ധിതമാക്കിയിട്ടുണ്ടോ; നായ്ക്കൾക്കു പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ വളർത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
വളർത്തുനായ്ക്കള്‍ക്ക് നിർബന്ധിതമായി പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പ്രവർത്തനം വിശദമാക്കുമോ;
( ഇ )
മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സിനും അനുബന്ധ സൗകര്യങ്ങളും എല്ലാ മൃഗാശുപത്രികളിലും ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3774.
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും പേവിഷപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തെരുവുനായശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; തെരുവുനായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസ്-ന്റെ കീഴില്‍ പേവിഷ പ്രതിരോധ ആന്റിബോഡി നിര്‍ണയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; മറ്റെന്തെല്ലാം സൗകര്യങ്ങളാണ് അവിടെ ലഭ്യമായിട്ടുളളത്; വ്യക്തമാക്കുമോ?
3775.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ മൊബൈല്‍ വെറ്റിനറി യൂണിറ്റുകളുടെ സേവനം ലഭ്യമായിട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
3776.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബഡ്ജറ്റില്‍ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ-യ്ക്ക് എന്തു തുക വകയിരുത്തിയിരുന്നു എന്നും എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
2025-26-ലെ ബഡ്ജറ്റില്‍ പ്രസ്തുത സ്ഥാപനത്തിന് എന്തു തുക വകയിരുത്തിയിട്ടുണ്ട്; ഏതെല്ലാം രീതിയിലാണ് പ്രസ്തുത തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തില്‍ വരുംവര്‍ഷങ്ങളില്‍ എന്തെല്ലാം വികസനപദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
3777.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാൽ വില്പനയിലൂടെ ദൈനംദിന വരുമാനം കണ്ടെത്തുന്ന നിരവധി കുടുംബങ്ങള്‍ വനയോര മേഖലയിലുള്‍പ്പെടെ ഉണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പാലില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നൂതന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3778.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ന് ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ എവിടെയൊക്കെ ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദാംശം നൽകാമോ?
3779.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസനവകുപ്പ് മുഖേന ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളെയാണ് ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
3780.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദനം നടത്തുന്ന ബ്ലാേക്ക് പഞ്ചായത്ത് ഏതെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത ജില്ലയില്‍ പാല്‍ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആദ്യ പതിനഞ്ച് ഗ്രാമ പഞ്ചായത്തുകള്‍ ഏതാെക്കെയെന്നും അവയുടെ വാര്‍ഷിക ഉത്പാദനം എത്ര ലിറ്റര്‍ വീതമാണെന്നും വിശദമാക്കാമാേ;
( സി )
ക്ഷീരഗ്രാമം പദ്ധതിയില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടാേ; വ്യക്തമാക്കാമാേ?
3781.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ക്ഷീരവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
കോതമംഗലം ബ്ലോക്കില്‍ ഒരു ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റ് കൂടി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3782.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധനയും തുടര്‍നടപടികളും സ്വീകരിക്കുന്നതിന് അധികാരം നല്‍കി ഉത്തരവാക്കുന്നത് സംബന്ധിച്ച് 01.07.2024 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗതീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത യോഗതീരുമാനങ്ങള്‍ സംബന്ധിച്ച നടപടി ഫയലിന്റെ നമ്പറും നോട്ട്ഫയല്‍ പകര്‍പ്പും ലഭ്യമാക്കുമോ;
( ബി )
ക്ഷീരവികസന വകുപ്പിന്റെ പാല്‍പരിശോധനാ ചെക്ക്പോസ്റ്റുകളില്‍ നിലവില്‍ പാല്‍പരിശോധന നടത്തുന്നുണ്ടോ; 2024 വര്‍ഷത്തില്‍ എത്ര സാമ്പിളുകള്‍ പരിശോധിച്ചു; എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ;
( സി )
പാല്‍ പരിശോധനയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പില്‍ എത്ര ഉദ്യോഗസ്ഥര്‍ ഏതൊക്കെ തസ്തികകളില്‍ ജോലിചെയ്യുന്നുവെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും മറ്റ് അലവന്‍സുകളുമായി 2023-24 വര്‍ഷത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
3783.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2011 മുതല്‍ 2025 വരെയുളള കാലയളവിലെ പ്രതിവര്‍ഷ പാല്‍ ഉല്‍പ്പാദനത്തിന്റെ വിശദാംശം ലഭ്യമാക്കുമോ?
3784.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ ചെറായിയില്‍ പ്രവര്‍ത്തിക്കുന്ന പളളിപ്പുറം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ സി-154 നമ്പര്‍ അംഗമായ നായരമ്പലം പഞ്ചായത്തിലെ മംഗലപ്പിളളി വീട്ടില്‍ തങ്കപ്പന്റെ പശുവും കിടാവുകളും ചത്തതിന് നഷ്ടപരിഹാരമായി ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടോ;
( ബി )
25 വര്‍ഷത്തിലധികമായി ക്ഷീരകര്‍ഷകനായി പ്രവര്‍ത്തിക്കുന്ന 85 വയസുളള ടിയാന് അര്‍ഹിക്കുന്ന ആനുകൂല്യം ലഭിക്കുന്നതിനായി 21.10.2024 ന് എം.എല്‍.എ. മുഖാന്തിരം സമര്‍പ്പിക്കുകയും റിപ്പോര്‍ട്ടിനായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് കെെമാറുകയും ചെയ്തിട്ടുളള പരാതിയില്‍ സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ?
3785.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിൽ എത്ര ക്ഷീരോൽപ്പാദക സഹകരണ സംഘങ്ങൾ പ്രവർത്തിച്ചുവരുന്നുവെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളാണ് ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകിവരുന്നതെന്നും വിശദമാക്കാമോ?
3786.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വെറ്ററിനറി കാേളേജുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമാേ;
( ബി )
പുതിയ വെറ്ററിനറി കാേളേജുകള്‍ ആരംഭിക്കുന്നതിന് പദ്ധതികള്‍ എന്തെങ്കിലും നിലവിലുണ്ടാേ; വ്യക്തമാക്കുമോ?
3787.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുസാറ്റിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിലെ തിരക്കിൽപ്പെട്ട് മരണപ്പെട്ട നാല് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ചതിന് സമാനമായി പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിംഗിനെത്തുടർന്ന് മരണപ്പെട്ട ജെ.എസ്. സിദ്ധാർത്ഥിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകിയോ എന്ന് വിശദമാക്കാമോ?
3788.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിലെ തിരുവിഴാംകുന്ന് കോളേജ് ഓഫ് എവിയൻ സയൻസിൽ ഏതെല്ലാം കോഴ്സുകളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ; പുതിയ കോഴ്സുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
കോളേജ് ഓഫ് എവിയൻ സയൻസിൽ അടുത്ത സാമ്പത്തിക വർഷം നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.