STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
25.03.2025  STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*481.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ വി ജോയി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക ജനസമൂഹത്തിന്റെ വികസനം സാധ്യമാക്കി രാജ്യത്തിന്റെ മൊത്തത്തിലുളള വികസനം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി ഒരു തദ്ദേശസ്ഥാപനം ഒരു ഉല്‍പ്പന്നം എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ടോ; എങ്കില്‍ ഈ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഏത് മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?
*482.
ശ്രീമതി ദെലീമ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ രംഗത്ത് സുതാര്യതയും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിനും സഹകരണ സംഘങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ഭരണതലത്തിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങൾ വിശദീകരിക്കാമോ;
( ബി )
ഇതിനോടനുബന്ധിച്ച് സഹകരണ മാന്വൽ പ്രസിദ്ധീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനും മാറിയ സാഹചര്യത്തിനനുസരിച്ചുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും നടപ്പാക്കുന്ന വിവിധ പരിപാടികൾ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
സഹകരണ ഭരണരംഗത്തെ ആധുനികവൽക്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഈ രംഗത്ത് ഏർപ്പെടുത്തുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
*483.
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഇൻവേർട്ട് ചെയ്യാതെ നേരിട്ട് സംഭരിക്കുന്ന വിധത്തിൽ മെഗാസ്കെയിൽ സോളാർ നിലയങ്ങളോടനുബന്ധമായി ബാറ്ററി സ്റ്റോറേജ് ആസൂത്രണം ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കുമോ; വിശദമാക്കാമോ;
( ബി )
സോളാർ വൈദ്യുതി ഉല്പാദനം വന്‍തോതില്‍ വർദ്ധിക്കുന്നത് ഗ്രിഡ് സ്റ്റെബിലിറ്റിയെ ബാധിക്കാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പുരപ്പുറ സോളാർ നിലയങ്ങളെ കണക്ട് ചെയ്ത് മൈക്രോഗ്രിഡ് രൂപപ്പെടുത്തി അതിന്റെ തുടർച്ചയായി ഡിസ്ട്രിബ്യൂട്ടഡ് കമ്യൂണിറ്റി സ്റ്റോറേജ് വിഭാവനം ചെയ്താൽ ഗ്രിഡ് സ്റ്റെബിലിറ്റിയെ വലിയ തോതിൽ ബാധിക്കാതെ സോളാർ വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കാൻ കഴിയുമോ; വ്യക്തമാക്കുമോ;
( ഡി )
നിലവിൽ ഇത്തരം പദ്ധതികൾക്ക് നിയമപരമായ പരിമിതികളുണ്ടോ; കൃത്യമായ നിയമ വ്യവസ്ഥകൾ രൂപപ്പെടുത്തി ഇത്തരം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ അത് രാജ്യത്തിന് മാതൃകയായി മാറാനിടയുണ്ട് എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*484.
ശ്രീമതി കെ. കെ. രമ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാറുടമകളില്‍നിന്ന് ലഭിക്കേണ്ട നികുതി കുടിശികയ്ക്ക് ഇളവ് നൽകുന്നതിന് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
എങ്കില്‍ അതിലൂടെ ഖജനാവിൽ നികുതി ഇനത്തിൽ എത്തേണ്ട തുകയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന വസ്തുത വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം ഒരു നടപടി സ്വീകരിക്കാനുണ്ടായ കാരണം വിശദമാക്കുമോ?
*485.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടൽത്തീരപ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ മണൽ നിക്ഷേപമുളളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം മണൽ നിക്ഷേപമുളള സ്ഥലങ്ങൾ ലേലം ചെയ്ത് നൽകാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായ കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*486.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. കുടിശികകൾക്ക് വൺ ടൈം സെറ്റിൽമെന്റ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഇ. ചിട്ടികളും ലോണുകളും ജനങ്ങൾക്ക് കൂടുതൽ ലളിതമായി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*487.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ലഭിക്കുന്ന ജി.എസ്.ടി., ഐ.ജി.എസ്.ടി. എന്നിവയില്‍ നിന്നുള്ള വരുമാനം ഏതെല്ലാം ​മേഖലകളിൽ നിന്നാണെന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉല്പന്നം തിരിച്ചുളള നികുതി പിരിവിന്റെ കണക്ക് നിര്‍ണ്ണയിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഉല്പന്നങ്ങളുടെ വിറ്റുവരവ് കണക്കാക്കി നികുതി പിരിവ് ഊർജ്ജിതമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*488.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വർഷം എഫ്.ആർ.ബി.എം. നിയമം നിഷ്കർഷിക്കുന്ന തുകയേക്കാൾ കൂടുതൽ സംസ്ഥാനം കടം എടുത്തുവെന്നത് വസ്തുതയാണോ;
( ബി )
നടപ്പു സാമ്പത്തിക വർഷത്തില്‍ വർഷാവസാന ചെലവ് മറികടക്കുന്നതിനായി കൂടുതൽ കടമെടുക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി തേടിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അനിയന്ത്രിതമായ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ ഏത് വിധത്തിലാണ് ബാധിക്കുകയെന്ന് പരിശോധിട്ടുണ്ടോ; വിശദമാക്കാമോ?
*489.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിലെ വികസിത സഹകരണമേഖലയെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ-നിയന്ത്രണ നടപടികള്‍ ജനാധിപത്യരീതിയില്‍ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ കാല സാങ്കേതിക മുന്നേറ്റത്തിലൂന്നിയ പ്രവര്‍ത്തന പദ്ധതികളിലൂടെ സഹകരണ മേഖലയില്‍ വൈവിധ്യവത്കരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ മേഖലയുടെ ആധുനികീകരണത്തിനും സാങ്കേതികവിദ്യാധിഷ്ഠിത ബാങ്കിംഗ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സാധാരണ ബാങ്കിങ് ഇടപാടുകൾക്ക്‌ പുറമെ ഐ.ടി. പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള റീസ്‌കിൽ, അപ്പ്സ്‌കിൽ ട്രെയിനിംഗുകൾ, സോഫ്റ്റ്‌വെയർ സർവീസസ് എന്നിവ സഹകരണ മേഖലയിൽ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*490.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമഗ്ര പരിഷ്കരണവും ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട പരിപാലനവും ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
രാജ്യത്താദ്യമായി ഒരു ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുവാന്‍ പ്രസ്തുത ദേവസ്വത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ബോർഡിനു കീഴില്‍ ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുന്നതിനായുള്ള ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*491.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം‍ പദ്ധതി നയരൂപീകരണത്തിനൊപ്പം സഹകരണവകുപ്പിന്റെ നിര്‍വ്വഹണ രീതിയിലും മാറ്റങ്ങളുണ്ടാകണമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സംഘങ്ങള്‍ക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നവിധം നിലവിലുള്ള സഹകരണ നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ നല്‍കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്ന നിര്‍മ്മാണ, സേവന മേഖലകളിലേക്ക് കൂടി സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
വ്യാപാര-വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും പലകാരണങ്ങളാല്‍ തൊഴിൽ നഷ്ടപ്പെട്ടവർക്കും അവരുടെ സാമ്പത്തികാവശ്യങ്ങൾ നേടുന്നതിനും പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനുമായി സഹകരണ സംഘം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*492.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ മേഖലയിലെ തൊഴിലാളികളിൽ വലിയൊരു ഭാഗവും പരമ്പരാഗത വ്യവസായങ്ങളിലാണ് പണിയെടുക്കുന്നതെന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉൽ‌പ്പാദനക്ഷമതയിലെ കുറവും ആധുനികവൽക്കരണത്തിന്റെ അഭാവവും പരമ്പരാഗത വ്യവസായ മേഖലയില്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത മേഖലയുടെ ആധുനികവൽക്കരണത്തിന് ഈ സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
നവീന വ്യവസായ-സേവന മേഖലകളിൽ പുതിയ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ സംസ്ഥാനം ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ടോ; ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ പ്രയോഗത്തിൽ വരുത്തുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ആധുനിക വ്യവസായമേഖലയിൽ പ്രോത്സാഹന, നിക്ഷേപസൗകര്യ പ്രവർത്തനങ്ങൾ കൂടുതൽ വിശാലമായി നടപ്പിൽ വരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
*493.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക അടിസ്ഥാനത്തിൽ സോളാർ വൈദ്യുതി ഉല്പാദനം നടത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?
*494.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അത്യാധുനിക സാങ്കേതികവിദ്യയുടെ മികച്ച കേന്ദ്രമായി ലോകത്തിനു മുന്നില്‍ സംസ്ഥാനത്തെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യവസായ വികസന പദ്ധതികളിൽ നൂതന സാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
രാജ്യത്തെ റോബോട്ടിക്സ് മേഖലയില്‍ 2024 മുതല്‍ 2028 വരെ വലിയ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ അനുകൂല സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ സംസ്ഥാനം തയ്യാറെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തില്‍ മുന്‍ഗണനാ മേഖലകളിലൊന്നായി റോബോട്ടിക്സിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ആരോഗ്യമേഖല, കൃഷി, വ്യവസായ ഓട്ടോമേഷന്‍ എന്നീ മേഖലകളില്‍ റോബോട്ടിക്സിനെ വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*495.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ചയാളെ സ്ഥലംമാറ്റിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത സംഭവത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*496.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ വി ജോയി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതലമുറ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് 'റിഫ്രഷ് ആന്റ് റീചാര്‍ജ്ജ്' എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ ലഭ്യമായ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ച് വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; അനുദിനം മാറിവരുന്ന സാങ്കേതികവിദ്യകള്‍ക്കനുസൃതമായി ഇവ നവീകരിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
*497.
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ കമ്പനിയെ സിയാല്‍ മോഡലില്‍ പരിവര്‍ത്തനപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത എസ്.പി.വി-യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ച് വിശദമാക്കുമോ?
*498.
ശ്രീ വി കെ പ്രശാന്ത്
ഡോ. കെ. ടി. ജലീൽ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ സഹകരണ മേഖലയില്‍ ആര്‍ജ്ജിച്ചിട്ടുള്ള വിശ്വാസ്യത നിക്ഷേപ സമാഹരണ രംഗത്ത് ഗുണം ചെയ്തിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ബാങ്കിംഗ് മേഖലയിലെ പ്രധാന വെല്ലുവിളിയായ നിഷ്ക്രിയ ആസ്തികള്‍ കുറച്ചുകൊണ്ടുവരുന്നതിന് നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിഷ്ക്രിയ ആസ്തി റിക്കവറി കാര്യത്തില്‍ കേരള ബാങ്ക് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; ഇത് നേടുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്; വിശദീകരിക്കുമോ?
*499.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പദ്ധതികൾ വൈകുന്നതു മൂലമുണ്ടാകുന്ന ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ പാടില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പദ്ധതികൾ കൃത്യമായി വിലയിരുത്താനും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
*500.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്നും സഹായം ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ളതിൽ വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*501.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ നടത്തി കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച വ്യക്തിക്കെതിരെ ജാതി വിവേചനം നടന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*502.
ശ്രീ. എ. രാജ
ഡോ. കെ. ടി. ജലീൽ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള ഇളവുകള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കുമോ;
( സി )
ബില്ലിംഗ്, പണമടയ്ക്കല്‍, പരാതി പരിഹാരം എന്നീ രംഗങ്ങളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
*503.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്‌സ്റ്റെെല്‍ മേഖലയുടെ ഉന്നമനത്തിനും സംരംഭക പ്രോത്സാഹനത്തിനും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വ്യവസായമേഖലയിൽ സംസ്ഥാനത്തുണ്ടായിട്ടുളള അനുകൂല സാഹചര്യങ്ങള്‍ ടെക്‌സ്റ്റെെല്‍, കെെത്തറി മേഖലകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതിന് സഹായകമാകുമോ; വിശദമാക്കുമോ;
( സി )
കെെത്തറി വ്യവസായരംഗത്ത് നിര്‍മ്മിതബുദ്ധി അധിഷ്ഠിത റിബേറ്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;
( ഡി )
നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായ ടെക്‌സ്റ്റെെല്‍ കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്നിട്ടുളള നിര്‍ദേശങ്ങള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് ഒരു പുത്തന്‍ ദിശാബോധം നല്‍കുന്നതിന് സഹായകമാകുമോ; വ്യക്തമാക്കുമോ?
*504.
ശ്രീ. റോജി എം. ജോൺ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025 ഫെബ്രുവരിയിൽ സംസ്ഥാനത്തെ വിലക്കയറ്റ നിരക്ക് 2025 ജനുവരിയെക്കാൾ ഉയർന്നു എന്ന സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ദേശീയതലത്തിൽ വിലക്കയറ്റത്തിന്റെ തോത് കുറയുമ്പോൾ സംസ്ഥാനത്ത് അനിയന്ത്രിതമായി വിലക്കയറ്റം ഉണ്ടാകുന്നതിന്റെ കാരണം വിശദമാക്കുമോ?
*505.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദ്ര മേഖലയിലെ തൊഴിൽ സാധ്യതകൾ സജ്ജമാക്കാൻ കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഹബ് തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഇതിനായുളള നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
ഈ പദ്ധതിവഴി സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
*506.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൈഡ്രജന്‍ വാലി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എസ്.പി.വി. രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത എസ്.പി.വി.യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ; ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ മൊബിലിറ്റി പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഹരിത ഹൈഡ്രജന്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ഇതിനുള്ള താല്പര്യപത്രങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*507.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; ചികിത്സാ ചെലവിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ക്ലെയിമുകൾ വെട്ടിക്കുറച്ച് ഇൻഷുറൻസ് കമ്പനി ലാഭമുണ്ടാക്കുന്നതായുള്ള സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ക്ലെയിമുകളിൽ തുക അനുവദിക്കുന്നത് സംബന്ധിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തുമോയെന്ന് അറിയിക്കാമോ?
*508.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക രംഗത്തെ അഭിവൃദ്ധി ലക്ഷ്യമിട്ട് സഹകരണ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വ്വഹണ പുരാേഗതി വിലയിരുത്തിയിട്ടുണ്ടാേ; വിശദാംശം നല്‍കുമാേ;
( ബി )
കര്‍ഷക ഉല്‍പ്പാദക സംഘങ്ങളുടെ ശാക്തീകരണത്തിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം നേടിയിട്ടുണ്ടോ; വിശദമാക്കുമാേ;
( സി )
നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കര്‍ഷക ഉല്‍പ്പാദക സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിക്കാെണ്ട് സഹകരണ മേഖലയുടെ പിന്തുണയാേടെ രൂപീകരിക്കുന്ന എഫ്.പി.ഒ.-കളുടെ പ്രവര്‍ത്തനം ഏത് രീതിയിലാകണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടാേ; വിശദമാക്കുമോ?
*509.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ രംഗത്ത് സമഗ്ര പുരാേഗതിയെന്ന ലക്ഷ്യത്താേടെ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായകമായിട്ടുണ്ടാേ; വിശദീകരിക്കുമാേ;
( ബി )
പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംരംഭങ്ങള്‍ക്ക് ശരാശരി നൂറ് കാേടി രൂപ വരുമാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടാേ; വിശദാംശം ലഭ്യമാക്കുമാേ;
( സി )
പ്രസ്തുത പദ്ധതിയുടെ ഗുണഭാേക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താെക്കെയെന്നും തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് എന്തെല്ലാം തരത്തിലുള്ള പിന്തുണയാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതെന്നും വിശദീകരിക്കുമാേ?
*510.
ശ്രീ എം നൗഷാദ്
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായ മേഖലയുടെ ഉല്പാദന മൂല്യം കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പരമ്പരാഗത വ്യവസായ മേഖലയില്‍ നിന്നുള്ള ഉല്പാദന മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും പ്രസ്തുത രംഗത്തെ സമഗ്രമായി പരിഷ്കരിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും തുടര്‍ച്ചയായ തൊഴിലും ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.