STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
17.03.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*301.
ശ്രീ വി ജോയി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരേ നിലവാരത്തിലുളളതും ചെലവ് കുറഞ്ഞതുമായ കാന്‍സര്‍ പരിചരണം ലഭ്യമാക്കുന്നതിന് കാന്‍സര്‍ ഗ്രിഡ് സംവിധാനം എത്രത്തോളം ഫലപ്രദമാണെന്ന് വിശദമാക്കുമോ;
( ബി )
ഇതിലൂടെ ഏകീകൃത ചികിത്സാ പ്രോട്ടോക്കോളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സാധ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ വന്നശേഷം കാന്‍സര്‍ രോഗനിര്‍ണ്ണയം, ചികിത്സ, ഗവേഷണം എന്നീ മേഖലകളില്‍ കെെവരിച്ച നേട്ടങ്ങള്‍ വിവരിക്കാമോ; വ്യക്തമാക്കുമോ;
( ഡി )
എല്ലാ ജനവിഭാഗങ്ങള്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് കാന്‍സര്‍ ഗ്രിഡ് മാപ്പിങ് ഫലപ്രദമാണോ; എങ്കില്‍ ആയതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*302.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തകൃഷ്ണനുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രാഥമിക വിവരങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
അനന്തകൃഷ്ണന്‍ നേരിട്ട് നടത്തിയ ഇടപെടലുകളിലൂടെ എത്രപേര്‍ക്കാണ് ഇരുചക്ര വാഹനങ്ങള്‍ ഓഫര്‍ ചെയ്തിരുന്നതെന്നും അതിലൂടെ എത്ര തുക കൈപ്പറ്റിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടയില്‍ പ്രതി നടത്തിയിട്ടുള്ള ബാങ്കിടപാടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
( ഇ )
പ്രതിയുടെ സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*303.
ശ്രീ ഡി കെ മുരളി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജ്ഞാന സമൂഹ സൃഷ്ടിയ്ക്കായി ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ടോ;
( ബി )
പ്രാദേശിക വികസന പ്രശ്നങ്ങള്‍ പരിഹരിച്ച് സമഗ്ര ആവാസ വ്യവസ്ഥയൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് പ്രസ്തുത ക്ലസ്റ്ററുകള്‍ വഴി സാധ്യമാകുമോ; വ്യക്തമാക്കുമോ;
( സി )
ആദ്യഘട്ടത്തിൽ ഇന്നവേഷന്‍ ക്ലസ്റ്ററുകള്‍ എവിടെയെല്ലാമാണ് ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത ക്ലസ്റ്ററുകള്‍ വഴിയുള്ള നൂതനാശയ രൂപീകരണ പ്രക്രിയയിലൂടെ തദ്ദേശീയ വികസന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചതെന്ന് വിശദമാക്കുമോ?
*304.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്താക്കളുടെ താൽപര്യങ്ങൾ, വിവര സങ്കേതികവിദ്യ, വിദേശ നിക്ഷേപ നയത്തിലെ മാറ്റം തുടങ്ങിയ ഘടകങ്ങൾക്ക് അനുസൃതമായി ഇ-കൊമേഴ്സ്, ഡയറക്ട് സെല്ലിംഗ് തുടങ്ങിയ വിൽപ്പനരീതികൾ വിപുലമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സാഹചര്യത്തിൽ ഇ-കൊമേഴ്സ്, ഡയറക്ട് സെല്ലിംഗ് ബിസിനസുകളിൽ ഉപഭോക്തൃ താൽപര്യസംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ഡയറക്ട് സെല്ലിംഗ് മേഖലയെ നിരീക്ഷിക്കുന്നതിനുവേണ്ടി സംസ്ഥാനത്ത് ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങളുടെ പിൻബലത്തിൽ പിരമിഡ്, പോൺസി സ്കീം, മണി സർക്കുലേഷൻ തുടങ്ങിയ വ്യാപാര രീതികളെല്ലാം പൂർണ്ണമായും നിരോധിക്കാൻ സാധ്യമാണോ; വിശദമാക്കാമോ?
*305.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരിയുടെ അമിതോപയോഗംമൂലം യുവാക്കൾ നടത്തുന്ന അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ലഹരിയുടെ അമിതോപയോഗംമൂലം യുവാക്കൾ ഉണ്ടാക്കുന്ന ക്രമസമാധാന പ്രശ്നം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
ലഹരി ഉപയോഗം മൂലമുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിനായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*306.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ ഷഹബാസ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരായവർ ആരെല്ലാമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ഇവർക്കെതിരെ ഇതിനകം സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സംഘട്ടനത്തിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*307.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2014 മുതലുള്ള കേന്ദ്ര ഗവണ്മെന്റിന്റെ കാലയളവിൽ സംസ്ഥാനത്തിനോടുള്ള കേന്ദ്ര അവഗണന വര്‍ദ്ധിച്ചിട്ടുള്ളതായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളെ എതിര്‍ക്കുന്നു എന്ന കാരണത്താൽ അര്‍ഹമായ വിഹിതം നല്‍കാതിരിക്കുന്നത് സംസ്ഥാനത്തിന്റെ വികസന ക്ഷേമ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിത നീക്കമായി കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ ദീര്‍ഘകാലാവശ്യങ്ങളായ പ്രത്യേക റെയില്‍വേ സോണ്‍, എയിംസ് തുടങ്ങിയവ പരിഗണിക്കാതിരിക്കുകയും സംസ്ഥാന വിഹിതം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് സംസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമായി കണ്ട് അതിനെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ ഇത്തരം പ്രതിസന്ധി മറികടക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*308.
ശ്രീ സി കെ ഹരീന്ദ്രന്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞതിന് പരിഗണിക്കപ്പെട്ട ഘടകങ്ങളില്‍ മികച്ച രീതിയിലുള്ള പൊതുവിതരണ സമ്പ്രദായവും ഉള്‍പ്പെട്ടിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ വന്നശേഷം ഭക്ഷ്യവകുപ്പിന് കീഴിലുള്ള നൂതനവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ദേശീയ അംഗീകാരങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത മേഖലയില്‍ നിലനിന്നിരുന്ന അനഭിലഷണീയമായ പ്രവണതകള്‍ തടയുന്നതിനായി ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ; ആയതിലൂടെ എന്തൊക്കെയാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തുമോ?
*309.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം. എം. മണി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയ്ക്കും, സംസ്ഥാനത്തെ എം. പി. മാരുടെ സംഘത്താേടൊപ്പം ആഭ്യന്തരമന്ത്രിയ്ക്കുും നിവേദനം നല്‍കിയിട്ടുണ്ടാേ; നിവേദനത്തിലെ ആവശ്യങ്ങള്‍ വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത കാലയളവിനുള്ളില്‍ രണ്ടുതവണ എന്‍.ഡി.ആര്‍.എ.യില്‍ നിന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടും കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് തന്നെ നിരക്കാത്തതാണെന്ന വിദഗ്ധരുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( സി )
ധനകാര്യകമ്മീഷന്‍ സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ വിഹിതം പ്രഖ്യാപിക്കുന്നതും കേന്ദ്ര ബജറ്റില്‍ കേരളത്താേട് അനീതി പുലര്‍ത്തുന്നതും നികുതി വിഹിതം കുറയ്ക്കുന്നതും, സംസ്ഥാനത്തിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങൾക്ക് തടസ്സമാകുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം തുടര്‍ നടപടികള്‍ക്കാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമാേ?
*310.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനാരോഗ്യം സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയമായതിനാല്‍ ആശാവർക്കർമാരെ സ്ഥിരം തൊഴിലാളികളായി നിയമിക്കാൻ സാധിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ആശാവർക്കർമാരെ സ്ഥിരം തൊഴിലാളികളാക്കി നിയമിച്ചുകൊണ്ട് ഓണറേറിയത്തിനുപകരം മിനിമം വേതനം നൽകാൻ നടപടി സ്വീകരിക്കുമോ;
( സി )
ഇതിനായി നിയമനിർമ്മാണത്തിനുള്ള സാധ്യത ആരാഞ്ഞിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
*311.
ശ്രീ എം നൗഷാദ്
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണരംഗത്ത് ദിശാബോധം നല്‍കുന്നതിനും ആധുനിക സാങ്കേതികവിദ്യയുടെ സന്നിവേശത്തിനുമായി കെ-സ്റ്റോര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
റേഷന്‍കടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തി 'മിനി ബാങ്കിംഗ്' സംവിധാനം ഒരുക്കുന്നതിനും ചോട്ടു ഗ്യാസ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് നാളിതുവരെ കെ-സ്റ്റോറുകളില്‍ അധിക സേവനങ്ങളിലൂടെ നടത്തിയ വ്യാപാരം സംബന്ധിച്ച് വ്യക്തമാക്കാമോ;
( ഡി )
നിലവിലുളള റേഷന്‍ കടകളെ കെ-സ്റ്റോറായി പരിവര്‍ത്തനം ചെയ്യുന്നതിനായി എന്തെല്ലാം പശ്ചാത്തലസൗകര്യങ്ങളാണ് അധികമായി വേണ്ടിവരുന്നതെന്നും, റേഷന്‍ ഷോപ്പ് ഉടമകള്‍ക്ക് ഇതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ലഭ്യമാക്കാന്‍ കഴിയുന്നതെന്നും വെളിപ്പെടുത്തുമോ?
*312.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം രാജഗോപാലൻ
ശ്രീമതി യു പ്രതിഭ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനാധിപത്യ വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച് മാതൃക കാണിച്ചതുവഴി സംസ്ഥാനത്തിന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ പ്രവണതകളെ ചെറുക്കുന്നതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ പ്രാദേശികതലത്തില്‍ പുതിയ വെല്ലുവിളികളെയും പ്രതീക്ഷകളെയും അഭിസംബോധന ചെയ്യത്തക്കവിധമുള്ള ഇടപെടലിന്റെ ആവശ്യകത സംബന്ധിച്ച് വിശദമാക്കുമോ;
( സി )
വികേന്ദ്രീകരണ പ്രക്രിയയും ശേഷി വര്‍ദ്ധനയും മുന്നോട്ട് കൊണ്ടുപോകുന്നതിന് നല്ല മാതൃകകളും സമ്പ്രദായങ്ങളും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണത്തിന് പ്രാദേശിക കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
ദ്രുത നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളി നേരിടുന്നതിന് സംയോജിത നഗരാസൂത്രണം അനിവാര്യമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ?
*313.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്മാര്‍ട്ട് പദ്ധതി ആരംഭിച്ചത് എന്നാണെന്നും പ്രാഥമികഘട്ടത്തില്‍ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പരീക്ഷണാര്‍ത്ഥം അതു നടപ്പാക്കിയതെന്നും അറിയിക്കുമോ;
( ബി )
കെ-സ്മാര്‍ട്ട് നടപ്പാക്കിയതിനുശേഷം ഇതുവരെയുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കെ-സ്മാര്‍ട്ടില്‍ സിവില്‍ രജിസ്ട്രേഷന്‍, ബിസിനസ് ഫെസിലിറ്റേഷന്‍, വസ്തു നികുതി, യൂസര്‍ മാനേജ്‍മെന്റ്, ഫയല്‍ മാനേജ്‍മെന്റ്, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിംഗ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതികള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കെ-സ്മാര്‍ട്ട് പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*314.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓൺലൈൻ വിൽപ്പനയുടെയും മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെയും കാലഘട്ടത്തിൽ ഉപഭോക്തൃസേവന, തർക്കപരിഹാര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
തർക്കപരിഹാരം, ബോധവൽക്കരണം, നയരൂപീകരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഉപഭോക്തൃ ശാക്തീകരണത്തിനും സേവനങ്ങൾക്കുമായി ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ സേവനം ഗുണഭോക്താക്കൾ നല്ല തോതിൽ ഉപയോഗപ്പെടുത്തുന്നുണ്ടോ; സംസ്ഥാനത്ത് ഉപഭോക്തൃ പരാതി പരിഹാര നിരക്കിലെ പുരോഗതി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
സ്കൂൾ-കോളേജ് തലത്തിൽ ബോധവൽക്കരണ ക്ലബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികളെ ഉപഭോക്തൃ സേവന പ്രചാരകരാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*315.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ ഗൂഢാലോചന നടത്തി മറ്റൊരു വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം ഗൗരവമായി കാണുന്നുണ്ടോ;
( ബി )
സംസ്ഥാനത്ത് കുട്ടികളും യുവാക്കളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കുട്ടികളും യുവാക്കളും നടത്തുന്ന അതിക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
*316.
ശ്രീമതി ദെലീമ
ശ്രീ. പി. ടി. എ. റഹീം
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാര്‍വ്വത്രിക ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനായി നടത്തിവരുന്ന 'എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ' പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് നിലവിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കിയതിലൂടെ എത്ര റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ടവര്‍, ട്രാന്‍സ്ജെൻഡറുകള്‍, പുറംപോക്ക് ഭൂമിയില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരുടെ ആധാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുനിന്നും റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നതിന് റേഷൻ റൈറ്റ് കാർഡ് വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
*317.
ശ്രീ എം രാജഗോപാലൻ
ശ്രീമതി യു പ്രതിഭ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം-ഒരു ആശയം' എന്ന പദ്ധതിയിലൂടെ പ്രാദേശിക പ്രശ്നപരിഹാരത്തിനും സാമ്പത്തിക വികസനത്തിനുമായി എന്തെല്ലാം നൂതനാശയങ്ങളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് അറിയിക്കുമോ;
( ബി )
2021-22-ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതി നടപ്പാക്കിയത് ഏതുമാതൃക അവലംബിച്ചുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി 'സുലേഖ' ഓണ്‍ലെെന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവഴി എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുളളതെന്ന് വിശദമാക്കുമോ?
*318.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘകാല ചികിത്സയും പരിചരണവും ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായവും ആവശ്യമുള്ള ആളുകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിവരുന്ന പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
ആരോഗ്യ വകുപ്പിന് കീഴില്‍ സി.എച്ച്.സി., താലൂക്ക്-ജില്ലാ-ജനറല്‍ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിവരുന്ന വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം പരിശോധനകളും തീരുമാനങ്ങളുമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്താകെയുള്ള പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ?
*319.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 കാലയളവിൽ എൻ.എച്ച്.എം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ള തുക കുടിശികയാണോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ കേന്ദ്രസർക്കാർ ബജറ്റിൽ വകയിരുത്തിയ തൊള്ളായിരത്തോളം കോടി രൂപയ്ക്ക് പുറമേ 120 കോടി രൂപ കൂടി അധികമായി അനുവദിച്ചു എന്ന വാദം വസ്തുതാപരമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
ഈ കാലയളവിൽ ഈയിനത്തിൽ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശിക നേടിയെടുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
*320.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനുളള കാരണങ്ങൾ എന്തെല്ലാമാ​ണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത രോഗബാധിതരുടെ ചികിത്സയ്ക്കായി എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്;
( സി )
രോഗബാധ നിയന്ത്രിക്കുന്നതിനും തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*321.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇത്തവണത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാ ഗാന്ധി പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, ലെെഫ് മിഷന്‍ പുരസ്കാരം എന്നിവയ്ക്ക് അര്‍ഹമായ സ്ഥാപനങ്ങള്‍ ഏതെല്ലാമായിരുന്നുവെന്ന് അറിയിക്കുമോ;
( ബി )
ഏതെല്ലാം മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നിലനിര്‍ത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഉണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ഡി )
സമ്പൂര്‍ണ്ണ മാലിന്യ സംസ്കരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള മാലിന്യ സംസ്കരണ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന വ്യത്യസ്ത കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*322.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എം. എം. മണി
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ലീഗല്‍ മെട്രോളജി വകുപ്പില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
പൊതുജനങ്ങള്‍ക്ക് പ്രസ്തുത വകുപ്പിന്റെ സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി 'സുതാര്യം' എന്ന മൊബെെല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അവ പ്രായോഗികമായി നടപ്പിലാക്കുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പിന്‌ കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ഡി )
ഓട്ടോറിക്ഷാ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പുകളിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*323.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിക്കേസുകളിൽ തുടര്‍ച്ചയായി പ്രതികളാകുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ഇത്തരം പ്രതികളെ നിരീക്ഷിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഒന്നിലേറെ കേസുകളിൽ പ്രതികളാകുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് നിയമ വ്യവസ്ഥയുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയുന്നതിനായി സ്ഥിരം കുറ്റവാളികളായവരെ കരുതൽ തടങ്കലിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
*324.
ശ്രീ. എം.വിജിന്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘനാളായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാതിരുന്ന കുറ്റകൃത്യങ്ങളിൽ തുടരന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിച്ചതിലൂടെ കേരള പോലീസ് സേനയ്ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
2016-ലെ സര്‍ക്കാര്‍ വരുന്നതിന് മുമ്പുണ്ടായിരുന്നതും അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടാകാതിരുന്നതും വിവാദങ്ങള്‍ സൃഷ്ടിച്ചതുമായ ഏതെല്ലാം കേസുകളാണ് കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലയളവില്‍ തുടരന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടവരെയും പതിറ്റാണ്ടുകളായി ഒളിവിലായിരുന്നവരെയും കണ്ടെത്തുന്നതിലും കാലഹരണപ്പെട്ടവയെന്ന് കരുതിയ കേസുകളിലെ യഥാര്‍ത്ഥവസ്തുത പുറത്തുകൊണ്ടുവരുന്നതിലും പ്രസ്തുത കാലയളവില്‍ പോലീസ് കൈവരിച്ച നേട്ടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
*325.
ശ്രീ. എ. രാജ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിനും തമിഴ്‍നാടിനും സ്വീകാര്യമായ പരിഹാരമുണ്ടാക്കുന്നതിനായി പുതുതായി രൂപീകരിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പുതിയ മേൽനോട്ട സമിതിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത് ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന ശാശ്വതവും സൗഹാർദ്ദപരവുമായ നിലപാടുകൾ തർക്ക വിഷയത്തിലെ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനും പ്രായോഗിക തീരുമാനങ്ങളിൽ എത്തിച്ചേരുന്നതിനും സഹായകമായിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് തീർപ്പാക്കാനുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഇരു സംസ്ഥാനങ്ങളുടേയും സംയുക്തയോഗം വിളിച്ചു ചേർക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; അനന്തര നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
*326.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഖരമാലിന്യ നിർമ്മാർജ്ജന സംവിധാനം ഫലപ്രദമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്ലാസ്റ്റിക്കും ഇ-മാലിന്യങ്ങളും പുനരുപയോഗിക്കാനും സംസ്കരിക്കാനും നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
മാലിന്യങ്ങൾ ഫലപ്രദമായി തരം തിരിക്കാത്തതിനാൽ അത് ചീഞ്ഞ് രോഗങ്ങൾക്ക് കാരണമാകുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഖരമാലിന്യ നിർമ്മാർജ്ജന സംവിധാനം പുനരവലോകനം ചെയ്യാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*327.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളുടെ സമീപത്തുള്ള കടകളിൽ മിഠായിയിലും ഐസ്ക്രീമിലും അടക്കം ലഹരി കലർത്തി വിൽക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കോട്ടയത്ത് നാല് വയസ്സുകാരൻ സ്കൂളിൽ നിന്നും കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തിയ സാഹചര്യത്തിൽ ഇതിനെപ്പറ്റി അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മെഡിക്കൽ സ്റ്റോറുകളിൽനിന്നും സിന്തറ്റിക് ഡ്രഗ്സിന് സമാനമായ മരുന്നുകൾ കുട്ടികൾ വാങ്ങുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് തടയാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ അറിയിക്കുമോ?
*328.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിമതിക്കാരായ സർക്കാർ ഉ​ദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നതിന് വിജിലൻസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ തയ്യാറാക്കിയ പട്ടികയുടെ വിശദാംശം നൽകുമോ;
( ബി )
പട്ടികയിൽ ഉൾപ്പെട്ടവരെ നിരന്തരം നിരീക്ഷിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ?
*329.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ആര്‍ദ്രം ആരോഗ്യം' ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സ്‌ക്രീനിംഗില്‍ ഏകദേശം പതിനൊന്ന് ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ സാധ്യത കണ്ടെത്തിയിട്ടുണ്ടോ; രോഗസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷവും തുടര്‍പരിശോധനയ്ക്കും ചികിത്സയ്ക്കും ഭൂരിഭാഗം ആളുകളും തയ്യാറാകുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം കൊണ്ടുതന്നെ സംസ്ഥാനത്ത് മുഴുവൻ ജനങ്ങളുടെയും കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കർമ്മ പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കാന്‍സര്‍ ചികിത്സയ്ക്കായി നൂതന ചികിത്സാ-ഗവേഷണ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കാന്‍സര്‍ ചികിത്സ ചെലവുകുറച്ച് സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണന നല്‍കിവരുന്നുണ്ടോ; 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ്' പദ്ധതി വഴി കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
*330.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുണ്ടാകുന്ന വിവിധതരം മാലിന്യങ്ങൾ തരം തിരിച്ച് പുനരുപയോഗിക്കാൻ കഴിയുന്നവയെ മൂല്യാധിഷ്ഠിത ഉല്പന്നങ്ങളാക്കി മാറ്റുന്ന കാര്യത്തിൽ നയം വ്യക്തമാക്കുമോ;
( ബി )
ഇതിനായി പൂർണ്ണ തോതിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്ലാന്റുകളെക്കുറിച്ച് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തു നിന്ന് ഏജൻസികൾ ശേഖരിക്കുന്ന മാലിന്യം ഏതു രീതിയിൽ നിർമ്മാർജ്ജനം ചെയ്യുന്നുവെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.