STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
11.03.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*241.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഗ്രീൻ ​പ്രോട്ടോ​ക്കോൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ഗ്രീൻ ​പ്രോട്ടോ​ക്കോൾ ഏർപ്പെടുത്തുന്നത് അത്യന്താപേക്ഷിത​മാണെന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഗ്രീൻ ​പ്രോട്ടോ​ക്കോൾ ഏർപ്പെടുത്തിയിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആയത് അടിയന്തരമായി നടപ്പിലാക്കുമോയെന്ന് അറിയിക്കുമോ;
( സി )
വിനോദസഞ്ചാര മേഖലകളിലെ മാലിന്യനിക്ഷേപവും പ്ലാസ്റ്റിക്കി​ന്റെ ഉപയോഗവും തടയുന്നതിന് സ്ഥിരം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമോ; വ്യക്തമാക്കുമോ?
*242.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റിന്റെ ഭാഗമായി എത്ര പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റിലെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പദ്ധതികള്‍ തടസ്സമില്ലാതെ ആരംഭിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലകൾ നവീകരിക്കുന്നതിനുതകുന്ന പദ്ധതികള്‍ക്ക് നിക്ഷേപം സമാഹരിക്കാന്‍ എത്രമാത്രം സാധ്യമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*243.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരിയുടെ ദൂഷ്യവശങ്ങളെയും അവ സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെയും കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ലഹരിയുടെ ദൂഷ്യവശങ്ങളും അവ സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളും പാഠ്യ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ അവ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*244.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ദെലീമ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 66-ന്റെ പ്രവൃത്തി പുരോഗതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; മിഷന്‍ 2025 എന്ന പദ്ധതി ആവിഷ്കരിച്ചതിന് ശേഷം പ്രസ്തുത പ്രവൃത്തിയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടോ; പൂര്‍ത്തിയായ റീച്ചുകളുടെ വിശദവിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ അറിയിക്കാമോ;
( ബി )
ദേശീയ പാത 66-ന്റെ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെയും ഫ്ലെെ ഓവറുകളുടെയും അണ്ടര്‍ പാസ്സുകളുടെയും പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( സി )
നിർമ്മാണപ്രവൃത്തിയിലെ അപാകതകള്‍ മൂലം മഴക്കാലത്ത് റോഡുകളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പ്രത്യേകമായി പഠിച്ച് അവ ഭാവിയില്‍ ആവര്‍ത്തിക്കാത്തവിധം പരിഹരിക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ?
*245.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ താലൂക്ക് ഓഫീസുകളിലായി രണ്ടുലക്ഷത്തോളം പരാതികൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായി പറയപ്പെടുന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സർവേ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
താലൂക്ക്, സർവേ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായി മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*246.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിൽ മുൻവർഷത്തേക്കാൾ 1.17 ലക്ഷം കുട്ടികളുടെ കുറവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കുട്ടികൾ കുറയുന്നതുമൂലം അധ്യാപക തസ്തികകളിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടോ; അറിയിക്കുമോ;
( സി )
പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*247.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ പരിശോധനാ വിഭാഗം കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം പദ്ധതികളിലാണ് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പദ്ധതിച്ചെലവ്, പദ്ധതി നടപ്പാക്കാനെടുത്ത സമയം എന്നിവയിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പൊതുമേഖലയില്‍ വിനോദസഞ്ചാര രംഗത്തു വേണ്ടത്ര പുരോഗതി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
വിനോദസ‍ഞ്ചാര മേഖലയില്‍ നിർമ്മിച്ചിട്ടുള്ള കണ്ണാടി പാലങ്ങൾ സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കിയ ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ വിജയകരമായിരുന്നോ; അവ ശാസ്ത്രീയമാണോ; അവയുടെ സുരക്ഷിതത്വം എത്രമാത്രം ഉറപ്പുവരുത്തുവാന്‍ സാധിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
*248.
ശ്രീ എം നൗഷാദ്
ശ്രീ. എം. എം. മണി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഗൃഹനിര്‍മ്മാണത്തിന് സഹായം നല്‍കിവരുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ഡി )
തൊഴിലാളികളുടെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ പുരോഗതി വിശദമാക്കാമോ?
*249.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി യു പ്രതിഭ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി രൂപപ്പെടുത്തിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകൾ നയിക്കുന്നതോ ആയ യൂണിറ്റുകൾ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തത് സംബന്ധിച്ച വിശദാംശം ലഭ്യമാണോ;
( സി )
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് നൽകിവരുന്ന സഹായവും പ്രസ്തുത രംഗത്തെ പുരോഗതിയും വെളിപ്പെടുത്തുമോ;
( ഡി )
സ്ത്രീകളുടെ ചെറുസംഘങ്ങളായുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
*250.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര കേന്ദ്രങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം പുതിയ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ആസൂത്രണം ചെയ്ത തുടര്‍പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ;
( ഡി )
നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*251.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ദുരന്തബാധിതർക്ക് സഹായം ലഭ്യമാക്കുന്നതിനായി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വയനാട് ദുരന്തബാധിതർക്ക് ദിവസംതോറും നൽകിക്കൊണ്ടിരുന്ന 300 രൂപ 2024 ഒക്ടോബർ മുതൽ നിർത്തലാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണവും ഇത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
*252.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ വകുപ്പിന് കീഴിലുളള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിനായി ആവിഷ്കരിക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ക്ഷേമനിധി ബോര്‍ഡുകളുടെ സംയോജനം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( സി )
തൊഴിലാളികള്‍ക്ക് അംഗത്വവും ആനുകൂല്യങ്ങളും നല്‍കുന്നതിനായി ഏകീകൃത സോഫ്റ്റ്‍വെയര്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സോഫ്റ്റ്‍വെയര്‍ പ്രയോജനപ്രദമാണോ;
( ഡി )
നിലവിലെ അംഗത്വ രജിസ്ട്രേഷന്‍ നടപടികളുടെയും ആനുകൂല്യ വിതരണങ്ങളുടെയും പുരോഗതി അറിയിക്കാമോ?
*253.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനങ്ങളും മലകളും ജലാശയങ്ങളും അടങ്ങിയ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമാണെന്ന് കരുതുന്നുണ്ടോ;
( ബി )
പാരാഗ്ലൈഡിംഗ്, ​കനോയിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കായുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്ന വിഷയം ആലോചനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
മലബാർ മേഖലയിൽ ഇത്തരം സൗകര്യമേർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ?
*254.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ പരിപാലനത്തില്‍ നിലവിലുള്ള പാലങ്ങളുടെ വിശദാംശം നല്‍കാമോ;
( ബി )
2023-24 സാമ്പത്തിക വർഷത്തില്‍ പൂര്‍ത്തിയാക്കിയ പാലങ്ങളുടെ വിശദവിവരവും ചെലവഴിച്ച തുകയുടെ വിശദാംശവും അറിയിക്കാമോ;
( സി )
പാലങ്ങളുടെ നിര്‍മ്മാണത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
പാലങ്ങളുടെ സംരക്ഷണത്തിലും പരിപാലനത്തിലും ആധുനികമായ എന്തെല്ലാം സംവിധാനങ്ങളാണ് വികസിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*255.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ വിശദാംശം നല്‍കാമോ;
( ബി )
നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണപുരോഗതി അറിയിക്കാമോ;
( സി )
റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും ഏതൊക്കെ ആർ.ഒ.ബി. കള്‍ക്കാണ് നിലവില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ഡി )
റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തില്‍ നവീന സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ; വിശദമാക്കാമോ?
*256.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയില്‍ നല്‍കിവരുന്ന സേവനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഭൗതിക സാഹചര്യ വികസനത്തില്‍ കൈറ്റിന്റെ പങ്ക് വിശദമാക്കുമോ;
( സി )
ഡിജിറ്റല്‍ ക്ലാസുകളുടെ മേഖലയില്‍ കൈറ്റ് നല്‍കിവരുന്ന സേവനങ്ങള്‍ വിവരിക്കാമോ;
( ഡി )
ആനിമേഷന്‍, റോബോട്ടിക്സ്, എ.ഐ. തുടങ്ങിയ മേഖലകളില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നതിന് കൈറ്റിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ;
( ഇ )
സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള സംസ്ഥാനത്തിന്റെ സ്വന്തം എ.ഐ. എഞ്ചിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി വിശദമാക്കാമോ?
*257.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം രാജഗോപാലൻ
ശ്രീ. മുരളി പെരുനെല്ലി
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികളിലെ പ്രളയജല നിര്‍ഗ്ഗമനം സുഗമമാക്കുന്നതിന്റെ ഭാഗമായി നദികളിൽ സാൻഡ് ഓഡിറ്റിംഗ് നടത്തിയിട്ടുണ്ടാേ; എങ്കില്‍ ഇതിലൂടെ എന്താെക്കെയാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കുമാേ;
( ബി )
പ്രളയ ജലനിരപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനത്തിന്റെ ഭാഗമായി നദികളില്‍ ഫ്ലഡ് ലെവല്‍ മാര്‍ക്കിംഗ് നടത്തിയിട്ടുണ്ടാേ; വിശദാംശം നല്‍കുമാേ;
( സി )
നദികളിലും അനുബന്ധ ജലാശയങ്ങളിലും അടിഞ്ഞുകൂടി കിടക്കുന്ന മണല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകാത്തവിധം വാരിമാറ്റി നീരാെഴുക്ക് സുഗമമാക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമാേയെന്ന് വ്യക്തമാക്കുമോ?
*258.
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകൾവഴി വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പെൻഷൻ ഉൾപ്പെടെയുളള വിവിധ ആനുകൂല്യങ്ങളുടെ കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
*259.
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ ഉയർന്നുനിൽക്കുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
നൂതന സാങ്കേതികവിദ്യകൾ വഴിയുള്ള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി തൊഴിലന്വേഷകരെയും വിദ്യാര്‍ത്ഥികളെയും സജ്ജരാക്കുന്നതിനായി നടത്തിവരുന്ന വിവിധ നെെപുണ്യ വികസന പരിശീലന പരിപാടികള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( സി )
യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*260.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാറ്റലൈറ്റ് സർവേ പൂർത്തീകരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സാറ്റലൈറ്റ് സർവേയിലെ പരാതികൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദാംശം ലഭ്യമാക്കുമോ?
*261.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ടോ; എങ്കിൽ എന്നാണ് രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
കമ്പനികൾക്ക് നിയമാനുസരണം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കർ ആണെന്നിരിക്കെ ഒയാസിസ് കമ്പനിക്ക് 24.59 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നല്‍കിയത് നിയമാനുസൃതമാണോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത രജിസ്ട്രേഷൻ സാധൂകരിച്ചു നൽകിയത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കുമോ?
*262.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംസ്ഥാനത്തിന്റെ റോഡ് വികസനത്തിന് നിർണ്ണായകമായ പദ്ധതികൾ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യവസായവികസനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ വളർച്ചയ്ക്ക് ഇപ്പോൾ പ്രഖ്യാപിച്ച റോഡ് വികസന പദ്ധതികൾ സഹായകമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഏതെല്ലാം റോഡ് വികസന പദ്ധതികളാണ് നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ വ്യവസായവൽക്കരണത്തിന് ഉതകുന്ന തരത്തിൽ ഇതര സംസ്ഥാനങ്ങളുമായുള്ള റോഡ് കണക്ടിവിറ്റി സാധ്യമാക്കുന്നതിന് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള റോഡ് വികസന പദ്ധതികൾ എത്രത്തോളം സഹായകമാണെന്ന് വ്യക്തമാക്കുമോ?
*263.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ലഭ്യമാക്കുന്ന സേവനങ്ങൾ എന്തൊക്കെയാണ് എന്ന് അറിയിക്കുമോ;
( ബി )
ഫാക്ടറി രജിസ്ട്രേഷന്റേയും ലൈസൻസിംഗിന്റേയും രംഗത്ത് വകുപ്പിന്റെ ചുമതലകൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ദുരന്ത മുന്നറിയിപ്പുകള്‍ നൽകുന്നതിനും സുരക്ഷാപ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
തൊഴിൽപരമായ രോഗങ്ങൾ കണ്ടെത്തുന്നതിന് വകുപ്പിന് സംവിധാനങ്ങളുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
*264.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റുന്നതിനും ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കുന്നതിനുമായി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ ബാഹുല്യം റവന്യൂ ഓഫീസുകളുടെ പതിവ് പ്രവർത്തനങ്ങളെ ബാധിക്കുന്നതായുള്ള വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ഭൂരിഭാഗവും ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയുള്ളതാണെന്നത് വസ്തുതയാണോ; വ്യക്തമാക്കുമോ;
( സി )
വില്ലേജുകളിൽ തയ്യാറാക്കിയിട്ടുള്ള ഡാറ്റാബാങ്കിലെ ന്യൂനതകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*265.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലത്ത് പൊതുവിദ്യാലയങ്ങളിൽനിന്നും വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയതിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ലഭ്യമാക്കുമോ;
( ബി )
2016 മുതല്‍ 2024 വരെയുളള കാലഘട്ടത്തില്‍ പ്രസ്തുത കൊഴിഞ്ഞുപോക്ക് തടയാനും കൂടുതല്‍ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
2011-16 കാലത്ത് അടച്ചുപൂട്ടിയ വിദ്യാലയങ്ങളുടെ വിവരം അറിയിക്കാമോ;
( ഡി )
പ്രസ്തുത വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനിര്‍ത്തുന്നതിന് 2016 മുതല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
*266.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നു വരുന്നതായി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരമുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സ്റ്റാര്‍ട്ടപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് സ്റ്റാര്‍ട്ടപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
പരിസ്ഥിതി സൗഹൃദ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന ലഭ്യമാകും വിധം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*267.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പഠനം പൂർണ്ണമായും ഡിജിറ്റലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
സ്വയം പഠനത്തിനായി പ്രത്യേക പോർട്ടൽ രൂപീകരിക്കുമോ; വിശദമാക്കുമോ;
( സി )
ഇംഗ്ലീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാൻ ഇംഗ്ലീഷിനായി യൂട്യൂബ് ചാനൽ ആവിഷ്കരിച്ച് നടപ്പാക്കുമോ;
( ഡി )
ഒരോ പാഠ്യപദ്ധതിയും രസകരമാക്കുന്നതിനും വിദ്യാർത്ഥികളിൽ താൽപര്യം ജനിപ്പിക്കുന്നതിനുമായി പാഠ്യപദ്ധതിയുടെ ഇ-ഉള്ളടക്കം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
*268.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായം കാലാനുസൃതമായ പരിഷ്കരണത്തിനും പുനഃസംഘടനയ്ക്കും വിധേയമാക്കണമെന്ന വസ്തുത വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഐ.ടി.ഐ.കളിലെ നിലവിലെ കോഴ്സുകളും പഠന സമ്പ്രദായവും സമൂലമായ പുനഃസംഘടനയ്ക്ക് വിധേയമാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാലഹരണപ്പെട്ട ഐ.ടി.ഐ. കോഴ്സുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിനും കാലാനുസൃതമായി ഏറെ പ്രസക്തിയുള്ള നൈപുണ്യ പരിശീലന പദ്ധതികൾ ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ആയാസകരമായ തൊഴില്‍ പരിശീലന കോഴ്സുകളിലേക്കുൾപ്പെടെ പെൺകുട്ടികൾ പ്രവേശനം നേടുന്ന സാഹചര്യത്തിൽ ഐ.ടി.ഐ. പഠനം സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം പരിഷ്കാരങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( ഇ )
നൈപുണ്യപരിശീലനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് കഴിയും വിധം ഐ.ടി.ഐ. ക്ലാസുകളുടെ സമയം ക്രമപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*269.
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനത്തിൽ മികവുളള കുട്ടികളെ കൃത്യമായി കണ്ടെത്തുന്ന രീതിയിൽ സ്കൂൾ പരീക്ഷകളെ മാറ്റുന്നതിനായി ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇതിനായി എന്തെങ്കിലും പഠനം നടത്തിയിരുന്നോ; വിശദാംശം നൽകുമോ?
*270.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രജിസ്ട്രേഷന്‍ ഓഫീസുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കാനുളള പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നുളള വരുമാനം സംബന്ധിച്ച വിശദവിവരം അറിയിക്കാമോ;
( സി )
ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കൃത്രിമത്വം ഒഴിവാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഒരു ജില്ലക്കാർക്ക് ജില്ലയിലെ ഏത് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള സൗകര്യം നിലവില്‍ വന്നിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഇ )
സംസ്ഥാനത്തെവിടെയും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള സൗകര്യം ഒരുക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.