STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
10.03.2025 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*211.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീമതി ദെലീമ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വേമ്പനാട് കായൽസംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കായലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
വേമ്പനാട് കായൽ ഇക്കോസിസ്റ്റം സംബന്ധിച്ച് കുഫോസിന്റെ പഠന റിപ്പോർട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*212.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം മൂലം മലയോരനിവാസികൾ മരണ ഭീതിയിൽ ജീവിക്കേണ്ടി വരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആറളം ഫാമിൽ ദമ്പതികളെ ആന ചവിട്ടിക്കൊന്നതടക്കമുള്ള നിരവധി സംഭവങ്ങൾ ജനങ്ങളിൽ ഉളവാക്കിയിട്ടുള്ള ആശങ്ക ഗൗരവമായി കാണുന്നുവോയെന്ന് അറിയിക്കുമോ;
( സി )
ഹൈക്കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*213.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ പ്രവർത്തനം വിശദമാക്കാമോ;
( ബി )
പ്രസ്തുത കോർപ്പറേഷൻ വായ്പകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും വിശദമാക്കാമോ;
( സി )
പ്രസ്തുത വായ്പകൾക്ക് നിബന്ധനയായി സർക്കാർ ഉദ്യോഗസ്ഥരുടെ ഗ്യാരന്റി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
മേൽപ്പറഞ്ഞ നിബന്ധനമൂലം പാവപ്പെട്ട പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ജനങ്ങൾക്ക് വായ്പകൾ അപ്രാപ്യമാകുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
*214.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ്
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*215.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിത-ഭവനരഹിത പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് എത്ര രൂപയാണ് ഭവന പദ്ധതി വഴി നൽകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന തുക കുറവായതുമൂലം നിരവധി കുടുംബങ്ങൾക്ക് ഭൂമി വാങ്ങി വീട് പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
എങ്കിൽ ഇതു പരിഹരിക്കാൻ പ്രസ്തുത പദ്ധതിയിൻകീഴിൽ അനുവദിക്കുന്ന തുക ഭൂരഹിതർക്ക് 15 ലക്ഷവും ഭവനരഹിതർക്ക് 10 ലക്ഷവും ആയി ഉയർത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*216.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് കിൻഫ്ര ജല വിതരണ പദ്ധതിയിൽ നിന്നും ഒയാസിസ്‌ കമ്പനിക്ക് ജലം നൽകാൻ പാലക്കാട് ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2011-ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2015-ല്‍ ഇറക്കിയ സർക്കാർ ഉത്തരവിന് വിരുദ്ധമായി കിൻഫ്ര ജലവിതരണ പദ്ധതിയിൽനിന്നും മദ്യ കമ്പനിക്ക് ജലം നൽകാനുള്ള സൂപ്രണ്ടിംഗ് എൻജിനീയറുടെ തീരുമാനം നിയമാനുസൃതമാണോയെന്ന് വ്യക്തമാക്കാമോ?
*217.
ശ്രീമതി ഒ എസ് അംബിക
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം പട്ടികവര്‍ഗ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ വകുപ്പ് നടത്തിവരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നിയമവെെദഗ്ദ്ധ്യം പരിപോഷിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹിക ഉള്‍ച്ചേര്‍ക്കലിനും എന്തൊക്കെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
*218.
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിലെ ഗർഭിണികളായ സ്ത്രീകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നൽകിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ട ഗർഭിണികളായ സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( സി )
പ്രസവം കഴിഞ്ഞ് എത്ര മാസംവരെ ഈ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ആദിവാസി മേഖലകളിലെ മാതൃ-ശിശു മരണങ്ങൾ കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*219.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ ഡാം ഡീസില്‍റ്റേഷന്‍ പ്രോജക്ട് നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ഡാമുകളിലാണ് ഡീസില്‍റ്റേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഓരോ ഡാമില്‍ നിന്നും എത്ര ദശലക്ഷം ഘനമീറ്റര്‍ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
വെള്ളത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി എന്നിവയെ ഡാം ഡീസില്‍റ്റേഷന്‍ ദോഷകരമായി ബാധിക്കാതിരിക്കുവാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
*220.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശോഷണം സംഭവിച്ച വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ചോലവനങ്ങൾ, തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, കാവുകള്‍ തുടങ്ങിയ ദുര്‍ബലവും സവിശേഷവുമായ ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ തടിയില്‍ നിന്നും മറ്റ് വന ഉല്പന്നങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാനമെത്രയെന്ന് വ്യക്തമാക്കാമോ;
( സി )
വനമേഖലയില്‍ തോട്ടങ്ങളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*221.
ശ്രീ എം മുകേഷ്
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ വി ജോയി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കിലെടുത്ത് ജല മാനേജ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംയോജിത ജലവിഭവ മാനേജ്മെന്റ് സംവിധാനം രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ശുദ്ധജലത്തിന്റെ മൂല്യത്തെക്കുറിച്ചും ശുദ്ധജലസമ്പത്ത് വിവേകപൂര്‍വ്വമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
*222.
ശ്രീ. പി. മമ്മിക്കുട്ടി
ഡോ. കെ. ടി. ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവങ്ങളുടെ പരിപാലനത്തിനും വികസനത്തിനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടി കാര്യക്ഷമമായ ഡാറ്റാ മാനേ‍ജ്‍മെന്റ് വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ജലവിഭവങ്ങളില്‍ ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍ സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കാതിരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( സി )
തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ഫലമായി ഭാവിയില്‍ സംസ്ഥാനം നേരിടുവാനിടയുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയെന്ന് പഠനവിധേയമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*223.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പദ്ധതി അടങ്കലിൽനിന്ന് ജനസംഖ്യാനുപാതികമായി പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള ഘടക പദ്ധതിക്ക് നിശ്ചിത വിഹിതം അനുവദിച്ചിട്ടുണ്ടോ; എന്നുമുതലാണ് ഇത് നടപ്പിലാക്കി തുടങ്ങിയതെന്ന് വ്യക്തമാക്കാമോ;
( ബി )
2022-23, 2023-24, 2024-25 വർഷങ്ങളിൽ പദ്ധതി അടങ്കൽ തുക വർധിപ്പിക്കാത്തത് കാരണം എസ്.സി.പി., ടി.എസ്.പി. ഫണ്ട് വർദ്ധിക്കാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
പ്രസ്തുത സാഹചര്യത്തിൽ ജനസംഖ്യാടിസ്ഥാനത്തിൽ പദ്ധതി വിഹിതം നീക്കിവയ്ക്കുന്നതിനു പുറമെ എസ്.സി.പി., ടി.എസ്.പി. തുകകളിൽ നിശ്ചിത ശതമാനം വർദ്ധനവ് വരുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*224.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എത്ര പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കുമോ;
( ബി )
നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത കേന്ദ്രങ്ങള്‍ വഴി എന്തൊക്കെ പരിശീലനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
ഈ കേന്ദ്രങ്ങള്‍ വഴി നെെപുണ്യ വികസനത്തിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്ന് അറിയിക്കുമോ;
( ഡി )
വകുപ്പിനുകീഴിൽ വെർച്ച്വല്‍ പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*225.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി കുടുംബങ്ങളുടെയും ഉന്നതികളുടെയും വ്യക്തികളുടെയും സാമൂഹിക, സാമ്പത്തികാവസ്ഥ സംബന്ധിച്ച്‌ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സമഗ്ര വിവരശേഖരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പട്ടികജാതി സമൂഹത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് ഹോം സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുമോ; വിശദമാക്കുമോ;
( സി )
ശേഖരിക്കുന്ന ഡാറ്റയുടെ കൃത്യത ഉറപ്പാക്കി സര്‍വേ ദ്രുതഗതിയില്‍ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ഡി )
ഓരോ കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഓരോ പ്രദേശത്തിനും പ്രത്യേകമായും പൊതുവായും വികസനം ലഭ്യമാകുന്ന രീതിയില്‍ സൂക്ഷ്മതല ആസൂത്രണത്തിനായുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിന് ഹോം സര്‍വേയിലൂടെ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*226.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെളളം, കൃഷി, മത്സ്യബന്ധനം എന്നിവയ്ക്കായി ​ആശ്രയിക്കുന്ന ജലസ്രോതസ്സുകളിലെ മലിനീകരണം വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ജലസ്രോതസ്സുകളിലെ മലിനീകരണം ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ജലസ്രോതസ്സുകൾക്കു സമീപമുളള സ്ഥാപനങ്ങളിൽ നിന്നുളള മാലിന്യങ്ങൾ ജലസ്രോതസ്സുകളി​ലേക്ക് ഒഴുക്കി വിടുന്നില്ലെന്നുറപ്പ് വരുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*227.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ മത്സ്യബന്ധന-വിപണന മേഖലകൾ നേരിടുന്ന അതിസങ്കീർണമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാറിയ കാലാവസ്ഥാ സാഹചര്യങ്ങളിൽ മത്സ്യകൃഷി, മത്സ്യബന്ധനം, മത്സ്യവിപണനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർ നേരിടുന്ന വെല്ലുവിളികൾ പഠനത്തിനും വിശകലനത്തിനും വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ഉൾക്കടലിൽ നിന്ന് പിടിക്കുന്ന മത്സ്യം കേടുകൂടാതെ വളരെ വേഗത്തിൽ ഹാർബറിൽ എത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഇ )
മത്സ്യബന്ധനത്തിനിടെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന അപകടങ്ങളെ നേരിടുന്നതിനും മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുന്നതിനും ഡ്രോണുകൾ കാര്യക്ഷമമായി വിന്യസിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*228.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മത്സ്യബന്ധന തുറമുഖങ്ങളെ ഗ്രീന്‍/ബ്ലൂ പോര്‍ട്ടുകള്‍ ആക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കൊല്ലം ജില്ലയിലെ നീണ്ടകര, ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*229.
ശ്രീ എം നൗഷാദ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് സ്ക്കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഫിഷറീസ് സ്ക്കൂളുകളെ മാതൃകാ സ്ക്കൂളുകളാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സെന്റർ ഓഫ് എക്സലൻസ് പദ്ധതി പ്രകാരം ഏതെല്ലാം സ്ക്കൂളുകൾക്ക് ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ക്കൂളുകളിൽ സ്ഥിരം കൗൺസലർമാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*230.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിനുശേഷം കേന്ദ്രജല കമ്മീഷൻ നടത്തിയ പഠനത്തിൽ കേരളത്തിലെ ഡാമുകളുടെ സംഭരണശേഷി വലിയ രീതിയിൽ കുറഞ്ഞിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഡാമുകളിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിക്കാവുന്ന സാമ്പത്തികനേട്ടം സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കുടിവെള്ളം, ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വരുംകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ ചെറുകിട അണക്കെട്ടുകളുടെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*231.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനൽ കനത്തതോടെ സംസ്ഥാനത്ത് രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവപ്പെടുന്നതായ വിഷയം പരിശോധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിലവിലെ കുടിവെളള വിതരണ പദ്ധതി ശക്തിപ്പെടുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
*232.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ആൻസലൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഖി ദുരന്തത്തില്‍ മരണമടഞ്ഞതും, കാണാതായതുമായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതുവരെ അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ഫിഷറീസ് വകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും ആയതിന്റെ നിലവിലെ അവസ്ഥയും അറിയിക്കാമോ;
( സി )
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും കടല്‍രക്ഷാ പ്രവര്‍ത്തനത്തിനുമായി എന്തെല്ലാം ക്രമീകരണങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഓഖി ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് എന്തെല്ലാം തരത്തിലുള്ള നഷ്ടപരിഹാരം ഇതിനോടകം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
*233.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ആറളം ഫാമിൽ ദമ്പതികളെ ആന ചവിട്ടിക്കൊന്ന സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫാമിൽ ആന മതിൽ നിർമ്മാണം എന്നാണ് ആരംഭിച്ചത്; മതില്‍ നിർമ്മാണത്തിലെ കാലതാമസം എന്തുകൊണ്ടാണെന്നും ഇത് എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?
*234.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം. എം. മണി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഫോറസ്ട്രി ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാനും വിപുലീകരിക്കുവാനും വനം വകുപ്പ് മിഷന്‍ ഫോറസ്ട്രി ക്ലബ് ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
വനം സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതിയുമായി ബന്ധപ്പെടുവാനുളള അവസരം നല്‍കുന്നതിനും വനം വകുപ്പ് സ്കൂളുകളില്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
സാമൂഹിക വനവല്‍ക്കരണവും നഗര വനവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
*235.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എം.വിജിന്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ഗോത്രകലകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പ്രസ്തുത ഗോത്രകലകളിൽ എ-ഗ്രേഡ് നേടുന്ന സ്കൂളിന് പ്രത്യേക പുരസ്കാരം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
*236.
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിൽ ആലുവ പ്രദേശത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യാനിക് സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് സർക്കാരിനോ, സർക്കാർ ഏജൻസികൾക്കോ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ അതിലെ കണ്ടെത്തലുകൾ വിശദമാക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
*237.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന തീവ്ര വരൾച്ച കാരണം കാട്ടുതീ പടർന്ന് പിടിക്കാനുളള സാധ്യത ഏറെയാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാട്ടുതീ പടർന്നു പിടിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
2024-25-ല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാട്ടുതീ മൂലം വനസമ്പത്തിലുണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
*238.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എവിടെയെല്ലാം ആവിഷ്ക്കരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
മുഴുവൻ ആദിവാസി ​മേഖലകളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
*239.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യമേഖലയിലെ വനിതകളുടെ വരുമാനം ഉറപ്പിക്കുന്നതിനുവേണ്ടി സാഫ് മുഖേന എത്ര സൂക്ഷ്മ തൊഴില്‍സംരംഭങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്; അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത തൊഴില്‍ സംരംഭങ്ങളിൽ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സംരംഭങ്ങള്‍ ഉണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രവര്‍ത്തനമികവ് ഇല്ലാത്ത സംഘങ്ങളെ ശാക്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിട്ടുളളതെന്നു വിശദമാക്കുമോ?
*240.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയതോ ഉന്നതവിദ്യാഭ്യാസം നേടിയതോ ആയ വിദ്യാർത്ഥികൾക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാന്‍ എന്തൊക്കെ സഹായങ്ങളാണ് വകുപ്പ് നൽകിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം സഹായധനം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കുമോ;
( സി )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രത്യേക സഹായം നൽകാൻ നടപടികൾ സ്വീകരിക്കുമോ: വ്യക്തമാക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.