UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2461.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പട്ടികജാതി, പട്ടികവർഗ ഫണ്ട് വിനിയോഗിക്കാതെ 2022-23 സാമ്പത്തിക വര്‍ഷം ലാപ്‌സായ തുക എത്രയാണ്;
( ബി )
വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 2023–24 സാമ്പത്തിക വർഷം എത്ര തുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതമായി അനുവദിച്ചത്; ഇതിൽ എത്ര തുക കൈമാറി; എത്ര ഗഡുക്കളായാണ് തുക കൈമാറിയത്; വിശദമാക്കുമോ;
( സി )
കഴിഞ്ഞ സാമ്പത്തികവർഷം, ട്രഷറി നിയന്ത്രണത്തിന്റെ ഭാഗമായി എന്തു തുകയാണ് വയനാട് ജില്ലയിൽ ചെലവഴിക്കാൻ അനുവദിക്കാതെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തിരിച്ചെടുത്തത് എന്ന് അറിയിക്കുമോ?
2462.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാണോ; വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പില്‍ നടക്കുന്ന സ്ഥലം മാറ്റം/ സ്ഥാനക്കയറ്റം, സീനിയോറിറ്റി പട്ടിക അടക്കം ജീവനക്കാര്‍ക്ക് ആവശ്യമുള്ള വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ കൃത്യമായി അപ്‌ലോഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
പഞ്ചായത്ത് വകുപ്പിനായി മാത്രം നിലവിലുള്ള വെബ്‌സൈറ്റില്‍ വകുപ്പില്‍ നടക്കുന്ന സ്ഥലം മാറ്റം/ സ്ഥാനക്കയറ്റം, സീനിയോറിറ്റി പട്ടിക അടക്കമുള്ള വിവരങ്ങള്‍ യഥാസമയം അപ് ലോഡ് ചെയ്യുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇതിനായി പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രത്യേക സപ്പോര്‍ട്ടിംഗ് ടീം നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?
2463.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 2 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ കുന്നംപാറ വാതക ശ്മശാനം നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും തദ്ദേശസ്വയം ഭരണ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
മേല്‍പറഞ്ഞ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കാമോ?
2464.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-23 വര്‍ഷത്തില്‍ നാളിതുവരെ മാലിന്യമുക്ത കേരളം പദ്ധതിയിലൂടെ എത്ര ടണ്‍ മാലിന്യമാണ് നീക്കം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
ഹരിതകര്‍മ്മസേന പുനരുപയോഗസാധ്യതയുള്ള എത്ര ടണ്‍ പ്ലാസ്റ്റിക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശേഖരിച്ചത്; വ്യക്തമാക്കാമോ?
2465.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദവിവരം വിവിധ ഡിവിഷൻ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ ജില്ലയിലെ ജീവിത ശൈലീ രോഗ നിയന്ത്രണ ത്തിനായി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ നടന്നു വരുന്ന തനത് പ്രവര്‍ത്തനങ്ങളുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിസ്ഥലം ഒരുക്കുന്നതിനും ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ?
2466.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച 2017-ലെ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് നടപ്പിലാക്കിയത് എന്നാണ്; പ്രസ്തുത ഉത്തരവിന്മേല്‍ സ്ഥാപനം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഐ. കെ. എം. - ലെ ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിലേയ്ക്കായി സര്‍വ്വീസ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് പ്രസ്തുത ഉത്തരവ് ഇറങ്ങിയത്;
( സി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ റൂള്‍സില്‍ ഇതുവരെ സര്‍ക്കാരും സ്ഥാപനവും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
2467.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും തുക അനുവദിച്ച് തദ്ദേശസ്വയം ഭരണവകുപ്പ് മുഖേന നടപ്പിലാക്കുന്ന കണ്ടാണശ്ശേരി പഞ്ചായത്തിലെ പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം, പ്രൈമറി ആരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോയെന്നും എങ്കില്‍ കാലതാമസത്തിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരി ക്കുന്നതില്‍ കരാറുകാരന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും എങ്കില്‍ കരാറുകാരനെതിരെ എന്ത് നടപടി എടുത്തുവെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തികരിക്കാ നാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
2468.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തെ മാലിന്യ മുക്തമാക്കുന്നതിനായി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ആരംഭിച്ച 'മാലിന്യ മുക്ത മാവേലിക്കര' എന്ന പദ്ധതി വിജയകരമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും ഹരിത കര്‍മ്മ സേനയും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
2469.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് പ്രവൃത്തി നിർവ്വഹണത്തിന് ഭരണാനുമതി ലഭിച്ചതും തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍വ്വഹണ ഏജന്‍സിയുമായ പ്രവൃത്തികളില്‍ കരാറായിട്ടുള്ള എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുവാനുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കരാര്‍ കാലയളവിനുള്ളില്‍ പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ; അവ പൂര്‍ത്തിയാക്കാത്തതിനുള്ള കാരണം വിശദമാക്കാമോ?
2470.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തുര്‍ മണ്ഡലത്തില്‍ നിലവിലുള്ള ബഡ്സ് സ്കൂളുകൾ ഏതൊക്കയാണ്; പ്രസ്തുത സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2471.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാവേലിക്കര മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം മുഖേന നടപ്പാക്കിയ എം. എല്‍. എ. -എ. ഡി. എസ്., എം. എല്‍. എ. -എസ്. ഡി. എഫ്. പദ്ധതികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ പൂര്‍ത്തിയായവ, പൂര്‍ത്തിയാകാത്തവ എന്നിവയുടെ വിശദ വിവരവും അറിയിക്കുമോ;
( സി )
പൂര്‍ത്തിയാകാത്തതും ആരംഭിക്കാത്തതുമായ പദ്ധതികള്‍ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനു സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
2472.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിടനിർമ്മാണ പ്ലാൻ ഓൺലൈനായി സമർപ്പിക്കാനുള്ള ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ്.) എന്നു മുതലാണ് നടപ്പാക്കിയത്; പ്രസ്തുത സംവിധാനം നഗരസഭകളിൽ മാത്രമായി നടപ്പാക്കാൻ കാരണം എന്താണ്; ഇതിന്റെ പരിപാലനം പുറത്തുള്ള ഏതെങ്കിലും ഏജൻസിയെയോ കമ്പനിയെയോ ആണോ ഏല്‍പ്പിച്ചിരിക്കുന്നത്;
( ബി )
എങ്കില്‍ ഏജൻസിയെ തെരഞ്ഞെടുത്ത മാനദണ്ഡം എന്താണ്; ഈ ഏജൻസിക്കു മുൻപ് മറ്റൊരു ഏജൻസിയെ നിയോഗിച്ച് ഇത്തരം ഓൺലൈൻ സംവിധാനം പ്രവർത്തിപ്പിച്ചിരുന്നോ; പ്രസ്തുത കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഐ.ബി.പി.എം.എസ്. വഴി കെട്ടിട പ്ലാൻ സമർപ്പിക്കുമ്പോൾ ഫീസ് ഓൺലൈനായാണോ അടയ്ക്കേണ്ടത്; ഇത്തരത്തിലുള്ള ഫീസ് ഏത് അക്കൗണ്ടിലേക്കാണ് പോകുന്നത്; പ്രസ്തുത അക്കൗണ്ട് ആരുടെ പേരിലുള്ളതാണ്;
( ഡി )
ഇത്തരത്തില്‍ ഓൺലൈനായി പ്ലാൻ സമർപ്പിക്കുമ്പോൾ നഗരസഭകൾക്ക് ഈ തുക കൈമാറുന്നത് എങ്ങനെയാണ്; പ്രസ്തുത തുക എത്ര ദിവസം കഴിഞ്ഞാണ് നഗരസഭകൾക്കു ലഭിക്കുന്നത്;
( ഇ )
നിലവിലെ സംവിധാനം ഒഴിവാക്കി പുതിയ സോഫ്റ്റ്‌വെയർ തയാറാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം സവിശേഷതകളാണ് ഉണ്ടാവുക; തയ്യാറാക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തുക; വിശദമാക്കുമോ;
( എഫ് )
കെട്ടിടത്തിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതേ വിവരങ്ങൾ റവന്യൂ, തൊഴിൽ, രജിസ്ട്രേഷൻ വകുപ്പുകളുമായി പങ്കുവയ്ക്കാൻ നിലവിൽ ഓൺലൈൻ സംവിധാനം ഉണ്ടോ; ഇല്ലെങ്കില്‍ ഇത്തരം സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; ആയതിന്റെ നടപടികൾ എവിടെ വരെയായി; വ്യക്തമാക്കുമോ;
( ജി )
ഐ.ബി.പി.എം.എസ്.-ന്റെ പ്രവർത്തനം സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോ?
2473.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന കെട്ടിടങ്ങൾ, വീടുകൾ, മറ്റ് ആസ്തികൾ എന്നിവയുടെയും വ്യക്തികളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിവരശേഖരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ടോ;
( സി )
ഇത്തരത്തിൽ വിവരശേഖരണത്തിൽ ലഭ്യമാക്കുന്ന വ്യക്തി വിവരങ്ങൾ, സർക്കാരിന് പുറത്തുള്ള ഏജൻസികൾക്ക് ലഭ്യമാക്കുന്ന തരത്തിൽ ആണെന്നുള്ളത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2474.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കുന്ന പി.എം.ജി.എസ്.വൈ. പ്രവൃത്തികള്‍ ഏത് ഫേസില്‍ ഉള്‍പ്പെട്ടവയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ അനുമതി ലഭിച്ച പ്രസ്തുത പ്രവൃത്തികള്‍ ഏതാെക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പി.എം.ജി.എസ്.വൈ.-യില്‍ ഉള്‍പ്പെടുത്താനുളള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
( ഡി )
കോഴിക്കോട് ജില്ലയിലെ പി.എം.ജി.എസ്.വൈ. പദ്ധതികളുടെ അനുമതിക്കായി സമര്‍പ്പിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
2475.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്ന സംരംഭങ്ങള്‍, ജനകീയ ഹോട്ടല്‍ തുടങ്ങിയവക്കുള്ള സബ്സിഡി വിതരണം ചെയ്യുന്നതില്‍ കോഴിക്കോട് ജില്ലയില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമോ?
2476.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതു സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് തസ്തികയുടെ നിശ്ചിത യോഗ്യതകളുടെ സമാന യോഗ്യതയായി , സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (എസ്.സി.വി.ടി.) നടത്തിയിരുന്ന ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് കൂടി പരിഗണിച്ച് വിശേഷാൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാമോ?
2477.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനുള്ള മെറ്റീരിയല്‍ തുക യഥാസമയം അനുവദിച്ചു കിട്ടാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറാവാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രശ്‌നം പരിഹരിക്കുന്നതിന് ഏകീകൃത ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്ന കാര്യം പരിഗണണനയിലുണ്ടോ വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രശ്‌നം പരിഹരിക്കുന്നതിന് ലോക്കൽ മാർക്കറ്റ് റേറ്റിൽ വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന കാര്യവും ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീ മുഖേന പലിശരഹിതവായ്പ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടോ എന്ന് വിശദമാക്കുമോ?
2478.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മണ്ഡലത്തിൽ 2016-17 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ ബഡ്ജറ്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് വഴി ഏതെല്ലാം പദ്ധതികൾക്ക് അടങ്കൽ തുകയുടെ 20% അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂർത്തിയായവയുടെയും പൂർത്തിയാക്കാത്തവയുടെയും വിശദാംശം ലഭ്യമാക്കുമോ?
2479.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടത്തി വരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പുരോഗതി ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് വര്‍ക്കല മണ്ഡലത്തില്‍ ഏറ്റെടുത്ത പ്രവൃത്തികളില്‍ ഭരണാനുമതി കാലയളവ് കഴിഞ്ഞ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
അത്തരത്തില്‍ ഭരണാനുമതി കാലാവധി കഴിഞ്ഞ പ്രവൃത്തികളുടെ ഭരണാനുമതി പുതുക്കുന്നതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ?
2480.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സിപ്പാലിറ്റികളിലും, കോര്‍പ്പറേഷനുകളിലും 2023 സെപ്റ്റംബർ 30 വരെ ഉണ്ടാകാൻ സാധ്യതയുള്ള റവന്യൂ ഇന്‍സ്പെക്ടര്‍/ഹെഡ് ക്ലര്‍ക്ക്/സൂപ്രണ്ട് ഒഴിവുകള്‍ എത്രയെന്ന് അറിയിക്കാമോ; വകുപ്പിന്റെ മൊത്തം ഒഴിവുകള്‍ കണക്കാക്കിയാണോ പ്രസ്തുത വേക്കന്‍സികള്‍ നികത്തുന്നതു്‌; ഇവിടെ സീനിയോറിറ്റി പരിഗണിക്കുമോ; വിശദീകരിക്കാമോ;
( ബി )
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും ജോലിനോക്കുന്ന കരാർ /താത്കാലിക ജീവനക്കാരെ പിരിച്ചു വിടാത്ത പക്ഷം അവര്‍ക്ക് ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്നതിന് പ്രായപരിധി എത്രയാണ്; നിലവില്‍ ഇതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാമോ; സേവനകാലാവധിക്ക് പ്രായം നിഷ്കര്‍ഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മറ്റ് വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിജപ്പെടുത്തിയിരിക്കുന്ന പ്രായപരിധി തദ്ദേശ സ്വയംഭരണ വകുപ്പിനും ബാധകമാക്കാന്‍ നടപടി സ്വീകരിക്കുമോ?
2481.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കേണ്ട ധനസഹായം കുടിശ്ശികയായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടിശ്ശിക അടിയന്തരമായി അനുവദിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2482.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളിലാണ് കുടിശ്ശികയുള്ളത്, ഓരോന്നിനും എത്ര മാസത്തെ കുടിശ്ശികയാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതികളിലെ കുടിശിക മുഴുവന്‍ തീര്‍ക്കുന്നതിന് എത്ര തുകയാണ് ആവശ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പെന്‍ഷന്‍ യഥാസമയം വിതരണം ചെയ്യുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കുമോ?
2483.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി സേവനപദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സന്നദ്ധസേവന അംഗങ്ങൾക്ക് വേതനം നൽകുന്ന പദ്ധതി ഏറ്റെടുക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ;
( ബി )
എത്ര രൂപയുടെ പദ്ധതി ഏറ്റെടുക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്;
( സി )
അനുമതി നൽകിയിരിക്കുന്ന തുക എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിന് പര്യാപ്തമാണോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പദ്ധതി നടപ്പിലാക്കുന്നതിന് ഒരു വർഷം ശരാശരി എത്ര രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്?
2484.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മണ്ഡലത്തിൽ 2016-17 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ തദ്ദേശ സ്വയംഭരണ വകുപ്പ് എം.എൽ.എ. ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയിലൂടെ ഏതെല്ലാം പദ്ധതികൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുക അനുവദിച്ചിട്ടും പൂർത്തിയാക്കാത്ത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ; അവ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
2485.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ആൻസലൻ
ശ്രീ ഒ . ആർ. കേളു
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീതി ആയോഗ് പുറത്തുവിട്ടിട്ടുള്ള ഏറ്റവും പുതിയ ദാരിദ്ര്യ സൂചിക അനുസരിച്ച് രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തെ വീണ്ടും കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എന്തെല്ലാം ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് ഈ അംഗീകാരം വീണ്ടും ലഭിക്കാനിടയായതെന്ന് അറിയിക്കാമോ;
( സി )
കേരളത്തിൽ അതിദരിദ്രരില്ലാത്ത ജില്ലയായി തെരഞ്ഞെടുത്തത് ഏതു ജില്ലയെയാണ്;
( ഡി )
നീതി ആയോഗിന്റെ ബഹുതല സൂചികയില്‍ മറ്റു സംസ്ഥാനങ്ങളുമായി നടത്തിയിട്ടുള്ള താരതമ്യപഠനം ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കാമോ?
2486.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നിര്‍വ്വഹണം നടത്തുന്നതിനായി ഭരണാനുമതി ലഭിച്ച സ്കൂള്‍ കെട്ടിടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2487.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ വരുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കിയിട്ടുള്ള പദ്ധതികളേതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ മേഖലയില്‍ ഈ സാമ്പത്തികവര്‍ഷം ജൂലൈ 31 വരെ തദ്ദേശസ്വയംഭരണ വകുപ്പ് എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?
2488.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2489.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍ പ്രാബല്യത്തില്‍ വന്നതോടെ മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് 3 തസ്തികയിലേക്ക് പ്രൊമോഷന്‍ അനുവദിയ്ക്കേണ്ടതിനാല്‍ പ്രൊവിഷണലായി നിയമിച്ചിരുന്ന മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് മാതൃവകുപ്പിലേയ്ക്ക് മാറ്റം ഉണ്ടാകുമോ; വിശദമാക്കാമോ;
( ബി )
മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് 3 തസ്തികയിലേയ്ക്കുള്ള പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടോ; എത്ര തസ്തികകളാണ് 60:40 അനുപാത പ്രകാരം നേരിട്ടുള്ള നിയമനത്തിനായി നീക്കി വെച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2490.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നീര്‍ത്തടാധിഷ്ഠിത ആസൂത്രണം കാര്യക്ഷമമാക്കുവാനും മണ്ണ്, ജല സംരക്ഷണ പ്രവൃത്തികള്‍ കാര്യക്ഷമമാക്കി നടപ്പില്‍ വരുത്തുവാനും പുഴകളുടെയും തോടുകളുടെയും സംരക്ഷണം ഉറപ്പ് വരുത്തുവാനും എന്തൊക്കെ പദ്ധതികളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ?
2491.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ ഏകീകൃത പൊതു സർവീസ് രൂപീകരിച്ചതോടുകൂടി തൃതല പഞ്ചായത്തുകളിലും നഗരസഭകളിലും മതിയായ ജീവനക്കാര്‍ ഇല്ലാത്തത് മൂലം പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം ഭാഗീകമായി തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടൂണ്ടോ; പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മതിയായ ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ആറ് വകുപ്പുകള്‍ ഏകീകരിച്ച് എല്‍.എസ്.ജി.ഡി. ഏകീകൃത പൊതുസര്‍വ്വീസ് രൂപീകരിച്ചതു കൊണ്ട് പൊതുജനങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം ജോലിചെയ്യേണ്ട മുനിസിപ്പാലിറ്റി-കോർപ്പറേഷന്‍ ജീവനക്കാരും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ജോലി ചെയ്യേണ്ട ത്രിതല പഞ്ചായത്ത് ജീവനക്കാരും പരസ്പരം ഓഫീസ് മാറി ജോലി ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഏകീകൃത പൊതു സർവീസ് ജീവനക്കാരുടെ വിവിധ തസ്തികകളിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ; കൃത്യസമയത്ത് സ്ഥാനക്കയറ്റം അടക്കമുള്ള ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2492.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തികവര്‍ഷം വയനാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഹരിത കേരള മിഷനും മാലിന്യസംസ്കരണത്തിനായി എന്തെല്ലാം പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്; ഈ വർഷം എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്താൻ ലക്ഷ്യമിടുന്നത്; ഇതിനായി അനുവദിച്ച തുകയുടെ വിശദാംശം നല്‍കുമോ;
( ബി )
വയനാട് ജില്ലയിൽ ശുചിമുറി മാലിന്യപ്ലാന്റുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എവിടെയാണ് സ്ഥലം കണ്ടെത്തിയതെന്നും അവിടെ പ്ലാന്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും അറിയിക്കുമോ;
( സി )
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വയനാട് ചുരത്തിലും വനമേഖലയിലും റോഡിലും വലിച്ചെറിയുന്നതു തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ നടത്തിയ എത്ര പേരെ ഇതുവരെ പിടികൂടിയിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതു തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; ഇതിനായുള്ള ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് എത്ര കേസുകൾ രജിസ്റ്റർ ചെയ്തു; എന്തു തുകയാണ് പിഴയായി ഈടാക്കിയത് എന്നും വെളിപ്പെടുത്തുമോ?
2493.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനമായും മറ്റ് പ്രവൃത്തികളിലൂടെയും എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത പദ്ധതിയില്‍ ഏതൊക്കെ പ്രവൃത്തികളാണ് ഏറ്റെടുക്കാന്‍ കഴിയുകയെന്നും ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ; പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ഉൾപ്പെടുന്ന ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശങ്ങളിന്മേൽ സംസ്ഥാന സര്‍ക്കാർ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2494.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ്; ആയതിനായി അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തിയുടെ നിലവിലുള്ള നിര്‍മ്മാണ പുരോഗതി എന്തെന്നും വിശദമാക്കാമോ?
2495.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള വിവിധ മരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണത്തിന്റെ ഭാഗമായി വരയ്ക്കുന്നതിനുള്ള അംഗീകൃത സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2496.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെ തദ്ദേശ സ്വയംഭരണ വകുപ്പിലും, വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയും അല്ലാതെയും നടത്തിയ സ്ഥിരനിയമനങ്ങളുടെ വിശദാംശങ്ങൾ തസ്തിക തിരിച്ചു ലഭ്യമാക്കാമോ;
( ബി )
മേൽ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലിം, ഈഴവ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ഇ.ഡബ്ല്യൂ.എസ്, പൊതുവിഭാഗം എന്നീ കാറ്റഗറികളിലെ എത്ര ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു എന്നതിന്റെ വിശദാംശങ്ങൾ തസ്തിക തിരിച്ചു ലഭ്യമാക്കാമോ?
2497.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിദരിദ്രരെ കണ്ടെത്തുന്നതിനുവേണ്ടി ഈ സർക്കാർ ഇതുവരെ ചെലവഴിച്ച തുക എത്ര എന്ന് വ്യക്തമാക്കുമോ;
( ബി )
അതിദരിദ്രർക്കുവേണ്ടി 2023 ജൂലായ് 31 വരെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ?
2498.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് നിലവിൽ വന്നത് എന്ന് മുതലാണെന്ന് അറിയിക്കുമോ; ആയതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പിനുള്ള ഫങ്ഷണല്‍ മാനുവല്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന വിവിധ തസ്തികകളടെ റൂള്‍സ് ഓഫ് ബിസിനസില്‍ ഓരോ തസ്തികയിലുള്ളവരുടെ ഉത്തരവാദിത്ത്വങ്ങളും ചുമതലകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
തദ്ദേശസ്വയം ഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിൽ 17-10-2012-ലെ സ.ഉ.(പി) നം.270/2012/എല്‍.എസ്.ജി.ഡി. പ്രകാരം നിലവിൽ വന്നിട്ടുള്ള പി.ഡബ്ല്യൂ.ഡി. മാനുവല്‍ തന്നെയാണോ ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പിലും നടപ്പിലാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
2499.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട് 'സ്പാർക്ക് ' ഇല്ലാത്ത വകുപ്പുകളില്‍ നിന്നും ഓഫീസ് മേധാവിയായി വന്ന ജീവനക്കാരുള്ള ഓഫീസുകളില്‍ ശമ്പള വിതരണത്തിന് തടസ്സം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2500.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആള്‍താമസമില്ലാത്ത വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2501.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയിലേക്ക് ഗ്രാമവികസന വകുപ്പ് മുഖേന വഖഫ് ഭൂമിയില്‍ സ്കൂളുകള്‍, കോളേജുകള്‍, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുളള അപേക്ഷകള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് ഗ്രാമവികസന വകുപ്പ് സ്വീകരിക്കാറുണ്ടോ; വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ സംസ്ഥാന വഖഫ് ബോര്‍ഡ് മുഖാന്തരമാണോ ഗ്രാമവികസന വകുപ്പ് മുഖാന്തരമാണോ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയിലേക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കേണ്ടതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഗ്രാമവികസന വകുപ്പ് മുഖാന്തരം വഖഫ് ഭൂമിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമsസ്ഥാവകാശവും നിര്‍വഹണ അധികാരവും ആവര്‍ത്തന ചെലവുകളും വഹിക്കേണ്ടതും പി.എം.ജെ.വി.കെ. യുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ആണോ എന്നറിയിക്കാമോ; വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ അധികാരങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ നിന്നും ഗ്രാമവികസന വകുപ്പ് മുഖാന്തരം വഖഫ് ഭൂമിയില്‍ പി.എം.ജെ.വി.കെ. പദ്ധതിയ്ക്ക് വേണ്ടിയുളള എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിരുന്നുവെന്ന് ജില്ല, പ്രൊപ്പോസലിന്റെ പേര്, ആവശ്യപ്പെടുന്ന തുക, ബ്ലോക്ക് പഞ്ചായത്ത് എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
വഖഫ് ഭൂമിയില്‍ പി.എം.ജെ.വി.കെ. പദ്ധതി പ്രകാരം പ്രൊപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ പ്രസ്തുത ഭൂമി വഖഫ് ഭൂമി തന്നെയാണോ എന്നും വഖഫ് ബോര്‍ഡിന്റെ കെെവശത്തിലാണോ എന്നുമുളള റവന്യു രേഖകള്‍ പരിശോധിക്കാറുണ്ടോ; ഇത് പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ ആരെന്നും വ്യക്തമാക്കാമോ; ബന്ധപ്പെട്ട വില്ലേജ് അധികാരികളുടെ സാക്ഷ്യപത്രം ഇതിനായി ആശ്രയിക്കാറുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
മതസ്ഥാപനങ്ങള്‍, ഓ‌ര്‍ഫനേജുകള്‍ തുടങ്ങി വഖഫില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് ഗ്രാമവികസന വകുപ്പ് മുഖാന്തരം പി.എം.ജെ.വി.കെ. പദ്ധതിയിലേക്ക് നേരിട്ട് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമോ; ഇതിനായി ഇത്തരം സ്ഥാപനങ്ങള്‍ ഹാജരാക്കേണ്ട രേഖകള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ?
2502.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിശ്രമകേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
അരുവിക്കര നിയോജക മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2503.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍, അവയുടെ പേര്, അതിന്റെ ദൈര്‍ഘ്യം, വീതി എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ?
2504.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൂരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭയില്‍ പങ്കാളിത്ത വ്യവസ്ഥയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാന്‍ നഗരസഭ നല്‍കിയ അപേക്ഷയില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ പങ്കാളിത്ത വ്യവസ്ഥയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാന്‍ പദ്ധതികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കുമോ?
2505.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം എന്തു തുകയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2506.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പെയിന്‍&പാലിയേറ്റീവ് രംഗത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വിശദാംശങ്ങളും വിലാസവും ബന്ധപ്പെടേണ്ട നമ്പരുകളും ലഭ്യമാക്കാമോ?
2507.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസില്‍ ഉള്‍പ്പെട്ട മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെയും നഗരകാര്യ ഡയറക്ടറേറ്റിലെയും സ്റ്റേറ്റ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കും സ്റ്റേറ്റ് സര്‍വ്വീസിലേക്ക് പ്രൊമോഷന്‍ നല്‍കേണ്ട ജീവനക്കാര്‍ക്കും 21/10/2022-ന് ശേഷം ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡി.പി.സി.) ചേര്‍ന്ന് പ്രൊമോഷന്‍ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അംഗീകരിച്ച ലിസ്റ്റുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഡി.പി.സി. അംഗീകരിക്കാതെ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെയോ നഗരകാര്യ ഡയറക്ടറേറ്റിലെയോ ജീവനക്കാര്‍ക്ക് സ്റ്റേറ്റ് സര്‍വ്വീസായ ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസി.ഡയറക്ടര്‍, സീനിയര്‍ സെക്രട്ടറി, എല്‍.എസ്.ജി.ഡി. സെക്രട്ടറി, ക്ലീന്‍ സിറ്റി മാനേജര്‍ തസ്തികകളിലേയ്ക്ക് പ്രൊമോഷന്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2508.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ സര്‍ക്കാരിന്റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരം ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ് കോംപ്ലക്സുകളും, വിശ്രമ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ എത്ര ടോയ്‌ലറ്റ് കോംപ്ലക്സുകള്‍, വിശ്രമ കേന്ദ്രങ്ങള്‍ ആണ് പണിയുന്നതിന് ലക്ഷ്യമിട്ടിട്ടുളളത് എന്നും അവ എവിടെയെല്ലാമാണെന്നും നിലവില്‍ ഏത് ഘട്ടത്തിലാണെന്നും വിശദവിവരം ലഭ്യമാക്കുമോ?
2509.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് തദ്ദേശസ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അര്‍ഹതയുള്ള പലരും ഉള്‍പ്പെടാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത്തരം ആളുകള്‍ക്ക് അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമോയെന്ന് വിശദമാക്കുമോ;
( ഇ )
പ്രസ്തുത മണ്ഡലത്തില്‍ യഥാസമയം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് ഘട്ടം ഘട്ടമായി നല്‍കുന്ന തുക പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത മണ്ഡലത്തിലെ ലിസ്റ്റില്‍ നിന്നും ആദ്യ വര്‍ഷം എത്ര ഗുണഭോക്താക്കള്‍ക്ക് വീട് ലഭിക്കുമെന്നും ബാക്കിയുള്ളവര്‍ക്ക് എപ്പോഴാണ് ലഭിക്കുകയെന്നും വ്യക്തമാക്കുമോ?
2510.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായയുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകിവരുന്ന സഹായം എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതല്‍ നാളിതുവരെയായി എത്രപേർക്ക് ഈയിനത്തില്‍ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
2511.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. ഹയര്‍ സെക്കണ്ടറി ബ്ലോക്ക് നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
മേല്‍പ്പറഞ്ഞ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് പാലക്കാട് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 13.01.2023 തീയതിയിലെ ഡി.ബി-3/ബജറ്റ്/എം.പി.4/19-20 നമ്പര്‍ കത്ത് പ്രകാരം സമര്‍പ്പിച്ച എസ്റ്റിമേറ്റിന്‍മേല്‍ ചീഫ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച ചീഫ് എഞ്ചിനീയര്‍ ഓഫീസിലെ ഫയലിന്റെ നമ്പരും , ചീഫ് എഞ്ചിനീയര്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ?
2512.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്-ല്‍ നിന്നും സംസ്ഥാനത്ത് എത്ര തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്; ഇത് മുന്‍ വര്‍ഷത്തേതിനേക്കാള്‍ എത്ര ശതമാനം കൂടുതലാണ്; വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ പ്രസ്തുത പദ്ധതിയില്‍ നിന്നും തൊഴിലാളികളെ നീക്കം ചെയ്തതില്‍ രാജ്യത്ത് എത്രാം സ്ഥാനത്താണ് കേരളം; ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ട സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്;
( സി )
സംസ്ഥാനത്ത് പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളായവരില്‍ എത്ര ശതമാനം പേരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്;
( ഡി )
പ്രസ്തുത പദ്ധതിയില്‍ നിലവില്‍ എത്ര അംഗങ്ങളുണ്ട്?
2513.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2514.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും തദ്ദേശ റോഡുകൾ ജലജീവൻ പദ്ധതിയുടെ ഭാഗമായി തകർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തദ്ദേശസ്ഥാപനങ്ങൾക്ക് ഈ റോഡുകൾ പൂർണമായും നവീകരിക്കാൻ സാധ്യമല്ലാത്തതിനാൽ പ്രത്യേക ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് ഗ്രാമീണ റോഡുകൾ തകർന്നത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2515.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ആകെ എത്ര 'ടേക്ക് എ ബ്രേക്ക്' പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( ബി )
ഒറ്റപ്പാലം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതികള്‍ എത്രയെണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; അവ ഏതെല്ലാം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമാണെന്ന് വ്യക്തമാക്കാമോ?
2516.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുചിത്വമിഷനും ഹരിത കേരള മിഷനും ചേര്‍ന്ന് 2026 -ല്‍ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജെെവ പാഴ്‌വസ്തുക്കള്‍ ഏതൊക്കെ വിധത്തിലാണ് പുനരുപയോഗിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ; ഇതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
2517.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡി ഇനത്തില്‍ നാളിതുവരെ എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2518.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ ഗ്രാമപഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ഡി )
എങ്കില്‍ തടസ്സങ്ങള്‍ നീക്കി എന്നേക്ക് പദ്ധതി ആരംഭിക്കാനാകും എന്ന് വിശദമാക്കാമോ?
2519.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ എം.എല്‍.എ എസ്.ഡി.എഫ്, എല്‍.എ.സി -എ.ഡി.എസ്, ഫ്ലഡ് റോഡ് പ്രവൃത്തികൾ എന്നിവയുടെ ടെണ്ടർ നടപടികളും പ്രവൃത്തി പൂർത്തീകരണവും വൈകുന്നത് എന്ത് കൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ബ്ലോക്കുകളിൽ ഇത്തരത്തിൽ പെൻഡിങ്‌ ആയിട്ടുള്ള പ്രവൃത്തികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
2520.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ പാലാ മണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിൽ ഒന്നര വര്‍ഷം മുമ്പുണ്ടായ പ്രളയത്തിൽ കടവുപുഴ പാലവും റോ‍ഡും തകര്‍ന്നുപോയതു കാരണം ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പുനര്‍നിര്‍മ്മിച്ച് ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ദുരിതം മാറ്റാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2521.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസിന് കീഴിലുള്ള പഞ്ചായത്ത് വകുപ്പില്‍ ഹെഡ് അക്കൗണ്ടന്റ്,ഹെഡ് ക്ലാര്‍ക്ക് തസ്തികയില്‍ സംസ്ഥാനത്താകെ എത്ര ജീവനക്കാര്‍ നിലവിലുണ്ട്; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത വകുപ്പില്‍ മേൽ സൂചിപ്പിച്ച തസ്തികയിലുള്ളവരുടെ അന്തിമ സീനിയോറിറ്റി പട്ടിക ലഭ്യമാക്കാമോ;
( സി )
2026 മേയ് 31 വരെ പ്രസ്തുത തസ്തികകളില്‍ നിന്നും വിരമിക്കുന്നവരുടെ എണ്ണം മാസം, വര്‍ഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
2522.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ തകര്‍ന്ന അയ്യൻകുന്ന് - ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചുവട് പാലം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ;
( ബി )
ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഡി.പി.ആര്‍. തയ്യാറായിട്ടും പാലം പുനര്‍നിര്‍മിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; പാലം അടിയന്തരമായി പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2523.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ ബഡ്ജറ്റില്‍ 2.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ മിഥുനംപള്ളം റോഡ് നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുന്നതിന് പാലക്കാട് തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ 19.05.2022-ലെ ഡി.ബി3-ബഡ്ജറ്റ്/1135/2021/എം.പി4 നമ്പര്‍ കത്ത് പ്രകാരം സമര്‍പ്പിച്ച എസ്റ്റിമേറ്റിന്‍മേല്‍ ചീഫ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഈ വിഷയവുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍ ഓഫീസിലെ ഫയലിന്റെ നമ്പര്‍, ചീഫ് എഞ്ചിനീയര്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ?
2524.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമ പഞ്ചായത്തുകളില്‍ ഫയല്‍ പ്രോസസിംഗിന് ഉപയോഗിക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്.) പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വേഗത കുറയുന്നത് മൂലം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
അവധി ദിവസങ്ങളില്‍ ക്ലൗഡ് സ്റ്റോറേജ് നല്‍കുന്ന സ്ഥാപനത്തിന് നല്‍കുന്ന ഫീസിനത്തില്‍ പണം ലാഭിക്കുന്നതിനായി ബാന്റ് വിട്ത്ത് കുറക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
ഐ.എല്‍.ജി.എം.എസ്. പോര്‍ട്ടല്‍ സ്ഥാപിത വേഗതയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ?
2525.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിലെ മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ചുമതല സെക്രട്ടറിമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് വിഭജിച്ച് നല്‍കിയിരിക്കുന്നത് പോലെ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെ പ്രസ്തുത ചുമതല വകുപ്പിന് വിട്ടുകിട്ടിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ക്കും വിഭജിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2526.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലം നരിക്കുഴി അരിക്കുന്നു് കുടിവെള്ള പദ്ധതിയുടെ സര്‍വ്വീസ് കണക്ഷന്‍ ചാര്‍ജ് ആയ ഫസ്റ്റ് ആന്റ് പാര്‍ട്ട് ബില്‍ തുക അനുവദിക്കുന്നതിനുവേണ്ടി കോട്ടയം ജില്ലാ കളക്ടറുടെ ഡി-4/4020/2021/എം.എല്‍.എ.-എ.ഡി.എസ്. നമ്പരായുള്ള 1-1-2021 ലെ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തില്‍ നിന്നും എ.ബി.4/4020/ഇ.ഇ./കെ.ടി. എം./2022 നമ്പരായി 3-4-2023 ല്‍ എല്‍.എസ്.ജി.ഡി. ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ കത്ത് പ്രകാരം 47,242 രൂപ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത തുക അനുവദിച്ച് കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2527.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി നിര്‍മ്മാണ പ്രവൃത്തികളായ ജീവനോപാധി, ജലസംരക്ഷണം, സ്‌കൂള്‍, അംഗന്‍വാടി എന്നിവയ്ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍തൂക്കം നല്‍കുന്നതിനായി മെറ്റീരിയല്‍ ഘടകത്തിന്റെ അനുപാതം 50:50 ആക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ ആയതിനായി കേന്ദ്ര സര്‍ക്കാരിൽ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ;
( സി )
മെറ്റീരിയല്‍ ഘടക പ്രവൃത്തികള്‍ കൂടുതല്‍ ഏറ്റെടുക്കുകയാണെങ്കില്‍ സ്‌കില്‍ഡ് ലേബര്‍ ഇനത്തില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തുക വേതനമായി നല്‍കാനാവുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് വിശദമാക്കുമോ?
2528.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ എത്ര ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; ആയത് ഓരോന്നിന്റെയും വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഹോട്ടലുകൾക്ക് സബ്സിഡി നൽകാനുണ്ടോ; ഉണ്ടെങ്കിൽ കുടിശിക എത്രയുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഈ കുടിശിക നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇല്ലെങ്കിൽ എന്നേക്ക് നല്‍കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
2529.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറ്റൂർ അണിക്കോട് ജംഗ്ഷൻ നവീകരണത്തിന് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ ഏതുവരെയായിട്ടുണ്ടെന്നും ആയത് എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
2530.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തില്‍ ലൈഫ് പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കാനായിട്ടുണ്ട്;
( ബി )
ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് വിശദമാക്കാമോ?
2531.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ തരൂര്‍ പഞ്ചായത്തിലെ അത്തിപ്പൊറ്റ വാതക ശ്‍മശാന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2532.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയം ഭരണ വകുപ്പ് ഏകീകൃത സര്‍വ്വീസ് രൂപീകരിക്കപ്പെട്ടതിന് ശേഷം വി.ഇ.ഒ. (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) മാര്‍ നിലവില്‍ ഏത് ഓഫീസറുടെ കീഴിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഇവർക്ക് ഗ്രാമപഞ്ചായത്തുകളില്‍ എന്തെല്ലാം ജോലികള്‍/ചുമതലകളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഓഫീസർമാർ ഗ്രാമപഞ്ചായത്ത് നല്‍കി വരുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ മടി കാണിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
മേൽ സൂചിപ്പിച്ച ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ ഏത് തസ്തികളിലേക്കാണ് ഏകീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2533.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ ലൈഫ് പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് പ്രത്യേക അനുമതി തേടികൊണ്ടുള്ള ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റിന്റെ നിവേദനത്തിന്മേല്‍ (ഡി.ഇ 3/107/2023/ത.സ്വ.ഭ.വ. ) സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
ഭൂരിഭാഗം പ്രദേശവും നഞ്ച വിഭാഗത്തില്‍പ്പെട്ട കുറ്റിപ്പുറത്ത് ഭൂമി തരം മാറ്റല്‍ നടക്കാത്തതിനാല്‍ കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് വികസനത്തോടൊപ്പം നടപ്പാക്കുന്ന വ്യാപാരസമുച്ചയ പദ്ധതിക്കും കുറ്റിപ്പുറം നഗര വികസന പദ്ധതികള്‍ക്കും തടസ്സം നേരിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2534.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ പീരുമേട് ഗ്രാമ പഞ്ചായത്ത് ഏലപ്പാറ വില്ലേജില്‍ സ്പെഷ്യല്‍ റെസിഡന്റ് കെട്ടിടം നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് എടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് ഒക്കുപ്പന്‍സിയും നമ്പരും ലഭിക്കാത്തതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പരാതി സംബന്ധിച്ച് ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് പീരുമേട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; ആയത് സര്‍ക്കാരിന്റെ പരിഗണനയില്‍ എത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ആയതിന്റെ സെക്രട്ടറിയേറ്റ് ഫയല്‍ നമ്പര്‍ ആയിട്ടുണ്ടങ്കില്‍ ആയത് ലഭ്യമാക്കാമോ?
2535.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം എന്നാണ് എൽ.എസ്.ജി.ഡി. ടെൻഡർ ചെയ്തത്; വിശദമാക്കാമോ;
( ബി )
ഈ കെട്ടിടത്തിന്റെ പ്രവൃത്തി എത്ര സമയത്തിനുള്ളിൽ പൂർത്തീകരിക്കണം എന്നാണ് കരാറുകാരനുമായി വ്യവസ്ഥ വെച്ചിട്ടുള്ളത്; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
നിർമ്മാണം നിർത്തിവെച്ച സാഹചര്യത്തിൽ ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഈ പ്രവൃത്തി പൂർത്തീകരിക്കാതെ കാലതാമസം വന്നതിനാൽ സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ അലംഭാവം കാണിച്ച കരാറുകാരനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
2536.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ സ്വദേശിനിയായ നിഷബാലകൃഷ്ണന്‍ എന്ന ഉദ്യോഗാർത്ഥിക്ക് നഗരകാര്യ വകുപ്പിലെ എൻ.ജെ.ഡി. ഒഴിവ് പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ 4 സെക്കന്റ് വൈകി എന്ന കാരണത്താല്‍ ജോലി ലഭിക്കാതെ പോയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ 29/04/23-ന് തദ്ദേശസ്വയം ഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമായോ; റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ജോലി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് ജോലി ലഭിയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ടി ആളിന് ജോലി നല്‍കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോ എന്നും അറിയിക്കുമോ?
2537.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് നഗരസഭാസെക്രട്ടറിയുടെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ച് ഹരിപ്പാട് നഗരസഭാ ചെയര്‍മാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുളള കൗണ്‍സില്‍ പ്രമേയത്തിന്മേല്‍ എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം അറിയിക്കാമോ;
( ബി )
ഹരിപ്പാട് നഗരസഭാസെക്രട്ടറിയുടെ കൃത്യവിലോപം കാരണം, എം.എല്‍.എ. ഫണ്ടിന്റെ വിനിയോഗത്തില്‍ അടക്കം വന്നിട്ടുള്ള കാലതാമസവും പ്രതിസന്ധിയും പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2538.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തീർപ്പാക്കാതെയുള്ള ഫയലുകളുടെ എണ്ണം ജില്ല തിരിച്ച് വെളിപ്പെടുത്തുമോ; നിരവധി അദാലത്തുകളും തീവ്രയജ്ഞ പരിപാടികളും സംഘടിപ്പിച്ചിട്ടും ഫയലുകളില്‍ പരിഹാരം കാണാതെ നീണ്ടു പോകുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
സാധാരണ ജനങ്ങൾ ദിനം പ്രതി ഇടപെടുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും ഫയലുകള്‍ പരിഹാരം കാണാതെ കിടക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഫയലുകളിൽ അന്തിമ തീർപ്പു കൽപ്പിക്കുന്നത് സംബന്ധിച്ച സർക്കാർ നയം വ്യക്തമാക്കാമോ;
( സി )
ഫയൽ തീർപ്പാക്കുന്നതിൽ മറ്റു സംസ്ഥാനങ്ങളിലെ കാര്യശേഷി ഇവിടില്ലെന്ന പ്രസ്താവന ഗൗരവമായി കണക്കിലെടുക്കുന്നുണ്ടോ; എങ്കിൽ ജീവനക്കാരുടെ കാര്യശേഷി വർദ്ധിപ്പിക്കാൻ വകുപ്പ് തലത്തിൽ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
2539.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലെ എ.ജി.യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് കണ്ടെത്തിയത്; അതിൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് എന്ന് വ്യക്തമാക്കാമോ?
2540.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മപുരം തീപിടുത്തം നിയന്ത്രിക്കുന്നതിന്‍മേല്‍ സർക്കാരിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ;
( ബി )
വിഷപ്പുക ശ്വസിക്കേണ്ടി വന്നതിനാലുളള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച പഠനം നടത്തിയിരുന്നോ;
( സി )
ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ?
2541.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പറേഷനുകളില്‍ ഇലക്ട്രിക് പ്രവ‍ൃത്തികള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും, സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനും എന്തു സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്;
( ബി )
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ ഇലക്ട്രിക് പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2542.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി (ജി.ഐ.ഡി.എ.) ജനറല്‍ കൗണ്‍സില്‍ പാസഞ്ചര്‍ വെസല്‍ നിര്‍മ്മിക്കുന്നതിനായുള്ള പ്രവൃത്തിയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് അംഗീകാരം നല്‍കിയതെന്നും, എത്ര രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്നും വ്യക്തമാക്കാമോ;
( ബി )
പാസഞ്ചര്‍ വെസല്‍ നിര്‍മ്മിക്കുന്നതിനുള്ള ഉദ്ദേശലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
പാസഞ്ചര്‍ വെസലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി ആരെന്നും, ഡിസൈന്‍ തയ്യാറാക്കിയത് ആരാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വെസല്‍‌ നാളിതുവരെ ഉപയോഗിക്കാന്‍ സാധിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
വെസലിന്റെ നിര്‍മ്മാണ ഉദ്ദേശ്യം സാധ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത വെസലിന്റെ നിര്‍മ്മാണ ഉദ്ദേശ്യത്തിന് വിരുദ്ധമായിട്ടാണോ വെസല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്; എങ്കില്‍ പ്രസ്തുത നഷ്ടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കാമോ?
2543.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളുടെ നിര്‍മ്മാണമാണ് കില മുഖേന നടപ്പിലാക്കുന്നത് ; അതിന്റെ നിര്‍മ്മാണ പുരോഗതിയുടെ നിലവിലെ സ്ഥിതി എന്ത് ;വിശദമാക്കാമോ?
2544.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയുടെ ഡയറക്ടര്‍ ജനറലിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ സാഹചര്യം വിശദീകരിക്കുമോ;
( ബി )
വിരമിക്കല്‍ പ്രായം പൂര്‍ത്തീകരിച്ച ഡയറക്ടര്‍ ജനറലിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയത് കിലയുടെ നിയമാവലിക്ക് അനുസൃതമാണോ; എങ്കില്‍ ആയത് വിശദമാക്കുമോ;
( സി )
നിലവിലുള്ള ഡയറക്ടര്‍ ജനറലിനെതിരെ എന്തെങ്കിലും അച്ചടക്ക നടപടികള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2545.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമുക്തി പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളാണ് പ്രസ്തുത പദ്ധതി പ്രകാരം ആശുപത്രികളില്‍ ലഭ്യമാക്കുന്നത്; വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തിലെ പാലോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2546.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകാരോഗ്യ സംഘടന നടത്തിയ ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വ്വേ -2 പ്രകാരം കേരളത്തിലെ പുകയില ഉപയോഗത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനടിസ്ഥാനമായി പുകയില ഉപയോഗത്തിനും പുകയിലയുടെ ദൂഷ്യവശങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പുകയിലെക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും ഇവിടങ്ങളില്‍ കൗണ്‍സിലിംഗും ചികിത്സയും ലഭ്യമാക്കുന്നുണ്ടോയെന്നും വിശദമാക്കാമോ?
2547.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള സ്ഥലങ്ങളില്‍ വ്യാപകമായ രീതിയില്‍ ലഹരി ഉപയോഗം നടക്കുന്നതായിട്ടുള്ള വിവരങ്ങളുടെ പശ്ചാത്തലത്തില്‍ എക്സെെസ് വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി കച്ചവടം ഉള്‍പ്പെടെയുള്ള, സമൂഹത്തിന് ഭീഷണിയാകുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടി പ്രത്യേക പദ്ധതി വകുപ്പ് ആവിഷ്കരിക്കുമോ?
2548.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. കാറ്റഗറി നം.497/2019 പ്രകാരം എക്സൈസ് ഇൻസ്പെക്ടര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എക്സൈസ് വകുപ്പില്‍ സ്ട്രെങ്ത്ത് പുതുക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
നികുതി വകുപ്പിന്റെ 03.10.2017-ലെ 85/2017-ാം നമ്പർ ഉത്തരവില്‍ എക്സൈസ് ഇൻസ്പെക്ടര്‍ തസ്തികയിലെ 15% ഒഴിവുകള്‍ വനിതകള്‍ക്ക് നീക്കിവെയ്ക്കണമെന്ന നിർദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
മേല്‍പറഞ്ഞ 15% ഒഴിവുകള്‍ ഇൻസ്പെക്ടര്‍ റാങ്കിലേക്കുള്ള പ്രൊമോഷൻ തസ്തികകള്‍ക്കും ബാധകമാകുന്നുണ്ടോ; വിശദമാക്കാമോ?
2549.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്‌കൂൾ കുട്ടികൾ ലഹരിക്കടിമപ്പെടുന്നുവെന്നതും അവരിൽ പലരും ലഹരി കച്ചവടക്കാരുടെ വാഹകർ ആകുന്നതുമായ ഗുരുതര സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ; സംസ്ഥാനത്ത് സ്കൂളുകൾ കോളേജുകൾ ഇവ കേന്ദ്രീകരിച്ച് എന്തെല്ലാം ലഹരി മരുന്നുകളാണ് വിൽക്കപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എക്‌സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തെ ശക്തമാക്കുന്നതിനോടൊപ്പം ലഹരി മാഫിയയ്ക്കെതിരെ ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാലയ പരിസരങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ നിരീക്ഷണം ശക്തമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2550.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മദ്യനയത്തിൽ വരുത്തിയ പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമൊ;
( ബി )
റസ്റ്റോറന്റുകൾ മുഖേന വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്തുകൊണ്ടും ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി വർധിപ്പിച്ചുകൊണ്ടും സംസ്ഥാനത്ത് മദ്യലഭ്യതയും ഉപഭോഗവും കുറച്ചു കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഏതെങ്കിലും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
മേൽ പരാമർശിച്ച പ്രകാരം പഠനം നടത്തിയിട്ടില്ലെങ്കിൽ, മദ്യലഭ്യതയും ഉപഭോഗവും കുറയ്ക്കും എന്ന പ്രകടനപത്രിയിലെ വാഗ്ദാനത്തിന് വിരുദ്ധമായി മദ്യനയം ആവിഷ്കരിക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
മദ്യനയം പിൻവലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമൊ?
2551.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര ബീവറേജസ് ഔട്ട്‍ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ല തിരിച്ചുള്ള എണ്ണം വിശദമാക്കുമോ;
( ബി )
പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 250 പുതിയ ബീവറേജസ് ഔട്ട്‍ലെറ്റുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഓരോ ജില്ലയിലും എത്രയെണ്ണം വീതം ആരംഭിക്കുവാൻ ആണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ നിലവിലുള്ള ബീവറേജസ് ഔട്ട്‍ലെറ്റുകളുടെ എണ്ണം ഇപ്രകാരം വർദ്ധിപ്പിക്കുകയാണെങ്കില്‍ മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം എപ്രകാരം നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2552.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഠനവും നടത്താതെ രൂപം കൊടുത്ത പുതിയ മദ്യനയത്തിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ബി )
മദ്യവർജനമാണ് ലക്ഷ്യമെന്നിരിക്കെ മദ്യവിപണനത്തിനുള്ള സാധ്യതകൾ തുറന്നിടുന്ന പുതിയ മദ്യനയം പുനഃപരിശോധിക്കുമോ; വ്യക്തമാക്കുമോ;
( സി )
ലഹരി മുക്തിക്കുപകരം എന്‍ഫോഴ്‌സ്മെന്റ് ശക്തിപ്പെടുത്തുവാനും രാസമരുന്നുകളുടെ വ്യാപനം നിയന്ത്രിക്കുവാനും ഉള്ള മാർഗ്ഗങ്ങൾ പുതിയ നയത്തിൽ കൊണ്ട് വരുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2553.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലഹരി നിർമ്മാര്‍ജന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വിവിധതരം ക്യാമ്പയിനുകളും റെയ്ഡുകളും നടത്തിയിട്ടും ലഹരി വില്പന കേസുകൾ കുറയാത്തതിന്റെ കാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും പിടികൂടുന്നുണ്ടെങ്കിലും ലഹരി എത്തിക്കുന്ന സംസ്ഥാനന്തര റാക്കറ്റുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനും പിടികൂടുന്നതിനും നടപടി സ്വീകരിക്കാമോ;
( ഡി )
വിദ്യാലയങ്ങളിൽ കുട്ടികളെ കാരിയർമാരായി ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
ലഹരിക്കടിമയാകുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ കൗൺസിലിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്താമോ;
( എഫ് )
ലഹരി വില്പനയിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റം വരുത്തേണ്ടതുണ്ടോ; വ്യക്തമാക്കാമോ?
2554.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍-കോളേജ് പരിസരങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മേല്‍പറഞ്ഞ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് എക്സൈസിന്റെയും-പോലീസിന്റെയും പ്രത്യേക എൻഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളോ സ്പെഷ്യല്‍ ഡ്രൈവോ നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; നടത്തിയിട്ടുണ്ടെങ്കില്‍ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ?
2555.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നേരിട്ടുള്ള നിയമനത്തിനുള്ള പി.എസ്.സി യുടെ റാങ്ക് പട്ടിക നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റ് എന്ന് നിലവില്‍ വന്നെന്നും, കാലാവധി എന്ന് അവസാനിക്കുമെന്നും, എത്ര പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തസ്തികയില്‍ നാളിതുവരെ ഉണ്ടായിട്ടുള്ള ഒഴിവു വിവരം പി.എസ്.സി.യെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് ഉറപ്പ് ലഭ്യമാക്കാമോ?
2556.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി കേസുകളിൽ എക്സൈസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകൾ പരിശോധിക്കുന്നതിന് സംസ്ഥാനത്ത് എന്തൊക്കെ സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിൽ പിടിച്ചെടുത്ത തൊണ്ടിമുതലുകളുടെ പരിശോധന സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഇപ്രകാരമുള്ള എത്ര സാമ്പിളുകൾ എക്‌സൈസ് വകുപ്പ് പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്; എത്ര എണ്ണത്തിൽ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്; ഇനി എത്രയെണ്ണത്തിൽ പരിശോധന ഫലം ലഭിക്കുവാൻ ഉണ്ട്;
( ഡി )
പരിശോധനാഫലം ലഭിക്കുവാനുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി നൽകിയ തീയതിയും നൽകിയിരിക്കുന്ന സ്ഥാപനവും സംബന്ധിച്ച വിശദാംശങ്ങൾ നല്‍കുമോ;
( ഇ )
രാസലഹരി വസ്തുക്കൾ കാലപ്പഴക്കം കൊണ്ട് തിരിച്ചറിയാൻ സാധിക്കാതെ വരുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( എഫ് )
ഇപ്രകാരമുള്ള കാലതാമസത്തിലൂടെ കുറ്റവാളികൾ രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിനായി സമയബന്ധിതമായി പരിശോധന ഫലം ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2557.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാമല എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തന പരിധി ഏതൊക്കെ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസിലെ ഡിപ്പാര്‍ട്ട്മെന്റ് ജീപ്പ് ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലായതിനാല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വാഹനത്തിന് എത്ര വര്‍ഷത്തെ കാലപ്പഴക്കം ഉണ്ടെന്ന് അറിയിക്കാമോ;
( ഡി )
മാമല എക്സൈസ് റേഞ്ച് ഓഫീസിന് പുതിയ വാഹനം അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2558.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സൈസ് വകുപ്പിലെ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട ഇ.എക്സ്.സി./1375/2019-എക്സ്.ഇ8. നമ്പർ ഫയലിലെ അവസാനത്തെ നോട്ട് ഫയലിന്റെയും കറസ്പോണ്ടൻസ് ഫയലിന്റെയും പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഫയൽ തീർപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഫയൽ തീര്‍പ്പാക്കുന്നതിന് കാലതാമസം ഉണ്ടാകാൻ കാരണക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർമാർ, പ്രിവന്റീവ് ഓഫീസർമാർ എന്നിവർക്ക് വീക്കിലി ഓഫ്, കോമ്പൻസേറ്ററി ഓഫ് എന്നിവ അനുവദിക്കുന്നതിനുള്ള ഉത്തരവ് ഏതാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത വകുപ്പിൽ സ്പെഷ്യൽ ഡ്രൈവ് പീരീഡിൽ ജീവനക്കാർ ട്രാൻസ്ഫർ പ്രകാരം ജോയിനിംഗ് ടൈമിലായിരുന്നാൽ ഓഫ് ഡ്യൂട്ടി അലവൻസ്അനുവദിക്കുമോ;
( എഫ് )
ഇല്ലെങ്കില്‍ നിലവിൽ ഈ രീതിയിൽ ഓഫ് ഡ്യൂട്ടി അലവൻസ് കൈപ്പറ്റിയവരിൽ നിന്നും അത് തിരിച്ചു പിടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2559.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജ എൽ.എസ്.ഡി. സ്റ്റാമ്പ് ബാഗിനുള്ളിൽ വച്ച് ബ്യൂട്ടിപാർലർ ഉടമയെ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കേസിൽ വ്യാജ എൽ.എസ്.ഡി. സ്റ്റാമ്പ് ബാഗിനുള്ളിൽ വച്ച വ്യക്തിയെ കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ടോയെന്നും ഇക്കാര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
എക്സൈസ് ഉദ്യോഗസ്ഥരുടെ തെറ്റായ ഇടപെടൽ മൂലം ജയിൽവാസത്തിന് ഇരയാകേണ്ടി വന്ന യുവതിക്ക് നഷ്ടപരിഹാരം നൽകുവാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2560.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര മദ്യശാലകള്‍, കളള് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
2016 മുതല്‍ ഓരോ വര്‍ഷവും മദ്യശാലകളും, കളള് ഷാപ്പുകളും അനുവദിച്ചതിന്റെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
പുതുതായി കൂടുതല്‍ മദ്യശാലകളും, കളള് ഷാപ്പുകളും അനുവദിക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.