|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2134.
ശ്രീ.
എം. എം. മണി
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുൻ
സര്‍ക്കാര്‍ നടത്തിയ
വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ
ഫലമായി എന്തെല്ലാം
അംഗീകാരങ്ങള്‍ നേടാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തിന്
ലഭിക്കേണ്ട കേന്ദ്ര വിഹിതവും
വായ്പാ പരിധിയും വെട്ടിക്കുറച്ച
സാഹചര്യത്തിലും ഈ സര്‍ക്കാരിന്
ഇതുവരെ എന്തെല്ലാം
അംഗീകാരങ്ങള്‍ നേടാന്‍
കഴിഞ്ഞുവെന്ന് വ്യക്തമാക്കാമോ?
2135.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജാതി സെന്‍സസ് നടത്തേണ്ടത്
സംബന്ധിച്ച നിലപാട് എന്താണെന്ന്
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
2011
-ല്‍ നടത്തിയ
സാമൂഹിക-സാമ്പത്തിക- ജാതി
സെന്‍സസിന്റെ വിശദാംശങ്ങള്‍
സംസ്ഥാനത്തിന്
നല്‍കാനാവില്ലെന്നും കമ്മീഷന്‍
നിയമമനുസരിച്ച് ഇതര പിന്നാക്ക
വിഭാഗ പട്ടിക പരിഷ്കരിക്കേണ്ടത്
സംസ്ഥാന സര്‍ക്കാരിന്റെ
ഉത്തരവാദിത്തമാണെന്നും കേന്ദ്ര
സര്‍ക്കാര്‍ സംസ്ഥാന പിന്നാക്ക
വിഭാഗ കമ്മീഷനെ
അറിയിച്ചിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കുമോ?
2136.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
പാത 66- ന്റെ വികസനത്തിനായി
2016 മുതല്‍ 2023 വരെ
ഏറ്റെടുത്ത ഭൂമിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി ഏറ്റെടുക്കലിനായി ഇതുവരെ
നല്‍കിയ നഷ്ടപരിഹാര തുകയുടെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ദേശീയ
പാതയുടെ നിര്‍മ്മാണ പ്രവൃത്തി
ഏതെല്ലാം റീച്ചുകളിലായി
ഏതെല്ലാം ഘട്ടങ്ങളിലാണെന്ന്
വിശദമാക്കാമോ;
(
ഡി )
അതൂര്‍-തുറവൂര്‍
എലിവേറ്റഡ് ഹൈവേയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2137.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ സർവീസിൽ നിന്നും
വിരമിച്ച എത്ര ജീവനക്കാരാണ്
സർക്കാർ, അർദ്ധ സർക്കാർ,
പൊതുമേഖലാ സ്ഥാപനങ്ങൾ,
അതോറിറ്റികൾ, മിഷനുകൾ, മറ്റു
സ്ഥാപനങ്ങൾ എന്നിവയിൽ കരാർ
അടിസ്ഥാനത്തിലോ
ദിവസവേതനാടിസ്ഥാനത്തിലോ
പുനർനിയമന പ്രകാരമോ ജോലി ചെയ്തു
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ഇപ്രകാരം
ജോലി നോക്കുന്നവരുടെ പേര്,
വിരമിച്ച വകുപ്പ്, തസ്തിക
ഇപ്പോൾ ജോലി ചെയ്യുന്ന തസ്തിക,
ജോലി ചെയ്തു വരുന്ന കാലയളവ്,
ശമ്പളം എന്നിവ പട്ടിക തിരിച്ചു
ലഭ്യമാക്കുമോ?
2138.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോടതിവിധികളുടെ
അടിസ്ഥാനത്തില്‍
ആശ്രിതനിയമനത്തിന് വര്‍ഷങ്ങള്‍
കാത്തിരിക്കേണ്ടി വരുന്ന
അവസ്ഥയും ആശ്രിതരുടെ പ്രായം
കണക്കിലെടുക്കുമ്പോള്‍ ചില
വകുപ്പുകളില്‍ നിയമനം
ലഭിക്കാത്ത അവസ്ഥയും
സംജാതമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
തത്വത്തില്‍
ആശ്രിത നിയമനം കൊണ്ട്
ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍
നിറവേറ്റപ്പെടാനും അവസ്ഥയില്‍
ഇപ്പോഴത്തെ നിയമന രീതി
മാറിയിരിക്കുന്നതിനെ
മറികടക്കാനും എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ആശ്രിതനിയമനം
5% ആയി നിജപ്പെടുത്തിയ കോടതി
വിധിയിന്മേല്‍ അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
2139.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ റീബില്‍ഡ് കേരള
പദ്ധതി പ്രകാരം അനുമതി ലഭിച്ച
പ്രവൃത്തികൾ ഏതൊക്കെയാണ്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
സി )
പ്ലാനിംഗ്
ആന്റ് എക്കണോമിക് അഫയേഴ്സ്
വകുപ്പ് 23.10.2020-ന് 86 ലക്ഷം
രൂപയ്ക്ക് ഭരണാനുമതിയും
04.01.2021 -ന്
സാങ്കേതികാനുമതിയും
നല്‍കിയിരുന്ന കടമക്കുടി
ഗ്രാമപഞ്ചായത്തിലെ കോതാട്
സ്കൂള്‍ റോഡിന്റെ പ്രവൃത്തിയുടെ
നിജസ്ഥിതി വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പ്രവൃത്തി നാളിതുവരെ
ആരംഭിക്കാത്തത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
2140.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2006
മുതൽ 2011 വരെയും 2011 മുതൽ
2016 വരെയും 2016 മുതൽ 2021
വരെയും മുഖ്യമന്ത്രിക്ക് വേണ്ടി
ഖജനാവിൽ നിന്ന് ചെലവാക്കിയ തുക
സംബന്ധിച്ച വർഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
2141.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാരിന്റെ
ഡൽഹിയിലെ പ്രത്യേക
പ്രതിനിധിക്ക് നൽകുന്ന ശമ്പളം,
ഓണറേറിയം, മറ്റ് ആനുകൂല്യങ്ങൾ
എന്നിവ സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ; നാളിതുവരെ എത്ര
തുക പ്രസ്തുത ഇനത്തിൽ
നൽകിയിട്ടുണ്ട്; വിശദമാക്കുമോ;
(
ബി )
ഇദ്ദേഹത്തെ
സഹായിക്കുവാനായി ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ; എങ്കിൽ എത്ര
ജീവനക്കാരെ നിയമിച്ചിട്ടുണ്ട്;
ഇവർക്ക് നൽകുന്ന ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും സംബന്ധിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ?
2142.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.പി. സുമോദ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഭ്യസ്തവിദ്യരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി
നല്‍കാന്‍ യോഗ്യതാ നിര്‍ണ്ണയം
മുതൽ നിയമനം വരെയുള്ള നടപടികള്‍
സുതാര്യവും
അഴിമതിരഹിതവുമാണെന്ന്
ഉറപ്പുവരുവരുത്തുവാൻ എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
2011
മുതൽ 2016 മെയ് മാസം വരെ
പി.എസ്.സി. മുഖാന്തിരം നിയമനം
നടത്താന്‍ കഴിയുന്ന എത്ര വീതം
തസ്തികകള്‍ സൃഷ്ടിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; എത്രപേര്‍ക്ക്
നിയമന ഉത്തരവ് നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ട്
എന്നറിയിക്കാമോ;
(
സി )
2016
മെയ് മുതല്‍ നാളിവരെ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; എത്ര
നിയമനങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2143.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ വിവിധ
വകുപ്പുകളിലായി ആകെ എത്ര
തസ്തികകളാണ് നിലവില്‍
ഉള്ളതെന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര ഒഴിവുകള്‍ വിവിധ
വകുപ്പുകളിലായി ജില്ലയില്‍
നികത്തപ്പെടാതെ ഉണ്ടെന്ന്
ഡിപ്പാര്‍ട്ട്മെന്റ് തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകള്‍ എന്ന്
ഉത്ഭവിച്ചെന്നും ഇത്
നികത്താതിരിക്കാന്‍ ഉണ്ടായ
കാരണമെന്തെന്നും അറിയിക്കാമോ;
(
ഡി )
ഒഴിവുകള്‍
നികത്താന്‍
നിര്‍ദ്ദേശമുണ്ടായിട്ടും ഒരു
വര്‍ഷത്തിലധികമായി ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഇതില്‍
എത്ര ഒഴിവുകള്‍ പി.എസ്.സി. വഴി
നികത്തേണ്ടതുണ്ടെന്ന്
അറിയിക്കുമോ?
2144.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ ചെക്ക് പോസ്റ്റുകള്‍,
ആര്‍.ടി.ഒ , കെ. എസ്.ഇ.ബി,
കെ.ഡബ്ല്യു. എ തുടങ്ങിയ
ബോര്‍ഡുകള്‍/അതോറിറ്റികള്‍
എന്നീ സ്ഥാപനങ്ങളിലെ
കെെക്കൂലിയും അഴിമതിയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് തടയുവാനും
കുറ്റക്കാര്‍ക്കെതിരെ
ടെര്‍മിനേഷന്‍ ഉള്‍പ്പെടെയുള്ള
കര്‍ശന ശിക്ഷാ നടപടികള്‍
സ്വീകരിക്കാനും
കൈക്കൊണ്ടുവരുന്ന വരുന്ന
നടപടികൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
അഴിമതി
കേസുകളിൽ ഉൾപ്പെട്ട സർക്കാർ,
അർദ്ധ സർക്കാർ ഉദ്യോഗസ്ഥര്‍
അന്വേഷണ ഉദ്യോഗസ്ഥരെ
സ്വാധീനിച്ചും കോടതി
വ്യവഹാരങ്ങളിലൂടെയും മറ്റു
മാര്‍ഗ്ഗങ്ങളിലൂടെയും വീണ്ടും
സര്‍വ്വീസില്‍ കയറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
കഴിഞ്ഞ
5 വര്‍ഷത്തില്‍ എടുത്ത
കേസുകള്‍, കുറ്റക്കാരായി
കണ്ടെത്തിയവര്‍, ശിക്ഷാ
നടപടികള്‍ക്ക് വിധേയരായവര്‍,
സര്‍വ്വീസില്‍ നിന്നും
പുറത്താക്കപ്പെട്ടവര്‍,
തീരുമാനമാകാതെ കിടക്കുന്ന
കേസുകൾ എന്നി വിവരങ്ങൾ വര്‍ഷം
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
2145.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം എത്രപേര്‍ക്ക്
തൃശൂര്‍ ജില്ലയില്‍ ആശ്രിത
നിയമനം വഴി ജോലി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ആശ്രിത
നിയമനത്തിനായി നിലവില്‍ എത്ര
അപേക്ഷകളാണ് തൃശൂര്‍ ജില്ലയില്‍
നിന്നും
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2146.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്തുന്ന അന്യസംസ്ഥാന
തൊഴിലാളികളുടെ വിശദാംശങ്ങള്‍,
താമസസ്ഥലം എന്നിവ സംബന്ധിച്ച
വിവരങ്ങൾ തൊട്ടടുത്ത പോലീസ്
സ്റ്റേഷനില്‍ അറിയിക്കണമെന്ന
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ;
(
ബി )
ഇത്
കൃത്യമായി പരിശോധിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
2147.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ ഒളവണ്ണയില്‍
സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച
ഷാര്‍ജ കള്‍ച്ചറല്‍ സെന്ററിന്റെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ;
(
ബി )
ഇതിനായി
ഷാര്‍ജാ ഭരണാധികാരി
നല്‍കിയിരുന്ന സഹായ വാഗ്ദാനം
നിലവിലുണ്ടോയെന്ന് അറിയിക്കാമോ
?
2148.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര പേര്‍ക്ക്
സമാശ്വാസ തൊഴില്‍ദാന പദ്ധതി
പ്രകാരം ജോലി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏതെല്ലാം
വകുപ്പുകളില്‍ ഏതെല്ലാം
തസ്തികകളിലാണ് നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ജോലി
ലഭിക്കുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കുമോ?
2149.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്‍കീഴിൽ
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ ജോലി
ചെയ്യുന്ന ഓൾ ഇന്ത്യ സർവീസ്
(എ.ഐ.എസ്.) ഉദ്യോഗസ്ഥർക്കും
സെൻട്രൽ സിവിൽ
സർവീസസ്(സി.സി.എസ്.)
ഉദ്യോഗസ്ഥർക്കും
കേന്ദ്രസർക്കാരിൽ
സമർപ്പിക്കാനും മറ്റും വിജിലൻസ്
ക്‌ളിയറൻസ് സർട്ടിഫിക്കറ്റ്
നൽകന്നതിനുള്ള കോംപീറ്റന്റ്
അതോറിറ്റി ആരാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
വർഷം ഇതുവരെ എത്ര
ഉദ്യോഗസ്ഥർക്ക് ഇത്തരം
സർട്ടിഫിക്കറ്റുകൾ
നൽകിയിട്ടുണ്ട്; എങ്കില്‍
അവരുടെ വിശദാംശം ലഭ്യമാക്കുമോ?
2150.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്റെ കീഴിൽ
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി
ചെയ്യുന്ന ഓൾ ഇന്ത്യ സർവീസ്
(എ.ഐ.എസ്) ഉദ്യോഗസ്ഥർക്കും
സെൻട്രൽ സിവിൽ
സർവീസസ്(സി.എസ്.എസ്)
ഉദ്യോഗസ്ഥർക്കും
കേന്ദ്രസർക്കാരിൽ
സമർപ്പിക്കുവാനും മറ്റുമുള്ള
ആവശ്യങ്ങൾക്കായി വിജിലൻസ്
ക്ലിയറൻസ് സർട്ടിഫിക്കറ്റ്
നൽകുന്നതിനുള്ള സംസ്ഥാന
സർക്കാരിന്റെ കോംപീറ്റന്റ്
അതോറിറ്റി ആരാണെന്ന്
അറിയിക്കുമോ;
(
ബി )
ഈ
സർട്ടിഫിക്കറ്റ് നൽകുന്നതിന്
സർക്കാർ അവലംബിക്കുന്ന
നടപടിക്രമം വിശദമാക്കുമോ;
(
സി )
ഇത്
സംബന്ധിച്ചു കേന്ദ്ര-സംസ്ഥാന
സർക്കാരുകൾ
പുറപ്പെടുവിച്ചിട്ടുള്ള
നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
എന്തൊക്കെയാണ്; അവയുടെ
പകർപ്പുകൾ ലഭ്യമാക്കാമോ?
2151.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്റെ കീഴിൽ
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിൽ ജോലി
ചെയ്യുന്ന ആൾ ഇന്ത്യ സർവീസസ്
ഉദ്യോഗസ്ഥർക്കും, സെൻട്രൽ സിവിൽ
സർവീസസ് ഉദ്യോഗസ്ഥർക്കും
കേന്ദ്രസർക്കാരിൽ
സമർപ്പിക്കുവാനും മറ്റുമുള്ള
ആവശ്യങ്ങൾക്കായി വിജിലൻസ്
ക്ലിയറൻസ് സർട്ടിഫിക്കറ്റ്
നൽകുന്നതിനുള്ള കോംപീറ്റന്റ്
അതോറിറ്റി ആരാണ്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സർട്ടിഫിക്കറ്റ് നൽകുന്നതിന്
അവലംബിക്കുന്ന നടപടിക്രമം
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ നിലവിലുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ
എന്തൊക്കെയാണ്; പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ഡി )
ഈ
വർഷം ഇതുവരെ എത്ര
ഉദ്യോഗസ്ഥർക്ക് പ്രസ്തുത
സർട്ടിഫിക്കറ്റുകൾ
നൽകിയിട്ടുണ്ട്; അവരുടെ
വിശദാംശം ലഭ്യമാക്കാമോ?
2152.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതി പ്രകാരം കോങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടേയും നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ?
2153.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ
ഉൾപ്പെടുത്തിയ പദ്ധതികൾ
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി, ചെലവഴിക്കുന്ന തുക,
നിർവ്വഹണ ഏജൻസി എന്നിവ
സംബന്ധിച്ച വിശദാംശം നൽകാമോ?
2154.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിലെ എറിയാട്
പഞ്ചായത്തിൽ മേനോൻ ബസാറിൽ
സ്ഥിതിചെയ്യുന്ന ജി. യു. പി.
എസ്. അഴീക്കോട് എന്ന
വിദ്യാലയത്തില്‍
പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്ര
സാങ്കേതിക സ്ഥാപനത്തിന്റെ
നിലവിലെ സ്ഥിതി എന്താണെന്ന്
വിശാദമാക്കാമോ; പ്രസ്തുത
സ്ഥാപനം
പ്രവർത്തനസജ്ജമാക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
2155.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ ആറാട്ടുപുഴ
ഗ്രാമപഞ്ചായത്തിലെ വലിയഴീക്കല്‍
ഹയര്‍സെക്കന്ററി സ്‌കൂളിന്റെ
പുതിയ കെട്ടിട
നിര്‍മ്മാണത്തിനായി കോസ്റ്റല്‍
സോണ്‍ മാനേജ്‌മെന്റ്
അതോറിറ്റിയുടെ ക്ലിയറന്‍സ്
എത്രയും വേഗം
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് ആറാട്ടുപുഴ
ഗ്രാമപഞ്ചായത്ത്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയുടെ തല്‍സ്ഥിതി
അറിയിക്കാമോ?
2156.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-സി.
ആർ. ഇസഡ് (തീരദേശ പരിപാലന മേഖല)
വിജ്ഞാപനപ്രകാരം 2011 -ലെ
സെന്‍സസ് അടിസ്ഥാനത്തില്‍
ചതുരശ്ര കിലോമീറ്ററില്‍
2161-ല്‍ താഴെയുള്ളതും സി. ആർ.
ഇസഡ്. 3 ബി യില്‍
ഉള്‍പ്പെടുന്നതുമായ
ഗ്രാമപ്രദേശങ്ങള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട ഉത്തരവ്
ലഭ്യമാക്കാമോ;
(
ബി )
സി.
ആർ. ഇസഡ് 2 കാറ്റഗറിയായി
മാറ്റണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുള്ള 175
തീരദേശ ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
മേൽ
സൂചിപ്പിച്ച കാറ്റഗറിയിൽ
ഉൾപ്പെടുത്താമെന്ന് കേന്ദ്ര വനം
പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന
മന്ത്രാലയം അറിയിച്ചിട്ടുള്ള 66
ഗ്രാമപഞ്ചായത്തുകള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ഡി )
എറണാകുളം
ജില്ലയിലെ തീരദേശ പരിപാലന
പ്ലാനില്‍ ഉള്‍പ്പെടുന്ന തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി
നടത്തിയ പബ്ലിക് ഹിയറിങ്ങില്‍
അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
എങ്കിൽ
ആയതിന്റെ കണക്ക് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
എഫ് )
പബ്ലിക്
ഹിയറിങ്ങിലെ നിർദ്ദേശങ്ങളിലും
പരാതികളിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
2157.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയില്‍ മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍
നടപ്പിലാക്കി വരുന്ന പദ്ധതികളും
പദ്ധതിയേതര പ്രവര്‍ത്തനങ്ങളും
ഏതെല്ലാമാണെന്ന വിശദവിവരം
ലഭ്യമാക്കുമോ?
2158.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഫോറൻസിക് ലാബുകളിൽ വിവിധ
തസ്തികകളിലെ നിയമനത്തിനുള്ള
യോഗ്യതയായി എം.എസ്.സി. ഫോറൻസിക്
സയൻസ് ബിരുദാനന്തര ബിരുദം
ഇപ്പോഴും ഉൾപ്പെടുത്തിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനായി സ്പെഷ്യൽ റൂൾ ഭേദഗതി
വരുത്തുന്ന നടപടി ഇപ്പോൾ ഏതു
ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
(
ബി )
ശാസ്ത്രീയ
രീതികൾക്ക് മുൻതൂക്കം നൽകുന്ന
ഫോറെൻസിക് കോഴ്‌സുകൾ
ആരംഭിക്കണമെന്ന പോലീസ് സേനയുടെ
ശിപാർശയുടെ അടിസ്ഥാനത്തിൽ
കേരളത്തിലെ യൂണിവേഴ്സിറ്റികൾ
ആരംഭിച്ച എം.എസ്.സി. കോഴ്‌സുകൾ
പി.എസ്.സി.
അംഗീകരിക്കാത്തത്തിന്റെ കാരണം
വ്യക്തമാക്കാമോ?
2159.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പി.എസ്.സി.യുടെ പ്രവര്‍ത്തനം
യു.പി.എസ്.സി. മാതൃകയില്‍
ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പി.എസ്.സി.
പരീക്ഷകള്‍ക്ക് വാര്‍ഷിക
കലണ്ടര്‍ പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(
സി )
റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവരില്‍
നിയമനം ആവശ്യമില്ലാത്തവര്‍ക്ക്
റാങ്ക് ലിസ്റ്റില്‍ നിന്നും
പിന്മാറുന്നതിന് നിലവിലുള്ള
വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന
ആവശ്യത്തിന്മേൽ തീരുമാനം
എടുത്തിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
2160.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022
-ൽ പി.എസ്.സി. മുഖാന്തരം
സർക്കാർ, പൊതുമേഖല സർവീസുകളിൽ
നിയമനത്തിന് അഡ്വൈസ്
ചെയ്യപ്പെട്ട ആകെ
ഉദ്യോഗാർഥികളുടെ എണ്ണം,
ഉദ്യോഗത്തിൽ പ്രവേശിച്ചവരുടെ
എണ്ണം, ഉദ്യോഗത്തിൽ
പ്രവേശിച്ചതിനു ശേഷം മറ്റൊരു
ഉദ്യോഗത്തിൽ ചേരുന്നതിനായി
വിടുതൽ
ചെയ്യപ്പെട്ടിട്ടുള്ളവരുടെ
എണ്ണം എന്നീ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
2022
ൽ പി.എസ്.സി. യിൽ രജിസ്റ്റർ
ചെയ്ത ആകെ ഉദ്യോഗാർത്ഥികളുടെ
എണ്ണം എത്ര; കൂടാതെ ജനറൽ,
ഇ.ഡബ്ല്യൂ.എസ്., എസ്.സി.,
ഒ.ബി.സി. തുടങ്ങിയ എല്ലാ
വിഭാഗവും തിരിചുള്ള കണക്ക് എത്ര
വീതമെന്നും വ്യക്തമാക്കാമോ;
(
സി )
പി.എസ്.സി.
വഴി സർക്കാർ, പൊതുമേഖല, ഇതര
സർവീസുകളിൽ
നിയമിതാരായിട്ടുള്ളവരുടെ യോഗ്യത
രേഖകളും സർട്ടിഫിക്കറ്റുകളും
യഥാർത്ഥമാണോ എന്ന്
തിരിച്ചറിയുന്നതിനും കോഴ്സുകൾ
നടത്തുന്ന ബോർഡുകൾ,
സർവകലാശാലകൾ, മറ്റ് ഏജൻസികൾ
എന്നിവിടങ്ങളിലേയ്ക്ക്
നേരിട്ടയച്ചു
പരിശോധിക്കുന്നതിനുമുള്ള
സംവിധാനം നിലവിലുണ്ടോയെന്നും
ഇല്ലെങ്കിൽ അത്തരം സംവിധാനം
ഏർപ്പെടുത്തുന്നതിന് പി.എസ്.സി.
യ്ക്ക് നിർദേശം നൽകുമോയെന്നും
വ്യക്തമാക്കാമോ?
2161.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
ഷോര്‍ട്ട് ലിസ്റ്റില്‍
ഉള്‍പ്പെട്ട കാറ്റഗറി നം.
730/2021, 728/21
എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്
ജൂനിയര്‍, സീനിയര്‍
തസ്തികകളിലേക്കുളള
യോഗ്യതക്കായി ഇഗ്നോ നല്‍കുന്ന
ബി.എഡ്. സര്‍ട്ടിഫിക്കറ്റ്
പരിഗണിക്കുന്നില്ല എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം വിശദമാക്കുമോ;
(
ബി )
വിവിധ
സര്‍വ്വകലാശാലകള്‍ തുല്യത
(ഇക്യുവലൻസി) നല്‍കിയതും
മുന്‍കാലങ്ങളില്‍ പി.എസ്.സി.
തന്നെ അംഗീകരിച്ചതുമായ പ്രസ്തുത
യോഗ്യത പരിഗണിക്കുന്നില്ല എന്ന
തീരുമാനം മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
2162.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
സമ്പാദ്യ വകുപ്പിലെ
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ
സേവിങ്ങ്സ് (എ.ഡി.എൻ.എസ്.)
തസ്തികയുടെ എത്ര ഒഴിവുകളാണ്
മൂന്ന് കാറ്റഗറികളിലായി
പി.എസ്.സി.യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്ക് മൂന്ന്
കാറ്റഗറികളിലായി കേരള
പി.എസ്.സി. നടത്തിയ പരീക്ഷയുടെ
നിലവിലെ സ്ഥിതിയും
തസ്തികയിലേക്കുള്ള നിയമന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
തസ്തികയിലേക്കുള്ള നിയമനത്തിന്
30.10.2020 ൽ പി.എസ്.സി.
പ്രസിദ്ധീകരിച്ച
വിജ്ഞാപനത്തിന്റെ ഭാഗമായുള്ള
പരീക്ഷയുടെ റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ; റാങ്ക്
ലിസ്റ്റ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
2163.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പി.എസ്.സി. വഴി
സംസ്ഥാന, ജില്ലാ തലത്തില്‍ എത്ര
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2164.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ കോളേജുകളിൽ അധ്യാപക
നിയമനവുമായി ബന്ധപ്പെട്ട്
ഏതൊക്കെ വിഷയങ്ങളിലെ പി.എസ്.സി.
റാങ്ക് ലിസ്റ്റാണ്
നിലവിലുള്ളതെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റുകളുടെ കാലാവധി
എന്ന് അവസാനിക്കുമെന്നും അവ
ഓരോന്നിൽ നിന്നും എത്ര പേർക്ക്
നിയമനം നൽകിയിട്ടുണ്ടെന്നും
അറിയിക്കാമോ?
2165.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകളിലെ എല്‍.ഡി.
ടൈപ്പിസ്റ്റ് ഒഴിവുകള്‍
പി.എസ്.സി. യ്ക്ക്
സമയബന്ധിതമായി റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്നത്
സംബന്ധിച്ച് പേഴ്സണല്‍ &
അഡ്മിനിസ്ട്രേറ്റീവ് റീഫോംസ്
വകുപ്പിന് കീഴിലെ വിജിലന്‍സ്
സെല്ലിന് എത്ര പരാതികളാണ് ഈ
വര്‍ഷം ലഭിച്ചിട്ടുള്ളതെന്നും
പ്രസ്തുത പരാതികളില്‍ നാളിതുവരെ
എന്തെല്ലാം നടപടികള്‍
വിജിലന്‍സ് വിഭാഗം
സ്വീകരിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ബി )
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച് നിലവിൽ
വിവിധ ജില്ലകളിലുള്ള എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റുകളില്‍ നിന്ന് മതിയായ
നിയമനങ്ങള്‍ നടന്നിട്ടില്ല എന്ന
വിഷയം വിജിലന്‍സ് സെല്‍
പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ കാലാവധി
2023 നവംബര്‍ മാസത്തില്‍
അവസാനിക്കുന്നതിനാല്‍ ഈ വിഷയം
ഗൗരവമായി പരിശോധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
സമയബന്ധിതമായി
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യാത്തത് സംബന്ധിച്ചുള്ള
പരാതികളില്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ വിവിധ
വകുപ്പുകളിൽ എത്ര പരിശോധനകൾ
വിജിലൻസ് സെല്‍ നടത്തിയെന്ന്
വ്യക്തമാക്കാമോ; പരിശോധനാ
കണ്ടെത്തലുകളില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
വിജിലൻസ് സെൽ
നിര്‍ത്തലാക്കുന്നതിന്
ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2166.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
26/06/2023-ന്
ശേഷം കാറ്റഗറി നമ്പർ 247/2018
മായി ബന്ധപ്പെട്ട തസ്തികയില്‍
റിപ്പോർട്ട് ചെയ്തിട്ടുള്ള
ഒഴിവുകളുടെ എണ്ണം എത്രയെന്നും
പ്രസ്തുത തസ്തികയിലേക്ക് നിയമന
അഡ്വൈസ് നല്‍കുന്നതുമായി
ബന്ധപ്പെട്ട പ്രവൃത്തി ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
2167.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിവിധ
വകുപ്പുകളിലേക്കുള്ള ജില്ലാതല
പി.എസ്.സി. ലിസ്റ്റില്‍ നിന്നും
ജില്ലാ ഓഫീസ് ഇല്ലാത്ത
വകുപ്പുകളിലേയ്ക്ക് ഹെഡ്
ക്വാർട്ടേഴ്‌സ് വേക്കൻസി
പ്രകാരം നിയമിക്കപ്പെടുന്ന
ജീവനക്കാർക്ക് സേവന കാലയളവില്‍
സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ
സാധിക്കുന്നില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ജീവനക്കാർക്ക് സ്വന്തം ജില്ലയിൽ
ജോലി ചെയ്യാന്‍ അന്തര്‍ വകുപ്പ്
സ്ഥലംമാറ്റത്തിൽ ഏതെങ്കിലും
തരത്തിലുള്ള മുൻഗണന
നൽകുന്നുണ്ടോ; ഇവര്‍ക്ക് അന്തർ
വകുപ്പ് സ്ഥലംമാറ്റം
ലഭിക്കുന്നതിന് നിലവില്‍
ഏതെല്ലാം
മാനദണ്ഡങ്ങളാണുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ജീവനക്കാർക്ക് വകുപ്പ്
തലവൻമാരുടെ സമ്മതപ്രകാരം ഇതേ
തസ്തികയിൽ മറ്റൊരു
വകുപ്പിലേക്ക് സ്ഥലംമാറ്റം
ലഭിച്ചാലും സീനിയോറിറ്റി
നഷ്‍ടമാകുകയും ഏറ്റവും
ജൂനിയറായി പ്രൊബേഷൻ ആദ്യം മുതൽ
തുടങ്ങണമെന്നുള്ള പ്രശ്‌നം
ഏതെങ്കിലും രീതിയിൽ പരിഹരിക്കാൻ
സാധിക്കുമോ; എങ്കിൽ ആയതിന്മേൽ
സ്വീകരിക്കാന്‍ കഴിയുന്ന
നടപടികള്‍ വിശദമാക്കുമോ;
(
ഡി )
അന്തർ
വകുപ്പ് സ്ഥലംമാറ്റത്തിന് ഒരു
വർഷത്തില്‍ ഉണ്ടാകുന്ന
ഒഴിവുകളുടെ 10:1 എന്ന
അനുപാതമുള്ളപ്പോൾ തന്നെ
ജില്ലയില്‍ റിപ്പോർട്ട്
ചെയ്യുന്ന ഒഴിവുകളുടെ എണ്ണം
10-ല്‍ കുറവായ സാഹചര്യത്തില്‍
പ്രസ്തുത ജീവനക്കാർക്ക് സ്വന്തം
ജില്ലയിലേക്ക് പോകാൻ കഴിയുന്ന
തരത്തില്‍ അനുപാതത്തിൽ ഇളവ്
നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2168.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
മിനിസ്റ്റീരിയല്‍
സബോര്‍ഡിനേറ്റ് സര്‍വീസസ്
ചട്ടങ്ങള്‍ പ്രത്യേകമായി
പുറപ്പെടുവിച്ചിട്ടില്ലാത്ത
സാഹചര്യത്തിൽ ആയതില്‍ ഏതൊക്കെ
തസ്തികകളാണ്
ഉൾപ്പെട്ടിട്ടുള്ളതെന്നും
പ്രസ്തുത തസ്തികകളുടെ നിയമന
രീതിയും യോഗ്യതകളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കിക്കൊണ്ടുള്ള
ബന്ധപ്പെട്ട സർക്കാർ
ഉത്തരവുകളുടെ പകർപ്പുകൾ
ലഭ്യമാക്കാമോ?
2169.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പതിനഞ്ചാം
നിയമസഭയുടെ നാലാം സമ്മേളനത്തിലെ
ചോദ്യനമ്പർ 1992- ന് സർക്കാർ
നൽകിയിരുന്ന മറുപടിയിൽ
പരാമർശിച്ചിട്ടുള്ള
കെ.എസ്.&എസ്.എസ്.ആര്‍. ലെ
ബന്ധപ്പെട്ട ചട്ടങ്ങൾ ഭേദഗതി
ചെയ്യുന്നതിനുള്ള നടപടികൾ ഏതു
ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
2170.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ
സര്‍വ്വീസ് സംബന്ധമായ
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
ചീഫ് സെക്രട്ടറിതല സമിതി
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(
ബി )
ചില
സര്‍ക്കാര്‍ ഓഫീസുകളില്‍
ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട
പല ആനുകൂല്യങ്ങളും അന്യായമായി
നിഷേധിക്കുന്നത് മൂലം
സര്‍ക്കാരിനെതിരെ നിരവധി
കേസുകള്‍ വരുന്നത്
പരിഹരിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇത്തരം
കേസുകളില്‍ സര്‍ക്കാര്‍ അന്തിമ
ഉത്തരവുകളും സ്പഷ്‌ടീകരണ
ഉത്തരവുകളും നല്‍കിയാലും അവ
പാലിക്കാത്തത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഇത്തരം
വിഷയങ്ങളില്‍ സര്‍ക്കാര്‍
ഉത്തരവുകള്‍ പാലിക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
2171.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ ഓരോ വര്‍ഷവും
പി.എസ്.സി. വഴി നിയമിതരായവരുടെ
എണ്ണം വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
2016
മുതല്‍ പുതുതായി എത്ര
തസ്തികകളാണ് വിവിധ
വകുപ്പുകളില്‍
അനുവദിച്ചിട്ടുള്ളതെന്ന്
തസ്തിക, വകുപ്പ്, വര്‍ഷം എന്നിവ
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
എല്‍.ജി.എസ്. കേഡറില്‍ പത്ത്
വര്‍ഷം സര്‍വ്വീസില്‍
തുടര്‍ച്ചയായി ജോലി ചെയ്ത എത്ര
താല്‌കാലിക ജോലിക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
വകുപ്പ് തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
2172.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം വകുപ്പുകളിൽ
ബയോമെട്രിക് പഞ്ചിംഗ് സംവിധാനം
പൂർണ്ണ തോതിൽ നടപ്പിൽ
വരുത്തിയിട്ടുണ്ട്; പ്രസ്തുത
സംവിധാനം എല്ലാ വകുപ്പുകളിലും
നടപ്പിലാക്കുവാൻ സർക്കാർ നൽകിയ
നിർദ്ദേശങ്ങളും സമയ പരിമിതികളും
ചില വകുപ്പുകൾ ഇനിയും
പാലിച്ചിട്ടില്ലെന്നത് ഗൗരവമായി
കാണുമോ;
(
ബി )
എല്ലാ
സർക്കാർ ഓഫീസുകളിലും
ബയോമെട്രിക് പഞ്ചിംഗ് സംവിധാനം
സമയബന്ധിതമായി ഏർപ്പെടുത്തുവാൻ
നടപടികൾ സ്വീകരിക്കുമോ; സർക്കാർ
നിർദ്ദേശങ്ങൾ അവഗണിച്ച്
പഞ്ചിംഗ് സംവിധാനം
നടപ്പാക്കാത്ത വിവിധ വകുപ്പ്
മേധാവികൾക്കെതിരെ അച്ചടക്ക
നടപടികൾ സ്വീകരിക്കുവാൻ
തയ്യാറാകുമോ; വിശദമാക്കുമോ?
2173.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സര്‍വ്വീസില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണം
ആരംഭിച്ചത് മുതൽ തന്നെ
കമ്പ്യൂട്ടര്‍ യോഗ്യതയുള്ള
ടൈപ്പിസ്റ്റുമാർ കമ്പ്യൂട്ടര്‍
ഉപയോഗിച്ച് ജോലി
ചെയ്തുവരുന്നുണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സര്‍ക്കാര്‍
സര്‍വ്വീസില്‍ ടൈപ്പിസ്റ്റ്
തസ്തിക നിര്‍ത്തലാക്കുന്നതിനോ
പുനര്‍വിന്യസിക്കുന്നതിനോ
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത തസ്തികയിലെ
പ്രൊമോഷന്‍ സാധ്യത
ഇല്ലാതാകുമെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
സി )
ടൈപ്പിസ്റ്റുമാരുടെ
ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്ന
കാര്യം പരിഗണിക്കുമോ; എങ്കില്‍
എന്തൊക്കെ നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ?
2174.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്പാർക്ക്
രേഖകൾ പ്രകാരം സംസ്ഥാനത്ത്
സെക്രട്ടേറിയറ്റ് ഉൾപ്പെടെയുളള
ഓരോ വകുപ്പിലും സ്ഥിരം
തസ്തികകളില്‍ ജോലി ചെയ്യുന്ന
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
സെക്ര
ട്ടേറിയറ്റ് ഉൾപ്പെടെയുളള
വിവിധ വകുപ്പുകളിൽ
താൽക്കാലികാടിസ്ഥാനത്തില്‍
ജോലിയിൽ തുടരുന്ന ജീവനക്കാരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സെക്ര
ട്ടേറിയറ്റിലും വിവിധ
വകപ്പുകളിലും കോൺട്രാക്ട്
അടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും ജോലി
ചെയ്യുന്ന ജീവനക്കാരുടെ എണ്ണം
എത്രയാണ്; വിശദമാക്കുമോ;
(
ഡി )
സ്പാർക്കിലെ
രേഖകൾ പ്രകാരം സ്ഥിരം
ജീവനക്കാര്‍ക്കും താൽക്കാലിക,
കോൺട്രാക്ട്,
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന ജീവനക്കാര്‍ക്കുമായി
ഓരോ വിഭാഗത്തിലും ഒരു മാസം
ശമ്പളയിനത്തിലും മറ്റുമായി എത്ര
തുകയാണ് ചെലവഴിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
2175.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആകെ എത്ര സ്ഥിരം സർക്കാർ
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
എത്ര
താൽക്കാലിക ജീവനക്കാരുണ്ട്
എന്ന് വ്യക്തമാക്കാമോ;
(
സി )
2016
മെയ് മാസത്തിന് ശേഷം എത്ര പേരെ
താൽക്കാലികമായി നിയമിച്ചുവെന്ന്
വർഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
2176.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജില്ലാ
കളക്ടറുടെ കാര്യാലയങ്ങളിൽ
ഇലക്ഷൻ വിഭാഗത്തിൽ ഉള്ള
സാങ്ഷൻഡ് സ്ട്രെങ്ത്
എത്രയാണെന്നും
അനുവദിച്ചിട്ടുള്ള
പോസ്റ്റുകളുടെ തസ്തിക
തിരിച്ചുള്ള വിവരവും ഈ
തസ്തികൾക്ക് ശമ്പളം നൽകുന്ന
ഹെഡ് ഓഫ് അക്കൗണ്ട് ഏതാണെന്നും
വിശദമാക്കാമോ;
(
ബി )
കേന്ദ്ര
തിരഞ്ഞെടുപ്പ് കമ്മീഷന്റെ
നിർദ്ദേശ പ്രകാരം ഓരോ
മണ്ഡലത്തിനും ഓരോ എ.ഇ,ആർ.ഒ.
(അസിസ്റ്റൻറ് ഇലക്റ്ററൽ
രജിസ്ട്രേഷൻ ഓഫീസർ) മാരെയും,
ജില്ലാ കളക്ടറുടെ
കാര്യാലയത്തിലെ തിരഞ്ഞെടുപ്പ്
വിഭാഗങ്ങൾ,താലൂക്ക് ഇലക്ട്‌റൽ
രജിസ്ട്രേഷൻ ഓഫീസറുടെ
കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ
ക്ലർക്ക്മാർ ഉൾപ്പടെ ഉള്ള
സ്റ്റാഫിനെയും നിയമിയ്ക്കണം
എന്നുള്ള നിർദ്ദേശം
വന്നിട്ടുണ്ടോ; എങ്കിൽ ആയതിന്റെ
പകർപ്പ് ലഭ്യമാക്കാമോ; പ്രസ്തുത
നിർദ്ദേശം സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
താലൂക്ക്
ഇലക്ട്‌റൽ രജിസ്ട്രേഷൻ ഓഫീസറുടെ
തിരഞ്ഞെടുപ്പ് വിഭാഗങ്ങളിൽ ഉള്ള
സാങ്ഷൻഡ് സ്ട്രെങ്ത്
എത്രയാണെന്നും അവരുടെ സാലറി
നല്കുന്ന ഹെഡ് ഓഫ് അക്കൗണ്ട്
ഏതാണെന്നും വ്യക്തമാക്കാമോ?
2177.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫോണിന്റെ
ഒന്നാം ഘട്ട പ്രവര്‍ത്തനത്തോടെ
സംസ്ഥാനത്ത് എത്ര
കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍
കണക്ഷന്‍ ലഭ്യമായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
വിവിധ
ജില്ലകളിലായി എത്ര
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങള്‍ കെ-ഫോൺ ശൃഖംലയുടെ
ഭാഗമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
2178.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇലക്ട്രോണിക്സ്
& വിവരസാങ്കേതിക വിദ്യ
വകുപ്പിന്റെ കീഴിൽ
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ
ആഭിമുഖ്യത്തിൽ നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന ഇന്ത്യ ഇന്നവേഷൻ
സെന്റർ ഫോർ ഗ്രാഫീന്റെ
പ്രവർത്തന പുരോഗതി
വിശദമാക്കുമോ?
2179.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിര്‍മ്മിത ബുദ്ധി ഹബ്ബായി
മാറ്റുന്നതിന് എന്തൊക്കെ
പദ്ധതികളാണ് വിഭാവനം ചെയ്ത്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
അപ്പ്
സ്കില്ലിങ്, റീസ്‌കില്ലിങ്
എന്നിവക്ക് വേണ്ടി ടെക് സ്കൂള്‍
എന്ന ആശയം കേരള
സ്റ്റാര്‍ട്ടപ്പ് മിഷന്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കേരള
സ്റ്റാര്‍ട്ടപ്പ് മിഷന്റെ
പ്രവര്‍ത്തനം എല്ലാ ജില്ലകളിലും
വ്യാപിക്കുന്നതിനും ആപ്പിന്റെ
സ്കില്‍ പാര്‍ക്കുകള്‍
കേന്ദ്രീകരിച്ച് ആക്സിലറേറ്റര്‍
പ്രോഗ്രാമുകള്‍
വിപുലീകരിക്കുന്നതിനുമായി നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഡിജിറ്റല്‍
യൂണിവേഴ്സിറ്റിയുടെ പഠന
കേന്ദ്രങ്ങള്‍ ആലപ്പുഴയില്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
2180.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ-ഫോണ്‍
പദ്ധതി വഴി സംസ്ഥാനത്ത്
ഇതിനോടകം എത്ര സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ്
കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
മട്ടന്നൂര്‍
നിയോജക മണ്ഡലത്തില്‍ കെ-ഫോണ്‍
ഇന്റര്‍നെറ്റ് കണക്ഷന്‍
ലഭ്യമാക്കിയ സ്ഥാപനങ്ങളുടെ
വിശദാംശം നല്‍കാമോ;
(
സി )
പൊതു
ജനങ്ങള്‍ക്ക് പൂര്‍ണ്ണതോതില്‍
കെ-ഫോണ്‍ ഇന്റര്‍നെറ്റ്
കണക്ഷന്‍ ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
2181.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തില്‍ കെ-ഫോണ്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ആദ്യഘട്ടത്തില്‍ എത്ര
കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;
(
ബി )
കെ-ഫോണ്‍
സൗജന്യനിരക്കില്‍ വീടുകളില്‍
ലഭ്യമാക്കാന്‍ അപേക്ഷ
സ്വീകരിച്ചു തുടങ്ങിയോ;
വിശദമാക്കാമോ?
2182.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ കെ-ഫോണ്‍
പദ്ധതിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
കുട്ടംപുഴ
പഞ്ചായത്തിലെ ആദിവാസി ഊരുകളിലും
കെ-ഫോണ്‍ കണക്ടിവിറ്റി
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
2183.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന്‍കിട
ടെലികോം കമ്പനികള്‍
മത്സരിക്കുന്ന ഇന്റര്‍നെറ്റ്
മേഖലയില്‍ ഒരു ജനകീയ ബദല്‍
പദ്ധതിയായ കെ-ഫോണ്‍
ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിനെ
പ്രേരിപ്പിച്ച ഘടകങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ സുഗമവും
കാര്യക്ഷമതയോടു കൂടിയതുമായ
നടത്തിപ്പിനായി എന്തെല്ലാം
പ്രാഥമിക നടപടികളാണ്
സ്വീകരിച്ചതെന്ന് വിശദമാക്കുമോ;
(
സി )
പദ്ധതിയുടെ
സുഗമവും കാര്യക്ഷമവുമായ
നടത്തിപ്പിനായി ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ?
2184.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
വി ജോയി
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കോവിഡ് മൂലം ഉണ്ടായിട്ടുള്ള
പ്രതിസന്ധികള്‍ മറികടന്ന് ഐ.ടി.
മേഖലയുടെ വികസനത്തിന്
വഴിയൊരുക്കുന്നതിനായി നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കുമോ;
(
ബി )
ഐ.ടി.
മേഖലയില്‍ താങ്ങാവുന്ന
വേതനത്തില്‍ ഏറ്റവും മികച്ച
പ്രതിഭകളെ ലഭിക്കുന്ന നാടെന്ന
ഖ്യാതിയിലും സംസ്ഥാനത്തെ ഐ.ടി.
മേഖലയെ ഏഷ്യയില്‍ ഒന്നാം
സ്ഥാനത്തും ആഗോളതലത്തില്‍ നാലാം
സ്ഥാനത്തും എത്തിക്കുന്നതിലും
സര്‍ക്കാരിന്റെ ഇടപെടല്‍
ഗുണകരമായിട്ടുണ്ടെന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
സി )
കേരള
സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിദേശ
രാജ്യങ്ങളില്‍ തുടങ്ങുന്ന
സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി
കേന്ദ്രങ്ങളുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; ഏതെല്ലാം
രാജ്യങ്ങളിലാണ് ഇന്‍ഫിനിറ്റി
കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
2185.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ ആകെ എത്ര
വീടുകളിലും ഏതെല്ലാം
ഓഫീസുകളിലും കെ-ഫോണ്‍ കണക്ഷന്‍
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഈ വര്‍ഷം ഇനിയും
എത്ര വീടുകളിലും ഏതെല്ലാം
ഓഫീസുകളിലും കണക്ഷന്‍ നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
പഞ്ചായത്ത്, നഗരസഭ എന്നിവ
തിരിച്ച് വ്യക്തമാക്കാമോ?
2186.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ്(എ.ഐ.)
അടിസ്ഥാനമാക്കിയുള്ള
സാങ്കേതികവിദ്യ സമസ്തമേഖലയിലും
വിപ്ലവകരമായ മാറ്റങ്ങള്‍
കൊണ്ടുവന്നിരിക്കുകയാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
വിശദമാക്കാമോ;
(
ബി )
പുതിയകാല
തൊഴില്‍, സംരംഭകത്വ വിപണിയില്‍
മത്സരക്ഷമതയോടെ
നിലനില്‍ക്കണമെങ്കില്‍ എ.ഐ.,
എം.എല്‍.(മെഷീന്‍ ലേണിങ്)
സാങ്കേതികവിദ്യകളില്‍ ശക്തമായ
അടിത്തറയും നൈപുണ്യവും
അനിവാര്യമാണെന്ന്
കരുതുന്നുണ്ടോ; വിശദമാക്കാമോ;
(
സി )
വ്യവസായ
നയത്തില്‍ മുന്‍ഗണനാ
മേഖലയിലുള്‍പ്പെടുത്തപ്പെട്ടതോടെ
നിര്‍മ്മിത ബുദ്ധി,
റോബോട്ടിക്‌സ് സാങ്കേതിക
വിദ്യകളുമായി ബന്ധപ്പെട്ട പുതിയ
സംരംഭകത്വ അവസരങ്ങള്‍
സംസ്ഥാനത്ത്
രൂപപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സംസ്ഥാന
തലസ്ഥാനത്തെ നിർമ്മിതബുദ്ധിയുടെ
ഹബ്ബാക്കി മാറ്റുന്നതിന്
നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്
മിഷന്റെ മേൽനോട്ടത്തിൽ
ടെക്നോസിറ്റിയിൽ എമേർജിങ്
ടെക്നോളജീസ് സ്റ്റാർട്ടപ് ഹബ്ബ്
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
ഒ.പി.ജി.ഡബ്ല്യു.
കേബിളുകളുടെ വില
2187.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ-ഫോൺ
പദ്ധതിക്കുവേണ്ടി എൽ.എസ്. കേബിൾ
എന്ന സ്ഥാപനം നൽകിയ
ഒ.പി.ജി.ഡബ്ല്യു. കേബിളുകൾക്ക്
കെ.എസ്.ഇ.ബി. വാങ്ങുന്ന
കേബിളുകളെക്കാൾ ആറ്
ഇരട്ടിയിലധികം വില ഉണ്ടെന്നുള്ള
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച് വിജിലൻസ് അന്വേഷണം
നടക്കുന്നുണ്ടോ; വിശദാംശം
നൽകുമോ?
2188.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ നിലവിൽ കെ-ഫോൺ സേവനം
ലഭിക്കുന്ന കുടുംബങ്ങളുടെ
പേരുവിവരം ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ നിലവിൽ ഏതെല്ലാം
സ്ഥാപനങ്ങൾക്ക് കെ-ഫോൺ സേവനം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2189.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
സൈബർ പാർക്കിന്റെ രണ്ടാംഘട്ട
വികസന പ്രവർത്തനങ്ങളുടെ ഭാഗമായി
ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ
എന്തെല്ലാമാണ്;
(
ബി )
ഇതിനായി
ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
അതിൽനിന്നും എത്ര തുക
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ?
2190.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
മണ്ഡലത്തില്‍ എത്ര അക്ഷയ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
അക്ഷയ കേന്ദ്രങ്ങളില്‍
ഏതെങ്കിലും നിലവില്‍
പ്രവര്‍ത്തിക്കുന്നില്ല എന്ന്
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
അത് എത്രയെണ്ണമാണെന്നും
ഏതെല്ലാമെന്നും പഞ്ചായത്ത്
തിരിച്ചു വ്യക്തമാക്കാമോ;
(
സി )
പാറശാല
മണ്ഡലത്തില്‍ പുതുതായി അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള എത്ര
അപേക്ഷകള്‍ ലഭ്യമായിട്ടുണ്ട്
എന്നുള്ള വിവരം അറിയിക്കാമോ?
2191.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി, പട്ടികവർഗ്ഗ,
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട
വിദ്യാർത്ഥികള്‍ ഗ്രാന്റും
മറ്റ് കാര്യങ്ങള്‍ക്കും അക്ഷയ
കേന്ദ്രങ്ങള്‍ വഴി അപേക്ഷകൾ
സമർപ്പിക്കുമ്പോള്‍ പ്രസ്തുത
കേന്ദ്രങ്ങള്‍ വിദ്യാർത്ഥികളിൽ
നിന്നും അധിക ഫീസ്
ഈടാക്കുന്നതായ പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത് എന്ന്
വ്യക്തമാക്കാമോ?
2192.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അക്ഷയ
കേന്ദ്രങ്ങള്‍ വഴിയുള്ള
സേവനങ്ങള്‍ക്ക് അമിത ഫീസ്
ഈടാക്കുന്നതും ഫീസ് ഒഴിവാക്കിയ
സേവനങ്ങള്‍ക്ക് പണം
ഈടാക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അത്തരം
പ്രവണതകള്‍ തടയുന്നതിന്
എന്തെല്ലാം കര്‍ശന നടപടികള്‍
സ്വീകരിക്കുമെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
കേന്ദ്രങ്ങളില്‍ പ്രതിമാസ
പരിശോധന ഏര്‍പ്പെടുത്തുന്നത്
പരിഗണിക്കുമോയെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
കേന്ദ്രങ്ങളെക്കുറിച്ച്
പൊതുജനങ്ങള്‍ക്കുള്ള പരാതി
സ്വീകരിക്കുന്നതിന് നിലവില്‍
എന്തെങ്കിലും സംവിധാനങ്ങളുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
2193.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
താലൂക്ക് പരിധിയില്‍
പ്രവര്‍ത്തിച്ചുവരുന്ന അക്ഷയ
കേന്ദ്രങ്ങള്‍ ഏതെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കൊല്ലം
താലൂക്ക് പരിധിയില്‍ പുതുതായി
അക്ഷയ കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ; എങ്കില്‍
അതിനായി സ്വീകരിച്ചുവരുന്ന
നടപടികളുള്‍പ്പെടെയുള്ള
വിശദവിവരം ലഭ്യമാക്കുമോ?
2194.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം എത്ര അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന വിവരം
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
ഏതെല്ലാം
കേന്ദ്രങ്ങളില്‍ പുതുതായി അക്ഷയ
കേന്ദ്രം ആരംഭിക്കുന്നതിനുള്ള
നടപടി ആരംഭിച്ചിട്ടുണ്ട്;
നടപടിക്രമങ്ങളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
സി )
അക്ഷയ
കേന്ദ്രങ്ങളുടെ നടത്തിപ്പവകാശം
ഏതെല്ലാം സാഹചര്യങ്ങളിലാണ്
റദ്ദാക്കപ്പെടുന്നത്; ആയത്
സംബന്ധിച്ച വ്യവസ്ഥകള്‍
നിലവിലുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
2195.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓരോ
മണ്ഡലത്തിലും നൂറ് വീടുകള്‍ക്ക്
സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍
നല്‍കുന്നതിന്റെ ഭാഗമായി
പാറശ്ശാല മണ്ഡലത്തിലെ ഒന്‍പത്
ഗ്രാമപഞ്ചായത്തുകളില്‍ നിന്നും
ലഭിച്ച അപേക്ഷകളിന്മേല്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
2196.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കടയില്‍
റൂറല്‍ ഐ.റ്റി. ബിസിനസ്
ഇന്‍കുബേറ്റര്‍, നോളജ് വില്ലേജ്
സെന്റർ എന്നിവ ആരംഭിയ്ക്കുന്നത്
സംബന്ധിച്ചുള്ള നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് നം. ഐ.ടി.
സെൽ-2/120/2023_ ഐ..ടി.ഡി.,
തീയതി 03.06.2023 പ്രകാരം
സി.ഇ.ഒ. സ്റ്റാര്‍ട്ടപ്പ്
മിഷനോട് റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടതിന്റെ തുടര്‍നടപടി
വിശദമാക്കാമോ?
2197.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തിലാണ് കെ-ഫോണ്‍ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ ഓരോ പഞ്ചായത്തിലും
നല്‍കിയ കണക്ഷന്‍ എത്രയെന്ന്
വിശദമാക്കാമോ?
2198.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ 2023 വരെയുള്ള കാലയളവില്‍
ഐ.ടി., ഐ.ടി. അനുബന്ധ
വ്യവസായങ്ങള്‍ വഴി എത്ര രൂപയുടെ
കയറ്റുമതി നടന്നിട്ടുണ്ടെന്ന
വിവരം വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ഐ.ടി. മേഖലയില്‍
എത്ര രൂപയുടെ നിക്ഷേപം
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2199.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജൂണ്‍
ഐ.ടി. സൊല്യുഷന്‍സ് എന്ന
സ്ഥാപനവുമായി സി-ഡിറ്റ്
ഏതെങ്കിലും ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തിന്റെ വൈസ്
പ്രസിഡന്‍റ് ആയ ശ്രീ. ഗിരീഷ്
ബാബു എന്ന വ്യക്തിയുമായി
ബന്ധപ്പെട്ട നിബോധാ
ടെക്നോളജീസ്, എക്സ്പെര്‍ട്ട്
ലാബ് ടെക്നോളജീസ് തുടങ്ങിയ
സ്ഥാപനങ്ങള്‍ക്ക് സി-ഡിറ്റ്
എത്ര തുകയ്ക്കുള്ള വര്‍ക്ക്
ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ; ഈ പ്രവൃത്തികള്‍
പ്രസ്തുത സ്ഥാപനങ്ങള്‍
പൂര്‍ത്തിയാക്കി
നല്‍കിയിട്ടുണ്ടോ;
(
സി )
പ്രസ്തുത
വര്‍ക്ക് ഓര്‍ഡറുകളുമായി
ബന്ധപ്പെട്ട് എത്ര തുക ഇതുവരെ
സി-ഡിറ്റ് നല്‍കിയിട്ടുണ്ട്;
മുഴുവന്‍ തുക നല്‍കിയിട്ടില്ല
എങ്കില്‍ എന്തുകൊണ്ടെന്നു
വ്യക്തമാക്കുമോ;
(
ഡി )
ശ്രീ.ഗിരീഷ്
ബാബു എന്ന വ്യക്തി 2016-21
കാലയളവിലെ സര്‍ക്കാരിന്റെ
കാലത്ത് സി-ഡിറ്റ്,
കെ.എസ്.എഫ്.ഇ. തുടങ്ങിയ
സ്ഥാപനങ്ങളില്‍ ഐ.ടി.
ഉപദേശകനായി
പ്രവര്‍ത്തിച്ചിട്ടുണ്ടോ;
ആയതിന് ഇദ്ദേഹത്തിന്
പ്രതിഫലമായി എത്ര തുക
നല്‍കിയിട്ടുണ്ട്;
(
ഇ )
ടെണ്ടര്‍
പ്രക്രിയയിലൂടെയാണോ
മേല്‍പ്പറഞ്ഞ മൂന്നു കമ്പനികളെ
സി-ഡിറ്റ് തിരഞ്ഞെടുത്തത് എന്നു
വ്യക്തമാക്കുമോ;
അപ്രകാരമല്ലെങ്കില്‍ എന്തു
കൊണ്ടെന്നു വിശദമാക്കുമോ;
(
എഫ് )
പ്രസ്തുത
കമ്പനികള്‍ വഴി ബിനാമി
ഇടപാടുകള്‍ നടക്കുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
2200.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ-ഫോണ്‍
പദ്ധതിയുടെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തിലെ ഒരോ പഞ്ചായത്തിലും
നൂറ് വീടുകള്‍ക്ക് സൗജന്യമായി
കണക്ഷന്‍ നല്‍കുന്നതിന്റെ
ഭാഗമായി ഓരോ
ഗ്രാമപഞ്ചായത്തുകളില്‍ നിന്നും
ലഭിച്ച അപേക്ഷകളിന്മേൽ ഇതുവരെ
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(
സി )
അപേക്ഷിക്കുന്ന
എല്ലാവര്‍ക്കും കണക്ഷന്‍
നല്‍കാന്‍ കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
2201.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ഡിറ്റ്
രജിസ്ട്രാര്‍ ആയിരുന്ന ഡോ.
പി.വി. ഉണ്ണികൃഷ്ണന് 08.02.1992
മുതല്‍ 07.02.1994 വരെ രണ്ടു
വര്‍ഷത്തേയ്ക്ക് സാലറിയോടുള്ള
സ്റ്റഡി ലീവ്
അനുവദിച്ചിട്ടുണ്ടോ; 09.05.2001
ല്‍ സി-ഡിറ്റ്
/01/പി.ആർ.ഒ./2001/37 നമ്പര്‍
പ്രൊസീഡിങ്ങ്സ് സി-ഡിറ്റ്
ഇറക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ലീവ്
സാലറി നല്‍കികൊണ്ട് പഠനാവധി
ചട്ടങ്ങളില്‍ ഡോ.പി.വി
ഉണ്ണികൃഷ്ണന് നല്‍കിയിട്ടുള്ള
ഇളവ് സര്‍ക്കാര്‍ അംഗീകാരത്തിന്
വിധേയമായിട്ടായിരിക്കുമെന്ന്
പ്രസ്തുത പ്രൊസീഡിങ്ങ്സില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
(
സി )
ഡോ.പി.വി.
ഉണ്ണികൃഷ്ണന് പഠനാവധി
ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച്
ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ് ലഭ്യമാക്കുമോ;
(
ഡി )
പഠനാവധി
ചട്ടങ്ങളിൽ നൽകിയ ഇളവ്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടില്ലായെങ്കില്‍
ഡോ. പി.വി ഉണ്ണികൃഷ്ണന്
അനധികൃതമായി നല്‍കിയ ലീവും ലീവ്
സാലറിയും സര്‍വീസും
പ്രൊമോഷനുകളും പരിശോധിക്കുമോ;
(
ഇ )
സര്‍വ്വീസ്
കാലാവധിയായി കണക്കുകൂട്ടാന്‍
പറ്റാത്ത നാല് വര്‍ഷത്തെ ലീവ്
ഫോര്‍ സ്റ്റഡി പര്‍പ്പസ് എങ്ങനെ
സര്‍വീസിനായി പരിഗണിക്കുന്ന
സ്റ്റഡി ലീവ് ആയി മാറിയെന്നും
പ്രസ്തുത ലീവ് കാലയളവില്‍
ഡോ.പി.വി ഉണ്ണികൃഷ്ണന്‍ പഠനം
പൂര്‍ത്തിയാക്കാതിരുന്നിട്ടും
ഇക്കാലയളവ് ഏതു ചട്ടപ്രകാരമാണ്
സര്‍വീസ് ആയി പരിഗണിച്ചതെന്നും
വ്യക്തമാക്കുമോ?
2202.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നീണ്ടകര,
പാറശ്ശാല താലുക്ക്
ആശുപത്രികളില്‍ റെസണന്‍സ്
എഞ്ചിനീയറിംഗ് എന്ന സ്ഥാപനം
മുഖേന സി.സി.ടി.വി.
സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്
അഴിമതി നടത്തിയവര്‍ക്കെതിരെ
ക്രിമിനല്‍ നടപടി
സ്വീകരിക്കണമെന്ന നിര്‍ദ്ദേശം
സി-ഡിറ്റിനു നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(
ബി )
നീണ്ടകര,
പാറശ്ശാല താലുക്ക്
ആശുപത്രികളില്‍ സി.സി.ടി.വി.
സ്ഥാപിച്ചതിന് പ്രസ്തുത
ആശുപത്രികള്‍ക്ക് എത്ര
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത നഷ്ടം
എങ്ങനെയാണ്
തിട്ടപ്പെടുത്തിയതെന്നു
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പരാതിയിന്‍മേലുള്ള
അന്വേഷണത്തിന്റെ പുരോഗതി
അറിയിക്കുമോ;
(
ഡി )
സര്‍ക്കാരിന്
കിട്ടിയ പരാതിയില്‍ താലൂക്ക്
ആശുപത്രികള്‍ കൂടാതെ മ്യൂസിയം,
കാപെക്സ് തുടങ്ങിയ
സ്ഥാപനങ്ങളിലും സി.സി.ടി.വി.
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ക്രമക്കേടുകള്‍
ഉള്‍പ്പടെയുള്ള പരാതിയില്‍
പോലിസ് അന്വേഷണത്തിനുള്ള
കാലതാമസം എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
2203.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തില്‍ കെ-ഫോണ്‍ സേവനം
ലഭ്യമായ സ്ഥലങ്ങളും
സ്ഥാപനങ്ങളും ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
മണ്ഡലത്തില്‍
എവിടെയൊക്കെയാണ് പുതുതായി
കെ-ഫോണ്‍ സേവനം ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്ഥാപനങ്ങള്‍ക്ക്
കെ-ഫോണ്‍ സേവനം
ലഭിക്കുന്നതിനാവശ്യമായ
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വിശദമാക്കുമോ?
2204.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-23
കാലയളവില്‍ ഐ.റ്റി, ഐ.റ്റി.
അനുബന്ധ വ്യവസായങ്ങള്‍ വഴി എത്ര
രൂപയുടെ കയറ്റുമതി നടത്തി
എന്നത് വര്‍ഷം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
വിജ്ഞാനാധിഷ്ഠിത
സമ്പദ്‍വ്യവസ്ഥ
സ്ഥാപിക്കുന്നതിന്
ലക്ഷ്യമിട്ടുള്ള കേരള നോളജ്
എക്കണോമി മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
2205.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സി-ഡിറ്റിനെ
വിഭജിച്ച് കമ്പനി
രൂപീകരിക്കാനുള്ള ശ്രമങ്ങളില്‍
ആശങ്ക രേഖപ്പെടുത്തികൊണ്ട്
സി-ഡിറ്റ് എംപ്ലോയീസ്
ഓര്‍ഗനൈസേഷന്‍ 18.10.2022
തീയതിയായി സി.ഇ.ഒ./2022/6 നമ്പർ
കത്ത് നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കത്തിന്മേൽ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(
സി )
കമ്പനി
രൂപീകരണവുമായി ബന്ധപ്പെട്ട്
ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ട് തയ്യാറാക്കിയ
വ്യക്തികള്‍ ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഡി.പി.ആര്‍.
തയ്യാറാക്കാന്‍ ഏതെങ്കിലും
സ്ഥാപനത്തിന്റെയോ
വിദഗ്ദ്ധരുടെയോ സഹായം
തേടിയിരുന്നോ; ഉണ്ടെങ്കില്‍
അതിന്റെ ഉത്തരവ് ലഭ്യമാക്കുമോ;
(
ഇ )
ഡി.പി.ആര്‍.
തയ്യാറാക്കാന്‍ സി-ഡിറ്റിലെ
ഉന്നത ഉദ്യോഗസ്ഥരുടെ കമ്മിറ്റി
രൂപീകരിച്ചിരുന്നോ; എങ്കിൽ
ഉത്തരവ് ലഭ്യമാക്കുമോ?
2206.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ-ഫോണിന്റെ
രണ്ടാം ഘട്ട
പ്രവര്‍ത്തനത്തിന്റെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ബി.പി.എല്‍.
കുടുംബങ്ങള്‍ക്ക് സൗജന്യമായി
ഇന്റര്‍നെറ്റ് കണക്ഷൻ നല്‍കുന്ന
പ്രവര്‍ത്തനത്തിന്റെ പുരോഗതി
അറിയിക്കാമോ;
(
സി )
ബി.പി.എല്‍.
അല്ലാത്ത കുടുംബങ്ങള്‍ക്ക്
ഇന്റര്‍നെറ്റ് കണക്ഷൻ
ലഭ്യമാക്കുന്നതിനുള്ള പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ?
2207.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന്
ചികിത്സാ ധനസഹായമായി എത്ര
തുകയാണ് അനുവദിച്ചിട്ടുളളതെന്ന്
ജില്ലകള്‍ തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ?
2208.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്ടെ
എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾ
ചർച്ച ചെയ്യാൻ എൻഡോസൾഫാൻ
പീഡിതമുന്നണി പ്രതിനിധികളുമായി
മുഖ്യമന്ത്രി അവസാനമായി ചർച്ച
നടത്തിയത് എപ്പോള്‍
എവിടെവെച്ചായിരുന്നുവെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ചർച്ചയിൽ ആരെല്ലാം
പങ്കെടുത്തുവെന്നും തീരുമാനങ്ങൾ
എന്തൊക്കെയായിരുന്നുവെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തീരുമാനങ്ങളുടെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
തീരുമാനങ്ങളിൽ
നടപ്പിലാക്കിയവയും
നടപ്പാക്കാത്തവയുമായ
തീരുമാനങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
എങ്കില്‍
തീരുമാനങ്ങൾ നടപ്പിലാക്കാൻ
കഴിയാത്തതിനുള്ള കാരണം
വിശദമാക്കാമോ?
2209.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി വഴി 2011 മെയ്
മുതല്‍ 2016 ജൂണ്‍ വരെയുള്ള
കാലയളവില്‍ എത്ര പേര്‍ക്ക്
ചികിത്സാ സഹായം നല്‍കിയെന്നും
എത്ര തുക പ്രസ്തുത ഇനത്തില്‍
ചെലവായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ മേൽ സൂചിപ്പിച്ച
പദ്ധതിയിൽനിന്നും ചികിത്സാ
സഹായമല്ലാതെ എത്ര തുക
ചെലവായിട്ടുണ്ടെന്നും അവ
ഏതെല്ലാമാണെന്നും തരംതിരിച്ച്
വിശദമാക്കാമോ:;
(
സി )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്നും
2016 മെയ് മുതൽ ഇതുവരെയുള്ള
കാലയളവില്‍ എത്ര പേര്‍ക്ക്
ചികിത്സാ സഹായം നൽകിയെന്ന്
വ്യക്തമാക്കാമോ?
2210.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സില്‍വര്‍
ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ
റെയില്‍പാത സംബന്ധിച്ച് ഇ.
ശ്രീധരൻ സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സര്‍ക്കാര്‍
എന്ത് നടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
2211.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ സുല്‍ത്താന്‍
കനാലിന്റെ തകര്‍ന്ന
പാര്‍ശ്വഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിന്
ഇന്‍ലാന്റ് ആന്റ് നാവിഗേഷന്‍
വകുപ്പ് മുഖേന 5.8 കോടി രൂപയുടെ
ഭരണാനുമതി ലഭിച്ച പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
2212.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാര്‍
പുറപ്പെടുവിച്ച 2019-ലെ തീരദേശ
പരിപാലന വിജ്ഞാപന പ്രകാരമുള്ള
തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന
മന്ത്രാലയത്തിന്
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
2213.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ ഇന്‍ലാന്റ്
നാവിഗേഷന്‍ മുഖേന
നടപ്പിലാക്കിവരുന്ന
പ്രവൃത്തികള്‍ വിശദമാക്കാമോ?
2214.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശീയ
ജലപാതയുടെ ഭാഗമായുള്ള
നീലേശ്വരം-ബേക്കൽ ജലപാത
നടപ്പിലാക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
പദ്ധതി
നിർവഹണത്തിന്റെ ഭാഗമായി
ഏറ്റെടുക്കേണ്ട ഭൂമി
സംബന്ധിച്ചും ആയതിന് നൽകുന്ന
നഷ്ടപരിഹാര തുക
സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പാത വരുന്നതോടെ എന്തൊക്കെ
നേട്ടങ്ങളാണ് പ്രദേശത്ത്
ഉണ്ടാകുന്നതെന്ന് പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
2215.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പ്രവാസികളുടെ
ക്ഷേമവുമായി ബന്ധപ്പെട്ട്
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ എത്ര പേര്‍ക്ക്
പുതുതായി പ്രവാസി പെന്‍ഷന്‍
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
2216.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നോര്‍ക്ക റൂട്ട്സ് മുഖേന
പ്രവാസികള്‍ക്ക് നല്‍കി വരുന്ന
സേവനങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
പ്രവാസികള്‍ക്ക്
പുതിയതായി സേവനങ്ങള്‍ നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
2217.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
കെ ബി ഗണേഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസികള്‍ക്ക്
വലിയ അവസരങ്ങള്‍ പ്രദാനം ചെയ്ത
ലോകകേരളസഭയുടെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രവാസികളുടെ
കാതലായ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ ലോകകേരളസഭയിലൂടെ
എന്തൊക്കെ പുതിയ പരിപാടികള്‍
ആവിഷ്ക്കരിക്കുമെന്ന്
വ്യക്തമാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ഇന്ത്യയിലെ
എല്ലാ സംസ്ഥാനങ്ങളിലും
ലോകകേരളസഭയുടെ ആഭിമുഖ്യത്തില്‍
ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ
കേരള ഹൗസുകളും സാംസ്കാരിക
കേന്ദ്രങ്ങളും
സ്ഥാപിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
2218.
ഡോ.
എം. കെ. മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സമീപ
കാലത്ത് പത്രപ്രവർത്തകർക്കെതിരെ
രജിസ്റ്റർ ചെയ്ത പോലീസ് കേസിനെ
തുടർന്ന് പത്ര ഓഫീസുകൾ റെയ്ഡ്
ചെയ്തിരുന്നോ;
(
ബി )
പ്രസ്തുത
റെയ്ഡുകളിൽ ജീവനക്കാരുടെയും
ഓഫീസിലെയും മൊബൈൽ ഫോണുകൾ,
കമ്പ്യൂട്ടറുകൾ എന്നിവ
പിടിച്ചെടുത്തിട്ടുണ്ടോ;
(
സി )
മാധ്യമപ്രവർത്തകരുടെ
ഫോൺ പിടിച്ചെടുത്തത്
നടപടിക്രമങ്ങൾ
പാലിച്ചായിരുന്നോ;
ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ
പരാമർശം ഉണ്ടായിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
2219.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രി
സംസാരിക്കുന്നതിനിടയിൽ മൈക്കിൽ
നിന്നും ഹൗളിങ് വന്നതിനെ
തുടർന്ന് തിരുവനന്തപുരത്ത്
പോലീസ് കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടെങ്കിൽ ആരുടെ
പരാതി/ നിർദ്ദേശ പ്രകാരമാണ്
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംഭവത്തെ തുടർന്ന് മൈക്ക്
ഉടമയോടു മൈക്ക് സെറ്റും അനുബന്ധ
ഉപകരണങ്ങളും പോലീസ് ഹാജരാക്കാൻ
ആവശ്യപ്പെട്ടിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
സി )
മൈക്ക്
ഉടമ ഹാജരാക്കിയ മൈക്ക് സെറ്റും
അനുബന്ധ ഉപകരണങ്ങളും പോലീസ്
പരിശോധിച്ചിരുന്നോ; പരിശോധനയിൽ
എന്തൊക്കെയാണ് കണ്ടെത്തിയതെന്ന്
വിശദമാക്കാമോ;
(
ഡി )
കേസ്
വിവാദമായതിനെ തുടർന്ന്
എഫ്.ഐ.ആർ.
റദ്ദാക്കിയിരുന്നോയെന്ന്
വ്യക്തമാക്കാമോ?
2220.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്രിമിനൽ
കേസുകളിൽ പ്രതികളായ അന്യസംസ്ഥാന
തൊഴിലാളികൾ സംസ്ഥാനത്ത്
എത്തിച്ചേർന്ന്
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു
എന്നത് ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ ഇതു തടയാൻ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
ആലുവയിൽ
പിഞ്ചു കുഞ്ഞിനെ ക്രൂരമായി
ബലാത്സംഗം ചെയ്ത്
കൊലപ്പെടുത്തിയ സംഭവത്തിലും
മലപ്പുറം ചേളാരിയിൽ നാല്
വയസ്സുകാരിയെ പീഡിപ്പിച്ച
കേസിന്റെ പശ്ചാത്തലത്തിലും
അന്യസംസ്ഥാനങ്ങളിൽ നിന്നും
ക്രിമിനൽ പശ്ചാത്തലമുള്ളവർ
സംസ്ഥാനത്ത് എത്തി
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്
തടയാൻ സത്വര നടപടികൾ
സ്വീകരിക്കുമോ?
2221.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൗരത്വ സമരവുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്ത എത്ര
കേസുകളില്‍ ചാര്‍ജ്ജ് ഷീറ്റ്
സമര്‍പ്പിച്ചിട്ടുണ്ട്;
(
ബി )
ചാര്‍ജ്
ഷീറ്റ് സമര്‍പ്പിച്ച എത്ര
കേസുകള്‍
പിൻവലിച്ചിട്ടുണ്ടെന്നും എത്ര
കേസുകളാണ് റഫര്‍
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
എത്ര
കേസുകള്‍
കാലഹരണപ്പെട്ടിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
2222.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലടി
പോലീസ് സ്റ്റേഷനില്‍
എസ്.എച്ച്.ഒ ആയി ജോലി നോക്കുന്ന
ശ്രീ. എന്‍. എ. ആനൂപ് ഏത്
തസ്തികയിലാണ് പോലീസ്
സര്‍വ്വീസില്‍ ചേര്‍ന്നതെന്നും
ഏതെല്ലാം സ്റ്റേഷനുകളിലാണ്
നാളിതുവരെയായി ജോലി
നോക്കിയിട്ടുള്ളതെന്നും
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ എത്ര
പരാതികളാണ് നാളിതുവരെ
വകുപ്പില്‍ ലഭ്യമായിട്ടുള്ളത്;
അതിൽ എത്രയെണ്ണമാണ് അന്വേഷണം
പൂര്‍ത്തീകരിച്ചത്;
അന്വേഷണത്തിലെ കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഓഫീസര്‍ക്കെതിരെ വകുപ്പ് തല
ശിക്ഷണ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം ലഭ്യമാകുമോ;
(
ഡി )
പ്രസ്തുത
ഓഫീസറുടേയും ആശ്രിതരുടേയും
പേരില്‍ സ്വത്ത് വിവര
പട്ടികയില്‍
സമര്‍പ്പിച്ചിരിക്കുന്നതിലും
കൂടുതല്‍ സ്വത്ത് ഉള്ളത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
യഥാര്‍ത്ഥ
വിവരങ്ങള്‍ മറച്ച് പ്രസ്തുത
ഓഫീസര്‍ സ്വത്ത് വിവര
സ്റ്റേറ്റ്മെന്‍റ്
സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ അന്വേഷണം നടത്താൻ
തയ്യാറാകുമോ; വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
ഉദ്യോഗസ്ഥൻ ഏത് കാലയളവ്
വരെയുള്ള സ്വത്ത് വിവരമാണ്
നല്‍കിയതെന്നും സ്വത്ത് വിവര
കണക്ക് നല്‍കിയിട്ടില്ലെങ്കില്‍
ആയതിന്‍റെ കാരണവും
വിശദമാക്കാമോ?
2223.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷനുകളില്‍ പോലീസ്
പിടികൂടിയ എത്ര വാഹനങ്ങള്‍
ഉണ്ടെന്നും ആയത് എത്ര
കാലമായെന്നും ഏതെല്ലാം
തരത്തിലുള്ള വാഹനങ്ങളാണ്
ഇത്തരത്തില്‍ ഉപയോഗരഹിതമായി
സൂക്ഷിച്ചിട്ടുള്ളതെന്നും
പോലീസ് സ്റ്റേഷന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
മേല്‍പ്പറഞ്ഞ
വാഹനങ്ങളില്‍ ലേല നടപടി
പൂര്‍ത്തിയാകാത്തവയുടെ
വിശദവിവരം ലഭ്യമാക്കാമോ?
2224.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018
വർഷം മുതൽ സംസ്ഥാനത്ത് 30
വയസ്സിൽ താഴെ പ്രായമുള്ള എത്ര
യുവതീയുവാക്കൾ ആത്മഹത്യ
ചെയ്തിട്ടുണ്ട് എന്നുള്ള വിവരം
വർഷം തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
നിസാര
കാരണങ്ങൾ കണ്ടെത്തി ആത്മഹത്യ
ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
വിഷയത്തിൽ കൗൺസിലിംഗ് പോലെയുള്ള
നടപടികൾ കൂടുതൽ
വ്യാപകമാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നൽകാമോ;
(
ഡി )
വാർഷിക
ആത്മഹത്യനിരക്കിൽ കേരളം
എത്രാമതാണെന്ന് അറിയിക്കാമോ;
ഇക്കാര്യത്തിലുള്ള ദേശീയ ശരാശരി
കണക്കുകൾ വ്യക്തമാക്കാമോ?
2225.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴിയിൽ
അപകടം ഉണ്ടായ സ്ഥലത്ത് സന്ദർശനം
നടത്തിയ മന്ത്രിമാർക്കെതിരെ
പ്രതിഷേധിച്ചതിന്റെ പേരിൽ
എത്രപേർക്കെതിരെ
കേസെടുത്തിട്ടുണ്ട്; ഏതൊക്കെ
വകുപ്പുകൾ ചുമത്തിയാണ്
കേസെടുത്തിട്ടുള്ളത്; പ്രതി
ചേർക്കപ്പെട്ടിട്ടുള്ളവരുടെ
പേരും വിശദാംശങ്ങളും പ്രസ്തുത
കേസിൻെറ എഫ്.ഐ.ആർ. ന്റെ
പകർപ്പും ലഭ്യമാക്കുമോ;
(
ബി )
ലത്തീൻ
അതിരൂപത വികാരി ജനറൽ യൂജിൻ.
എച്ച്. പെരേരയ്‌ക്കെതിരെ ഈ
സംഭവത്തിൽ കേസ്
എടുത്തിട്ടുണ്ടോ; എങ്കിൽ എന്തു
കുറ്റമാണ് അദ്ദേഹത്തിന്റെ പേരിൽ
ചുമത്തിയിട്ടുള്ളതെന്നും
ഇപ്രകാരം കേസ് രജിസ്റ്റർ
ചെയ്യാനുള്ള കാരണവും
വ്യക്തമാക്കുമോ;
(
സി )
ജനങ്ങളുടെ
പ്രതിഷേധത്തിൻെറ പേരിൽ വൈദികൻ
ഉൾപ്പടെ ഉള്ളവർക്കെതിരെ കേസ്
രജിസ്റ്റർ ചെയ്ത നടപടിയിൽ
നിന്നും പിന്മാറുമോ; വിശദാംശം
ലഭ്യമാക്കുമോ?
2226.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസിന്റെ അന്വേഷണ മികവിന്
റേറ്റിങ്ങ് നല്‍കാറുണ്ടോ;
എങ്കില്‍ 2011 മെയ് മുതല്‍ 2016
മെയ് വരെയുള്ള കാലയളവിലെ
റേറ്റിങ്ങും 2016 മെയ് മുതല്‍
ഇതുവരെയുള്ള റേറ്റിങ്ങും
പ്രത്യേകമായി നല്‍കാമോ;
(
ബി )
2011
മെയ് മുതല്‍ 2016 മെയ് വരെയും
2016 മെയ് മുതല്‍ ഇതുവരെയുള്ള
കാലയളവിലെയും രജിസ്റ്റര്‍
ചെയ്യപ്പെട്ട കൊലപാതകം,
കവര്‍ച്ച, സ്ത്രീപീഡനം,
ബലാല്‍സംഗം, പോക്സോ, ഗാര്‍ഹിക
പീഡനം, ജാതീയ അതിക്രമം, എസ്.
സി/ എസ്. ടി വിഭാഗങ്ങള്‍ക്ക്
എതിരെയുള്ള അക്രമണങ്ങള്‍ എന്നിവ
തരംതിരിച്ച് നല്‍കാമോ?
2227.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസില്‍ സബ്
ഇന്‍സ്പെക്ടര്‍മാരുടെ
(നേരിട്ടുള്ള നിയമനം) അനുവദനീയ
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളിൽ പി. എസ്സ്. സി.
യിലേക്ക് റിപ്പോര്‍ട്ട്
ചെയ്യാത്ത എത്ര ഒഴിവുകള്‍
ഉണ്ട്; എങ്കിൽ ഇവയില്‍
ഓരോന്നും റിപ്പോര്‍ട്ട്
ചെയ്യാത്തതിനുള്ള കാരണങ്ങള്‍
വിശദമാക്കാമോ;
(
ബി )
നേരിട്ടുള്ള
നിയമന പ്രകാരം സബ്
ഇന്‍സ്പെക്ടര്‍മാരായി നിയമനം
ലഭിച്ചവരില്‍ നിന്നും അന്യത്ര
സേവനത്തില്‍ ജോലി
ചെയ്യുന്നവരുടെ എണ്ണം എത്ര
എന്ന് അറിയിക്കാമോ;
(
സി )
നിലവിലുള്ള
സര്‍ക്കാര്‍ ഉത്തരവുകള്‍
അനുസരിച്ച് എത്ര കാലം വരെയുള്ള
ഡെപ്യൂട്ടേഷന്‍ വേക്കന്‍സികളാണ്
ഒഴിവായി പി. എസ്. സി. യിലേക്ക്
റിപ്പോര്‍ട്ട് ചെയ്യേണ്ടത്;
ഇത് കൃത്യമായി
പാലിക്കപ്പെടുന്നുണ്ടോ എന്ന്
ഉറപ്പു വരുത്താറുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
കേരള
പോലീസില്‍ നിലവില്‍ ഐ. പി.
എസ്. ആയി കണ്‍ഫര്‍മേഷന്‍
നല്‍കുന്നതിനായി ഏത് വര്‍ഷം
വരെയുള്ള ലിസ്റ്റാണ്
പരിഗണിച്ചിട്ടുള്ളതെന്നും ഇനി
ഏതൊക്കെ വര്‍ഷങ്ങളിലെ
സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗ്
ആണ് കൂടാനുള്ളതെന്നും ആയതില്‍
എത്ര ഒഴിവുകള്‍ ഉണ്ടെന്നും
വര്‍ഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
2024
ജനുവരി 1 മുതല്‍ 2024 മെയ് 31
വരെ വിരമിക്കുന്ന എസ്. പി.
നോണ്‍ ഐ. പി. എസ്., ഡി. വെെ.
എസ്. പി., വനിതാ
ഇന്‍സ്പെക്ടര്‍, പുരുഷ
ഇന്‍സ്പെക്ടര്‍ എന്നിവരുടെ
എണ്ണം വ്യക്തമാക്കാമോ?
2228.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാറ്റഗറി
നമ്പര്‍ 094/2020 ആയി വിജ്ഞാപനം
പുറപ്പെടുവിച്ച വനിത സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും എത്ര
പേര്‍ക്ക് നിയമനം നല്‍കി
എന്നറിയിക്കാമോ;
(
ബി )
വനിത
സിവില്‍ പോലീസ് ഓഫീസര്‍മാരുടെ
എത്ര ഒഴിവുകള്‍ നിലവില്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
എന്നറിയിക്കാമോ;
(
സി )
പോലീസ്
സേനയിലെ വനിതാ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2229.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീമതി
കെ. കെ. രമ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരത്ത്
പോലീസ് ക്വാർട്ടേഴ്സിൽ അമിത
ലഹരി ഉപയോഗം മൂലം പെൺകുട്ടി
മരണമടഞ്ഞ സംഭവത്തിൽ പോലീസ്
അന്വേഷണം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അന്വേഷണത്തിൽ സ്കൂളുകൾ
കേന്ദ്രീകരിച്ചു ലഹരി മാഫിയ
പ്രവർത്തിക്കുന്നതായും
കുട്ടികളെ ദുരുപയോഗം
ചെയ്യുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
2230.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവില്‍
ആറ് മാസ കാലയളവില്‍ കൂടുതലായി
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
ജോലി ചെയ്യുന്ന സബ്
ഇന്‍സ‍്പെക്ടർ (ഡയറക്റ്റ്),
സര്‍ക്കിള്‍ ഇന്‍സ‍്പെക്ടർ,
ഡി.വൈ.എസ്.പി എന്നിവരുടെ
എണ്ണമെത്രയെന്ന് വിശദമാക്കാമോ;
(
ബി )
കേരള
പോലീസില്‍ ഡയറക‍്ട് സബ്
ഇന്‍സ്പെക്ടർമാർ ഏതെല്ലാം
തസ്തികകളില്‍ ഏതെല്ലാം
വകുപ്പുകളിലാണ് നിലവില്‍
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍
ജോലി ചെയ്ത് വരുന്നതെന്ന
വിശദാംശം നൽകാമോ?
2231.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എ.പി.
നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത്
പുതിയ ബാരക്കുകള്‍
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
കെ.എ.പി.
നാലാം ബറ്റാലിയന്‍
ആസ്ഥാനത്തുള്ള ഹെല്‍ത്ത്
സെന്റര്‍
ആധുനികവത്കരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കാമോ?
2232.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്തീ
സുരക്ഷയുമായി ബന്ധപ്പെട്ട്
രൂപീകരിച്ച പിങ്ക് പോലീസ്
സേനയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ; പിങ്ക്
പോലിസ് വിഭാഗത്തില്‍ നിലവില്‍
അനുവദിച്ചിട്ടുള്ള
ഉദ്യോഗസ്ഥരുടെ എണ്ണം, തസ്തിക,
വാഹനം മറ്റ് സജ്ജീകരണങ്ങള്‍
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍ ജില്ലാ
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
ബി )
പിങ്ക്
പോലീസ് വിഭാഗം രൂപീകരിച്ചതിന്
ശേഷം സ്തീ സുരക്ഷയുമായി
ബന്ധപ്പെട്ട് പ്രസ്തുത വിഭാഗം
മുഖേന രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം ജില്ലാ
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
വിഭാഗത്തിന്റെ പ്രവര്‍ത്തന രീതി
സംബന്ധിച്ച് സമീപകാലത്ത്
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത സേനയുടെ
പ്രവര്‍ത്തന രീതിയില്‍ മാറ്റം
കൊണ്ടുവരുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
(
ഡി )
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍ മതിയായ
വനിതാ പോലീസിന്റെ കുറവ്
നിലനിൽക്കുന്ന സാഹചര്യത്തിൽ
പിങ്ക് പോലീസ് സംവിധാനം
നിർത്തലാക്കി അവരെ പോലീസ്
സ്റ്റേഷനുകളില്‍ നിയമിക്കുന്ന
കാര്യം ആലോചിക്കുമോ?
2233.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്-19
വ്യാപനത്തെ തുടര്‍ന്നുള്ള
ലോക‍്ഡൗണ്‍ നിയന്ത്രണങ്ങള്‍
ലംഘിച്ചതിനും മാസ്‍ക്
ധരിക്കാത്തതിനുമായി എടുത്ത
കേസ്സുകള്‍ പിന്‍വലിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
എത്ര കേസ്സുകള്‍
പിന്‍വലിച്ചിട്ടുണ്ടെന്ന്
ജില്ലാ അടിസ്ഥാനത്തിലുള്ള
കണക്ക് വിശദമാക്കാമോ?
2234.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍ സ്വദേശി
അണപ്പാട് ജനാര്‍ദ്ദനം വീട്ടില്‍
ശരത്ചന്ദ്ര ശ്രീകുമാറിന്റെ
ദുരൂഹമരണം സംബന്ധിച്ചുള്ള
അന്വേഷണം നടക്കുന്നുണ്ടോ;
എങ്കിൽ ആരുടെ നേതൃത്വത്തില്‍
ആണ് അന്വേഷണം നടക്കുന്നത്;
പ്രസ്തുത മരണം ക്രൈംബ്രാഞ്ച്
അന്വേഷിയ്ക്കണം എന്ന ആവശ്യം (ജി
3230302018) സംബന്ധിച്ച
അപേക്ഷയുടെ നിലവിലെ സ്ഥിതി
എന്താണ്; വിശദാംശം
ലഭ്യമാക്കാമോ?
2235.
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
എൺപത് വയസുള്ള സ്ത്രീയെ ആളുമാറി
അറസ്റ്റ് ചെയ്ത സംഭവത്തിൽ
അന്വേഷണം നടത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സംഭവത്തിൽ പോലീസിന് ഗുരുതര
വീഴ്ച സംഭവിച്ചു എന്നത്
വസ്തുതയാണോ;
(
സി )
പ്രസ്തുത
സംഭവത്തിൽ കുറ്റക്കാർക്കെതിരെ
അടിയന്തര നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
ഇത്തരം
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ
കർശന നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ?
2236.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാലടി
സ്റ്റേഷനിലെ പോലീസ് അറസ്റ്റ്
ചെയ്ത് മര്‍ദ്ദിച്ചെന്ന്
ആരോപിച്ച് അഭിജിത്ത്, എബിന്‍
ഡേവിസ്, ജോമോന്‍ എന്നിവര്‍
23/07/2023 ന് മുഖ്യമന്ത്രി,
സംസ്ഥാന പോലീസ് മേധാവി,
എറണാകുളം ജില്ലാ പോലിസ്
സൂപ്രണ്ട് എന്നിവര്‍ക്ക്
സമര്‍പ്പിച്ച പരാതികളിൽ
നാളിതുവരെ എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പരാതി സംബന്ധിച്ച് നിഷ്പക്ഷവും
വസ്തുതാപരവുമായ അന്വേഷണം നടത്തി
കുറ്റക്കാരെങ്കിൽ പ്രസ്തുത
പോലീസുകാര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2237.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിക്ഷേപകരില്‍
നിന്ന് പണം സ്വരൂപിക്കുകയും
തിരിച്ചു നല്‍കാതെ
വഞ്ചിക്കുകയും ചെയ്തു എന്ന
പേരില്‍ ധനകോടി ചിറ്റ്‌സ്
പ്രൈവറ്റ് ലിമിറ്റഡ് എന്ന
സ്ഥാപനത്തിത്തിനെതിരെ
പെരിന്തല്‍മണ്ണ പോലീസ്
സ്റ്റേഷനില്‍ പരാതി
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എന്നാണ് പരാതി ലഭിച്ചതെന്നും
എത്ര പരാതികള്‍ ലഭിച്ചുവെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പരാതിയിന്‍മേല്‍ എഫ്.ഐ.ആര്‍
എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
പരാതിയിന്മേല്‍ എന്തെല്ലാം
നടപടികളാണ് പോലീസ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
2238.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ
വർഷംതോറും വർദ്ധിച്ചു വരുന്നു
എന്ന ക്രൈം റെക്കോർഡ്‌സ്
ബ്യൂറോയുടെ കണക്കുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
2016
മുതൽ സംസ്ഥാനത്തെ വിവിധ പോലീസ്
സ്റ്റേഷനുകളിലായി രജിസ്റ്റർ
ചെയ്ത കുട്ടികൾക്കെതിരായ
അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ
2023 ജൂലൈ 31 വരെ എത്രയാണ്
എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ
?
2239.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശസ്ത്രക്രിയ
കഴിഞ്ഞ് വീട്ടില്‍
വിശ്രമത്തിലായിരുന്ന വനിതാ
ഡോക്ടറെ പീഡിപ്പിച്ച കേസിലെ
പ്രതിയായ സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
എ.വി.സൈജുവിനെതിരെയുള്ള
കേസിന്റെ അന്വേഷണ പുരോഗതി
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കേസിലെ പ്രതിയായ സൈജുവിനെ
പോലീസ് അറസ്റ്റ്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
എത്രകാലമായി ഇയാള്‍
ഒളിവിലാണെന്നും വ്യക്തമാക്കാമോ;
(
സി )
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ സൈജുവിനെതിരെ
എത്ര ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
അതില്‍ പീഡനക്കേസുകള്‍
എത്രയെന്ന് വിശദമാക്കാമോ;
(
ഡി )
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ സൈജുവിനെതിരെ
എത്ര വകുപ്പുതല
അന്വേഷണങ്ങളുണ്ടെന്ന വിശദാശം
നൽകാമോ?
2240.
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ
സ്ത്രീയ്ക്ക് പകരം എൺപത്
വയസുള്ള സ്ത്രീയെ പോലീസ്
അറസ്റ്റ് ചെയ്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത സംഭവം
പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ
വീഴ്ചയായി കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇത്തരം
സംഭവങ്ങൾ പോലീസിന്റെ
വിശ്വാസ്യതയെ തന്നെ
ബാധിക്കുന്നുണ്ട് എന്നത്
കണക്കിലെടുത്ത് സമാന സംഭവങ്ങൾ
ആവർത്തിക്കാതിരിയ്ക്കാൻ നടപടികൾ
സ്വീകരിക്കുമോ?
2241.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരദേശത്തെ
കുട്ടികള്‍ പഠിക്കുന്ന വര്‍ക്കല
കാപ്പില്‍ എച്ച്.എസ്.എസ്-ല്‍
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
(എസ്.പി.സി.) യൂണിറ്റ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2242.
ഡോ.
കെ. ടി. ജലീൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തവനൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
സ്കൂളുകളിലാണ് നിലവില്‍
എസ്.പി.സി (സ്റ്റുഡൻറ് പോലീസ്
കേഡറ്റ്) യൂണിറ്റുകള്‍
ഉള്ളതെന്ന് വിശദമാക്കാമോ;
(
ബി )
പുതുതായി
എസ്.പി.സി. യൂണിറ്റുകള്‍
സ്ഥാപിക്കാന്‍ അപേക്ഷകള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2243.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര സ്കൂളുകളിലാണ് സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
നിലവിലുള്ളതെന്ന് ജില്ല
തിരിച്ചുള്ള വിവരം നല്‍കാമോ;
(
ബി )
കോങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ് സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റുകള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
2244.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിപിഎം
സംസ്ഥാന സമിതി അംഗമായ പി
ജയരാജൻ, യുവമോർച്ച സംസ്ഥാന ജനറൽ
സെക്രട്ടറി കെ. ഗണേഷ് എന്നിവർ
2023 ജൂലൈ മാസത്തിൽ വിദ്വേഷ
പ്രസംഗങ്ങൾ നടത്തിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് സംബന്ധിച്ച് കേസ്
രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ വകുപ്പുകൾ
പ്രകാരമാണ് കേസ് രജിസ്റ്റർ
ചെയ്തിട്ടുള്ളത്; എഫ്.ഐ.ആർ.ന്റെ
പകർപ്പ് ലഭ്യമാക്കുമോ;പ്രസ്തുത
കേസിൽ നാളിതുവരെ എന്തൊക്കെ
തുടർനടപടി
സ്വീകരിച്ചുവെന്നുമുള്ള
വിവരങ്ങൾ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വ്യക്തികൾക്കെതിരെ കേസ്
രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ
അതിന്റെ കാരണം എന്താണെന്ന്
വ്യക്തമാക്കുമോ?
2245.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്ത്രീകൾക്കും
കുട്ടികൾക്കും എതിരെയുള്ള
അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ
രാഷ്ടീയ പാർട്ടികളുടെ ഫോറത്തിൽ
ഒതുക്കി തീർക്കുന്ന സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ആലപ്പുഴ,
തൃശ്ശൂര്‍, തിരുവനന്തപുരം
എന്നിവിടങ്ങളില്‍ ഭരണപക്ഷ
പാര്‍ട്ടിയുടെ നേതാക്കൾ
സ്ത്രീകൾക്കെതിരെ നടത്തിയ
അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ
പോലീസിന് കൈമാറാതെ
രാഷ്ട്രീയപാർട്ടി ഫോറത്തിൽ
അന്വേഷണം നടത്തി
ഒത്തുതീർപ്പാക്കുന്നതായുള്ള
സംഭവങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
കുറ്റകൃത്യങ്ങള്‍
ചെയ്യുന്ന
രാഷ്ട്രീയപാർട്ടിക്കാരെ മാത്രം
നിയമപരമായ ശിക്ഷയിൽ നിന്നും
ഒഴിവാക്കുന്നത് ഭരണഘടനാ
വിരുദ്ധമല്ലേ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
സ്ത്രീകൾക്കെതിരെയുള്ള
അതിക്രമങ്ങൾ സംബന്ധിച്ച
പരാതികളിന്മേലുള്ള നടപടികള്‍
രാഷ്ട്രീയപാർട്ടി ഫോറങ്ങളില്‍
മാത്രം ഒതുങ്ങുന്ന പ്രവണത തടയാൻ
നടപടി സ്വീകരിക്കുമോ?
2246.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി
എന്തെല്ലാം നടപടികളാണ് പോലീസ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
സ്ത്രീകള്‍ക്കെതിരെ
വീടുകളില്‍ നടക്കുന്ന
അതിക്രമങ്ങള്‍
മനസിലാക്കുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ് നിലവിലുളളതെന്ന്
വിശദമാക്കാമോ?
2247.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പോക്സോ കേസുകള്‍ കൈകാര്യം
ചെയ്യുന്നതിനും യഥാസമയം
പ്രതികള്‍ക്ക് ശിക്ഷ
ഉറപ്പാക്കാനുമായി എത്ര പോക്സോ
കോടതികള്‍ നിലവിലുണ്ട്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കോടതികളിലാകെ നാളിതുവരെ
തീരുമാനമാകാതെ കിടക്കുന്ന
കേസുകള്‍ രജിസ്റ്റര്‍ ചെയ്ത
വര്‍ഷമുള്‍പ്പെടെ വര്‍ഷം
തിരിച്ചു വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പോക്സോ കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കാന്‍ സ്വീകരിച്ചു
വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
2248.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെ
എത്ര അതിക്രമ കേസുകൾ
റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
എത്രപേർ ഇത്തരം അതിക്രമങ്ങളിൽ
മരണപ്പെട്ടിട്ടുണ്ട്; എത്ര
കേസുകളിൽ കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ട്.എത്ര
കേസുകളിൽ പ്രതികൾ
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
വിശദാംശം വ്യക്തമാക്കുമോ?
2249.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്യസംസ്ഥാന തൊഴിലാളികൾ
പ്രതികളായ എത്ര കേസുകൾ
രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇതിൽ
എത്ര കൊലപാതക കേസുകൾ ഉണ്ട്;
സ്ത്രീകൾക്കെതിരെയുള്ള എത്ര
അതിക്രമങ്ങൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; എത്ര പോക്സോ
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നുമുള്ളതിന്റെ
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
അന്യസംസ്ഥാന
തൊഴിലാളികൾ പ്രതികളായിട്ടുള്ള
കേസുകളുടെ എണ്ണം വർദ്ധിച്ചു
വരുന്ന സാഹചര്യത്തിൽ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
2250.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്രിമിനൽ പശ്ചാത്തലമുള്ളവരും
മാരകമായ ലഹരി
ഉപയോഗിക്കുന്നവരുമായ അതിഥി
തൊഴിലാളികളുടെ എണ്ണം
വർദ്ധിച്ച് വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം അതിഥി തൊഴിലാളികൾ
പ്രതികളായി രജിസ്റ്റർ ചെയ്ത
കേസുകളുടെ എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
അതിഥി
തൊഴിലാളികള്‍ക്ക് വേണ്ടി മാത്രം
സംസ്ഥാനത്ത് നിയമനിർമ്മാണം
നടത്തുവാൻ ആലോചിക്കുന്നുണ്ടോ ;
വിശദാംശം നൽകുമോ;
(
സി )
അതിഥി
തൊഴിലാളികൾക്ക് പോലീസ്
ക്ലീയറൻസ് ഉൾപ്പെടെയുള്ള
രേഖകള്‍, സംസ്ഥാനത്ത് ഒരാളുടെ
സ്പോൺസർഷിപ്പ്, തൊഴിൽ കാർഡ്
പോലുള്ള രേഖകള്‍ എന്നിവ
ഏര്‍പ്പെടുത്തി ജനങ്ങളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിനായി നിയമങ്ങൾ
നടപ്പിലാക്കുമോ; വിശദാംശം
നൽകുമോ?
2251.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അന്യ
സംസ്ഥാന തൊഴിലാളികള്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെട്ടാല്‍
കണ്ടുപിടിക്കുന്നതിനായി ഇവർ
ജോലിക്കു വരുന്ന സ്ഥലത്തെ
പോലീസ് സ്റ്റേഷനില്‍ ഓണ്‍ലൈനായി
ഒറ്റത്തവണ രജിസ്ട്രേഷന്‍
നടത്താറുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
ഒറ്റത്തവണ നിര്‍ബന്ധിത
രജിസ്ട്രേഷന്‍ നടത്താന്‍ നടപടി
സ്വീകരിക്കുമോ?
2252.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ അന്യസംസ്ഥാന
തൊഴിലാളികള്‍ പ്രതികളായ
ക്രിമിനല്‍ കേസുകളുടെ എണ്ണം
എത്രയെന്ന് വര്‍ഷം തിരിച്ച്
വിവരം ലഭ്യമാക്കാമോ;
(
ബി )
ആയതില്‍
കൊലക്കേസുകള്‍, സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരെയുള്ള
അതിക്രമങ്ങളുടെ കേസുകള്‍ എന്നിവ
എത്ര വീതമാണെന്ന് വിശദമാക്കുമോ;
(
സി )
അന്യസംസ്ഥാന
തൊഴിലാളികള്‍ പ്രതികളായ
ആക്രമണങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത് തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
അന്യസംസ്ഥാന
തൊഴിലാളികളുടെ വിവരങ്ങള്‍
അടങ്ങിയ രജിസ്റ്ററുകള്‍ പോലീസ്
സ്റ്റേഷനുകളില്‍
സൂക്ഷിക്കുന്നുണ്ടോ;
വിശദമാക്കുമോ?
2253.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
പോലീസ് സ്റ്റേഷന്‍ പരിധിയില്‍
നടന്ന ആമിന അബ്ദുള്‍ ഖാദര്‍
കൊലപാതക കേസിന്റെ അന്വേഷണ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കേസിന്റെ അന്വേഷണ ഏജന്‍സിയെ
സംബന്ധിച്ച വിശദാംശം നല്‍കാമോ;
(
സി )
അന്വേഷണം
കൂടുതല്‍ ഊര്‍ജ്ജിതമാക്കി
കുറ്റവാളികളെ വേഗത്തില്‍
കണ്ടെത്തുന്നതിനുള്ള നടപടി
സ്വീകരിക്കാമോ; വിശദമാക്കാമോ?
2254.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്ത്
പ്രണയപകയെ തുടർന്നുള്ള
ആക്രമണത്തിൽ
കൊല്ലപ്പെട്ടിട്ടുള്ള ആളുകളുടെ
എണ്ണവും പരിക്കേറ്റവരുടെ
എണ്ണവും വ്യക്തമാക്കാമോ;
(
ബി )
മേൽപ്പറഞ്ഞവയിൽ
ഏതൊക്കെ കേസുകളിൽ പ്രതികളെ
പിടികൂടിയിട്ടുണ്ട്; ഏതൊക്കെ
കേസുകളിൽ പ്രതികൾക്ക് ശിക്ഷ
ലഭിച്ചിട്ടുണ്ട്; വിശദാംശം
നൽകാമോ;
(
സി )
മേൽ
സൂചിപ്പിച്ചിട്ടുള്ള എത്ര
കേസുകളിൽ പ്രതികൾ ലഹരി മരുന്ന്
ഉപയോഗിച്ചിരുന്നതായി
കണ്ടെത്തിയിട്ടുണ്ട്; ഏതൊക്കെ
കേസുകളിലാണെന്നും
വിശദീകരിക്കാമോ?
2255.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ 2021 മുതൽ നാളിതുവരെ
കാണാതായവരെ പറ്റി (മിസ്സിങ്ങ്
കേസ്സ് ) എത്ര കേസുകൾ വിവിധ
പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന് മാസം,
പോലീസ് സ്റ്റേഷൻ എന്നിവ
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കേസുകളിൽ എത്ര പേരെ
കണ്ടെത്തിയിട്ടുണ്ടെന്നും
മറ്റുള്ളവരെ കണ്ടെത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
കേസുകളിൽ സ്ത്രീകൾ, 18 വയസ്സിന്
താഴെയുള്ള കുട്ടികൾ എന്നിവരെ
കാണാതായ എത്ര കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും ഇവരിൽ എത്ര
പേരെ കണ്ടെത്തിയെന്നും
വിശദമാക്കുമോ?
2256.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
കേന്ദ്രീകരിച്ച് ഗോള്‍ഡ് പാലസ്
ജുവല്ലറി നിക്ഷേപ തട്ടിപ്പ്
നടത്തിയവരെ നിയമത്തിന്
മുന്‍പില്‍ കൊണ്ടുവരുന്നതിന്
സ്വീകരിച്ച നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തട്ടിപ്പിനിരയായവര്‍ക്ക്
ആശ്വാസകരമാകുന്ന നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2257.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
താനൂര്‍
പോലീസിൻെറ കസ്റ്റഡിയിലിരിക്കെ
താമിര്‍ ജിഫ്രി
മരണപ്പെട്ടതുമായി ബന്ധപ്പെട്ട്
വകുപ്പ് ഇതുവരെ എടുത്ത
നടപടികള്‍ സംബന്ധിച്ച
വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
2016
മുതല്‍ സംസ്ഥാനത്ത് പോലീസ്
കസ്റ്റഡിയില്‍ മരണപ്പെട്ടവര്‍
എത്രയാണെന്നും പ്രസ്തുത
കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച
വിശദവിവരങ്ങളും ലഭ്യമാക്കുമോ?
2258.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് എത്ര കസ്റ്റഡി
മരണങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഏതെല്ലാം
ജില്ലകളിലാണ് കസ്റ്റഡി
മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്;
കണക്കുകള്‍ ലഭ്യമാക്കുമോ;
(
ബി )
മുൻ
സർക്കാരിന്റെ കാലയളവിൽ എത്ര
കസ്റ്റഡി മരണങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
ഏതെല്ലാം ജില്ലകളിലാണ് കസ്റ്റഡി
മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്;
കണക്കുകള്‍ ലഭ്യമാക്കുമോ;
(
സി )
മുൻ
സർക്കാർ കാലയളവിലും നിലവിലെ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും
കസ്റ്റഡി മരണങ്ങളുമായി
ബന്ധപ്പെട്ട് എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്; എത്ര പേരെ
സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്;
സസ്പെന്‍ഡ് ചെയ്ത എത്ര പേരെ
തിരിച്ചെടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ?
2259.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സോഷ്യല്‍
മീഡിയയില്‍ നേരിട്ട അപവാദ
പ്രചരണങ്ങള്‍ക്കെതിരെ സൈബര്‍
ക്രൈം പോലീസ് സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ള
349/Ptn./CCPS/DR/22 നമ്പര്‍
പെറ്റീഷനില്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ബി )
ഇത്തരത്തില്‍
തെറ്റിദ്ധാരണ ഉണ്ടാക്കുന്ന
സന്ദേശങ്ങള്‍
പ്രചരിപ്പിച്ചവര്‍ക്കെതിരെ
സ്വീകരിച്ച നടപടി വിശദമാക്കാമോ?
2260.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ
മിനി സിവിൽ സ്റ്റേഷൻ
നിർമ്മാണത്തിനായി
കണ്ടെത്തിയിട്ടുള്ളതും
ബി.റ്റി.ആര്‍ (ബേസിക് ടാക്‌സ്
രജിസ്റ്റർ) പ്രകാരം സര്‍ക്കാര്‍
പുറമ്പോക്കായിട്ടുള്ളതും
ഈരാറ്റുപേട്ട പോലീസ്
സ്റ്റേഷനോട് ചേർന്നുള്ളതും
മീനച്ചില്‍ താലൂക്കിലെ
ഈരാറ്റുപേട്ട വില്ലേജില്‍
ബ്ലോക്ക് 48 ല്‍ റീ.സ. 49/13
ല്‍ പ്പെട്ട 01.13.20 ഹെക്ടര്‍
സ്ഥലത്തില്‍ നിന്നും 40.47 ആര്‍
സ്ഥലം റവന്യൂ വകുപ്പിന് കൈമാറി
നല്‍കുന്നതിനായി ആഭ്യന്തര
വകുപ്പിന്റെ അഭിപ്രായം
ആരാഞ്ഞിട്ടുള്ള ഫയലിൽ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
ഈരാറ്റുപേട്ട
മിനി സിവിൽ സ്റ്റേഷൻ
നിർമ്മാണത്തിനാവശ്യമായ ഭൂമി
റവന്യൂ വകുപ്പിന്
ലഭ്യമാക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2261.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന
കുറ്റകൃത്യങ്ങൾ
വർദ്ധിച്ചുവരുന്ന കാര്യം
സർക്കാരിന്റെ ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത് തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ
;
(
സി )
കഴിഞ്ഞ
5 വർഷത്തിനുള്ളിൽ അതിഥി
തൊഴിലാളികൾ പ്രതികളായ എത്ര
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും അവയിൽ
എന്തു നടപടി സ്വീകരിച്ചു എന്നും
ജില്ല തിരിച്ചു അറിയിക്കാമോ ?
2262.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ പോലീസ് സ്റ്റേഷനുകളില്‍
പ്രതിമാസം നിശ്ചിത എണ്ണം പെറ്റി
കേസുകള്‍ രജിസ്റ്റര്‍
ചെയ്യണമെന്ന തരത്തിലുള്ള
നിര്‍ദ്ദേശം നിലവിലുണ്ടോ;
ആയതിന്റെ ഫലമായി പൊതുജനങ്ങളില്‍
നിന്നും പിഴ ഈടാക്കാന്‍
പെറ്റികേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം
വിവിധ പോലീസ് സ്റ്റേഷനുകളിലായി
എത്ര പെറ്റി കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
സ്റ്റേഷന്‍ തിരിച്ച് ഓരോ
മാസത്തെയും കണക്ക്
ലഭ്യമാക്കുമോ; രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസുകളുടെ
എണ്ണത്തില്‍ മുന്‍കാലങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍
പ്രതിമാസം നിശ്ചിത എണ്ണം പെറ്റി
കേസുകള്‍ രജിസ്റ്റര്‍
ചെയ്യണമെന്ന തരത്തിലുള്ള
നിര്‍ദ്ദേശമാണോ വര്‍ദ്ധനവിന്
കാരണമെന്ന് കരുതുന്നുണ്ടോ,
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം
വിവിധ സ്റ്റേഷനുകളിലായി പെറ്റി
കേസുകള്‍ രജിസ്റ്റര്‍
ചെയ്തതിന്റെ ഭാഗമായി എത്ര തുക
പിഴയിനത്തില്‍
സ്വരൂപിച്ചിട്ടുണ്ട്; പ്രതിമാസ
കണക്ക് ലഭ്യമാക്കുമോ?
2263.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ തിരൂരങ്ങാടി പോലീസ്
ക്വാർട്ടേഴ്സ്ന്റെ ശോചനീയ അവസ്ഥ
ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ക്വാർട്ടേഴ്‌സുകളിൽ എത്ര
എണ്ണത്തിൽ നിലവിൽ
താമസക്കാരുണ്ട്, എത്രയെണ്ണം
ഉപയോഗിക്കാതെ കിടക്കുന്നുണ്ട്
എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ;
(
സി )
ഉപയോഗിക്കാതെ
കിടക്കുന്ന ഈ സ്ഥലം
ഉപയോഗപ്പെടുത്തി തിരൂരങ്ങാടി
പോലീസ് ഹബ്ബ്
നിർമ്മിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
ഡി )
തിരൂരങ്ങാടി
ഡി.വൈ.എസ്.പി ഓഫീസ് അടക്കമുള്ള
പോലീസ് ഓഫീസുകളും പോലീസ്
ക്വാർട്ടേഴ്‌സുകളും ഒരു
കുടക്കീഴിൽ കൊണ്ടുവന്ന്
തിരൂരങ്ങാടി പോലീസ് ഹബ്ബ്
എന്നേക്ക് പൂർത്തീകരിക്കാൻ ആവും
എന്ന് വിശദമാക്കാമോ?
2264.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ഫോർട്ട് പോലീസ് സ്റ്റേഷനിൽ
രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ.
നമ്പർ 1688/2022 കേസിന്റെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
വകുപ്പുകൾ പ്രകാരമാണ് പ്രസ്തുത
കേസ് രജിസ്റ്റർ
ചെയ്തിട്ടുള്ളതെന്നും കേസിലെ
തുടർ നടപടികൾ വൈകുന്നതിന്റെ
കാരണവും വ്യക്തമാക്കുമോ?
2265.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈക്കം
താലൂക്കിലെ കല്ലറ പഞ്ചായത്തിൽ
അനുവദിക്കപ്പെട്ട മാഞ്ഞൂർ
പോലീസ് സ്റ്റേഷന്റെ പ്രവർത്തനം
ആരംഭിക്കുന്നതിന് എന്തെങ്കിലും
തടസ്സം നേരിട്ടതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷനിലേക്ക്
ആവശ്യമായ ജീവനക്കാരെ
നിയമിക്കുന്നത് സംബന്ധിച്ച
നടപടികൾ പൂർത്തീകരിച്ചോ;
അറിയിക്കാമോ;
(
സി )
പ്രസ്തുത
പോലീസ് സ്റ്റേഷന് ആവശ്യമായ
കെട്ടിടം കല്ലറ ഗ്രാമ
പഞ്ചായത്ത് വിട്ടു കൊടുത്തു പണി
പൂർത്തീകരിച്ച വിവരം
ശ്രദ്ധയിൽപ്പെട്ടിരുന്നോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്
ആവശ്യമായ ഫർണിച്ചറുകൾ വിതരണം
ചെയ്യുന്നതിൽ എന്തെങ്കിലും
തടസ്സം ഉണ്ടോയെന്ന്
അറിയിക്കാമോ;
(
ഇ )
പ്രസ്തുത
പോലീസ് സ്റ്റേഷൻ ഉടൻ പ്രവർത്തനം
ആരംഭിക്കാൻ കഴിയുമോയെന്ന്
അറിയിക്കാമോ?
2266.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍
നിര്‍മ്മാണത്തിന് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെട്ടിട
നിര്‍മ്മാണത്തിന് തീരദേശ
നിയന്ത്രണ മേഖല (സി.ആർ.ഇസ്ഡ്)
ഇളവ് ലഭ്യമാക്കുന്നതിന്
കാലതാമസം നേരിടുന്നതിനുള്ള
കാരണം വിശദമാക്കാമോ?
2267.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന്‍ മുമ്പ്
പ്രവര്‍ത്തിച്ചിരുന്ന വാടക
കെട്ടിടത്തില്‍ നിന്നും കെട്ടിട
ഉടമ കോടതിയെ സമീപിച്ച്
ഒഴിപ്പിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നത് തീരെ
സൗകര്യങ്ങള്‍ ഇല്ലാത്ത മറ്റൊരു
വാടക കെട്ടിടത്തിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പോലീസ് സ്റ്റേഷന് വേണ്ടി
കണ്ടാണശ്ശേരി പഞ്ചായത്തിലെ
മറ്റം എന്ന സ്ഥലത്ത് കണ്ടെത്തിയ
ഭൂമി ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2268.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മോന്‍സണ്‍
മാവുങ്കലിന്റെ പുരാവസ്തു
തട്ടിപ്പുമായി ബന്ധപ്പെട്ട്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
ആരൊക്കെയാണ്
പ്രതികളെന്ന് വിശദാംശങ്ങള്‍
അറിയിക്കാമോ;
(
സി )
ഈ
കേസ്സില്‍ പ്രതികളായവര്‍
രാഷ്ട്രീയ - ഉന്നത തലങ്ങളില്‍
ബന്ധപ്പെട്ടവരാണോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
കാക്കനാട്
റീജണല്‍ കെമിക്കല്‍ എക്സാമിനര്‍
ലബോറട്ടറിയിൽ നിന്നും റിപ്പോർട്ട്
ലഭിക്കുന്നതിനുള്ള കാലതാമസം
2269.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോസ്റ്റ്മാര്‍ട്ടത്തിനുശേഷം
കൂടുതല്‍ പരിശോധനാ
റിപ്പോര്‍ട്ടുകള്‍
ലഭിക്കുന്നതിന് കാക്കനാട്
റീജണല്‍ കെമിക്കല്‍ എക്സാമിനര്‍
ലബോറട്ടറിയിലേക്ക് അയയ്ക്കുന്ന
കേസുകൾക്ക് വലിയ കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
03.08.2022-ല്‍
കനത്ത മഴയെത്തുടര്‍ന്ന്
കണ്ണമ്പത്തൂര്‍ പാടത്ത് മീന്‍
പിടിക്കുന്നതിനിടെ വെള്ളത്തില്‍
വീണ് മുങ്ങി മരിച്ച തൊറവ്
വില്ലേജ് കണ്ണമ്പത്തൂര്‍
ദേശത്ത് പുത്തന്‍പുരയ്ക്കല്‍
വീട്ടില്‍ വര്‍ഗ്ഗീസ് മകന്‍
ബാബുവിന്റെ
പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള
റിപ്പോർട്ട് കാക്കനാട് റീജണല്‍
കെമിക്കല്‍ ലബോറട്ടറിയിൽ
നിന്നും നാളിതുവരെ
ലഭിയ്ക്കാത്തതിനാല്‍
പ്രകൃതിക്ഷോഭത്തിൽ
മരണപ്പെടുന്നവരുടെ
കുടുംബത്തിനുള്ള ധനസഹായം
ടിയാന്റെ കുടുംബത്തിന് നല്കാൻ
കഴിഞ്ഞിട്ടില്ലാത്തതിനാൽ
പ്രസ്തുത റിപ്പോര്‍ട്ട്
ലഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
2270.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പോലീസിൽ നിലവിൽ വുമൺ സബ്
ഇൻസ്‌പെക്ടർ തസ്തികയിലേക്ക്
നേരിട്ടുള്ള നിയമനം
നടത്തുന്നുണ്ടോയെന്നറിയിക്കാമോ;
(
ബി )
എങ്കിൽ
പ്രസ്തുത തസ്തികയിൽ നേരിട്ടുള്ള
നിയമനത്തിനായി നിലവിൽ എത്ര
ഒഴിവുകളുണ്ട് എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
ഒഴിവുകൾ പി.എസ്.സി-ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം അറിയിക്കാമോ;
(
ഡി )
വുമൺ
സബ് ഇൻസ്‌പെക്ടർ തസ്തിയുടെ എത്ര
ശതമാനമാണ് നേരിട്ടുള്ള
നിയമനത്തിനായി നീക്കി
വച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
2271.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
അഡ‍്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന് തലശ്ശേരിയില്‍
ബെഞ്ച് സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2272.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലാ ആസ്ഥാനത്ത് കോടതി
സമുച്ചയം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയ്ക്ക് പുതുക്കിയ
ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ; എങ്കില്‍
ഇതിനായുള്ള നടപടികള്‍
ത്വരിതപ്പെടുത്തി കോടതി
സമുച്ചയ നിര്‍മ്മാണം
ആരംഭിക്കാന്‍ സഹായകരമായ തുടര്‍
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2273.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ കോടതികള്‍ ആരംഭിക്കുവാൻ
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കേരള
ഹെെക്കോടതിയുടെ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള പുതുക്കാട്
മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കാമോ?
2274.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
കോടതി സമുച്ചയ
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി എപ്പോഴാണ്
ആരംഭിച്ചതെന്ന് വിശദമാക്കാമോ;
(
സി )
നിര്‍മ്മാണ
പ്രവൃത്തി സമയബന്ധിതമായി
നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ഡി )
കെട്ടിടത്തിന്റെ
ഡിസൈന്‍ സമയബന്ധിതമായി
ലഭിക്കാത്തത് നിര്‍മ്മാണത്തെ
ബാധിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
2275.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഗ്നിരക്ഷാ
വകുപ്പില്‍ നൂറ് ഫയര്‍ വുമണ്‍
തസ്തികകള്‍ പുതുതായി
സൃഷ്ടിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ നടപടിക്രങ്ങൾ നിലവിൽ
പൂർത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
2276.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
കുന്നത്തുനാട് മണ്ഡലത്തിലെ
പട്ടിമറ്റം അഗ്നിരക്ഷാ
നിലയത്തിന്റെ അടിസ്ഥാനസൗകര്യ
വികസനത്തിനും നവീകരണത്തിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിലയത്തിന്റെ പരിധിയില്‍ വരുന്ന
ഗ്രാമീണ റോഡുകളില്‍
ഉപയോഗിക്കാന്‍ കഴിയുന്ന
ഫസ്റ്റ് റെസ്പോൺസ് വെഹിക്കിള്‍
(എഫ്.ആർ.വി)
അനുവദിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
2277.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
ഫയര്‍ സ്റ്റേഷൻ
ആധുനികവത്കരിക്കുന്നതിന്റെ
ഭാഗമായി നിലവില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കുമോ;
(
ബി )
ഫയര്‍
സ്റ്റേഷനില്‍ ആധുനിക വാഹന
സംവിധാനം ഉള്‍പ്പെടെ കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2278.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
നിയോജകമണ്ഡലത്തിലെ
നെടുങ്കുന്നം, കറുകച്ചാല്‍,
കങ്ങഴ, വെള്ളാവൂര്‍ മേഖലകളില്‍
തീപിടുത്തമോ മറ്റ്
അത്യാഹിതങ്ങളോ ഉണ്ടായാല്‍
ചങ്ങനാശേരിയില്‍ നിന്നോ
പാമ്പാടിയില്‍ നിന്നോ
ഫയര്‍ഫോഴ്സ് എത്തേണ്ടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഭൂമിശാസ്ത്രപരമായ
പ്രത്യേകതകളാല്‍ ഈ സ്ഥലങ്ങളില്‍
ഫയര്‍ഫോഴ്സ് എത്തുന്നതിന്
വളരെയധികം കാലതാമസം നേരിടുന്ന
സാഹചര്യത്തില്‍ കറുകച്ചാല്‍,
നെടുങ്കുന്നം മേഖല
കേന്ദ്രീകരിച്ച് പുതിയ ഫയര്‍
സ്റ്റേഷന്‍ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(
സി )
സൗജന്യമായി
സ്ഥലവും കെട്ടിടവും
ലഭ്യമാക്കിയാല്‍ നടപടികള്‍
ത്വരിതപ്പെടുത്തി പുതിയ ഫയര്‍
സ്റ്റേഷന്‍ അനുവദിക്കാമോ;
വിശദമാക്കുമോ?
2279.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വന്തമായി കെട്ടിടങ്ങള്‍
ഇല്ലാത്ത അഗ്നിരക്ഷാനിലയങ്ങളുടെ
പേര്, സ്ഥാപിതമായ വര്‍ഷം,
സ്വന്തമായി സ്ഥലം ലഭ്യമാണോ
എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
തളിപ്പറമ്പ്
അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ച നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
സി )
അഗ്നിരക്ഷാസേന
വകുപ്പിന്റെ തളിപ്പറമ്പ്
മണ്ഡലത്തിലെ കമ്മ്യൂണിറ്റി
വോളണ്ടിയര്‍മാരുടെ പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ?
2280.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തകര്‍ച്ച
നേരിടുന്ന നിലവിലെ
കെട്ടിടത്തില്‍നിന്നും
ആലത്തൂര്‍ ഫയര്‍ സ്റ്റേഷൻ
വാടകക്കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(
ബി )
വാടകയ്ക്ക്
മാറാൻ ഉദ്ദേശിക്കുന്ന കെട്ടിടം,
തീരുമാനിച്ച മാസവാടക എന്നിവ
വിശദമാക്കാമോ;
(
സി )
ആലത്തൂര്‍
ഫയര്‍ സറ്റേഷൻ എത്രയും
പെട്ടെന്ന്
വാടകക്കെട്ടിടത്തിലേക്ക്
മാറ്റുന്നതിനുള്ള അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2281.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ ചാരുംമ്മൂട്
കേന്ദ്രമാക്കി ഫയര്‍ ആന്റ്
റെസ്ക്യൂ സ്റ്റേഷന്‍
സ്ഥാപിക്കുന്നത്
പരിഗണയിലുണ്ടോയെന്നും ഫയര്‍
സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
2282.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം ഫയര്‍
സ്റ്റേഷന്റെ പൂർത്തിയാക്കാനുള്ള
പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി
തയ്യാറാക്കി സമര്‍പ്പിച്ച
എസ്റ്റിമേറ്റിന് (ഫയല്‍ നമ്പര്‍
എഫ്.1/434/22) ഭരണാനുമതി
നല്‍കുന്ന നടപടികള്‍
ഏതുവരെയായെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റിലെ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാതെ കെട്ടിടം
പ്രവര്‍ത്തനസജ്ജമാക്കാന്‍
കഴിയാത്ത സാഹചര്യത്തില്‍
അടിയന്തരമായി ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2283.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടുവള്ളി
മണ്ഡലത്തിലെ നരിക്കുനി ഫയർ
സ്റ്റേഷന്‍ കെട്ടിട
നിർമ്മാണത്തിന്റെ
ഭരണാനുമതിക്കായി പൊതുമരാമത്ത്
വകുപ്പ് നൽകിയ പ്രൊപ്പോസലിന്മേൽ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതി
നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(
സി )
ഭരണാനുമതി
നൽകിയിട്ടില്ലെങ്കിൽ അതിനുള്ള
കാരണം വിശദമാക്കുമോ?
2284.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ബഡ്ജറ്റില്‍ ഇരുപത് ശതമാനം
വിഹിതം അനുവദിച്ചിരുന്ന
ഹരിപ്പാട് ഫയര്‍ സ്റ്റേഷന്റെ
പുതിയ കെട്ടിട നിര്‍മ്മാണ
പ്രവൃത്തിയുടെ ഭരണാനുമതി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് എത്രയും വേഗം
ഭരണാനുമതി നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
2285.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തിലെ പട്ടാമ്പി ഫയർ
സ്റ്റേഷന് സ്വന്തമായി
നിർമ്മിക്കുന്ന കെട്ടിടത്തിന്റെ
പ്രവൃത്തി വേഗത്തിൽ
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(
ബി )
പട്ടാമ്പി
ഫയർ സ്റ്റേഷൻ
പ്രവര്‍ത്തിക്കുന്ന വാടക
കെട്ടിടത്തിൻെറ വാടക നാളിതുവരെ
നൽകിയിട്ടില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് നല്‍കാത്തതിനുള്ള
കാരണം വിശദമാക്കുമോ;
(
സി )
വാടക
നിശ്ചയിച്ചതുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
ഏങ്കിൽ ഇത് അടിയന്തരമായി
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ;
(
ഡി )
ഫണ്ട്,
സ്ഥലം എന്നിവ അനുവദിച്ചിട്ടും
ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുന്നതിൽ വകുപ്പ്
മേധാവികൾ തുടരുന്ന അലംഭാവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
2286.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്രൈസ്തവ വിഭാഗത്തിന്റെ
പിന്നോക്കാവസ്ഥയെ കുറിച്ച്
പഠിക്കാൻ നിയോഗിക്കപ്പെട്ട
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത റിപ്പോർട്ടിലെ
പ്രധാനപ്പെട്ട ശിപാർശകൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോർട്ട്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതെല്ലാം
ശിപാർശകളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
2287.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എൻ.എച്ച്.
766 ൽ നിലനിൽക്കുന്ന
രാത്രിയാത്ര നിരോധനം
നീക്കുന്നതിന് വേണ്ടി നിലവിലെ
സർക്കാരിന്റെ കാലത്ത്
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
2288.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-2016
ലെ സര്‍ക്കാരിന് വിവിധ
തലങ്ങളില്‍ മികച്ച
ഭരണനേട്ടത്തിനായി ലഭിച്ച
അവാര്‍ഡുകളും അംഗീകാരങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
2016-2021
ലെ മുൻ സർക്കാരിനും നിലവിലെ
സര്‍ക്കാരിനും വിവിധ തലങ്ങളിലെ
ഭരണനേട്ടത്തിനായി ലഭിച്ച
അവാര്‍ഡുകളും അംഗീകാരങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
|
|
|
|
|
|
|
|