|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >8th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 9th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1942.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്തിന് മുൻപ് കണ്ണൂർ റെയിൽവേ
സ്റ്റേഷനിൽ ആലപ്പുഴ-കണ്ണൂർ
എക്സ്പ്രസ്സ്,
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി
എക്സ്പ്രസ്സ് എന്നിവ എത്തി
ചേർന്നാലുടൻ കാസർഗോഡ്
ഭാഗത്തേക്ക് സർവ്വീസ്
നടത്തിയിരുന്ന നാല്
കെ.എസ്.ആര്‍.ടി.സി ബസുകള്‍
കോവിഡിന് ശേഷം
പുനഃസ്ഥാപിച്ചിട്ടില്ലെന്നുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത ബസുകൾ അടിയന്തരമായി
പുനഃസ്ഥാപിക്കുവാൻ നടപടി
സ്വീകരിക്കുമോ?
1943.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബസ്സുകളിൽ
യാത്ര ചെയ്യുന്ന
വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ
കൺസഷൻ തുകയേക്കാൾ കൂടുതൽ തുക
ആവശ്യപ്പെടുകയും മാനസികമായി
പീഡിപ്പിക്കുകയും പരുഷമായി
പെരുമാറുകയും ചെയ്യുന്നതു മൂലം
കുട്ടികൾക്ക് മാനസിക വിഷമം
ഉണ്ടാകുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ബസ്
ജീവനക്കാർക്ക് കൃത്യമായ
നിർദ്ദേശങ്ങൾ നൽകി ഇതിന്
പരിഹാരം കാണാൻ ശ്രമിക്കുമോ;
ഇതിനാവശ്യമായ എന്തെല്ലാം
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1944.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയുടെ ഭാഗമായി എ.ഐ.
ക്യാമറകൾ സ്ഥാപിക്കുന്നതിന്
പ്രോജക്ട് മാനേജ്‌മെന്റ്
കൺസൾട്ടന്റ് (പി.എം.സി) ആയി
കെൽട്രോണിനെ മോട്ടോർ വാഹന
വകുപ്പ് തെരഞ്ഞെടുത്തിരുന്നോ;
(
ബി )
ട്രാഫിക്
സിഗ്നലിംഗ് ഉള്‍പ്പെടെയുള്ള
ഐ.ടി. അനുബന്ധ പദ്ധതികളിൽ
കെൽട്രോണിനെ പ്രോജക്ട്
മാനേജ്‌മെന്റ് കൺസൾട്ടന്റ്
ആക്കാൻ പാടില്ല എന്ന
ധനവകുപ്പിന്റെ 4/7/2019 ലെ
77-ാം നമ്പർ ഉത്തരവ്
ലംഘിച്ചുകൊണ്ട് പ്രസ്തുത
സ്ഥാപനത്തിനെ
തെരഞ്ഞെടുത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പി.എം.സി
ആയി തെരഞ്ഞെടുത്ത കെൽട്രോണിനെ
എസ്റ്റിമേറ്റ് തയ്യാറാക്കാനും,
ടെൻഡർ ക്ഷണിക്കാനും മോട്ടോർ
വാഹന വകുപ്പ്
ചുമതലപ്പെടുത്തിയതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
എ.ഐ.
ക്യാമറ സംബന്ധിച്ച
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട് കെൽട്രോണിന്റ
മുൻപരിചയം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
1945.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍
വരുത്താന്‍ സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇലക്ട്രിക്ക്
വാഹനങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം നൽകുമോ?
1946.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയുടെ ഭാഗമായി എ.ഐ.
ക്യാമറകൾ സ്ഥാപിക്കാനായി
എസ്റ്റിമേറ്റ് തയ്യാറാക്കാൻ
മോട്ടോർ വാഹന വകുപ്പ്
കെൽട്രോണിനെ
ചുമതലപ്പെടുത്തുന്നതിനു മുൻപ്,
സമാനമായ പദ്ധതികൾക്കായി
ക്യാമറകൾ നൽകിയതിന്റെ
ഇൻവോയ്‌സുകൾ, സപ്ലൈ ഓർഡർ എന്നിവ
കെൽട്രോൺ വകുപ്പിന്
സമർപ്പിച്ചിരുന്നോ; എങ്കിൽ ഈ
രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
1947.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ റോഡ് സേഫ്റ്റി
ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന
പദ്ധതികളെക്കുറിച്ചും അവ
ഓരോന്നിനും ചെലവാക്കുന്ന തുക
എത്രയാണെന്നും അറിയിക്കാമോ?
1948.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡിന്
മുകളില്‍ താഴ്ന്നുകിടക്കുന്ന
കേബിളുകള്‍, റോഡുകളുടെ
വശങ്ങളിലുള്ള സ്ലാബില്ലാത്ത
ഓടകള്‍, ജല അതോറിറ്റിയുടെ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനെടുക്കുന്ന
കുഴികള്‍ എന്നിവ മൂലമുള്ള
റോഡപകടങ്ങള്‍ക്ക് പരിഹാരം
കണ്ടെത്താന്‍ ഗതാഗത വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പാറശ്ശാല
മണ്ഡലത്തില്‍ റോഡ് സേഫ്റ്റി
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍ ,
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍;
എന്നിവ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഓരോന്നിനും
അനുവദിച്ച തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
അനുവദിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തായാക്കുവാനുള്ളവ
ഏതെല്ലാമെന്ന് വിശദമാക്കാമോ?
1949.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2022 ജനുവരി 1 മുതൽ ഡിസംബർ 31
വരെ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള റോഡപകടങ്ങള്‍
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
2022
വർഷത്തിൽ വാഹനാപകടങ്ങളില്‍
മരണപ്പെട്ടിട്ടുളള ആളുകളുടെ
എണ്ണം എത്ര; അതില്‍ ഇരുചക്ര
വാഹനാപകട മരണങ്ങള്‍ എത്ര;
വിശദമാക്കാമോ;
(
സി )
വാഹനാപകടങ്ങളില്‍
പരിക്ക് പറ്റിയ ആളുകളുടെ എണ്ണം
വ്യക്തമാക്കാമോ?
1950.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദിവസങ്ങൾ
നീണ്ട യാത്രകളിൽ ഏർപ്പെടുന്ന
ടാക്സി ഡ്രൈവർമാർക്ക് ശരിയായ
വിശ്രമ സൗകര്യങ്ങൾ സംസ്ഥാനത്ത്
ലഭ്യമല്ലാത്ത സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മതിയായ
വിശ്രമമില്ലാതെ ഡ്രൈവ്
ചെയ്യേണ്ടി വരുന്നതിനാൽ
ഡ്രൈവർമാർക്ക്
ആരോഗ്യപ്രശ്നങ്ങളും
വാഹനങ്ങൾക്ക് അപകടങ്ങളും
ഉണ്ടാകാൻ സാധ്യതയുള്ളതായി
കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;
(
സി )
ടൂറിസ്റ്റ്
കേന്ദ്രങ്ങളിലും മറ്റ് പ്രധാന
കേന്ദ്രങ്ങളിലും ദീർഘദൂര ടാക്സി
ഡ്രൈവർമാർക്കായി കുടിവെള്ളം,
ശുചിമുറി, വിശ്രമസൗകര്യം എന്നിവ
ഒരുക്കുന്നതിന് ഗതാഗത വകുപ്പ്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1951.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022
ഡിസംബർ മാസത്തിൽ
കെ.എസ്.ആർ.ടി.സി. എത്ര
കിലോമീറ്റർ ആകെ ഓപ്പറേറ്റ്
ചെയ്തു എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത മാസത്തെ കെ.എം.പി.എല്‍
എത്രയെന്ന് വ്യക്തമാക്കാമോ;
(
ബി )
ജനുവരി
2023-ൽ എന്‍.പി.എസ്.,
എന്‍.ഡി.ആര്‍., ലൈഫ് ഇൻഷുറൻസ്
എന്നീ ഇനങ്ങളിൽ എത്രയൊക്കെ
തുകയാണ് കെ.എസ്.ആർ.ടി.സി.
ഒടുക്കിയിട്ടുള്ളതെന്ന വിശദാംശം
നല്‍കുമോ;
(
സി )
2023
ജനുവരി മാസം ജീവനക്കാർക്ക്
പി.എഫ്. ഇനത്തിൽ എത്ര തുക
കെ.എസ്.ആർ.ടി.സി. അനുവദിച്ചു
നൽകിയിട്ടുണ്ടെന്നുള്ള വിശദാംശം
നല്‍കാമോ?
1952.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021
ഏപ്രിൽ മുതൽ 2023 മാർച്ച് വരെ
മരാമത്ത് പ്രവൃത്തികൾക്ക്
കെ.എസ്.ആര്‍.ടി.സി. എത്ര രൂപ
വീതം ഓരോ മാസവും
വിനിയോഗിച്ചിട്ടുണ്ട്;
(
ബി )
പ്രസ്തുത
കാലയളവില്‍ മരാമത്ത്
പ്രവൃത്തികൾക്ക് ഓരോ മാസവും
എച്ച്.എല്‍.എല്‍.-ന് എത്ര
രൂപയുടെ ബില്ലുകൾ പാസാക്കി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ ഏതൊക്കെ മരാമത്ത്
പ്രവൃത്തികൾ നടത്താനാണ്
എച്ച്.എല്‍.എൽ ന്
ടെൻഡർ/ക്വട്ടേഷൻ അനുവദിച്ചു
നൽകിയിട്ടുള്ളതെന്നും ആയതിന്റെ
തുക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കാലയളവില്‍ കെ.എസ്.ആര്‍.ടി.സി.
യിലെ സിവിൽ വിഭാഗത്തിൽ ചീഫ്
എൻജിനീയർ തസ്തികയിൽ ഇരുന്നവർ
ആരൊക്കെയെന്നും അവരുടെ
വിദ്യാഭ്യാസ യോഗ്യത
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ?
1953.
ശ്രീ
വി ശശി
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വികസനവും ജനക്ഷേമവും
ഉറപ്പുവരുത്തുന്നതിന്
കാര്യക്ഷമമായ പൊതുഗതാഗത
സംവിധാനം ഉണ്ടാകേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കെ.എസ്.ആർ.ടി.സി.യെ
കാര്യക്ഷമമാക്കാനും ആവശ്യമായ
സാമ്പത്തിക പാക്കേജുകൾ
പ്രഖ്യാപിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും ശമ്പളവും
പെന്‍ഷനും മറ്റാനുകൂല്യങ്ങളും
മുടക്കം കൂടാതെ നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഡി )
ധനകാര്യ
മാനേജ്മെന്റ് ഉൾപ്പെടെ
കെ.എസ്.ആർ.ടി.സി.യുടെ ഭരണപരമായ
പ്രവർത്തനങ്ങളിൽ സുതാര്യതയും
പ്രൊഫഷണലിസവും കൊണ്ടുവരാൻ
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കുമോ?
1954.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തൽമണ്ണ
- വളാഞ്ചേരി റൂട്ടില്‍
ലോക്ഡൗണ്‍ കാലത്ത്
നിര്‍ത്തിവെച്ച
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വീസുകള്‍
നാളിതുവരെയായിട്ടും
പുനരാരംഭിച്ചിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുകാരണം ഈ പ്രദേശത്തെ
യാത്രക്കാരായ പൊതുജനങ്ങളും
വിദ്യാര്‍ത്ഥികളും രോഗികളും
വളരെയധികം
പ്രയാസമനുഭിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
റൂട്ടിലെ നിർത്തിവച്ച
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വീസുകള്‍
പുനരാരംഭിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
1955.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022
ഡിസംബർ മാസത്തിലെ വരവ്-ചെലവ്
റിപ്പോർട്ടിൽ മറ്റ് ചെലവുകൾ
എന്ന ഇനത്തിൽ കെ.എസ്.ആർ.ടി.സി.
പറഞ്ഞിരിക്കുന്ന 60.06 കോടി രൂപ
ഏതൊക്കെ ഇനത്തിലേക്കാണ്
ചെലവഴിച്ചതെന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
2023
ജനുവരി മാസത്തിലെ വരവ്-ചെലവ്
റിപ്പോർട്ടിൽ മറ്റു ചെലവുകൾ
എന്ന ഇനത്തിൽ കെ.എസ്.ആർ.ടി.സി.
പറഞ്ഞിരിക്കുന്ന 58.04 കോടി രൂപ
ഏതൊക്കെ ഇനത്തിലാണ്
ചെലവഴിച്ചതെന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
2022
ഡിസംബർ മാസത്തിൽ
കെ.എസ്.ആർ.ടി.സി. മരാമത്ത്
പണികൾക്ക് എത്ര തുക, ഏതൊക്കെ
പ്രവൃത്തികൾക്ക് വേണ്ടി
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
2022
നവംബർ മാസത്തിൽ
കെ.എസ്.ആർ.ടി.സി. മരാമത്ത്
പണികൾക്കായി എത്ര തുക, ഏതൊക്കെ
പ്രവൃത്തികൾക്ക് വേണ്ടി
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1956.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിൽ
ഓൺലൈൻ റിസർവേഷൻ വഴി ടിക്കറ്റ്
ബുക്ക് ചെയ്യുന്ന യാത്രക്കാർ
പ്രസ്തുത റിസർവേഷൻ ക്യാൻസൽ
ചെയ്യുന്ന പക്ഷം ടിക്കറ്റ്
നിരക്കിന്റെ എത്ര ശതമാനം
തുകയാണ് തിരികെ നൽകുന്നത്;
പ്രസ്തുത തുക തിരികെ
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്ന
സന്ദർഭത്തിൽ യാത്രക്കാർക്ക് തുക
തിരികെ ലഭിക്കുന്നതിനുള്ള
കാലപരിധി എത്രയാണ്;
യാത്രക്കാർക്ക് തുക തിരികെ
ലഭിക്കുന്നു എന്ന്
ഉറപ്പാക്കുന്നതിന് എന്തൊക്കെ
സംവിധാനങ്ങളാണ്
ഏർപ്പെടുത്തിയിട്ടുള്ളത്;
(
സി )
ടിക്കറ്റ്
ക്യാൻസൽ ചെയ്യുമ്പോൾ
യാത്രക്കാർക്ക് തുക തിരികെ
ലഭിക്കുന്നില്ലായെന്ന കാര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത്
സംബന്ധിച്ച് നാളിതുവരെ എത്ര
പരാതികൾ ലഭിച്ചിട്ടുണ്ട്;
(
ഡി )
പ്രസ്തുത
പരാതികളിന്‍മേല്‍ എന്തൊക്കെ
തുടർനടപടി സ്വീകരിച്ചിട്ടുണ്ട്;
എത്രപേർക്ക് പരാതിയുടെ
അടിസ്ഥാനത്തിൽ തുക
ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം
നൽകുമോ; ഇക്കാര്യത്തിൽ വീഴ്ചകൾ
ആവർത്തിക്കാതിരിക്കാൻ കർശന
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1957.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ഡിസംബർ, 2023 ജനുവരി, ഫെബ്രുവരി
എന്നീ മാസങ്ങളിൽ
കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റ്
ചെയ്ത ആകെ കിലോമീറ്ററും,
കെ.എം.പി.എല്‍. -ഉം
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.
2022 നവംബർ മുതല്‍ 2023
ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ
എടുത്തിട്ടുള്ള വർക്കിംഗ്
ക്യാപിറ്റൽ ലോണിന്റെ മാസം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(
സി )
2022
നവംബർ മാസത്തിൽ മറ്റു
ചെലവുകൾക്കായി കെ.എസ്.ആർ.ടി.സി.
ഏതൊക്കെ ഇനത്തിൽ എത്ര രൂപ വീതം
ചെലവാക്കിയെന്ന്
വ്യക്തമാക്കാമോ?
1958.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
സ്വിഫ്റ്റിന് നാളിതുവരെ
വാടകയിനത്തിൽ കെ.എസ്.ആർ.ടി.സി.
എത്ര രൂപ നൽകിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
കെ.എസ്.ആർടി.സി.
സ്വിഫ്റ്റ് ബസുകള്‍ക്ക് ഡീസൽ
ഇനത്തിൽ നാളിതുവരെ എത്ര രൂപ
ചെലവായി; വ്യക്തമാക്കാമോ;
(
സി )
കെ.എസ്.ആർടി.സി.
സ്വിഫ്റ്റിലെ ജീവനക്കാർക്ക്
ശമ്പളം നൽകുന്നതിന് നാളിതുവരെ
എത്ര രൂപ ചെലവായി;
(
ഡി )
സ്വിഫ്റ്റ്
ബസുകൾ മെയിന്റനൻസ് നടത്തിയ
ഇനത്തിൽ സ്വിഫ്റ്റ് കമ്പനിക്ക്
നാളിതുവരെ എത്ര രൂപ ചെലവായി;
വിശദമാക്കാമോ?
1959.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ഡിസംബറില്‍ കെ.എസ്.ആർ.ടി.സി.
ആകെ ഓപ്പറേറ്റ് ചെയ്ത
കിലോമീറ്റർ എത്രയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
മാസത്തെ കെ.എസ്.ആർ.ടി.സി.യുടെ
കെ.എം.പി.എല്‍. (കിലോമീറ്റർ പെർ
ലിറ്റർ) എത്രയെന്നും
വ്യക്തമാക്കാമോ?
1960.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മരാമത്ത്
പ്രവൃത്തികൾക്കായി 2021 ഏപ്രിൽ
മുതൽ 2023 മാർച്ച് വരെ ഓരോ
മാസവും എത്ര രൂപ വീതം
കെ.എസ്.ആർ.ടി.സി.
വിനിയോഗിച്ചിട്ടുണ്ട്;
(
ബി )
മരാമത്ത്
പ്രവൃത്തികൾക്കായി പ്രസ്തുത
കാലയളവില്‍ എച്ച്.എല്‍.എല്‍.
(ഹിന്ദുസ്ഥാന്‍ ലാറ്റക്സ്
ലിമിറ്റഡ്)-ന് ഓരോ മാസവും എത്ര
രൂപയുടെ ബില്ലുകൾ പാസാക്കി
നൽകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ കെ.എസ്.ആർ.ടി.സി.
യിലെ ഏതൊക്കെ മരാമത്ത്
പ്രവൃത്തികൾ നടത്താനാണ്
എച്ച്.എല്‍.എല്‍.-ന് ടെൻഡർ /
ക്വട്ടേഷൻ അനുവദിച്ചു
നൽകിയിട്ടുള്ളതെന്നും ആയതിന്റെ
തുകയുടെ വിശദാംശങ്ങൾ ഉൾപ്പെടെ
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കാലയളവില്‍ കെ.എസ്.ആർ.ടി.സി.
യിലെ ചീഫ് എൻജിനീയർ (സിവിൽ
വിഭാഗം) തസ്തികയിൽ ജോലി
ചെയ്തവരുടെ പേര്, വിദ്യാഭ്യാസ
യോഗ്യത എന്നിവ വ്യക്തമാക്കാമോ?
1961.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്-
മംഗലാപുരം റൂട്ടിൽ കെ.എസ്.
ആർ.ടി.സി. യിൽ
വിദ്യാർത്ഥികൾക്ക് കൺസഷൻ
അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിദ്യാർത്ഥികൾക്ക്
കൺസഷൻ അനുവദിക്കുന്നത്
സംബന്ധിച്ച് എന്തെങ്കിലും
സാങ്കേതികതടസ്സം നിലവിലുണ്ടോ;
(
സി )
പ്രസ്തുത
റൂട്ടിൽ വിദ്യാർത്ഥികള്‍ക്ക്
കൺസഷൻ എപ്പോൾ നിലവിൽ വരുമെന്ന്
വ്യക്തമാക്കാമോ?
1962.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ കക്കാട്
ടൗണിൽ കെ.എസ്.ആർ.ടി.സി. യുടെ
സ്വിഫ്റ്റ്, ലോഫ്ലോർ അടക്കമുള്ള
ബസ്സുകളുടെ സ്റ്റോപ്പുകൾ
പുനഃസ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റോപ്പ്
നിർത്തലാക്കിയതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ മലപ്പുറം
കെ.എസ്.ആർ.ടി.സി. മാനേജർ
സമർപ്പിച്ച റിപ്പോർട്ടിന്റെ
പകർപ്പും പ്രസ്തുത റിപ്പോർട്ട്
പ്രകാരം സ്വീകരിച്ച
തുടർനടപടികളും വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
സ്റ്റോപ്പ് എന്നത്തേയ്ക്ക്
പുനഃസ്ഥാപിക്കുമെന്ന്
അറിയിക്കാമോ?
1963.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വാശ്രയ-അണ്‍
എയിഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാപാസിനുള്ള നിയന്ത്രണം
ഏര്‍പ്പെടുത്തിയതില്‍ മാറ്റം
വരുത്തണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
മലയോര-പിന്നോക്ക
പ്രദേശങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത
നിയന്ത്രണങ്ങളില്‍ ഇളവു
വരുത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
1964.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
ലോക്ക്ഡൗണ്‍ കാലത്ത് സര്‍വ്വീസ്
നിര്‍ത്തിവച്ചതും മികച്ച
റണ്ണിംഗ് കണ്ടീഷനിലുള്ളതുമായ
എല്ലാ വാഹനങ്ങളും
നിരത്തിലിറക്കാന്‍
സാധിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത് സംബന്ധിച്ച് സ്വീകരിച്ച
നടപടി വിശദമാക്കുമോ?
1965.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈക്കൂലി
കേസിൽ പിടിയിലായ
കെ.എസ്.ആർ.ടി.സി. ഡെപ്യുട്ടി
ജനറല്‍ മാനേജര്‍
(അഡ്വെർടൈസ്‌മെന്റ് ആന്റ്
ലോജിസ്റ്റിക്)-ന്റെ കഴിഞ്ഞ
കാലങ്ങളിലെ എല്ലാ
പ്രവർത്തനങ്ങളിലും സംസ്ഥാന
വിജിലൻസ് അന്വേഷണം നടത്തുമോ;
(
ബി )
പ്രസ്തുത
വ്യക്തിയുടെ മുൻ കാലങ്ങളിലെ
ഔദ്യോഗിക തീരുമാനങ്ങൾ
സംബന്ധിച്ച്
കെ.എസ്.ആർ.ടി.സി.യിൽ ആഭ്യന്തര
അന്വേഷണം തുടങ്ങിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കെ.എസ്.ആർ.ടി.സി.യിൽ
400 കോടി രൂപയുടെ അഴിമതി
നടന്നതായുള്ള ആരോപണത്തിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ്
അന്വേഷണം നടത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1966.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടിക്കറ്റ്
ഇതര വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ കെ. എസ്.
ആര്‍. ടി. സി. എന്തൊക്കെ പുതിയ
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ?
1967.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ഡിസംബർ മാസത്തിൽ
കെ.എസ്.ആര്‍.ടി.സി. മരാമത്ത്
പണികൾക്ക് എത്ര രൂപ ഏതൊക്കെ
പ്രവൃത്തികൾക്ക് വേണ്ടി
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
2022
നവംബർ മാസത്തിൽ
കെ.എസ്.ആര്‍.ടി.സി. മരാമത്ത്
പണികൾക്കായി എത്ര രൂപ ഏതൊക്കെ
പ്രവൃത്തികൾക്ക് വേണ്ടി
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
1968.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യിൽ
ഓരോ മാസവും അഞ്ചാം തീയതിക്ക്
മുൻപ് മുഴുവൻ ശമ്പളവും നല്കാൻ
നടപടികൾ സ്വീകരിക്കുമോ;
(
ബി )
എല്ലാ
മാസവും ശമ്പള വിതരണത്തിനായി
സർക്കാരിൽ നിന്നും പ്രത്യേക
സഹായം ലഭ്യമാക്കുമെന്ന്
കെ.എസ്.ആർ.ടി.സി. യ്ക്ക് ഉറപ്പ്
ലഭിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സർക്കാരിൽ
നിന്നുള്ള സഹായം
ലഭിച്ചില്ലെങ്കിൽ ജീവനക്കാർക്ക്
പകുതി ശമ്പളം മാത്രം നൽകിയാൽ
മതിയെന്ന് മാനേജ്മെന്റ്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഉണ്ടെങ്കിൽ
ഇപ്രകാരം പകുതി ശമ്പളം
തടഞ്ഞുവയ്ക്കുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ഇ )
കെ.എസ്.ആർ.ടി.സി.
ജീവനക്കാരുടെ പെൻഷൻ
ആനുകൂല്യങ്ങൾ സമയബന്ധിതമായി
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
1969.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022
ജനുവരിയിൽ എൻ. പി. എസ്. (നാഷണൽ
പെൻഷൻ സ്കീം), എൻ. ഡി. ആർ. (നോൺ
ഡെലിവറി റിപ്പോർട്ട്), ലൈഫ്
ഇൻഷുറൻസ് എന്നീ ഇനങ്ങളിൽ
എത്രയൊക്കെ തുകയാണ്
കെ.എസ്.ആര്‍.ടി.സി. വിവിധ
സ്ഥാപനങ്ങളിൽ
ഒടുക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
2022
ജനുവരി മാസം ജീവനക്കാർക്ക്
പി.എഫ്. ഇനത്തിൽ
കെ.എസ്.ആര്‍.ടി.സി. എത്ര തുക
അനുവദിച്ചു നൽകിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
2022
ഡിസംബർ, 2023 ജനുവരി, ഫെബ്രുവരി
എന്നീ മാസങ്ങളിൽ
കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റ്
ചെയ്ത ആകെ കിലോമീറ്ററും കിലോ
മീറ്റർ പെർ ലിറ്ററും
വ്യക്തമാക്കാമോ ;
(
ഡി )
2022
നവംബർ-ഡിസംബർ, 2023
ജനുവരി-ഫെബ്രുവരി മാസങ്ങളിൽ
കെ.എസ്.ആര്‍.ടി.സി. എത്ര രൂപ
വീതം വർക്കിംഗ് ക്യാപിറ്റൽ ലോൺ
എടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഇ )
2022
നവംബർ മാസത്തിൽ മറ്റു
ചെലവുകൾക്ക് എത്ര രൂപ, ഏതൊക്കെ
ഇനത്തിൽ കെ.എസ്.ആര്‍.ടി.സി.
ചെലവാക്കിയെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
2022
ഡിസംബർ മാസത്തിൽ മറ്റു ചെലവുകൾ
എന്ന ഇനത്തിൽ
കെ.എസ്.ആര്‍.ടി.സി. യുടെ
ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ
പറഞ്ഞിരിക്കുന്ന 60.06 കോടി രൂപ
ഏതൊക്കെ ഇനത്തിലേക്കാണ്
ചെലവഴിച്ചതെന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ജി )
2023
ജനുവരി മാസത്തിൽ മറ്റു ചെലവുകൾ
എന്ന ഇനത്തിൽ
കെ.എസ്.ആര്‍.ടി.സി. യുടെ
ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ
പറഞ്ഞിരിക്കുന്ന 58.04 കോടി രൂപ
ഏതൊക്കെ ഇനത്തിലേക്കാണ്
ചെലവഴിച്ചതെന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ?
1970.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യിലെ കണ്ടക്ടർ/ഡ്രൈവർ വിഭാഗം
ജീവനക്കാര്‍ക്കു അധികരിച്ച
സുരക്ഷ നൽകുന്നതിന്റെ ഭാഗമായി
എസ്.ബി.ഐ. യുടെ പ്രൈവറ്റ്
സബ്സിഡിയറി കമ്പനിയുമായി
എന്തെങ്കിലും ഇടപാട്
കെ.എസ്.ആർ.ടി.സി. ഈ വർഷം
നടത്തിയിരുന്നോ;
(
ബി )
എങ്കിൽ
അത് പ്രകാരം ആരംഭിച്ച
ഇൻഷുറൻസിന്റെ പ്രീമിയം തുകയായി
500 രൂപ തൊഴിലാളികളുടെ അനുമതി
വാങ്ങാതെ സാലറി
അക്കൗണ്ടുകളിൽനിന്നും
പിൻവലിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത നടപടി നീതിക്ക്
നിരക്കുന്നതായി കരുതുന്നുണ്ടോ;
(
സി )
തങ്ങളുടെ
അനുമതിയില്ലാതെ സാലറി
അക്കൗണ്ടുകളിൽനിന്നും പിൻവലിച്ച
ഇൻഷുറൻസ് പ്രീമിയം തുക തിരികെ
ആവശ്യപ്പെടുന്നവർക്ക് മടക്കി
നല്കാൻ നിർദേശം നൽകുമോ; എങ്കിൽ
അതിനുള്ള നടപടിക്രമം
വ്യക്തമാക്കുമോ; ഇല്ലെങ്കിൽ
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ?
1971.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ
ശോചനീയാവസ്ഥ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
നാളിതുവരെ നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
നിലവിലെ
ശോചനീയാവസ്ഥ പരിഹരിക്കുന്നതിന്
കെ.എസ്.ആര്‍.ടി.സി എത്ര രൂപയുടെ
ഭരണാനുമതിയാണ് നല്‍കിയത് ;
എന്നാണ് നല്‍കിയത് ; പ്രവൃത്തി
ടെണ്ടര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ; കരാര്‍
എടുത്തത് ആരാണ് ; പ്രവൃത്തി
ആരംഭിക്കാത്തതിന്റെ കാരണം
എന്നിവ വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഡിപ്പോയുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ എന്ന്
ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ
; വിശദാംശം ലഭ്യമാക്കാമോ?
1972.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
സ്വിഫ്റ്റ് -ല്‍ ആകെ എത്ര
ബസ്സുകളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
സ്വിഫ്റ്റ്
ബസ്സുകളില്‍ എത്രയെണ്ണമാണ്
സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളായി
അനുവദിച്ചതെന്നും അവ വിവിധ
സ്റ്റേഷനുകളിലേക്ക് അനുവദിച്ചു
നല്‍കുന്നതിനായി സ്വീകരിച്ച
മാനദണ്ഡം എന്താണെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
മാനദണ്ഡങ്ങള്‍ക്കനുസൃതമായി
സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ്
ബസ്സുകള്‍ ഏതൊക്കെ
ഡിപ്പോകളിലേക്കാണ് അനുവദിച്ച്
നല്‍കിയതെന്നും ഓരോ
ഡിപ്പോയ്ക്കും എത്ര ബസ്സുകള്‍
വീതമാണ് നല്‍കിയതെന്നും
വ്യക്തമാക്കുമോ?
1973.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ മാവേലിക്കര ഡിപ്പോയില്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുവാന്‍
എം.എല്‍.എ.യുടെ ആസ്തിവികസന
പദ്ധതിയിൽ ഉള്‍പ്പെടുത്തി തുക
അനുവദിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1974.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
ജൂൺ മുതൽ നാളിതുവരെയുള്ള
കാലയളവിൽ കെ.എസ്.ആര്‍.ടി.സി.
എത്ര സർവീസുകൾ
റദ്ദാക്കിയിട്ടുണ്ട്; ഏതൊക്കെ
റൂട്ടുകളിലേക്കുള്ള സർവീസുകളാണ്
റദ്ദാക്കിയത്; സർവീസ്
റദ്ദാക്കാനുള്ള കാരണം
ഉൾപ്പെടെയുള്ള വിശദാംശം
ജില്ലതിരിച്ച് ലഭ്യമാക്കാമോ?
1975.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും നിലവില്‍ സര്‍വ്വീസ്
നടത്തുന്ന ദീര്‍ഘദൂര ബസുകള്‍
ഉള്‍പ്പെടെയുള്ള
സര്‍വ്വീസുകളുടെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
2018
മുതല്‍ 2023 വരെയുള്ള
വര്‍ഷങ്ങളില്‍ കോന്നി
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും സര്‍വ്വീസ്
നടത്തിയിരുന്ന ദീര്‍ഘദൂര
ബസുകള്‍ ഉള്‍പ്പെടെയുള്ള
സര്‍വ്വീസുകളുടെ എണ്ണം വര്‍ഷം
തിരിച്ച് വിശദമാക്കാമോ?
1976.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍ നിന്നും കണ്ണൂര്‍
പയ്യാമ്പലത്തേക്ക് സർവീസ്
നടത്തിയിരുന്ന
നെയ്യാറ്റിന്‍കര-പയ്യാമ്പലം
ബസ്സ് സര്‍വ്വീസ്
നിർത്തിയതിന്റെ കാരണം
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
നെയ്യാറ്റിന്‍കര-പയ്യാമ്പലം
ബസ്സ് സര്‍വ്വീസ്
പുനഃരാരംഭിക്കാന്‍ ഏതെങ്കിലും
തരത്തിലുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
2023-ലെ
ഓണക്കാലത്ത് ഈ ബസ്സ് സര്‍വ്വീസ്
പുനഃരാരംഭിക്കാന്‍
കഴിയുമോയെന്ന് വിശദമാക്കാമോ?
1977.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021-22
- ലെ ബഡ്ജറ്റിൽ ഇരുപതു ശതമാനം
ഫണ്ട് അനുവദിച്ചിട്ടുള്ള
ചിറ്റൂർ കെ.എസ്.ആർ.ടി.സി.
യാർഡിന്റെ നിർമ്മാണ പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി അടിയന്തര
പ്രാധാന്യത്തോടെ
പൂർത്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
1978.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
കെ. എസ്. ആര്‍. ടി. സി.
ഡിപ്പോയില്‍ നിന്നും
സര്‍വ്വീസ് നടത്തിയിരുന്ന
അരുവിപ്പുറം - ശിവഗിരി ബസ്സ്
സര്‍വ്വീസ്
നിര്‍ത്തലാക്കിയതിന്റെ കാരണം
വിശദമാക്കാമോ; ആരുടെ
നിര്‍ദ്ദേശാനുസരണമാണ് ഈ
സര്‍വ്വീസ്
നിര്‍ത്തലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
അരുവിപ്പുറം
- ശിവഗിരി ബസ്സ് സര്‍വ്വീസ്
2023 സെപ്റ്റംബര്‍ മാസം മുതല്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കാമോ?
1979.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തുര്‍
മണ്ഡലത്തിലെ പാലക്കുഴിയില്‍
നിന്നും എരുമേലിയിലേക്ക്
കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ്
പാസഞ്ചര്‍ സര്‍വ്വീസ്
തുടങ്ങണമെന്നാവശ്യപ്പെട്ട്
18.06.2023-ന് നല്‍കിയ
അപേക്ഷയിന്മേൽ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
വിനോദ
സഞ്ചാര കേന്ദ്രമായ
പാലക്കുഴിയിലേക്ക് പ്രസ്തുത ബസ്
സര്‍വ്വീസ് വേണമെന്ന
പൊതുജനങ്ങളുടെ ആവശ്യം
പരിഗണിച്ച് പാലക്കുഴി-എരുമേലി
ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ്
ഉടന്‍ ആരംഭിക്കുമോ;
വിശദമാക്കാമോ?
1980.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ
കാര-പെരിഞ്ചേരി-വേങ്ങലോട്
പ്രദേശങ്ങളില്‍
കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ട്
അനുവദിക്കുന്നതിനായി അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത അപേക്ഷ പരിഗണിച്ച് ബസ്
റൂട്ട് അനുവദിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പൊതുഗതാഗത
സൗകര്യം മെച്ചപ്പെടുത്തുന്നതിന്
മട്ടന്നൂര്‍ മണ്ഡലത്തിലൂടെ
പുതിയ കെ.എസ്.ആര്‍.ടി.സി.
റൂട്ടുകള്‍ അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ?
1981.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍
നിന്നും കണ്ണൂര്‍-കാസർഗോഡ്
ജില്ലകളിലെ മലയോര കുടിയേറ്റ
മേഖലകളിലേയ്ക്കുള്ള
'കായംകുളം-വെള്ളരിക്കുണ്ട്-കൊന്നക്കാട്
സര്‍വീസ്'
കെ.എസ്.ആര്‍.ടി.സി.യുടെ ടേക്ക്
ഓവര്‍ ഗണത്തില്‍ ഉള്‍പ്പെടുത്തി
ഓപ്പറേറ്റ് ചെയ്യുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
1982.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
മഹാമാരിക്ക് ശേഷം സംസ്ഥാനത്ത്
എത്ര പുതിയ ബസ് സര്‍വീസുകള്‍
ആരംഭിച്ചു;
(
ബി )
ആയതില്‍
അരുവിക്കര മണ്ഡലത്തില്‍ എത്ര
സര്‍വീസുകളാണ് പുതിയതായി
അനുവദിച്ചത്; ഏതെല്ലാം;
വിശദമാക്കാമോ?
1983.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
കെ.എസ്.ആര്‍.ടി.സി.ഡിപ്പോ
പി.പി.പി. മോഡലില്‍
വികസിപ്പിക്കുന്നതിനായുള്ള
സാധ്യതാ പഠന നടപടികളുടെ പുരോഗതി
എപ്രകാരമാണ്; വിശദമാക്കുമോ;
(
ബി )
കൊല്ലം
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ
സമഗ്ര വികസനത്തിനായി കിഫ്ബി
ധനസഹായത്തോടെ
പ്രഖ്യാപിക്കപ്പെട്ട പദ്ധതി
അനിശ്ചിതമായി നീളുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഡിപ്പോ കെട്ടിടത്തിന്റെ
അപകടാവസ്ഥ കണക്കിലെടുത്ത്
പ്രസ്തുത പദ്ധതി
ത്വരിതപ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1984.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ വടക്കാഞ്ചേരി വഴി
ഷൊര്‍ണ്ണൂര്‍, പട്ടാമ്പി,
പെരിന്തല്‍മണ്ണ, മഞ്ചേരി,
വഴിക്കടവ്, തിരുവില്വാമല,
നിലമ്പൂര്‍, വയനാട്
റൂട്ടുകളില്‍ 2019-ന് മുന്‍പ്
സര്‍വീസ് നടത്തിയിരുന്ന
കെ.എസ്.ആര്‍.ടി.സി. ബസുകളുടെയും
നിലവില്‍ സര്‍വ്വീസ് നടത്തുന്ന
കെ.എസ്.ആര്‍.ടി.സി. ബസുകളുടെയും
റൂട്ട്, സമയക്രമം എന്നിവയുടെ
വിശദാംശം ലഭ്യമാക്കാമോ?
1985.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ സർക്കാർ
ജീവനക്കാർക്ക് വേണ്ടി
കെ.എസ്.ആര്‍.ടി.സി. എത്ര ബസ്
ഓണ്‍ ഡിമാന്‍ഡ് ( ബോണ്ട്)
സർവ്വീസുകളാണ് നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ബസ്
ഓണ്‍ ഡിമാന്‍ഡ് (ബോണ്ട് )സർവീസ്
ആവശ്യപ്പെട്ട് ലഭിച്ചിട്ടുള്ള
അപേക്ഷകളുടെ എണ്ണവും ഏതെല്ലാം
അപേക്ഷകളിൽ ബസ് അനുവദിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരവും
വ്യക്തമാക്കുമോ ?
1986.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി
ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
ദേശീയ
പാതയിൽ പുതുക്കാട്
കെ.എസ്.ആര്‍.ടി.സി. ബസ്സ്
സ്റ്റാൻഡിനോട് ചേര്‍ന്ന വാണിജ്യ
പ്രാധാന്യമുള്ള സ്ഥലത്ത്
മൊബിലിറ്റി ഹബ്ബും പെട്രോള്‍
പമ്പും ഉള്‍പ്പെടെയുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിന് ആവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
1987.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജക മണ്ഡലത്തിൽ കോവിഡ്
കാലത്ത് നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി.
സര്‍വീസുകള്‍
പുനഃരാരംഭിച്ചിരുന്നോ; എങ്കിൽ
നിർത്തലാക്കിയത്
ഏതൊക്കെയാണെന്നും
പുനഃരാരംഭിച്ചവ
ഏതൊക്കെയാണെന്നും തരം തിരിച്ച്
വിശദമാക്കാമോ?
1988.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കെ.എസ്.ആർ.ടി.സി. ഷോപ്പിംഗ്
കോംപ്ലക്സ് ഏത് കമ്പനിക്കാണ്
വാടക/ ലീസ് ഇനത്തിൽ
നൽകിയിരിക്കുന്നത് ; പ്രതിമാസം
എത്ര രൂപയ്ക്ക് എത്ര
കാലത്തേക്ക് എന്നും
വ്യക്തമാക്കാമോ ;
(
ബി )
പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സിന് ഒരു
സ്ക്വയർ ഫീറ്റിന് എത്ര രൂപ
വാടകയാണ് പ്രതിമാസം
ഈടാക്കുന്നത് ;
(
സി )
പ്രസ്തുത
ഷോപ്പിംഗ് കോംപ്ലക്സ്
വാടകയ്ക്ക്/ ലീസിന് നൽകിയത്
ടെൻഡർ ക്ഷണിച്ചാണോ; എങ്കിൽ
ടെൻഡറിന്റെ വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(
ഡി )
ഏതൊക്കെ
ഉദ്യോഗസ്ഥരാണ് കോഴിക്കോട്
കെഎസ്.ആർ.ടി.സി. ഷോപ്പിംഗ്
കോംപ്ലക്സ് വാടകയ്ക്ക്/ ലീസിന്
നൽകിയ കരാറിൽ
ഉൾപ്പെട്ടിരിക്കുന്നത്;
വിശദമാക്കാമോ?
1989.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ നിന്നും നിലവില്‍
ഓപ്പറേറ്റ് ചെയ്യുന്ന
കെ.എസ്.ആര്‍.ടി.സി.
ഷെഡ്യൂളുകളുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയിലെ
കെ.എസ്.ആര്‍.ടി.സി.യുടെ ദൈനംദിന
ശരാശരി വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
വയനാട്
ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.
യിലെ സ്ഥിരം ജീവനക്കാരുടെയും
താല്‍ക്കാലിക ജീവനക്കാരുടെയും
നിലവിലെ എണ്ണം തസ്തിക തിരിച്ച്
ലഭ്യമാക്കാമോ?
1990.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നഗരസഭയിലെ വെള്ളൂരില്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍
സബ് ആര്‍.ടി. ഓഫീസ് പയ്യന്നൂര്‍
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ
കെട്ടിടത്തിലേക്ക്
മാറ്റുന്നതിന്റെ സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഓഫീസ് മാറ്റുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1991.
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയിൽ ഉൾപ്പെടുത്തി
എ.ഐ. ക്യാമറകൾ
സ്ഥാപിക്കുന്നതിന് ഗതാഗത
വകുപ്പ് കെൽട്രോണിനെ
ചുമതലപ്പെടുത്തിയിരുന്നോ :
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടത്തിപ്പുമായി
ബന്ധപ്പെട്ട് എന്തെല്ലാം
സഹായങ്ങളാണ് ഗതാഗത വകുപ്പ്
നൽകിയതെന്ന് അറിയിക്കുമോ;
(
സി )
ക്യാമറകൾ
സ്ഥാപിച്ച ശേഷം റോഡ് അപകടങ്ങൾ
എത്രത്തോളം കുറയ്ക്കാൻ
കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ;
(
ഡി )
ക്യാമറകൾ
സ്ഥാപിച്ചതിലൂടെ സർക്കാരിന്റെ
വരുമാനം വർദ്ധിപ്പിക്കാൻ
സാധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
1992.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ മണ്ണൂര്‍
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
തിരക്കേറിയതും രണ്ട് റോഡുകള്‍
കൂടിച്ചേരുന്നതുമായ
പത്തിരിപ്പാല ജംഗ്ഷനില്‍
ട്രാഫിക് സിഗ്നല്‍
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
1993.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര എ.ഐ ക്യാമറകള്‍
സ്ഥാപിക്കുന്നതിന് വർക്ക് ഓർഡർ
നൽകിയിട്ടുണ്ടെന്നും ആയതിന്
എത്ര രൂപ ചെലവാകുമെന്നുമുള്ള
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
എ.ഐ
ക്യാമറകള്‍ സ്ഥാപിക്കുന്ന
വകയില്‍ ഇതുവരെ എത്ര തുക വിവിധ
ഏജന്‍സികള്‍ക്ക് നല്‍കിയെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
എത്ര എ.ഐ ക്യാമറകള്‍ ഇതുവരെ
സ്ഥാപിച്ചിട്ടുണ്ട്; ഇവ
സ്ഥാപിച്ചതിലൂടെ എത്ര
നിയമലംഘനങ്ങള്‍ 2023 ജൂലൈ 31
വരെ റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട്; ഇതുവഴി എത്ര
തുക പിഴയായി
ഈടാക്കായിട്ടുണ്ടെന്നുമുള്ള
വിശദവിവരം ലഭ്യമാക്കാമോ;
(
ഡി )
എ.ഐ
ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള
സ്ഥലങ്ങളില്‍ വേഗപരിധി
സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുണ്ടോ; വേഗപരിധി
ബോദ്ധ്യപ്പെട്ടുന്നതിന്
മറ്റെന്തല്ലാം മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്; വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ഇ )
വാഹനങ്ങളുടെ
വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്
എന്തു മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ?
1994.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയുടെ ഭാഗമായി എ.ഐ.
ക്യാമറകൾ സ്ഥാപിക്കാനായി
നടപ്പിലാക്കിയ പദ്ധതിയുടെ
ഫെസിലിറ്റി മാനേജ്‌മെന്റ്
സർവീസിന്റെ ഭാഗമായുള്ള
പ്രവൃത്തികൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നിർവ്വഹിക്കാൻ
ആരെയാണ് ചുമതലപ്പെടുത്തിയതെന്ന്
അറിയിക്കുമോ;
(
സി )
ഫെസിലിറ്റി
മാനേജ്‌മെന്റ് സർവീസിന്റെ
ഭാഗമായുള്ള പ്രവൃത്തികൾ
നടത്തുന്നതിനായി ടെൻഡർ
ക്ഷണിച്ചിട്ടുണ്ടോ: പ്രവൃത്തികൾ
നിർവ്വഹിക്കാനുള്ള സ്ഥാപനത്തെ
ടെൻഡറിലൂടെയാണോ
തെരഞ്ഞെടുത്തതെന്ന്
വിശദമാക്കുമോ ?
1995.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എ.ഐ.
ക്യാമറകൾ കണ്ടെത്തുന്ന
നിയമലംഘനങ്ങൾക്ക് നോട്ടീസ്
അയയ്ക്കുന്നതാരാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
നിയമലംഘനങ്ങൾക്ക് നോട്ടീസ്
അയയ്ക്കുന്നതു സംബന്ധിച്ച
പ്രവൃത്തികൾ കെൽട്രോണിനെ
ഏല്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നിയമലംഘനങ്ങൾക്ക് നോട്ടീസ്
അയയ്ക്കുന്നതിനുള്ള തുക
കണ്ടെത്തുന്നത് മോട്ടോർ വാഹന
വകുപ്പാണോ കെൽട്രോൺ ആണോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇപ്രകാരം
നോട്ടീസ് അയയ്ക്കുന്നതിനുള്ള
തുക സംബന്ധിച്ച് കെൽട്രോൺ
മോട്ടോർ വാഹന വകുപ്പിന് നൽകിയ
എസ്റ്റിമേറ്റിൽ
പ്രതിപാദിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
1996.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ മോട്ടോർ വാഹന
വകുപ്പിന്റെ കീഴിൽ എത്ര
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്
ക്യാമറകളും എത്ര സ്പീഡ്
ക്യാമറകളുമാണ്
സ്ഥാപിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവയില്‍
എത്ര ക്യാമറകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
പ്രവര്‍ത്തനരഹിതമായവ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ക്യാമറകൾ മുഖേന നാളിതുവരെ എത്ര
നിയമലംഘനങ്ങൾ
കണ്ടെത്തിയിട്ടുണ്ടെന്നും എത്ര
തുക പിഴയായി ഈടാക്കിയെന്നും
വ്യക്തമാക്കുമോ?
1997.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പാലക്കാട്
ജില്ലയിലെ ആര്‍. ടി. ഒ. ചെക്ക്
പോസ്റ്റുകളില്‍ എത്ര
ക്രമക്കേടുകളാണ് വിജിലന്‍സ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
ഓരോ
ചെക്ക് പോസ്റ്റില്‍ നിന്നും
അനധികൃതമായി സൂക്ഷിച്ച എത്ര
പണമാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് എത്ര
ജീവനക്കാര്‍ക്കെതിരെയാണ്
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
1998.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്ഥിരം
മേധാവിയില്ലാത്തതിനാൽ കാസർകോട്
ജില്ലയിലെ മോട്ടോർ
വാഹനവകുപ്പിന്റെ പ്രവർത്തനം
പ്രയാസത്തിലാണെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ആർ.ടി.ഒ.യുടെയും
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.
യുടെയും തസ്തികകൾ എത്ര
കാലമായാണ് ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ആർ.ടി.ഒ.
മാരില്ലാത്തതിനാൽ ഭരണപരമായ
തീരുമാനങ്ങളെടുക്കാൻ
അസൗകര്യങ്ങൾ നേരിടുന്നുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ഡി )
ആർ.ടി.ഒ.
മാരെ കൂടാതെ കാസർകോട് ജില്ലയിൽ
മോട്ടോർ വാഹനവകുപ്പിൽ എത്ര
തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നുവെന്നും എത്രകാലമായി
ഒഴിവ് തുടരുന്നുവെന്നും ഒഴിവുകൾ
നികത്താൻ എപ്പോൾ നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
1999.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
റീജിയണൽ ട്രാൻസ്‌പോർട്ട്
ഓഫീസിന് പുതിയ കെട്ടിടം
നിർമ്മിക്കുന്നത്തിനുള്ള
സ്ഥലമെടുപ്പ് നടപടികൾ ഇപ്പോൾ
ഏതു ഘട്ടത്തിലാണ്; വിശദാംശം
നൽകുമോ;
(
ബി )
സ്ഥലം
ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ
എന്താണെന്നും തടസ്സങ്ങൾ
ഉണ്ടെങ്കിൽ നിലവിലുള്ള കെട്ടിടം
പൊളിച്ച് മാറ്റി പുതിയത്
നിർമ്മിക്കാൻ സാധിക്കുമോയെന്നും
കെട്ടിട നിർമ്മാണം എന്നത്തേക്ക്
ആരംഭിക്കുമെന്നും
വിശദമാക്കാമോ;
(
സി )
ബജറ്റിൽ
ഇരുപത് ശതമാനം തുക
വകയിരുത്തിയിട്ടും കെട്ടിട
നിർമാണ നടപടികൾ അനന്തമായി
നീണ്ടു പോകുന്ന സാഹചര്യം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ; ഇതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങൾ ഉണ്ടോയെന്നും എങ്കിൽ
അവ പരിഹരിക്കുവാൻ വകുപ്പ്
തലത്തിൽ സ്വീകരിച്ച നടപടികളുടെ
വിശദാംശവും നൽകുമോ?
2000.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എ
.ഐ ക്യാമറകൾ സ്ഥാപിക്കാനായി
പി.എം.സി. (പ്രൊജക്റ്റ്
മാനേജ്‌മെന്റ് കൺസൾട്ടന്റ് )
ആയി തെരഞ്ഞെടുക്കപ്പെട്ട
കെൽട്രോണിന് കരാർ കമ്പനികളുമായി
നേരിട്ട് കരാറിൽ ഏർപ്പെടാൻ
മോട്ടോർ വാഹന വകുപ്പ് അനുവാദം
നൽകിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പി.എം.സി.കൾക്ക്
കരാർ കമ്പനികളുമായി ഒറ്റയ്ക്ക്
കരാറിൽ ഏർപ്പെടാൻ സാധിക്കില്ല
എന്ന ധനവകുപ്പിന്റെ ഉത്തരവിലെ
വ്യവസ്ഥകൾക്ക് വിപരീതമായി
കെൽട്രോണിന് എസ്.ആർ.ഐ.ടി. എന്ന
സ്ഥാപനവുമായി കരാറിൽ ഏർപ്പെടാൻ
മോട്ടോർ വാഹന വകുപ്പ് അനുവാദം
നൽകിയിരുന്നോ; എങ്കിൽ
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
കരാർ
കമ്പനികളെ തെരഞ്ഞെടുക്കാൻ
പി.എം.സി.കളെ ഏല്പിക്കുന്ന
സാഹചര്യത്തിൽ മാതൃ വകുപ്പും
പി.എം.സി.യും കരാർ കമ്പനിയും
ചേർന്നുള്ള ത്രികക്ഷി കാരാറിൽ
മാത്രമേ ഏർപ്പെടാൻ പാടുള്ളു
എന്ന ധനവകുപ്പിന്റെ നിബന്ധന
മോട്ടോർ വാഹന വകുപ്പ്
ലംഘിച്ചിട്ടുണ്ടോ; എങ്കിൽ
സാഹചര്യം വിശദമാക്കാമോ?
2001.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഐ.
ക്യാമറ പദ്ധതി പ്രകാരമുള്ള
ക്യാമറയുടെ സ്പെസിഫിക്കേഷൻ
എന്താണ്; എത്ര രൂപയാണ്
പദ്ധതിക്ക് വേണ്ടി ചെലവായത്;
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
2002.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയുടെ ഭാഗമായി എ ഐ
ക്യാമറകൾ സ്ഥാപിക്കുന്ന
പദ്ധതിയുടെ നിർവ്വഹണം
സംബന്ധിച്ച് കെൽട്രോൺ
സമർപ്പിച്ച കോസ്റ്റ് മോഡലിംഗ്
മോട്ടോർ വാഹന വകുപ്പ്
പരിശോധിച്ചിരുന്നോ;
(
ബി )
പ്രസ്തുത
സ്ഥാപനം സമർപ്പിച്ച കോസ്റ്റ്
മോഡലിംഗിന്റെ അടിസ്ഥാനത്തിലാണോ
ബി.ഒ.ഒ.ടി. (ബിൽഡ് ഓൺ
ഓപ്പറേറ്റ് ട്രാൻസ്ഫർ)
അടിസ്ഥാനത്തിൽ പദ്ധതി
നടപ്പിലാക്കാൻ
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്ഥാപനം സമർപ്പിച്ച കോസ്റ്റ്
മോഡലിംഗിന്റെ പ്രായോഗികത
സംബന്ധിച്ച് മോട്ടോർ വാഹന
വകുപ്പ് വിശദമായ പരിശോധന
നടത്തിയിരുന്നോയെന്നും
പരിശോധനയുടെ ഭാഗമായി എന്തൊക്കെ
നിർദ്ദേശങ്ങളാണ് വകുപ്പ്
മുന്നോട്ടു വെച്ചതെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സ്ഥാപനം നൽകിയ കോസ്റ്റ്
മോഡലിംഗ് സംബന്ധിച്ച് ധനകാര്യ
വകുപ്പ് രേഖപ്പെടുത്തിയിരുന്ന
വിയോജിപ്പിന് മോട്ടോർ വാഹന
വകുപ്പ് നൽകിയ മറുപടി
വിശദമാക്കാമോ?
2003.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അധ്യയനവർഷത്തിനു
മുന്നോടിയായി മോട്ടോർ വാഹന
വകുപ്പ് നടത്തിയ പരിശോധനയിൽ
ഫിറ്റ്നസ് ഇല്ലാത്ത എത്ര സ്കൂൾ
ബസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും
പ്രസ്തുത ബസുകള്‍ക്ക് വീണ്ടും
ഫിറ്റ്നസ് ടെസ്റ്റ് നടത്തണമെന്ന
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ
എത്ര ബസ്സുകൾ ഫിറ്റ്നസ്
ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
ഫിറ്റ്നസ്
ഇല്ലാത്തതും പരിശോധനയ്ക്ക്
വിധേയമാകാത്തതുമായ സ്കൂൾ
ബസ്സുകൾ നിലവിൽ സംസ്ഥാനത്ത്
സർവീസ് നടത്തുന്നുണ്ടോ ; എങ്കിൽ
ഏത് സാഹചര്യത്തിലാണ് ഇപ്രകാരം
സർവീസ് നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(
സി )
സ്കൂൾ
ബസുകളുടെ ഫിറ്റ്നസ്
ഉറപ്പാക്കുന്നതിന് പ്രത്യേക
കർമ്മ പദ്ധതി ആവിഷ്കരിക്കുമോ;
വിശദാംശം നൽകാമോ?
2004.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എ.ഐ. ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം
വാഹനാപകടങ്ങള്‍ക്ക്
കുറവുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ക്യാമറകള്‍ സ്ഥാപിച്ചതിനുശേഷം
നാളിതുവരെ കണ്ടെത്തിയ ഗതാഗത
നിയമ ലംഘനങ്ങള്‍ എത്രയാണെന്നും
ഇതുവഴി എത്ര തുക പിഴയിനത്തില്‍
ഈടാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
സി )
എ.ഐ.
ക്യാമറകള്‍ മുഖേന ഈടാക്കുന്ന
പിഴ ഒടുക്കാനും ഇതുമായി
ബന്ധപ്പെട്ട പരാതികള്‍
നല്‍കാനും എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ഡി )
ഹെെവേകളില്‍
നിശ്ചയിച്ചിട്ടുളള വാഹനങ്ങളുടെ
പുതുക്കിയ വേഗപരിധി
പൊതുജനങ്ങളെ അറിയിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
2005.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എ.ഐ.ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം
വാഹനാപകടങ്ങളും നിയമലംഘനങ്ങളും
കുറഞ്ഞിട്ടുണ്ടോ; മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവ
എങ്ങനെ
വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്
വിശദമാക്കാമോ?
2006.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തരൂര്‍
നിയോജകമണ്ഡലത്തില്‍ എത്ര എ.ഐ
ക്യാമറകളാണ്
സ്ഥാപിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
2007.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗതാഗത
നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന
എ.ഐ. ക്യാമറകള്‍
പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ
സംസ്ഥാനത്ത് വാഹനാപകടങ്ങളുടെയും
തുടര്‍ന്നുള്ള മരണ നിരക്കിലും
പരിക്കേല്‍ക്കുന്നവരുടെ
എണ്ണത്തിലും
കുറവുണ്ടായിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2008.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എ. ഐ. ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം റോഡ്
അപകടങ്ങളിലും നിയമ ലംഘനത്തിലും
കുറവു വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തൊട്ടു മുമ്പത്തെ
വര്‍ഷത്തെ റോഡ് അപകടങ്ങളുടെയും
നിയമലംഘനങ്ങളുടെയും കണക്കും ഈ
വര്‍ഷത്തെ ഇതുവരെയുള്ള കണക്കും
ലഭ്യമാക്കാമോ;
(
ബി )
കൂടുതല്‍
സ്ഥലങ്ങളിൽ എ.ഐ. ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(
സി )
മോട്ടോർ
വാഹന വകുപ്പിന് നികുതിയിനത്തിൽ
എത്ര കോടി രൂപ പിരിഞ്ഞു
കിട്ടുാനുണ്ട്; ഇതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
2009.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേഫ്
കേരള പദ്ധതിയുടെ ഭാഗമായി
റോഡപകടങ്ങളും അതുവഴിയുള്ള
ജീവഹാനിയും പരമാവധി
കുറയ്ക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ച്
വരുന്നുവെന്ന് വിശദമാക്കാമോ;
ഇതിന്റെ ഭാഗമായി കഴിഞ്ഞ
വര്‍ഷങ്ങളെ അപേക്ഷിച്ച്
അപകടങ്ങളില്‍ കുറവ്
വന്നിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ശാസ്ത്രീയവും
ഫലപ്രദവുമായി നടപ്പിലാക്കുന്ന
പരിഷ്കാരങ്ങള്‍ കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം
നല്‍കാമോ?
2010.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എ.ഐ. ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം
അപകടമരണങ്ങള്‍
കുറഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം നല്‍കുമോ;
(
ബി )
സംസ്ഥാനത്ത്
എത്ര എ.ഐ. ക്യാമറകളാണ്
സ്ഥാപിച്ചിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
2011.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എ.ഐ. ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം എത്ര നിയമ
ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന്
വിശദമാക്കാമോ;
(
ബി )
നിയമ
ലംഘനങ്ങളുടെ പിഴയിനത്തില്‍ എത്ര
തുകയാണ് ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2012.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളില്‍ വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന്റെ/
ഇല്ലാതാക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം നടപടികളാണ് വകുപ്പ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ?
2013.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2010-
ലെ കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ്
റൂള്‍സ് പ്രകാരം
പ്രവര്‍ത്തിച്ച് വരുന്ന ജലഗതാഗത
വകുപ്പ്, കേന്ദ്ര ഗവണ്‍മെന്റ്
ഇന്‍ലാന്‍ഡ് വെസ്സല്‍സ് ആക്ട്
പാസാക്കിയ സാഹചര്യത്തില്‍ ഏത്
നിയമം അനുസരിച്ചാണ് നിലവില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കേന്ദ്ര
ഇന്‍ലാന്‍ഡ് വെസ്സല്‍സ് ആക്ടിനെ
പിന്തുടര്‍ന്ന് സര്‍ക്കാരിന്
പ്രത്യേക വെസ്സല്‍സ് ആക്ട്
ഉണ്ടാക്കാന്‍ തടസ്സമുണ്ടോയെന്ന്
വിശദമാക്കുമോ?
2014.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഷ്‍ടമുടി
കായലില്‍ ജലഗതാഗത വകുപ്പ്
നടത്തി വരുന്ന വിവിധ യാത്ര -
ഫെറി സര്‍വ്വീസുകള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സര്‍വ്വീസ്
ബോട്ടുകള്‍ അറ്റകുറ്റ
പണികള്‍ക്കായി
കൊണ്ടുപോകുമ്പോള്‍ പകരം
സംവിധാനം ഏര്‍പ്പെടുത്താത്തത്
മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
യാത്രാ ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
2015.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പിലെ സ്പെഷ്യൽ റൂൾ
പരിഷ്കരണം സംബന്ധിച്ച
നടപടിക്രമങ്ങൾ കഴിഞ്ഞ പത്ത്
വർഷം കഴിഞ്ഞിട്ടും
പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
സ്പെഷ്യൽ
റൂൾ പരിഷ്കരണം ഏത് ഘട്ടം
വരെയായി എന്നും അത്
എന്നത്തേക്ക് നടപ്പിലാക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|